ആമി: ഭാഗം 35

aami

രചന: ആര്യ നിധീഷ്

അഭി ഫ്രഷ് ആയി വരുമ്പോൾ ആമി ബാൽകാണിയിൽ നിക്കുവാണ് അവൻ ചെന്ന് പുറകിലൂടെ അവളെ ചേർത്തുപിടിച്ചു..... ഇപ്പൊ.... എങ്ങനെ ഉണ്ട് കുറവുണ്ടോ.... മ്മ്മ്.... നീ ഒക്കെ അല്ലെ... ആണ് അഭിയേട്ട അതൊക്കെ മാറി...... അഭി അവളിലേക്ക് ഒന്നകൂടെ ചേർന്നു നിന്ന് അവളെ ഇറുക്കെ പുണർന്നു നസികയിലേക്ക് തുളച്ചു കേറുന്ന കാച്ചെണ്ണയുടെ ഗന്ധം അവൻ ആവോളം നുകർന്നു അവളുടെ കഴുത്തിടുക്കിൽ അവൻ മെല്ലെ പല്ലുകൾ താഴ്ത്തി അവൾ ചിണുങ്ങി കൊണ്ട് അകന്നു മാറി..... പോ അഭിയേട്ട എനിക്ക് നോവുന്നു..... എങ്കി നോവിക്കാതെ ഒരു കാര്യം തരട്ടെ.... അവൻ വലംകൈയ്യാൽ അവളെ വലിച്ചടുപ്പിച്ചു അവന്റെ കണ്ണുകൾ അവളുടെ ആദരങ്ങളിൽ പതിഞ്ഞു അവയിലേക്ക് എത്താൻ അടുത്ത അവനെ അവൾ തള്ളി മാറ്റി..... വെളിയിലേക്ക് ഓടി..... അയ്യടാ.... മനസ്സിലിരിപ്പ് കണ്ടില്ലേ ഇയാൾ അവിടെ നിന്ന് മഞ്ഞുകൊള്ള് ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ..... ടി.... കുരിപ്പേ.... നിന്നെ എന്റെ കയ്യിൽ കിട്ടും കേട്ടോ.... അപ്പൊ ഞാൻ എടുത്തോളാം..... ഓ ആയിക്കോട്ടെ..... അവൾ താഴെ ചെല്ലുമ്പോ ഹരിയും അച്ഛനും ഒക്കെ ഹാളിൽ ഉണ്ട്.... ഗുഡ് മോർണിംഗ് അച്ഛാ മോർണിംഗ് മോളെ ഇന്ന് നല്ല ഹാപ്പി ആണല്ലോ...ഒരുപാട് ആയി എന്റെ മോളെ ഇങ്ങനെ കണ്ടിട്ട്....

മ്മ്മ്.... ഹരിയേട്ടാ..... ചായ എടുക്കട്ടേ.... വേണ്ട ആമി... ഞാൻ കുടിച്ചു... അച്ഛനോ.... മ്മ് എടുത്തോ.... ഇപ്പൊ തരാം.... അവൾ ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി എന്റെ കുട്ടി എന്നും ഇങ്ങനെ സന്തോഷിച് ഇരിക്കണേ ദൈവമേ... ആമി പോയപ്പോ അഭിയും അങ്ങോട്ടേക്ക് വന്നു.... ആ വാ അഭി ഇരിക്ക്.... ദാ അച്ഛാ ചായ.... അഭിക്ക് കൊടുത്തോ മോളെ... കൊടുത്തു അച്ഛാ പിന്നെ അമ്മയും അമ്മുവെച്ചിയും ശാന്തെച്ചിയും ഒക്കെ എവിടെ.... അമ്മുവും ലക്ഷ്മിയും ക്ഷേത്രം വരെ പോയി ശാന്ത കഴുകിയ ഡ്രെസ്സ് വിരിക്കാൻ പോയി.... മ്മ്മ്.... അവൾ ഒന്ന് മൂളി അടുക്കളയിലേക്ക് പോയി..... അപ്പൊ അവൾ ഇപ്പൊ അടുക്കളയിൽ ഒറ്റക്കാണ് അഭി കുറച്ചുനേരം അവിടെ ഇരുന്ന് പതിയെ അടുക്കളയിൽ ചെന്നു ആമി ചെല്ലുമ്പോൾ ദോശ മാവ് ഉണ്ട് സാമ്പാറിന് വെജിറ്റബിൾ എടുത്ത് വെച്ചിട്ടുണ്ട് അവൾ അതെടുത്തു വാഷ് ചെയ്തുവെച്ചു... കട്ട്‌ ചെയ്യാൻ കത്തി എടുത്തു.... അഭി വരുമ്പോൾ ആമി വെജിറ്റബിൾ കഴുകുവാണ്... അവൾ കത്തി എടുത്ത് കട്ട്‌ ചെയ്ത് തുടങ്ങിയപ്പോ അവൻ അവളെ ഇടുപ്പിലൂടെ ചേർത്തുപിടിച്ചു....അവൾ പിടഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു.... അഭിയേട്ടാ..... ഇത് എന്താ ഈ കാണിക്കുന്നേ മാറിക്കെ.... ഇല്ലെങ്കിൽ.... ദേ കൊഞ്ചല്ലേ ആരേലും കാണും..... കാണട്ടെ ഞാൻ എന്റെ വൈഫിനോട് അല്ലെ കൊഞ്ചുന്നെ.... അവൾ അവനെ തള്ളി ഓടാൻ ഒരു ശ്രെമം നടത്തി പക്ഷെ അവൻ അവളെ പിടിച്ചു ചുമ്മാരോട് ചേർത്തു നിർത്തി....

അഭിയേട്ട.... പ്ലീസ്.... പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ അവൻ അവളുടെ അധരങ്ങൾ കവർന്നു..... ഈ സമയം ആ പാവം അച്ഛൻ ഗ്ലാസ്‌ വെക്കാൻ അടുക്കളയിൽ വന്നു... ആമിയോട് ചേർന്നുനിക്കുന്ന അഭിയെ കണ്ട് അയാൾ തിരിച്ചു പോയി.... ഹരി..... എന്താ അച്ഛാ...... അവർക്ക് ഉടനെ ഒരു ഹണിമൂൺ പ്ലാൻ ചെയ്യണം..... എന്താ അച്ഛാ.... പെട്ടന്ന് ഇങ്ങനെ.... ഇല്ലെങ്കിൽ ഈ വയസാം കാലത്ത് അവൻ എന്നെ കൂടി ചീത്തയാക്കും..... അത്രേം പറഞ്ഞ് അയാൾ അകത്തേക്ക് പോയി.... ഹരി പതിയെ അടുക്കളയിലേക്ക് ഒരു പാട്ടും പാടി ചെന്നു ഹരിയുടെ ശബ്ധം കേട്ട് അഭി അവളിൽനിന്ന് അകന്നു മാറി.... അഭി.... നീ എന്താ അടുക്കളയിൽ.... ഞാ... ഞനോ... വെള്ളം കുടിക്കാൻ..... എന്നിട്ട് കുടിച്ചോ??😜😜 മ്മ്മ്.... മോൻ ഇങ്ങോട്ടൊന്നു വന്നേ എന്താ അളിയാ.... ദഹിക്കുമ്പോ റൂമിലേക്ക് വിളിച്ചാൽ പോരെ അടുക്കളയിൽ വേണോ.... ഈ 😁😁 കണ്ടല്ലേ.. മ്മ്... ഞാൻ അല്ല അച്ഛൻ... അയ്യോ 🙄🙄എന്നിട്ട് എന്താ പറഞ്ഞെ നിന്നെ എത്രേം വേഗം ഇവിടുന്ന് പാക്ക് ചെയ്തോളാൻ....ഇല്ലെങ്കിൽ വയസാംകാലത് അച്ഛനേം നീ ചീത്തയാക്കും എന്ന്... എങ്ങോട്ട്.... ഹണിമൂണിന്..... എങ്കി കാസോൾ മതി അളിയാ അവിടാകുമ്പോ ഹണിമൂണിന് പറ്റിയ ക്ലൈമെറ്റ് ആ.... ഓമ്ബ്ര ഞാൻ ഒന്ന് തിരക്കട്ടെ.... മ്മ്...

എന്നാ ഞാൻ അങ്ങോട്ട്‌... എങ്ങോട്ട്... റൂമിൽ പോടാ.... ഓ... ഒരു വല്യ പുണ്യത്മാവ്... 😁😁 ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ എന്താ മാധവേട്ടാ... ചിന്തിച്ചിരിക്കണേ.... ആ താൻ വന്നോ ഞാൻ അഭിയുടെ കാര്യം ഓർത്തങ്ങനെ ഇരുന്നതാ.... അവനെപ്പറ്റി എന്താ ഇപ്പൊ ഓർക്കാൻ... ഏയ് ഒന്നുമില്ലടോ അവരെ ഒരു ഹണിമൂൺ വിടണം... ഇവിടെ അവർക്ക് ഒരു സ്പേസ് ഇല്ല... അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ.... അവര് പുതുമോടി അല്ലെ അവൻ അവളോട് കാണിക്കുന്ന കുസൃതി ഒക്കെ ഈ വയസാം കാലത്ത് നമ്മൾ കാണണ്ടല്ലോ.... ഇതെന്താ ഇപ്പൊ ഇങ്ങനെ ഒക്കെ പറയണെ എന്റെ ലക്ഷ്മി... ഞാൻ ഇന്ന് അടുക്കളയിൽ ചെല്ലുമ്പോ.... അയാൾ നടന്നതൊക്കെ പറഞ്ഞു... ആഹാ അതാണോ കാര്യം... എന്റെ മാധവേട്ട മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ ഇല്ലാലോ 😜😜ഏട്ടന്റെ ചോര അല്ലെ അപ്പൊ അങ്ങനെ വരൂ ഇപ്പൊ ഈ പ്രായത്തിലും നിങ്ങൾക്ക് റൊമാൻസ്സിന് വല്ല കുറവും ഉണ്ടോ പിന്നെ അവനെ പറഞ്ഞിട്ട് എന്തിനാ... മ്മ് താൻ അങ്ങോട്ട് ചെല്ല് ആ കുട്ടി അവിടെ ഒറ്റക്കല്ലേ... മ്മ്.... ➖️➖️➖️➖️➖️➖️➖️ ലക്ഷ്മി അടുക്കളയിൽ ചെല്ലുമ്പോ ആമിയെ അവിടെ എങ്ങും കണ്ടില്ല.... ശാന്തേ..... ആമി മോളെ കണ്ടോ.... കുഞ്ഞ് ഇവിടെ ഉണ്ടായിരുന്നു ഇപ്പൊ വെളിയിലേക്ക് ഇറങ്ങി.... മ്മ്മ്.....

അവർ അവളെ നോക്കി വെളിയിലേക്ക് ഇറങ്ങി... ആമി..... മോളെ ആമി...... എന്താ അമ്മേ.... ബാൽകാണിയിൽ നിന്ന് അഭി അമ്മയോട് ചോദിച്ചു അഭി... നീ ആമിയെ കണ്ടോ.... അവൾ കിച്ചണിൽ ഉണ്ടായിരുന്നു.... അവൾ പുറത്തേക്ക് ഇറങ്ങി എന്ന് ശാന്ത പറഞ്ഞു ഇവിടെ എങ്ങും കാണുന്നില്ല... നീ ഒന്ന് നോക്ക് അഭി.... അമ്മ ടെൻഷൻ ആവാതെ ഞാൻ ദേ വരുന്നു.... അവൾ അവിടെ എവിടേലും കാണും.... ആമി....... മോളെ....... ഈശ്വര എന്റെ കുട്ടി ഇത് ഏവിടെ ആണോ... ആബതൊന്നും വരുത്തല്ലേ.... ദൃതിയിൽ താഴേക്ക് ഇറങ്ങുമ്പോ അഭി ഹരിയുമായി കൂട്ടി ഇടിച്ചു..... എവിടെക്കാ അഭി ഇത്ര ദൃതിയിൽ?? അളിയൻ ആമിയെ കണ്ടോ... അവളെ ഇവിടെ എങ്ങും കാണുന്നില്ല അവൾ ഗാർഡനിലേക്ക് പോകുന്നത് കണ്ടു ഇപ്പൊ കുറച്ചു നേരം ആയി നീ ഒന്ന് ചെന്ന് നോക്ക്... അഭി...... മോനെ ഒന്ന് ഓടി വാ.... അമ്മയുടെ കരച്ചിൽ കേട്ട് അഭിയും പിന്നാലെ ഹരിയും ഓടി എത്തുമ്പോ താഴെ വീണു കിടക്കുന്ന ആമിയെ ചേർത്തുപിടിച്ചിരിക്കുന്ന അമ്മയെ ആണ് കണ്ടത്.... ആമി.... മോളെ... കണ്ണുതുറക്ക്.... വാവേ.... എന്താടാ എന്തുപറ്റി.....

കണ്ണുതുറക്ക് വാവേ..... അഭി അവളെ കൈകളിൽ കോരി എടുത്തു... ഹരിയേട്ടാ കാർ എടുക്ക് ഹോസ്പിറ്റലിൽ പോകാം... ഹരി അകത്തുപോയി കീയുമായി വന്നു അപ്പോഴേക്കും അമ്മയുടെ കരച്ചിൽ കേട്ട് അച്ഛനും അമ്മുവും ഒക്കെ വന്നിരുന്നു.... എന്താ അഭി മോൾക്ക് എന്തുപറ്റി.... അറിയില്ല അച്ഛാ ഗാർഡനിൽ നിലത്തു കിടക്കുവായിരുന്നു വിളിച്ചിട്ട് എഴുനേൽക്കുന്നില്ല ഹരിയാണ് അതിന് ഉത്തരം പറഞ്ഞത് അപ്പോഴേക്കും ആമിയുമായി അഭി കാറിൽ കേറിയിരുന്നു അവരുടെ കൂടെ അമ്മയും കേറി.... കാർ ചെന്ന് നിന്നതും ആമിയേം എടുത്ത് അഭി ക്യാഷ്വലിറ്റിയിലേക്ക് ചെന്നു....അവിടെ dr പ്രീതി ഉണ്ടായിരുന്നു..... അഭിനവ് അല്ലെ?? അതെ dr.... എന്താ എന്തുപറ്റി.... അറിയില്ല dr രാവിലെ ഒന്ന് തലച്ചുറ്റുന്നു എന്ന് പറഞ്ഞിരുന്നു ഇപ്പൊ കാണാതെ അന്യഷിച്ചു ചെന്നപ്പോ ഗാർഡനിൽ നിലത്തുവീണു കിടക്കുന്നു.... വിളിച്ചിട്ട് എഴുനേൽക്കുന്നില്ല dr ഏയ്... താൻ ഇങ്ങനെ പാനിക്ക് ആവല്ലേ ഞാൻ ഒന്ന് നോക്കട്ടെ... സിസ്റ്റർ dr അരുണിനെ ഒന്ന് വിളിക്കു... ശെരി dr.... അഭിനവ് ഒന്ന് പുറത്തേക്ക് നിക്ക് ഞാൻ ഒന്ന് ചെക്ക് ചെയ്യട്ടെ.... അഭി പുറത്തേക്ക് ഇറങ്ങുമ്പോ സിസ്റ്റർ ഉം അരുണും അങ്ങോട്ട്‌ വന്നു.... എന്താ അഭി എന്താ പറ്റിയെ?? അറിയില്ല അരുൺ തലച്ചുറ്റി വീണു ഇന്നും ഇന്നലെയും അവൾ ഭയങ്കര ഹാപ്പി ആയിരുന്നു...

അഭി അവളുടെ ലാസ്റ്റ് പീരിയഡ് എന്നാണെന്ന് നിനക്ക് അറിയാമോ... അത് ഞങ്ങളുടെ കല്യാണവത്തിനു മുൻപ് ആയിരുന്നു കഴിഞ്ഞ മാസം 28ത് ഓ മറ്റോ ആണ് അവൾ പറഞ്ഞതായി ഞാൻ ഓർക്കുന്നുണ്ട്.... മ്മ് അപ്പൊ ഇന്ന് 30 അല്ലെ അവൾ പീരിയഡ് ആയോ... ഇല്ല... അരുൺ ഇന്നലെവരെ ഇല്ല... അപ്പൊ ടെൻഷൻ ആവണ്ട... ഞാൻ ഒന്ന് നോക്കട്ടെ... അരുൺ പറഞ്ഞപ്പോഴാണ് അവനും അത് ഓർത്തത് ടെൻഷൻ മാറി ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു... . പ്രീത..... എന്തായി.... ബിപി നോർമൽ ആണ് dr കുട്ടി ഭയങ്കര അനിമിക്ക് ആണ് ഡ്രിപ് കൊടുത്തിട്ടുണ്ട്... മ്മ്മ് ഞാൻ അഭിയുമായി സംസാരിച്ചു പീരിയഡ് മിസ്സ്‌ ആയിട്ടുണ്ട് hcg നോക്കാൻ ബ്ലഡ്‌ സാമ്പിൾ എടുത്തോ.... ശെരി dr.... കുറച്ചുകഴിഞ്ഞു അരുൺ വെളിയിലേക്ക് വന്നു... കൺഗ്രാട്ട്സ് അഭി... ആമി ക്യാരിയിങ് ആണ്... അരുൺ എനിക്ക് ആമിയെ ഒന്ന് കാണണം.. അതിനെന്താ ചെന്നോ അവളെ ഉണർത്താണ്ട കിടന്നോട്ടെ പിന്നെ ഇനി നല്ലപോലെ ശ്രെദ്ധിക്കണം... ഞാൻ ശ്രെദ്ധിച്ചോളാം അരുൺ.... പിന്നെ അരുൺ ആമി അറിഞ്ഞോ.... ഇല്ല.... എങ്കി ഞാൻ പറഞ്ഞോളാം... മ്മ് ചെല്ല് അകത്തു പ്രീത ഉണ്ട്.... ശെരി അരുൺ..... അഭി.... Dr എന്താ പറഞ്ഞെ.... അത് അളിയാ നമ്മുടെ വീട്ടിൽ ഒരു കുഞ്ഞുവാവ കൂടി വരാൻ പോകുന്നുവെന്ന് 😜😜

ഇത്ര പെട്ടന്നോ 🙄🙄സൊ ഫാസ്റ്റ് ഒന്ന് പോ അളിയാ ചുമ്മാ കണ്ണുവെക്കാതെ ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരട്ടെ... അമ്മയോട് പറഞ്ഞേക്ക്.... മ്മ്.. മ്മ്.... ചെല്ല് ചെല്ല് അഭി അകത്തേക്ക് പോയപ്പോ ഹരി അമ്മയുടെ അടുത്തേക്ക് ചെന്നു.... എന്തായി ഹരി എനിക്ക് ആകെ ദേഹം ഒക്കെ തളരുന്ന പോലെ... അമ്മ ഇനി ബിപി കൂട്ടണ്ട ആമി ഒക്കെ ആണ് എന്താ എന്റെ മോൾക്ക് പറ്റിയെ പെട്ടന്ന് ഇങ്ങനെ വരാൻ.. അമ്മേ ആമി ക്യാരിങ് ആണ്.... സത്യമാണോ ഹരി നീ ഈ പറയുന്നേ.... അതെ അമ്മേ നമ്മുടെ അഭി ഒരു അച്ഛൻ ആവാൻ പോകുന്നു..... അപ്പോഴാണ് ഹരിയുടെ ഫോൺ റിങ് ചെയ്തത്... അമ്മേ.... അമ്മു ആണ് ഞാൻ സംസാരിച്ചിട്ട് വരാം..... ഹരിയേട്ടാ dr എന്തുപറഞ്ഞു..ആമിക്ക് എന്താ പറ്റിയെ??? പറ്റിയതല്ല പറ്റിച്ചതാ നിന്റെ ആങ്ങള 😜😜 എന്റെ ഹരിയേട്ടാ മനുഷ്യന് മനസ്സിലാകുന്ന പോലെ പറ 🙄🙄 എന്റെ അമ്മു അഭി ഒരു അച്ഛൻ ആവാൻ പോകുന്നു ഇപ്പൊ മനസ്സിൽ ആയോ... മ്മ്.... ഞാൻ ഇത് അച്ഛനോട് പറയട്ടെ.... മ്മ് ശെരി... ➖️➖️➖️➖️➖️➖️➖️➖️ അഭി ചെല്ലുമ്പോൾ ആമി മയക്കം ആണ്....പ്രീത അടുത്ത് തന്നെ ഉണ്ട്.... ആ അഭിനവ് വാടോ തന്റെ ടെൻഷൻ ഒക്കെ ഇപ്പൊ മാറിയോ.... അവൻ അതിന് ഒന്ന് പുഞ്ചിരിച്ചു.... Dr ആമി അറിഞ്ഞോ... ഇല്ലെടോ ഞാൻ പറഞ്ഞില്ല താൻ തന്നെ പറഞ്ഞോ ഒരുപാട് പേർക്കൊന്നും ഇങ്ങനെ ഒരു അവസരം കിട്ടില്ല ... അത്രേം പറഞ്ഞ് പ്രീത പോയി... ശെരിയാ dr പറഞ്ഞത് നീ ഒരു അമ്മ ആവാൻ പോകുന്നു എന്ന് ഭാര്യയെ അറിയിക്കാൻ പറ്റുന്നത് ഒരു ഭാഗ്യം തന്നെയാ അധികം ആർക്കും കിട്ടാത്ത ഒരു ഭാഗ്യം.............. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story