ആമി: ഭാഗം 41

aami

രചന: ആര്യ നിധീഷ്

വീട്ടിൽ എത്തി അവൾ ഡ്രെസ്സ് ചേഞ്ച്‌ ചെയ്തപ്പോഴേക്കും അഭി എത്തിയിരുന്നു.... അഭിയേട്ട..... അവൾ ഓടി അടുത്ത് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... എന്താ വാവേ ഇത് പതുക്കെ വന്നാൽ പോരെ ഈ വയറും വെച്ച് ഇങ്ങനെ ഓടല്ലേ..... സോറി ഞാൻ ഏട്ടനെ കണ്ടപ്പോ.... സാരമില്ല..... വാ വന്ന് ഒന്ന് കിടക്ക്.... അധികം ഇങ്ങനെ നിക്കണ്ട..... ആ അഭി വന്നോ.... ദേ മോനെ ഇവൾക്ക് ഇത്തിരി വാശി കൂടുതൽ ആണ് കേട്ടോ സ്റ്റേർ കേറണ്ട എന്ന് പറഞ്ഞു താഴത്തെ റൂം റെഡി ആകിയപ്പോ അവൾ പറയുവാ അവൾക്ക് ആ റൂം തന്നെ വേണമെന്ന് അതിന് ദേ ഇവിടെ ഒരാൾ കൂട്ടും.... അനു കേറുവോടെ ബാലനെ നോക്കി.... അത് സാരമില്ല അമ്മേ ഇപ്പൊ അവളുടെ സന്തോഷം അല്ലെ നമ്മുക്ക് വലുത്.... അവൾക്ക് അതാണ് ഇഷ്ട്ടം എങ്കിൽ അങ്ങനെ ആവട്ടെ.... പക്ഷെ മോനെ ഈ വയറും വെച്ച് സ്റ്റെപ് കേറണ്ടേ.... എന്റെ അമ്മേ അതിനല്ലേ ഞാൻ ഉള്ളെ ഞാൻ കൊണ്ടുവന്നോളാം..... അവിടേയും അങ്ങനെ തന്നെ ആ..... മ്മ്മ് നിങ്ങൾ ഒക്കെ കൂടെ ആണ് ഇവളെ ഇങ്ങനെ ആക്കിയേ..... എന്റെ അമ്മുസേ.... ഇങ്ങനെ എന്നോട് വഴക്കിടാതെ കിട്ടുന്ന സമയത്ത് ഒന്ന് സ്നേഹിക്ക് ഡെലിവറി കഴിയുമ്പോ ഞാൻ എങ്ങാനം തട്ടിപ്പോയ അപ്പൊ പിന്നെ ഓർത്ത് കരഞ്ഞിട്ട് കാര്യമില്ല കേട്ടോ....

ആമി...... എന്തോക്കെയാ നീ ഈ പറയുന്നേ നല്ല അടി കിട്ടാത്തതിന്റെ ആണ്... നാവിനു എല്ലില്ല എന്നവെച്ചു എന്തും പറയാമെന്നായോ..... ഹ.... അനു... നീ ഒന്ന് അടങ് അവൾ തമാശ പറഞ്ഞതല്ലേ... അതിനാണോ.... അഭി..... നീ അവളെ റൂമിൽ കൊണ്ടക്ക്.... അഭി അവളെയും എടുത്ത് മുകളിലേക്ക് പോയി.... എന്റെ വാവേ... നീ എന്തിനാ അമ്മയോട് അങ്ങനെ ഒക്കെ പറയാൻ പോയെ..... മനഃപൂർവം തന്നെയാ അഭിയേട്ട പറഞ്ഞെ ഒന്ന് കരുതി ഇരിക്കട്ടെ പാവം ഇല്ലെങ്കിൽ ചിലപ്പോൾ തകർന്നു പോയാലോ.... എന്റെ വാവേ നിനക്ക് ഒന്നും വരില്ല നീ ഇങ്ങനെ നെഗറ്റീവ് ആവാതെ.... അവളെ സമദനിപ്പിക്കുമ്പോഴും അവന്റെ ഉള്ള് പിടയുന്നത് അവൾക്ക് അറിയാമായിരുന്നു.... ➖️➖️➖️➖️➖️➖️➖️➖️ രാത്രി ഫുഡും കഴിച്ച് അഭിയുടെ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോഴും മനസ്സിൽ നിറയെ ചോദ്യങ്ങൾ ആയിരുന്നു.... തനിക്ക് എന്തേലും വന്നാൽ ഓരോരുത്തർക്കും അത് എങ്ങനെ ഉൾകൊള്ളും എന്നവൾ ചിന്തിച്ചു തുടങ്ങിയിരുന്നു..... അഭിയേട്ട ...... എന്താ വാവേ.... നീ ഉറങ്ങീല്ലേ..... ഇല്ല ഏട്ടാ... എനിക്ക് ഉറക്കം വരുന്നില്ല....

എന്താ വാവേ എന്തുപറ്റി.... ഏട്ടാ.... എനിക്ക് എന്തേലും വന്നാൽ ഏട്ടൻ വേറെ കല്യാണം കഴിക്കുമോ.... എന്റെ വാവേ എന്തിനാ നീ എപ്പോഴും ഇതുതന്നെ ആലോചിക്കുന്നേ.... പറ അഭിയേട്ട ...... എന്റെ പെണ്ണേ ഈ അഭിയുടെ ഈ ചങ്കിലാ നീ ഇരിക്കുന്നെ അവിടെ ഇനി മറ്റാർക്കും സ്ഥാനം ഇല്ലടി.... എന്നെകൊണ്ട് അതിനു പറ്റില്ല എന്റെ തുടക്കവും ഒടുക്കവും നിന്നിൽ ആണ്... അഭിയേട്ട...... ഒരു തേങ്ങലോടെ അവൾ ആ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു....അവളുടെ സങ്കടത്തിന് അകമ്പടി എന്നോണം മഴ ആർത്തലച്ചു പെയ്തു.... അഭിയേട്ട.....എനിക്ക് ഒന്ന് മഴ നനയണം..... വാവേ അത് ഇപ്പൊ......എങ്ങനെ പനി വരില്ലേ...... ഇല്ല എനിക്ക് നനയണം ഏട്ടാ ഏട്ടനോട് ചേർന്നുനിന്ന് നനയണം എന്നിട്ട് ആ മഴയുടെ കുളിരിൽ ഏട്ടനോട് പറ്റിച്ചേർന്ന് ഉറങ്ങണം..... ഇനിയൊരു മഴക്കാലം കാണാൻ ഭാഗ്യം ഇല്ലെങ്കിലോ..... വാവേ ....... വേണ്ട ഇനി അതിന് കണ്ണ് നിറക്കണ്ട.... വാ... അഭി അവളെയും എടുത്ത് ബാൽകണിയിലേക്ക് ഇറങ്ങി..... ആർത്തലച്ചു പെയ്യുന്ന മഴയിൽ അവൾ അവനോട് ചേർന്നു നിന്നും അവൻ ആ നെറുകയിൽ മുത്തി.....

ഏട്ടാ.....i need u back..... എന്റെ ആ പഴയ അഭിയേട്ടൻ ആയി പ്ലീസ് ഈ ഒരു രാത്രി ഒന്നും ഓർക്കാതെ എന്നെ സ്നേഹിക്കാമോ..... അവൾ അവന് അഭിമുഖമായി നിന്ന് തന്റെ ചുണ്ടുകൾ അവന്റെ ചുണ്ടോടു ചേർത്തു.....മതിവരുവോളം അവൾ അത് നുകർന്നു..... ഒരുപാട് നാൾക്ക് ശേഷം ദീർഘമായ ഒരു ചുംബനം എന്നാൽ അതിൽനിന്നു വേര്പിരിയുമ്പോ ഇരുവരുടെ മിഴികളും നിറഞ്ഞിരുന്നു...... മതി വാവേ വന്ന് കിടക്ക്.... മ്മ്മ് അവളൊന്നു മൂളി അകത്തേക്ക് പോയി.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ദിവസങ്ങൾ വീണ്ടും കടന്നുപോയി ഹൈ റിസ്ക് പ്രേഗ്നനൻസി ആയത്കൊണ്ട് ഡേറ്റ് ഇന് 2 വീക്ക്‌ മുൻപ് അഡ്മിറ്റ്‌ ആവണം.... അമ്മ ബാഗ് ഒക്കെ പാക്ക് ചെയ്തു വെച്ചു..... നെക്സ്റ്റ് വീക് അഡ്മിറ്റ്‌ ആവണം അഭിയും ഇപ്പൊ ഓഫീസിൽ പോകാറില്ല.... എപ്പോഴും ആമിയോടൊപ്പം കാണും..... അവൾ ആകെ ഷീണിച്ചു നടക്കാൻ പോലും ബുദ്ധിമുട്ടാണ് വല്ലാത്ത ശ്വാസം മുട്ടലും.....

എന്നാലും മുഖത്തിന്‌ മുൻപത്തെക്കാൾ പ്രകാശം ആണ്.... ഒരു ദേവിയെ പോലെ..... രാവിലെ അഭി ആമിയുമായി താഴേക്ക് ചെല്ലുമ്പോൾ അച്ഛൻ ന്യൂസ് കാണുവാണ് ആ എത്തിയോ വായാടി..... ദേ അഭിയേട്ട..... ഇത് കണ്ടോ ഈ അച്ഛാ എന്നെ കളിയാക്കുന്നെ..... സാരില്ല അച്ഛാ പാവം അല്ലെ.... ഓ.... നിങ്ങൾ പിന്നെ ഒറ്റ കെട്ടാണല്ലോ ഞാൻ അമ്മുനോട് പറഞ്ഞോളാം എന്ന് പറഞ്ഞു ഇരുന്നിടത്തുനിന്ന് എഴുന്നേറ്റവൾ വയറിൽ കൈ അമർത്തി ഒരു അലർച്ചയോടെ സോഫയിലേക്ക് ഇരുന്നു..... അഭിയേട്ട....... എന്താ വാവേ എന്തുപറ്റി..... ഓടി അടുത്തവൻ അവളെ ചേർത്തുപിടിച്ചു...... വയർ..... വേ... വേദ.. നിക്കുന്നു...... . കരയല്ലേ വാവേ ഒന്നുമില്ല നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം..... അച്ഛാ കാർ എടുക്ക്..... ബാലൻ അകത്തുപോയി കീയുമായി വന്നു കാർ എടുത്തു അനു കോ ഡ്രൈവർ സീറ്റിലും ആമിയെ എടുത്ത് അഭി പുറകിലും കേറി....

അഭിയേട്ട..... എനിക്ക് വയ്യ.... ഞാൻ ഇപ്പൊ മരിച്ചു പോകും ........ അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു..... ഒന്നുമില്ല വാവേ പേടിക്കണ്ട ദേ നമ്മൾ ഇപ്പൊ എത്തും..... കാർ സ്പീഡിൽ ആശുപത്രിയിൽ എത്തി അഭി ആമിയെയും എടുത്ത് അകത്തേക്ക് കേറി..... അവൾ ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു അത്കൊണ്ട് തന്നെ നേരെ içu വിലേക്ക് കൊണ്ടുപോയി..... അപ്പോഴും അവളുടെ കൈകൾ അവന്റെ കൈകളിൽ കൊരുത്തിരുന്നു നോവോടെ ആ കൈ വിടുവിച്ചവൻ നെറ്റിയിൽ ഒന്ന് മുത്തി.............. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story