ആമി: ഭാഗം 38

aami

രചന: ആര്യ നിധീഷ്

ദേവൂട്ടൻ പോയതും ആമി താഴേക്ക് പോകാൻ എഴുനേറ്റു.... അല്ല എങ്ങോട്ടാ ഈ ഓടണെ ഒന്ന് പതിയെ ഒക്കെ എഴുനേക്ക് വാവേ.... 😁😁അവൾ അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു റൂമിൽ നിന്ന് ഇറങ്ങി അതെ ഒന്നവിടെ നിന്നെ 😜 എന്താ അഭിയേട്ട ഞാൻ പതിയെ അല്ലെ നടന്നെ ഇനി എന്താ?? അവൾ ചുണ്ട് കൂർപ്പിച്ചു ചോദിച്ചു..... അതോ... അതുണ്ടല്ലോ നീ സ്റ്റെപ് ഇറങ്ങണ്ട... അതെങ്ങനാ സ്റ്റെപ് ഇറങ്ങാതെ എങ്ങനെ താഴെ പോകും പറക്കുമോ..... ദേ ഇങ്ങനെ പോകും..... അഭി അവളെ തന്റെ കൈകളിൽ കോരി എടുത്തു..... അഭിയേട്ട..... എന്താ ഈ കാണിക്കുന്നേ ഞാൻ ഇറങ്ങിക്കോളാം എന്നെ ഒന്ന് വിട്ടേ..... കിടന്ന് പിടക്കാതെ അവിടെ അടങ്ങി കിടക്ക് പെണ്ണേ..... ഈ മനുഷ്യൻ എന്നെ നാണം കെടുത്തും അതിന് ഇത്ര നാണം കെടാൻ എന്താ നീ എന്റെ വൈഫ് അല്ലെ സ്റ്റെപ് ഇറങ്ങാൻ പാടില്ല എന്ന് പറഞ്ഞത്കൊണ്ട് ഞാൻ എടുത്തിറക്കി.... അതിന് എന്താ കുഴപ്പം.... ഓ ഒരു കുഴപ്പോം ഇല്ല.... അവൾ തലക്ക് കയ്യും കൊടുത്ത് അവനെ നോക്കി.... അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു താഴെ എല്ലാരും സംസാരിച്ചിരിക്കുമ്പോൾ ആണ് അഭി ആമിയെയും എടുത്ത് ഇറങ്ങി വരുന്നത്.... ലക്ഷ്മി ഓടി അടുത്ത് ചെന്നു... എന്താ അഭി എന്തുപറ്റി???

ഒന്നുമില്ല അമ്മേ ഈ ഏട്ടന് വേറെ പണി ഒന്നും ഇല്ല ഞാൻ ഇങ്ങോട്ട് വരാൻ പോയപ്പോ സ്റ്റെപ് ഇറങ്ങേണ്ട എന്ന് പറഞ്ഞു എന്നെ എടുത്തോണ്ട് വരുവാ.... ഈ ചെറുക്കന്റെ ഒരു കാര്യം ഞാൻ പേടിച്ചു പോയി.... അതുകൊള്ളാം അമ്മ അല്ലെ പറഞ്ഞെ സ്റ്റെപ് ഇറങ്ങുന്നത് കൊള്ളില്ല എന്ന് റൂമിൽ നിന്ന് തഴേക്ക് മാറാൻ പറഞ്ഞപ്പോ ദേ ഒരാൾ ഇരുന്നു കരയുന്നു ആ റൂം മതി എന്ന് അപ്പൊ ഇതാകുമ്പോൾ അമ്മയ്ക്കും ഒക്കെ ഇവൾക്കും ഒക്കെ ആരേം വിഷമിപ്പിക്കണ്ട.... ഓ എന്തോരു ബുദ്ധി.... എന്താ അളിയാ ഇഷ്ടം ആയില്ലേ.... എന്റെ അഭി.... എനിക്ക് അറിഞ്ഞൂടെ നിന്നെ പിന്നെ ഇനി കുറച്ച് റൊമാൻസ് കുറക്കാം കേട്ടോ..... ഹരി ശബ്ദം താഴ്ത്തി അഭിയുടെ അടുത്ത് വന്നു പറഞ്ഞു.... ആ അങ്ങനെ പറഞ്ഞു കൊടുക്ക് ഹരിയേട്ടാ.... ഡി... ഡി... നിന്നെ എന്റെ കൈയിൽ കിട്ടും കേട്ടോ.... താൻ പോടോ മാക്കാനേ 😜😜 അതും പറഞ്ഞു അഭിയെ നോക്കി കോക്കിരി കാണിച്ചു അവൾ അമ്മയുടെ അടുത്ത് പോയി ഇരുന്നു...... ➖️➖️➖️➖️➖️➖️➖️➖️➖️ അങ്ങനെ ദിവസങ്ങളും മാസങ്ങളും ശരവേഗത്തിൽ കടന്നുപോയി ചില കംപ്ലിക്കേഷൻ ഉള്ളത്കൊണ്ട് ആമി ഇപ്പൊ ബെഡ് റെസ്റ്റ് ആണ് രാവിലെ അഭി ഓഫീസിൽ പോകുമ്പോ അവൻ തന്നെ അവളെ താഴെ റൂമിൽ കൊണ്ടാക്കും വൈകിട്ട് അവൻ വന്ന് ഫുഡും ഒക്കെ കഴിച്ച് ആമിയുമായി തിരിച്ച് റൂമിൽ പോകും....

വാവേ..... മ്മ്മ്..... ഉറങ്ങുന്നില്ലേ നീ...... ഉറക്കം വരുന്നില്ല ഏട്ടാ..... നിനക്ക് എന്തേലും അസ്വസ്ഥത്തത തോന്നുന്നുണ്ടോ?? ഇല്ല ഏട്ടാ പക്ഷെ ഉറക്കം വരുന്നില്ല..... അത് സാരമില്ല കണ്ണടച്ച് കിടന്നോ..... അഭി അവളെ നെഞ്ചോട് ചേർത്തു കിടത്തി നെറ്റിയിൽ മുത്തി മുടിയിഴകളിൽ മെല്ലെ തലോടി.... അഭിയേട്ട....... എന്താടാ?? അമ്മ പറഞ്ഞു ഈ മാസം എന്നെ അങ്ങോട്ട് കൊണ്ട് പോകും എന്ന്.... ഞാൻ... ഞാൻ പോകുന്നില്ല ഏട്ടാ എനിക്ക് പറ്റില്ല ഏട്ടൻ ഇല്ലാതെ അയ്യേ അതിനാണോ എന്റെ പെണ്ണ് ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നെ ചടങ്ങ് മുടക്കിയാൽ അമ്മക്ക് ഒക്കെ വിഷമം ആവില്ലേ പിന്നെ നിന്നെ നോക്കാൻ അവർക്കും അവകാശം ഇല്ലെ അത് നമ്മൾ നിഷേധിക്കാൻ പാടില്ല വാവേ.. അപ്പൊ ഏട്ടനും ഞാൻ പോകുന്നതാ ഇഷ്ടം അല്ലെ.... അവൾ അഭിയെ തള്ളി മാറ്റി മുഖം തിരിച്ചു... ഹ പിണങ്ങല്ലേ ഞാൻ ഒന്ന് പറഞ്ഞോട്ടെ.... എനിക്ക് ഇനി ഒന്നും കേൾക്കണ്ട ഏട്ടന് ഇപ്പൊ എന്നെ വേണ്ട അവൾ തിരിഞ്ഞു കിടന്നു കണ്ണുകൾ നിറഞ്ഞു തുളുമ്പി അഭി അവളോട് ചേർന്നു കിടന്ന് അവളുടെ വയറിൽ കൈ ചേർത്തുവെച്ചു....

ഈ ഭൂമിയിൽ ഈ അഭിക്ക് നിന്നെ കഴിഞ്ഞേ മറ്റെന്തും ഉള്ളു പെണ്ണേ.... ഒരു ദിവസം പോലും അകന്നിരിക്കാൻ എനിക്ക് പറ്റില്ല ഇപ്പൊ.... വേണ്ട പോ എന്നിട്ടാണോ ഞാൻ പൊക്കോളാൻ പറഞ്ഞെ..... എടി പൊട്ടി നീ എവിടെയാണോ അവിടെ ഉണ്ടാവും ഈ ഞാൻ അത് പോരെ നിനക്ക്?? മ്മ്മ്...... അവൾ ഒന്ന് മൂളി അവനോട് ചേർന്നു കിടന്ന്..... അയ്യോ ഇന്ന് ഞാൻ എന്റെ മോൾക്ക് ഉമ്മ കൊടുത്തില്ല... അഭി എഴുന്നേറ്റ് അവൾ ഇട്ടിരുന്ന ടി ഷർട്ട്‌ ഉയർത്തി വയറിൽ കൈ ചേർത്തു പിടിച്ചു അചേട വാവ ഉറങ്ങിയോ.... ദേ അമ്മയെ നോവിക്കാതെ അടങ്ങി കിടക്കണം കേട്ടോ അപ്പൊ ഉറങ്ങിക്കോ ഗുഡ് നൈറ്റ്‌.... ഉമ്മ്മ്മ്മ്..... അഭി അവളുടെ വയറിൽ ചുണ്ടുകൾ ചേർത്തു നിമിഷനേരം കൊണ്ട് അവിടെ മെല്ലെ ഒന്ന് ഉയർന്നു.... ചുണ്ടുകളിൽ അവൻ അറിഞ്ഞു ആ കുഞ്ഞ് തുടിപ്പ്..... വാവേ ദേ കണ്ടോ നീ അവൾ ഉണർന്നിരിക്കുവാ.... അല്ലേലും അവൾക്ക് അച്ഛനെ മതിയല്ലോ അച്ഛൻ തൊട്ടാ ഉടനെ അനങ്ങും ഞാൻ തൊട്ട ഒന്ന് മൈൻഡ് പോലും ഇല്ല..... ഹ ഹ..... എന്ത് കുശുമ്പാ പെണ്ണേ നിനക്ക് മതി കിടന്ന് ഉറങ്ങിക്കെ....

അഭി എഴുനേറ്റു അവളെ തന്റെ നെഞ്ചോട് ചേർത്തു കിടത്തി..... അഭിയേട്ട....... എന്താ പെണ്ണേ..... എനിക്ക് ഐസ് ക്രീം വേണം..... ഇപ്പഴോ 🙄🙄 മ്മ്.... ഇപ്പൊ വേണം..... മണി 12 ആകുന്നു ഇന്ന് ഇനി എവിടുന്നാ ഐസ് ക്രീം എന്റെ വാവ ഉറങ് ഞാൻ നാളെ രാവിലെ വാങ്ങി തരാം..... എങ്കി എനിയ്ക്ക് മുറ്റത്തെ ചാമ്പയിൽ നിന്ന് ചാമ്പക്ക പറിച്ചുതാ എങ്കി ഞാൻ ഉറങ്ങാം.... ഈ രാത്രി ഞാൻ ഇനി ചാമ്പക്ക പറിക്കണോ.....എനിക്കെങ്ങും വയ്യ..... കണ്ട ഏട്ടന് എന്നോട് ഒരു സ്നേഹോം ഇല്ല..... ആയോ ഇനി അതിന് മുഖം വീർപ്പിക്കണ്ട ഇവിടെ കിടന്നോ ഞാൻ പറിച്ചിട്ട് വരാം.... നല്ല ഏട്ടൻ സൊ ച്വീറ്റ്..... ഉമ്മ്മ..... സോപ്പ് കണ്ട കാന്താരി ഈ ഡെലിവറി ഒന്ന് കഴിയട്ടെ നിന്നെ ഞാൻ ശെരിയാക്കും നോക്കിക്കോ.... അഭി അവളുടെ കവിളിൽ ഒന്ന് നുള്ളി എഴുന്നേറ്റു വെളിയിലേക്ക് പോയി................ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story