ആദികൈലാസ് : ഭാഗം 10

Aathikailas

രചന: നേത്ര

മുഖത്തെ ടെൻഷൻ എല്ലാം മാറ്റി വെച്ചു അവർ പഴയ കണ്ണനും അച്ചുവും ആയി ആദിന്റെ കൂടെ ആ വിടാകെ ചുറ്റി നടന്നു...... ഇടക്ക് എപ്പോളോ ലക്ഷ്മിയോട് സംസാരിക്കുന്ന ശിവയെ കണ്ടു എങ്കിലും കണ്ണൻ അതിന് ഇടക്ക് കേറി നിന്നു ശിവയെ വലിച്ചു പുറത്തു പോകുന്നത് കണ്ടു..... തിരിച്ചു വരുമ്പോൾ കണ്ണന്റെ കൈ പുറത്തു തലോടുന്ന കണ്ടു...... എന്തോ കണക്കായി കിട്ടിട്ടുണ്ട്...... ആദി എല്ലാം കണ്ടു ആ ലോകത്തേക്ക് ലയിച്ചു ചേരാൻ ഒരു ശ്രമം നടത്തി പക്ഷെ ഓർമ്മകൾ ഒരു അഗ്നി പോലെ അവളെ പൊള്ളിച്ചു കൊണ്ടിരുന്നു.............. ഇടക്കെപ്പോളോ ആ അഗ്നിയിൽ എരിഞ്ഞു തീരുന്നത് പോലെ അവൾക്ക് തോന്നി...... ആരൊക്കെയോ അവളെ കാണാൻ വരുന്നുണ്ടായിരുന്നു എല്ലാർക്കും മുന്നിൽ ഒരു പുഞ്ചിരിയുടെ മുഖമൂടി അണിഞ്ഞു നിൽകുമ്പോളും അവൾ മറ്റൊരു ലോകത്തായിരുന്നു......

പ്രിയപ്പെട്ടവർ മാത്രമുള്ള അവൾ സ്വയം സൃഷ്ടിച്ച ഒരു ലോകം........ ആ ലോകത്തിൽ നിന്നും അവളെ യഥാർഥ്യത്തിലേക്ക് കൊണ്ടു വന്നത് കൈയിലെ പെട്ടന്ന് ഉണ്ടായ നീറ്റൽ ആണ്........ അറിയാതെ എങ്കിലും ആ നാവിൽ നിന്നും അമ്മേ എന്നൊരു നാദം പുറത്തേക്ക് വന്നു..... ചുണ്ടുകൾ വിതുമ്പി....... പെട്ടന്ന് തന്നെ ആ മിഴികൾ കൈകളിലേക്ക് ചലിപ്പിച്ചു...... കൈയിലെ നീറ്റൽ കാരണം കണ്ണിൽ നിന്നും പോലും വെള്ളം വന്നു...... ആ വെളുത്ത കൈ ആകെ ചുവന്നു കിടക്കുന്നു...... "ഓഹ് സോറി സോറി ഞാൻ കണ്ടില്ല.......... ആദി റിയലി സോറി ഞാൻ പെട്ടന്ന്......." മുന്നിൽ ഒരു പതർച്ചയോടെ നിൽക്കുന്ന ലക്ഷ്മിയെ അപ്പോൾ ആണ് അവൾ കണ്ടത്...... കൈയിൽ അനുഭവപ്പെട്ട അസ്സഹാനീയമായ വേദനയിൽ അവളോട് എന്താ പറയണ്ടത് എന്ന് പോലും ആദിക്ക് മനസിലായില്ല................... നിലത്തു ചിന്നി ചിതറി കിടക്കുന്ന പത്രവും വെള്ളവും എല്ലാം ആദി കണ്ടില്ല....... അവിടെ നിന്നും എഴുനേറ്റ് വേഗത്തിൽ അടുക്കള ലക്ഷ്യമാക്കി ഓടാൻ ശ്രമിച്ചതായിരുന്നു ആ പെണ്ണ്.........

. ആ വെള്ളത്തിൽ കാലു വഴുക്കി അവൾ അവിടെ തന്നെ വീണു........ നിലത്തു ചിന്നി ചിതറി കിടന്ന പത്രത്തിന്റെ ഒരു കുഞ്ഞു കഷ്ണം അവളുടെ പൊള്ളിയ കൈയിലേക്ക് തന്നെ തുളച്ചു കേറി........ """"അമ്മേ........" അറിയാതെ അവൾ അലറി വിളിച്ചു പോയി........ പുറത്തു നിന്നും കാൾ ചെയുകയായിരുന്ന ശിവ ആ ശബ്ദം കേട്ട് ഒന്നു ഞെട്ടി....... അമ്മയോട് സംസാരിച്ചു കൊണ്ടിരുന്ന കണ്ണനും അച്ചുവും ആദിയുടെ ശബ്ദം കേട്ടപ്പോൾ ഒന്നു ഭയന്നു...... അവർ എല്ലാം ഹാൾ ലക്ഷ്യമാക്കി ഓടി....... നിലത്തു വീണു കിടക്കുന്ന ആദിയെയും അവളെ അടുത്ത് പേടിച്ചത് പോലെ നിൽക്കുന്ന ലക്ഷ്മിയെയും കണ്ടു കൊണ്ടാണ് അവർ എല്ലാം ഹാളിൽ എത്തിയത്....... എന്താ അവിടെ സംഭവിച്ചത് എന്ന് ആർക്കും മനസിലായില്ല...... ശിവയും കണ്ണനും കൂടെ പെട്ടന്ന് തന്നെ ആദിയെ നിലത്തു നിന്നും എഴുന്നേൽപ്പിച്ചു സോഫയിലേക്ക് ഇരുത്തി...... അറിയാതെ ശിവയുടെ കൈ ആദിയുടെ കൈയിലേക്ക് തട്ടിയപ്പോൾ അവളിൽ നിന്നും ഒരു കുഞ്ഞു ശബ്ദം പുറത്തു വന്നു...... അപ്പോളാണ് അവർ എല്ലാരും ആദിയുടെ കൈ ശ്രദ്ധിച്ചത്....

നന്നായി പൊള്ളിയിട്ടുണ്ട് പിന്നെ കൈയിലേക്ക് തറച്ച ആ കൂപ്പി ചില്ലും....... "ശിവ..... ഞാൻ ഒന്നു ആവി പിടിക്കാൻ വെള്ളം എടുത്തു വന്നത് ആയിരുന്നു......... ഇവിടെ ഇരുന്ന ആദിയെ ഞാൻ കണ്ടില്ല പെട്ടന്ന് എന്തോ കാലിൽ തടഞ്ഞപ്പോൾ കൈയിലെ പത്രം വീണു പോയി.... അത് ആദിയുടെ കൈയിലേക്ക്...... ഞാൻ അറിഞ്ഞില്ല....... പെട്ടന്ന് ഞെട്ടിയത് കൊണ്ടു അറിയാതെ ടേബിൾന്റെ മേലെ ഉണ്ടായിരുന്ന ഗ്ലാസ്‌ എന്റെ കൈ കൊണ്ടു തട്ടി നിലത്തേക്ക് വീണു................." ആകെ വിറച്ചത് പോലെയായിരുന്നു ലക്ഷ്മി അത്രയും പറഞ്ഞത്...... ശിവ അവളെ ഒന്നു നോക്കി പിന്നെയും നോട്ടം ആദിയിലേക്കായ് മാറ്റി........ "ആദി........" അച്ചു തണുത്ത വെള്ളം എടുത്തു വന്നിരുന്നു അവൾ ആദിയുടെ കൈ പതിയെ അതിലേക്ക് വെച്ചു..... വേദന കൊണ്ടു ആ കണ്ണുകൾ ഒന്നു അമർത്തി അടച്ചു മറ്റേ കൈ ശിവയുടെ ഷർട്ടിൽ പിടി മുറുകി...... അവൻ തടഞ്ഞില്ല.............

. ഒരു പക്ഷെ ആ പെണ്ണിന്റ അവസ്ഥ കണ്ടിട്ട് ആകണം.......... കണ്ണൻ ഡോക്ടർ ആയതു കൊണ്ടു തന്നെ ആദിക്ക് പെട്ടന്ന് വേണ്ട എല്ലാ കരുതലും അവൻ നൽകി...... വേദന കൊണ്ടു ആ പെണ്ണിന്റ കണ്ണുകൾ മയക്കാതെ കുട്ട് പിടിച്ചിരുന്നു..... ശിവ തന്നെ അവളെ കൈകളിൽ കോരി എടുത്തു റൂമിലേക്കു നടന്നത്...... അത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നിയത് അച്ചുനും കണ്ണനും ആയിരുന്നു...... അവർ അല്ലാതെ മാറ്റാരാണ് ഈ നിമിഷം സന്തോഷിക്കുക...... അവരുടെ നിർബന്ധം ഒന്നു കൊണ്ടു മാത്രമാണ് ശിവ ആദിയെ വിവാഹം കഴിക്കാൻ തയാറായത്...... ആദിയുടെ ഈ അവസ്ഥയിൽ അവർക്ക് വേദന തോന്നി എങ്കിലും ശിവയുടെ മനസ്സിൽ അവൾക്കായി ഒരു കുഞ്ഞു ഇടം എങ്കിലും ഉണ്ടെന്ന സത്യം അറിഞ്ഞപ്പോൾ എവിടെയോ ഒരു നുള്ള് സന്തോഷം തോന്നി......... ഒരുപാട് നേരം വേദന കൊണ്ടാകാം ആദി മയക്കത്തിൽ തന്നെയായിരുന്നു....... ഇടക്ക് എപ്പോളോ ആ നാവിൽ നിന്നും പുറത്തു വന്നത് ഒരേ ഒരു നാമം മാത്രമായിരുന്നു.....

ആമി...... അ.... ആമി...... എന്റെ ആമിക്ക്.... എന്തോ..... രക്ഷിക്കണം...... അത്രമാത്രമേ അവളിൽ നിന്നും പുറത്തേക്ക് വന്നുള്ളൂ..... പിന്നെയും ആ കണ്ണുകൾ അടഞ്ഞു തന്നെ കിടന്നു............. ഇടക്ക് എപ്പോളോ ആ ശരീരം ആകെ ചുട്ടുപൊള്ളുന്ന പോലെ തോന്നി...... അടുത്ത് ഉണ്ടായിരുന്ന അച്ചു ഒന്നു വിറച്ചു..... കണ്ണൻ അവളെ വീണ്ടും പരിശോധിച്ചു..... പക്ഷെ അമ്മക്ക് എന്തോ സമാധാന കുറവ്..... അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.......... അവിടെ എത്തി കണ്ണന്റെ സീനിയർ ഡോക്ടർ ചെക്ക് ചെയ്തു കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞപ്പോൾ ആണ് ഇത്തിരി എങ്കിലും ആശ്വാസം തോന്നിയത്..... കുറച്ചു സമയത്തിന് ശേഷം പതിയെ ആദി ബോധത്തിലേക്ക് വന്നു.... കൈയിലെ നീറ്റൽ അപ്പോളും ഉണ്ടായിരുന്നു..... കുറച്ചു ദിവസം കൈ ശ്രദ്ധിക്കണം എന്ന് പറഞ്ഞു അവരെ വീട്ടിലേക്ക് മടക്കി അയച്ചു...... അന്ന് അമ്മ ആയിരുന്നു ആദിയുടെ കൂടെ കിടന്നത്..... ശിവ കണ്ണന്റെ കൂടെയും...... എന്തോ ശിവയുടെ മനസ് ആകെ ആസ്വസ്ഥമായിരുന്നു.....

ഒരു നിമിഷം ആദിയുടെ സ്ഥാനത്തു അവൻ ഗായുനെ കണ്ടു പോയി................. ഉള്ളിൽ നിന്നും ആരോ അവനോട് എന്തൊക്കെയോ വിളിച്ചു പറയുന്നത് പോലെ..... ആദി ഇപ്പൊ അപകടത്തിൽ ആണെന്ന് ആരോ അവനെ ഓർമിപ്പിക്കുന്നത് പോലെ............. ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചു അവൻ ഉറക്കത്തെ കുട്ട് പിടിച്ചു...... ഉറക്കത്തിൽ എപ്പോളോ കണ്ണൻ ഒന്നു പുഞ്ചിരിച്ചുവോ..... ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച ഒരു മുഖം അവന്റെ സ്വപ്നത്തിൽ തെളിഞ്ഞിരുന്നു...... ആദ്യ കാഴ്ചയിൽ തന്നെ അവന്റെ ഉള്ളിൽ ഇടം നേടിയ ഒരു പെണ്ണ്..... ആരെന്നോ എന്താ എന്നോ ഒന്നും അറിയില്ല..... ഒരൊറ്റ തവണ മാത്രമേ അവളെ കണ്ടിട്ടുള്ളു..... മനസ്സിൽ ആ മുഖം ആ ഒരൊറ്റ കാഴ്ചയിൽ പ്രണയതിന്റെയായ രൂപം പ്രാപിച്ചിരുന്നു....... അതെ അവൾ അവന്റെ അടുത്തേക്ക് വരികയാണ്...... വിധി അവർക്കായി കരുതി വെച്ച ചില കണക്കെട്ട് നാടകങ്ങൾ അറിയാതെ.... മാറി മറയാൻ പോകുന്ന ജീവിതം അറിയാതെ....... അവൾ പോലുമറിയാതെ അവൾ അവന്റെ അടുത്തേക്കുള്ളൊരു യാത്രയിൽ ആണ്............. തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story