ആ നിമിഷം: ഭാഗം 9

aanimisham

എഴുത്തുകാരി: ഗീതു അല്ലു

മുറ്റത്ത് എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടാണ് ഭദ്രയും മഹേശ്വറും പുറത്തേക്ക് വന്നത്....നിലത്തു കരഞ്ഞു കൊണ്ട് കിടക്കുന്ന ഉർവിയേയും.... അരികിലായി ബോധം മറഞ്ഞു കിടക്കുന്ന ജാൻവിയേയും കണ്ട് അവർ രണ്ടു പേരും ഭയന്നു..... ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന യദുവിനെ കാണെ അവിടെ നടന്നതെന്താണെന്ന് അവർക്ക് ഊഹിക്കാൻ പറ്റുന്നുണ്ടായിരുന്നു.. യദുവിന്റെ ദേഷ്യത്തോടെയുള്ള നോട്ടം കാണെ ഭദ്ര തറഞ്ഞു നിന്നു പോയി.... ഉർവി അനന്തന്റെ കാര്യം വല്ലതും പറഞ്ഞത് കൊണ്ടാണോ യദു ഇത്ര ദേഷ്യത്തോടെ നിൽക്കുന്നതെന്ന് അവർ സംശയിച്ചു.... കാലുകൾ ചലിക്കാതെ തറഞ്ഞു നിന്നു പോയി ഭദ്ര.... കാരണം യദുവിനു അനന്തനോട് ആകാരണമായ ദേഷ്യം ഉണ്ടെന്ന് ഭദ്രയ്ക്ക് അറിയാം... അതിന്റെ ആഴവും.... അപ്പോഴേക്കും മഹേശ്വർ ജാൻവിയുടെ അടുക്കലേക്ക് ഓടിയെത്തി...

അവളുടെ തല മടിയിലേക്ക് എടുത്തു വച്ച് കുറെ വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല....അപ്പോഴേക്കും ഉർവിയും അവൾക്കരുകിലേക്ക് വന്നിരുന്നു.... രണ്ടു പേരും അവളെയും താങ്ങി വണ്ടിയ്ക്ക് അരുകിലേക്ക് വന്നപ്പോഴാണ് അനന്തൻ എത്തിയത്... ജാൻവിയെയും താങ്ങി എടുത്തു കൊണ്ട് വരുന്ന മഹേശ്വറിനെയും അവർക്കൊപ്പം നിലവിളിച്ചു ഓടി വരുന്ന ഉർവിയെയും കാണെ ഹൃദയം നിച്ഛലമായതു പോലെ തോന്നി അനന്തന്... അവൻ പെട്ടെന്ന് തന്നെ കാറിന്റെ പിൻ സീറ്റിലേക്ക് അവളെ കിടത്തി... അവർക്കൊപ്പം കയറാൻ ഒരുങ്ങിയ മഹേശ്വറിനെ അവൻ തന്നെ തടഞ്ഞു... താനും ഉർവിയും മാത്രം മതിയെന്ന അവന്റെ തീരുമാനത്തെ എതിർക്കാൻ അയ്യാൾക്കും കഴിഞ്ഞില്ല.. കാറിൽ കയറി വണ്ടി പിന്നോട്ടെടുക്കുമ്പോൾ കണ്ടിരുന്നു തന്നെയും ജാൻവിയ്ക്ക് അരികിൽ ഇരിക്കുന്ന ഉർവിയെയും പകയോടെ നോക്കുന്ന യദുവിനെ....

ആശുപത്രിയിലേക്ക് പോകും വഴി തന്നെ അവൻ ആകർഷിനെ വിളിച്ചു... അവൻ ഹോസ്പിറ്റലിൽ ഉണ്ടെന്ന് അറിഞ്ഞതും അനന്തന് സമാദാനമായി.... വണ്ടി അത്രയും സ്പീഡിൽ ഓടിച്ചിട്ട് പോലും ഒന്നും പ്രതികരിക്കാതിരിക്കുന്ന ഉർവിയെ അവൻ കണ്ണാടിയിൽ കൂടി ഒന്ന് പാളി നോക്കി.. അവൾ വേറെ ഏതോ ലോകത്തെന്ന പോലെയാണ് ഇരിക്കുന്നത്.... അവളുടെ മടിയിൽ വാടിയ താമരത്തണ്ട് പോലെ കിടക്കുന്ന ജാൻവിയെ കാണെ അവന്റെ കാലുകൾ യാന്ത്രികമായി തന്നെ ആക്‌സിലേറ്ററിൽ അമർന്നു... ഹോസ്പിറ്റലിൽ എത്തിയതും അവൻ ജാൻവിയെ എടുത്തുകൊണ്ടു ഓടുകയായിരുന്നു.... ആകർഷ് എല്ലാം തയ്യാറാക്കി വച്ചിരുന്നത് കൊണ്ട് അവളെ നേരെ ഐ സി യൂവിലേക്കാണ് കയറ്റിയത്... അനന്തനും ഉർവിയും ഐ സി യു വിന്റെ വാതിലിൽ തന്നെ നിന്നു... തെല്ലൊരു നേരത്തെ മൗനത്തിനു ശേഷമാണ് അനന്തൻ എന്താണ് സംഭവിച്ചതെന്ന് ഉർവിയോട് ചോദിച്ചത്...അവന്റെ ചോദ്യത്തിന് ഒരു പൊട്ടികരച്ചിലാണ് മറുപടിയായിരുന്നു ലഭിച്ചത്... ഏറെ നേരത്തിനു ശേഷം ഉർവി ഒന്ന് സമാധാനപ്പെട്ടു...

അത് വരെയും അനന്തനും ഒന്നും മിണ്ടിയില്ല... പതുക്കെ ഉർവി ഉണ്ടായ കാര്യങ്ങൾ എല്ലാം അനന്തനോട് പറഞ്ഞു... എല്ലാം കേട്ടു കഴിഞ്ഞതും അനന്തന് ദേഷ്യം അടക്കാൻ സാധിച്ചില്ല... അതീവ ദേഷ്യത്തോടെ എണീറ്റ അനന്തനെ ഉർവി തന്നെ അവിടെ പിടിച്ചിരുത്തി... അവളുടെ കണ്ണിലെ അപേക്ഷ... അവനെ കൊല്ലാതെ കൊല്ലുന്ന ഭാവം.... അനന്തൻ എണീറ്റത് പോലെ തന്നെ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു.... ഉർവി പതുക്കെ അവന്റെ തോളിലേക്ക് തല ചായ്ച്ചു വച്ച് കൊണ്ട് അടഞ്ഞ ആ വാതിലിലേക്ക് നോക്കി ഇരുന്നു... നിശബ്ദ മാത്രം... " എന്താ നിന്റെ തീരുമാനം " നിശബ്ദ നിറഞ്ഞ ആ ഇടനാഴിയിൽ അനന്തന്റെ ശബ്ദം മാത്രം പ്രതിധ്വനിച്ചു... " ഈ വിവാഹം നടക്കും " അനന്തൻ വിശ്വാസം വരാതെ ഉർവിയെ തിരിഞ്ഞു നോക്കി... അവൾ അപ്പോഴും ആ വാതിലിലേക്ക് നോക്കിയിരിക്കുകയാണ്... കണ്ണുകൾ ഇടയ്ക്കിടയ്ക്ക് നിറഞ്ഞൊഴുകുന്നു...

" ഇനിയും നിനക്ക് അവനെ സ്വീകരിക്കാൻ കഴിയുമോ " " ഇല്ല.... വെറുക്കാൻ മാത്രമേ കഴിയൂ... " "പിന്നെന്തിനു " " ശിക്ഷിക്കാൻ പോവുകയാണ് " അവളുടെ ആ മറുപടിയിൽ അനന്തന് സർവ്വ നിയന്ത്രണവും നഷ്ട്ടപ്പെട്ടു... അവളെ തിരിച്ചു ഇരുത്തി അവളുടെ കവിളുകളിൽ കുത്തി പിടിക്കുമ്പോൾ അവളെക്കാൾ ഏറെ അവനു നോവുന്നുണ്ട്... " സ്വയം ശിക്ഷിച്ചു കൊണ്ട് ആരെയാടി ഇനിയും നീ ശിക്ഷിക്കുന്നത് " അനന്തന്റെ സ്വരം നേർത്തിരുന്നു.... എങ്കിലും അതിലെ കാഠിന്യം ഉർവിയെ തളർത്തി... " അമ്മയെ.. " അവളുടെ ആ മറുപടിയിൽ അനന്തന്റെ കൈകൾ തനിയെ താഴ്ന്നു... " എന്തൊക്കെയോ നേടാൻ നമ്മളെ പിരിച്ചതല്ലേ അമ്മ... അയ്യാൾക്ക് എന്നോട് പ്രണയം ഒന്നുമില്ല..... സ്വന്തമാക്കണം എന്ന ആഗ്രഹം മാത്രം... കിട്ടി കഴിയുമ്പോൾ അതും തീരും... അപ്പോൾ മുതൽ എന്റെ ജീവിതവും നരകം ആവും... അത് അമ്മ കാണട്ടെ.... അതിനു വേണ്ടീട്ട് ഈ കല്യാണം നടക്കണം " അനന്തന്റെ മുഖത്ത് നോക്കാതെ സംസാരിക്കുന്ന ഉർവിയിൽ ആയിരുന്നു അവന്റെ കണ്ണ് മുഴുവൻ... നിരാശ നിറഞ്ഞ വാക്കുകൾ... സഹിക്കുന്നുണ്ടാവില്ല അവൾക്ക്...

അത്രമാത്രം നോവുന്നുണ്ടാവും... അറിയാം.. വല്യമ്മായിയോട് നിനക്ക് തോന്നുന്ന ദേഷ്യം... പക്ഷെ സമ്മതിക്കില്ല ഉർവി.... നിന്റെ ജീവിതം നശിപ്പിച്ചു ആരെയും ശിക്ഷിക്കാൻ ഞാൻ ഞാൻ സമ്മതിക്കില്ല.... അതിനു ഞാൻ ഏത് അറ്റം വരെയും പോകും...ഇപ്പോൾ നിന്നോട് ഇപ്പോൾ ഇതൊന്നും പറഞ്ഞാൽ തലേൽ കേറില്ല.. നിന്റെ വാശി ആരെക്കാളും നന്നായിട്ട് എനിക്ക് അറിയാം... അവൻ മനസ്സിൽ ഓരോന്ന് ഓർത്തെങ്കിലും അവളോട് ഒന്നും പറഞ്ഞില്ല... ചുണ്ടിൽ വിരിഞ്ഞ ഒരു ചെറു ചിരിയോടെ അവളുടെ കൈകളിൽ ഒന്നാമർത്തി പിടിച്ചു.... അവൾക്കും അത് വലിയൊരു ആശ്വാസം ആയി തോന്നി... അപ്പോഴേക്കും ആകർഷ് പുറത്തേക്ക് വന്നിരുന്നു... രണ്ടു പേരും അവന്റെ അടുത്തേക്ക് വന്നു... അവന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ചിരി ഏതോ ശുഭ വാർത്തയുടെ സൂചനയാണെന്ന് അവർക്ക് തോന്നി... " ടാ.. ജാൻവിക്ക് " അനന്തന്റെ വാക്കുകളിൽ അവന്റെ ആധിയും പ്രതിഭലിച്ചു.... "നിങ്ങൾ വാ... ക്യാബിനിൽ ഇരുന്നു സംസാരിക്കാം " ആകർഷ് മുന്നേയും ഉർവിയും അനന്തനും അവന്റെ പിന്നാലെയും ക്യാബിനുള്ളിലേക്ക് കയറി...

" ശ്രീ.. പേടിക്കാൻ ഒന്നുമില്ലെടാ.. ഈ ബോധക്കേട് ഒരു പോസിറ്റീവ് സൈൻ ആണ് " അനന്തൻ മുഖം ചുളിച്ചു ആകർഷിനെ ഒന്ന് നോക്കി... " അവളുടെ ജീവിതത്തിൽ നടന്ന എന്തോ ഒരു ഇൻസിഡന്റ് പെട്ടെന്ന് ഓർമയിലേക്ക് വരാൻ ശ്രമിച്ചതിന്റെ ഒരു ആഫ്റ്റർ എഫക്ട്.. അത്രേള്ളു... " " അപ്പോൾ... അവൾക്ക് ഓർമ തിരിച്ചു വന്നോ " ഉർവിയുടെ വാക്കുകളിൽ സന്തോഷം നിറഞ്ഞു.. " ഏയ്യ്.. നോ ഉർവി.. അതിനുള്ള ഒരു ശ്രമം മാത്രം... പക്ഷെ നമുക്ക് പ്രതീക്ഷിക്കാൻ വകയുണ്ട്.... ടെൽ മീ വൺ തിങ്... എന്ത് കണ്ടപ്പോഴാണ് ജാൻവിയ്ക്ക് ഇങ്ങനെ ഉണ്ടായത്... " ആകർഷിന്റെ ആ ചോദ്യത്തിൽ അനന്തൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി കുനിഞ്ഞിരുന്നു... ശ്വാസം ഒന്ന് വലിച്ചു വിട്ടു കൊണ്ട് ഉർവി എല്ലാ കാര്യങ്ങളും ആകർഷിനോടും പറഞ്ഞു... എല്ലാം കേട്ടു കഴിഞ്ഞു ആകർഷും ഞെട്ടിയിരിക്കുകയായിരുന്നു.... കുറെ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല... "മ്മ് ... അപ്പോൾ അത് പോലൊന്നു അവളുടെ ജീവിതത്തിലും നടന്നിട്ടുണ്ട്... ആ സംഭവം അത്രമേൽ ആഴത്തിൽ അവളിൽ പതിഞ്ഞിട്ടും ഉണ്ട്... അതുകൊണ്ടാണ് ഇങ്ങനെ ഉണ്ടായതു "

"മ്മ്.. ഇനി ബാക്കി ട്രീറ്റ്മെന്റ് ഒക്കെ " ആകർഷിന്റെ സംശയത്തിന് ഉത്തരം പോലെ അനന്തനും ചോദിച്ചു... " ശ്രീ... ഞാൻ ഒരു കാര്യം പറയട്ടെ... നമുക്ക് ജാൻവിയ്ക്ക് ആയുർവേദ ട്രീറ്റ്മെന്റ് ഒന്ന് നോക്കിയാലോ " ആകർഷിന്റെ ആ ചോദ്യത്തിൽ ഇഷ്ടപ്പെടാത്തത് പോലെ അനന്തന്റെ മുഖം ഒന്ന് ചുളിഞ്ഞു... ഉർവിയും വേണ്ട എന്ന പോലെ തലയാട്ടി... " ഏയ്യ്.. നിങ്ങൾ ഇങ്ങനെ വേണ്ടെന്ന് വയ്ക്കാൻ വരട്ടെ...ഒരു അലോപ്പതി ഡോക്ടർ ആയിട്ട് കൂടി ഞാൻ ആയുർവേദം നോക്കാം എന്ന് പറഞ്ഞെങ്കിൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ടെന്ന് ഊഹിക്കേടോ " ഒരു ചിരിയോടെ ആകർഷ് അത് പറഞ്ഞു നിർത്തിയപ്പോൾ അനന്തനും ഉർവിയ്ക്കും അതെ കാര്യം തന്നെ തോന്നി.. " ശ്രീ... ഇപ്പൊ ജാൻവിയുടെ കണ്ടിഷൻ നല്ലത് പോലെ മാറിയിട്ടുണ്ട്.... ആയുർവേദത്തിലെ ധാരയും നസ്യവും ഒക്കെ ഈ സമയത്ത് അവളിൽ പെട്ടെന്ന് ഫലം കാണും... അതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊരു ഒപ്പീനിയൻ പറഞ്ഞത്... നിങ്ങൾ ആലോചിക്കൂ " അനന്തൻ ഉർവിയെ നോക്കി... അവൾ സമ്മതം എന്ന് തലയാട്ടിയതും അനന്തനും ഒരു ചിരിയോടെ സമ്മതം എന്ന് തല കുലുക്കി..

" നിനക്ക് നല്ല സ്ഥലം വല്ലതും അറിയുമോ... ഞങ്ങൾ അവളെ കൊണ്ട് പോകാം... ഞങ്ങൾക്ക് അവളെ പഴയത് പോലെ കിട്ടിയാൽ മതിയെടാ.. " ആകർഷിന്റെ കൈ പിടിച്ചു അനന്തൻ അത് പറഞ്ഞപ്പോൾ അവന്റെ ആ ചിരി ഉർവിയിലേക്കും ആകർഷിലേക്കും വ്യാപിച്ചിരുന്നു... " കോയമ്പത്തൂർ... അവിടെ എന്റെ അമ്മയുടെ ഒരു പരിചയക്കാരൻ ആണ് അത് നടത്തുന്നത്... നമുക്ക് ജാൻവിയെ അങ്ങോട്ട് കൊണ്ട് പോകാം.... ഡീറ്റെയിൽസ് ഞാൻ വൈകിട്ടു വിളിച്ചു പറയാം.. പോരെ " മതി എന്ന് തലയാട്ടി കൊണ്ട് അനന്തനും ഉർവിയും പുറത്തേക്കിറങ്ങി... പെട്ടെന്നാണ് ആകർഷ് അനന്തനെ തിരികെ വിളിച്ചത്... ഉർവിയോട് പുറത്ത് നിൽക്കാൻ പറഞ്ഞു കൊണ്ട് അവൻ വീണ്ടും ഉള്ളിലേക്ക് കയറി... " എന്താടാ " " ഉർവി... അവളെ അവനു കൊടുക്കാൻ ആണോ നിന്റെ തീരുമാനം " ഒട്ടും മുഖവുരയില്ലാതെ തന്നെ ആകർഷ് ചോദിച്ചു... " നിനക്ക് തോന്നുണ്ടോ... ഞാൻ അങ്ങനെ വിട്ട് കൊടുക്കും എന്ന്... ഇപ്പോൾ അവൾ വാശിയിലാണ്... ഒന്നും പറഞ്ഞാൽ തലേൽ കേറില്ല.. എനിക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്... " ഒരു കള്ള ചിരിയോടെ അനന്തൻ അത് പറഞ്ഞപ്പോൾ ആകർഷ് പൊട്ടിച്ചിരിച്ചു പോയി... " സോ.. പഴയ അനന്ത ശ്രീ തിരിച്ചു വരുന്നു... നിരാശ കാമുകന്റെ മുഖം മൂടി ഒക്കെ പിച്ചി ചീന്തിയിട്ട്... അല്ലെ " ചിരിയോടെ ആകർഷ് അത് ചോദിച്ചപ്പോൾ അതിനു മറുപടിയായി അനന്തൻ അവനെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.......... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story