ആമി: ഭാഗം 48

aami

രചന: ആര്യ നിധീഷ്

ശരവേഗത്തിൽ അഭിയുടെ കാർ കിരണിന്റെ വീട്ടിൽ എത്തി.... കാറ്റ്‌ പോലെ അവൻ ഡോർ തുറന്ന് വീട് ലക്ഷ്യമാക്കി നടന്നു.... അവന്റെ കണ്ണുകൾ ചുവന്നു കുറുകിയിരുന്നു...... കുണുങ്ങി ചിരിക്കുന്ന ദക്ഷിയുടെ കുഞ്ഞ് മുഖം ഓർക്കേ അവനിൽ കനൽ എരിയാൻ തുടങ്ങി.... ഓടി അടുത്തതും കണ്ടു പൂട്ടിയിട്ടിരുക്കുന്ന വീട് അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു അപ്പുവും എല്ലായിടവും നോക്കുന്നുണ്ട് ഇല്ല ആരും ഇല്ല.... അഭി..... ഇനിയിപ്പോ എന്താ ചെയ്യുക.... അറിയില്ല അപ്പു എനിക്ക്..... ആമിയെ ശ്രെദ്ധിചപ്പോ ഞാൻ മോളെ കൂടെ നോക്കണം ആയിരുന്നു..... അവൾ പറഞ്ഞതാ പിന്നെ കഴിച്ചോളാം എന്ന് ഞാനാ പിടിച്ചിരുത്തിയെ..... ഞാൻ കാരണമാ എന്റെ കുഞ്ഞ്...... തേങ്ങൽ അടക്കാൻ പാട്പെടുന്നവനെ അപ്പു ചേർത്ത് പിടിച്ചു.... നീ കേറ് നമ്മുക്ക് കണ്ടുപിടിക്കാം.... ഞാൻ ഡ്രൈവ് ചെയ്തോളാം..... ➖️➖️➖️➖️➖️➖️➖️➖️➖️

മയക്കം വിട്ടവൾ കണ്ണുകൾ മെല്ലെ തുറന്നു ചുറ്റിനും നോക്കി.... ചാടി എഴുനേറ്റ് വെളിയിലേക്ക് നടന്നു.... ആമി.... മോളെ നീ എവിടെ പോകുവാ.... ധനു അവളെ തടഞ്ഞു നിർത്തി.... ഏട്ടത്തി..... എന്റെ മോള് എനിക്ക് അവളെ കാണണം..... എന്നെ കാണാതെ അവൾ കരയുന്നുണ്ടാവും.... അഭിയേട്ടനോട് ഒന്ന് പറ എന്റെ മോളെ കൊണ്ടുവരാൻ.... എന്തോക്കയോ പദംപറഞ്ഞു കരഞ്ഞവൾ ധനുവിന്റെ കൈ തട്ടി മാറ്റി വെളിയിലേക്ക് ഓടി.... അകത്തുനിന്ന് ബഹളം കേട്ട് അച്ചു വന്നവളെ ചേർത്തു പിടിച്ചു...... അച്ചുവേട്ടാ...... എന്റെ മോള് അവൾ എവിടെ..... എനിക്ക് കാണണം അവളെ.... പറ അച്ചുവേട്ടാ...... അവന്റെ ഷർട്ടിൽ പിടിച്ചു ഉലച്ചുകൊണ്ടവൾ അലറി കരഞ്ഞു..... ആമി.... ഒന്നുമില്ല മോളെ.... ദേ അവൾ അഭിയുടെ കൂടെ ഉണ്ട്..... അവർ ഇപ്പൊ എത്തും..... സത്യം ആണോ അച്ചുവേട്ടാ.... അവൾ എവിടെ പോയതാ.... അവളെ ആരാ കൊണ്ടുപോയെ.... അതൊക്കെ അഭി വരുമ്പോൾ പറയും നീ പോയി ആകത്തിരിക്ക്... ചെല്ല്... ഉള്ളിലെ വേദന മറച്ചവൻ അവളുടെ നെറുകിൽ തലോടി കൊണ്ട് പറഞ്ഞു.... ഒരു കൊച്ചു കുഞ്ഞിനെ പൊലേ തലയാട്ടി കാണിച്ചവൾ റൂമിലേക്ക് പോയി..... ആമി റൂമിൽ ചെല്ലുമ്പോൾ അവളുടെ ഫോൺ റിങ് ചെയുന്നുണ്ട് അവൾ അതെടുത്തു ചെവിയോട് ചേർത്തു.....

ആമി..... ഓർമ്മയുണ്ടോ നിനക്ക് എന്നെ..... ആ ശബ്ദം കേട്ടതും അവളുടെ ചുണ്ടുകൾ ആ നാമം മന്ത്രിച്ചു..... കിരൺ..... കൈയിൽ നിന്നും താഴേക്ക് ഊർന്നുപോയ ഫോൺ വിറയാർന്ന കൈകളാൽ എടുത്തുതവൾ ചെവിയോട് ചേർത്തു...... മുറുവശം ഒരു അട്ടഹാസം ഉയർന്നു.... അപ്പൊ നീ എന്നെ മറന്നിട്ടില്ല അല്ലെ..... പേടിച്ചു പോയോ എന്റെ ആമി കുട്ടി... നിന്റെ കെട്ടിയോന്നും ആയി വന്ന് എന്നെ വെല്ലു വിളിച്ചപ്പോ ഇതായിരുന്നില്ലലോ നിന്റെ മുഖഭാവം...... കിരൺ..... നിനക്ക് ഇപ്പൊ എന്താ വേണ്ടേ...... എനിക്ക് ആണോ വേണ്ടേ...... അപ്പൊ നിനക്ക് നിന്റെ മോളെ വേണ്ടേ.... കിരൺ.... എന്റെ കുഞ്ഞ്..... അവളെ ഒന്നും ചെയ്യരുത് കിരൺ..... എന്റെ ആമി നീ ഇങ്ങനെ കരയല്ലേ..... അവളെ ഞാൻ ഒന്നും ചെയ്യില്ല ഇപ്പൊ അവൾ നല്ല ഉറക്കമാ..... ഉറക്കം ഉണർന്നാൽ അവൾ കരയും എനിക്കാണേൽ ഈ പിള്ളേർ കരയുന്നത് കേൾക്കുന്നത്തെ ഇഷ്ട്ടം അല്ല അപ്പൊ കരച്ചിൽ നിർത്താൻ ചിലപ്പോൾ എന്തെങ്കിലും ഒക്കെ ചെയ്യേണ്ടി വരും.... അത്‌ വേണ്ട എങ്കിൽ നീ ഇവിടെ എന്റെ അടുത്ത് വരണം.....ഞാൻ വരുണിനെ അയക്കാം മോള് വേഗം ഇറങ്ങി വാ...... ഞാൻ.... വരാം.... കിരൺ.... എന്റെ മോളെ ഒന്നും ചെയ്യരുത്..... അവൾ വിതുമ്പലോടെ പറഞ്ഞു..... മ്മ്... നീ മര്യാദക്ക് വന്നാൽ കുഞ്ഞിന് ഒന്നും വരില്ല....

അതല്ല എല്ലാവരെയും അറിയിക്കാൻ ആണ് പ്ലാൻ എങ്കിൽ നീ പിന്നെ കാണുന്നത് നിന്റെ കുഞ്ഞിന്റെ ജീവനറ്റ ശരീരം ആയിരിക്കും..... ഇല്ല.... ഞാൻ ആരോടും പറയില്ല..... ഫോൺ കട്ട്‌ ചെയ്തവൾ ബെഡിലേക്ക് ഇരുന്നു റൂമിലേക്ക് വരുന്ന ധനുവിനെ കണ്ട് അവൾ ഒന്ന് ഭയന്നു.... ആരാ ആമി ഫോണിൽ.... അവൾ സംശയത്തിടെ ചോദിച്ചു അത്.... അഭിയേട്ടനെ വിളിച്ചതാ.... എടുക്കുന്നില്ല..... അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു... ധനു ബാത്‌റൂമിൽ കേറിയ സമയം ഡോർ പുറത്തുനിന്നും പൂട്ടി ആമി അടുക്കള വഴി വെളിയിലേക്ക് ഇറങ്ങി.... പുറകുവശത്തെ റോഡിൽ പാർക്ക്‌ ചെയ്തിരുന്ന വണ്ടിൽ ഇരിക്കുന്ന വരുണിനെ ഒന്ന് നോക്കുക കൂടി ചെയ്യാത്തെ അവൾ അതിൽ കേറി ഇരുന്നു..... അവൻ അവളെ ഒന്ന് ചൂഴ്ന്നു നോക്കി വശ്യമായി ചിരിച്ചു വണ്ടി എടുത്തു..... എന്താ ആമി ഒന്നും മിണ്ടാതെ ഇരിക്കുന്നെ??? എന്റെ കുഞ്ഞ് എവിടെ വരുൺ...... നമ്മൾ അങ്ങോട്ട്‌ തന്നെ അല്ലെ പോകുന്നത്... പിന്നെ എന്തിനാ ഇത്ര ദൃതി.... പിന്നെ അവളെ ഇവിടെനിന്നും കൊണ്ടുപോയത് ഞാനാ.....

നിന്നോട് ചേർന്ന് കിടന്ന് ഉറങ്ങിയത് കൊണ്ടാവും നിന്നിൽ ഇപ്പോൾ ഉള്ള ഈ ഗന്ധം അവളിലും ഉണ്ടായിരുന്നു..... അവൻ അവളെ നോക്കി കീഴ്ചുണ്ട് കടിച്ച് കണ്ണുകൾ അടച്ച് ശ്വാസം വലിച്ചു വിട്ടു..... കെട്ടി വർഷം 2ണ്ട് കഴിഞ്ഞു ഒരു കുഞ്ഞും ആയി ഇപ്പോഴും നീ എങ്ങനെ ആ ഇത്ര ഹോട് ആയിട്ടിരിക്കുന്നെ കണ്ടിട്ട് കൊതിയാവുന്നു.... വരുൺ പ്ലീസ്.... സ്റ്റോപ്പ്‌ ഇറ്റ്...... അവൾ അവനുനേരെ കത്തുന്ന നോട്ടം എറിഞ്ഞു.... ഒക്കെ ഒക്കെ ഞാൻ ഒന്നും പറയുന്നില്ല നീ റേസ് ആവണ്ട .. അവൻ ഒരു പുച്ഛചിരിയോടെ തിരിഞ്ഞിരുന്നു.... ➖️➖️➖️➖️➖️➖️➖️ അഭി.... എന്തായാടാ..... തിരികെ വന്ന അഭിയുടെ അടുത്തേക്ക് ചെന്നുകൊണ്ട് അച്ചു ചോദിച്ചു..... അവിടെ ആരും ഇല്ല അച്ചു വീട് പൂട്ടി കിടക്കുവാ..... അവൻ നിരാശയോടെ അകത്തേക്ക് കയറി.... ആമി... എവിടെ.... റൂമിൽ ഉണ്ട് അപ്പുവേട്ട ഇടക്ക് ഉണർന്നു ബഹളം വെച്ചു മോള് അഭിയുടെ കൂടെ ഉണ്ട് ഇപ്പോ വരും എന്ന് പറഞ്ഞപ്പോ അകത്തേക്ക് പോയി..... ധനുഏട്ടത്തി കൂടെ ഉണ്ട്..... അവൻ ഒന്ന് മൂളി അകത്തേക്ക് ചെന്നു മുറിയിൽ ചെല്ലുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല ബാത്‌റൂമിൽ നിന്നും ധനുവിന്റെ വിളി കേട്ടപ്പോൾ ആണ് അത്‌ പുറത്തു നിന്നും പൂട്ടിയിരിക്കുന്നത് അവർ കണ്ടത് അപ്പു പോയി അത്‌ തുറന്നു കൊടുത്തു...... ധനു.... ആമി... എവിടെ???

ഞാൻ ബാത്‌റൂമിൽ കേറുമ്പോൾ ഇവിടെ ഉണ്ടായിരുന്നു അപ്പുവേട്ട..... ആരോ എന്നെ പൂട്ടി ഇട്ടു.... ആരോ അല്ല ആമി തന്നെ ആണ് ചെയ്തത്.... നമ്മൾ തേടി നടന്ന സ്ഥലം അവൾ അറിഞ്ഞു..... എന്താ അഭി.... അത്‌ അവൾ എങ്ങനെ..... ധനു അവൾ ആരോടെങ്കിലും ഫോണിൽ സംസാരിക്കുന്നത് കണ്ടോ....അഭി ധനുവിനോട് ചോദിച്ചു മ്മ് ഞാൻ വന്നപ്പോൾ ഫോൺ മാറ്റി വെച്ചു ചോദിച്ചപ്പോൾ പറഞ്ഞു അഭിയെ വിളിച്ചതാ എടുക്കുന്നില്ല എന്ന്.... അപ്പു.... ദേ ഈ ലെറ്റർ ഇവിടെ ബെഡിൽ ഉണ്ടായിരുന്നതാണ്.... അവളെ അവൻ വിളിച്ചിട്ടുണ്ട് മോള് അവനോടൊപ്പം ആണെന്ന് പറഞ്ഞിട്ടും ഉണ്ട് അവന് അറിയാം മോൾക്ക് വേണ്ടി അവൻ എവിടെ വിളിച്ചാലും അവൾ ചെല്ലും എന്ന്...... ഇനി എന്തു ചെയ്യും അഭി..... ഞാൻ കിച്ചുവിനെ വിളിച്ച് ഈ നമ്പർ ഒന്ന് ട്രെസ് ചെയ്യാൻ നോക്കാം ഇനി അതേ ഉള്ളു ഒരു വഴി.................... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story