ആ നിമിഷം: ഭാഗം 13

aanimisham

എഴുത്തുകാരി: ഗീതു അല്ലു

ഇന്നാണ് ഉർവിയുടെ കല്യാണ തലേന്ന്.... ഒരു കല്യാണ വീടിന്റേതായ എല്ലാ തിരക്കുകളും ഉണ്ട്.... ബന്ധുക്കളൊക്കെ എത്തിയിട്ടുണ്ട്... പലരും പല പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നു... ചിലർ സ്വർണ്ണവും വസ്ത്രവും ഒക്കെ നോക്കുന്നു... ബന്ധുക്കളായ ചില പെൺകുട്ടികൾ അനന്തനെയും ഉർവിയെയും സൂഷ്മമായി നിരീക്ഷിക്കുന്ന തിരക്കിലാണ്... അവർക്ക് ആവശ്യമായതൊന്നും കിട്ടാത്തതിന്റെ നിരാശയും ഉണ്ട്.... ഉർവി ഇതൊന്നും ശ്രദ്ധിക്കാതെ വേറെ ഏതോ ലോകത്താണ്... ആകെ ബഹളമായ അന്തരീക്ഷം... അവൾക്ക് ആകെ മടുപ്പ് തോന്നി... ഭദ്രയോട് തലവേദന എടുക്കുന്നുവെന്നും പറഞ്ഞു അവൾ നേരെ മുറിയിലേക്ക് പോയി... അവളുടെ പോക്ക് നോക്കി നിന്ന അനന്തന്റെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി വിരിഞ്ഞു... തന്റെ മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്നു ഉർവി... മനസ്സ് ആകെ കലുഷിതമാണ്...തന്റെ സ്വന്തം വീട്.... തന്റെ സ്വന്തം മുറി... നാളെ മുതൽ ഇതെല്ലാം അന്യമാണ്...പിന്നീട് ഒരു അഥിതിയേ പോലെ ഈ വീട്ടിലേക്ക്... അവിടെ ചെന്നാലോ... ഓർക്കാൻ കൂടി വയ്യ... യദുവിന്റെ ഭാര്യ വേഷവും കെട്ടി ജീവിക്കുന്ന അവസ്ഥ...

ഒന്നുറപ്പാണ്.. നേടിയെടുത്തു കഴിയുമ്പോൾ അവനു തന്നെ എന്നെ വേണ്ടതായിക്കോളും... പിന്നെ നരകതുല്യമാവും ജീവിതം... അതോർക്കേ ഒരു കുഞ്ഞു മിഴിനീർ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങി... ഏകദേശം ആറു മാസം കൊണ്ട് തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ ഒരു തിരശീലയിലെന്ന കണക്കെ അവളുടെ മുന്നിൽ തെളിഞ്ഞ നിന്നു... ആ സമയം അവൾ ശെരിക്കും ജാൻവി കൂടെയുണ്ടായിരുന്നെങ്കിൽ എന്നോർത്ത് പോയി... അവളുണ്ടായിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു... ഉർവി കൈകൾ ഉപയോഗിച്ച് മുഖം ഒന്നാമർത്തി തുടച്ചു... പെട്ടെന്നാണ് താഴെ നിന്നും ഭദ്രയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടത്... അവളുടെ മനസ്സിലൂടെ പല ചിന്തകളും കടന്നു പോയി... ആർക്കെങ്കിലും എന്തെങ്കിലും അപകടം... അതോർക്കേ അവൾ ഓടി താഴെ ഹാളിലേക്ക് വന്നു... വന്നപ്പോഴേ കണ്ടു മഹേശ്വറിന്റെ നെഞ്ചിൽ കിടന്നു പതം പറഞ്ഞു കരയുന്ന ഭദ്രയെ... അയ്യാൾ അവളെ അശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്... വാതിലിനോട് ചേർന്ന് അനന്തനും ആകർഷും നിൽക്കുന്നു...ആകർഷ് കല്യാണം കൂടാൻ വന്നതാണ്..

അനന്തൻ വിരലുകൾ കൊണ്ട് വാ പൊത്തി പിടിച്ചിട്ടുണ്ട്...ആകർഷും ചുണ്ടുകൾ കൂട്ടി പിടിച്ചു കുനിഞ്ഞാണ് നിൽക്കുന്നത്... സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും രണ്ടു പേരും ചിരിയടക്കാൻ പാട് പെടുകയാണ്... അവളുടെ നോട്ടം ചുറ്റിലുമുള്ളവരിലേക്ക് നീങ്ങി... ചിലരുടെ കണ്ണിൽ സഹതാപം... ചിലർ മൂക്കത്തു വിരൽ വച്ച് നിക്കുന്നു... ഉർവിയ്ക്ക് ഒന്നും മനസ്സിലായില്ല... അവൾ നേരെ ഭദ്രയുടെയും മഹേശ്വറിന്റെയും അടുക്കലേക്ക് ചെന്നു.. " അമ്മേ.. " ഉർവിയുടെ വിളി കേട്ടതും ഭദ്ര തലയുയർത്തി അവളെ ഒന്ന് നോക്കിയിട്ട് ഒരു അലർച്ചയോടെ മഹേശ്വറിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... ഉർവി എല്ലാം കണ്ട് ഞെട്ടി ഇരിക്കുകയാണ്... അവൾ അവിടുന്ന് നേരെ അനന്തന്റെ അടുക്കലേക്ക് വന്നു.. ' എന്താ അനന്തേട്ടാ... നിങ്ങൾ എങ്കിലും ഒന്ന് കാര്യം പറ " അനന്തൻ അപ്പോഴും വാ പൊത്തി പിടിച്ചു തന്നെ നിൽക്കുകയാണ്... അവനിൽ നിന്നും മറുപടി ഒന്നും ഇല്ല എന്ന് കണ്ട് അവളുടെ നോട്ടം നേരെ ആകർഷിലേക്ക് പോയി... അവൻ അവളെ ഒന്ന് നോക്കിക്കോ... ഒരു ദീർഘശ്വാസം എടുത്തു.. " അത് ഉർവി... ഈ കല്യാണം നടക്കില്ല " ആകർഷ് പറഞ്ഞതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കിക്കോ... അപ്പോഴും ഭദ്രയുടെ എങ്ങലടികൾ അവിടെ ഉയർന്നു കേൾക്കാമായിരുന്നു.. " അതെന്താ ആകർഷേട്ടാ "

" ഉർവി... അത്... അത്... " " നിന്ന് വിക്കാതെ കാര്യം പറ ആകർഷേട്ടാ " അവൾ തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞതും ആകർഷ് വീണ്ടും തുടർന്നു... " അത് ഡീ.. യദുവിനു... അവനു വേറെ ഭാര്യ ഉണ്ടാരുന്നു.. പോരാത്തേന് ആ പെണ്ണ് ഗർഭിണിയും... അവന്റെ കല്യാണം ആണെന്ന് എങ്ങനെയോ അറിഞ്ഞു ആ പെണ്ണ് പോലീസിനെ ഒക്കെ കൂട്ടി ഇന്ന് അവിടെ ചെന്നിരുന്നു...കേസ് ഒക്കെ ആയി പ്രശ്നം ആകും എന്ന് തോന്നീട്ട് ലാസ്റ്റ് അവർ അവളെ അംഗീകരിച്ചു " ആകർഷ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി ഉർവിയെ നോക്കി... അവൾ ആകെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്... കരയണോ ചിരിക്കണോ എന്ന് മാത്രം തീരുമാനിച്ചാൽ മതി... അതാണ്‌ ഇപ്പോഴത്തെ ഭാവം.. ഉർവിയുടെ നോട്ടം നേരെ അനന്തനിലേക്ക് നീണ്ടു... അവൻ ഞാനൊന്നുമറിഞ്ഞില്ല എന്നൊരു ഭാവവും ഇട്ട് ചിരി കടിച്ചു പിടിച്ചു നിൽക്കുകയാണ്.. " ഓഹോ... അപ്പോൾ ആ പണി ഇവിടുന്നു പോയതാണല്ലേ " അനന്തന്റെ നിൽപ്പ് കണ്ട് ഉർവി മനസ്സിൽ ആലോചിച്ചു..അവൾ മനസ്സിൽ ആലോചിച്ചതെന്താണെന്ന് മനസ്സിലായത് പോലെ അതേല്ലോ എന്നർത്ഥത്തിൽ അനന്തനും ഒന്ന് തലയാട്ടി...

കൂട്ടത്തിൽ കണ്ണു കൊണ്ട് ആകർഷും കൂട്ടിനുണ്ടായിരുന്നു എന്നും അവൻ പറഞ്ഞു.. ഉർവി ആകർഷിനെ ഒന്ന് ചെറഞ്ഞു നോക്കിയതും അവൻ വല്ലാത്തൊരു ഭാവത്തോടെ അവളെ നോക്കി ഇളിച്ചു കാട്ടി...പെട്ടെന്നാണ് കാറ്റ് പോലെ എന്തോ ഒന്ന് ആകർഷിന്റെ കാൽ ചുവട്ടിലേക്ക് വന്നു വീണത്.. ആദ്യത്തെ പകപ്പ് ഒന്ന് മാറിയതും ആകർഷും ഉർവിയും താഴോട്ടു നോക്കി... അനന്തൻ ഞെട്ടി നിൽപ്പോണ്ട്..... അവർ നോക്കുമ്പോൾ ഭദ്ര ആകർഷിന്റെ കാല് പിടിച്ചു എന്തോ പറയുകയാണ്... കരച്ചിലിന്റെ ഇടയിൽ പറയുന്നതു കൊണ്ട് അവർക്ക് ഒന്നും മനസ്സിലായില്ല... ശ്രദ്ധിച്ചു കേട്ടപ്പോഴാണ് അവർ പറയുന്നത് എല്ലാവർക്കും മനസ്സിലായത്.. "മോനെ... എന്റെ കുഞ്ഞിനെ രക്ഷിക്കണം... ഞ... ഞ. ഞ..." " ഇവരെന്താ എന്നെ കൊഞ്ഞനം കുത്തുവാണോ " ആകർഷ് ഒരു നിമിഷം ചിന്തിച്ചു പോയി... ഉർവിയും അനന്തനും കാര്യം മനസ്സിലാകാതെ ഭദ്രയെ തന്നെ നോക്കി നിൽക്കുകയാണ്...ഭദ്ര കിതപ്പൊന്ന് അടങ്ങിയതും പിന്നെയും പറഞ്ഞു തുടങ്ങി... " ഞാൻ കാരണമാണ് ഇന്ന് എന്റെ കുഞ്ഞു ഇങ്ങനെ നിൽക്കുന്നത്.... ഞാൻ അവൾക്ക് നഷ്ടപ്പെടുത്തിയത് ഇനി എനിക്ക് നേടി കൊടുക്കാനും സാധിക്കില്ല " അനന്തനെ നോക്കി അവരത് പറഞ്ഞതും അവൻ പെട്ടെന്ന് മുഖം മാറ്റി..

എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും മാറി എന്ന് കാണിച്ചാലും ഉർവി അവന്റെ നോവാണ്... അത് പോലെ തന്നെയാണ് ഉർവിയ്ക്കും.... " അതുകൊണ്ട് മോൻ അവളെ സ്വീകരിക്കണം... നിച്ഛയിച്ച മുഹൂർത്തത്തിൽ അവളുടെ കഴുത്തിൽ താലി വീഴുന്നത് എനിക്ക് കാണണം " "അമ്മേ " ഉർവിയുടെ അലർച്ച കേട്ടതും ഭദ്ര ഞെട്ടിപിടഞ്ഞു എണീറ്റു... ആകർഷ് അനന്തനെ നിസ്സഹായതയോടെ നോക്കുകയാണ്.... അനന്തന്റെ മുഖം കണ്ടാലറിയാം ഇങ്ങനെ ഒരു കാര്യം നടക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലയെന്ന്...... ഭദ്ര ഉർവിയെ തന്നെ നോക്കി നിൽക്കുകയാണ്... അവൾ ദേഷ്യത്തിൽ നിൽക്കുന്നു... കണ്ണൊക്കെ ചുവന്നു കലങ്ങിയിട്ടുണ്ട്.. " അമ്മ ഇനിയും എന്ത് ഭാവിച്ചാ.... ആദ്യം ഞാൻ അത്രമേൽ സ്നേഹിച്ചവനെ എന്നിൽ നിന്നും അകറ്റി... എന്നിട്ട് എന്റെ സമ്മതം പോലും ചോദിക്കാതെ ഒരുത്തനുമായിട്ട് വിവാഹം ഉറപ്പിച്ചു... ഇപ്പൊ അത് നടക്കില്ല എന്ന് കണ്ടതും വീണ്ടും അത് തന്നെ ചെയ്യുന്നു... എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ.." ഉർവിയുടെ ചോദ്യത്തിന് മറുപടി ഇല്ലാതെ തല കുനിച്ചു നിൽക്കുകയാണ് ഭദ്ര... ശെരിയാണ് തെറ്റ് ചെയ്ത് എന്റെ മോളേ ഞാൻ ദ്രോഹിച്ചു... വേദനിപ്പിച്ചു... എന്റെ അത്യാഗ്രത്തിനു വേണ്ടി പലരെയും ബലിയാടാക്കി... അവരുടെ നോട്ടം അനന്തനിലേക്ക് പോയി..

അവനും മൗനമായി അവരെ കുറ്റപ്പെടുത്തുകയാണ് എന്ന് തോന്നി.... ഭദ്ര കരഞ്ഞു... ആദ്യമായി... കുറ്റബോധത്തോടെ... " അമ്മ ഇനി എന്തൊക്കെ നാടകം കളിച്ചാലും നാളെ എന്റെ കല്യാണം നടക്കില്ല... " കവിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ വാശിയോടെ തുടച്ചു നീക്കി അവൾ ചുറ്റും കൂടി നിക്കുന്നവരുടെ നേരെ തിരിഞ്ഞു... " എന്റെ കല്യാണം കൂടാനായിട്ട് ആരും ഇനി ഇവിടെ നിൽക്കണം എന്നില്ല... എല്ലാർക്കും പോകാം " അവൾ അനന്തനെ ഒന്ന് നോക്കി മുറിയിലേക്ക് നടന്നു... ഇടയ്ക്ക് വച്ച് തിരിഞ്ഞു മഹേശ്വറിനെ ഒന്ന് നോക്കി... അയ്യാൾ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാട്ടി... അവൾക്ക് അത് മതിയായിരുന്നു...ആൾക്കാരൊക്കെ മുറുമുറുത്തു കൊണ്ട് പിരിഞ്ഞു പോയി.. ആകർഷ് അനന്തന്റെ തോളിൽ ഒന്ന് അമർത്തി പിടിച്ചു കൊണ്ട് തലയാട്ടി പുറത്തേക്ക് പോയി... ഭദ്ര അപ്പോഴും അതെ നിൽപ്പ് നിൽക്കുകയാണ്..അനന്തൻ അവർക്കരുകിലേക്ക് വന്നു... അവരിപ്പോഴും കരഞ്ഞു കൊണ്ട് നില്കുകയാണ്.... കൈകൾ സാരിയിൽ കൊരുത്തു വലിക്കുന്നുണ്ട്... അനന്തൻ ഒന്ന് മുരടനക്കി... അവന്റെ ശബ്ദം കേട്ടതും ഭദ്ര തലയുയർത്തി നോക്കി.. " എന്താ വല്യമ്മായി... കുറേ കളികൾ കളിച്ചതല്ലേ... എന്നിട്ട് ജയിച്ചോ.. " അനന്തന്റെ സ്വരത്തിൽ പുച്ഛം നിറഞ്ഞു... ഭദ്ര കരയുകയാണ്... പക്ഷെ ഇപ്പോൾ അത് യഥാർത്ഥ കരച്ചിലാണ്...

ഒരു തരിമ്പു പോലും കള്ളം ഇല്ലാത്ത കരച്ചിൽ... അത് അനന്തനും മനസ്സിലായി... അത് കൊണ്ട് തന്നെ അവൻ കൂടുതൽ ഒന്നും പറയാതെ മുകളിലേക്ക് കയറി പോയി... ഭദ്രയുടെ മനസ്സ് അപ്പോഴും കുറ്റബോധം കൊണ്ട് നീറുകയാണ്... *************** അനന്തൻ മുകളിൽ എത്തിയപ്പോൾ ഉർവി ബാൽക്കണിയിൽ നിൽക്കുകയാണ്... ആകാസത്തേക്ക് നോക്കി ചെറു ചിരിയോടെയാണ് നിൽപ്പ്... അവനും അവൾക്കരുകിൽ വന്നു നിന്നു.. അരികിൽ അനന്തന്റെ സാമിപ്യം അരിഞ്ഞതും ഉർവി തല ചെരിച്ചു നോക്കി... അതെ സമയം തന്നെ അനന്തനും തിരിഞ്ഞു നോക്കി... " താങ്ക്സ് " ഉർവി അത്രമാത്രം പറഞ്ഞു... അത് കേട്ടതും അനന്തൻ ഒന്ന് കൂടി പുഞ്ചിരിച്ചു... രണ്ടു പേരുടെ മനസ്സിലും സന്തോഷം തോന്നി... അവരുടെ സന്തോഷത്തിന്റെ പ്രതിഫലനം എന്നോണം ചന്ദ്രനും പൂർണ്ണ പ്രഭയോടെ തിളങ്ങി... ***************

ഗാഢമായ ഉറക്കത്തിലാണ് ജാൻവി....ഉർവിയുടെ കല്യാണത്തിൽ പങ്കെടുക്കാൻ പറ്റാത്തത്തിന്റെ നല്ല സങ്കടത്തിലായിരുന്നു അവൾ... എല്ലാവരോടും പരതി പറഞ്ഞും പരിഭവിച്ചും നടക്കുകയായിരുന്നു... മരുന്നിന്റെ ക്ഷീണം കാരണം പിന്നീട് എപ്പോഴോ ഉറങ്ങി പോയി... ഇന്നും പതിവ് പോലെ നീണ്ട മുടിയുള്ള ചെറുപ്പക്കാരനും കുറുമ്പ് നിറഞ്ഞ ആ പെൺകുട്ടിയും അവളുടെ സ്വപ്നത്തിലേക്ക് കടന്നു വന്നു... അവ്യ്കതമായ പല കാഴ്ചകളും അവൾക്ക് വ്യക്തമാകാൻ തുടങ്ങി... അവളുടെ ശരീരം വിയർത്തു... തൊണ്ട വരളുന്നു...ആ സ്വപ്നത്തിൽ നിന്നും പുറത്തുവരാൻ അവൾ ശ്രമിച്ചു... അവളുടെ മുന്നിലേക്ക് ആ നീണ്ട മുടിയുള്ള ചെറുപ്പക്കാരന്റെ മുഖം വ്യക്തമായി തെളിഞ്ഞു വന്നു... പക്ഷെ അതൊരിക്കലും അനന്തന്റെ മുഖമായിരുന്നില്ല... നീണ്ട മുടിയിഴകൾ.. കുഞ്ഞു കണ്ണുകൾ... വെട്ടിയൊതുക്കിയ താടിക്കുള്ളിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാൻ പറ്റുന്ന നുണക്കുഴികൾ...നെറ്റിയിൽ നീട്ടി വരച്ച ഭസ്മ കുറി... " ബദ്രീ " ജാൻവി ഒരു അലർച്ചയോടെ എണീറ്റു.............. (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story