ആദികൈലാസ് : ഭാഗം 11

Aathikailas

രചന: നേത്ര

 കൈക്ക് വയ്യാത്തത് കൊണ്ടു തന്നെ ആദിയെ പിറ്റേ ദിവസം അമ്മ അടുക്കളയുടെ ഭാഗത്തു അടുപ്പിച്ചില്ല......... മുഴുവൻ സമയവും അവളെ കൂടെ ഒരു നിഴലായി അച്ചു ഉണ്ടായിരുന്നു..... കണ്ണൻ എന്തോ വർക്കിൽ ബിസി ആയിരുന്നു....................... "ഹേയ് ഏട്ടത്തി ഞാൻ ഒരു കാര്യം പറഞ്ഞാൽ കണ്ണേട്ടനോട് പറയുവോ.........." "ഇല്ല... എന്താ അച്ചു കാര്യം...." "നാളെ കണ്ണേട്ടന്റെ പിറന്നാൾ ആ............... ഏട്ടൻ അത് മറന്നിട്ടുണ്ടാകും... എന്റെ കൂടെ ഒരു കുഞ്ഞു സർപ്രൈസ് കൊടുക്കാൻ ഏട്ടത്തിയും കൂടാവോ....." "മ്മ് ഓക്കേ.... അല്ല എന്താ ഇപ്പൊ സർപ്രൈസ് കൊടുക്കുക....." "മ്മ് അത് ഇപ്പൊ ഐഡിയ.....ഏട്ടൻ ബാംഗ്ലൂർ ഒരു ട്രിപ്പ്‌ പോകണം എന്ന് പറഞ്ഞിരുന്നു പക്ഷെ അമ്മ സമ്മതിച്ചില്ല...... ഒരു കാര്യം ചെയ്യാം അമ്മയെ കൊണ്ടു സമ്മതിപ്പിക്കാം...... അവൻ ഇല്ലെങ്കിൽ ഇവിടെ ബോർ ആണ് പക്ഷെ ഒരുപാട് ആഗ്രഹിച്ചതാ.................... അപ്പോൾ അമ്മയെ സോപ്പിട്ടു അത് ഓക്കേ ആകാം.... വന്നേ വന്നേ ഏട്ടത്തി വന്നേ........" അച്ചു ആദിയെ കൂട്ടി അമ്മയെ സോപ്പിടൻ ഇറങ്ങിയിരിക്കുവാ...... ആദ്യം അമ്മ ഇലക്കും മുളിനും അടുത്തില്ലെങ്കിലും അവസാനം അമ്മ സമ്മതിച്ചു......

അതിൽ കൂടുതൽ സന്തോഷിച്ചത് അച്ചു ആയിരുന്നു................ നേരിട്ട് കാണുമ്പോൾ രണ്ടും കീരിയും പാമ്പും ആണെങ്കിലും അവനു വേണ്ടി എല്ലാം ചെയ്തു കൊടുക്കുന്നത് അവൾ ആയിരുന്നു...... അവരെ കാണുമ്പോൾ എല്ലാം ആദിക്ക് നവിയെ ഓർമ വരും..... ആ നിമിഷം ആ പെണ്ണിന്റെ ഉള്ളം വല്ലാതെ നോവും............... അന്ന് ആദിന്റെ വീട്ടിൽ നിന്നും എല്ലാരും വരുന്ന ദിവസം ആയിരുന്നു..... കൈയിലെ പൊള്ളൽ അവർ കാണാതെ മറച്ചു വെക്കാൻ ഒരുപാട് ശ്രമിച്ചു എങ്കിലും അവസാനം വേദ് അത് കണ്ടു പിടിച്ചു..... കൈയിൽ അറിയാതെ വെള്ളം തട്ടിയത് ആണെന്ന് പറഞ്ഞിട്ടും അവൻ വിശ്വസിച്ചില്ല..... അവസാനം സംഭവിച്ചത് എല്ലാം പറയണ്ട വന്നു..... എന്തോ ലക്ഷ്മി അന്ന് പുറത്തു ഒന്നും ഇറങ്ങിയില്ല..... ആദി തന്നെ അവളെ ഒരുപാട് തവണ പുറത്തേക്ക് വിളിക്കാൻ ശ്രമിച്ചു എങ്കിലും തലവേദന ആണെന്ന് പറഞ്ഞു അവൾ അവിടെ തന്നെ നിന്നു........ എന്തോ ഇത് കാണുമ്പോൾ എല്ലാം ശിവയുടെ മനസ്സിൽ എന്തോകെയോ ചിന്തകൾ കടന്നു കുടും....... "മോളെ നീ ഓക്കേ അല്ലെ....."

വേദ് ആദിയെ ചേർത്ത് പിടിച്ചു കൊണ്ടു ചോദിച്ചു.... ഒരു നേർത്ത പുഞ്ചിരിയോടെ അവൾ ആണെന്ന് തലയാട്ടി കാണിച്ചു..... എന്തോ അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി വേദ്ന്റെ മനസ്സിൽ ഒരു ആശ്വാസം ആയിരുന്നു..... ആമി വിളിച്ച കാര്യം എല്ലാം അവരെ അറിയിച്ചപ്പോൾ അവർ ശരിക്കും ഹാപ്പി ആയിരുന്നു..... നഷ്ട്ടപെട്ട ആ പഴയ ആദിയെ കൂടെ തിരിച്ചു പിടിച്ചാൽ എല്ലാം പഴയത് പോലെ ആയില്ലെങ്കിലും ആ മുഖത്തു എന്നും സന്തോഷം മാത്രം ഉണ്ടാവാൻ അവർ പ്രാർത്ഥിച്ചു..... മറ്റേതോ ലോകത്തിരുന്നു അവളെ പ്രിയപ്പെട്ടവരും അതിനായി പ്രാർത്ഥിക്കുന്നുണ്ടാകാം..... ആദിയുടെ അച്ഛൻ ഇടക്ക് ശിവയോട് എന്തോ സംസാരിക്കുന്നത് ആദി ശ്രദ്ധിച്ചിരുന്നു..... ഭക്ഷണം കഴിക്കാൻ അവരെ വിളിക്കാൻ അവളെ അവർക്ക് അരികിൽ പറഞ്ഞു വിട്ടു..... പക്ഷെ ശിവ അവിടെ ഉണ്ടായിരുന്നില്ല......... അവിടെ അവളെ അച്ഛനും ശിവയുടെ അച്ഛനും ആ അച്ഛന്മാരെ അത്രയും പ്രായം തോന്നിക്കുന്ന വേറെ ഒരു ആളും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്........... അവരെ വിളിക്കാനായി മുന്നോട്ട് നടക്കാൻ ശ്രമിച്ച അവൾ പെട്ടന്ന് അവരുടെ സംസാരം കേട്ടപ്പോൾ നിന്നു...... അവരുടെ നാവിൽ നിന്നും കേട്ട വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ ആയില്ല......

അതെ സമയം ആദി നിന്നെ നോക്കി പുറത്തേക്ക് വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞപ്പോൾ അവളെ വിളിക്കാൻ വേണ്ടി ശിവയും പുറത്തേക്ക് ഇറങ്ങിയിരുന്നു...... എങ്ങോട്ടോ നോക്കി നിൽക്കുന്ന ആദിയെ കണ്ടപ്പോൾ അവൻ വിളിക്കാൻ ഭാവിച്ചു എങ്കിലും വെറുതെ അവൾ നോക്കുന്ന ഇടത്തേക്ക് അവന്റെ ശ്രദ്ധ പതിഞ്ഞു....... പതിയെ അവൻ മുന്നോട്ടേക്ക് നടന്നു.......... മുന്നോട്ട് നടക്കും തോറും അവരുടെ വാക്കുകൾ അവന്റെ കാതിൽ പതിഞ്ഞു കൊണ്ടിരുന്നു..... ഹൃദയം പതിൻ മടങ്ങു വേഗത്തിൽ ഇടിച്ചു....... ആദിയുടെ ഉള്ളം അറിയാതെ വിറക്കുന്നുണ്ടായിരുന്നു..... ആ കണ്ണുകൾ പിടച്ചു...... കണ്ണുനീർ കവിളിനെ മുത്തമിട്ടു...... ശിവ പിറകിൽ വന്നു നിന്നത് അവൾ അറിഞ്ഞിരുന്നില്ല..... ശിവയും തീർത്തും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..... കേട്ടത് ഒന്നും ഉൾകൊള്ളാൻ അവന്റെ മനസിന് ആയില്ല...... ആ പേര് വീണ്ടും വീണ്ടും അവന്റെ മനസിനെ പിടിച്ചു കുലുക്കി.......... ഓർമ്മകളുടെ അയക്കടലിൽ അവൻ അകപ്പെട്ട് പോകുന്നത് പോലെ.................... അച്ഛാ.........

ആദിയുടെ നാവിൽ നിന്നും അറിയാതെ വാക്കുകൾ പുറത്തേക്ക് വന്നു..... ആ ശബ്ദം ഇടറിയിരുന്നു..... പെട്ടന്ന് അവർ മുന്നാളും ഞെട്ടി കൊണ്ടു അവൾ നിന്ന ഭാഗത്തേക്ക് നോക്കി...... ആദിയെയും അവൾക്ക് പിറകിൽ ആയി ശിവയെയും അവിടെ കണ്ടപ്പോൾ തന്നെ എല്ലാം അവർ കേട്ടു എന്ന് മനസിലായി........ ആദി തിരിഞ്ഞു നടക്കാൻ ശ്രമിച്ചപ്പോൾ ആണ് പിന്നിൽ നിൽക്കുന്ന ശിവയെ അവൾ കണ്ടത്...... അവന്റെ കണ്ണുകൾ മുഴുവൻ ചുവപ്പ് വ്യാപിച്ചിരുന്നു..... പക്ഷെ ഒരു തുള്ളി കണ്ണുനീർ പോലും ആ കണ്ണിൽ നിന്നും പുറത്തേക്ക് വീണില്ല.......... മരവിച്ചു പോയിരുന്നു............. ആദി അവനെ തന്നെ ഒരു നിമിഷം നോക്കി നിന്നു പോയി..... ശിവയുടെ കണ്ണുകൾ ആദിയുടെ കണ്ണുകളിൽ തന്നെയായിരുന്നു...... ആ കണ്ണുകൾ അവനോട് എന്തൊക്കെയോ പറയുന്നത് പോലെ തോന്നി അവനു..... എന്തോ ഓർത്തത് പോലെ ആദിയുടെ കൈകളിൽ പിടിച്ചു ശിവ ആ അച്ഛന്മാരെ അടുത്തേക്ക് നടന്നു..... അവർക്ക് മുന്നിൽ നിൽകുമ്പോളും ശിവ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു......

കേട്ടത് ഒന്നും വിശ്വസിക്കാൻ അവനു ആവുന്നുണ്ടായിരുന്നില്ല..... "അങ്കിൾ..... നിങ്ങൾ മൂന്നുപേരും ഇപ്പൊ ഇവിടെ സംസാരിച്ചത് എല്ലാം സത്യമാണോ....." "മോനെ....." "പറ അച്ഛാ സത്യമാണോ....." "മ്മ് സത്യമാണ്....." "അപ്പോൾ ഈ കല്യാണം എല്ലാം അറിഞ്ഞു കൊണ്ടായിരുന്നോ....... നിങ്ങൾ മുന്നുപേരും ചേർന്നാണോ ഈ കല്ല്യാണം......" "മ്മ് അതെ..... നിങ്ങളെ ഒരുമിപ്പിച്ചത് ഞങ്ങള..... അതിന് വേണ്ടി അച്ചുനെയും കണ്ണനെയും ഒരു മാർഗമായി സ്വീകരിച്ചതും ഞങ്ങൾ തന്നെയാ......" അവരോട് അത് എല്ലാം ചോദിക്കുമ്പോളും ശിവയുടെ കൈകൾ ആദിയുടെ കൈകളുമായി കോർത്തിട്ട് തന്നെയായിരുന്നു..... എന്തോ അവളും അത് തടഞ്ഞില്ല............... "നിങ്ങൾ രണ്ടാളും തുല്യ ദുഖിതർ ആ.......... ഒരേ അപകടത്തിൽ വെച്ചു മാറി മറിഞ്ഞതാണ് നിങ്ങളുടെ ജീവിതം....... ആ അപകടത്തിനു ശേഷവും നിങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ആണ് ഇന്ന് ആദിയുടെ കണ്ണുകൾ....... ആ ആക്‌സിഡനന്റിൽ ഇരുട്ട് നിറഞ്ഞ ഇവളുടെ കണ്ണുകൾക്ക് വെളിച്ചം പകർന്നത് ഗായുന്റെ കണ്ണുകൾ ആണ്......

അതെ മോനെ..... ഞാൻ ഞാൻ തന്നെയാ അവൾ ഈ കണ്ണുകളിലൂടെ എങ്കിലും ജീവിക്കണം എന്ന് കരുതി......." അവസാനമാകുമ്പോളേക്കും ആ അച്ഛന്റെ ശബ്ദവും ഇടറിയിരുന്നു................ എല്ലാം യാദൃഷികം ആയിരുന്നോ..... അതോ അതും വിധിയുടെ തീരുമാനം ആയിരുന്നോ...... ഒന്നും ഉൾകൊള്ളാൻ രണ്ടു പേർക്കും ആവുന്നുണ്ടായിരുന്നില്ല...... കാരണമറിയാതൊരു നോവ് ആദിയെയും പിടിച്ചു കുലുക്കി..... കണ്ണുകൾ വല്ലാതെ വിറകൊണ്ടു.................. അപ്പോൾ ശിവ ശിവയുടെ പ്രണയം............. അവന്റെ ഗായുന്റെ കണ്ണുകൾ ആണോ ഇന്ന് എനിക്ക് നിറം പകരുന്നത്..... അല്ലായിരുന്നു എങ്കിൽ എനിക്ക് കാഴ്ചയുടെ നിറങ്ങളുടെ ഈ ലോകം അന്യമാകുമായിരുന്നോ................... എല്ലാരും മുൻപേ എല്ലാം അറിഞ്ഞിരുന്നുവോ..... അറിയാത്തതായി ശിവയും ആദിയും മാത്രം...... ഇത് ദൈവതിന്റെ തീരുമാനം ആണോ അതോ മനുഷ്യർ തീർത്ത തീരുമാനമോ......... എന്തൊക്കെയോ ചിന്തകൾ അവളെ വേട്ടയാടി...... ശിവയുടെ കൈകൾ അപ്പോളും ആദിയുടെ കൈയിൽ ബന്ധിച്ചിരുന്നു.......

അച്ഛന്മാരെ കൂടെ ഉള്ള മറ്റേ വ്യക്തി മുന്നോട്ടു വന്നു ആദിയുടെ തലയിൽ ഒന്നു തലോടി...... മോളെ....... ആ കണ്ണിൽ നോക്കി അദ്ദേഹം ഒന്നു വിളിച്ചു....... അറിയാതെ പോലും ആ കണ്ണുകൾ ഒന്നു വിറകൊണ്ടിരുന്നു...... പ്രിയപ്പെട്ട ആരെയോ സാമിപ്യം അറിഞ്ഞത് പോലെ ആ കണ്ണുകൾ പിടച്ചിരുന്നു.............. ഞാൻ മോളെ എന്ന് വിളിച്ചോട്ടെ................. ആ വാക്കുകളിൽ നിന്നും ആദി അറിഞ്ഞിരുന്നു അത് ഗായുന്റെ അച്ഛൻ ആണെന്ന്..... എന്തോ അദ്ദേഹത്തെ കാണുമ്പോൾ അവളിൽ ഒരു നോവ് ഉണരുന്നു...... നാവ് പക്ഷെ ചലിച്ചില്ല...... ശബ്ദം തൊണ്ടയിൽ കുരുങ്ങി കിടക്കുന്നത് പോലെ...... സമ്മതം എന്നത് പോലെ അവൾ തല ചലിപ്പിച്ചു...... ആ അച്ഛൻ അവളെ ചേർത്ത് പിടിച്ചു......... എന്തോ അപ്പോളേക്കും ശിവയുടെ കരങ്ങൾ അവളെ കരങ്ങളെ മോചിപ്പിച്ചിരുന്നു....... ശിവ അവിടെ നിന്നും അകത്തേക്ക് തിരിഞ്ഞു നടന്നു..... എന്തോ അവന്റെ മനസ് ശുന്യമായിരുന്നു...... ആദിയെ വിളിക്കാൻ പോയ ശിവയിൽ പെട്ടന്ന് ഉണ്ടായ മാറ്റം അവിടെ എല്ലാരേയും അതിശയിപ്പിച്ചു.....

ഗായുന്റെ അച്ഛന്റെ കരങ്ങൾ പിടിച്ചു വരുന്ന ആദിയെ എല്ലാരും ഒരു അത്ഭുതത്തോടെ നോക്കി..... അവിടെ ഉള്ള എല്ലാവർക്കും ആ സത്യം അറിയില്ലായിരുന്നു..... എല്ലാം എല്ലാവരോടും പറഞ്ഞു...... ശിവ ഭക്ഷണം കഴിക്കാതെ റൂമിൽ പോയി ഇരുന്നു...... ഇടക്ക് എപ്പോളോ ഗായുന്റെ ഓർമ്മകൾ അവന്റെ മനസിനെ കൂടുതൽ അസ്വസ്ഥതമാക്കി....... ഇല്ല..... ഒരിക്കലും ഒരിക്കലും ഗായു ആവാൻ ആദിക്ക് സാധിക്കില്ല..... അവളുടെ കണ്ണുകൾ ഉള്ളത് കൊണ്ടു മാത്രം അവൾ ഗായു ആവില്ല..... ആരവിനെ മറന്നു തന്നെ സ്നേഹിക്കാൻ അവൾക്കും ആവില്ല..... പക്ഷെ എല്ലാവരും കൂടെ....... ഒന്നും മനസിലാവാതെ വലിയൊരു സങ്കർഷത്തിൽ അകപ്പെട്ട് പോകുന്നത് പോലെ അവനു തോന്നി...... കൈകൾ മുടിയെ കൊരുത്തു വലിച്ചു.......... അറിയാതെ തന്നെ ആ മിഴികൾ ഉറക്കത്തിൽ വഴുതി വീണിരുന്നു.................. ആദിയുടെ വീട്ടുകാർ മടങ്ങി പോകുമ്പോളും ശിവ മയക്കത്തിൽ ആയിരുന്നു..... അവനെ വിളിക്കണ്ട എന്ന് ആദി തന്നെയാണ് പറഞ്ഞത്............ എന്തോ അവന്റെ മനസ് ഇപ്പൊ അവൾക്ക് അറിയാൻ പറ്റുന്നത് പോലെ....... പ്രണയമോ സഹതാപമോ ഒന്നും അല്ല........ ആ വികാരത്തിന് എന്തു പേരിടണം എന്നും അവൾക്ക് അറിയില്ല....... സൂര്യൻ മറഞ്ഞു അന്തരീഷം ആകെ ഇരുട്ട് വ്യാപിച്ചു.....

അപ്പോളും ശിവ മയക്കത്തിൽ ആയിരുന്നു....... പിന്നീട് എപ്പോളോ അവൻ മയക്കത്തിൽ നിന്നും ഞെട്ടി ഉണരുമ്പോൾ ആദി റൂമിലേക്ക് കേറി വന്നതും ഒരുമിച്ചു ആയിരുന്നു....... രണ്ടു പേരും ഒരു നിമിഷം പരസ്പരം നോക്കി നിന്നു പോയി...... ശിവയുടെ അധരങ്ങളിൽ ഒരു പുഞ്ചിരി വിടർന്നു......... അർത്ഥമറിയാത്ത ഒരു പുഞ്ചിരി..... ആദിയും തിരിച്ചു ഒരു നേർത്ത പുഞ്ചിരി അവനു സമ്മാനിച്ചു....... അവൻ കണ്ണുകൾ ഒന്നു തിരുമ്പി കൊണ്ടു എഴുനേറ്റു ബാത്‌റൂമിലേക്ക് നടന്നു...... ബാത്‌റൂമിൽ കേറുന്നതിന് മുൻപ് അവൻ ആദിയെ ഒന്നു തിരിഞ്ഞു നോക്കി...... ആദി...... മ്മ്...... എനിക്ക് നിന്നോട് സംസാരിക്കണം.............. ഒരു അഞ്ചു മിനുട്ട് ഞാൻ പെട്ടന്ന് വരാം...... ഇവിടെ ഉണ്ടാകുവോ..... മ്മ്...... ശിവക്ക് കോഫി വേണോ........ അവൻ നെറ്റിയിൽ ഒന്നു തലോടി....... ശേഷം ഒരു കുഞ്ഞു ചിരിയോടെ അവൻ തലയാട്ടി..... അവളും ഒന്നു ചിരിച്ചു പുറത്തേക്ക് നടന്നു......

ശിവ ബാത്‌റൂമിലും കേറി....... ശിവ കുളിച്ചു പുറത്തു ഇറങ്ങുമ്പോൾ ആദി റൂമിൽ ഉണ്ടായിരുന്നു..... അവളെ കൈയിൽ ആവി പറക്കുന്ന ചൂട് കോഫി ഉണ്ടായിരുന്നു....... അവൾ അവന്റെ നേരെ ആ കോഫി നീട്ടി...... അവൻ അത് വാങ്ങി വളരെ ശ്രദ്ധയോടെ പതുകെ പതുക്കെ കുടിച്ചു........ ആദി പതിയെ ബാൽക്കണിയിലേക്ക് നടന്നു...... ആകാശത്തു നക്ഷത്രങ്ങൾ മിഞ്ഞി തിളങ്ങുന്നുണ്ടായിരുന്നു..... ആ നക്ഷത്രങ്ങൾ അവളോട് കണ്ണു ചിമ്മി കാണിക്കുന്നത് പോലെ...... അതിൽ നിന്നും ഒറ്റപെട്ടു ഒരു കുഞ്ഞു നക്ഷത്രം മാത്രം വേറിട്ടു നിൽക്കുന്നുണ്ടായിരുന്നു...... പെട്ടന്ന് തന്നെ ആ നക്ഷത്രം മാഞ്ഞു പോയി........... ആദി..... മ്മ്...... ശിവ അവൾക്ക് അരികിൽ വന്നു നിന്നത് അവൾ അറിഞ്ഞിരുന്നു..... അവനു പറയാൻ ഉള്ളത് കേൾക്കാൻ അവൾ തയാറായിരുന്നു...... എന്തോ അവനെ കേൾക്കാൻ ഉള്ള് കൊണ്ടു കൊതിക്കുന്നത് പോലെ...... ഒരിക്കലും അത് പ്രണയം അല്ല..... സഹതാപവും അല്ല..... മറ്റെന്ത..... അറിയില്ല..... പേരറിയാത്ത എന്തോ ഒരു വികാരം....................... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story