ആമി: ഭാഗം 47

aami

രചന: ആര്യ നിധീഷ്

അഭിയും അച്ചുവും തിരികെ എത്തുമ്പോൾ അപ്പുവും ധനുവും ദക്ഷിമോളുമായി മുറ്റത്ത്‌ നിൽപ്പുണ്ട്.... അവരെ കണ്ടതും മോളെ ധനുവിനെ ഏല്പിച്ചവൻ അഭിയുടെ അടുത്തേക്ക് നടന്നു..... എന്തായി അഭി..... അവൻ ഞങ്ങളുടെ മുന്നിൽ അഭിനയിച്ചു തകർത്തു..... അഭി.... അപ്പൊ.... അപ്പു ഒരു ഞെട്ടലോടെ അഭിയെ നോക്കി.... അതേ അപ്പു അവൻ ഇപ്പൊ പൂർണ്ണ ആരോഗ്യവാൻ ആണ്.... അപ്പൊ ഇനി എന്താ അഭി പ്ലാൻ.... നോക്കാം അവൻ എവിടെവരെ പോകും എന്ന്.... നിവർത്തി ഇല്ലെങ്കിൽ എന്റെ പെണ്ണിന്റെ സ്വസ്ഥദക്ക് വേണ്ടി... കൊല്ലും ഞാൻ അവനെ..... അഭിയേട്ട....... ആമിയുടെ വിളിയിൽ മൂന്നുപേരും ഒന്ന് ഞെട്ടി എങ്കിലും അത്‌ മറച്ചുപിടിച്ചു ഒരു ചെറു ചിരിയോടെ അവർ അവൾക്കരികിലേക്ക് നടന്നു..... എന്താ വാവേ ഒരു ചിരി..... അതോ... ദേ ഈ കുറുമ്പൻ പറഞ്ഞത് കേട്ടോ നിങ്ങൾ.... എന്താ പറഞ്ഞെ.... ദക്ഷിമോളെ ഡ്രെസ്സ് മാറ്റുമ്പോ ധനു ഏട്ടത്തി പറഞ്ഞു ഇവന് ഉള്ളപോലെ തന്നെ ഒരു മറുക്ക് അവളുടെ വയറിലും ഉണ്ടല്ലോ എന്ന്... അത്‌ കേട്ടപ്പോ ഇവൻ എന്നോട് ചോദിക്കുവാ ഇവളെ അവന് കല്യാണം കഴിച്ച് കൊടുക്കുവോ എന്ന്.....

ഇവന്റെ വർത്താനം അല്ലെ എനിക്ക് മനസ്സിലായില്ല ധനു ഏട്ടത്തിയ പറഞ്ഞു തന്നെ.... ആഹാ.... നീ ആള് കൊള്ളാലോ.... ടാ അപ്പു നീ ഇവനെ ഇപ്പോഴേ പഠിപ്പിച്ചു വെച്ചേക്കുവാ അല്ലെ.... എന്റെ പൊന്ന് അഭി.... മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്ന് നിനക്ക് അറിയാമല്ലോ നീ ഇവളെ അടിച്ചോണ്ട് പോയി കെട്ടി ഞാൻ ധനുവിനെയും അങ്ങനെ തന്നെ അപ്പോൾ മക്കൾ മോശം ആവുമോ????ഇല്ല.... അത്കൊണ്ട് ഇങ്ങനെ ഒരു അവസരം നമ്മൾ ആയിട്ട് കൊടുക്കുമ്പോൾ പിന്നെ പേടിക്കണ്ടല്ലോ.... ഇതാകുമ്പോൾ നിനക്ക് ദ്രുവിനെയും അറിയാം എനിക്ക് ദക്ഷിയെയും അറിയാം..... ഓ എന്റെ അപ്പുവേട്ട.... നിങ്ങളുടെ ബുദ്ധി വിമാനം ആണല്ലോ.... അകത്തുനിന്ന് ഒക്കെ കേട്ട് വന്ന ദീപു അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.... ടാ ടാ നീ ബലൂൺ വീർപ്പിക്കാൻ വന്നതല്ലേ മോൻ ബലൂണിൽ ഊതിയാൽ മതി എന്നെ ഊതണ്ടാ... ഓ ആയിക്കോട്ടെ..... ➖️➖️➖️➖️➖️➖️➖️ അങ്ങനെ ആഘോഷം ആയി ആ ദിവസവും കടന്നുപോയി ആമിയെ ഒന്നും അറിയിക്കാതെ തന്നെ അപ്പുവും അച്ചുവും അഭിയും അവളെ പൊതിഞ്ഞുപിടിച്ചു.... ഉച്ചക്ക് കേക്ക് കട്ടിങ്ങും ദ്രുവിന്റെ യും ദക്ഷിയുടെയും ഫോട്ടോസും എടുത്തു.... കഴിഞ്ഞു എല്ലാരും ഫുഡ്‌ കഴിക്കാൻ ഇരുന്നു ദക്ഷിയെ ഉറക്കി കിടത്തി ആമിയും അവർക്കൊപ്പം ഇരുന്നു.....

കഴിച്ച് കഴിഞ്ഞ് ചെല്ലുമ്പോൾ കുഞ്ഞ് അവിടെ ഉണ്ടായിരുന്നില്ല.... അവൾ ഒരു നിമിഷം മരവിച്ചു നിന്നുപോയി ശബ്ദം പോലും വെളിയിൽ വരുന്നുണ്ടായിരുന്നില്ല.... അഭിയേട്ട..... ഒരലർചയോടെ അവൾ പുറത്തേക്ക് ഓടി.... ആമിയുടെ കരച്ചിൽ കേട്ട് എല്ലാവരും ഓടി എത്തിയിരുന്നു.... ഒന്നും പറയാൻ ആകാതെ പകച്ചു നിൽക്കുന്നവളെ അവൻ ചേർത്തുപിടിച്ചു.... എന്താ വാവേ.... പറ.. എന്താ പറ്റിയെ??? അഭി ....... യേട്ടാ ......... ന്റെ... മോ... ള്.... ഞ... ഞാൻ ഉറ....ക്കി കിടത്തി...യതാ... ഇ... ഇപ്പൊ... കാണുന്നില്ല.... കരച്ചിലിനിടയിൽ അവളുടെ വാക്കുകൾ മുറിഞ്ഞുപോയിരുന്നു..... അവളിൽ നിന്നും ഉതിർന്ന വാക്കുകൾ കേൾക്കെ അവന്റെ ഉള്ളം പിടഞ്ഞു.....കേട്ട് നിന്നവർ നാലുപാടും ഓടി....അടുക്കള വാതിൽ തുറന്നുകിടപ്പുണ്ടായിരുന്നു..... അപ്പുവേട്ട....... ഈ ഡോർ... ഞാൻ അടച്ചതാണ് അപ്പുവേട്ട.... അവൾ വിതുമ്പലോടെ പറഞ്ഞു..... അഭിയേട്ട...... എന്റെ കുഞ്ഞ്.... അവൾ ഇല്ലാതെ ഞാൻ ഇല്ല ഏട്ടാ... എനിക്ക് വേണം അവളെ..... എന്റെ ജീവൻ കൊടുക്കാം ഞാൻ എനിക്ക് എന്റെ കുഞ്ഞിനെ വേണം അഭിയേട്ട..... ഒരു ഭ്രാന്തിയെ പോലെ അവന്റെ ഷർട്ടിൽ പിടിച്ചു ഉലച്ചുകൊണ്ടവൾ പൊട്ടി കരഞ്ഞു ഒടുവിൽ ആ നെഞ്ചിലേക്ക് തളർന്നു വീണു.... അവൻ അവളെ കോരിയെടുത്ത് കട്ടിലിൽ കിടത്തി വെളിയിലേക്ക് നടന്നു....

ധനു.... ആമി അകത്തുണ്ട്..... അവളെ ഒന്ന് നോക്കിക്കോണം..... അപ്പു..... ടാ വണ്ടി എടുക്ക് ഇത് ആ @#₹%#മോന്റെ പണി ആണ് എനിക്ക് അറിയാം ഇനി എന്ത് വേണമെന്ന്..... അച്ചു... അവന് ഇപ്പോൾ പക എന്നോടോ ആമിയോടോ മാത്രം അല്ല അവനെ ജീവശവം ആക്കി കിടത്തിയ നമ്മൾ ഓരോരുത്തരോടും ആണ്... അത്കൊണ്ട് ഇവിടെ ഉണ്ടാവണം നിങ്ങൾ ആമിയെ മാത്രം അല്ല ധനുവിനെയും മോനെയും ഒക്കെ നോക്കിക്കോണം.... അഭി..... ഞാൻ കൂടെ വരാമട..... വേണ്ട അച്ചു.... ആമി അവൾ ആകെ തകർന്നിരിക്കുവാ ഉണർന്നാൽ ധനുവിന് ഒറ്റക്ക് പറ്റില്ല നീ ഇവിടെ വേണം..... എന്ന് പറഞ് അച്ചുവിനെ ഒന്ന് നോക്കി അഭി കാർ എടുത്ത് കിരണിന്റെ വീട്ടിലേക്ക് വിട്ടു . എന്നാൽ ഇതേ സമയം താൻ ആഗ്രഹിച്ചത് നേടി എടുക്കാൻ ഉള്ള ആദ്യത്തെ കടമ്പ പിന്നിട്ടത്തിന്റെ സന്തോഷത്തിൽ ആയിരുന്നു കിരണും വരുണും...... ഗ്ലാസ്സിലെ മദ്യം ചുണ്ടോട് ചേർത്തുകൊണ്ട് അവൻ ഉറങ്ങുന്ന കുഞ്ഞിനെ ഒന്ന് നോക്കി..... അമ്മയെ പോലെ തന്നെ ഒരു കൊച്ചു സുന്ദരി അല്ലേടാ.... വരുണെ..... അതേടാ.....

നാളെ നമ്മളെ പോലെ ഒരുപാട് പേരുടെ ഉറക്കം കെടുത്താൻ ജനിച്ചവൾ...... ആമിയെ കൊത്തിവെച്ച പോലെ അതേ കണ്ണും മൂക്കും ചുണ്ടും.....നിറം അത്രേം ഇല്ല..... അത്‌ ശെരിയാ.... നല്ല വെണ്ണയുടെ നിറമാ അവൾക്ക്.... കൈ തൊടുന്നിടം ഒക്കെ ചുവന്നു തിനിർത്തു വരും.... ഒരിക്കൽ കൈയിൽ കിട്ടിയതാ എന്റെ..... ഹോ ആ ഗന്ധം ഇപ്പോഴും ഉണ്ട് എന്റെ മൂക്കിൽ...... എന്ത് മിനുസം ആയിരുന്നെന്നോ ആ മേനിക്ക്.... ഓർക്കുമ്പോ കൊതിയാവുന്നു..... മതിയട.... വർണ്ണിച്ചത് മനുഷ്യനെ ചുമ്മാ കൊതിപ്പിക്കാൻ ആയിട്ട്..... കൊതിച്ചു കൊതിച്ചു കിട്ടുമ്പോൾ രുചി കൂടുമെടാ.....അവൻ വശ്യമായി ചിരിച്ചു..... നീ വല്ലതും ബാക്കി വെച്ചാൽ അല്ലെ എനിക്ക് കിട്ടു.... അത്‌ നീ പേടിക്കണ്ട അവളെ എനിക്ക് വേണം ഇനിയുള്ള കാലം അത്കൊണ്ട് കോലില്ല ഞാൻ..... ക്രൂരമായി ചിരിച്ചവൻ... വീണ്ടും മദ്യം ഗ്ലാസ്സിലേക്ക് പകർന്നു................ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story