ആമി: ഭാഗം 9

aami

രചന: ആര്യ നിധീഷ്

ഏട്ടൻ എന്നെ ബസ് സ്റ്റോപ്പിൽ ആക്കി പോയി. വീട്ടിൽ എത്തി ഞാൻ നേരെ റൂമിൽ കേറി കിടന്നു. എന്തോ മനസ്‌ ആകെ അസ്വസ്ഥമാണ്. ഏട്ടനെ കാണാണ്ട് ഇത്രേം ദിവസം എങ്ങനെ തള്ളി നീക്കും, ഓർകുമ്പോ നെഞ്ചിൽ ഒരു വിങ്ങൽ, അടക്കി വെച്ച കണ്ണുനീർ അനുവാദം ഇല്ലാതെ ഒഴുകി തുടങ്ങി. ആമി മോളെ....... അമ്മയുടെ വിളിയാണ് ചിന്തയിൽ നിന്നും ഉണർത്തിയത് കണ്ണ് തുടച് നേരെ ഇരുന്നു എന്താ അമ്മു.... എന്താ നീ വന്ന ഡ്രസ്സ്‌ പോലും മാറാണ്ട് കിടക്കുന്നെ ഒന്നുമില്ല അമ്മു.... കുറച്ച് ദിവസായി ആകെ മൂഡ് ഓഫ്‌ ആണലോ ഒന്നും കഴിക്കുന്നില്ല, വഴക്കും ബഹളോം ഒന്നുമില്ല എപ്പോ നോക്കിയാലും ഇ റൂമിൽ ഇരുപ്പ് തന്നെ, എന്താ നിനക്ക് പറ്റിയെ എക്സാം ഇന്റെ ടെൻഷൻ ആണോ മ്മ്മ്... ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു, അയ്യേ അതാണോ കാര്യം മോള് എന്തിനാ പേടിക്കുന്നെ നല്ലോണം പടിക്ക് ബാക്കി ഒക്കെ വരും പോലെ വരട്ടെ, ഇപ്പൊ നീ ഫ്രഷ് ആയി ഒന്ന് കിടക്ക് മനസ്‌ ഒന്ന് കൂൾ ആവട്ടെ ഇന്ന് ഇനി പടുത്തം ഒന്നും വേണ്ട മ്മ് ശെരി അമ്മു... എന്ന് പറഞ്ഞു ഞാൻ ഫ്രഷ് ആവാൻ പോയി, മനസിലെ സങ്കടം മുഴുവൻ ഷവർ ഇലെ വെള്ളത്തിനൊപ്പം ഞാൻ കരഞ്ഞു തീർത്തു, മനസ്സ് തുറന്ന് കറഞ്ഞത്കൊണ്ടാവാം ഇപ്പൊ ഒരു ആശ്വാസം തോന്നുന്നു, ഒന്ന് പോയി കിടന്ന് നോക്കാം ഒന്ന് ഉറങ്ങാൻ കഴിഞ്ഞാൽ മനസ്‌ ഒന്ന് തണുത്തെനെ കുളിച് ഇറങ്ങി പോയി കിടന്നു കണ്ണ് നിറയെ അഭിയേട്ടൻ ആണ്. കണ്ണുനീർ കവിളിനെ നനക്കാൻ തുടങ്ങി കരഞ്ഞു കരഞ് എപ്പഴോ ഉറങ്ങിപ്പോയി ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ആമിയെ ആക്കി നേരെ വീട്ടിൽ വന്നു ഫ്രഷ് ആവാൻ കേറി ദേഹത്ത് വെള്ളം വീണപ്പോ മുതുക് വല്ലാണ്ട് നീറുന്നു, അറിയാണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു കഴിഞ്ഞുപോയതൊക്കെ ഓർത്ത് അങ്ങനെ നിന്നും. അവളുടെ നഖം ആഴ്ന്നിറങ്ങിയ ഭാഗത്ത്‌ വെള്ളം തട്ടുമ്പൊ വേദന അല്ല ഒരു പ്രതേക സുഖം. ഞാൻ അടുത്ത് വരുമ്പോൾ പേടിച് വിറയ്ക്കുന്ന നിന്റെ തേൻ ചുണ്ടുകളും, എനിക്ക് പിടി താരത്തെ ഓടി നടക്കുന്ന ആ ഉണ്ട കണ്ണുകളും, നിലാവ് ഉദിച്ചപോലുള്ള ചിരിയും, നീളൻ മുടിയിലേ കാച്ചെണ്ണ മണവും ഒക്കെ ഇല്ലാണ്ട് എങ്ങനെയാ പെണ്ണേ ഞാൻ അവിടെ കഴിയുന്നെ. ഓരോന്ന് ആലോചിച് കുളിച് ഇറങ്ങി ഒന്ന് വേഗം രാത്രി ആയിരുനെങ്ങിൽ.. എന്റെ വാവേടെ സൗണ്ട് ഒന്ന് കേൾകാരുന്നു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ കാത്തിരുന്നു രാത്രി ആയി ഫുഡ് കഴിച്ചെന്നു വരുത്തി ഞാൻ റൂമിലേക്ക് പൊന്നു എല്ലാരും ഉറങ്ങാണ്ട് ഫോൺ എടുക്കാൻ പറ്റില്ല സൊ ബാൽക്കണി യിൽ പോയി ഇരുന്നു നല്ല നിലാവ് ഉള്ള രാത്രി പ്രകൃതിയെ കുളിരണിറ്റിച്ചു കടന്ന് പോകുന്ന ഇളം തെന്നൽ പേറി വരുന്ന പാതിരാ മുല്ലയുടെ ഗന്ധം അതും ആസ്വദിച്ച് അങ്ങനെ ഇരുന്നു. എല്ലാരും കിടന്നുന്ന് ഉറപ്പായപ്പോ ബാൽക്കണിയിലെ വാതിൽ അടക്കാതെ ഞാൻ ഫോൺ എടുത്തു ഓൺ ആക്കി കട്ടിലിൽ വന്ന് കിടന്നു ഏട്ടന് മെസ്സേജ് അയച്ചു അഭിയേട്ട....

ആ ആമി നീ എവിടാരുന്നു ഇത്രേം നേരം. ഞാൻ ബാല്കണിൽ ചുമ്മാ ഇരുന്നതാ ടൈം പോയത് അറിഞ്ഞില്ല. അഭിയേട്ടൻ എവിടെയാ പാക്കിങ് ഒക്കെ കഴിഞ്ഞോ മ്മ് കഴിഞ്ഞു ഇപ്പൊ എന്റെ പെണ്ണിന്റെ കൂടെയാ ഏ... എന്താന്ന് തിരിഞ്ഞ് നോക്കടി നോക്കുമ്പോ ബാൽക്കണിയിലെ ഡോറിൽ ചാരി നിന്ന് എന്നെ നോക്കി ചിരിക്കുവാ ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ വീട്ടിൽ ഇരുന്നപ്പോ അവളെ പോകും മുൻപ് ഒന്ന്കൂടെ കാണാൻ ഒരു ആഗ്രഹം നേരെ പൊന്നു ഇങ്ങോട്ട് എല്ലാരും കിടക്കും വരെ റോഡ് സൈഡ് ഇൽ നിന്നു അപ്പൊ നോക്കുമ്പോ അതാ നമ്മുടെ സുന്ദരിക്കുട്ടി ബാല്കണിൽ ഇരുന്ന് കിനാവ് കാണുന്നു അപ്പോ പിന്നെ ഒന്നും നോക്കില്ല എല്ലാരും കിടന്നപ്പോ ഒരു മരം വഴി ബാല്കണിൽ കേറി നോക്കുമ്പോ ഡോർ ഓപ്പൺ ആണ് അപ്പൊ ഒന്ന് ഞെട്ടിക്കാൻ പോയതാ, എന്നെ കണ്ട് പെണ്ണ് നിന്ന് വിറക്കാ അഭിയേട്ട.... ഏട്ടൻ എങ്ങനെ ഇവിടെ.... 🤫🤫🤫🤫ഇശ്..... ആദ്യം എന്റെ പെണ്ണ് വിറകാതെ നിക്ക് എന്നിട്ട് നിന്റെ എല്ലാ കോസ്ട്യൻസിന്നും ഞാൻ ആൻസർ തരാം പിന്നെ അല്ലാതെ ഏട്ടൻ എന്തുവാ ഇ കാണിച്ചേ ആരേലും കണ്ടാൽ എന്തായേനെ ഞാൻ അത് ഒന്നും ഓർത്തില്ല നിന്നെ കാണാൻ തോന്നി ഇങ്ങ് പോന്നു കണ്ടല്ലോ ഇനി പോയെ അങ്ങനെ പോകാൻ അല്ല വന്നത് പിന്നെ??? 😟😟

എന്റെ പെണ്ണിനെ ഒന്ന് കൊതിതീരെ സ്നേഹിക്കണം എനിക്ക് ഏട്ടൻ ബാല്കണിടെ ഡോർ അടച്ചു കർട്ടൻ ഇട്ടു എന്നിട്ട് എന്നെ ചേർത്ത് പിടിച്ചു ഏട്ടാ വിട്... എനിക്ക് പേടിയാ... എന്തിനാ പെണ്ണേ ഞാൻ അടുത്ത് വരുമ്പോ നീ ഇങ്ങനെ വിറക്കുന്നേ ഞാൻ വല്ല രാക്ഷസനും ആണോ മ്മ് അത് തന്നെ (പറഞ്ഞത് പതിയെ ആണേലും ഇത്തിരി സൗണ്ട് കൂടിപ്പോയി ) ഓഹോ രാക്ഷസൻ എന്നല്ലേ നീ പറഞ്ഞെ നിന്നെ കാണിച്ചു താരാടി ഇ രാക്ഷസൻ എന്തൊക്കെ ചെയ്യുമെന്ന് എന്ന് പറഞ്ഞു ഞാൻ അവളെ പൊക്കി എടുത്ത് ബെഡിലേക്ക് ഇട്ടു ഏട്ടാ പ്ലീസ് വേണ്ട എന്നെ വിട് അത് വകവെക്കാതെ ഞാൻ എന്റെ മുഖം അവളോട് അടുപ്പിച്ചു പെട്ടന്ന് അവൾ എന്നെ ആഞ്ഞു തള്ളി. ഒട്ടും പ്രേതിക്ഷിക്കാതെ ആയത്കൊണ്ട് ഞാൻ താഴേക്ക് വീണു ഏട്ടൻ എന്റെ അടുത്ത് വന്നപ്പോ രൂക്ഷമായ മദ്യത്തിന്റെ ഗന്ധം പിന്നെ ഒന്നും നോക്കില്ല ഒറ്റ തള്ള് വെച്ച് കൊടുത്തു അഭിയേട്ട.... എന്താ പെണ്ണേ നീ എന്തിനാ എന്നെ തള്ളി താഴയിട്ടേ ഏട്ടൻ കുടിച്ചു അല്ലെ മ്മ്....

ഏട്ടൻ പോ ഇ അവസ്ഥയിൽ ഏട്ടൻ ഇവിടെ നിക്കണ്ട വാവേ ഞാൻ ഓക്കേ ആണ് എനിക്ക് നല്ല ബോധം ഉണ്ട് ആ ബെസ്റ്റ് അത് എനിക്ക് മനസിലായി അത് കൊണ്ട പോകാൻ പറഞ്ഞെ ദേ പെണ്ണേ ചുമ്മാ വഴക്കിട്ട് ടൈം കളയാതെ ഇങ്ങ് വന്നേ എന്ന് പറഞ്ഞു ഏട്ടൻ എന്നെ വീണ്ടും ചേർത്ത് പിടിച്ചു ഞാൻ കുതറി മാറാൻ നോക്കുന്തോറും ഏട്ടന്റെ കൈകൾ ക്ക് മുറുക്കം കൂടി വന്നു എന്നെ പൊക്കി എടുത്ത് ബെഡിലേക്ക് ഇട്ട് എന്റെ മുകളിലായി കൈകുത്തി നിന്നു ഏട്ടാ..... ഏട്ടൻ... ഇത് എന്താ ചെയ്യുന്നേ എന്നെ വിട് ഏട്ടാ പറഞ്ഞ് തീരും മുൻപ് ഏട്ടൻ എന്റെ അധരങ്ങൾ സ്വന്തമാക്കി മദ്യത്തിന്റെ ചവർപ്പ് ഞാൻ അറിഞ്ഞു. അടർത്തി മാറ്റാൻ ശ്രെമിക്കുന്തോറും പൂർവാധികം ശക്തിയോടെ ഏട്ടൻ എന്നിലേക്ക് ചേർന്നു ഒന്ന് അനങ്ങാൻ പോലും പറ്റാതെ ഞാൻ വിഷമിച്ചു, കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി. മദ്യത്തിന്റെ ലഹരിയിൽ എന്നോട് ഇങ്ങനെ ഒരു തെറ്റ് ചെയ്തുപോയാൽ നാളെ എന്നെക്കാൾ നൂറിരട്ടി ഏട്ടൻ വേദനിക്കും അത് എനിക്ക് കാണാൻ വയ്യ കണ്ണാ എന്നെ ഒന്ന് രക്ഷിക്ക്. എന്ന് മനമുരുകി പ്രാത്ഥിച്ചു അപ്പോഴും ഏട്ടൻ എന്നിലെ പിടി വിട്ടിരുന്നില്ല...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story