ആമി: ഭാഗം 49

aami

രചന: ആര്യ നിധീഷ്

ചുറ്റും കാട്പിടിച്ചു കിടക്കുന്ന ഒരു കെട്ടിടത്തിനു മുന്നിൽ കാർ നിർത്തി വരുൺ അതിൽ നിന്നും ഇറങ്ങി..... ആമി ഇരുന്നിടത്തെ ഡോർ തുറന്നു..... ആമി....... ഇറങ്..... അവൻ അവളെ അടിമുടി ഒന്ന് നോക്കി പറഞ്ഞു..... അവൾ ഇറങ്ങി ചുറ്റിനും ഒന്ന് കണ്ണോടിച്ചു അടുത്തെങ്ങും വീടുകൾ ഒന്നും ഇല്ലാത്ത ഒരു ഒറ്റപെട്ട പ്രതേശം..... ചുറ്റും ഉയരത്തിൽ വളർന്നു നിൽക്കുന്ന പുൽചെടികളും അതിന് നടുവിൽ ഒരു കെട്ടിടവും...... എന്നാൽ ഈ സമയം പകപ്പോടെ ചുറ്റും നോക്കുന്ന ആമിയിൽ ആയിരുന്നു വരുന്നിന്റെ കണ്ണുകൾ..... അവന്റെ കണ്ണുകൾ അവളുടെ മേനിയിൽ ഓടി നടന്നു....അവൻ അവളുടെ അടുത്തേക്ക് നടന്നവളെ കാറിനോട് ചേർത്തു നിർത്തി..... തോളിൽ അമർന്ന അവന്റെ കൈകൾ അവൾ അറപ്പോടെ തട്ടി മാറ്റി......വീണ്ടും തന്നിലേക്ക് അടുത്തവനുനേരെ അവൾ കൈകൾ കൂപ്പി.... വരുൺ..... പ്ലീസ്...... എനിക്ക് ന്റെ മോളെ കാണണം....... അവൾ സുരക്ഷിതമായി അഭിയേട്ടന്റെ അടുത്ത് എത്തണം.... അതിന് വേണ്ടി ന്റെ ഈ ജീവനും കളയാൻ ഞാൻ തയ്യാറാണ്..... അയ്യോ.... അങ്ങനെ പറയല്ലേ... നിന്നെ കൊന്നിട്ട് ഞങ്ങൾക്ക് എന്താ ഗുണം..... കോലില്ല ഒന്ന് നുള്ളി പോലും നോവിക്കില്ല..... സ്നേഹിക്കും മതിവരുവോളം സ്നേഹിക്കും....

അതിന് വേണ്ടിയാ കാത്തിരുന്നേ..... വാ അകത്തോട്ടു..... കിരൺ വെയിറ്റ് ചെയ്യുവാ.... .അവൻ വശ്യമായി ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു....അവൾ വരുണിന് പിന്നിലും ...കേറി ചെന്നതും കണ്ടു വെറും നിലത്ത് ഒരു പായിൽ കിടക്കുന്ന കുഞ്ഞിനെ അവൾ ഓടി അടുത്തവളെ വാരി എടുത്തു.....നെഞ്ചോടു ചേർത്തു...... ആഹാ എത്തിയോ എന്റെ ആമി..... എന്താ മോളെ സുഖം അല്ലെ നിനക്ക്.....കിരൺ പുച്ഛത്തോടെ ചോദിച്ചു.... കിരൺ നിനക്ക് പക എന്നോട് അല്ലെ.... ഞാൻ വന്നു ഇനി എന്റെ കുഞ്ഞിനെ തിരികെ കൊണ്ട് വിട് പ്ലീസ്..... അത് എങ്ങനെ ശെരിയാവും ആമി അവൾ അല്ലെ ഞങ്ങളുടെ ബലം അവൾ ഇങ്ങനെ ഞങ്ങളുടെ കൈയിൽ ഇല്ലെങ്കിൽ നിനക്ക് ധൈര്യം കൂടും അനുസരണക്കേട്‌ കാണിക്കാൻ തോന്നും...... നിനക്ക് ശിക്ഷ വിധിച്ചത് ഞാൻ ആണ്.... ഒന്നും അറിയാത്ത ഈ കുഞ്ഞ് എന്തുപെഴച്ചു..... അതിനെ നീ വെറുതെ വിട്.... നീ പറയുന്നത് എന്തും ഞാൻ അനുസരിച്ചോളാം... അവൾ ഒരു തേങ്ങാലോടെ പറഞ്ഞു.... ഒക്കെ സമ്മതിച്ചു.... കുഞ്ഞിനെ സേഫ് ആയി വീട്ടിൽ എത്തിക്കാം പകരം ഇനിയുള്ള കാലം എന്റെ കൂടെ കഴിയണം നീ.... സമ്മതിച്ചോ..... കിരൺ........അവൾ ഒരു അലർച്ചയോടെ ചാടി എഴുന്നേറ്റു..... അലറണ്ട...... ഇത് ഞാൻ നിന്റെ മറ്റവന് കൊടുക്കുന്ന ശിക്ഷ ആണ് ആമി.....

അവന്റെ താലി ഊരി മാറ്റി നീ എന്റെ താലി സ്വീകരിക്കണം.... ഇനിയുള്ള കാലം എനിക്ക് എന്റെ ഇഷ്ട്ടങ്ങൾ സാധിക്കാൻ മാത്രം ഒരു ഭാര്യ.... എനിക്ക് മാത്രം അല്ല കേട്ടോ എന്റെ ഈ ഫ്രണ്ട്സിനും.....സമ്മതം ആണെങ്കിൽ അര മണിക്കൂർ കുഞ്ഞ് വീട്ടിൽ എത്തും.... നീ ആലോചിക്ക്..... അത്രേം പറഞ്ഞു തിരിഞ്ഞു നടന്നവനെ നോക്കി അവൾ ഉറച സ്വരത്തിൽ പറഞ്ഞു...... എനിക്ക് സമ്മതം.... പക്ഷെ പിന്നീട് ഒരിക്കലും എന്നെ സ്നേഹിക്കുന്നവരുടെ ആരുടേയും ലൈഫിൽ പക പ്രതികാരം എന്ന് പറഞ്ഞു നീ കടന്നു ചെല്ലരുത്.....എന്റെ കുഞ്ഞ് സേഫ് ആയി എത്തി എന്ന് എനിക്ക് ബോധ്യമാവണം.... മ്മ് സമ്മതിച്ചു...... വരുൺ..... കുഞ്ഞിനെ തിരികെ കൊണ്ടുപോയി ആക്ക്.... അവൻ ഒന്ന് മൂളി ആമിയുടെ അടുത്തേക്ക് നടന്നു...... തന്റെ കുഞ്ഞിനെ കണ്ണ് നിറയെ നോക്കി കണ്ടവൾ ആ കുഞ്ഞു കവിളിലും നെറ്റിയിലും അമർത്തി മുത്തി..... ചങ്കു പറിയുന്ന വേദനയോടെ അവളെ തന്റെ നെഞ്ചിലെ വാത്സല്യ ചൂടിൽ നിന്നും അടർത്തി എടുത്തവൾ വരുണിന്റെ കൈകളിൽ ഏല്പിച്ചു..... അവൻ കുഞ്ഞുമ്മായി നടന്നകലുന്നത് അവൾ നിറ മിഴിയാലേ നോക്കി നിന്നു.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അഭി..... എന്തായാടാ.... ലൊക്കേഷൻ കിട്ടിയോ.... അപ്പു ആ ലൊക്കേഷൻ ടൗണിൽലേ അന്ന് ഞാൻ അവനെ കണ്ട കോഫി ഷോപ്പ് ആണ് അതിന് ശേഷം ആ നമ്പർ ഓഫ്‌ ആണ്.... ഇനി ഓൺ അയാളെ ലോകേഷൻ കിട്ടു.......

. അപ്പൊ അവൻ ശെരിക്കും കളിക്കുവാണ് അഭി......... അപ്പു..... എന്റെ ആമി..... എന്റെ മോള്..... കൂടെ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ എനിക്ക് പറ്റില്ലല്ലോടാ...... ഞാൻ ഇനി എന്തിനാ ആർക്ക് വേണ്ടിയാ ഇങ്ങനെ ജീവിക്കുന്നെ..... നീ വിഷമിക്കാതെ എന്തെങ്കിലും ഒരു വഴി ഉണ്ടാവും.... ധനു..... നീ ഇത്തിരി വെള്ളം എടുത്തു കൊണ്ട് വാ..... അപ്പു ധനുവിനോടായി പറഞ്ഞു..... അടുക്കളയിൽ ചെന്ന് വെള്ളം എടുത്തു തിരിയവേ ആണ് പുറത്തു കുഞ്ഞിന്റെ കരച്ചിൽ കേട്ടത് അവൾ ചെല്ലുമ്പോൾ മുറ്റത്ത്‌ തിണ്ണയിൽ ഇരുന്നു കരയുന്ന ദക്ഷിയേ ആണ് കാണുന്നത് ധനു ഓടിച്ചെന്ന് അവളെ എടുത്തു നെഞ്ചോടു ചേർത്തു...... . അപ്പുവേട്ട........ ധനുവിന്റെ വിളിയിൽ അപ്പുവും അച്ചുവും ഓടിഎത്തുമ്പോൾ കുഞ്ഞിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ധനുവിനെ ആണ് കാണുന്നത്...... അപ്പുവേട്ട...... ഞാൻ നോക്കുമ്പോ മോള് ഇവിടെ ഇരുന്ന് കരയുവായിരുന്നു ആരോ കൊണ്ട് വെച്ചതാണ്..... അല്ലാതെ മോള് പടി കേറില്ല.... നീ കുഞ്ഞിനെ അഭിയെ കൊണ്ട് കാണിക്ക് ഞങ്ങൾ ഒന്ന് നോക്കട്ടെ ആരായാലും അധിക ദൂരം പോകാറായിട്ടില്ല......

മ്മ്മ് അവൾ ഒന്ന് മൂളി കുഞ്ഞുമായി അഭിയുടെ അടുത്തേക്ക് നടന്നു...... ധനുവിന്റെ കൈയിൽ എത്തിയപ്പോഴേ കരച്ചിൽ മാറി അവൾ കുണുങ്ങി ചിരിച്ചു..... കുഞ്ഞിന്റെ ചിരികേട്ടതും മുഖം കുനിച്ചിരുന്നവൻ തലയുയർത്തി നോക്കി.... അവനെ കണ്ടതും അവൾ ചിരിച്ചുകൊണ്ട് അവനുനേരെ മറിഞ്ഞു.... കുഞ്ഞിനെ വാരിഎടുത്ത് നെഞ്ചോട് ചേർത്തവൻ ഉമ്മകൾ കൊണ്ട് മൂടി..... ധനുവിന് നേരെ തിരിഞ്ഞു..... ആമി..... അറിയില്ല അഭി.... കുഞ്ഞിനെ ആരോ മുറ്റത്ത്‌ തിണ്ണയിൽ ഇരുത്തി പോയി അപ്പുവേട്ടനും അച്ചുവും ഒക്കെ തിരിഞ്ഞു പോയിട്ടുണ്ട്.... എനിക്ക് അറിയാമായിരുന്നു ജീവൻ കൊടുത്തും അവൾ കുഞ്ഞിന്നെ രക്ഷിക്കും എന്ന്.... പക്ഷെ ഈ അഭിയുടെ നെഞ്ചിൽ അവസാനം തുടിപ്പും നിലക്കും വരെ നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല ആമി................ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story