ആദികൈലാസ് : ഭാഗം 13

Aathikailas

രചന: നേത്ര

കണ്ണന്റെ കുറവ് അവിടെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു..... എങ്കിലും അച്ചുന്റെ കൂടെ ആദി കൂടിയപ്പോൾ ഇത്തിരി എങ്കിലും ആ വീട് ഉണർന്നു........... ആദിയുടെ മാറ്റം എന്തോ ശിവയുടെ ഉള്ളിൽ സന്തോഷം ജനിപ്പിച്ചു..... ആ പെണ്ണിനോട് അവനു വല്ലാത്തൊരു ഇഷ്ട്ടം തോന്നി...... പ്രണയമാണോ എന്ന് അറിയില്ല പക്ഷെ അവളുടെ പുഞ്ചിരിയിൽ അറിയാതെ എങ്കിലും അവന്റെ ഉള്ളൊന്നു ശാന്തമാകുന്നത് പോൽ...... നാളുകൾ കടന്നു പോയി...... കണ്ണൻ ബാംഗ്ലൂർ പോയിട്ട് ഒരു മാസം ആവറയിരിക്കുന്നു..... അവനെ അവിടെ എല്ലാരും ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്..... എന്തോ ആലോചിച്ചു റൂമിൽ ഇരിക്കുകയായിരുന്നു ആദി..... അത് കണ്ടു കൊണ്ടാണ് ശിവ റൂമിലേക്ക് വന്നത്..... അവൻ കുറച്ചു സമയം അവളെ നോക്കി എങ്കിലും അവൾ അതൊന്നും അറിയാതെ എന്തോ കാര്യമായി ആലോചിക്കുകയായിരുന്നു........ ശിവ അവളെ ഒന്നുകൂടി നോക്കി കൊണ്ടു ടവൽ എടുത്തു ബാത്‌റൂമിൽ കേറി...... ആമി...... ഏതോ ഓർമയിൽ എന്നത് പോലെ ആദിയുടെ നാവിൽ നിന്നും ആ നാമം ഉതിർന്നു വീണു.....

പ്രിയപ്പെട്ട ആർക്കോ എന്തോ അപകടം വരാൻ പോകുന്നു എന്ന് അവളുടെ മനസ് മന്ത്രിച്ചു... അവളുടെ മനസ്സിൽ ആദ്യം ഓടി എത്തിയത് ആ മുഖം ആണ്.... അവളുടെ മാത്രം ആമിയുടെ....... എവിടെയാ നീ..... എന്തിനാ വീണ്ടും എന്നിൽ നിന്നും ഓടി ഒളിക്കുന്നത്...... തിരികെ വന്നൂടെ നിനക്ക്..... ആമിയോടെന്നത് പോലെ അവൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു...... കണ്ണുകളിൽ ആമിയുടെ കരഞ്ഞു കലങ്ങിയ മിഴികൾ തെളിഞ്ഞു..... അത് ആദിയുടെ മനസിനെ വീണ്ടും സങ്കർഷത്തിൽ ആക്കി..... പെയ്യാൻ നിന്ന മഴ മേഘം പോലെ അവളുടെ മിഴികളിൽ നിന്നും കണ്ണുനീർ ഇറ്റു വീണു...... അത് കണ്ടു കൊണ്ടാണ് ശിവ അങ്ങോട്ട്‌ വന്നത്..... എന്തോ വീണ്ടും നിറഞ്ഞു വന്ന ആദിയുടെ കണ്ണുകൾ കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു നോവ്...... പെട്ടന്ന് തന്നെ അവൻ അവളെ അടുത്തേക്ക് നടന്നു....... ആദി...... ഒന്നും ആലോചിക്കാതെ മുന്നിൽ നിൽക്കുന്നത് ആരാ എന്ന് പോലും ഓർക്കാതെ അവൾ ശിവയെ മുറുകെ കെട്ടിപിടിച്ചു......

ഒരിക്കലും ആദിയിൽ നിന്നും അങ്ങനെ ഒരു നീക്കം അവൻ പ്രതീക്ഷിക്കാത്തത് കൊണ്ടാകാം ശിവ ഒന്നു ഞെട്ടി...... അവളെ ചേർത്ത് പിടിക്കാൻ ആരോ ഉള്ളിൽ നിന്നും പറയുന്നത് പോലെ...... പക്ഷെ കൈകൾ അതിന് സഹകരിക്കുന്നില്ല..... എന്തോ ആ പെണ്ണിൽ നിന്നും അവനെ പിന്തിരിപ്പിക്കുന്നു...... എങ്കിലും അവളെ ആ അവസ്ഥ അവന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു...... എത്ര സമയം എന്നില്ലാതെ ആദി ശിവയുടെ നെഞ്ചിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ ഒതുങ്ങി നിന്നു............... കുറച്ചു നിമിഷങ്ങൾക്ക് ശേഷം എന്തോ ഓർത്തത് പോലെ ആദി ശിവയിൽ നിന്നും അടർന്നു മാറി..... അവൾ തന്നിൽ നിന്നും വിട്ടു മാറിയപ്പോൾ പ്രിയപ്പെട്ട എന്തോ തന്നിൽ നിന്നും അടർന്നു വീണത് പോലെയാണ് ശിവക്ക് തോന്നിയത്...... പ്രണയം തോന്നിയോ ആ പെണ്ണിനോട്........ അറിയില്ല.... പക്ഷെ കുറച്ചു നാളുകൾ കൊണ്ടു പ്രണയത്തിനുമപ്പുറം ആ പെണ്ണ് തനിക് ആരോ ആയി മാറിയിരിക്കുന്നു..... ആ നിമിഷം ശിവ അറിയുകയായിരുന്നു...... "ആദി..... എന്താ.... എന്താ തനിക്ക് പറ്റിയെ..... വയ്യേ..... "

അതിരുകടന്നുള്ള ചിന്തകളെ എല്ലാം സ്വയം ബന്ധിച്ചു കൊണ്ടു അവൻ അവളോട് ചോദിച്ചു..... "ആമി..... എന്റെ ആമി....." അത്രമാത്രമേ അവൾ പറഞ്ഞുള്ളു.............. ഇത്തിരി തോർന്ന ആ മിഴികൾ പിന്നെയും നിറഞ്ഞു...... അവളെ അവസ്ഥ മനസിലാക്കിയത് പോലെ ശിവ അവളെ ചേർത്ത് പിടിച്ചു........ അവൾക്കും ആ നിമിഷം ആവിശ്യം ചേർത്ത് നിർത്താൻ ഒരാളെ ആയിരുന്നു...... തന്റെ സങ്കടം എല്ലാം പങ്കു വെക്കാൻ ഒരു നല്ലൊരു സുഹൃത്തിനെ ആയിരുന്നു...... അത്രയും മാത്രമേ ശിവയും ചിന്തിച്ചുള്ളൂ...... പ്രണയമോ...... താലി ബന്ധമോ ഒന്നും ആ നിമിഷം അവിടെ ഇല്ലായിരുന്നു.............. എന്തു വേണമെങ്കിലും തുറന്നു പറയാവുന്ന നല്ലൊരു സുഹൃത്...... തന്നെ മടുപ്പില്ലാതെ കേൾക്കാൻ കഴിയുന്ന ഒരാൾ....... അത്രമാത്രം...... പരസ്പരം എല്ലാ സങ്കടവും പറഞ്ഞു തീർത്തു കഴിഞ്ഞപ്പോൾ എന്തോ തന്നിൽ നിന്നും ഒരു ഭാരം ഒഴിഞ്ഞത് പോലെ തോന്നി ആദിക്ക്...... "ആമി..... ആമി എവിടെയാ..... അവളെ എനിക്ക് മടക്കി കൊണ്ടു വരണം..... ശിവ എന്നെ ഹെല്പ് ചെയ്യാവോ..... അവൾക് ഞാൻ അല്ലാതെ വേറെ ആരും ഇല്ല...........

അവൾ ഇപ്പൊ ഈ നിമിഷം അപകടത്തിൽ ആണെന്ന് ആരോ എന്റെ ഉള്ളിൽ നിന്നും പറയുന്നു......" "ഓക്കേ ഓക്കേ..... ഇപ്പൊ താൻ അച്ചുന്റെ കൂടെ ഇരിക്ക്..... നമ്മൾക്ക് ആമിയെ കണ്ടെത്താം...... അവൾക്ക് ഒന്നും സംഭവിക്കില്ല...... ഞാൻ ഇല്ലേ തന്റെ കൂടെ......" ആ വാക്കുകൾ അവൾക്ക് ഒത്തിരി ആശ്വാസം ആയിരുന്നു....... ആദിയെ നിർബന്ധിച്ചു ശിവ തന്നെ അച്ചുന്റെ അടുത്ത് നിർത്തി...... ആദിന്റെ മൂഡ് ഇപ്പൊ ഓക്കേ അല്ല എന്ന് കണ്ടത് കൊണ്ടാകാം അച്ചു അവളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി......... ഒരുപാട് തവണ വരില്ല എന്ന് പറഞ്ഞു എങ്കിലും അച്ചുന്റെ നിർബന്ധത്തിന് വഴങ്ങി ആദി അവളെ കൂടെ പുറത്തേക്ക് ഇറങ്ങി...... അവർ ആദ്യം പോയത് കടൽ തീരത്ത് ആയിരുന്നു....... എന്തോ ആ നിമിഷം അവൾക്ക് ഓർമ വന്നത് അവസാനമായി അവർ അവിടെ വന്ന ദിനം ആയിരുന്നു...... പോകുന്നതിന് മുൻപ് ആ കടലിനെ തിരിഞ്ഞു നോക്കിയതും എല്ലാം അവളുടെ ഓർമയിലേക്ക് കടന്നു വന്നു...... അന്ന് തനിക്കൊപ്പം ഉണ്ടായിരുന്നവർ എല്ലാം ഇന്ന് തന്നിൽ നിന്നും അകലെയാണ്......

രണ്ടുപേരെ ഇനി തിരിച്ചു പിടിക്കാൻ ആവാത്ത വിധം അകലങ്ങളിലേക്ക് കൊണ്ടു പോയിരിക്കുന്നു...... ഒരാളെ കുറിച്ച് ഒന്നും തന്നെ അറിയില്ല...... എല്ലാം ഓർത്തപ്പോൾ അവളുടെ മനസ് വീങ്ങി...... അന്ന് നാലുപേരും ഒരുമിച്ചു ചിലവായിച്ച ഓരോ നിമിഷവും അവളുടെ കണ്ണിൽ വന്നു തിളങ്ങുന്നത് പോലെ............. ഓർമകൾക്ക് വല്ലാത്തൊരു മന്ത്രികത ആണ്....... ചിലപ്പോൾ എല്ലാം ആവ ക്രൂരത കാണിക്കാറുണ്ട്....... പക്ഷെ ആദി കരഞ്ഞില്ല..... ആ കടലിൽ തന്നെ നോക്കി ഒരുപാട് നേരം ഇരുന്നു........ അച്ചു ആ തിരമാലകളോട് കളിക്കുകയായിരുന്നു........ പെട്ടന്ന് അവൾ ആരോടോ വഴക്ക് ഇടുന്നതും ദേഷ്യം പിടിച്ചു ആദിന്റെ അരികിൽ വന്നു ഇരുന്നതും ഒന്നും ആദി കണ്ടില്ല...... "ഏട്ടത്തി......" അച്ചു വിളിച്ചപ്പോൾ ആണ് ആദി ചിന്തകളിൽ നിന്നും പുറത്തേക്ക് വന്നത്...... "മ്മ്....." അച്ചു അവിടെ നിന്നും ആദിയുടെ കൈയിൽ പിടിച്ചു വേഗം മുന്നോട്ട് നടന്നു...... എന്നാൽ കുറച്ചു മാറി നിന്നു കൊണ്ടു അവരെ തന്നെ നോക്കി നിന്ന ആ ചെറുപ്പക്കാരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു...... അവന്റെ കണ്ണുകളിൽ കുറുമ്പ് നിറഞ്ഞു..... കുറുമ്പിനും അപ്പുറം ആ കണ്ണിൽ നിറഞ്ഞു നിന്നത് പ്രണയം ആയിരുന്നു......... പറയാതെ പോയൊരു പ്രണയം.......

അവന്റെ കൂട്ടുകാരന്റെ കൂടെ തിരികെ നടക്കുമ്പോളും ഒരിക്കെ കൂടെ അവൻ ആ പെണ്ണിനെ തിരിഞ്ഞു നോക്കാൻ മറന്നില്ല........ ആദിയും അച്ചുവും പിന്നെ പോയത് അച്ചുന്റെ കൂട്ടുകാരിയുടെ വീട്ടിൽ ആയിരുന്നു..... അവിടെ ഒരുപാട് സമയം ചിലവായിച്ചു........ ഭക്ഷണം കഴിച്ചിട്ടാണ് അവർ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങിയത്....... വീട്ടിൽ എത്തിയപ്പോൾ തന്നെ പുറത്തു കണ്ണന്റെ ബുള്ളറ്റ് ഉണ്ടായിരുന്നു...... അച്ചുന്റെ മിഴികൾ വിടർന്നു..... അവൾ ആദിയുടെ കൈയിൽ പിടിച്ചു വേഗം അകത്തേക്ക് ഓടി കേറി...... അവിടെ എല്ലാരോടും വിശേഷം പറഞ്ഞു നിൽക്കുന്ന കണ്ണനെ ആയിരുന്നു അവർ രണ്ടാളും പ്രതീക്ഷിച്ചത്...... എന്നാൽ എല്ലാരേയും മുന്നിൽ ഒരു കുറ്റക്കാരനെ പോലെ തല തായ്‌തി നിൽക്കുന്ന അവനെ കണ്ടപ്പോൾ രണ്ടാളും മുഖത്തോടു മുഖം നോക്കി...........

അവിടെ എന്താ നടക്കുന്നത് എന്ന് അവർക്ക് രണ്ടാൾക്കും മനസിലായില്ല........ കണ്ണന്റെ മിഴികൾ നിലത്തേക്ക് തന്നെ ആയിരുന്നു......... ബാക്കി എല്ലാവരെയും മുഖത്തു ഗൗരവം...... ശിവ ആരെയൊക്കെയോ ഫോൺ ചെയ്യുന്നുണ്ട്...... അച്ഛൻ അമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്..... ലച്ചുന്റെ മുഖത്തു ഒരു നിർവികരത..... അച്ചുവും ആദിയും പതിയെ അവരെ അടുത്തേക്ക് നടന്നു..... കണ്ണൻ അവരെ കണ്ടപ്പോൾ ഒന്നു തലയുയർത്തി...... അവന്റെ കണ്ണിൽ നിസ്സഹായത ആയിരുന്നു...... അവിടെ ഇപ്പൊ എന്താ നടക്കുന്നത് എന്ന് ആരോട് ചോദിക്കും എന്നത് അവർക്ക് രണ്ടാൾക്കും കൺഫ്യൂഷൻ ആയി...... പെട്ടന്ന് അച്ഛൻ പറയുന്ന കാര്യം കേട്ടപ്പോൾ അവർ രണ്ടാളും ഞെട്ടി.............. ബാക്കി എല്ലാരേയും മുഖത്തു ഗൗരവം മാത്മായിരുന്നു............... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story