ആമി: ഭാഗം 39

aami

രചന: ആര്യ നിധീഷ്

അഭി ചാമ്പക്കയുമായി വരുമ്പോ ആമി ഉറക്കമായി...... വാവേ...... അവൻ അവളെ തട്ടിവിളിച്ചു..... എന്താ അഭിയേട്ട..... ഞാൻ ഇത്തിരികൂടെ കിടക്കട്ടെ.... ഡി..... നിനക്ക് ചാമ്പക്ക വേണ്ടേ..... വേണ്ട..... ഏട്ടൻ കഴിച്ചോ..... അതുകൊള്ളാം നട്ടപാതിരാക്ക് എന്നെകൊണ്ട് മരത്തിൽ കേറ്റിച്ചിട്ട് അവളുടെ കിടപ്പ് കണ്ടോ..... ഇന്ന് നീ ഇത് തിന്നിട്ടു കിടന്നമതി....... അവളെ തട്ടിവിളിക്കാൻ ആഞ്ഞതും വയറിൽ കൈചേർത്തുവെച്ചുള്ള ആ കിടപ്പ് കണ്ടപ്പോ അവൻ അത് വേണ്ടാന്നുവെച്ചു..... ചാമ്പക്ക ടേബിളിൽ വെച്ചവൻ കട്ടിലിൽ വന്നിരുന്നു നീരുവെച്ച അവളുടെ കാലുകൾ എടുത്തു മടിയിൽ വെച്ചു മെല്ലെ ഉഴിഞ്ഞുകൊടുത്തു..... എപ്പോഴോ അവനും ഉറക്കത്തിലേക്ക് വീണു.... രാവിലെ ഉണർന്ന ആമി കാണുന്നത് തന്റെ കാല് മടിയിൽ വെച്ച് ഉറങ്ങുന്ന അഭിയെ ആണ് അവൾ മെല്ലെ എഴുന്നേറ്റ് അവനെ തട്ടി വിളിച്ചു.. അഭിയേട്ട...... അഭിയേട്ട..... എന്താ വാവേ എന്തുപറ്റി???? ഒന്നുമില്ല ഏട്ടൻ എന്താ ഇരുന്നുറങ്ങുന്നേ ചെല്ല് ചെന്ന് കട്ടിലിൽ കിടക്ക്.... അത് നിന്റെ കാലിൽ നീര് കണ്ടപ്പോ ഒന്ന് ഉഴിഞ്ഞുതരാൻ ഇരുന്നതാ ഉറങ്ങിപ്പോയി.....

അവൾ അവനോട് ചേർന്നിരുന്നു തോളിലേക്ക് ചാഞ്ഞു.... ആ കണ്ണിൽ നിന്ന് ഒരു തുള്ളി അവന്റെ കയ്യേ നനച്ചു കടന്നുപോയി..... ഏട്ടാ...... എന്താടാ.... എന്നെ ഇങ്ങനെ സ്നേഹിക്കല്ലേ ഏട്ടാ എനിക്ക് പേടിയാ..... 🥺🥺 എന്തിനാ വാവ പേടിക്കുന്നെ നിനക്ക് ഞാൻ ഇല്ലേ.... ഏട്ടാ.... എനിക്ക്.. എനിക്ക് ഏട്ടനെ സ്നേഹിച്ചു കൊതി തീർന്നില്ല ഏട്ടാ.... മനസ്സിൽ എന്തോക്കയോ ഒര് ഭയം ഏട്ടനെ വിട്ട് പോകേണ്ടി വരുമോ എന്നൊരു തോന്നൽ.... വാവേ....... 😡😡😡 എന്തോക്കെയാ നീ ഈ പറയുന്നേ..... ഇനി മേലാൽ ഇങ്ങനെ പറഞ്ഞാൽ ഉണ്ടല്ലോ.... ഏട്ടാ.... ദേഷ്യം നടിച്ചു എന്നെ ഇനി പറ്റിക്കണ്ട ഞാൻ അറിഞ്ഞു ഒക്കെ.... ഇനിയും അത് മറച്ചുവെക്കാൻ എന്റെ ഏട്ടൻ ബുദ്ധിമുട്ടണ്ട.... അവളുടെ വാക്കുകളിൽ ഒരു നിമിഷം അവനും പതറിപ്പോയി..... എങ്കിലും അത് മറച്ചുവെച്ചവൻ അവളിലേക്ക് തിരിഞ്ഞു.... നീ എന്തോക്കെയാ ഈ പറയുന്നേ വല്ല സ്വപ്നവും കണ്ടോ നീ..... ഈ ഡെലിവറി റിസ്ക് ആണെന്ന് കഴിഞ്ഞ ചെക്കപ്പിൽ dr പറഞ്ഞില്ലേ ഞങ്ങളിൽ ഒരാളെ തിരികെ വരൂ എന്ന് പറഞ്ഞില്ലേ...... വാവേ...... നീ... നീ..

ഇത് എന്താ ഈ പറയുന്നേ ആരാ നിന്നോട് ഈ കള്ളം ഒക്കെ പറഞ്ഞെ.....അത് പറയുമ്പോ ആ ശബ്ദം ഇടറിയിരുന്നു ഈ മുഖത്തെ പതർച്ചയിൽ ഉണ്ട് ഏട്ടാ ഞാൻ തേടുന്ന ഉത്തരം.. പിന്നെ ഞാൻ ഇത് എങ്ങനെ അറിഞ്ഞു എന്ന്.... അത് ഏട്ടന്റെ നാവിൽ നിന്ന് തന്നെ.... ഞനോ.... ഞാൻ.... നീ ഒന്ന് പോയെ മനസ്സിലിരുന്നു വിങ്ങിയപ്പോ ഏട്ടൻ ഹരിയേട്ടനോട് പറഞ്ഞു കരഞ്ഞത് ഓർക്കുന്നുണ്ടോ....ഞാനും ഉണ്ടായിരുന്നു അന്ന് ആ ചുവരിന് അപ്പുറം..... വാവേ..... പറയാൻ അവന് വാക്കുകൾ ഇല്ലായിരുന്നു സങ്കടം മുഴുവൻ കണ്ണീരായി ഒഴുകി ഇറങ്ങി... അവൻ അവളെ തന്റെ നെഞ്ചോടു ചേർത്ത് ഇറുക്കെ പുണർന്നു..... ഇത്രേം നാൾ ഉള്ളിൽ ഒതുക്കിവെച്ചതൊക്കെ തന്നിൽനിന്ന് തന്നെ അവൾ അറിഞ്ഞിരിക്കുന്നു..... കണ്ണുകൾ തുടച്ചവൾ അവനിൽനിന്ന് അകന്നുമറി...... ഏട്ടാ...... മ്മ്മ്.... അവൻ ഒന്ന് മൂളുക മാത്രം ചെയ്തു ഞാൻ ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ..... മ്മ്മ് പറ.... ചെയ്യും എന്ന് സത്യം ചെയ്തു താ.... സത്യം.. നീ പറ.... അത്..... ഞാനോ.... നമ്മുടെ കുഞ്ഞോ എന്നൊരു സിറ്റുവേഷൻ വന്നാൽ ഏട്ടന്റെ പ്രിയൊരിറ്റി നമ്മുടെ കുഞ്ഞ് ആവണം..... എന്റെ ജീവൻ പോയാലും എന്റെ കുഞ്ഞിനെ കളയല്ലേ ഏട്ടാ....... ഒരു എങ്ങാലോടെ അവൾ അവൻറെ നെഞ്ചിൽവീണു പൊട്ടികരഞ്ഞു......

അവൻ അവളെ ചേർത്തുപിടിച്ചു മുടിയിൽ തലോടി.... നിനക്ക് ഒന്നുമില്ല പെണ്ണേ എനിക്ക് ഉറപ്പുണ്ട് നീയും നമ്മുടെ കുഞ്ഞും ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചുവരും നീ പറയുംപോലെ നമ്മൾ ഒരുപാട് നാൾ ഒരുമിച്ചു ജീവിക്കും..... വിട്ടുകൊടുക്കില്ല ഞാൻ നിന്നെ നീ ഇല്ലാതെ ഞാൻ ഇല്ലടി....... വാവേ നിന്റെ മനസാണ്,ധൈര്യമാണ് എല്ലാത്തിനേക്കാളും വലുത് അതുകൊണ്ടാ ഒക്കെ മറച്ചുവെച്ചേ.... തളരല്ലേ മോളെ നിന്നെ നഷ്ടപ്പെട്ടാൽ പിന്നെ ഞാൻ ഉണ്ടാവില്ല എനിക്ക് വേണ്ടി തിരിച്ചു വരും നീ അത് എനിക്ക് ഉറപ്പാ..... ഇല്ല ഇന്ന് മുതൽ ഞാൻ ഹാപ്പി ആയിരിക്കും ഇങ്ങനെ ഒന്ന് ഞാൻ അറിഞ്ഞിട്ടില്ല പോരെ....അവൾ ഒരു ചിരി വാരുത്തി വാഷ്റൂമിലേക്ക് പോയി...... ഉള്ള് നീറുമ്പോഴും ഇങ്ങനെ ചിരിക്കാനും എന്നെ ആശ്വസിപ്പിക്കാനും നിനക്കെ പറ്റു പെണ്ണേ എനിക്ക് എന്നും പ്രിയൊരിറ്റി നീ മാത്രം ആണ്...... നിന്റെ ജീവൻ കളഞ്ഞ് എനിക്ക് ഒരു കുഞ്ഞ് വേണ്ട.....ഇത് മുൻപേ അറിഞ്ഞിരുന്നു എങ്കിൽ നിന്റെ ജീവൻ വെച്ച് ഇങ്ങനെ ഒരു പരീക്ഷണത്തിന് ഞാൻ മുത്തിരില്ലായിരുന്നു ഇതിപ്പോ ഒരുപാട് വൈകിപ്പോയി ഇനി അബോർഷൻ പോലും പ്രാക്ടിക്കൽ അല്ല..... അഭി ...... നീ എന്താ ഇങ്ങനെ മൂഡ് ഓഫ്‌.....

അവൾ ഒക്കെ അറിഞ്ഞു അളിയാ..... അഭി...... അവൾ.... എങ്ങനെ...... സങ്കടം സഹിക്കാവയ്യാതെ അളിയനോട് ഞാൻ ഒക്കെ പറഞ്ഞു കരഞ്ഞത് ഓർക്കുന്നുണ്ടോ...... മ്മ്മ്..... അന്ന് ആ മുറിക്കു പുറത്ത് അവൾ ഉണ്ടായിരുന്നു....... നീ ഇങ്ങനെ തളരല്ലേ അഭി നമ്മുടെ ആമിക്ക് ഒന്നും ഉണ്ടാവില്ല നീ നോക്കിക്കോ..... അവൾ നല്ല കുട്ടിയ അവളെ അങ്ങനെ ഒന്നും ദൈവം നോവിക്കില്ല നീ താഴേക്ക് വാ ഇവിടിരുന്നു വെറുതെ ചിന്തിച്ചു കൂട്ടണ്ട ഹരി അഭിയുമായി താഴേക്ക് പോയി..... ആമി വാഷിംറൂമിൽ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിൽ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു... മനസ്സാകെ വിങ്ങുന്നു..... ഇല്ല കരഞ്ഞു തീർക്കാൻ ഉള്ളതല്ല ഇനിയുള്ള സമയം പറ്റുന്നിടത്തോളം ഏട്ടനെ സ്നേഹിക്കണം ഒരു ജന്മം കൊണ്ട് നൽക്കാൻ കരുതിവെച്ചതൊക്കെ കൊടുത്തു തീർക്കണം പ്രാണൻ വിട്ട്പോകുന്നവരെ ആ കൈ മുറുകെ പിടിക്കണം....... മനസ്സിൽ ഉറപ്പിച്ചു കുളിച്ചിറങ്ങി ആ പഴയ ആമി ആയി.... ➖️➖️➖️➖️➖️➖️➖️➖️➖️➖️ ബാലേട്ടാ മോളെ കൊണ്ടുവരാൻ ഉള്ള ഡേറ്റ് എടുത്തു മറ്റന്നാൾ ആണ് നമ്മുക്ക് അവരോട് ഒന്ന് ചെന്ന് പറയണ്ടേ......

മ്മ്മ് നീ റെഡി ആക് പോയിട്ട് വരാം...... എന്താ ഏട്ടാ കുറെ ആയി ഞാൻ ശ്രെദ്ധിക്കുന്നു മോളെ പറ്റി പറയുമ്പോ ആകെ ഒരു സങ്കടം..... എന്താ എന്തേലും പ്രശ്നം ഉണ്ടോ..... ഒന്നുല്ല അനു ഡെലിവറി അടുക്കുവല്ലേ അതാ ഒരു ടെൻഷൻ... മ്മ്മ്..... ഞാൻ റെഡി ആകട്ടെ.... എനിക്ക് വയ്യ അനു മനസ്സ് നോവുമ്പോഴും നിന്റെ മുന്നിൽ ചിരിച്ചു നിൽക്കാൻ പറ്റുന്നില്ല എന്റെ മോള് അവൾ..... ദൈവമേ ഇന്നുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല എന്നാൽ ഇന്ന് ഉള്ളുരുകി പ്രാർത്ഥിക്കുവാ എന്റെ കുട്ടിക്ക് ഒരു പോറൽ പോലും ഏൽക്കല്ലേ ഓർമ്മവെച്ച നാൾ മുതൽ നിന്റെ മുന്നിൽ വിളക്കുവെച്ചും തുളസി മല കെട്ടിത്തന്നും പ്രാർത്ഥിക്കുന്ന എന്റെ കുഞ്ഞിനെ ഇനി പരീക്ഷിക്കല്ലേ കണ്ണാ..... പൂജാമുറിയിൽ കൃഷ്ണ വിഗ്രഹത്തിന് മുൻപിൽ നിൽക്കുമ്പോ ആ അച്ഛന്റ്റെ കണ്ണുകളും നിറഞ്ഞിരുന്നു...... ➖️➖️➖️➖️➖️➖️➖️➖️ അഭിയേട്ട........ അഭിയേട്ട....... ആമിയുടെ വിളി കേട്ട് അഭി ഓടി മുകളിലേക്ക് ചെന്നു..... എന്താ വാവേ..... എന്ത് പറ്റി..... ഏട്ടൻ എന്തിനാ ഇങ്ങനെ വെപ്രാളം പിടിക്കുന്നെ..... ഞാൻ എന്നെ ഒന്ന് താഴേക്ക് കൊണ്ടുപോകാൻ വിളിച്ചതാ.....

അതിനാണോ ഞാൻ അങ്ങ് പേടിച്ചുപോയി..... അവൻ അവളെ കൈകളിൽ കോരി എടുത്ത് താഴേക്ക് കൊണ്ടുപോയി..... അല്ല എന്താ ഇത്ര പെട്ടന്ന് താഴെ പോകാൻ ഒരു തോന്നൽ....... അതുകൊള്ളാം ഈൗ മണം അടിച്ചിട്ട് നാവിൽ വെള്ളം വരുന്നു..... അവൾ കണ്ണടച്ച് ശ്വാസം വലിച്ചെടുത്തു..... മണമോ എന്തു മണം എനിക്ക് ഒരു മണവും വന്നില്ലാലോ..... ഏട്ടന്റെ മൂക്ക് കംപ്ലയിന്റാ നല്ല ഉണ്ണിയപ്പം ഉണ്ടാക്കുന്നുണ്ട് അമ്മ.... ഇല്ലേ ബാ കാണിച്ചുതരാം.... അവൻ അവളോടൊപ്പം അടുക്കയിൽ ചെല്ലുമ്പോ ഉണ്ടാക്കിയ ഉണ്ണിയപ്പം പാത്രത്തിലേക്ക് മാറ്റുന്ന അമ്മയെ ആണ് കണ്ടത്...... ഡി.... എന്തോരു മൂക്കാ ഇത്..... ആഹാ മോള് വന്നോ ഞാൻ ഇതുമായി അങ്ങോട്ട് വരാൻ തുടങ്ങുവായിരുന്നു..... എന്റെ അമ്മേ..... ഈ മണം അടിച്ചിട്ട് അവിടെ ഇരിക്കാൻ പറ്റണ്ടേ അതാ ഞാൻ ഇങ് പൊന്നെ ഇപ്പൊ തന്നെ വായിൽ കപ്പൽ ഓടിക്കാം......

കൊതിച്ചി..... അമ്മ അവളുടെ കവിളിൽ നുള്ളി പത്രം അവൾക്ക് കൊടുത്തു.....വെളിയിൽ പോയി . ഓരോ ഉണ്ണിയപ്പവും എടുത്ത് ആസ്വദിച്ചു കഴിക്കുന്നവളെ അവൻ നോക്കി നിന്നു.... വേണോ..... വേണ്ട നീ കഴിക്ക് ഞാൻ ഹാളിൽ ഉണ്ടാവും...... അഭി പോയതും ഒളിച്ചുവെച്ച നീർത്തുള്ളി കണ്ണിൽനിന്ന് ഇറ്റ് വീണു കുടിക്കാൻ വെള്ളം എടുക്കാൻ വന്ന അഭി നിറക്കണ്ണുമായി ഇരിക്കുന്ന ആമിയെ കണ്ടു.... വാവേ...... എന്താടാ എന്ത് പറ്റി പറ്റുന്നില്ല ഏട്ടാ എനിക്ക് നിങ്ങൾ ഒക്കെ ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോ ഇനി എത്രനാൾ ഇതൊക്കെ എന്ന് അറിയാതെ ഓർത്തുപോകുന്നു...... അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടികരഞ്ഞു അവളെ ആശ്വസിപ്പിക്കാൻ അവനും വാക്കുകൾ ഉണ്ടായിരുന്നില്ല........... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story