ആ നിമിഷം: ഭാഗം 15

aanimisham

എഴുത്തുകാരി: ഗീതു അല്ലു

ജാൻവി എന്താണ് ചെയ്യാൻ പോകുന്നതെന്ന് എല്ലാവരും ചിന്തിക്കുന്നതിന് മുൻപേ തന്നെ അവൾ ഉർവിയെ ഊക്കോടെ തള്ളി താഴെ ഇട്ടു കഴിഞ്ഞിരുന്നു... എല്ലാവരും ഞെട്ടലിലാണ്... ജാൻവിയുടെ ആ പ്രവൃത്തി ആരും പ്രതീക്ഷിച്ചിരുന്നില്ല... ഒരുനിമിഷത്തെ ഞെട്ടലിനപ്പുറം അവളെ പിടിച്ചുയർത്താൻ അനന്തൻ മുന്നോട്ട് വരുന്നതിനു മുൻപേ ജാൻവി തന്നെ അവളെ വലിച്ചു എണീപ്പിച്ചു നെഞ്ചോട് ചേർത്തിരുന്നു... അപ്പോഴേക്കും ഒരു നിമിഷത്തേക്ക് മങ്ങിയ ആകർഷിന്റെയും സ്വാമിജിയുടെയും മുഖത്തെ പുഞ്ചിരി തിരിച്ചു വന്നിരുന്നു... അനന്തൻ അപ്പോഴും കാര്യങ്ങൾ ഒന്നും മനസ്സിലാകാതെ നിൽക്കുകയാണ്... പെട്ടെന്നാണ് ഉർവിയെ നെഞ്ചോട് ചേർത്തു പിടിച്ച ജാൻവി അലറി കരയാൻ തുടങ്ങിയത്... " എത്ര എളുപ്പമാ ചേച്ചി അതാണ്‌ ശെരി എന്ന് പറഞ്ഞത് " കരച്ചിലിനിടയിലും അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു... ഉർവി അമ്പരന്ന് നോക്കുകയാണ് അവളെ.. ഇത്ര നേരവും കണ്ട ഭവമായിരുന്നില്ല അവളിലപ്പോൾ... അവൾ കരയുന്നു... നെഞ്ച് പൊട്ടി കരയുന്നു... ഉർവിയുടെ കൈകൾ ജാൻവിയുടെ കവിളുകളിൽ തഴുകി..

പെട്ടെന്നാണ് അവൾ ആ കൈകളിൽ കടന്നു പിടിച്ചത്.... ആ കൈകൾ അവൾ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് ഒഴുകി ഇറങ്ങിയ കണ്ണുനീർ മറ്റേ കയ്യുടെ പുറം ഭാഗം കൊണ്ട് തുടച്ചു നീക്കി... " ചേച്ചി... ശെരിക്കും ഞാൻ ചേച്ചിയേ തല്ലിയേനെ... പാടില്ല എന്ന് തോന്നിയതുകൊണ്ടാ തള്ളിയിട്ടത്... ചേച്ചി എന്താ പറഞ്ഞെ ഞാൻ ഈ താലി സ്വീകരിക്കുന്നതാണ് ശെരിയെന്നോ " ജാൻവിയിൽ ദേഷ്യം നിറയുന്നുണ്ട്... അവൾ സഹിച്ചു നിൽക്കുകയാണ്...ദേഷ്യം കൊണ്ട് ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്...അവൾ അനന്തന് നേരെ നടന്നു... " ചേച്ചി.. ഇതെന്റെ ആരാ " അവളുടെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് അറിയാതെ നിൽക്കുകയാണ് ഉർവി...പിന്നീട് എന്തോ പറയാനായി വന്നതും ജാൻവി തന്നെ കയ്യെടുത്തു വിലക്കി.. " ഭർത്താവ് എന്ന് മാത്രം പറയരുത്... സഹിക്കില്ല ഞാനത്... ശ്രീയേട്ടൻ അന്നും ഇന്നും എന്നും എന്റെ ഏട്ടൻ മാത്രമാണ്... അതിനുമപ്പുറം ആരെങ്കിലും എന്തെങ്കിലും ബന്ധം ഉണ്ടാക്കിയെടുത്താൽ പ്രതികരിക്കും ഞാൻ.... ആരും അത് സഹിച്ചെന്ന് വരില്ല " ജാൻവി അലറുകയായിരുന്നു..

പക്ഷെ അനന്തന് അത് കേൾക്കെ സന്തോഷമാണ് തോന്നിയത്... പേടിച്ചത് പോലെ ഒന്നുമില്ല... തിളച്ചു മറിഞ്ഞ മനസ്സിലേക്ക് മഴ പെയ്യുന്നത് പോലെ തോന്നുന്നു... അത്ര ആശ്വാസം... " ചേച്ചിക്ക് മറക്കാൻ സാധിക്കുവോ ഈ മനുഷ്യനെ..... കള്ളം മാത്രം എന്നോട് പറയരുത്.. " അതിനു മറുപടിയായി തല കുനിച്ചു കൊണ്ട് ഇല്ലെന്നർത്ഥത്തിൽ അവൾ തലയാട്ടി... ജാൻവിയുടെ ചുണ്ടിലും അനന്തന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു... ജാൻവി വീണ്ടും അനന്തന് നേരെ തിരിഞ്ഞു.. " ശ്രീയേട്ടനോ " "ഇല്ല " ഉറച്ചതായിരുന്നു അവന്റെ സ്വരം.. " ഞാൻ ആരാ ശ്രീയേട്ടന്റെ " ആ ചോദ്യത്തിന്റെ ഉത്തരത്തിൽ അവനൊരു സംശയം ഇല്ലായിരുന്നു... എന്നാൽ മറുപടി പറയാൻ അവൻ പതറുന്നുണ്ടായിരുന്നു...വിക്കി വിക്കി അവൻ പറഞ്ഞൊപ്പിച്ചു... " അനിയത്തി " "പിന്നെന്തിനാ ഇതെന്റെ കഴുത്തിൽ കെട്ടിയത്.." കഴുത്തിൽ കെട്ടിയ താലിയുയർത്തി പിടിച്ചുള്ള അവളുടെ ചോദ്യത്തിന് അനന്തന്റെ തല താഴ്ന്നു പോയി.. " പറയാൻ " " അത്.. മോളേ സാഹചര്യം " " ശ്രീയേട്ടന് തിരുത്താൻ കഴിയാത്ത ഒരു സാഹചര്യവും ഇല്ലാരുന്നു ഏട്ടാ...

സത്യത്തിൽ ഈ ഡോക്ടർ എന്നോട് എല്ലാം പറഞ്ഞപ്പോ സങ്കടമല്ല... ദേഷ്യമാണ് തോന്നിയത്..... തടയാൻ പറ്റുമായിരുന്ന ഒരു കാര്യം നിസ്സഹായതയുടെ പേരും പറഞ്ഞു നടക്കാൻ അനുവദിച്ചിട്ട് രണ്ടാളും കൂടി ഉരുകി തീർന്നില്ലേ " ഉർവിയ്ക്കും അനന്തനും നേരെ വിരൽ ചൂണ്ടിയുള്ള ജാൻവിയുടെ ചോദ്യത്തിന് ആർക്കും ഉത്തരമില്ല.... ഉർവിയും ജാൻവിയും കരഞ്ഞു പോയി... അനന്തൻ ജാൻവിയെ നോക്കാൻ തന്നെ ഭയപ്പെട്ടു.. " എന്തിനാ ശ്രീയേട്ടാ... ഒരു മഞ്ഞചരടും അതിന്റെ അറ്റത്തെ ലോഹവും കൊണ്ട് നമ്മുടെ ബന്ധത്തെ കളങ്കപ്പെടുത്തിയത്.... സഹിക്കാൻ കഴിയുന്നില്ല എനിക്കത്... ഈ താലി എന്നെ ചുട്ടുപൊള്ളിക്കുവാ... എനിക്കത് താങ്ങാൻ പോലും കഴിയുന്നില്ല... " " മോളേ " അനന്തൻ ദയനീയതയോടെ വിളിച്ചു... " അച്ഛന്റെയും അമ്മയുടെയും മാമന്റെയും ഒക്കെ കൂടെ ഞാനും കൂടി അങ്ങ് പോയാൽ മതിയാരുന്നു... " പൊട്ടിക്കരഞ്ഞു പോയിരുന്നു അവൾ... " ജാൻവി " ശാസനയോടെയുള്ള ഉർവിയുടെ വിളി... " സത്യാ ചേച്ചി.... അച്ഛനും അമ്മയും മാമനും ഒക്കെ പോയി എന്ന തിരിച്ചറിവിനെക്കാൾ എന്നെ ഒരുപാട് ഒരുപാട് സങ്കടപ്പെടുത്തിയത് എന്റെ ഏട്ടൻ എന്റെ കഴുത്തിൽ താലി കെട്ടി എന്ന വാർത്തയാണ് " അപ്പോഴേക്കും അവൾ ഉർവിയുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു...

" ശ്രീയേട്ടന് അറിയുവോ... ഒരു പെൺകുട്ടി ഈ താലി പൂർണ്ണമനസോടെ ഒരേ ഒരു വട്ടം മാത്രമേ ആഗ്രഹിക്കൂ.... അതും അത്രമേൽ പ്രിയപ്പെട്ടവന്റെ കൈ കൊണ്ട് കെട്ടി തരുന്നത്.... എന്നാൽ എന്റെ കാര്യത്തിലോ " "മോളേ.. ജാൻവി... ഞാൻ... ഞാൻ ഇനി എന്താ ചെയ്യേണ്ടത്.." അനന്തൻ ഭയപ്പെടുന്നു... ജാൻവിയുടെ ദേഷ്യം.. സങ്കടം എല്ലാം അവനെ ഭയപ്പെടുത്തുന്നു... ഉർവിയുടെയും അവസ്ഥ അത് തന്നെ... ഇത് വരെ ചിരിയോടെ നിന്ന ആകർഷും സ്വാമിജിയും തല താഴ്ത്തി നിൽക്കുകയാണ്... അവർക്കറിയാം ജാൻവിയുടെ അവസ്ഥ... എല്ലാ കാര്യങ്ങളും അവൾ പറഞ്ഞിരിക്കുന്നു.... പക്ഷെ ഇപ്പോഴത്തെ അവളുടെ ഭാവം അവരിലും സങ്കടം നിറച്ചു... " എന്താ ചെയ്യേണ്ടതെന്നോ?.. ചെയ്ത തെറ്റ് ഏട്ടൻ തന്നെ തിരുത്തണം " അനന്തൻ എങ്ങനെ എന്ന ഭാവത്തോടെ അവളെ ഒന്ന് നോക്കി... "ശ്രീയേട്ടൻ കളങ്കപ്പെടുത്തിയ നമ്മുടെ ബന്ധത്തെ ശ്രീയേട്ടൻ തന്നെ പുണ്യഹം തളിച്ച് ശുദ്ധമാക്കണം..." വല്ലാത്തൊരു ഭാവത്തോടെ ജാൻവി അത് പറയുമ്പോൾ എല്ലാവരുടെയും നോട്ടം അവളിൽ ആയിരുന്നു.... പെട്ടെന്നാണ് അവൾ ഒരു കാറ്റ് പോലെ അനന്തന്റെ നെഞ്ചോട് ചേർന്നത്.. "

അഴിച്ചു താ ഏട്ടാ... ഏട്ടൻ തന്നെ ഇതൊന്ന് അഴിച്ചു താ... ഇതിന്റെ അവകാശി ഞാനല്ല... ചേച്ചിയാ... പ്ലീസ് .... എന്നെ ഈ കുരുക്കിൽ നിന്നൊന്ന് മോചിപ്പിച്ചു താ... പ്ലീസ്... പ്ലീസ്.... " കരഞ്ഞു കരഞ്ഞു അവൾ അനന്തന്റെ കൽക്കലേക്ക് ഊർന്നു വീനിരുന്നു...ഉർവിയും അനന്തനും ചേർന്നവളെ എണീപ്പിച്ചു... " ഞങ്ങൾക്കറിയാമായിരുന്നു മോളേ... നീ ഇങ്ങനെ തന്നെ പറയും എന്ന്.... നീ പറഞ്ഞത് ശെരിയാണ്... തടയമായിരുന്ന തെറ്റാണ്... പക്ഷെ ചതിക്കു മുന്നിൽ അടിപതറി പോയി... ക്ഷമിക്കണം ഏട്ടനോട് " അവൾക്ക് നേരെ കൈകൂപ്പിയ അനന്തന്റെ കയ്യിലേക്ക് അവൾ കടന്നു പിടിച്ചു അരുതെന്ന് തലയാട്ടി... സങ്കടങ്ങൾ അവസാനിക്കുകയാണ്.... പരിശുദ്ധമായ ഒരു ബന്ധത്തെ കളങ്കപ്പെടുത്തിയ അവർക്കിടയിലെ ആ താലി... അത് ശുദ്ധമാക്കാൻ സമയമായിരിക്കുന്നു... വിവാഹവും താലികെട്ടലും രണ്ടു മനസ്സുകളുടെ പൂർണ്ണമാനസ്സോടെ ആഗ്രഹത്തോടെ ഇഷ്ടത്തോടെ നടക്കേണ്ടതാണ്... ഇതൊന്നുമില്ലാത്തിടത്ത്‌ താലി വെറുമൊരു ലോഹം കഷ്ണം മാത്രമാണ്... അവർക്കിടയിലെ ബന്ധത്തിന് പോലും അർത്ഥം ഇല്ലാതായി പോകും...

ഒരു താലി കെട്ടി എന്നതിന്റെ പേരിൽ ഇഷ്ടപ്പെടാത്ത... ആഗ്രഹിക്കാത്ത ഒരു ജീവിതം ജീവിക്കേണ്ടി വന്നാൽ സഹിക്കാൻ കഴിയില്ല... ജീവിതത്തിൽ തന്നെ അവർ തോറ്റു പോകും.... താലിയല്ല... ഇരു മനസ്സുകൾക്കിടയിലെ പ്രണയമാണ്... ബഹുമാനമാണ്... ആഗ്രഹമാണ്... ഒരു ബന്ധത്തെ പവിത്രമാക്കുന്നത്... ജീവിതം ഒന്നേ ഒള്ളു... അത് ഇഷ്ടത്തോടെ ജീവിക്കാൻ സാധിക്കണം... അതിനു കഴിയുന്നവരാണ് യഥാർത്ഥ ഭാഗ്യവാന്മാർ... അനന്തന്റെ കൈകൾ ജാൻവിയുടെ കഴുത്തിലേക്ക് നീണ്ടു... ഉർവി കണ്ണടച്ച് നിൽക്കുകയാണ്... പെട്ടെന്നാണ് ജാൻവി അനന്തന്റെ കയ്യിൽ പിടിച്ചത്... അവൻ സംശയഭാവത്തോടെ അവളെ ഒന്ന് നോക്കി... " ശ്രീയേട്ടൻ ഇത് അഴിച്ചെടുക്കുമ്പോൾ ഒരാൾ കൂടി ഇവിടെ വേണം " " ആര് " " ബദ്രി... ബദ്രിനാഥ് ശേഷാദ്രി.. " "അതാരാ " അനന്തന്റെ നാവിൽ നിന്നും ആ ചോദ്യം വീണപ്പോൾ ഉർവിയ്ക്കും അത് അറിയാനുള്ള ഭവമായിരുന്നു... ആ പേരു കേട്ടപ്പോഴേ ആകർഷിന്റെ തല താഴ്ന്നു... കണ്ണുകൾ നിറയുന്നുണ്ട്.. അവൻ അത് സമർത്ഥമായി ഒളിപ്പിച്ചു... " അതാരാണെന്ന് അവൻ എന്റെ മുൻപിൽ എത്തുമ്പോൾ ഞാൻ പറയാം.. ശ്രീയേട്ടൻ തന്നെ അവനെ ഇവിടേക്ക് കൊണ്ട് വരണം... അതെന്റെയൊരു ആഗ്രഹമാണ്..നടത്തി തരണം " അനന്തന്റെ കൈ കവർന്നു കൊണ്ട് ജാൻവി അത് പറയുമ്പോൾ അനന്തന്റെയും ഉർവിയുടെയും നോട്ടം ആകർഷിലേക്ക് നീണ്ടു... അവർക്കായി അവൻ ഒരു പുഞ്ചിരി സമ്മാനിച്ചു... വേദന കലർന്ന ഒരു പുഞ്ചിരി................ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story