ആ നിമിഷം: ഭാഗം 7

aanimisham

എഴുത്തുകാരി: ഗീതു അല്ലു

"ഉർവി " അത്രമേൽ ദയനീയതയോടെയുള്ള അനന്തന്റെ വിളി....ഏതോ സ്വപ്നത്തിൽ എന്ന പോലെ ഉർവി ഞെട്ടി അനന്തനെ നോക്കി... നിറഞ്ഞു തുളുമ്പറായ അവളുടെ കണ്ണുകൾ കാണെ അനന്തൻ അവളിൽ നിന്നും നോട്ടം മാറ്റി....വേദനിക്കുന്നുണ്ടാവും..... മനസ്സിന് വേദന എടുക്കുമ്പോ സഹിക്കാൻ പറ്റില്ലല്ലോ... തനിക്ക് അനുഭവം ഉള്ളതല്ലേ... ചങ്ക് പൊട്ടി പോകുന്നത് പോലെ തോന്നും.... അനന്തൻ ദൂരേയ്ക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ട് ഓർത്തു... "നീ കല്യാണത്തിന് സമ്മതിച്ചോ " അനന്തന്റെ ആ ചോദ്യത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ഭാവമായിരുന്നു..... അത് കേൾക്കെ ഉർവിക്ക് വീണ്ടും കരയാൻ തോന്നി... ഒരു കുഞ്ഞു പരിഭവം ഉള്ളിൽ നിറഞ്ഞു... " ചോദിച്ചത് കേട്ടില്ലേ... സമ്മതിച്ചോന്ന്.. അനന്തേട്ടന് അറിയില്ലേ എനിക്ക് അതിനു കഴിയില്ല എന്ന്... അതോ ഈ ചുരുങ്ങിയ ദിവസം കൊണ്ട് എന്നോടുള്ള വിശ്വാസവും പോയി കാണുവോ "

ഉള്ളിൽ നുരഞ്ഞു പൊന്തിയ പരിഭവത്തോടെ ഉർവി ആലോചിച്ചു.... പക്ഷെ ഒരു വാക്ക് പോലും പുറത്തോട്ട് വന്നില്ല... അവൾ അനന്തനെ നോക്കി ഒന്ന് ചിരിച്ചു... ജീവനില്ലാത്ത ഒരു ചിരി... " ഞാൻ... ഞാൻ ഒന്നും പറഞ്ഞില്ല ..... സമ്മതം ആണെന്നും പറഞ്ഞില്ല... അല്ലെന്നും പറഞ്ഞില്ല ...... മൗനം പാലിച്ചു... എന്റെ മുന്നിൽ നിറഞ്ഞ കണ്ണുകളോടെ കൈ കൂപ്പി നിന്ന അച്ഛനെ ഓർത്തപ്പോൾ മൗനമായിട്ട് നിൽക്കാനേ കഴിഞ്ഞുള്ളു..... " ഓരോ വാക്കും നിർവികാരതയോടെ പറഞ്ഞു തീർക്കുന്ന ഉർവിയിൽ തന്നെയായിരുന്നു അനന്തന്റെ കണ്ണും... " എനിക്ക് ഉറക്കെ പറയണം എന്നുണ്ട് അനന്തേട്ടാ... ഈ ഉർവിക്ക് ഈ ജന്മം മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല എന്ന് .....പക്ഷെ പറ്റുന്നില്ല.... നിറഞ്ഞ കണ്ണുകളുമായിട്ട് നിന്നു അച്ഛൻ എന്നെ തോൽപ്പിച്ചു കളഞ്ഞു "....

ഒരു ഏങ്ങലോടെ ഉർവി അനന്തന്റെ തോളിലേക്ക് ചാഞ്ഞു... ഉർവിയുടെ കരച്ചിൽ കണ്ടിട്ട് ജാൻവിയും അവർക്കരുകിലേക്ക് വന്നിരുന്നു... " എന്തിനാ ചേച്ചി കരയുന്നെ " ഉർവിയുടെ കരച്ചിൽ കണ്ട് ജാൻവി ചുണ്ട് പിളർത്തി സങ്കടത്തോടെ ചോദിച്ചു.... ജാൻവിയുടെ ചോദ്യം കേട്ടപ്പോഴാണ് ചെയ്ത പ്രവൃത്തിയെ കുറിച്ച് ഉർവിയ്ക്ക് ബോധം വന്നത്... അവൾ പെട്ടെന്ന് അനന്തനിൽ നിന്നും അകന്നു മാറി.... അനന്തനും പെട്ടെന്ന് അകന്നു മാറി... ഉർവി കണ്ണുകൾ അമർത്തി തുടച്ചു... ചിരിച്ചു കൊണ്ട് ജാൻവിയെ ചേർത്തു പിടിച്ചു.... അവളെ നോക്കുമ്പോൾ വീണ്ടും തോറ്റു പോകുന്നത് പോലെ... വേണ്ട... വിധിക്ക് ജീവിതം വിട്ടു കൊടുത്തവളാണ് താൻ... ഇനി ഒരിക്കലും അരുതാത്ത ചിന്ത പോലും മനസ്സിൽ വന്നു കൂടാ... പലതും മനസ്സിൽ ഉറപ്പിച്ചു അനന്തനെ നോക്കി ഒന്ന് ചിരിച്ചു.. ജാൻവിയുടെ താടിയിൽ പിടിച്ചു ഒന്ന് കൊഞ്ചിച്ചു ഒരു ഉമ്മ കൊടുത്തു....

അതോടെ ജാൻവിയുടെ സങ്കടവും പോയിരുന്നു... അവൾ വീണ്ടും തന്റെ നീണ്ട തല മുടിയുള്ള പാവയുമായി കളിക്കാൻ തുടങ്ങി .. അനന്തൻ അപ്പോഴും ഒന്നും മിണ്ടുന്നില്ല എന്ന് ഉർവി ചിന്തിച്ചു... അവളും അവനൊപ്പം വിദൂരതിയിലേക്ക് നോക്കി നിന്നു... ഏറെ നേരത്തെ നിശബ്ദ മുറിച്ചത് അനന്തന്റെ ശബ്ദമാണ്... " ഉർവി... എനിക്കൊരു കാര്യം പറയാൻ ഉണ്ട് " ഉർവി എന്താണെന്ന് ഭാവത്തോടെ അവനെ നോക്കി... അവൻ അപ്പോഴും പുറത്തേക്ക് നോക്കി നിൽക്കുകയാണ്.... തല ഒന്ന് ചെരിച്ചു നോക്കിയപ്പോൾ കണ്ടു അവനെ തന്നെ നോക്കി നിൽക്കുന്ന ഉർവിയെ.... ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് അവൻ ആകർഷ് പറഞ്ഞ കാര്യങ്ങൾ എല്ലാം ഉർവിയോട് പറഞ്ഞു... എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾക് ഒരു ആശ്വാസം ആണ് തോന്നിയത്... ഒപ്പം തന്നെ ഒരു പേടിയും... ഇനിയും ജാൻവിയുടെ മനസ്സ് എന്തെന്ന് ആർക്കും അറിയില്ലല്ലോ...

അത് ഓർത്തപ്പോൾ അവൾക് ഉള്ളിൽ ഒരു അസ്വസ്ഥത വന്നു നിറഞ്ഞു.... " അനന്തേട്ടാ... ആകർഷേട്ടനോട് ഒരുപാട് പ്രതീക്ഷിക്കരുതെന്ന് പറയണം... ഒരുപക്ഷെ ജാൻവിയുടെ മനസ്സ് ആകർഷേട്ടനെ അംഗീകരിച്ചില്ലയെങ്കിൽ ഒരിക്കലും ആൾക്ക് അത് താങ്ങാൻ പറ്റാതെ വരരുത്..... " ഉർവി എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നായിരുന്നു അനന്തന്റെ ചിന്ത .... ഇനി ഒരുപക്ഷെ ജാൻവിയുടെ ജീവിതത്തിൽ വേറെ ആരെങ്കിലും ഉണ്ടാകുമോ.... ഒരായിരം സംശയങ്ങൾ നിറയുകയാണ്... അവൻ ജാൻവിയെ തന്നെ നോക്കി നിന്നു.... അനന്തന്റെ മനസ്സിലെ സംശയങ്ങൾ മനസ്സിലാക്കിയത് പോലെ ഉർവി വീണ്ടും സംസാരിച്ചു തുടങ്ങി.... " ഞാൻ വേറെ ഒന്നും കൊണ്ടല്ല അങ്ങനെ പറഞ്ഞത്.... അവൾ അന്ന് പുറപ്പെട്ടപ്പോൾ നമ്മളെ ഫോൺ ചെയ്ത് സംസാരിച്ചത് ഓർക്കുന്നുണ്ടോ... അതുകൊണ്ട് മാത്രം പറഞ്ഞതാ.... ഇനിയാരും പ്രണയം കൊണ്ട് വേദനിക്കാതെ ഇരിക്കട്ടെ...

"അവളുടെ അവസാനത്തെ വരികൾ അത്രമേൽ സങ്കടം നിറഞ്ഞതായിരുന്നു... അപ്പോഴാണ് അനന്തനും ആ ഫോൺ കാളിനെ പറ്റി ഓർത്തത്... ആക്‌സിഡന്റ് മുന്നേ അവസാനമായി ജാൻവി അവരെ വിളിച്ചത്... ഒരുപാട് സന്തോഷത്തോടെയാണ് സംസാരിച്ചത് ..... അഥിതിയായി വന്നിരുന്ന സ്ഥലത്തേക്ക് സ്ഥിരമായി നിൽക്കാൻ വരുന്നതിന്റെ എല്ലാ ആകാംഷയും അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു... അവൾ അവസാനമായി പറഞ്ഞ വാചകം അവൻ ഒന്നുകൂടി ഓർത്തു.... " ശ്രീയേട്ടാ ..... ചേച്ചി... രണ്ടാളോടും എനിക്കൊരു കാര്യം പറയാൻ ഉണ്ട്.... അവിടെ വന്നിട്ട് നേരിട്ട് പറയാം... എല്ലാം കേട്ട് കഴിയുമ്പോൾ കൂടെ നിന്നെക്കണം... അല്ലാതെ ടിപ്പിക്കൽ ചേട്ടനും ചേച്ചിയും ആവരുത് " തെല്ലൊരു കുറുമ്പോടെ അവൾ പറഞ്ഞു നിർത്തിയ വാചകങ്ങൾ പിന്നെയും മനസ്സിൽ ഉരുവിടുകയായിരുന്നു അനന്തൻ.... അവൾക്കെന്താവും പറയാൻ ഉണ്ടായിരുന്നത് ....

.ഉർവിയുടെ സംശയം പോലെന്തെങ്കിലും.. ഒന്നും മനസ്സിലാകുന്നില്ലല്ലോ .... അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവളുടെ കൂടെ നിൽക്കേണ്ടേ... അപ്പോൾ ആകർഷ്... അനന്തന്റെ മനസ്സിലെ സങ്കർഷം മുഖത്തേക്കും വ്യപിച്ചു തുടങ്ങിയിരുന്നു... അത് മനസ്സിലായത് പോലെ ഉർവി അവന്റെ കയ്യിൽ ഒന്ന് അമർത്തി പിടിച്ചു... ഉർവിയുടെ സ്പർശം അറിഞ്ഞതും അവൻ അവളുടെ മുഖത്തേക്ക് നോക്കി... അവൾ ഒരു ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു... അവളുടെ ആ പുഞ്ചിരി പതുക്കെ അനന്തനിലേക്കും വ്യപിച്ചു.... അവൻ ആ ചിരിയോടെ ഓർത്തു...എന്തിനാണ് ഇത്രയും ടെൻഷൻ... ജാൻവിയുടെ തിരിച്ചു വരവിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടല്ലോ.... പിന്നെന്തിനു താൻ ഇത്രയും ടെൻഷൻ ആവണം... അവൻ അതെ ചിരിയോടെ തന്നെ ഉർവിയുടെ കാര്യവും ആലോചിച്ചു.. ഒരു നോട്ടത്തിലൂടെ...

അല്ലെങ്കിൽ ചെറിയൊരു സ്പർശനത്തിലൂടെ തന്റെ ഏതു ടെൻഷനും പരിഹാരം കാണാൻ അവൾക്ക് സാധിക്കും... പക്ഷെ ഇനി... അവൾ മറ്റൊരാൾക്ക്‌ സ്വന്തമാവുകയാണ്... എന്നിൽ നിന്നും പൂർണ്ണമായും അകലുകയാണ്... മ്മ്... പോട്ടെ... അതാവും നല്ലത്.... ആരുടേയും ശാപവും കണ്ണുനീരും അവളുടെ മേലുണ്ടാവരുത്.... വല്യമ്മായിക്ക് സന്തോഷമാവട്ടെ.... വല്യമ്മാവൻ ആരുടേയും മുന്നിൽ തല കുനിക്കാതിരിക്കട്ടെ.... പിന്നെയും മൗനം തളം കെട്ടിയ നിമിഷങ്ങൾ.... സംസാരിക്കാൻ ആഗ്രഹിക്കുന്നെങ്കിലും വാക്കുകൾ പുറത്തു വരാത്ത അവസ്ഥ... പരസ്പരം കൂടുതൽ എന്തെങ്കിലും സംസാരിച്ചാൽ പിന്നെയും അടുത്ത് പോകുമോ എന്ന പേടി... വല്ലാത്തൊരു പിരിമുറുക്കം അനന്തനെയും ഉർവിയെയും ബാധിച്ചിട്ടുണ്ട്... ആ സന്ദർഭത്തിനു അൽപ്പമെങ്കിലും അയവു വരുത്തുന്നത് ജാൻവിയുടെ ഉറക്കെയുള്ള കൊഞ്ചലുകളും ചിരിയുമാണ്...

അല്പ സമയം കഴിഞ്ഞതും ജാൻവി ഉറക്ക ചടവോടെ ഉർവിയ്ക്കരുകിലേക്ക് വന്നു... അവൾ ചിരിയോടെ ജാൻവിയെ ചേർത്തു പിടിച്ചു ആട്ടു കാട്ടിലിലേക്ക് ഇരുന്നു... ജാൻവി പതുക്കെ ഉർവിയുടെ മടിയിലേക്ക് ചാഞ്ഞു... അനന്തനും ചാരു കസേരയിലുണ്ട്... " ചേച്ചി പാട്ട് " ചിണുങ്ങിക്കൊണ്ടുള്ള ജാൻവിയുടെ ചോദ്യം കേട്ടതും ഉർവിയ്ക്ക് നിഷേധിക്കാൻ തോന്നിയില്ല... അവൾ ഒരു ചിരിയോടെ അനന്തനെ നോക്കിയതും അവനും പാട്ട് കേൾക്കാൻ എന്ന പോലെ കണ്ണടച്ച് കിടക്കുകയാണ്... അവൾ ഒരു ചിരിയോടെ ജാൻവിയുടെ മുടിയിലായി തഴുകി പാടി തുടങ്ങി... "ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2) ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു

( ഏതോ വാർ‍മുകിലിൻ ) നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2) മാഞ്ഞുപോയൊരു പൂത്താരം പോലും കൈനിറഞ്ഞൂ വാസന്തം പോലെ തെളിയും എൻ ജന്മപുണ്യം പോൽ .. ( ഏതോ വാർ‍മുകിലിൻ ) നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2) ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ പദമണിഞ്ഞിടും മോഹങ്ങൾ പോലെ അലിയും എൻ ജീവമന്ത്രം പോൽ .. ( ഏതോ വാർ‍മുകിലിൻ )" അവൾ പാടിയവസാനിപ്പിച്ചതും ജാൻവി ഉറങ്ങി കഴിഞ്ഞിരുന്നു.... അനന്തൻ അപ്പോഴും അവളുടെ പാട്ടിൽ ലയിച്ചു കണ്ണടച്ച് കിടക്കുകയാണ്.......... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story