ആമി: ഭാഗം 52

aami

രചന: ആര്യ നിധീഷ്

നെഞ്ചിൽ വെച്ച ഗൺ എടുത്തു അവന്റെ നെറ്റിയിൽ ചേർത്തുവെച്ചു കാഞ്ചിവലിക്കവേ പുറകിൽ നിന്നുള്ള ശക്തമായ പ്രഹാരത്തിൽ അവൻ നിലത്തേക്ക് വീണിരുന്നു...... ചുറ്റും രക്തം പടർന്നു..... വേദനയോടെ കണ്ണുകൾ അടയുമ്പോഴും മനസ്സിൽ മുഴുവൻ തന്റെ പ്രീയപെട്ടവളുടെ മുഖം ആയിരുന്നു....... അഭിയുടെ പെട്ടന്നുള്ള വരവിൽ കിരൺ ഒന്ന് ഭയന്നിരുന്നു..... ആ സമയം വരുൺ അവിടെ വന്നില്ലായിരുന്നു എങ്കിൽ താൻ ഇപ്പൊ ജീവനോടെ കാണില്ല..... അവൻ വരുണിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...... ടാ നിനക്ക് എന്തെങ്കിലും പറ്റിയോ???വരുൺ അവനോടായി ചോദിച്ചു..... ഏയ് ഇല്ലടാ...... പിന്നെ വരുൺ നമ്മുക്ക് എത്രയും പെട്ടന്ന് ഇവിടുന്ന് മാറണം ഇനി ഇവിടെ നിക്കുന്നത് സേഫ് അല്ല നീ അവളെ എടുത്ത് കാറിലേക്ക് കിടത്ത് ഞാൻ ഇവനേം കൊണ്ട് വരാം...... അതെന്തിനാ ഇവൻ...... വരുൺ സംശയത്തോടെ ചോദിച്ചു...... അതോ.... ഇവന്റെ മുന്നിലിട്ട് വേണം എനിക്ക് അവളെ സ്വന്തമാക്കാൻ....... അത്‌ കണ്ട് ഒന്നും ചെയ്യാൻ ആവാതെ അവൻ അലറി കരയുന്നത് എനിക്ക് കാണണം........ അവൻ ക്രൂരമായി ചിരിച്ചു..... വരുണും അവനെ ഒന്ന് നോക്കി സാരി എടുത്ത് അവളുടെ മേലെ ഇട്ട് അവളെയും എടുത്ത് വെളിയിലേക്ക് ഇറങ്ങി.......

ഒക്കെ കണ്ട് അവിടെ മറഞ്ഞു നിന്ന കണ്ണുകൾ അവൻ ശ്രദ്ധിച്ചിരുന്നില്ല...... വരുൺ വെളിയിലേക്ക് ഇറങ്ങിയതും കതകിനു പിന്നിൽ മറഞ്ഞു നിന്നായാൽ ആ മുറിയിലേക്ക് കടന്നു...... അഭിയെ ഒന്ന് നോക്കി പുച്ഛിച്ചു തിരിഞ്ഞു നിന്നവൻ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒരുനിമിഷം സ്ഥഭിച്ചു പോയി....... ➖️➖️➖️➖️➖️➖️➖️➖️➖️➖️ വരുൺ ആമിയെ കാറിൽ കിടത്തിയതും കിച്ചുവും രണ്ട് കോൺസ്റ്റബിൾസും കൂടെ വന്നതും ഒരുമിച്ചായിരുന്നു...... മുന്നിൽ വന്ന് നിന്ന പോലീസ് വണ്ടി കണ്ട് അവൻ ഒന്ന് പകച്ചു പോയി...... ശേഷം സ്വബോധം വീണ്ടെടുത്തവൻ ഓടാൻ ആഞ്ഞതും വണ്ടിയിൽ നിന്നും ഇറങ്ങിയ കിച്ചുവിന്റെ ചവിട്ടിൽ അവൻ നിലത്തേക്ക് വീണിരുന്നു........ കിച്ചു അവന്റെ കോളറിൽ പിടിച്ചു എഴുനേൽപ്പിച്ചു കവിളിൽ ആഞ്ഞടിച്ചു...... ആമി എവിടെടാ..... @₹%&*മോനെ..... അവൻ അലർച്ചയോടെ ചോദിച്ചതും.. വരുൺ ഒരു വിറയലോടെ കാറിലേക്ക് ചുണ്ടി കാണിച്ചു.... കോൺസ്റ്റബിലിന്റെ കയ്യിലേക്ക് അവനെ തള്ളിക്കൊണ്ട് കിച്ചു കാറിനടുത്തേക്ക് നടന്നു..... അതിലേക്ക് നോക്കി........

അഴിഞ്ഞുലഞ്ഞ സാരി കാണെ അവൻ അവളിൽ നിന്നും മുഖം വെട്ടിച്ചു കൂടെ ഉണ്ടായിരുന്ന ലേഡി കോൺസ്റ്റബിളിനെ വിളിച്ചു...... ആ കുട്ടിയെ ഒന്ന് നോക്ക്..... ശെരി സർ...... അവർ അവനോടായി പറഞ്ഞ് കാറിലേക്ക് കയറി.. സാരി കൊണ്ട് അവളുടെ ദേഹം മറച്ച് അവളെ തട്ടി വിളിച്ചു.... കണ്ണ് തുറക്കാതെ ആയപ്പോ കാറിൽ ഉണ്ടായിരുന്ന ബോട്ടിൽ എടുത്തു അവളുടെ മുഖത്തേക്ക് വെള്ളം കുടഞ്ഞു....... ഒന്ന് രണ്ടു തവണ വെള്ളം കുടഞ്ഞപ്പോ വളരെ പ്രയാസപ്പെട്ടവൾ കണ്ണുകൾ വലിച്ചു തുറന്നു...... ഓരോ തവണ കണ്ണ് തുറക്കാൻ ശ്രെമിക്കുമ്പോഴു അവ വീണ്ടും കൂമ്പി അടഞ്ഞുകൊണ്ടിരുന്നു അത്രമേൽ തളർന്നു പോയിരുന്നു അവൾ...... കണ്ണുകൾ അടയവേ കണ്ണിൽ തന്റെ പ്രാണന്റെ മുഖം തെളിഞ്ഞതും ഒരലർച്ചയോടെ അവൾ കണ്ണ് തുറന്നു...... ആമിയുടെ അലർച്ച കേട്ടതും കിച്ചു കാറിനടുത്തേക്ക് ചെന്നു.......

ചുറ്റും പകപ്പോടെ നോക്കി വെളിയിലേക്ക് ഇറങ്ങി ഓടി അവൾ കിച്ചുവിനെ കണ്ട് ഒരേങ്ങലോടെ അവനടുത്തേക്ക് ചെന്നു...... കിച്ചു...... ന്റെ അഭിയേട്ടൻ....... അവളുടെ ചോദ്യത്തിൽ ആണ് കിച്ചു അഭിയെ പറ്റി ഓർത്തത്‌...... അഭി...... അവൻ എന്നെക്കാൾ മുന്നേ വന്നതാണ് ആമി...... അവൻ തെല്ലു ഭയത്തോടെ പറഞ്ഞു അത്‌ കേട്ടതും അവൾ വരുണിന് നേരെ തിരിഞ്ഞു....... എന്നിട്ട്...... എന്നിട്ട്.... ന്റെ ഏട്ടൻ എവിടെ.....പറ വരുൺ...... അവൾ അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു..... അഭി...... അവൻ അകത്തുണ്ട്..... അത്‌ കേട്ട മാത്രയിൽ അവൾ അകത്തേക്ക് ഓടി.... വരുണിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോക്കോളാൻ പറഞ്ഞ് കിച്ചുവും അവളുടെ പിന്നാലെ ചെന്നു ഓടി അടുത്തതും മുന്നിൽ കണ്ട കാഴ്ചയിൽ അവൾ തറഞ്ഞു നിന്നുപോയി..... ഒന്നുറക്കെ നിലവിളിക്കാൻ പോലും ആകാത്തവിധം തൊണ്ട വറ്റി വരണ്ടു പോയി...... മുന്നോട്ട് ഒരടി വെക്കാൻ ആവാതെ അവൾ അവിടെ നിലത്തേക്കിരുന്നു................... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story