ആമി: ഭാഗം 34

aami

രചന: ആര്യ നിധീഷ്

അഭി വീട്ടിൽ എത്തുമ്പോ എല്ലാരും കിടന്നിരുന്നു അവൻ ഫോൺ എടുത്ത് ഹരിയെ വിളിച്ചു.... അളിയാ.... ഒന്ന് വന്ന് ഡോർ തുറക്കാമോ ഞാൻ വെളിയിൽ ഉണ്ട്.... ദേ വരുന്നു അഭി.... ഹരി വന്ന് ഡോർ തുറന്നു.... അല്ല അളിയൻ കിടന്നില്ലാരുന്നോ വിളിച്ച ഉടനെ കോൾ എടുത്തു... അത് നീ വന്നിട്ട് കിടക്കാം എന്ന് കരുതി അല്ല അഭി പോയ കാര്യം എന്തായി?? അത് ഒക്കെ സെറ്റ് ആണ് അളിയാ നാളത്തെ ന്യൂസ് അവൻ ആയിരിക്കും....പിന്നെ കേസ് കിച്ചന്റെ കൈയിൽ ആയത്കൊണ്ട് കൂടുതൽ ഇഷ്യൂ ഒന്നും ആവില്ല... ഒരു നോർമൽ ആക്‌സിഡന്റ് അത്രെ ഉള്ളു.... മ്മ് എങ്കി നീ പോയി കിടന്നോ.... പിന്നെ ആമി ഒന്നും കഴിച്ചിട്ടില്ല നീ പോയപ്പോ മുതൽ ബാൽകാണിയിൽ തന്നെ ഉണ്ടായിരുന്നു.... മ്മ്മ് ഞാൻ ചെല്ലട്ടെ..... അഭി റൂമിൽ ചെല്ലുമ്പോ ലൈറ്റ് ഉണ്ടായിരുന്നില്ല അവൻ അകത്തേക്ക് കയറി ലൈറ്റ് ഓൺ ചെയ്തു കണ്ണുകൾ തിരഞ്ഞത് ആമിയെ ആണ് എന്നാൽ അവൾ അവിടെ എങ്ങും ഉണ്ടായിരുന്നില്ല. അവൻ തുറന്നിട്ട് ബാൽക്കാണിയിലേക്ക് ചെന്നു നിലാവിലേക്ക് നോക്കി ഇരിക്കുന്ന ആമിയുടെ മുടിയിഴകളിൽ മെല്ലെ തലോടി അവൾ അവന്റെ നെഞ്ചിലേക്ക് തല ചെയ്ച്ചു.... വാവേ..... ഉറങ്ങില്ലേ നീ ഇതുവരെ.... ഇല്ല അഭിയേട്ട ഉറക്കം വന്നില്ല...

അകത്തേക്ക് വാ നല്ല മഴകൊളുണ്ട്.... എനിക്ക് ഒന്ന് നനയണം ഏട്ടാ മനസ്സും ശരീരവും ഒരുപോലെ തണുക്കട്ടെ ഉള്ളിലുള്ളതൊക്കെ മഴയോടൊപ്പം പെയ്തു തീരട്ടെ... വാവേ..... അതെ ഏട്ടാ എനിക്ക് ഏട്ടന്റെ പഴയ വാവ ആകണം ഇന്ന് കുറച്ചു മണിക്കൂർ ഏട്ടൻ മാറി നിന്നപ്പോ ഞാൻ അറിഞ്ഞു അടുത്ത് വരാതെ അകന്നു നിന്ന് ആണെങ്കിലും ഏട്ടന്റെ പ്രെസ്സെൻസ് എത്രത്തോളം എനിക്ക് ആവശ്യം ആണ് എന്ന് എന്നാൽ ആ ഏട്ടനെ ഞാൻ ഇപ്പൊ ഒരുപാട് അവോയ്ഡ് ചെയ്യുന്നുണ്ട് ഏട്ടനെ അത് ഒരുപാട് വേദനിപ്പിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം ഏട്ടാ പക്ഷെ പറ്റുന്നില്ല അന്നത്തെ ആ രാത്രി ഓർക്കുമ്പോ ഭ്രാന്ത് പിടിക്കുന്നു.... വാവേ നിന്നെ എനിക്ക് അറിയാം നീ എന്റെ പ്രാണൻ ആണ് ആ നിന്നെ തൊട്ട അവനെ ഞാൻ വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. ഇല്ല വാവേ നിന്നെ തൊട്ട അവന്റെ കൈ ഇനി പൊങ്ങില്ല നീ പറഞ്ഞപോലെ ഒന്ന് എഴുനേൽക്കാനോ കരയാനോ പോലും കഴിയാതെ ഇനിയുള്ള കാലം കിടക്കയിൽ തള്ളിനീക്കും.... അഭിയേട്ട...... അതെ വാവേ നിനക്ക് കാണണ്ടേ അവനെ.... വേണം ഏട്ടാ..... നാളെ ഞാൻ കൊണ്ടുപോകാം നിന്നെ ഇപ്പൊ വന്ന് കിടക്കാൻ നോക്ക് ഒരുപാട് വൈകി.... മ്മ്മ്.... അവൾ ഒന്ന് മൂളി അകത്തേക്ക് നടന്നു...

അഭി അവളെ വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവൾ പിടഞ്ഞുകൊണ്ട് അവനിൽനിന്ന് അകന്നു മാറി... അഭിയേട്ട.... പ്ലീസ്... ഇപ്പൊ.... ശ്... 🤫🤫ഇത്രേം ദിവസം അകന്നു നിന്നില്ലേ ഇനി വയ്യ പെണ്ണേ.....ഇന്ന് നിന്നെ വിടുന്ന പ്രശ്നം ഇല്ല... അഭിയേട്ട..... കഷ്ടം ഉണ്ട് കേട്ടോ.... അതുകൊള്ളാം ഞാൻ അല്ലെ ഈ ഡയലോഗ് പറയണ്ടേ മനുഷ്യൻ ഇവിടെ എത്ര ദിവസം ആയിട്ട് പട്ടിണി ആണെന്ന് അറിയാമോ നിനക്ക് എന്നോട് ഒരു സ്നേഹോം ഇല്ല.... എന്നാരു പറഞ്ഞു എന്റെ ജീവൻ അല്ലെ ഈ മാക്കാൻ.... ടി.... നിന്നെ ഞാൻ.... അയ്യടാ ഇപ്പൊ കിട്ടും എനിക്ക് ഉറക്കം വരുന്നു ഞാൻ കിടക്കട്ടെ ഇയാൾ അവിടെ നിന്ന് മഴ നനഞ്ഞോ..... ഓഹോ നിനക്കല്ലേ നനയണം എന്ന് പറഞ്ഞെ ഇങ് വാടി പെണ്ണേ അഭി അവളെ കൈകളിൽ കോരി എടുത്ത് ബാൽകണിയിലേക്ക് നടന്നു....ആർത്തലച്ചു പെയ്യുന്ന മഴയിലേക്ക് അവൻ അവളുമായി ഇറങ്ങി നിന്നു.... അഭിയേട്ട.... മതി എനിക്ക് തണുക്കുന്നു.... ഈ തണുപ്പ് ഒരു രസമല്ലേ വാവേ....തത്കാലം നീ ഇവിടെ നിക്ക് അവൻ അവളെ താഴെ നിർത്തി അവന്റെ ഷർട്ട്‌ അഴിച്ചുമാറ്റി....

അല്ല എന്താ ഉദ്ദേശം.... അത് നിനക്ക് അറിഞ്ഞൂടെ.... അവൻ അവളെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് അവളുടെ അരയിലൂടെ ചുട്ടിപിടിച്ചു ടോപിന് ഇടയിലൂടെ അവന്റെ കൈകൾ അവളുടെ വയറിൽ അമർന്നു ഒരുനിമിഷം അവൾ ശ്വസിക്കാൻ പോലും മറന്നു കണ്ണുകൾ ഇറുക്കെ അടച്ചു മഴയുടെ കുളിരിൽ വിറക്കുന്ന അധരങ്ങൾ അവൻ സ്വന്തമാക്കി.... അവന്റെ കൈകൾ അവളിൽ ഓടിനടന്നു അവളുടെ നഖങ്ങൾ അവന്റെ മുതുകിൽ ആഴ്ന്നിറങ്ങി ഭൂമിയിലേക്ക് ആർത്തുപ്പയ്യുന്ന മഴപോൽ അവനും അവളിൽ പെയ്തിറങ്ങി..... അഭിയേട്ട..... മ്മ്മ്മ്...... ഒരുപാട് നാളായി ഏട്ടൻ ഒന്ന് പാടിട്ട് എനിക്ക് വേണ്ടി ഒന്ന് പാടുമോ.... ഇപ്പഴോ..... മ്മ്മ്..... ഹൃദയത്തിന്‍ മധുപാത്രം…. ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതു ദേവതയായി അരികില്‍ നില്‍കെ…. അരികില്‍ നില്‍കെ… ഹൃദയത്തിന്‍ മധുപാത്രം…. ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതു ദേവതയായി അരികില്‍ നില്‍കെ, നീയെന്‍ അരികില്‍ നില്‍കെ… പറയു നിന്‍ കൈകളില്‍ , കുപ്പിവളകളോ മഴവില്ലിന്‍ മണിവര്‍ണ പൊട്ടുകളോ അരുമയാം നെറ്റിയില്‍ കാര്‍ത്തിക രാവിന്റെ അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ ഒരു കൃഷ്ണ തുളസിതന്‍ നൈര്‍മല്യമോ നീ ഒരു മയില്‍‌പീലിതന്‍ സൗന്ദര്യമോ.....

നീ ഒരു മയില്‍‌പീലിതന്‍ സൗന്ദര്യമോ..... ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതു ദേവതയായി അരികില്‍ നില്‍കെ…. എന്നരികില്‍ നില്‍കെ… ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍ ഒരു വസന്തം തീര്‍ക്കും കുയില്‍മൊഴിയോ കരളിലെ കനല്‍ പോലും കണിമലരാക്കുന്ന വിഷുനിലാ പക്ഷിതന്‍ കുറുമൊഴിയോ ഒരു കോടി ജന്മത്തിന്‍ സ്നേഹസാഫല്യം നിന്‍ ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍ നിന്‍ ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍.... ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതു ദേവതയായി അരികില്‍ നില്‍കെ…. അരികില്‍ നില്‍കെ… ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതു ദേവതയായി അരികില്‍ നില്‍കെ…. നീയെന്‍ അരികില്‍ നില്‍കെ… ലവ് യൂ ഏട്ടാ..... ലോവ് യൂ ടൂ വാവേ.....കിടക്കണ്ടേ.... മ്മ്.... എങ്കി വാ അകത്തു പോകാം.... എനിക്ക് വയ്യ എന്നെ എടുത്ത് കൊണ്ടുപോ.... മടിച്ചി... ഇങ് വാ.... അഭി അവളെ എടുത്ത് കട്ടിലിൽ കൊണ്ട് കിടത്തി... അവനോട് പറ്റിച്ചേർന്നു കിടന്ന് അവൾ ഉറങ്ങി..... രാവിലെ ഉണരുമ്പോഴും അവൾ അഭിയുടെ കൈക്കുള്ളിൽ ആണ് പതിയെ അവൾ അവനെ ഉണർത്താതെ എഴുനേറ്റ് പോയി കുളിച്ചു വന്നു....അഭി അപ്പോഴും നല്ല ഉറക്കത്തിൽ ആണ് അവൾ അവനുള്ള ചായ എടുക്കാൻ താഴേക്ക് ചെന്നു....

അമ്മേ..... ആ മോളെ.... എത്ര ദിവാസായി നീ ഒന്ന് സംസാരിച്ചു കേട്ടിട്ട്.... ഒക്കെ കഴിഞ്ഞില്ലേ അമ്മേ ഇപ്പൊ എന്റെ മനസ്സിൽ അത് ഒന്നും ഇല്ല.... മ്മ്മ് മോള് ചായ കുടിക്ക്.... ചായയും കുടിച്ച് അഭികുള്ള ചായയുമായി അവൾ റൂമിലേക്ക് പോയി ചായ ടേബിളിൽ വെച്ച് തിരിഞ്ഞപ്പോ കണ്ണിൽ എന്തോ ഇരുട്ട് കേറുമ്പോലെ അവൾ പതിയെ ബെഡിലേക്ക് ഇരുന്നു അഭി ഉണരുമ്പോൾ കാണുന്നത് തലയിൽ കൈയും കൊടുത്തിരിക്കുന്ന ആമിയെ ആണ്.... എന്താ വാവേ.... എന്തു പറ്റി.... അറിയില്ല ഏട്ടാ... തലച്ചുറ്റുന്ന പോലെ.... ഹോസ്പിറ്റലിൽ പോണോ... വേണ്ട ഫുഡ് ഒന്നും കഴിക്കാത്തതിന്റെ ആവും... നീ കിടക്ക് ഞാൻ വെള്ളം എടുത്ത് തരാം വേണ്ട ഞാൻ ഇപ്പൊ ചായ കുടിച്ചു... മ്മ് എങ്കി റസ്റ്റ്‌ എടുക്ക്.... എഴുനേൽക്കണ്ട ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ... ശെരി ഏട്ടാ.............. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story