ആമി: ഭാഗം 46

aami

രചന: ആര്യ നിധീഷ്

ആമിയും കുഞ്ഞും ആയി അഭി ചെല്ലുമ്പോൾ അവിടെ ബലൂൺ വീർപ്പിക്കലും അലങ്കാരപണികളും നടക്കുവാണ്.....ദീപുവും വൈശാകും അച്ചുവും അപ്പുവും ഒക്കെ ഉണ്ട് കൂടെ നമ്മുടെ കുറുമ്പനും.....അപ്പു അവരുടെ അടുത്തേക്ക് ചെന്നു ദക്ഷിയേ വാങ്ങി..... ധനു...... ദേ അഭിയും ആമിയും വന്നു നീ കുടിക്കാൻ എടുക്ക്...... എന്റെ അളിയാ എന്തിനാ ഇങ്ങനെ കിടന്നു കാറുന്നെ ഞങ്ങൾ വിരുന്നുകാർ അല്ലാ വീട്ടുകാരാ..... അത്‌ എനിക്ക് അറിയില്ലേ പിന്നെ എന്റെ ഭാവി മരുമകൾ അല്ലെ ഇവൾ അപ്പൊ നല്ലോണം സൽക്കരിക്കണ്ടേ..... ഒന്ന് പോ അപ്പേട്ട.... അവൾ ഇതൊന്നും അറിയുന്നുപോലും ഇല്ല അപ്പഴാ സൽക്കാരം..... അല്ലാ ഏട്ടത്തി എവിടെ ബിസി ആയിരിക്കും അല്ലെ..... എന്റെ പൊന്ന് ആമി നിന്ന് തിരിയാൻ സമ്മതിച്ചിട്ടില്ല ഈ അച്ഛനും മോനും എന്നെ.... ഏട്ടത്തി ഈ അപ്പുകുട്ടൻ അങ്ങനെയാ അതൊന്നും ഏട്ടത്തി മൈൻഡ് ചെയ്യണ്ട..... ടി..... ദേ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അപ്പുക്കുട്ടന്ന് വിളിക്കരുത് എന്ന് അത്‌ കേൾക്കുമ്പോ ജഗദീഷിനെ ആണ് ഓർമ്മവരുന്നേ.....

ആ അത്‌ ഓർത്ത് തന്നെയാ ഞാനും വിളിച്ചേ..... ദേ പെണ്ണേ അഭി നിക്കുന്നെന്ന് ഞാൻ അങ്ങ് മറക്കും കേട്ടോ.... അയ്യോ വേണ്ടായേ ഞാൻ പോകുവാ ധനുഏട്ടത്തി വാ നമ്മുക്ക് അപ്പുറത് ഇരിക്കാം.... അപ്പച്ചിടെ കുട്ടൻ വരുന്നോ അപ്പച്ചി ഐസ്ക്രീം വാങ്ങി താരം.....ആമി ദ്രുവിന്റെ നേരെ കൈനീട്ടികൊണ്ട് പറഞ്ഞു...... അവൻ ഒരു ചിരിയോടെ അവളുടെ കയ്യിലേക്ക് ചാടി കയറി..... ഈ സമയം കൊണ്ട് ധനു ദക്ഷിയെ വാങ്ങിയിരുന്നു അവർ അകത്തേക്ക് പോയപ്പോൾ അപ്പു അഭിയുമായി വെളിയിലേക്ക് ഇറങ്ങി..... എന്തായി അപ്പു ഞാൻ പറഞ്ഞ കാര്യം.... അഭി ഞാൻ തിരക്കിയവർ എല്ലാം പറയുന്നത് അവന് മാറ്റം ഒന്നും ഇല്ലായെന്ന..... മ്മ്മ്..... നീയും കണ്ടു എന്ന് ഉറപ്പാണോ....... ആണ് അപ്പു ഒരു മിന്നായം പോലെ ഞാനും കണ്ടു...... ടാ.... ആമി..... അവൾ എന്താ പറഞ്ഞെ..... അവന്റെ ഓർമ്മകൾ പോലും അവളെ വല്ലാതെ ഉലക്കുന്നുണ്ട് അപ്പു..... അന്ന് ആ ഇൻസിഡന്റിന് ശേഷം ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോൾ ഉണ്ടായിരുന്ന ആ ആമിയെ ആണ് ഞാൻ ഇന്ന് കണ്ടത്.....

എനിക്ക് പേടി ഉണ്ട് അന്ന് അരുൺ പറഞ്ഞപോലെ ആ ഡ്രഗ് ഇന്റെ ആന്റി ഡ്രഗ് കിട്ടിയാൽ ഒക്കെ കൈവിട്ട് പോകും...... ഇനി ഒരിക്കൽ കൂടി ആ മനസ്സ് പതറിപ്പോയാൽ പിന്നെ നമ്മുക്ക് ഒരിക്കലും ആ പഴയ ആമിയെ തിരിച്ചു കിട്ടിയെന്നു വരില്ല... നീ ടെൻഷൻ ആവണ്ട നമ്മുക്ക് ഒന്ന് സിറ്റി ഹോസ്പിറ്റലിൽ വരെ പോകാം അരുണിന് പകരം വന്ന dr എ ഒന്ന് കാണാം..... അപ്പു.... പേടിയാടാ എനിക്കിപ്പോ അവളെ ഒറ്റക്കാക്കി പോകാൻ.... നീ പേടിക്കണ്ട അവന്മാർ ഒക്കെ ഇല്ലേ ഇവിടെ ഞാൻ പറഞ്ഞിട്ടുണ്ട് കാര്യങ്ങൾ ഒക്കെ....അവര് നോക്കിക്കോളും അവളെ.....പിന്നെ ധനു ഉണ്ടാവും എപ്പോഴും കൂടെ അത്‌ അവൾക്ക് ഒരു ആശ്വാസം ആകും..... അത്കൊണ്ട് തന്നെയാ ഞാൻ അവളെ ഇങ്ങോട്ട് കൊണ്ടുവന്നെ..അവിടെ ഇരുന്നാൽ ചുമ്മാ ഓരോന്ന് ചിന്തിച്ചു കൂട്ടും.... മ്മ് നീ വാ നമ്മുക്ക് ഒന്ന് പോയി നോകാം എന്തെങ്കിലും വിവരം കിട്ടുവോ എന്ന്...... അപ്പു അഭിയുമായി കാറിലേക്ക് കയറുന്ന കണ്ട് അച്ചു അങ്ങോട്ട്‌ വന്നു...... എങ്ങോട്ടാ അപ്പുവേട്ട.....

ഞങ്ങൾ ഹോസ്പിറ്റൽ വരെ ഒന്ന് പോകുവാ ആ കിരണിന്റെ വിവരം വല്ലോം കിട്ടുമോ എന്ന് ഒന്ന് നോക്കട്ടെ...... ഏട്ടാ അത്‌ എന്തിനാ.... അത്കൊണ്ട് ഒരു പ്രേയോജനം ഉള്ളതായി എനിക്ക് തോന്നുന്നില്ല.... ഒരിക്കലും ഒരു dr പേഷ്യന്റിന്റെ വിവരം ഒരു സ്ട്രയിഞ്ചറോട് പറയില്ല..... അതും ശെരിയാണ് അപ്പു..... ഞാനും അത്‌ ഓർത്തില്ല.... പിന്നെ എന്താ ഒരു വഴി?? അപ്പുവേട്ടൻ ഇവിടെ നിക്ക് ഞാൻ അഭിയുമായി ഒന്ന് അവന്റെ വീടുവരെ പോയിട്ട് വരാം...... അച്ചു അത്‌ വേണോ നമ്മുക്ക് സംശയം ഉണ്ടെന്ന്‌ അറിഞ്ഞാൽ അവൻ കൂടുതൽ കരുതലോടെ ഇരിക്കും..... നമ്മുക്ക് അതല്ലാതെ വേറെ വഴി ഇല്ല അപ്പു..... അച്ചു നീ വാ നമ്മുക്ക് പോയിട്ട് വരാം..... അപ്പു.... അവളെ ശ്രദ്ധിച്ചോണേ..... ഞാൻ നോക്കിക്കോളാം.... ➖️➖️➖️➖️➖️➖️➖️➖️➖️➖️ മുറ്റത്ത് അതിവേഗം വന്നു നിന്ന കാറിൽ നിന്ന് ഇറങ്ങുന്ന അഭിയെ കണ്ട് ബാൽകാണിയിൽ നിന്ന വരുൺ അകത്തേക്ക് കയറി.... കിരൺ.... ടാ കിരണേ.... എന്താടാ പുല്ലേ കിടന്നു കറുന്നേ..... നീ ഇവിടെ സിനിമയും കണ്ട് രസിച്ചിരുന്നോ ദേ അവന്മാര് താഴെ എത്തീട്ടുണ്ട്......

ആര്..... ടാ അച്ചുവും അഭിയും...... ഓഹോ എത്തിയോ ഞാൻ പ്രേതീക്ഷിച്ചു ഇങ്ങനെ ഒരു വരവ്...... വരട്ടെ....വേഗം വരട്ടെ..... അവൻ ഒന്ന് കൊട്ടി ചിരിച്ചുകൊണ്ട് ബെഡിലേക്ക് കിടന്നു.... ടാ പുല്ലേ ഇളിക്കാതെ മര്യാദക്ക് കിടക്ക് അവന്മാർക്ക് സംശയം തോന്നിയാൽ ഉടലോടെ സ്വർഗത്തിൽ എത്തും..... ഓ ആയിക്കോട്ടെ.... പിന്നെ നീ അമ്മയോട് ഒന്ന് സൂചിപ്പിച്ചേക്ക്.... ഓർക്കാതെ അബത്തം ഒന്നും പറയരുത് എന്ന്..... അല്ല നീ അമ്മയെ എങ്ങനെ വളച്ചു ഇങ്ങനത്തെ പരിപാടിക് ഒന്നും അമ്മ കൂട്ട് നിൽക്കുന്നത് അല്ലലോ.... സ്വന്തം മകന്റെ ജീവന് ആപത്ത് ആകുന്നത് ഒന്നും ഒരു അമ്മയും ചെയ്യില്ല.... ഓ അങ്ങനെ.... എങ്കി ശെരി ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ..... അത്രേം പറഞ്ഞു വരുൺ താഴേക്ക് ഇറങ്ങി.... ആ അച്ചു നീ ആയിരുന്നോ.... വരുൺ നീ എപ്പോ വന്നു..... ഒരു മാസം ആയാട..... അല്ല കിരൺ.... അവന് ഇപ്പൊ എങ്ങനെ ഉണ്ട്.....

ഓ പ്രതെകിച്ചു മാറ്റം ഒന്നുമില്ലടാ.... അങ്ങനെ കിടക്കുന്നു....നീ അങ്ങോട്ട്‌ ചെല്ല് ഞാൻ അമ്മായിയോട് കുടിക്കാൻ എടുക്കാൻ പറയാം....അല്ല അച്ചു ചോദിക്കാൻ വിട്ടുപോയി ഇത് ആരാ..... ഇത് ആമിയുടെ ഹസ്ബൻഡ് ആണ് അഭിനവ്.... മ്മ്.... ആമി.. അവളുടെ മാര്യേജ് കഴിഞ്ഞു എന്ന് അറിഞ്ഞിരുന്നു ആളെ ഇപ്പോഴാ കാണുന്നെ.... ഹായ് അഭിനവ് ഞാൻ വരുൺ കിരണിന്റെ കസിൻ ആണ്..... അവൻ സ്വയം പരിചയപ്പെടുത്തി കൊണ്ട് കൈകൾ നീട്ടി.... അഭി ഒരു പുഞ്ചിരിയോടെ കൈ കൊടുത്തു..... എങ്കി നിങ്ങൾ മുകളിലോട്ട് ചെല്ല്..... ശെരി.... അത്രേം പറഞ്ഞവൻ താഴേക്ക് പോയി അഭി അവനെ ഒന്ന് നോക്കി അച്ചുവിനോടൊപ്പം മുകളിലേക്ക് നടന്നു.... മുറിയിൽ ചെല്ലുമ്പോൾ തന്നെ കണ്ടു കട്ടിലിൽ കിടക്കുന്ന കിരണിനെ... അഭി അവനെ ഒന്ന് നോക്കി അടുത്തേക്ക് ചെന്നു.... എങ്ങനെ ഉണ്ട് കിരൺ നിനക്ക് ഇപ്പൊ..... അച്ചുവിന്റെ ആ ചോദ്യത്തിന്ന് അവൻ ഒന്ന് പുഞ്ചിരിച്ചു എന്നാൽ അഭി ഈ സമയം അവനിൽ മിന്നി മറയുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുക ആയിരുന്നു.... അവന്റെ കണ്ണുകൾ ആ മുറി മുഴുവൻ ഓടി നടന്നു...

അപ്പോഴേക്കും അമ്മ ചായയും സ്നാക്സുമായി വന്നു...... അച്ചു.... എത്ര നാളായി ഇങ്ങോട്ട് ഒക്കെ വന്നിട്ട്.... അത്‌ അമ്മേ ഇവനെ ഇങ്ങനെ കാണാൻ വയ്യാത്തകൊണ്ടാണ് ഞാൻ വരാതെ.... മ്മ്മ്..... അഭി.... ആമിക്കും മോൾക്കും ഒക്കെ സുഖം അല്ലെ.... അതേ അമ്മേ... ദാ ഇത് എടുത്ത് കഴിക്ക്.... അച്ചു നീ കഴിക്ക് ഞാൻ ഒന്ന് വാഷ് ചെയ്തിട്ട് വരാം ഡ്രൈവ് ചെയ്തതല്ലേ..... മ്മ്..... അഭി കൈ വാഷ് ചെയ്ത് തിരികെ വന്നു ചായ കുടിച്ച് കുറച്ചു നേരം ഇരുന്ന് തിരികെ പോയി..... അവർ പോയതും വരുൺ സോഫയിൽ ചാരി ഇരുന്നു നെടുവീർപ്പിട്ടു..... ഹോ ആശ്വാസം ആയി.... അവന്മാർക്ക് സംശയം ഒന്നും തോന്നാതെ പോയല്ലോ..... എന്നാരു പറഞ്ഞു..... ടാ വരുൺ നിനക്ക് അറിയില്ല അവനെ.... ആ അഭിയെ....അവൻ വന്നപ്പോൾ മുതൽ ഈ മുറി മുഴുവൻ ശ്രെദ്ധിച്ചിരുന്നു അവന്റെ സംശയം ശെരിയാണോ എന്ന് അറിയാൻ ഒരു തെളിവിനു വേണ്ടി.......അതവന് കിട്ടുകയും ചെയ്തു..... ടാ.... നീ എന്താ പറഞ്ഞു വരുന്നേ..... ഇനി ഈ ഒളിച്ചുകളി വേണ്ടെന്ന്.... അവന് ഒക്കെ മനസ്സിലായിട്ടുണ്ട് പോകുമ്പോൾ അവന്റെ ചുണ്ടിൽ വിരിഞ്ഞ ആ പുച്ഛം കലർന്ന ചിരിയിൽ അത്‌ വ്യക്തമാണ്..... അപ്പൊ ഇനി..... ടാ അവന്റെ മനസ്സിൽ ഇന്ന് മുതൽ തീയായിരിക്കും.... അത്‌ കാണാനും ഒരു രസം ആണെടാ.....

അവൻ അവളെ അവനെക്കൊണ്ട് ആവുന്നവിധം പൊതിഞ്ഞു പിടിക്കട്ടെ എനിക്ക് അറിയാം അവളെ എങ്ങനെ എന്റെ അടുത്ത് എത്തിക്കണം എന്ന്..... അവൻ ഒന്ന് ക്രൂരമായി ചിരിച്ചുകൊണ്ട് എഴുനേറ്റു ബാൽകാണിയിലേക്ക് നടന്നു...... ➖️➖️➖️➖️➖️➖️ അച്ചു അവനെ കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു??? എനിക്ക് പ്രേതെകിച്ചു മാറ്റം ഒന്നും ഉള്ളതായി തോന്നുന്നില്ല......നിനക്കോ???? അവർ ഒക്കെ നല്ല സമർഥമായി നമ്മുടെ മുന്നിൽ അഭിനയിച്ചു നീ അത്‌ വിശ്വസിച്ചു..... അവന് ഇപ്പൊ ഒരു കുഴപ്പവും ഇല്ല.... നീ അവനോട് സംസാരിക്കുമ്പോൾ അവന്റെ മുഖത്ത് പക ആയിരുന്നില്ല പുച്ഛം ആയിരുന്നു അവൻ ജയിക്കാൻ പോകുന്നു എന്നാ അഹങ്കാരം ആയിരുന്നു.... അഭി..... അത്‌ മാത്രം കൊണ്ട് എങ്ങനെ.... ദേ നീ ഇത് കണ്ടോ..... ഇന്നലെ ഞങ്ങൾ പോയ കോഫിഷോപ്പിലെ ബിൽ ആണ്... ഇത് എനിക്ക് കിട്ടിയത് ആ മുറ്റത് നിന്നാണ്......

പിന്നെ ഇന്നലെ ഞങ്ങൾ കാണുമ്പോൾ കൂടെ വരുൺ ഉണ്ടായിരുന്നു മുഖം ശ്രദ്ധിച്ചില്ല എങ്കിലും ഞാൻ കണ്ടതാണ് അവന്റെ വലതു കയ്യിലെ ടാറ്റൂ......പിന്നെ ഞങ്ങൾ കണ്ടപ്പോൾ അവൻ ഇട്ടിരുന്ന ടി ഷർട്ട്‌ വാഷ്റൂമിലെ ലോണ്ടറി ബോക്സിൽ ഉണ്ടായിരുന്നു...... ഇതൊക്കെ പോരെ.... അവനെ തന്നെ ആണ് ഞങ്ങൾ കണ്ടത് എന്ന് ഉറപ്പിക്കാൻ.... അഭി..... എന്നിട്ട് നീ എന്താ ഒന്നും മിണ്ടാതെ പൊന്നെ..... പറയരുന്നില്ലേ.... അപ്പോഴേ തീർക്കുമായിരുന്നില്ലേ ഞാൻ അവനെ..... ഇപ്പൊ എടുത്തു ചാടണ്ട സമയം അല്ല അച്ചു അവൻ എന്താന്നു വെച്ചാൽ ചെയ്യട്ടെ.... അവനായിട്ട് ഇനി എന്റെ ലൈഫിൽ വന്നാൽ അന്ന് അവന് ഞാൻ വിധിക്കുന്നത് മരണം ആയിരിക്കും..... ഇനി എനിക്ക് അറിയാം എന്റെ ആമിയെ എങ്ങനെ സംരക്ഷിക്കണം എന്ന്............ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story