ആമി: ഭാഗം 53

aami

രചന: ആര്യ നിധീഷ്

തന്റെ മുന്നിൽ നിലത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന കിരണിനിയെയും അവനരികിൽ ചുമരിൽ ചാരി അടഞ്ഞു പോകുന്ന കണ്ണുകൾ പ്രയാസപ്പെട്ട് തുറന്ന് പിടിക്കുന്ന തന്റെ പ്രാണനനെയും കണ്ട് ധൈര്യം സംഭരിച്ചവൾ വിറക്കിന്ന കാലടികളോട് അവനടുത്തേക്ക് നടന്നു..... ആ മുഖം കൈകുമ്പിളിൽ ആക്കി അവൾ ദയനീയമായി അവനെ നോക്കി...... എന്താ ഏട്ടാ ഈ ചെയ്തേ.....???? പറഞ്ഞതല്ലേ ഞാൻ വരരുതെന്ന്..... എന്ത്‌ നടക്കരുത് എന്ന് ഞാൻ ആഗ്രഹിച്ചോ അതല്ലേ ഇപ്പൊ ഉണ്ടായേ...... വാവേ..... ഞാൻ.... അല്ല.... അമ്മയാ..... അവൻ ചുണ്ടിയ ഇടത്തേക്ക് നോക്കിയതും അവിടെ രക്തം പുരണ്ട കതിയുമായി നിലത്ത് മരവിച്ചിരിക്കുന്നയാളെ കാണെ നെഞ്ചോന്ന് വിങ്ങി..... അഭിയും അതേ നോവോടെ അവരെ നോക്കി അവന്റെ ചിന്തകൾ കുറച്ചു നിമിഷം പിന്നിലേക്ക് പോയി.....

➖️➖️➖️➖️➖️➖️➖️ വരുൺ ആമിയുമായി പോയതും കിരൺ തിരികെ റൂമിലേക്ക് വന്നു..... അഭിയെ നോക്കി ഒന്ന് പുച്ഛിച്ചു തിരിഞ്ഞവൻ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി.....അവന്റെ ചുണ്ടുകൾ മന്ത്രിച്ചു അമ്മ..... അതേ..... നിന്റെ അമ്മ..... ന്റെ മോൻ ഈ അമ്മയെ ഒരിക്കലും ഇവിടെ പ്രതീക്ഷിച്ചില്ല അല്ലെ.......അവരുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞു..... അമ്മ... ഞാൻ..... ഇനി നിനക്ക് അങ്ങനെ വിളിക്കാൻ അവകാശം ഇല്ല കിരൺ...... നി ഇത്ര അധഃപതിച്ചു എന്ന് അറിഞ്ഞപ്പോൾ വൈകിപ്പോയി..... അപ്പോഴേക്കും നി ഈ പാവങ്ങളുടെ ജീവിതം തകർത്തു കഴിഞ്ഞിരുന്നു..... രണ്ട് ദിവസം മുൻപ് ഒന്നും പറയാതെ നി ആ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ഞാൻ ഉണ്ടായിരുന്നു നിന്റെ പിന്നിൽ എന്നാൽ ഇടയിൽ എപ്പോഴോ നി എന്റെ കണ്ണിൽ നിന്നും വിട്ടുപോയി ഒരുപാട് അന്വഷിച്ചു ഒടുവിൽ വരുണിനെ കണ്ടപ്പോൾ എനിക്ക് ഉറപ്പായിരുന്നു നീയും കൂടെ കാണും എന്ന് അങ്ങനെ തിരഞ്ഞു വന്നതാണ് ഇവിടെ.....

നിന്നെപ്പോലെ ഒരു വിഷത്തിനെ ആണല്ലോ ഞാൻ നൊന്തു പെറ്റത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പും വെറുപ്പും തോന്നുന്നു...... നിന്റെ മുന്നിൽ കളിച്ചു വളർന്നതല്ലേ ആമി..... നിനക്ക് എങ്ങനെ തോന്നി അവളോട് ഇങ്ങനെ..... അമ്മേ അമ്മ വീട്ടിൽ പോകാൻ നോക്ക്‌.... അവൻ ദേഷ്യത്തോടെ പറഞ്ഞു തിരിയാൻ തുടങ്ങിയതും അവർ പിന്നിൽ ഒളിപ്പിച്ച കത്തി അവന്റെ നെഞ്ചിൽ തറച്ചിരുന്നു....... ഒരു പിടച്ചിലോടെ അവൻ നിലത്തേക്ക് വീണു..... ചങ്ക് പൊട്ടി നിലവിളിച്ചുകൊണ്ട് ആ കത്തി വലിച്ചൂരി അവർ വീണ്ടും വീണ്ടും ആ നെഞ്ചിൽ താഴ്ത്തി......അവന്റെ ശരീരത്തിൽ നിന്നും ജീവൻ വിട്ടകലുന്നത് നിർവികരയായി ആ അമ്മ നോക്കി നിന്നു....... നി തെറ്റ് ചെയുന്നുണ്ട് എന്ന് ഈ അമ്മക്ക് അറിയാമായിരുന്നു.... എന്നാൽ നി തന്നെ ഒരു വലിയ തെറ്റാണ് എന്ന് അറിയാൻ വൈകി.... നി കാരണം ഇനി ഒരു പെണ്ണും കരയരുത്.....

നി ഈ ലോകം കണ്ടത് എന്നിലൂടെ ആണ് അപ്പൊ നി എന്നാ തെറ്റിനെ ഇല്ലാതാക്കേണ്ടതും ഞാൻ തന്നെ ആണ്..... അവരുടെ സംസാരം കേട്ട് കണ്ണുകൾ തുറന്ന അഭി മുന്നിലെ കാഴ്ചയിൽ തറഞ്ഞു നിന്നുപോയി അവൻ മെല്ലെ ചുമാരോട് ചേർന്നു അവരേ നോക്കി.... അവർ അവന്റെ അടുത്തേക്ക് നടന്നു ആ മുടിയിൽ മെല്ലെ തലോടി..... അമ്മേ..... ഇത് വേണ്ടിയിരുന്നില്ല..... വേണം അഭി..... അവൻ കാരണം നീയും ന്റെ ആമിയും ഒരുപാട് അനുഭവിച്ചു..... ഇനി വേണ്ട ഞാൻ ഇത് ചെയ്തില്ലെങ്കിൽ നിനക്ക് ഇത് ചെയ്യേണ്ടി വരും അത് പാടില്ല.... എന്റെ കീർത്തി മോളെ പോലെ തന്നെ ആണ് എനിക്ക് ആമി അവളെ ദ്രോഹിച്ച ഇവൻ നാളെ സ്വന്തം പെങ്ങളെയും ഉപദ്രവിക്കില്ല എന്ന് പറയാൻ പറ്റുമോ..... ഒക്കെ അറിഞ്ഞപ്പോഴേ തീരുമാനിച്ചുറപ്പിച്ചതാണ്..... ദൃഡതയോടെ പറഞ്ഞവർ ശ്വാസം നിലക്കും വരെ അവനരികിൽ ഇരുന്നു.... ➖️➖️➖️➖️➖️➖️➖️➖️➖️

ആമി ഒരു പിടച്ചിലോടെ അവരുടെ അടുത്തേക്ക് നടന്നു തോളിൽ കൈചേർത്തതും അവർ നോവോടെ അവളെ നോക്കി പുഞ്ചിരിച്ചു...... അമ്മേ...... സ്വന്തം മോനല്ലേ ഇത്ര വലിയ ശിക്ഷ..... ആമി ഇവൻ എന്നല്ല പെണ്ണിന്റെ നേരെ അതിക്രമം കാട്ടുന്ന ഓരോരുത്തരും അർഹിക്കുന്നത് ഈ ശിക്ഷ ആണ് മോളെ...... അവന് ജന്മം നൽകിയ ഞാൻ തന്നെ ആണ് ആ ശിക്ഷ നടപ്പാക്കേണ്ടത്....... അപ്പോഴേക്കും കിച്ചു വിളിച്ചുപറഞ്ഞു പോലീസ്കാരും മറ്റും എത്തിയിരുന്നു.... കൈയിൽ വിലങ് വെച്ച് കിച്ചുവിനോടൊപ്പം നടക്കുമ്പോൾ ആ അമ്മ അഭിയെ കണ്ട് ഒന്ന് നിന്നു ആ കൈകളിൽ ചേർത്തു പിടിച്ചു..... ന്റെ മോളെ വിശ്വസിച്ച് ഏൽപ്പിക്കാൻ വേറെ ആരും ഇല്ല അഭി.... അവളെ നോക്കിക്കൊണെ.... വിതുമ്പലോടെ പറയുന്ന ആ അമ്മയെ അവൻ ചേർത്തു പിടിച്ചു....

അമ്മ വിഷമിക്കണ്ട ഞങ്ങൾ ഉണ്ടാവും അവൾക്ക് ഒരു ബുദ്ധിമുട്ടും വരാതെ എന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെ നോക്കിക്കോളാം........ എനിക്ക് അറിയാം ഞാൻ പറഞ്ഞില്ലെങ്കിലും നിങ്ങൾ അവളെ കൈവിടില്ല എന്ന്..... നിറഞ്ഞ മിഴിയോടെ അവർ നടന്നകലുന്നത് അവർ നോക്കി നിന്നു.... തളർച്ചയോടെ നിക്കുന്നവനെ ചേർത്തു പിടിച്ചവൾ മുറ്റത്തേക്ക് ഇറങ്ങി അപ്പോഴേക്കും അപ്പുവും അച്ചുവും ഒക്കെ എത്തിയിരുന്നു..... അവർ അവനെ താങ്ങിപിടിച്ചു കാറിൽ ഇരുത്തി..... ഒരുപാട് നിർബന്ധിച്ചു അവനെ ഹോസ്പിറ്റലിൽ കാണിച്ചു ചെറിയ മുറിവ് ആയതിനാൽ വേറെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല ഒരു മണിക്കൂർ അബ്സെർവേഷൻ കഴിഞ്ഞ് അവനെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു എന്നാൽ ഈ സമയം അത്രയും കൂടെ ഉണ്ടായിട്ടും ആമിയോട് മിണ്ടാൻ അവൻ തയ്യാറായില്ല......

രാത്രി മോളെ ഉറക്കി ആമി റൂമിൽ കിടത്തുമ്പോഴും അഭി ബാൽകാണിയിൽ ഇരിക്കുന്നുണ്ട് അവളെ കണ്ട ഭാവം ഇല്ലാതെ എങ്ങോ മിഴികൾ നാട്ടിരിക്കുന്നവൻ അവളിൽ ഒരു നോവായി..... നിറഞ്ഞു വന്ന കണ്ണ് അമർത്തി തുടച്ചവൾ അവനരികിലേക്ക് നടന്നു..... അഭി... യേട്ടാ...... വിതുമ്പലോടെ ഉള്ള വിളിയിൽ ഉള്ള് പിടഞ്ഞെങ്കിലും അത്‌ പുറത്തു കാട്ടാൻ അവൻ തയ്യാറായിരുന്നില്ല..... ഉള്ളിലെ നോവിനെ പിടിച്ചു കെട്ടിയവൻ അലസമായി ഒന്ന് മൂളി..... അഭിയേട്ട...... ഏട്ടന്റെ ഈ അവകണന സഹിക്കാൻ പറ്റില്ല എനിക്ക് പ്ലീസ് ഏട്ടാ എന്നോട് മിണ്ടാതെ ഇരിക്കല്ലേ..... പറഞ്ഞു മുഴുവനാക്കും മുൻപ് അവന്റെ കൈകൾ വായുവിൽ ഉയർന്നു അവളുടെ കവിളിൽ പതിഞ്ഞിരുന്നു..... അടികൊണ്ട കവിളിൽ കൈച്ചേർത്തു പിടിച്ചവൾ മിഴികൾ നിറച്ചവനെ നോക്കി....

.ഒട്ടും പ്രതീക്ഷിക്കാതെ അവന്റെ കൈകൾ മറുകവിളിലും പതിയവേ തളർന്നു നിലത്തേക്ക് വീഴാൻ പോയവളെ അവൻ വലിച്ചു തന്റെ നെഞ്ചോടു ചേർത്തിരുന്നു..... കുറച്ചു നേരം ഞാൻ മുഖം തിരിച്ചു നടന്നപ്പോൾ നിനക്ക് നൊന്തു അല്ലെ അപ്പൊ എനിക്കോ.... നി എന്നെ ഇനി കാണണ്ട ഞാൻ നിനക്ക് ആരുമല്ല എന്ന് പറഞ്ഞ നിമിഷം എനിക്ക് എന്തുമാത്രം നൊന്തിട്ടുണ്ടാവും.... നി അത്‌ ഓർത്തോ വാവേ..... അഭിയേട്ട..... ഞാൻ.... വേണ്ട.... എനിക്കറിയാം നി എന്തിനാ അങ്ങനെ പറഞ്ഞെ എന്ന് പക്ഷെ നി ഇല്ലാതെ ഞാൻ ഇല്ലടി അത്‌ ഇനിയെങ്കിലും ഒന്ന് മനസ്സിലാക്ക്‌ നി.... എന്റെ പ്രാണൻ ആണ് നി ഇന്ന് നിന്നെ തിരികെ കിട്ടിയില്ലായിരുന്നു എങ്കിൽ പിന്നെ ഞാനും ഈ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു.... അത്‌ മനസ്സിൽ ഉറപ്പിച്ചു തന്നെയാ ഞാൻ നിന്നെ തേടി ഇറങ്ങിയേ...... സോറി അഭിയേട്ട.... ഞാൻ... ഒരുപാട് വിഷമിപ്പിച്ചു അല്ലെ..... സാരില്ല കുറേ ആയില്ലേ ന്റെ കൈയിൽ നിന്നും രണ്ട് കിട്ടിയിട്ട് അതിന്റെയ.... അത്‌ ഇപ്പൊ ഒക്കെ ആയി...

ഇനി ഇങ്ങനെ എന്തേലും കാണിക്കാൻ തോന്നുമ്പോൾ ഇത് ഓർത്തോളും..... ദുഷ്ടൻ.... എന്തോരു അടിയ അടിച്ചേ.....അവൾ കവിളിൽ ഉഴിഞ്ഞുകൊണ്ട് അവനെ കണ്ണ് കൂർപ്പിച്ചു നോക്കി..... നിന്നെ അടിക്കുകയല്ല വേണ്ടത് ഞാൻ ആയത്കൊണ്ട് രണ്ട് അടിയിൽ നിർത്തി..... ഓ ഇയാൾ പോയെ എനിക്ക് ഉറക്കം വരുന്നു..... ഹ അങ്ങനെ പോവാത്തടി പെണ്ണേ എത്ര ദിവസം ആയി പട്ടിണി ആണെന്ന് അറിയാമോ..... ഇടക്കൊക്കെ പട്ടിണി കിടക്കുന്നത് നല്ലതാ.... അയ്യടി അങ്ങനെ പട്ടിണി കിടക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..... എന്ന് പറഞ്ഞവൻ മീശ പിരിച്ച് അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി തന്നോട് ചേർത്തുനിർത്തി.... അവന്റെ കൈകൾ വയറിൽ അമർന്നതും അവൾ ഒന്ന് വിറച്ചു...... അത് അറിഞ്ഞവൻ കുറുമ്പോടെ അവളുടെ കണ്ണിലേക്കു നോക്കി ഒന്ന് ചിരിച്ചു..... എന്റെ പെണ്ണേ കെട്ടി കൊച്ചിന് വയസ്സ് ഒന്നായി ഇനി എന്നാ ഞാൻ അടുത്ത് വരുമ്പോൾ ഉള്ള നിന്റെ ഈ വിറയൽ ഒന്ന് മാറുന്നെ..... അറിയില്ല അഭിയേട്ട.....

അത്‌ മാത്രം മാറുന്നില്ല.... അത്‌ മാറണ്ട.... എനിക്ക് അത്‌ ഒരുപാട് ഇഷ്ട്ടമാ..... ഞാൻ അടുത്തുവരുമ്പോൾ പിടക്കുന്ന കണ്ണുകളും വിറക്കുന്ന അദരങ്ങളും നാണത്താൽ ചുവപ്പ് പടരുന്ന കവിളിണകളും.... കാണുമ്പോ എനിക്ക് നിന്നോട് വല്ലാത്ത ഒരു കൊതി തോന്നും...... അന്ന് ആദ്യമായി നിന്നെ എന്റേതാക്കുമ്പോൾ ഉണ്ടായൊരുന്ന അതേ ഫീൽ.... പോ അഭിയേട്ട..... ഈ അഭിയേട്ടന് ഒരു നാണവും ഇല്ല.... പിന്നെ ഇതിനൊക്കെ എന്തിനാ നാണിക്കുന്നെ ഞാൻ എന്റെ പെണ്ണിനോട് അല്ലെ പറഞ്ഞെ അല്ലാതെ കണ്ടവരോട് അല്ലലോ..... അയ്യടാ മതി.....

മോന്റെ ചട്ടം എങ്ങോട്ടാ എന്ന് എനിക്ക് മനസ്സിലായി പക്ഷെ നടപ്പില്ല തലയിലെ മുറിവ് ഉണങ്ങട്ടെ മര്യാദക്ക് വന്ന് കിടന്നുറങ് മനുഷ്യാ.... ഡീ.... അത്‌ ചെറിയ മുറിവാ.... പറഞ്ഞ് പറഞ്ഞ് നി എന്നെ രോഗി ആക്കുമോ.... അവൻ അവളുടെ പിന്നാലെ ചെന്ന് വയറിലൂടെ ചുട്ടിപിടിച്ചു കഴുത്തിൽ ചുണ്ടുകൾ ചേർത്തു...... അവൾ ഒരു പിടച്ചിലോടെ തിരിഞ്ഞു നിന്നവനെ തുറിച്ചു നോക്കി 😡😡 അഭിയേട്ട..... ഞാൻ.... ശ്..... മിണ്ടരുത്...... എനിക്ക് നിന്നെ ഇപ്പൊ വേണം...... അതിൽ ഇനി നി ഒരു ഒഴിവും പറയണ്ട വാവേ..... അതിനവൾ ഒന്ന് ചിരിച്ചു..... അവൻ ഒരു കുസൃതി ചിരിയോടെ അവളെ എടുത്തുയർത്തി റൂമിലേക്ക് നടന്നു............. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story