ആമി: ഭാഗം 54 | അവസാനിച്ചു

aami

രചന: ആര്യ നിധീഷ്

4 വർഷങ്ങൾക്ക് ശേഷം........ വാവേ...... നീ ഇതുവരെ റെഡി ആയില്ലേ ഒന്ന് വേഗം വാ പെണ്ണേ...... ദേ വരുന്നു അഭിയേട്ട...... അച്ചുവേട്ടൻ റെഡി ആയോ..... മ്മ് നീ വേഗം വാ..... ദേ വരുന്നു...... അവൾ ദൃതിയിൽ ധനുവിന്റെ അടുത്തേക്ക് ചെന്നു.... ധനുഏട്ടത്തി.... ഞങ്ങൾ പോയിട്ട് വരാം കീർത്തിയോട് ഇപ്പൊ ഒന്നും പറയണ്ട വന്നിട്ട് പറയാം.... പിന്നെ ദക്ഷിയെ നോക്കിക്കോണെ കണ്ണ് തെറ്റിയാൽ അവൾ ദ്രുവനുമായി വഴക്ക് ഉണ്ടാക്കും...... എന്ന് പറഞ്ഞു തിരിഞ്ഞതും മുന്നിൽ ചുണ്ട് കൂർപ്പിച്ചു നിക്കുന്ന കുറുമ്പിയെ കണ്ടവൾ ആ കവിളിൽ അമർത്തി മുത്തി.... അമ്മ എന്നോട് മിന്തണ്ടാ...... അമ്മക്ക് ആ മങ്കിയെ ആ ഇഷ്ടം..... നാൻ അല്ല അവനോട് അടി ഇടുന്നെ അവനാ..... അല്ലെ മാമി.... കുറുമ്പോടെ ധനുവിനെ വട്ടം ചുറ്റിപ്പിടിച്ച ദക്ഷിയെ അവൾ എടുത്തുയർത്തി..... അതേല്ലോ മാമിടെ മോള് പാവവാ.... ആ ചെറുക്കൻ ആണെന്നെ വഴക്കിടുന്നെ.... ആ... അങ്ങനെ പതഞ്ഞു കൊക്ക് മാമി.... അത്‌ കേട്ടുകൊണ്ടാണ് ദ്രുവാൻ വരുന്നത്..... ഇത് കേതോ ആമിച്ചി.... ഈ അമ്മക്ക് എന്നെ വേന്താ..... ഇവളെ മതി..... കേറുവോടെ പറഞ്ഞവൻ ചുണ്ട് ചുള്ക്കി.... ആന്നോ.... ആമിച്ചിടെ മോനെ ആമിച്ചി എടുത്തോളാം.... ഇവളെ നമ്മുക്ക് ധനുഅമ്മക്ക് കൊടുത്തേക്കാം..... ആ കോതേക്കാം.....

അവൻ സന്തോഷത്തോടെ ആമിയുടെ കവിളിൽ മുത്തി..... ആമി അവനെ താഴേക്ക് നിർത്തി....നെറ്റിയിൽ ഉമ്മവെച്ചു.... ആമിച്ചി പോയിട്ട് വരാം..... ന്റെ മോൻ അവളോട് തല്ല് കൂടാതെ അടങ്ങി ഇരിക്കണം കേട്ടോ..... മ്മ്.... പച്ചേ എനിച് ഐക്രീം വേണം...... മ്മ് സമ്മതിച്ചു..... ദച്ചു കുറുമ്പ് കാണിച്ചു മാമിയെ ഡിസ്റ്റർബ് ചെയ്യരുത് കേട്ടോ..... എന്റെ ആമി ഒന്ന് ചെല്ല് ദേ അവർ അവിടെ കിടന്ന് കയറു പൊട്ടിക്കുവാ..... അത്കേട്ടതും രണ്ടുപേർക്കും ഓരോ ഉമ്മയും കൊടുത്തു അവൾ വെളിയിലേക്ക് ഓടി അവിടെ അവളെ കാത്ത് അഭിയും അപ്പുവും അച്ചുവും ഉണ്ടായിരുന്നു..... അവർ കിരണിന്റെ അമ്മയെ കാണാൻ പോകുവാണ്...... ആമിയെ കണ്ടതും അഭി അവളെ നോക്കി കണ്ണുരുട്ടി..... എന്നെ നോക്കി പേടിപ്പിക്കേണ്ട മക്കളുടെ വഴക് ഒത്തുതീർപ്പ് ആക്കാൻ പോയതാ...... ഇങ്ങനെ ഉണ്ടോ രണ്ടെണ്ണം നേരെ നോക്കിയ ഇടിയാ..... പാവം ധനുഏട്ടത്തി ഒറ്റക്ക് രണ്ടിനെയും എങ്ങനെ മാനേജ് ചെയ്യുമോ..... അതൊക്കെ അവൾ നോക്കിക്കോളും നീ ഇങ്ങോട്ട് കേറിക്കെ..... അപ്പു അവളെ വലിച്ചു കാറിൽ കേറ്റി.....

എന്നാലും എന്റെ അപ്പുവേട്ട ഇതിങ്ങളെ ആണോ നിങ്ങൾ കല്യാണം കഴിപ്പിക്കാൻ പോകുന്നെ.....എന്നാപ്പിന്നെ രണ്ടിൽ ഒന്നേ ബാക്കി കാണൂ..... എന്റെ ആമി ഈ കുറുമ്പ് ഒക്കെ അങ്ങ് മാറും ഇപ്പൊ അവർ കുഞ്ഞല്ലേ..... ആ മാറിയാൽ മതി..... അവൾ ഒരു ചിരിയോടെ പറഞ്ഞ് സീറ്റിലേക്ക് ചാരി ഇരുന്നു....... (പിന്നെ ഈ കീർത്തി കിരണിന്റെ സിസ്റ്റർ ആണ് പിന്നെ ദ്രുവാൻ അറിയാല്ലോ നമ്മുടെ അപ്പുവിന്റെയും ധനുവിന്റെയും പുത്രൻ..... ദക്ഷി ആമിയുടെയും അഭിയുടെയും പുത്രി..... എല്ലാവർക്കും അറിയായിരിക്കും എന്നാലും കൺഫ്യൂഷൻ വേണ്ടാന്ന് വെച്ചു പറഞ്ഞതാ 😁😁😁) ജയിലിൽ എത്തി ഐഡി യും മറ്റും നൽകി അവർ അവിടെ വെയിറ്റ് ചെയ്തു.... 6വർഷം ആണ് ശിക്ഷ ഒരുപാട് കഷ്ടപ്പെട്ട് ഇപ്പൊ ഒരു പരോൾ ശെരിആയിട്ടുണ്ട്.... ഈ മാസം തന്നെ ആണ് അതിനുമുൻപ് ചില കാര്യങ്ങൾ ചെയ്യാൻ ഉണ്ട് അതിനാണ് ഇപ്പൊ ഈ വരവ്..... കുറച്ചു നേരം കഴിഞ്ഞതും കമ്പി അഴികൾക്കപ്പുറം ആ അമ്മ വന്നിരുന്നു അവരെ കണ്ടതും ആ കണ്ണുകൾ വിടർന്നു..... എപ്പോഴും അഭിയും അപ്പുവും അച്ചുവും വരാറുണ്ട് എന്നാൽ ആമിയെ കൊണ്ടുവരാറില്ല..... അവൾ ഓടി അടുത്ത് അഴികൾക്കിടയിലൂടെ ആ കൈകൾ ചേർത്തുപിടിച്ചു...... അമ്മേ...... വിതുമ്പൽ അടക്കി അവൾ വിളിച്ചതും അവർ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.......

സുഖാണോ ആമി.... മോള് എവിടെ...... സുഖാണ് അമ്മേ.... അവൾ ധനുഏട്ടത്തിയുടെ അടുത്ത് ഉണ്ട്..... മ്മ്.... പിന്നെ എന്താ എല്ലാവരും കൂടി പെട്ടന്ന് എന്തേലും വിശേഷം ഉണ്ടോ??? വിശേഷം ഉണ്ടോന്ന് ചോദിച്ചാൽ..... ഞങ്ങൾ അമ്മയോട് ഒരു കാര്യം ചോദിക്കാൻ വന്നതാ..... അഭി മടിയോടെ പറഞ്ഞതും അവർ അവനെ ചോദ്യഭാവത്തിൽ നോക്കി..... അഭി..... ഞാൻ പറയാം അമ്മയോട്..... അഭി പറയാൻ തുടങ്ങിയതും അച്ചു ഇടക്ക് കേറി അത്‌ കേട്ട് അവർ ഒക്കെ ഒരു ചിരിയോടെ മാറി നിന്നു..... അച്ചു അടുത്തേക്ക് ചെന്ന് അഴികൾക്കിടയിലൂടെ ആ കൈയിൽ ചേർത്തു പിടിച്ചു..... അമ്മേ..... എനിക്ക് തരുമോ കീർത്തിയെ..... സഹദാപമോ കുറ്റബോധംമോ ഒന്നും അല്ല അമ്മേ ശെരിക്കും ഇഷ്ടവാ..... പൊന്ന് പോലെ നോക്കിക്കോളാം ഞാൻ....... മോനെ അത്....... ഞാൻ ...... ഞാൻ ഇപ്പൊ എന്താ പറയണ്ടേ എനിക്ക് സന്തോഷമേ ഉള്ളു..... ന്റെ മോളുടെ ഭാഗ്യം ആണ്..... അവൾക്ക് ഇഷ്ടം ആണെങ്കിൽ ഈ അമ്മക്ക് പൂർണ്ണ സമ്മതം....... കണ്ണുകൾ തുടച്ചവർ പറഞ്ഞതും അവൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... ഇനി ന്റെ അമ്മ കരയരുത് പിന്നെ അമ്മക്ക് പരോൾ ആയിട്ടുണ്ട് ഈ മാസം തന്നെ കാണും.... അപ്പൊ അവൾക്ക് സമ്മതം ആണെങ്കിൽ അമ്മ വരുമ്പോൾ കല്യാണം എന്താ.... സന്തോഷം ആയില്ലേ..... ഒരുപാട് സന്തോഷം.....

അങ്ങനെ സംസാരം കഴിഞ്ഞ് അവർ ഇറങ്ങി..... വീട്ടിൽ എത്തുമ്പോൾ മുറ്റത്തെ മണ്ണിൽ കിടന്ന്‌ ഉരുളുന്ന മക്കളെ ആണ് കാണുന്നത്..... അപ്പുവും അഭിയും തലക്ക് കൈവെച്ചു പോയി.... എന്റെ അഭിയേട്ട നോക്കി നിന്നാൽ ഈ യുദ്ധം ഇവിടെ എങ്ങും തീരില്ല രണ്ടിനേം പൊക്കിക്കോ..... എന്ന് ആമി പറഞ്ഞതും അഭിയും അപ്പുവും പരസ്പരം നോക്കി രണ്ടിനെയും പൊക്കി എടുത്തു...... രണ്ടും അവരുടെ കൈയിൽ നിന്നും ഇറങ്ങാൻ കുത്തറുന്നുണ്ട് കൂടെ എന്തോക്കയോ പരസ്പ്പരം വിളിക്കുന്നും ഉണ്ട്..... അഭിച്ച...... എന്നെ വിത്.... എനിച്ചു അവനെ ഇടിച്ചണം...... ദേ കന്തോ അവൻ എന്റെ മുടി വലിച്ചു...... എന്ന് ദക്ഷി വിളിച്ചു പറഞ്ഞതും ദ്രുവാൻ അവളെ തുറിച്ചു നോക്കി..... ഇവളാ.... എന്നെ മണ്ണേറിഞ്ഞേ അതാ ഞാൻ മുടി വലിച്ചെ അതിന് ഇവൾ എന്നെ കടിച്ചു.... ദ്രുവാൻ കയ്യിലെ പാട് കാണിച്ചികൊണ്ട് പറഞ്ഞതും ആമി ദക്ഷിയെ ഒന്ന് നോക്കി.... അമ്മ കണ്ണുരുട്ടാണ്ട എന്റെ മുടി വേദനചിട്ട...... നിർത്തിവോ രണ്ടും ആമി രണ്ടിനെയും കൊണ്ട് അകത്തു പോ.... അപ്പു ദേഷ്യത്തിൽ പറഞ്ഞതും ആമി അപ്പുവിണെ നോക്കി കണ്ണുരുട്ടി......

ദേ രണ്ട് അച്ഛന്മാരും കേൾക്കാൻ വേണ്ടി പറയുവാ എപ്പോഴും ഇതിങ്കൾ വഴക്കിടുമ്പോ നിങ്ങൾ നോക്കി നിന്നു ചിരിക്കില്ലേ.... വഴക് പറഞ്ഞാൽ പറയും കുട്ടികൾ അല്ലെ എന്ന് അത്കൊണ്ട് ഇനി മുതൽ ഇവരുടെ പ്രശ്നം ഒത്തുതീർപ്പ് ആക്കാനും ഇവർ ഉണ്ടാക്കുന്ന നാശനഷ്ടം പരിഹരിക്കാനും ഞങ്ങൾ ഇല്ല നിങ്ങൾ തന്നെ ചെയ്താൽ മതി പിന്നെ രണ്ടിനെയും ഡ്രെസ്സ് മാറ്റി തേച് കുളിപ്പിച്ചു അകത്ത് കെട്ടിയാൽ മതി...... എന്ന് പറഞ്ഞു ചവിട്ടി തുള്ളി പോകുന്നവളെ അഭിയും അപ്പുവും ദയനീയമായി നോക്കി നിന്നു..... പിന്നെ മക്കളെയും എടുത്ത് ബാത്‌റൂമിലേക്ക് നടന്നു.... ➖️➖️➖️➖️➖️➖️➖️ അകത്തു ചെന്ന് ആമി ധനുവിനെ നോക്കുമ്പോൾ കീർത്തിയുടെ കൂടെ ഉണ്ട്.... എന്റെ ധനു ഏട്ടത്തി പുറത്തെ പുകിൽ ഒന്നും അറിഞ്ഞില്ലേ..... നിങ്ങൾ രണ്ടും കൂടെ ഇവിടെ എന്തെടുക്കുവാ..... അല്ല ഇവളുടെ മുഖം എന്താ വല്ലാതെ..... തലകുനിച്ചിരിക്കുന്ന കീർത്തിയെ നോക്കി ആമി ചോദിച്ചതും..... അവൾ ഒരു ഏങ്ങലോടെ അവളുടെ നെഞ്ചിലേക്ക് വീണു..... എന്താടാ എന്താ പറ്റിയെ..... അവൾ ഒരു പകപ്പോടെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.....

ആമി..... ഞാൻ..... അച്ചു... വേ... ട്ടന് ചേരില്ല ആമി..... എനിക്ക് അതിനുള്ള യോഗ്യത ഇല്ല..... ഇപ്പൊ നിങ്ങൾ ഒക്കെ കാണിക്കിന്ന ഈ സ്നേഹവും കരുതലും ഒക്കെ തന്നെ അധികം ആണ്... അപ്പോ ഇങ്ങനെ ഒരു സ്ഥാനം അത്‌..... വിതുമ്പലോടെ പറഞ്ഞവൾ ആമിയെ നോക്കി..... ധനു ഏട്ടത്തി ഇവളോട് ആരാ... ഇതൊക്കെ.... ദേവൂട്ടൻ..... അവൻ അറിയാതെ പറഞ്ഞതാ ഇവൾ അറിഞ്ഞിട്ടില്ല എന്ന് അവന് അറിയില്ലായിരുന്നു അവൻ വന്ന് ഇവളെ ഏട്ടത്തി എന്ന് വിളിച്ചു..... കീർത്തി..... നീ എന്തിനാ ഇപ്പൊ കരയുന്നെ..... ആരോരും ഇല്ലാത്ത ഒരുവൾക്ക് അഭയം തന്നത് തന്നെ നിങ്ങളുടെ ഒക്കെ വല്യ മനസ്സാണ് ആമി.... അതിന് നിങ്ങളോടൊക്കെ ഒരുപാട് നന്ദി ഉണ്ട് പക്ഷെ ഇത്..... ഇത് ഞാൻ അർഹിക്കുന്നില്ല ആമി..... ആമി..... ഏട്ടത്തി.... ഒന്ന് അപ്പുറത്തേക്ക് ചെല്ല് ഇവൾക്ക് ഇതിനുള്ള മറുപടി ഞാൻ കൊടുക്കുന്നതല്ലേ നല്ലത്..... അച്ചു അങ്ങോട്ട്‌ വന്ന് പറഞ്ഞതും ആമിയും ധനുവും വെളിയിലേക്ക് പോയി..... കീർത്തി.... ഇവിടെ നോക്ക്.... തല കുമ്പിട്ടു നിന്നവളുടെ തടിത്തുമ്പിൽ പിടിച്ചുയർത്തി അവൻ പറഞ്ഞു..... കീർത്തി നിനക്ക് അറിയാമോ ഈ മനസ്സിൽ നീ കയറി കൂടിയത് ഇന്നും ഇന്നലെയും അല്ല വർഷങ്ങൾ ഒരുപാട് ആയി പക്ഷെ ആദ്യം അത്‌ പറയാതിരുന്നത് നിന്റെ ചേട്ടന്റ കൂടെ നടന്നിട്ട് ഞാൻ അവന്റെ പെങ്ങളെ മോഹിച്ചു എന്ന് കരുതിയാലോ എന്നോർത്ത പിനീട്‌ അവൻ എന്നെ ചതിക്കുവായിരുന്നു എന്നറിഞ്ഞപ്പോൾ നിന്നെയും ഒഴിവാക്കാൻ ശ്രെമിച്ചു

എങ്കിലും മറ്റൊരു പെണ്ണിനെ നോക്കാൻ പോലും എന്നെകൊണ്ട് ആവുമായിരുന്നില്ല.... പിന്നെ നീ അഭിയുടെ കൂടെ വന്നപ്പോൾ ഞാൻ അവനോട് ഒക്കെ പറഞ്ഞു അവനാ പറഞ്ഞെ നിന്റെ സ്റ്റഡീസ് കഴിയട്ടെ എന്ന് അതിനാ ഇത്രേം വെയിറ്റ് ചെയ്തേ...... ഇനിയിം നിനക്ക് എന്നെ വേണ്ട എന്നാണെങ്കിൽ ശെരി ഞാൻ നിർബന്ധിക്കില്ല...... പക്ഷെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല..... അത്രേം പറഞ്ഞു തിരിഞ്ഞു നടന്നവനെ ഓടി ചെന്നവൾ പിന്നിലൂടെ വയറിൽ ചുട്ടിപിടിച്ചു..... അവളുടെ കണ്ണീരിൽ അവന്റെ ഷർട്ട്‌ നനഞ്ഞു കുതിർന്നതും ഒരു ചെറു ചിരിയോടെ അവൻ അവളെ വലിച്ചു മുന്നിലേക്ക് നിർത്തി..... അത്രക്ക് ഇഷ്ട്ടാണോ എന്നെ...... കൊഞ്ചാലോട് അവൾ ചോദിച്ചു.... എന്റെ പ്രാണൻ ആണ്..... എന്ന് പറഞ്ഞുകൊണ്ടവൻ അവളെ തന്റെ നെഞ്ചോട് ചേർത്തു നെറുകിൽ ചുംബിച്ചു.... ഞാൻ കരുതി ആരും ഇല്ലാത്തവളോട് ഉള്ള സഹതാപം ആണെന്ന് അതാ ഞാൻ.... അല്ലാതെ ഇഷ്ടല്ലാഞ്ഞിട്ടല്ല..... എടി കള്ളി അപ്പൊ നിനക്ക് എന്നെ ഇഷ്ട്ടായിരുന്നു...... അത്‌ പിന്നെ ഇയാളെ പോലെ ഗ്ലാമർ ഉള്ള ചെക്കന്മാരെ ആഗ്രഹിക്കാത്ത പെൺപിള്ളേർ ഉണ്ടാവുമോ..... എടി കാന്താരി..... എന്നിട്ടാണ് നീ ഈ ഷോ കാണിച്ചത് അല്ലേ..... അതിനവൾ ഒന്ന് ഇളിച്ചു കാണിച്ചു....... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

അങ്ങനെ ദിവങ്ങൾ കൊഴിഞ്ഞു പോയി ഇന്നാണ് കല്യാണം....... അമ്മയുടെ ആഗ്രഹം പോലെ അവളുടെ അച്ഛനും ചേട്ടനും ഉറങ്ങുന്ന ആമണ്ണിൽ വെച്ചു തന്നെ അച്ചു കീർത്തനക്ക് താലി ചാർത്തി....... അച്ഛന്റെ അസ്തിത്തറയിൽ വിളക്ക് വെച്ച് പ്രാത്ഥിച്ചു കിരണിന്റെ അസ്ഥിതിറയുടെ അടുത്ത് മടിച്ച് നിൽക്കുന്നവളെ കണ്ട് അച്ചു അവളെ ചേർത്തുപിടിച്ചു..... കീർത്തി എത്ര ദുഷ്ടൻ ആണെങ്കിലും മരിച്ചു കഴിഞ്ഞാൽ അവരോട് വെറുപ്പ് കട്ടരുത് മോളെ അവൻ നിന്റെ ചേട്ടൻ ആണ് ചെല്ല് ചെന്ന് വിളക്ക് വെച്ചു പ്രാർത്ഥിക്ക്...... അവൻ പറഞ്ഞത് ശെരിയാണെന്ന് തോന്നിയത്തും അവൾ ആ അസ്തിത്തറയിൽ വിളക്ക് വെച്ചും അച്ചുവിനോട് ചേർന്ന് നിന്ന് കണ്ണുകൾ അടച്ചു പ്രതീക്കിമ്പോൾ നീച്ചനെങ്കിലും ആ കൂടപ്പിറപ്പിന്റെ അനുഗ്രഹം എന്നോണം മുറ്റത്തെ മന്ദരം അവളുടെ മേൽ പൂക്കൾ പൊഴിച്ചു....... അച്ചുവിനോടൊപ്പം ആ പടികടന്ന് അവൾ പോകുമ്പോൾ ആ അമ്മ വല്ലാതെ ഒറ്റപെട്ടു പോയിരുന്നു അപ്പോഴും അഭിയുടെ കൈകൾ അവരെ ചേർത്തു പിടിച്ചിരുന്നു ഒറ്റക്കാകില്ല എന്നാ ഉറപ്പോടെ....... ഇനി അവർ ജീവിക്കട്ടെ..... സന്തോഷത്തോടെ സമാദാനത്തോടെ........ അവസാനിച്ചു........... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story