ആമി: ഭാഗം 50

aami

രചന: ആര്യ നിധീഷ്

എനിക്ക് അറിയാമായിരുന്നു ജീവൻ കൊടുത്തും അവൾ കുഞ്ഞിന്നെ രക്ഷിക്കും എന്ന്.... പക്ഷെ ഈ അഭിയുടെ നെഞ്ചിൽ അവസാനം തുടിപ്പും നിലക്കും വരെ നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല ആമി..... മനസ്സിൽ പറഞ്ഞവൻ കുഞ്ഞിനെ ധനുവിന്റെ കൈയിൽ ഏല്പിച്ചു...... കാറിന്റെ കീയും എടുത്ത് ഇറങ്ങി..... ലക്ഷ്യമില്ലാതെ അലഞ്ഞു നടക്കുമ്പോൾ മനസ്സിൽ ഒന്ന് മാത്രം ആയിരുന്നു ആമി..... അവൾക്ക് ഒരു പോറൽ പോലും ഏൽക്കരുത്..... ➖️➖️➖️➖️➖️➖️➖️➖️➖️➖️ കുഞ്ഞുമായി പോയ വരുൺ തിരികെ വരുമ്പോഴും ആമി അതേ ഇരുപ്പ് തുടർന്നു അപ്പുറത്ത് മാറി കിരൺ ഇരിപ്പുണ്ട് അവൻ ഒരു പുച്ഛ ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു..... കൽപെരുമാറ്റം കെട്ടവൾ മുട്ടിൽ നിന്നും തല ഉയർത്തി അവനെ നോക്കി..... അവൻ അവളുടെ അടുത്ത് മുട്ട്കുത്തി ഇരുന്ന് അവളുടെ കവിളിൽ കുതിപിടിച്ചു...... എന്തിനാടി..... %#മോളെ മോങ്ങുന്നേ നിന്റെ ആരെങ്കിക്കും ചത്തോ..... കവിളിലേ പിടി മുറുകി വായിൽ രക്തചുവ അറിഞ്ഞതും അവൾ അവന്റെ കൈയിൽ തന്റെ നഖങ്ങൾ ആഴ്ത്തി.... വേദനയിൽ അവളെ പിന്നിലേക്ക് തള്ളിയവൻ കൈ കുടഞ്ഞ് എഴുന്നേറ്റു.....ദേഷ്യത്തോടെ അവളിലേക്ക് അടുക്കവേ കിരൺ അവനെ തടഞ്ഞു.... മതി..... വരുൺ..... വിട്ടിട്ട് വാടാ....

സമയം ആയിട്ടില്ല ആവട്ടെ അതുവരെ നീ ഒന്ന് ക്ഷമിക്ക്...... അത്രേം പറഞ്ഞു തിരിഞ്ഞു നടന്നവനെ അവൾ വിളിച്ചു.... കിരൺ...... എനിക്ക് അഭിയേട്ടനോട് സംസാരിക്കണം...... ഓഹോ നീ വിളിച്ചു സംസാരിച്ചാൽ അവൻ നിന്നെ തേടി ഇവിടെ വരും എന്ന് ഓർത്തിട്ടാണോ??? അവൻ പുച്ഛിച്ചു ചിരിച്ചു..... അല്ല..... എന്റെ കുഞ്ഞ് സേഫ് ആണോ എന്ന് എനിക്ക് അറിയണം....... ഇനി എന്നെ തിരഞ്ഞു വരരുത് എന്ന് പറയണം......അവൾ നിർവികരമായി പറഞ്ഞു മ്മ് പറയുമ്പോ ഒന്നകൂടി പറയണം നാളെ മുതൽ നീ അഭിരാമി അഭിനവ് അല്ല അഭിരാമി കിരൺ ആണ് എന്ന്..... മ്മ്മ്..... അവൾ ഒന്ന് മൂളുക മാത്രം ചെയ്തു..... അവൻ ഫോൺ എടുത്ത് അഭിയുടെ നമ്പർ ഡയൽ ചെയ്തൂ...... അവൾക്ക് നേരെ നീട്ടി..... ➖️➖️➖️➖️➖️➖️ ഇനി എങ്ങോട്ട് എന്നറിയാതെ വണ്ടിയുടെ സ്റ്റിയറിങ്ങിൽ തലവെച്ചു കിടക്കുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത്..... അൺനോൺ നമ്പർ കണ്ടവൻ പ്രേതീക്ഷയോടെ കാൾ എടുത്ത് ചെവിയോട് ചേർത്തു....... അഭിയേട്ട....... നിർവികരമായ ആ വിളിയിൽ ഉണ്ടായിരുന്നു അവളിലെ നോവ്..... വാവേ..... എവിടെയാ നീ....ഞാൻ അങ്ങോട്ട് വരാം പറ വാവേ....അവൻ വെപ്രാളപ്പെട്ട് ചോദിച്ചു..... അഭിയേട്ട മോള്.....അവൾ വിതുമ്പലോടെ ചോദിച്ചു..... അവൾ ധനുവേട്ടത്തിയുടെ കൈയിൽ ഉണ്ട് നീ വിഷമിക്കണ്ട.......

അഭിയേട്ട...... ഇനി എന്നെ അന്വേഷിക്കരുത് ഏട്ടാ..... ന്റെ മോളെ നല്ലപോലെ നോക്കണം അവളെ ഞാൻ ഏട്ടനെ ഏൽപ്പിക്കുവാണ്....... വാവേ..... എന്തോക്കെയാ നീ ഈ പറയുന്നേ......നീ ഇപ്പൊ എവിടെയാ ഉള്ളേ.....ആദ്ധിയോടെ അവൻ ചോദിച്ചു.... ഞാൻ..... കിരണിനോടൊപ്പം....... നാളെ ഞങ്ങളുടെ വിവാഹം ആണ്..... ഇനി എന്റെ ലൈഫിൽ നിങ്ങളും മോളും ഉണ്ടാവരുത് അത്‌ പറയാൻ ആണ് ഞാൻ വിളിച്ചത്....... എന്നെ അന്വഷിച്ചു വന്നാൽ നാണം കേട്ട് തിരികെ പോകേണ്ടി വരും.... ഞാൻ കൂടെ വരില്ല.... ആമി........ ദേഷ്യത്തിൽ വിറച്ചവൻ കാറിന്റെ സ്റ്റിയറിങ്ങിൽ ആഞ്ഞിടിച്ചു...... അലറണ്ട....... ആമിയുടെ ജീവിതത്തിൽ ഇനി അഭിക് സ്ഥാനം ഇല്ല..... ഞാൻ ന്റെ ലൈഫ് അത്‌ എനിക്ക് ഇഷ്ട്ടം ഉള്ളവരുടെ കൂടെ ജീവിക്കും അത്‌ ചോദ്യം ചെയ്യാൻ ആരും ഇങ്ങോട്ട് വരണ്ട..... അത്‌ നിങ്ങൾ ആയാലും ന്റെ ഏട്ടന്മാർ ആയാലും...... അത്രേം പറഞ്ഞവൾ കാൾ കട്ട്‌ ചെയ്തു ഇത്രേം നേരം അടക്കിവെച്ച കണ്ണീർ കവിളിനെ തലോടി കടന്നുപോയി...... നെഞ്ച് തകർന്നു കരയുന്നവളെ കിരൺ ഒരു പുച്ഛത്തോടെ നോക്കി നിന്നു...... കൊള്ളാം ആമി..... മിടുക്കി ആണ് നീ..... നീ വിഷമിക്കണ്ട അവനെക്കാൾ നല്ലപോലെ നിന്നെ ഞാൻ നോക്കും.....വശ്യമായി ചിരിച്ചുകൊണ്ടവൻ പറഞ്ഞു.....

ആത്മാവ് വിട്ടകന്ന ശരീരത്തിന് ആഗ്നിയിൽ എരിഞ്ഞാലും പൊള്ളില്ല കിരൺ...... അതുപോലെ ആണ് ഞാനും..... ആമി മരിച്ചു എന്റെ അഭിയേട്ടനെ തള്ളിപ്പറഞ്ഞപ്പോൾ ന്റെ ആത്മാവ് ഈ ശരീരം വിട്ട് പോയി കഴിഞ്ഞു..... ഇത് വെറും ശവം ആണ്...... ജീവനറ്റ ഒരു ശരീരം........ പുച്ഛത്തോടെ പറഞ്ഞവൾ ആ ഫോൺ അവനു നേരെ എറിഞ്ഞു....... ➖️➖️➖️➖️➖️➖️➖️➖️➖️ ധനു...... അഭി എവിടെ???? അറിയില്ല അപ്പുവേട്ട..... കാറും എടുത്ത് പോയി എങ്ങോട്ടാ എന്ന് പറഞ്ഞില്ല..... അച്ചു വാ നമ്മുക്ക് ഒന്ന് പോയി നോക്കാം അവൻ ആകെ തകർന്നിരിക്കുവാ ഈ ടൈമിൽ ഡ്രൈവ് ചെയ്തു നടന്നാൽ ശെരിയാവില്ല..... അച്ചു ഒന്ന് മൂളി കാർ എടുത്തു..... അവർ പോയതും ദക്ഷിയെ ചേർത്ത് പിടിച്ച് ധനു നിലത്തേക്ക് ഇരുന്നു..... ➖️➖️➖️➖️➖️➖️ കുറെ ദൂരം ചെന്നപ്പോൾ കണ്ടു സൈഡിൽ പാർക്ക്‌ ചെയ്ത അഭിയുടെ കാർ.... അവർ വണ്ടി നിർത്തി ഇറങ്ങി അവന്റെ അടുത്തേക്ക് നടന്നു...... ഗ്ലാസ്സിലൂടെ കണ്ടു സ്റ്റിയറിങ്ങിൽ മുഖം അമർത്തി ഇരിക്കുന്നവനെ..... അച്ചു അടുത്തേക്ക് ചെന്നു ഗ്ലാസിൽ കൊട്ടി.... ഒരു ഞെട്ടലോടെ അവൻ തല ഉയർത്തി നോക്കി..... അച്ചിവിനെ കണ്ടതും ഡോർ തുറന്നവൻ വെളിയിലേക്ക് ഇറങ്ങി..... കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണെ ഇരുവരുടെയും നെഞ്ചോന്നു വിങ്ങി.....

പാറപോൽ ഉറച്ച മനസ്സുള്ള ഒരുവൻ ഇത്രമേൽ കരയണം എങ്കിൽ അവൾ അവന് അത്രമേൽ പ്രിയപ്പെട്ടതാവണം എന്നവർ ഓർത്തു..... എങ്ങോട്ടോ നോക്കി നിന്നവന്റെ തോളിൽ അപ്പു കൈകൾ ചേർത്തുവെച്ചു...... അഭി..... നിന്റെ നോവ് ഞങ്ങൾക്ക് മനസ്സിലാവും എന്നാൽ തളർന്നിരിക്കല്ലേടാ..... കണ്ടുപിടിക്കണ്ടേ നമുക്കവളെ........ എന്തിനാടാ....... അവൾക്ക് നമ്മളെ വേണ്ട...... എന്നെ പോട്ടെ സ്വന്തം ചോരയെ പോലും വേണ്ട പിന്നെ നമ്മുക്ക് എന്തിനാ..പോട്ടെ അവൾ..... ഇഷ്ടം ഉള്ളപോലെ ജീവിക്കട്ടെ..... പറയുമ്പോൾ അവൻ വിതുമ്പിയിരുന്നു...... ആ ശബ്ദം ഇടറിയിരുന്നു...... അഭി...... എന്താടാ ഈ പറയുന്നേ..... ഞാൻ അല്ല അപ്പു അവൾ തന്നെ ഇപ്പൊ എന്നെ വിളിച്ചു പറഞ്ഞതാ ഇതൊക്കെ..... അവൾക്ക് ഇനി എന്നെ വേണ്ടാന്ന്...... നാളെ അവളുടെ വിവാഹം ആണെന്ന്....... തകർന്ന മനസ്സുമായി ലക്ഷ്യമില്ലാതെ നടന്നകലുമ്പോൾ കാതിൽ മുഴങ്ങി കേട്ടിരുന്നു താൻ പ്രാണൻ പകുത്തു നൽകിയവളുടെ വാക്കുകൾ.................. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story