ആദികൈലാസ് : ഭാഗം 12

Aathikailas

രചന: നേത്ര

ആദി...... മ്മ്...... എനിക്ക് പറയാൻ ഉള്ളത് എന്താ എന്ന് നിനക്ക് അറിയാം അല്ലെ..... മ്മ് അറിയാം..... ഒരിക്കലും നിന്നെ ഞാൻ സ്നേഹിക്കില്ല എന്ന് പറയില്ല ഞാൻ...... ഒരുപക്ഷെ നിന്നെ ഞാൻ സ്നേഹിക്കും പക്ഷെ അതിന് എനിക്ക് സമയം വേണം................ നിനക്കും അങ്ങനെ തന്നെ ആണെന്ന് അറിയാം..... ജീവന് തുല്യം സ്നേഹിച്ച ഒരാൾ പെട്ടന്ന് ഇല്ലാതാകുമ്പോൾ ഉള്ള വേദന അറിഞ്ഞവൻ തന്നെയാണ് ഞാനും ആ എനിക്ക് നിന്നെ മനസിലാകും...................... ഒരിക്കലും ഇവിടെ നിന്നെ ആരും എന്നെ സ്നേഹിക്കാൻ നിന്നെ നിർബന്ധിക്കില്ല.......അത്രയും കാലം നമ്മൾക്ക് നല്ല ഫ്രണ്ട്‌സ് ആയി ഇരിക്കാം...... നിനക്ക് സമ്മതം ആണോ...... എല്ലാം കേട്ടപ്പോൾ ഒരു നിമിഷം അവൾ ശിവ യെ നോക്കി നിന്നു പോയി.........എന്തോ ഓർത്തത് പോലെ ശിവ നീട്ടിയാ കൈകളിലേക്ക് അവൾ കൈ ചേർത്തു....... സമ്മതം എന്നത് പോലെ.....

രണ്ടു പേരെയും ചൊടികളിൽ പുഞ്ചിരി വിടർന്നു....... അത്രയും നന്നായി പരസ്പരം മനസിലാക്കാൻ കഴിയുന്നവർക്ക് ഒരുനാൾ എന്തായാലും പരസ്പരം സ്നേഹിക്കാൻ ആവും...... കാലം എത്ര കഴിഞ്ഞാലും ആ ദിനം ഇനി വിതുരമല്ല....... ആദിത്യയും കൈലാസും 🔥ആദികൈലാസ് 🔥ആയി ലയിച്ചു ചേരുന്ന ആ നാൾ....... ആ ദിനം അങ്ങനെ അങ്ങ് കഴിഞ്ഞു പോയി..... ശിവയും ആദിയും ഒരു ബെഡ്ന്റെ രണ്ടാറ്റാതായി കിടന്നു..... പതിയെ ഉറക്കത്തെ പുൽകി..... എന്തോ അന്ന് അവൾ നന്നായി ഉറങ്ങി..... സ്വപ്‌നങ്ങൾ അവളെ വേട്ടയാടിയില്ല............ ഇടക്കെപ്പോളോ ആ ചുണ്ടിൽ പുഞ്ചിരി വിടർന്നിരുന്നു.......... ഗാഢമായ മയക്കത്തിൽ ആയിരുന്നു അവൾ............... ആ പുഞ്ചിരിക്ക് അർത്ഥം എന്താണെന്ന് മാത്രം അറിയില്ല....... പിറ്റേ ദിവസം കണ്ണന്റെ പിറന്നാൾ ആയതു കൊണ്ടു തന്നെ എല്ലാരേയും അച്ചു നേരത്തെ വിളിച്ചു എഴുന്നേൽപ്പിച്ചു......

എല്ലാവരും ചേർന്ന് കണ്ണനെ വിഷ് ചെയ്തു..... എന്തോ ആ നിമിഷങ്ങൾ എല്ലാം ഒരുപാട് സന്തോഷത്തിൽ ആയിരുന്നു എല്ലാരും........ കൊഴിഞ്ഞു പോയ സന്തോഷം എല്ലാം തിരിച്ചു ലഭിക്കുന്നത് പോലെ തോന്നി അമ്മക്കും അച്ഛനും എല്ലാം......... അച്ചുന്റെയും കണ്ണന്റെയും കുസൃതിയിൽ എല്ലാരും സങ്കടം എല്ലാം മറന്നു...... അച്ചു തന്നെയാണ് ബാംഗ്ലൂർ പോകാൻ ഉള്ള ഫ്ലൈറ്റ് ടിക്കറ്റ് കണ്ണന് നൽകിയത് അവളെ കവിളിൽ അവൻ അവന്റെ ചുണ്ടുകൾ അമർത്തി....... അവരെ രണ്ടാളെയും സ്നേഹ പ്രകടനം കണ്ടപ്പോൾ ആദി അവിടെ നവിയെയും അവളെയും കാണുകയായിരുന്നു................. എന്തോ....... അറിയില്ല..... കണ്ണിൽ നിന്നും ആ നിമിഷം കണ്ണുനീർ പോയിഞ്ഞില്ല........... വറ്റി പോയിരിക്കുന്നു...... ആ ദിനം മുഴുവൻ ആഘോഷം ആയിരുന്നു....... വീട്ടുകാർ മാത്രം അടങ്ങുന്ന ഒരു കുഞ്ഞു സ്വർഗം.................

ആ ദിനം പെട്ടന്ന് തന്നെ കൊഴിഞ്ഞു വീണു...... ആദ്യത്തെ പോലെ അല്ല ശിവ ഇടക്ക് ആദിയോട് സംസാരിക്കും..... അവൻ വാക്ക് കൊടുത്തത് പോലെ അവർ ഇന്ന് നല്ല ഫ്രണ്ട്‌സ് ആണ്....... എന്തും തുറന്നു പറയാൻ ആവുന്ന നല്ലൊരു ഫ്രണ്ട്ഷിപ് അവർക്കിടയിൽ രൂപപെടുകയായിരുന്നു........ ഒരിക്കലും അവന്റെ താലിയുടെ അവകാശി ആണെന്ന അധികാരം അവൻ അവളിൽ കാട്ടിയില്ല...... അവളും തിരിച്ചു അങ്ങനെ തന്നെയായിരുന്നു.......... നാളുകൾ പിന്നെയും കൊഴിഞ്ഞു പോയി...... രണ്ടു ദിവസം കഴിഞ്ഞാൽ കണ്ണൻ ബാംഗ്ലൂറിലേക്ക് പോകുകയാണ്..... അച്ചുനു അതിൽ സങ്കടം ഉണ്ട് എങ്കിലും അവൾ മുഴുവൻ സമയവും കണ്ണനോട് വഴക്ക് ഉണ്ടാക്കി നടക്കുകയാ....... എന്തോ അവർ തമ്മിൽ വല്ലാത്തൊരു ബോണ്ട്‌ ആ...... എന്നും മുഖം വീർപ്പിച്ചു നടന്നിരുന്ന ശിവ എല്ലാവരെയും കൂടെ സമയം ചിലവായിക്കാൻ തുടങ്ങി..... നല്ലൊരു മാറ്റമായിരുന്നു അത്..... ഓർമ്മകൾ വന്നു മുടുമ്പോൾ ആദിയിൽ വേദന താളം കെട്ടും എങ്കിലും അവൾ കരഞ്ഞില്ല പിന്നീട്..... എന്തോ കണ്ണുനീർ പോലും വറ്റി തുടങ്ങിയിരുന്നു.......

ആമി പിന്നെ അവളെ വിളിച്ചില്ല..... എന്നും ആദി അങ്ങോട്ട്‌ വിളിക്കാൻ ശ്രമിച്ചു എങ്കിലും ആ നമ്പർ നിലവിൽ ഇല്ല എന്നത് അവളെ വല്ലാതെ വേദനിപ്പിച്ചു...... ആമിന്റെ കാര്യം ശിവയോട് പറഞ്ഞപ്പോൾ അവളെ കണ്ടു പിടിക്കാം എന്ന് ശിവ അവൾക്ക് വാക്ക് കൊടുത്തു....... *********** ഇല്ല ശിവ....... നീ ആ ആദിത്യയെ സ്നേഹിക്കാൻ പാടില്ല...... ശിവ എന്നും ഗായുന്റെയാ..... ഗായുന്റെ മാത്രം.....ആദിത്യ...... വേണ്ട.... വേണ്ട നീ എന്റെ ശിവയെ സ്വന്ധമാകൻ ഞാൻ സമ്മതിക്കില്ല...... ശിവ എന്നും ഗായുന്റെ മാത്രം ആ...... ഗായുന്റെ മാത്രം...... ഒരു ഭ്രാന്തിയെ പോലെ അലറി വിളിക്കുന്ന അവളുടെ ശബ്ദം ആ മുറിയിൽ മാത്രം ഒതുങ്ങി...... അവളുടെ കണ്ണുകളിൽ അഗ്നി എരിഞ്ഞു....... ആ കണ്ണിലെ അഗ്നി അവളോട് ഉള്ള പക മാത്രമായിരുന്നു..... അതെ ആദിയോട് മാത്രം ഉള്ള പക........ എന്നോ നിലതെറ്റി പോയ ഒരു ഭ്രാന്തിയുടെ പക....... ************

കണ്ണന് കൊണ്ടു പോകാൻ ഉള്ള ഡ്രസ്സ്‌ എല്ലാം അടുക്കി വെക്കാൻ അവനെ സഹായിക്കുകയായിരുന്നു അച്ചുവും ആദിയും..... അച്ചുനെ അമ്മ വിളിച്ചപ്പോൾ അവൾ ഇപ്പൊ വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി...... ഹാവൂ അങ്ങനെ ഇതൊക്കെ ഒന്നു പാക്ക് ചെയ്തു...... എല്ലാം കഴിഞ്ഞോ.... മ്മ് എല്ലാം കഴിഞ്ഞു.... അയ്യോ ഒരു സാധനം വിട്ടു പോയി.... എന്താ... ആദി ഇതേ ആ ഷെൽഫിന്റെ മുകളിൽ ഉള്ള ബോക്സ്‌ ഒന്നു എടുക്കുവോ ക്യാമറ ആ..... മ്മ് ഓക്കേ..... ആ ചെയർ ഉപയോഗിച്ചോ.... ഓക്കേ..... ആദി അവിടെ ഇരുന്ന ചെയർ കുറച്ചു നീക്കി ഇട്ടു അതിന് മേലെ കേറി ആ ബോക്സ്‌ എടുത്തു...... ബോക്സിന്റെ മേലെ മുഴുവൻ പോടീ ആയതു അവൾ ശ്രദ്ധിച്ചില്ല പെട്ടന്ന് എടുത്തു കൈയിൽ പിടിച്ചപ്പോൾ തന്നെ അവളെ കണ്ണിൽ പോടീ അയ്....... സ്സ്സ്...... അയ്യോ എന്താ ആദി..... ഹേ പ്രശ്നം ഒന്നുല്ല..... കൈയിലെ ബോക്സ്‌ വീഴതെ പിടിച്ചു കൊണ്ടു അവൾ ചെയറിൽ നിന്നും തായേ ഇറങ്ങി..... ബോക്സ്‌ കണ്ണന്റെ കൈയിൽ കൊടുത്തു.....

കൈ കൊണ്ടു കണ്ണ് തിരുമ്പി കൊണ്ടു ആദി പുറത്തു ഇറങ്ങാൻ നോക്കിയപ്പോൾ നിർബന്ധിച്ചു അവൻ അവളെ ബാത്‌റൂമിൽ പറഞ്ഞു വിട്ടു ശേഷം ക്യാമറയിലെ പോടീ എല്ലാം കളഞ്ഞു അത് കൂടെ പാക്ക് ചെയ്തു വെച്ചു..... അപ്പോളേക്കും ആദി കണ്ണു കഴുകി കൊണ്ടു റൂമിൽ വന്നിരുന്നു..... ഹാ ബ്രോ എല്ലാം പാക്ക് ചെയ്തില്ലേ........... അത് പറഞ്ഞു വേഗത്തിൽ റൂമിലേക്ക് നടന്നു വന്ന അച്ചുനെ ആരോ പിറകിൽ നിന്നും തള്ളിയത് പോലെ അവൾക്ക് തോന്നി...... പെട്ടന്ന് ആയതു കൊണ്ടു നിയന്ത്രണം കിട്ടാതെ അവൾ കണ്ണന്റെ മേലേക്ക് ചെന്നു വീണു..... കണ്ണൻ നേരെ മുന്നിൽ ഉള്ള ആദിയെ തട്ടി അവളോടൊപ്പം ബെഡിലേക്കും....... എടി പിശാചെ എഴുന്നേൽക്കടി...... കണ്ണൻ അവന്റെ മേലെ കിടക്കുന്ന അച്ചുനോട്‌ പറഞ്ഞു അവൾ ഒന്നു ഇളിച്ചു കൊണ്ടു എഴുനേറ്റു...... അവൻ ഒന്നു ശ്വാസം വലിച്ചു വിട്ടു എഴുന്നേൽക്കാൻ നോക്കുമ്പോൾ ആയിരുന്നു പെട്ടന്ന് കണ്ണാ........ അവൻ വേഗം തന്നെ എഴുനേറ്റു..... അവൻ എഴുനേറ്റത്തും ആദിയും എഴുനേറ്റു..... അപ്പോളേക്കും റൂമിലേക്ക് എത്തിയ അച്ഛന്റെ കൈയിൽ നിന്നും കണ്ണന്റെ കവിളിൽ അടി വീണിരുന്നു...........

മൂന്നുപേരും ഒന്നു പകച്ചു പോയി..... അവർക്ക് പറയാൻ ഉള്ളത് കേൾക്കാൻ പോലും കൂട്ടാക്കാതെ അച്ഛൻ എന്തോകെയോ പറഞ്ഞു...... നിന്റെ കുട്ടി കളി കുറച്ചു കൂടുന്നുണ്ട്......... ഇതേ ഇവൾ നിന്റെ ഏട്ടത്തി ആ അത് ആരാണെന്ന് ഞാൻ പറഞ്ഞു തരണോ നിന്റെ സഹോദരന്റെ ഭാര്യ...... അത് നീ മറക്കരുത്..... ഇപ്പൊ നീ ഇവളെ എന്താ ചെയ്തത്........ അച്ഛാ....... വേണ്ട ഒന്നും പറയണ്ട.... എല്ലാം ഞാൻ കണ്ടു എന്റെ മകൻ ഇങ്ങനെ ആയെന്ന് ഞാൻ അറിഞ്ഞില്ല...... അച്ഛൻ എന്തൊക്കെ ആ പറയുന്നത് അച്ചുവും ആദിയും ഇടയ്ക്കു കേറി പറയാൻ ശ്രമിച്ചു എങ്കിലും അവർ പറയുന്നത് ഒന്നും അച്ഛൻ കേട്ടില്ല............... എല്ലാം കേട്ടു നിന്ന ശിവ അവരെ അടുത്തേക്ക് വന്നു...... അച്ഛാ ഇവർക്ക് പറയൻ ഉള്ളത് അച്ഛൻ എന്താ കേൾക്കാതെ..... മ്മ്... ലച്ചു പറഞ്ഞത് എല്ലാം അച്ഛൻ വിശ്വസിച്ചോ........ അതാണോ അച്ഛൻ കണ്ണനെ ഇങ്ങനെ ഓക്കേ പറയാൻ ഉള്ള കാരണം..... മാറ്റാരെക്കാളും ഇവനെ അറിയുന്നത് അച്ഛന് അല്ലെ..... ലച്ചു എന്നാ പേര് കേട്ടപ്പോൾ അച്ഛൻ ഒഴികെ ബാക്കി മൂന്നുപേർക്കും ഒന്നും മനസിലായില്ല.......

മോനെ...... അച്ഛന്റെ ശബ്ദം ഇടറി പോയിരുന്നു........... അച്ഛനെ ഞാൻ കുറ്റം പറയില്ല..... അവൾ പറഞ്ഞത് ഓക്കേ കേട്ടാൽ ആരായാലും തെറ്റ് ധരിച്ചു പോകും...... അത്രയും പറഞ്ഞു കണ്ണനെ ചേർത്ത് പിടിച്ചു അവന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുക്കുന്ന ശിവയെ എല്ലാരും അത്ഭുതത്തോടെ നോക്കി..... എന്താ അവിടെ സംഭവിച്ചത് എന്ന് അവർക്ക് ഒരു നിമിഷം മനസിലായില്ല......... എല്ലാരും എന്നെ ഇങ്ങനെ നോക്കണ്ട......... നിങ്ങളെ എല്ലാം മനസ്സിൽ ഇപ്പൊ എന്താ എന്ന് എനിക്ക് മനസിലാകും...... അച്ചു ഈ റൂമിൽ നിന്നും പുറത്തു പോയത് തൊട്ടു ലച്ചു ഇവിടെ ഉണ്ടായിരുന്നു..... നിങ്ങൾ പോലുമറിയാതെ..... അവൾ തന്നെ ആ അച്ഛനോട് നിങ്ങളെ കുറിച്ച് മോശമായി പറഞ്ഞത്.... അത് എന്തിനാ എന്ന് അറിയില്ല....... പക്ഷെ അത്രയും മോശമായി അവൾ പറഞ്ഞു കഴിഞ്ഞു തിരിച്ചു ഇങ്ങോട്ട് തന്നെ വരുന്നത് ഞാൻ കണ്ടതാ....

വേഗത്തിൽ ഓടി വന്ന അച്ചു ഒരുപക്ഷെ പുറത്തു നിൽക്കുന്ന അവളെ കണ്ടിട്ടുണ്ടാകില്ല അതാകാം അവൾ തള്ളിയപ്പോൾ അച്ചു ബാലൻസ് കിട്ടാതെ കണ്ണന്റെ മേലെ വീണത്...... അവൾ പറഞ്ഞത് എല്ലാം മനസ്സിൽ ഇട്ടു കുഴച്ചു അച്ഛൻ ഇവിടെ എത്തിയതും ആ സമയം തന്നെ..... പെട്ടന്ന് എല്ലാം കണ്ടപ്പോൾ അച്ഛനും തെറ്റ് ധരിച്ചു പോയി..... അത്രയും പറഞ്ഞു ശിവ എല്ലാരേയും നോക്കി..... അച്ഛന്റെ മിഴികൾ തഴുന്നത് കണ്ടപ്പോൾ കണ്ണാൻ അച്ഛന്റെ കെട്ടിപിടിച്ചു....... അച്ഛന് അച്ഛന്റെ കണ്ണനെ വിശ്വാസം ഇല്ലേ...... മോനെ....... സാരമില്ല അച്ഛാ..... പക്ഷെ എനിക്ക് അവളെ കാണണം..... മോനെ വേണ്ട.... അവളും എന്നെ പോലെ തെറ്റ് ധരിച്ചത് ആകാം..... മ്മ്..... ഒന്നാമർത്തി മൂളി കൊണ്ടു കണ്ണാൻ മറ്റെങ്ങോട്ടോ നോക്കി..... പുറത്തേക്ക് നടക്കാൻ നിന്ന ആദിയെ ശിവ തടഞ്ഞു....... അച്ഛാ..... ഇതേ ഇവൾ എന്റെ ഭാര്യ ആയിട്ടാണ് ഈ വീട്ടിൽ വന്നത് എങ്കിലും...... എന്റെ ഭാര്യ എന്നതിൽ ഉപരി ഇവളെ ഈ വീടുമായി ബന്ധിക്കുന്നത് ഇവരാണ്..... വന്ന അന്ന് തൊട്ടു നിഴലായി ഇവളെ കൂടെ നടന്ന........

. ഒറ്റക്ക് അല്ലെന്ന് ഓരോ നിമിഷവും ഇവളോട് പറയാതെ പറഞ്ഞ ഈ രണ്ടു പേർ...... ഇവർക്ക് എന്നും ഇവൾ സഹോദരി ആണ് അച്ഛാ..... ഒരിക്കലും എന്റെ അനിയൻ ഇവളെ മറ്റൊരു കണ്ണിലൂടെ കാണില്ല....... മകളെ അച്ഛൻ....... ആ സ്നേഹത്തിന് മുന്നിൽ ആ അച്ഛൻ പോലും തൊറ്റുപോകുന്നത് പോലെ തോന്നി........ മകനെ തെറ്റ് ധരിച്ചു പോയതിൽ ആ അച്ഛൻ കണ്ണനെ ചേർത്ത് നിർത്തി ഒരുപാട് തവണ മാപ്പ് പറഞ്ഞു......... അത്രയും സമയം സങ്കടം നിഴലിച്ച ആ അന്തരീഷം കണ്ണനും അച്ചുവും തന്നെ ശാന്തമാക്കി...... ശരിക്കും അവർ രണ്ടാളും ഇല്ലെങ്കിൽ ആ വീട് ഒരിക്കലും പൂർണമാകില്ല............... എല്ലാരും ആ കളി ചിരിയിൽ പതിയെ എല്ലാം മറന്നു...... എങ്കിലും ഉള്ളിലെ സംശയതിന്റെ കനൽ ഒന്നുകൂടി ആളി കത്തിയിരുന്നു ശിവയുടെ മനസ്സിൽ......

ലച്ചുന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങൾ എല്ലാം അവൾ പോലുമറിയാതെ അവൻ നോക്കി കാണുകയായിരുന്നു..... അന്ന് ആദിയുടെ കൈ പൊള്ളിയത് പോലും മനഃപൂർവം ആണെന്ന് അവനു തോന്നി..... പുറമെ ശാന്തമായി പെരുമാറുന്നുണ്ടെങ്കിലും ഇടക്ക് ആരുമറിയാത്ത അവളെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റം ശിവ മാത്രം ശ്രദ്ധിച്ചു....... കണ്ണാൻ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു............ അവൻ പോയപ്പോൾ തൊട്ടു അച്ചു ഓഫ് ആണ്..... അവളെ കുറച്ചു എങ്കിലും ഓൻ ആക്കി എടുത്തത് ആദി ആണ്...... അവൾക്ക് വേണ്ടി ആദി ആ പഴയ കിലുക്കപ്പെട്ടി അയ് മാറിയിരുന്നു ഒരു നിമിഷം....... എല്ലാം മറന്നു ആ പെണ്ണ് മനസറിഞ്ഞു ചിരിച്ചിരുന്നു...... എന്നോ മയക്കത്തിലേക്ക് അമർന്നു പോയ ആ വായാടി പെണ്ണ് ഒരിക്കെ കൂടെ പുനർജനിച്ചിരുന്നു........................ തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story