ആമി: ഭാഗം 42

aami

രചന: ആര്യ നിധീഷ്

ആ കൈകൾ അവളിൽ നിന്ന് വേർപെടുമ്പോൾ പ്രാണൻ വിട്ടകലുന്ന പോലെ തോന്നി അഭിക്ക്.... കണ്ണുകൾ നിറഞ്ഞു കാഴ്ച്ച മങ്ങി..... ശരീരം തളർന്നവൻ icu വിനു മുൻപിൽ ഇരുന്നു......വിവരം അറിഞ്ഞ ഹരിയും അപ്പുവും അച്ചുവും ഒക്കെ എത്തിയിരുന്നു ആരൊക്കയോ എന്തോക്കയോ പറയുന്നുണ്ട് അവന് ഒന്നും കേൾക്കാൻ കഴിയുനില്ല ....... കണ്ണുകളിൽ അവളുടെ കുറുമ്പും കുസൃതിയും പ്രണയവും നിറഞ്ഞു നിൽക്കുന്നു...... അഭിയേട്ട........ എന്താ പെണ്ണേ നിനക്ക്?? ഇത് എങ്ങനെ ഇവിടെ വന്നു..... അവൾ കയ്യിലെ ബീർബോട്ടിൽ പൊക്കി കാണിച്ചു..... അതോ..... അത്.... ഞാൻ ചുമ്മാ..... ഓഹോ അപ്പൊ ഈ ശീലവും ഉണ്ടല്ലേ... അവൾ പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു അങ്ങനെ എപ്പോഴും ഒന്നും ഇല്ല വല്ലപ്പോഴും..... ബീർ മാത്രേ ഉള്ളോ അതോ..... അങ്ങനെ ഇന്നത്തെന്നൊന്നും ഇല്ല...... എല്ലാം കഴിക്കും.... മ്മ്മ് എങ്കി ഇന്ന് കമ്പനി ഞാൻ താരം...... വാവേ..... നിയോ 🙄🙄 എന്താ എനിക്ക് കുടിച്ചൂടെ..... അങ്ങനെ അല്ല നീ കഴിച്ചിട്ട് ഉണ്ടോ..... ആഹാ നല്ല ചോദ്യം ഹലോ mr abhinav താൻ ഒക്കെ ഇതിന്റെ മണം പോലും അടിച്ചു തുടങ്ങുന്നതിനു മുൻപ്പ് ടേസ്റ്റ് ചെയ്തതാ ഞാൻ.... വാട്ട്‌..... 😮😮 വാ അടക്ക് ഞാൻ പറഞ്ഞു താരാം.....3am വയസ്സില തുടക്കം ഇട്ടേ ഈ പ്രായത്തിനോടകം ഒരുമാതിരിപ്പെട്ട എല്ലാ ബ്രാൻഡ് ഉം ടേസ്റ്റ് ചെയ്തിട്ടുണ്..... ഡി.... ഇതൊക്കെ നിന്റെ വീട്ടിൽ അറിയാമോ.... എന്റെ മനുഷ്യാ എന്റെ ഗ്രാൻഡ്പാ എക്സ് മിലിറ്ററി ആരുന്നു എന്ന് അറിയാല്ലോ..... ഓ പട്ടാളം പുരിഷു......

ദേ എന്റെ അപ്പനെ പറഞ്ഞാൽ ഞാൻ പോട്ടെന്നു വെക്കും അപ്പൂസിനെ പറഞ്ഞാൽ ഉണ്ടല്ലോ?? ഓ കോംപ്രമൈസ്.... നീ പറ ..... പുള്ളി ആയിരുന്നു എന്റെ ഗ്ലാസ്‌ മേറ്റ്‌..... ഓഹോ അപ്പൊ കമ്പനിക്ക് ആൾ ആയി...... അഭി ബോട്ടിൽ ഓപ്പൺ ചെയ്തു ഗ്ലാസ്സിലേക്ക് ഒഴിച്ചു... ആമിക്ക് നേരെ നീട്ടി..... എനിക്ക് ആ ബോട്ടിൽ മതി അതാ രസം..... ഡി നീ ആള് പ്രൊ ആണല്ലോ...... Ee😁😁😁 അധികം ഇളിക്കണ്ട കഴിച്ചിട്ട് മിണ്ടാതെ കിടന്നോണം ഇവിടെ കിടന്ന് അലമ്പ് ഉണ്ടാക്കിയ പൊക്കി കിണറ്റിൽ ഇടും ഞാൻ..... ബീർ കഴിച്ചു രണ്ടും കൂടി കിടന്ന്...... അഭിയേട്ട....... എന്താ...... I love you..... ദേ പെണ്ണേ കിടന്ന് ഉറങ്ങിക്കെ നാവ് ഒക്കെ കുഴയുന്നു..... ഇല്ല ഉറങ്ങാതില്ല..... എനിക്ക് ഇപ്പൊ പാട്ട് പാടണം..... ഇവൾ ഇത് കുളമാക്കും സോനാ.... സോനാ നീ ഒന്നാം നമ്പർ..... അവൾ പാട്ട് പാടി കട്ടിലിൽ നിന്ന് ഡാൻസ് തുടങ്ങി അഭി അവളെ പൊക്കി എടുത്തു കട്ടിലിൽ ഇട്ടു..... അയ്യോ..... ഈ കാലൻ എന്നെ കൊല്ലുന്നേ.... ഓടി വായോ ..... ഇവളെ ഇന്ന് ഞാൻ...... അഭി അവളുടെ വാപൊത്തി പൊക്കി എടുത്ത് ബാത്‌റൂമിൽ കൊണ്ടുപോയി ഷവറിന് കീഴിൽ നിർത്തി.... ഹായ്...മഴ...... പ്രേണയമണി തൂവൽ കോഴിയും പവിഴ മഴ..... അഭി അവളെ നോക്കി ഒന്ന് ചിരിച്ചു തല തോർത്തി ഡ്രെസ്സും മാറ്റി ബെഡിലേക്ക് കിടത്തി.....

അഭി....... ഹരിയുടെ വിളി ആണ് അവനെ ചിന്തയിൽ നിന്ന് ഉണർത്തിയത്..... അളിയാ.... എന്റെ വാവ...... ഒന്നും ഉണ്ടാവില്ല അഭി..... നീ സമദാനിക്ക്....ദേ ഇത് ആ സിസ്റ്റർ തന്നതാ ആമിയുടെ ഒൺമെൻറ്സ് ആണ്..... വിറയർന്ന കൈകളാൽ അവൻ അത് വാങ്ങി കൈയിൽ മുറുകി പിടിച്ചു.... ഹരിയേട്ടാ അവൾക്ക് എങ്ങനെ ഉണ്ടെന്ന് ഒന്ന് ചോദിക്.... ഞാൻ dr ഏ കണ്ടു ആമി ഇപ്പൊ സ്റ്റേബിൾ ആണ് പിന്നെ ഫാൾസ് കോൺട്രാക്ഷൻസ് ആണ് ലേബർ പെയിൻ അല്ല.... ബ്രീത്തിങ് ഡിഫികൽറ്റി ഉണ്ട് അതാ icu വിൽ ഇന്ന് full നോക്കിട്ട് പെയിൻ വന്നില്ലെങ്കിൽ റൂമിലേക്ക് മാറ്റിട്ട് മറ്റന്നാൾ മെഡിസിൻ ചെയ്യാൻ ആണ് പ്ലാൻ .. . ഒരു ദിവസം മുഴുവൻ icu വിൽ ഇടവിട്ട് വരുന്ന വേദനയിൽ വയർ അമർത്തി പിടിച്ചവൾ നിലവിളിച്ചു...... വൈകിട്ട് ഒരു 9മണിയോടെ തിരികെ റൂമിലേക്ക്..... ഇടവിട്ട് വരുന്ന വേദനയാൽ കണ്ണുകൾ ഇറുക്കി അടച്ചു തലയിണയിൽ കൈമുറുക്കി തേങ്ങുന്ന തന്റെ പ്രാണനെ കണ്ടുനിൽക്കാൻ അവൻ ആയില്ല....ആ വേദനയിലും അവൾ അവനുവേണ്ടി ചിരിക്കാൻ ശ്രെമിച്ചു 3ആം ദിവസം വെളുപിനെ പെയിൻ വന്നു ലേബർ റൂമിലേക്ക് മാറ്റുമ്പോൾ നിറകണ്ണോടെ അവൾ അവനെ നോക്കി.....

ഒന്നുമില്ല...... നീ ധൈര്യമായി ഇരിക്ക്..... അഭിയെ.... ട്ടാ..... അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചവൾ തന്നോട് ചേർത്ത് ആ നെറ്റിയിൽ ചുംബിച്ചു..... മണിക്കൂറുകൾ കടന്നുപോയി പ്രാർത്ഥനയോടെ അവൻ ആ വരാന്തയിൽ ഇരുന്നു..... കണ്ണുകൾ തോരാതെ പെയ്തുകൊണ്ടിരുന്നു..... ഒരുപാട് നേരത്തെ കാത്തിരുപ്പ് അവസാനിച്ചു ഡോർ തുറന്ന് ഒരു dr ഉം നേഴ്സും വന്നു...... അഭിരാമി....... ആ പേര് കേട്ടതും അഭി അവരുടെ അടുത്തേക്ക് ഓടി അടുത്തു.... Dr..... ഡെലിവറി കഴിഞ്ഞു പെൺകുഞാണ്..... കുഞ്ഞിന് ഓക്സിജൻ കുറവാണ് nicu വിലേക്ക് മാറ്റി.... ഇപ്പൊ സ്റ്റേബിൾ ആണ് ഒരു 1ഹൗർ ഒബ്സെർവേഷൻ കഴിഞ്ഞിട്ട് കാണാം....ബട്ട്‌... അഭിരാമി..... എന്താ dr എന്ത് പറ്റി ഞാൻ പറഞ്ഞതല്ലേ ഹൈ റിസ്ക് ആണെന്ന് ഞങ്ങൾ ആവുന്നത്ര ശ്രെമിച്ചു.... ബ്ലീഡിങ് സിവിയർ ആയിരുന്നു.... പിന്നെ പറഞ്ഞത് ഒന്നും അവനു കേൾക്കാൻ കഴിഞ്ഞില്ല ശരീരം ആകെ തളർന്നു ഒരു അലർച്ചയോടെ അവൻ നിലത്തേക്കിരുന്നു............... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story