ആമി: ഭാഗം 51

aami

രചന: ആര്യ നിധീഷ്

നെഞ്ച് വിങ്ങി നടന്നകലുന്നവനെ അപ്പു ചെന്ന് ചേർത്ത് പിടിച്ചു...... അഭി നിന്നെ വേണ്ടാന്ന് പറഞ്ഞവൾക്ക് വേണ്ടി നീ എന്തിനാടാ കരയുന്നെ..... നിന്റെ ഈ സ്നേഹത്തിന് അവൾ അർഹയല്ല..... പോട്ടെടാ..... ഞങ്ങളുടെ ആമി മരിച്ചുപോയി എന്ന് കരുതിക്കോളാം.... നീ വാ..... അപ്പു..... നീ എന്താ ഈ പറയുന്നേ..... ന്റെ വാവക്ക് ഒരിക്കലും എന്നെ ചതിക്കാൻ പറ്റില്ലടാ..... എനിക്ക് അറിയാം അവളെ....ഇനിയുള്ള കാലം അവൾക്ക് പ്രീയപ്പെട്ടവർ ഒക്കെ സ്വസ്ഥമായി ജീവിക്കണം അതിന് വേണ്ടിയാ അവൾ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞെ..... അവളെ ഞാൻ വെറുക്കണം ഇനി ഞാൻ അവളെ അന്വഷിച്ചു ചെല്ലരുത്.... അതാണ്‌ അവൾക്ക് വേണ്ടത്..... അവൾ പറഞ്ഞത് വിശ്വസിച്ചിട്ടല്ല ഞാൻ കരഞ്ഞത്..... സ്വയം നീറി ജീവിക്കാൻ അവൾ തീരുമാനിച്ചപ്പോൾ ഒരു നിമിഷം പോലും എന്നെയോ മോളെയോ ഓർത്തില്ലലോ എന്നോർക്കുമ്പോൾ സഹിക്കുന്നില്ലടാ....... സ്വന്തം ലൈഫ് അവന് മുന്നിൽ അടിയറവു വെച്ച് വേണോ അവൾക്ക് ഞങ്ങളെ സേഫ് ആക്കാൻ..... ഇല്ലടാ ഒരുമിച്ചു മരിക്കേണ്ടി വന്നാലും അവന് മുന്നിൽ ഇട്ടു കൊടുക്കില്ല ഞാൻ ന്റെ പെണ്ണിനെ...... അത്രേം പറഞ്ഞവൻ കാറിലേക്ക് കയറി..... അഭി..... നീ ഒറ്റക്ക് പോവണ്ട ഞങ്ങളും വരാം..... വേണ്ട അപ്പു.....

ആരും വേണ്ട ഇത് ഞാനും അവനും തമ്മിൽ ഉള്ള കളി ആണ് അവിടെ ഞങ്ങൾ മാത്രം മതി..... പിന്നെ ന്റെ മോളെ ഞാൻ നിന്നെ ഏൽപ്പിക്കുവാ.... പൊന്ന് പോലെ നോക്കിക്കോണം...... അഭി..... ഇങ്ങനെ ഒന്നും പറയാതടാ...... തിരികെ വരും എന്റെ പെണ്ണിനേയും കൂട്ടി അതിന് കഴിഞ്ഞില്ലെങ്കിൽ അഭിയുടെ ശവം ആയിരിക്കും തിരികെ എത്തുന്നത്..... ദൃഡതയോടെ പറഞ്ഞവൻ കാർ എടുത്തു പോയി...... ➖️➖️➖️➖️➖️➖️➖️➖️ വരുൺ നീ പോയി ഒരു ഫുൾ വാങ്ങിട്ട് വാടാ ഇന്ന് നമ്മുക്ക് ഒന്ന്‌ സന്തോഷിക്കണ്ടേ...... ഫുൾ മാത്രം മതിയോ.... ടാ എത്ര നേരം എന്നുവെച്ച ഇവളെ ഇങ്ങനെ കണ്ടോണ്ടിരിക്കുന്നെ..... നീ പോയിട്ട് വാടാ..... എന്നിട്ട് ആവാം ആദ്യം ഞാൻ ഒന്ന് ശെരിക്കും കാണട്ടെ..... ഓ അപ്പൊ അതിനാണ് എന്നെ മോൻ നൈസ് ആയി ഒഴിവാക്കുന്നെ.... നടക്കട്ടെ.... അല്ലടാ ആ സച്ചു ഇത് എവിടെയാ ഒരു വിവരവും ഇല്ലാലോ...... ആ ആർക്കറിയാം..... വേണേ വരട്ടെ...... മ്മ് മ്മ് ഒരാൾ കുറഞ്ഞ ആശ്വാസം അല്ലെ നിനക്ക്..... അതിനവൻ ഒന്ന് ചിരിച്ചു.... ആമിയുടെ അടുത്തേക്ക് നടന്നു..... അരികിൽ കാൽപെരുമാറ്റം കെട്ടവൾ തലയുയർത്തി നോക്കി....

മുന്നിൽ നിക്കുന്ന കിരണിനെ കണ്ടതും അവൾ മുഖം വെട്ടി തിരിച്ചു..... അവൻ അവളുടെ മുഖം ബലമായി പിടിച്ചു അവന്റെ നേരെ തിരിച്ചു..... ഇവിടെ നോക്കടി..... എന്താ നിനക്ക് എന്നെ കാണുമ്പോ പിടിക്കുന്നില്ലേ.... കുറേ നാളായി ഞാൻ ആഗ്രഹിക്കുന്നു ഇപ്പൊ ഞാൻ നിന്നെ സ്വന്തമാക്കാൻ പോകുവാ..... ഇപ്പൊ ആരാ നിന്നെ രക്ഷിക്കാൻ വരുന്നത് എന്ന് എനിക്കൊന്നു കാണണം..... അവളെ നോക്കി ക്രൂരമായി ചിരിച്ചു കൊണ്ടവൻ അവളുടെ മുടിയിൽ കുതിപിടിച്ചു.... വാശിയോടെ അവൾ അവനെ ആഞ്ഞു തള്ളി എഴുനേറ്റു...... നീ എന്താ കരുതിയെ..... നിന്റെ കൂടെ ഇനിയുള്ള കാലം ഞാൻ കഴിയുമെന്നോ..... ഇല്ല കിരൺ ഞാൻ പലപ്പോഴും നിന്നോട് പറഞ്ഞത് തന്നെ ഇപ്പോഴും ആവർത്തിക്കുന്നു ഈ ആമിയുടെ മനസ്സിനും ശരീരത്തിനും ഒരൊറ്റ അവകാശിയെ ഉള്ളു അത്‌ എന്റെ അഭിയേട്ടൻ ആണ്...... ഒന്നു കൊട്ടി ചിരിച്ചവൻ അവൾക്കരികിലേക്ക് നടന്നു..... കൊള്ളാം ആമി..... ഇതാണ് അഭിരാമി.... പെണ്ണായാൽ ഇങ്ങനെ വേണം എന്നും എനിക്കിഷ്ട്ടം ആണ് നിന്റെ ഈ ആറ്റിട്യൂട്..... ഇങ്ങനെ ദേഷ്യപ്പെടുമ്പോൾ നിന്നെ കാണാൻ നല്ല ഭംഗി ആണ് കടിച്ചു തിന്നാൻ തോന്നും.... കിരൺ...... നിന്റെ ആഗ്രഹം ഒന്നും നടക്കില്ല ന്റെ ശവത്തിലെ നീ തോടു.....

നിന്നെ പോലെ ഒരുവന് മുന്നിൽ കിടന്നു തരുന്നതിലും നല്ലത് മരണമാണ്...... എന്ന് പറഞ്ഞവൾ കണ്ണിൽ പെട്ട ബീർ ബോട്ടിൽ എടുത്തു പൊട്ടിച്ചു കഴുത്തിൽ ചേർത്തുവെച്ചു ഒറ്റ കുത്തിപ്പിനവൻ അത്‌ തട്ടി എറിഞ്ഞു..... അവളുടെ കവിളിൽ കുത്തിപ്പിടിച്ചു ചുവരോട് ചേർത്തു....... എന്റെ ആഗ്രഹങ്ങൾ തീരാത്തെ മരിക്കാൻ പോലും നിനക്ക് അവകാശം ഇല്ല ആമി..... ഞാൻ ആഗ്രഹിച്ചത് ഒക്കെ സ്വന്തമാക്കിയിട്ടുണ് നീ മാത്രമാണ് എന്നും എന്റെ കൈയിൽ നിന്നും വഴുതി പോകുന്നത് ഇനി അത്‌ ഉണ്ടാവില്ല..... അവൻ അടുത്തേക്ക് വന്നതും അവൾ ഒന്ന് കുതറി എന്നാൽ ആ ശ്രെമം പരാചയം ആയിരുന്നു..... അവസാന ശ്രെമം എന്നോണം അവൾ അവന്റെ കൈയിൽ തന്റെ നഖങ്ങൾ ആഴ്ത്തി വേദനകൊണ്ട് അവൻ അവളിലെ പിടിവിട്ടു കൈ ഒന്ന് കുടഞ്ഞു..... അവനിൽ നിന്നും ഓടി മാറാൻ തുടങ്ങവേ അവൻ അവളെ ചുവരോട് ചേർത്തു നിർത്തി അവന്റെ കൈകൾ അവളുടെ സാരിയിൽ മുറുകിയതും അവൾ അതിൽ ബലമായി പിടിച്ചു...... പ്ലീസ് കിരൺ...... എന്നെ.... ഒന്നും ചെയ്യല്ലേ...... ദയനീയം ആയി കൈകൾ കൂപ്പി നിൽക്കുന്നവളെ കാണെ അവൻ പൊട്ടി ചിരിച്ചു...... ഞാൻ നിന്നെ ഉപദ്രവിക്കുവോ ആമി...... ഇന്ന് നേരം പുലരുവോളം നിന്നെ ഞാൻ ഇങ്ങനെ സ്നേഹിക്കും.....

നിന്റെ കണ്ണിലെ ഈ ഭാവം എന്നിൽ എന്നും ഒരു ലഹരി ആണ്..... നിന്നെ ഓർക്കാത്ത ദിവസം ഇല്ല എനിക്ക്..... എന്റെ ഉറക്കം കെടുത്തുന്നവൾ ആണ് നീ.....മുഖത്ത് തലോടിയ അവന്റെ കൈകൾ ഈർഷ്യയോടെ അവൾ തട്ടി എറിഞ്ഞു..... വാശിയോട് കഴുത്തിടുക്കിൽ അവന്റെ ചുണ്ടുകൾ ചേർന്നതും കണ്ണുകൾ നിറഞ്ഞൊഴുകി..... സർവ്വ ശക്തിയും എടുത്തവനെ തള്ളി മാറ്റി അവൾ...... കാറ്റുപോലെ അവളിലെക്കടുത്തവൻ ഇരു കവിളിലും മാറി മാറി അടിച്ചു..... ചുണ്ട് പൊട്ടി രക്തം കിനിഞ്ഞു..... തളർന്നു നിക്കുന്നവളുടെ മാറിൽ നിന്നും സാരി വലിച്ചു മാറ്റി അവൻ അവളെ വലിച്ചു നിലത്തേക്കിട്ടു ... ആർത്തിയോടെ അവളിലേക്ക് അമർന്നു....... ഒന്നുറക്കെ കരയാൻ പോലും ആവുമായിരുന്നില്ല അവൾക്ക് അത്രമേൽ തളർന്നു പോയിരുന്നു..... ഓരോ തവണ കൂതറൻ ശ്രെമിക്കുന്നതോറും കവിളിൽ പതിക്കുന്ന പ്രെഹാരത്തിൽ.... കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങിയിരുന്നു...... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ കിച്ചുവിന്റെ കോൾ കണ്ടതും അഭി വേഗം അതെടുത്തു ചെവിയോട് ചേർത്തു...... അഭി..... ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട്.... നീ വേഗം ചെല്ല് ഞാൻ എത്തിക്കോളാം പിന്നേ ആ സച്ചു എന്റെ അടുത്തുണ്ട്..... അവനും ആ സ്ഥലം തന്നെയാ പറയുന്നേ..... മ്മ്മ്.... അവൻ ഒന്ന് മൂളി വണ്ടി എടുത്തു.....

താൻ ഇപ്പൊ നിക്കുന്നതിനു തൊട്ടടുത്തു തന്നെ ആണ് ലൊക്കേഷൻ കാണിക്കുന്നത് 5മിനിറ്റിൽ അവൻ ലക്ഷ്യസ്ഥാനത് എത്തി...... ചുറ്റും കാട് പിടിച്ചു കിടക്കുന്ന ഒരു വീട്.... മെല്ലെ അവൻ അതിനകത്തേക്ക് നടന്നു...... ചുറ്റും തിരയവേ അകത്തുനിന്നും ഒരനക്കം കെട്ടവൻ ആ മുറിയിലേക്ക് നടന്നു.....അതിൽ കണ്ട കാഴ്ചയിൽ അവൻ അടിമുടി വിറച്ചു..... ബോധമറ്റു കിടക്കുന്നവളിലേക്ക് ആർത്തിയോടെ പടർന്നു കയറാൻ ഒരുങ്ങുന്നവനെ കാണെ ദേഷ്യത്താൽ കണ്ണുകളിൽ ചുവപ്പ് പടർന്നു കഴുത്തിലെ ഞരമ്പുകൾ തിനിർത്തു വന്നു..... ഒരലർച്ചയോടെ അഭി കിരണിലേക്ക് പാഞ്ഞടുത്തു...... അവന്റെ ചവിട്ടേറ്റു തെറിച്ചുവീണവനെ കഴുത്തിൽ കുതിപിടിച്ചവൻ ചുവരോട് ചേർത്തു..... പറഞ്ഞതല്ലേ നിന്നോട് ഞാൻ അവളുടെ നിഴൽ വെട്ടത്ത് കാണരുത് എന്ന് പല ആവർത്തി പറഞ്ഞില്ലേ ഞാൻ അവൾ എനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന്.....

മറ്റൊരു ചിന്തയോടെ ഒന്ന് നോക്കിയാൽ പോലും ഈ അഭി സഹിക്കില്ല ആ അവളായ നീ...... ന്റെ പെണ്ണിന്റെ എല്ലാം എനിക്ക് മാത്രം ഉള്ളതാണ് അവളെ സ്വന്തമാക്കാൻ നോക്കിയ നീ ഇനി ജീവിക്കാൻ പാടില്ല കിരൺ...... അത്രേം പറഞ്ഞ് ജീൻസിന്റെ പിന്നിൽ നിന്നും ഗൺ എടുത്തവൻ കിരണിന്റെ നെഞ്ചോട് ചേർത്തു....... എനിക്കറിയാമായിരുന്നു ഇനിയും നീ വരുമെന്ന് അതിനുവേണ്ടി കരുതി വെച്ചതാണ് ഇത്..... ഒറ്റ ബുള്ളറ്റ് പിന്നെ നീ ഒരു ഓർമ്മയാണ്..... അന്ന് നിന്റെ കാര്യത്തിൽ പറ്റിയ തെറ്റ് ഇനി ഉണ്ടാവില്ല കിരൺ....... നെഞ്ചിൽ വെച്ച ഗൺ എടുത്തു അവന്റെ നെറ്റിയിൽ ചേർത്തുവെച്ചു കാഞ്ചിവലിക്കവേ പുറകിൽ നിന്നുള്ള ശക്തമായ പ്രഹാരത്തിൽ അവൻ നിലത്തേക്ക് വീണിരുന്നു...... ചുറ്റും രക്തം പടർന്നു..... വേദനയോടെ കണ്ണുകൾ അടയുമ്പോഴും മനസ്സിൽ മുഴുവൻ തന്റെ പ്രീയപെട്ടവളുടെ മുഖം ആയിരുന്നു.................... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story