ആമി: ഭാഗം 43

aami

രചന: ആര്യ നിധീഷ്

അഭിനവ് റീലാക്സ്സ്..... ഞങ്ങൾ ആവുന്നത്ര ശ്രെമിക്കുന്നുണ്ട്...... ഡോണ്ട് ലോസ്സ് യുവർ ഹോപ്‌.... പ്രാർത്ഥിക്കടോ എല്ലാത്തിലും വലുത് അതല്ലേ...... Dr എനിക്ക് ഒന്ന് കാണാൻ..... നോ അഭിനാവ് ഇപ്പൊ അഭിരാമി വെന്റിലേറ്ററിൽ ആണ് സൊ ബുദ്ധിമുട്ടാണ്..... പ്ലീസ് dr ഒരേ ഒരു വട്ടം..... എനിക്ക് ഉറപ്പാ ഞാൻ വിളിച്ചാൽ അവൾ കണ്ണ് തുറക്കും dr..... ഒകെ ഇപ്പൊ താൻ അവിടെ പോയി ഇരിക്ക്..... വാ അഭി..... ഹരി അഭിയേം കൊണ്ട് ചെയറിൽ പോയി ഇരുന്നു..... കുഞ്ഞു കുട്ടികളെ പോലെ പതം പറഞ്ഞു കരയുന്നവൻ എല്ലാവർക്കും നോവായി...... ഇയാൾ ആമിയുടെ ആരാ....... ബ്രദർ ആണ്..... ഒക്കെ അഭിരാമിക്ക് ബ്ലഡ്‌ വേണം അത് എത്തിക്കാൻ ഉള്ള ഏർപ്പാട് ചെയ്യണം,പിന്നെ അഭിനവ് ഇങ്ങനെ ഒരു സിറ്റുവേഷൻ ആയത്കൊണ്ട ഞാൻ ഒന്നും പറയാഞ്ഞേ ആമിക്ക് ക്രിട്ടിക്കൽ ആണ് ഇനി എന്തെങ്കിലും അത്ഭുതം നടക്കണം.... Dr..... അവൾ ഇല്ലാതെ ഞങ്ങൾക്ക് ആർക്കും അത് ചിന്തിക്കാൻ പോലും പറ്റില്ല..... ഇത് അവൾ ഓവർക്കം ചെയ്താലും ഇനി അവൾക്ക് പഴപോലെ ആക്കാൻ പറ്റില്ല പരലീസ്ഡ് ആവാൻ ആണ് 99% ചാൻസ്.... അത്രേം പറഞ്ഞു dr പോയി..... അപ്പു അഭിയുടെ അടുത്ത് ചെന്നു അവനെ തോളിൽ കൈവെച്ചു അഭി അവനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.......

ഇതിനാണോടാ അപ്പു അവൾ എല്ലാം വേണ്ടാന്ന് വെച്ച് എന്റെ കൈപിടിച്ചേ...... സ്നേഹിച്ചു കൊതി തീർന്നില്ലടാ എനിക്ക്... ആ മുഖം മനസ്സിനെ കൊത്തി വലിക്കുന്നു..... ഞാൻ.... ഞാൻ കാരണം അല്ലേടാ അവൾ ഇപ്പൊ ഇങ്ങനെ....... അവന്റെ വാക്കുകൾ പകുതിയിൽ മുറിഞ്ഞു കണ്ടുനിന്നവർ പോലും കരഞ്ഞു പോയ നിമിഷങ്ങൾ..... കുറച്ചു നേരത്തിനു ശേഷം നേഴ്സ് കുഞ്ഞിമ്മായി വന്നു..... അഭി വിറയർന്ന കൈകളാൽ ആ കുഞ്ഞിനെ വാങ്ങി നെറ്റിൽ ചുംബിച്ചു..... അവന്റെ നെഞ്ചിലെ ചൂടേറ്റ് അവൾ ഉറങ്ങി...... അമ്മയുടെ ചൂടറിയും മുൻപേ അവൾ തന്റെ അച്ഛന്റെ ചൂടുപറ്റി മയങ്ങി..... ആർക്കും കൈമാറാതെ അവൻ ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തു ആ വരാന്തയിൽ ഇരുന്നു....... ദിവസങ്ങൾ കടന്നുപോയി...... അഭിയുടെ നെഞ്ചിൽ പറ്റിച്ചേർന്ന് അവൾ ചുറ്റുമുള്ള കാഴ്ചകൾ കണ്ടു....... അച്ഛന്റ്റെ ചൂടിൽ മയങ്ങി.... ആ കയ്യാൽ നൽകുന്ന ഫോർമുല ആർത്തിയോടെ കുടിച്ചിറക്കി..... ഉണങ്ങി വരണ്ട കുഞ്ഞി ചുണ്ടുകൾ അവനിൽ നോവായി...... വാവേ..... നീ അറിയുന്നുണ്ടോ ഇതൊക്കെ.....

നമ്മുടെ മോളെ നിന്നെ പോലെ തന്നെയാ ഇരിക്കുന്നെ ആ കവിളിലേ നുണക്കുഴിയും കാപ്പി കണ്ണുകളും....... അവൾക്ക് വിശക്കുന്നുണ്ട് നീ അത് അറിയുന്നുണ്ടോ.....ടേബിളിൽ ഇരിക്കുന്ന തന്റെ പ്രാണന്റെ ഫോട്ടോ നോക്കി അവൻ ആരോടേനില്ലാതെ.... പുലമ്പി.... കുഞ്ഞിന്റെ കരച്ചിലിൽ ചിന്തകളിൽ നിന്നും ഉണർന്നവൻ ദൃതിയിൽ അവളെ എടുത്തു നെഞ്ചോട് ചേർത്തു......കരയല്ലേ മോളെ അച്ഛാ ഒരു പാട്ട് പാടാം ഉറങ്ങിക്കോട്ടോ 🎶🎶ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി അമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം ചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽ കുളിരാം കുരുന്നാകും ഉണ്ണി ചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽ കുളിരാം കുരുന്നാകും ഉണ്ണി ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി കൊഞ്ചുന്ന കിങ്ങിണി കെട്ടിത്തരാമമ്മ മോതിരമിട്ടുതരാം നാക്കത്തുതേനും വയമ്പും തേച്ചമ്മ മാറോടു ചേർത്തുറക്കാം കൈവളരുന്നതും കാൽവളരുന്നതും കണ്ടോണ്ടമ്മയിരിക്കാം കൈവളരുന്നതും കാൽവളരുന്നതും കണ്ടോണ്ടമ്മയിരിക്കാം ആറ്റുനോറ്റുണ്ടായൊരുണ്ണി

അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി അമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം വീടോളം നീ തെളിഞ്ഞുണരുണ്ണി നാടോളം നീ വളര്‌ മണ്ണോളം നീ ക്ഷമിക്കാൻ പഠിക്കുണ്ണി അമ്മയോളം നീ സഹിക്ക്‌ സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്‌ കാലത്തിനറ്റത്തു പോകാൻ സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്‌ കാലത്തിനറ്റത്തു പോകാൻ ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി അമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം ചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽ കുളിരാം കുരുന്നാകും ഉണ്ണി ചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽ കുളിരാം കുരുന്നാകും ഉണ്ണി ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി🎶🎶🎶🎶

അഭി പാടി നിർത്തുബോ മനസ്സ് ഒന്ന് വിങ്ങി കണ്ണുകൾ നിറഞ്ഞു കുഞ്ഞിനെ ബെഡിൽ കിടത്തി കണ്ണുകൾ അമർത്തി തുടച്ചവൻ തിരിയുമ്പോ ഹരിയും അമ്മയും മുന്നിൽ ഉണ്ട് അവൻ ഒന്നും പറയാതെ കീയും എടുത്ത് ഇറങ്ങി..... നീ.... എങ്ങോട്ടാ അഭി...... അറിയില്ല അമ്മേ..... മനസ്സ് വല്ലാതെ നോവുന്നു..... ഒന്ന് സ്വസ്ഥം ആവുന്നവരെ എവിടെയെങ്കിലും പോയി തനിച്ചിരിക്കണം...... അഭി.... എന്തെങ്കിലും കഴിച്ചിട്ട് പോടാ...... എത്ര ദിവസം ആയി ഇങ്ങനെ...... കഴിക്കാതെ ഉറങ്ങാതെ...... എനിക്ക് ഒന്നും വേണ്ട അമ്മേ...... വിശപ്പില്ല...... അഭി നേരെ ബീച്ച്ലേക്ക് ആണ് പോയത്..... ആദ്യമയാണ് ആമി ഇല്ലാതെ ഇങ്ങനെ ഒരു വരവ് സാദാരണ എന്നും അവളുടെ നിർബന്ധത്തിനാണ് ഇങ്ങോട്ട് വരാറ്.... കടലിനോട് എന്നും ഒരു കൊതിയാണ് പെണ്ണിന് ഓരോ തവണയും മുൻപത്തെക്കാൾ ആവേശത്തിൽ അലകളിൽ കുസൃതി കട്ടി നടക്കുന്നവളെ കാണുമ്പോൾ അവൻ ചോദിക്കാറുണ്ട് നിനക്ക് എത്ര വന്നാലും മടുക്കില്ലേ പെണ്ണേ എന്ന്..... അതിനു മറുപടി ആയി അവൾ ചെറു ചിരിയോടെ അരികിൽ വന്നിരിക്കും എന്നിട്ട് പറയും......

ഈ അലകൾക്ക് ഈ മണൽപരപ്പിനോടുള്ള പ്രണയം കണ്ടിരിക്കാൻ തന്നെ ഒരു രസം അല്ലെ ഏട്ടാ മനസ്സിൽ പ്രണയം ഉള്ളവർക്ക് എന്നും ഈ കടൽ ഒരു അത്ഭുതം ആണ് പ്രണയം നഷ്ടമായവർക്ക് മനസിലെ സങ്കടം ഒഴുക്കി കളയാൻ ഒരിടവും..... പണ്ടേപ്പോഴോ നീ പറഞ്ഞിട്ടുണ്ട് പെണ്ണേ സങ്കടങ്ങൾ ഇല്ലാണ്ടാക്കാൻ ഈ കടലിനു ഒരു പ്രതേക കഴിവ് ഉണ്ടെന്ന്‌ എന്നാൽ ഇപ്പൊ മറക്കാൻ ശ്രെമിക്കുന്നതൊക്കെ കൂടുതൽ മിഴിവോടെ ഓർമിപ്പിക്കുക ആണ് ഈ തിരകളും തീരവും...... ഒന്ന് ദീർഘമായി നിശ്വസിച്ചവൻ ഒഴുകി ഇറങ്ങിയ കണ്ണീർ തുടച്ചു മാറ്റി തിരിഞ്ഞു നടന്നു ചുറ്റും ഇപ്പോഴും അവളുടെ ചിരിയുടെ ശബ്ദം മുഴങ്ങി കേൾക്കാം..... അവിടുന്ന് നേരെ ഹോസ്പിറ്റലിൽ പൊന്നു.... Dr എന്റെ ആമി...... അഭി കേൾക്കുന്നത് എന്തും താൻ ഉൾക്കൊള്ളണം വാ തനിക്ക് ആമിയെ കാണണ്ടേ...... Dr അവനെ ആമിയുടെ അടുത്തേക്ക് കൊണ്ടുപോയി..... അവൻ കണ്ടു യന്ത്രങ്ങളുടെ സഹായത്തോടെ ശ്വസിക്കുന്ന തന്റെ പ്രാണനെ...... ഒന്നേ അവൻ നോക്കിയുള്ളു..... വായിലൂടെ ഇട്ടിരിക്കുന്ന ട്യൂബ് ഉം വറ്റിവരണ്ട ചുണ്ടുക്കളും കറുത്തു കാരിവാളിച്ചു ഒരു രൂപം......അത് ഒരിക്കലും തന്റെ ആമി ആയിരുന്നില്ല ഒരു നിഴൽ മാത്രം.... കണ്ടോ അഭി..... ഇപ്പൊ ഈ കിടപ്പ് കാണേണ്ടിരുന്നില്ല എന്ന് തനിക്ക് തോന്നുന്നില്ലേ.....

ഈ യന്ദ്രസഹായം ഇല്ലാതെ അവൾക്ക് ശ്വസിക്കാൻ ആവില്ല ഇന്ന് ഒരു ദിവസം കൂടെ നമ്മുക്ക് ഇവളുടെ ജീവനെ പിടിച്ചു നിർത്താൻ ആവൂ..... നാളെ ഈ വെന്റിലേറ്റർ റിമൂവ് ചെയ്യും..... നോ dr..... എന്റെ ആമി...... അഭി ആമി ഓരോ നിമിഷവും അനുഭവിക്കുന്ന വേദന അത് എത്രമാത്രം ആണെന്ന് അവളെ കണ്ടപ്പോ തനിക്ക് മനസ്സിലായി കാണില്ലേ.... ഇനിം അവളെ വേദനിപ്പിക്കാണോ എന്ന് താൻ തന്നെ തീരുമാനിക്ക്...... അത്രേം പറഞ്ഞു അവർ പോയി അഭി അവളുടെ നെറ്റിയിൽ ചുണ്ടുചേർത്ത്..... അവിടുന്ന് ഇറങ്ങി...... വേണ്ട ഇനി എന്റെ പെണ്ണ് ഇങ്ങനെ കിടന്നു നരകിക്കണ്ട dr പറഞ്ഞതാണ് ശെരി അവൾ രക്ഷപെടട്ടെ എല്ലാ വേദനകളിൽ നിന്നും..... അവൻ മനസ്സിൽ ഉറപ്പിച്ചു dr ടെ ക്യാബിനിലേക്ക് നടന്നു ...... മേ ഐ കമിൻ dr..... യെസ്.... എന്തായി അഭി..... Dr പറഞ്ഞതാണ് ശെരി അവളെ ഇനിയും നോവിക്കണ്ട അവൾ പൊക്കോട്ടെ ഈ വേദനകളിൽ നിന്നും..... അത്രേം പറഞ്ഞവൻ നിറഞ്ഞ കണ്ണുകൾ തുടച്ചു തിരിക്കെ നടന്നു നെഞ്ച് തകർന്നു പോകുന്നവനെ കാണെ ആ dr ടെ കണ്ണും ഈറൻ അണിഞ്ഞു.............. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story