ആമി: ഭാഗം 40

aami

രചന: ആര്യ നിധീഷ്

ഹരിയുടെ വിളിക്കെട്ട് ആമി അഭിയിൽ നിന്നും അകന്നുമറി..... ആമി..... അഭി നിങ്ങൾ ഇവിടെ എന്തെടുക്കുവാ ..... ഞാൻ എത്രവട്ടം വിളിച്ചു.... അത് അളിയാ ..... വേണ്ട നിന്ന് വിക്കണ്ട.... എനിക്ക് അറിയാം കണ്ണ് തെറ്റിയാൽ റൊമാൻസ് അല്ലെ 😜😜ഒരു കുട്ടി ആകാറായി ഇപ്പോഴും തീർന്നില്ലേ അഭി.... അതെന്താന്നു അറിയോ ഹരിയേട്ടാ.... ഇനി 3മാസം കൂടി അല്ലെ ഉള്ളു എനിക്ക് അതാ ഈ അഭിയേട്ടൻ ഇങ്ങനെ.... അല്ലെ അഭിയേട്ട.... ആമി ഒന്ന് വിതുമ്പി കൊണ്ട് കണ്ണുതുടച്ചു ചിരിക്കാൻ ഒരു പാഴ്ശ്രെമം നടത്തി.... അവളുടെ അവസ്ഥ കണ്ട് ഹരിക്കു താൻ അത് പറയേണ്ടിരുന്നില്ല എന്ന് തോന്നിപോയി.... അയ്യേ ആമി എന്താ മോളെ നീ ഇങ്ങനെ നിനക്ക് ഒന്നും വരില്ലടി ഇങ്ങനെ വിഷമിച്ചു ബിപി കൂട്ടണ്ട ദേ നിന്റെ വീട്ടീന്ന് അമ്മയും അച്ഛനും ഒക്കെ വന്നിട്ടുണ്ട് കണ്ണ് തുടച് അങ്ങോട്ട്‌ വാ...... അഭി അവളെ വിളിച്ചു വാ... ശെരി അളിയാ..... ഹരി പോയ പുറകെ ആമിയുമായി അഭിയും അങ്ങോട്ട് ചെന്നു... അവിടെ ആമിയെ വിളിച്ചുകൊണ്ടു പോകുന്ന ചടങ്ങിന്റെ ചർച്ചയായിരുന്നു..... ആമി ചെന്ന് അച്ഛന്റെ അടുത്ത് ഇരിന്നു....

ബാലചന്ദ്രൻ അവളെ ചേർത്തുപിടിച്ചു നെറുകയിൽ ചുണ്ടുകൾ ചേർത്തു..... എന്താ അച്ചേടെ പൊന്നിന് മുഖത്ത് ഒരു വാട്ടം പോലെ.... ഏയ് ഒന്നുമില്ല അച്ചേ അച്ചക്ക് തോന്നുന്നതാ.... അതല്ല എന്തോ ഉണ്ട് എന്താ നിനക്ക് ഇഷ്ടല്ലേ അങ്ങോട്ട് വരുന്നത്..... അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇരുന്നു... മോൾ ഇങ് വന്നേ ഞാൻ ചോദിക്കട്ടെ.... ബാലൻ അവളേം വിളിച്ചു വെളിയിൽ ഗാർഡനിലേക്ക് നടന്നു.... അഭി..... മോനും വാ..... ഗാർഡനിലെ ബെഞ്ചിൽ അവൾ ബാലനോട് ചേർന്നിരുന്നു..... അഭി എന്താ ഇവൾക്ക് പറ്റിയെ ആകെ ഒരു സങ്കടം....എന്റെ മോളെ നീ വഴക്ക് വല്ലോം പറഞ്ഞോ ഇല്ല അച്ഛാ.... പിന്നെ എന്താ പറ്റിയെ എന്റെ മോൾടെ മുഖത്ത് ഒരു തെളിച്ചം ഇല്ലാലോ.... ഒക്കെ അച്ചക്ക് തോന്നുന്നതാ.... എന്ന് പറഞ്ഞവൾ അഭിയുടെ അടുത്തേക്ക് ഇരിന്നു.... അച്ചേ... എന്താടാ പറ..... എന്നെ അങ്ങോട്ട് കൊണ്ടുപോകുമ്പോ അഭിയേട്ടനും അവിടെ വന്ന് നിക്കണം ഇല്ലേ ഞാൻ വരില്ല... അതിന് ആണോ ഈ ഗൗരവം അവൻ അവിടെ വന്ന് നിക്കും അല്ലെ അഭി..... മ്മ്മ്മ്.... എങ്കി മോൾ അമ്മുന്റെ അടുത്തു ചെല്ല്....

ശെരി അച്ചേ....ദേ രണ്ടുംകൂടി ഇവിടെ ഇരുന്ന് കത്തിയടിക്കാതെ അങ്ങോട്ട് വന്നേക്കണം കേട്ടോ..... ഓ ആയിക്കോട്ടെ..... അവൾ ഒരു നിറഞ്ഞ ചിരിയോടെ അകത്തേക്ക് പോയി അതുകണ്ടു ഇരുവരുടെയും കണ്ണുകൾ ഒരുപോലെ ഈറനണിഞ്ഞു.... അഭി..... എന്താ എന്റെ കൂട്ടുക്ക് പറ്റിയെ അവൾ അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് അറിയാം ആ ഉള്ള് തേങ്ങുന്നത്.... നമ്മൾ ഇത്രേം നാൾ അവളിൽനിന്ന് ഒളിച്ചത് ഒക്കെ അവൾക്ക് ഇപ്പൊ അറിയാം.... മനസിലിരുന്നു വിങ്ങിയപ്പോ എല്ലാം ഹരിയേട്ടനോട് പറഞ്ഞു ഞാൻ കരഞ്ഞു പക്ഷെ ഞാൻ അറിഞ്ഞില്ല ഒക്കെ കേട്ട് അവൾ ഒരു ചുവരിനപ്പുറം ഉണ്ടെന്ന്.... അഭി...... എന്റെ കുഞ്ഞ് ഇത്രേം നോവും മനസ്സിലിട്ടാണോ അവൾ എന്റെ മുന്നിൽ ചിരിക്കാൻ ശ്രെമിചേ.... എനിക്ക് വയ്യ അച്ഛാ ഇങ്ങനെ ഒക്കെ ഉള്ളിലിട്ട് നീറി നീറി ദിവസം എണ്ണി ഇരിക്കാൻ മരിച്ചാൽ മതി എന്ന് തോന്നി പോകുവാ..... ഇപ്പൊ അതിന്റെ കൂടെ അവളുടെ കണ്ണീരു കൂടെ എനിക്ക് പറ്റുന്നില്ല അച്ഛാ മനസ്സ് കൈവിട്ടു പോകുന്നു...... ഇതറിയാവുന്ന ഞങ്ങൾ ഓരോരുത്തരുടെയും അവസ്ഥ അത് തന്നെ ആണ് അഭി എന്നാൽ ഇവിടെ നമ്മൾ തളർന്നുപോകരുത് അവൾക്ക് ധൈര്യം ആകണം നീ.......അതിന് ഈ ഭൂമിയിൽ നിന്നെക്കൊണ്ടേ പറ്റു.... അതെ കഴിഞ്ഞില്ലേ.... ഇത് എന്തുവാ എന്റെ അച്ചേ..... ഇങ്ങോട്ട് വാ അമ്മ ചായ എടുത്തു.... ദേ വരുന്നു..... വാ അഭി.... ചായയും കുടിച് അവർ ഇറങ്ങി..... ➖️➖️➖️➖️➖️

ഇന്നാണ് ആമിയെ കൂട്ടികൊണ്ട് പോകുന്നത് അവളുടെ വീട്ടിൽ നിന്ന് അവൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള 7തരം പലഹാരങ്ങളുമായി അച്ഛനും അമ്മയും മറ്റുബന്തുക്കളും എത്തി.... അഭി അവളെ വിളിക്കാൻ റൂമിലേക്ക് ചെല്ലുമ്പോൾ അമ്മുവും അനുവും കൂടി അവളെ ഒരുക്കി നിർത്തിയിരുന്നു.... വിവാഹ സാരി ഉടുത്ത് ആഭരണങ്ങൾ ഇട്ട് മുല്ലപ്പൂ ചൂടി അതി മനോഹരിയായി ഇരിക്കുന്നവളെ കണ്ട് അഭി കണ്ണിമായക്കത്തെ നോക്കി നിന്നു..... ഇതേ വേഷത്തിൽ തന്റെ കൈപിടിച്ച് ഈ വീട്ടിലേക്ക് വന്നവളെ അവൻ ഓർത്തു..... ഇപ്പോഴും ആ വീർത്ത വയർ ഒഴിച്ചാൽ വേറെ വെത്യാസം ഒന്നുമില്ല മുൻപത്തെക്കാൾ ഒരു പ്രേതേക ഐശ്വര്യം അവളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു.....അവൻ അടുത്ത് ചെന്ന് അവളോട് ചേർന്നിരുന്നു...... എന്താ അഭിയേട്ട.... എന്നെ ഇങ്ങനെ നോക്കുന്നെ..... ഏയ് ഒന്നുമില്ലടാ നിന്നെ ഈ വേഷത്തിൽ കണ്ടപ്പോ നിന്റെ കഴുത്തിൽ താലികെട്ടിയതും നിന്നെ ചേർത്തുപിടിച്ചു ഈ പടികൾ ആദ്യമായി കേറിയതും ഒക്കെ ഓർമ്മവാരുന്നു.... അവൾ ഒന്നകൂടി അവനോട് ചേർന്നിരുന്നു....

ഏട്ടൻ എപ്പോ വരും വീട്ടിലോട്ട്..... നീ അവിടെ എത്തി കഴിയുമ്പോ ഞാൻ വരാം പോരെ..... മ്മ്മ്.... എങ്കി വാ അവർ ഒക്കെ എത്തി.... അഭി അവളെയും എടുത്ത് താഴേക്ക് ഇറങ്ങി അവൾക്കായി ഒരുക്കിയ ചെയറിൽ ഇരുത്തി കൊണ്ടുവന്ന പലഹാരങ്ങൾ അവൾക്ക് മുന്നിൽ നിരത്തി വെച്ചു... മുതിർന്നവർ അവളെ മനസ്സ്നിറഞ്ഞ് അനുഗ്രഹിച്ചു...ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ആ പടികൾ ഇറങ്ങുമ്പോ അവളുടെ ഉള്ളൊന്നു പിടഞ്ഞു അതുവരെ അടക്കിവെച്ച കണ്ണുനീർ കവിൾതടത്തെ ചുംബിച്ചു കടന്നുപോയി.... അഭി അവളെ ചേർത്തുപിടിച്ചു.... പൊട്ടികരഞ്ഞുകൊണ്ട് അവൾ ആ നെഞ്ചിലേക്ക് ചാഞ്ഞു..... കൈയിൽ നിലവിളക്കുമായി തന്റെ പ്രാണന്റെ ഒപ്പം താൻ വലതുകാൽ വെച്ച് കേറിയ പടികൾ ഇനി ഇവിടേക്ക് ഒരു മടക്കം ഉണ്ടാവില്ല എന്നവൾക്ക് ഉറപ്പായിരുന്നു പോകുന്നതിന് മുൻപ് ഒന്നകൂടി അവൾ ആ വീട്ടിലേക്ക് തിരിഞ്ഞു നോക്കി.... അഭിയേട്ടനൊപ്പം അന്നീ പടികൾ കയറുമ്പോൾ താൻ അനുഭവിച്ച സന്തോഷത്തിന്റെ ഇരട്ടി സങ്കടം ആണ് ഇനീ പടികൾ ഇറങ്ങുമ്പോൾ..... എത്ര പെട്ടന്നാണ് ജീവിതം മാറിമറിയുന്നത് എന്നവൾ ഓർത്തു..... കണ്ണുകൾ എടുക്കാതെ വീട്ടിലേക്കും അഭിയേയും തിരിഞ്ഞു നോക്കുന്നവളെ കണ്ട് കൂട്ടത്തിൽ ആരോ പറയുന്നുണ്ടായിരുന്നു കുട്ടി തിരിഞ്ഞു നോക്കാതെ അത് ശക്കുനകേട് ആണെന്ന്..... നോട്ടം പിൻവലിച്ചവൾ മുന്നോട്ട് നടക്കുമ്പോൾ വീശിയടിച്ച കാറ്റിൽ ഉമ്മറത് കത്തിച്ചുവെച്ച നിലവിളക്കിലെ തിരിക്കൽ അണഞ്ഞിരുന്നു............ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story