ആദികൈലാസ് : ഭാഗം 14

Aathikailas

രചന: നേത്ര

പെട്ടന്ന് അച്ഛൻ പറയുന്ന കാര്യം കേട്ടപ്പോൾ അവർ രണ്ടാളും ഞെട്ടി.............. ബാക്കി എല്ലാരേയും മുഖത്തു ഗൗരവം മാത്മായിരുന്നു....... "വാട്ട്‌......." അച്ചുന്റെ ശബ്ദം ഇത്തിരി കുടി പോയി...... അവൾ ആകെ അന്ദം വിട്ടു നിൽക്കുകയാ..... ആദിന്റെയും അവസ്ഥ മറിച്ചല്ല....... "എന്താ നിങ്ങൾ ഒരിക്കെ പറഞ്ഞാൽ കേൾക്കില്ലേ.....ഇതേ ബാംഗ്ലൂർ പോയി മടങ്ങി വന്ന എന്റെ ഇളയ പുത്രൻ വരുമ്പോൾ നമ്മൾക്ക് എല്ലാം ഒരു അഥിതിയെ കൂടെ കൊണ്ടു വന്നിട്ടുണ്ട്........ ക്ലിയർ ആയി പറയുകയാണെങ്കിൽ എന്റെ മകന്റെ കല്യാണം കഴിഞ്ഞു എന്ന്......." അച്ഛൻ പറഞ്ഞത് എല്ലാം കേട്ടപ്പോൾ ശരിക്കും അച്ചുന്റെയും ആദിന്റെയും കിളികൾ പാറി..... കേട്ടത് മാറി പോയോ എന്ന് ഓർത്തു അവർ ചെവി പോലും ഒന്നു കുടഞ്ഞു നോക്കി..... "അച്ഛാ അച്ഛൻ എന്താ പറഞ്ഞെ................" കണ്ണനെയും അച്ഛനെയും മാറി മാറി നോക്കി കൊണ്ടു അച്ചു ചോദിച്ചു.....

"നീ കേട്ടില്ലേ നിന്റെ തല്ലു കൊള്ളി ഏട്ടൻ ഒന്നു കെട്ടി എന്ന്...... പിന്നെ നമ്മളോട് ഓക്കേ എന്താ ഇവൻ ഇവിടെ നിന്നും പോകുമ്പോൾ പറഞ്ഞത് ഫ്രണ്ട്‌സ്ന്റെ കൂടെ അടിച്ചു പൊളിക്കാൻ പോകുക ആണെന്ന് അല്ലെ....." അച്ചു ഒന്നു തലയാട്ടി..... കണ്ണൻ ആണെങ്കിൽ ഇടക്ക് ഒന്നു തലഉയർത്തും പിന്നെയും തായാട്ടു നോക്കും..... "എന്നാലേ എന്റെ മോൻ പോയത് ട്രിപ്പ്‌ നോ അടിച്ചു പൊളിക്കനോ ഒന്നും അല്ല......" "പിന്നെ....." "ഒരു അന്വേഷണത്തിനു പോയതാ.............." "ങേ...." അച്ചുന്റെ മിഴികൾ പിന്നെയും വിടർന്നു...... അവൾ കണ്ണനെ ഒന്നു കൂർപ്പിച്ചു നോക്കി..... അവന്റെ മുഖം നിലത്തെക്ക് തന്നെയായിരുന്നു...... അത് കണ്ടപ്പോൾ അച്ചു പെട്ടന്ന് തന്നെ അവന്റെ അടുത്തേക്ക് ഓടി ചെന്നു അവന്റെ മുഖം പിടിച്ചു ഉയർത്തി...... "ഡാ ഏട്ടാ പൊട്ടാ..... അച്ഛൻ എന്തൊക്കെ ആ ഈ പറയുന്നേ.....

നീ എന്തിനാ ഇങ്ങനെ നിലത്തേക്ക് നോക്കി നിൽകുന്നെ....." അച്ചു കണ്ണന്റെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ടു ചോദിച്ചു..... അവൻ എന്തോ പറയാൻ ശ്രമിച്ചു എങ്കിലും ഇടക്ക് ഒന്നു അച്ഛന്റെ മുഖത്തു നോക്കിയപ്പോൾ പറയാൻ വന്നത് വീഴുങ്ങി..... ഒന്നു നിസ്സഹായമായി അച്ചുനെ നോക്കി........ "ഹാ എന്റെ അച്ചു മോളെ അവൻ ഒന്നും പറയില്ല.... അല്ലേടാ...." അച്ഛൻ അവനെ ഒന്നു നോക്കി പേടിപ്പിച്ചു കൊണ്ടു ചോദിച്ചു..... അവൻ ദയനീയമായി എല്ലാരേയും ഒന്നു നോക്കി....... ആദി പതിയെ ശിവന്റെ അരികിൽ ചെന്നു നിന്നു.... "ശിവ...." "ശിവ...." "ഹാ ആദി എന്താ....." പതുക്കെ തന്നെ വിളിക്കുന്ന ആദിയെ നോക്കി കൊണ്ടു ശിവ ചോദിച്ചു..... ആദി ഒന്നുകൂടി അവന്റെ അരികിലേക്ക് നീങ്ങി നിന്നു...... "ഇവിടെ എന്താ നടക്കുന്നെ..... എന്തിനാ കണ്ണനെ ഇവിടെ പിടിച്ചു വെച്ചിരിക്കുന്നെ......" "നീ അച്ഛൻ പറയുന്നത് ഒന്നു കേട്ടില്ലേ........" അത് ചോദിക്കുമ്പോൾ ശിവയുടെ മുഖത്തു ഒരു കുഞ്ഞു പുഞ്ചിരി മാത്രമായിരുന്നു...... ചുണ്ടുകൾ മലർത്തി അവൾ ഒന്നു ശിവയെ നോക്കി.....

എന്തോ ആ പെണ്ണിനോട് അവനു വാത്സല്യം തോന്നി...... അവളെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു ഒന്നുകൂടി അവളോട് ചേർന്നു നിന്നു..... "നമ്മളെ കണ്ണന്റെ മാര്യേജ് കഴിഞ്ഞു........." "അപ്പോൾ അച്ഛൻ ശരിക്കും പറഞ്ഞത് ആണോ....." "മ്മ് അതെ....." "പക്ഷെ എങനെ....." "അതിന് അച്ഛനോ അവനോ പറയണം...... ഞാൻ ഇവിടെ വന്നപ്പോൾ തൊട്ടു അച്ഛൻ അവനെ ട്രോളുവാണോ അതോ വഴക്ക് പറയുവാണോ എന്ന് മനസിലാക്കാൻ പറ്റാത്ത ഒരു രീതിയിൽ ആ സംസാരം......" "അപ്പോൾ കേട്ട് കഴിഞ്ഞു എന്നത് സത്യം ആണോ..... എന്നിട്ട് ആ കുട്ടി എവിടെ......" "മുകളിൽ നമ്മളെ റൂമിൽ ഉണ്ട്....." "നമ്മളെ റൂമിലോ...." "മ്മ് അച്ഛൻ കൊണ്ടു ഇരുത്തിയതാ..........." "എന്നാലും കണ്ണൻ ഇത് എങനെ..............." ആദി ശിവയെ ഒന്നു നോക്കി ശിവയും അതെ രീതിയിൽ അവളെ ഒന്നു നോക്കി...... പെട്ടനാണ് കണ്ണൻ ശിവന്റെ മുന്നിൽ വന്നു നിന്നത്.....

പെട്ടന്ന് ആയതു കൊണ്ടു ശിവ ഞെട്ടി കൊണ്ടു അവനെ നോക്കി..... "ബ്രോ.... പ്ലീസ് ബ്രോ എങ്കിലും ഞാൻ പറയുന്നത് ഒന്നു കേൾക്ക് പ്ലീസ്....." "ഓക്കേ ഓക്കേ നീ പറ ഞാൻ കേൾക്കാം..... ഞാൻ മാത്രം അല്ല എല്ലാവരും കേൾക്കാം......" "ഒന്നും മനഃപൂർവം അല്ല ബ്രോ പറ്റി പോയതാ......" "നീ എന്തിനാ ബാംഗ്ലൂർ പോയത് എന്ന് കുടി പറഞ്ഞു കൊടുക്കടാ അവനു............ കേൾക്കട്ടെ എല്ലാരും ഡോക്ടർ ആയ എന്റെ മോൻ പോലീസ്കാരെ പോലെ ഇറങ്ങി തിരിച്ചത്......" "അച്ഛാ..... അവൻ പറയട്ടെ...." "ഓക്കേ ഓക്കേ അവൻ പറയട്ടെ ഞാൻ ഒന്നും പറയുന്നില്ലേ......" "അച്ഛാ....അഹ് കണ്ണാ നീ പറ...." "ഞാൻ ബാംഗ്ലൂർ പോയത് ഒരാളെ തേടി ആ......" "ആരെ....." "ആ..... അന്നത്തെ ആ ആക്‌സിഡന്റിന് കാരണമായ ആ ഡ്രൈവർ.... അയാളെ തേടി......" "വാട്ട്‌..... കണ്ണാ നീ എന്താ പറഞ്ഞെ............"

"അതെ ബ്രോ..... ഞാൻ പോയത് അയാളെ തേടിയ..... കണ്ടു പിടിക്കണം ആയിരുന്നു..... നിങ്ങളോട് ആരോടും പറയാതെ ഞാൻ ഇത്രയും നാൾ അയാളെ പിന്നാലെ ആയിരുന്നു..... ഇടക്ക് അയാളെ കുറിച്ച് എല്ലാ വിവരവും എനിക്ക് കിട്ടി എങ്കിലും പെട്ടന്ന് ഒരു ദിവസം അയാൾ എന്റെ കൈയിൽ നിന്നും മിസ്സ്‌ ആയി..... ഇപ്പൊ എന്റെ ഒരു ഫ്രണ്ട് വഴി ആ അയാൾ ബാംഗ്ലൂർ ഉണ്ടെന്ന് അറിഞ്ഞത്..... അത് കൊണ്ട ബാംഗ്ലൂർ പോകാൻ ഞാൻ വാശി പിടിച്ചത്...... നിങ്ങൾ ഓക്കേ അറിഞ്ഞാൽ സമ്മതിക്കില്ല എന്ന് തോന്നി.... അല്ലെങ്കിൽ എല്ലാരോടും പറയുമ്പോളേക്കും അയാൾ രക്ഷപെട്ടല്ലോ എന്ന് തോന്നി അതാ ഞാൻ....." "കണ്ണാ നീ.....!" "ബ്രോ..... ഒറ്റ ദിവസം കൊണ്ടു എല്ലാം തകർത്താവാൻ അല്ലെ അയാൾ..... ബസ് ഓടിക്കാൻ പെർമിറ്റ്‌ ഇല്ലാതെ അയാൾ സ്വന്തം ബസ് ഓടിച്ചു കൊണ്ടു കളഞ്ഞത് വെറും മൂന്നു ജീവൻ മാത്രം അല്ലല്ലോ ബ്രോ......

ഇന്ന് ഇവിടെ നിൽക്കുന്ന ആദി ബ്രോ ഞാൻ ഈ കുടുംബം പിന്നെ വളർന്നു വരുന്നതിനു മുൻപ് പിഴുതെറിയപ്പെട്ട 25കുരുന്നുകൾ.... അവരെ ഓർത്തു ഇന്നും വെന്തു ഉരുകുന്ന ആ 25മാതാപിതാക്കൾ..... എല്ലാരും സാക്ഷികൾ അല്ലെ എല്ലാരും അനുഭവിച്ചത് അല്ലെ...... എന്നിട്ടും എന്നിട്ടും സ്വാധിനം വെച്ചു അയാൾ രക്ഷപെട്ടില്ലേ.....28പേരെ ഇല്ലാതാക്കിയ അയാൾ ഒരു നിമിഷം കൊണ്ടു നിരപരാധി ആയില്ലേ..... എല്ലാം അയാളെ ജോലികാരനെ കൊണ്ടു ഏറ്റെടുപ്പിച്ചു പുറത്തു ഇറങ്ങി സുഖിച്ചു ജീവിക്കുന്നില്ലേ...... ജീവൻ വെടിഞ്ഞവരെ നോക്കി പുച്ഛിച്ചു ചിരിച്ചില്ലേ.... ആ അയാൾ ഇനിയും പുറത്തു ഇറങ്ങി നടക്കണോ..... പെർമിറ്റ്‌ പോലുമില്ലാത്ത അയാളെ ട്രാവെൽസ് ഇനിയും തുടർന്നു മുന്നോട്ടു പോകാൻ അനുവദിക്കാനാണോ...... ഇനിയും ഇത് പോലെ എത്ര എത്ര ജീവൻ ആണ് ബ്രോ......

പറ്റുന്നില്ല ബ്രോ.... എന്നെ കൊണ്ടു പറ്റുന്നില്ല......" അത്രയും പറഞ്ഞപ്പോളേക്കും അവിടെ ഉള്ളവർ എല്ലാം നിശബ്ദം ആയിരുന്നു....... കണ്ണന്റെ കണ്ണിൽ നിന്നും കണ്ണുനീർ നിലത്തേക്ക് ഉറ്റി വീണു...... ശിവയുടെ കൈയിൽ അവന്റെ കൈകൾ ഒന്നുകൂടി മുറുകി...... ശിവ തീർത്തും മൗനം ആയിരുന്നു.....അവന്റെ കണ്ണുകൾ കലങ്ങി..... ഒരു മിന്നൽ കണക്കെ അവന്റെ കണ്ണുകളിൽ ഗായുന്റെ മുഖം തെളിഞ്ഞു കാതുകളിൽ ഗായുന്റെ ശബ്ദം അലയടിച്ചു ഒപ്പം ഒരുപാട് നിലവിളികളും....... ശിവയുടെ മുഖത്തു തന്നെ നോക്കി നിന്ന ആദിന്റെ ഉള്ളിലും ആ ദിനത്തിന്റെയ് ഓർമ്മകൾ കടന്നു പോയി...... അവളുടെ ഉള്ളം നീറി എങ്കിലും കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല........ വറ്റിയിരിക്കുന്നു...... നാലു വർഷം കരഞ്ഞു കരഞ്ഞു കണ്ണുനീർ പോലും ഇല്ലാതായിരിക്കുന്നു..... എന്തോ ഒരു ഉൾപ്രേരണയാൽ അവൾ തന്റെ കൈകൾ ശിവയുടെ തോളിലേക്ക് തട്ടി...... അവളെ സാമിപ്യം അറിഞ്ഞു കൊണ്ടാകാം ശിവ അവളെ ഒന്നു നോക്കി...... നിർവികരമായിരുന്നു രണ്ടുപേരെയും മുഖത്തു......

അവൾ അവന്റെ ഒരു കൈയിൽ മുറുകെ പിടിച്ചു...... ശിവ ഒന്നു നീട്ടി ശ്വാസം എടുത്തു വിട്ടു........ "എന്നിട്ട് അയാൾ എവിടെ......." "അയാളെ അയാളെ എനിക്ക് മിസ്സ്‌ ആയി ഏട്ടാ...... ഇതേ എന്റെ കൈകളിൽ വരെ എത്തിയതാ...... പക്ഷെ അവൾക്ക് വേണ്ടി.... അവളെ രക്ഷിക്കാൻ വേണ്ടി അയാളെ ഒരു നിമിഷം മാറ്റി നിർത്തേണ്ടി വന്നു കണ്ണൊന്നു തെറ്റിയപ്പോൾ അയാൾ...... അറിയില്ല എവിടെ ആണെന്ന്...... ഒരു നിമിഷം ഒരു ഒറ്റ നിമിഷം കൊണ്ട അയാൾ......." "എന്താ ഉണ്ടായത് എങനെ ആ അവൾ നിന്റെ അടുത്ത് എത്തിയെ...." "പറയാം ഏട്ടാ...... പക്ഷെ പറയുന്നതിന് മുൻപ് ആർക്കും ഇവിടെ ആർക്കും അവളോട് ദേഷ്യം തോന്നരുത്....." "ഇല്ല മോനെ..... അബദ്ധത്തിൽ ആണെങ്കിലും രക്ഷിക്കാൻ ആണെങ്കിലും ഇന്ന് അവൾ നിന്റെ ഭാര്യ ആ...... ഇനി എന്നും....." അത് പറഞ്ഞത് അച്ഛൻ ആയിരുന്നു.......... അത് കേട്ടപ്പോൾ അത്രയും സമയം സങ്കടം നിയലിച്ച കണ്ണന്റെ മുഖം ചെറുതായി ഒന്നു പ്രകാശിച്ചു..... പക്ഷെ ആ മുഖത്തു മുഴുവൻ സങ്കടം ഉണ്ടായിരുന്നു......

"ഞാൻ അയാളെ പിന്തുടർന്ന് പോകുമ്പോൾ ആയിരുന്നു പെട്ടന്ന് ഒരു പെൺകുട്ടി എന്റെ മുന്നിൽ വന്നു ചാടിയത്......അവളെ കാലുകൾ നിലത്തു ഉറക്കുന്നുണ്ടായിരുന്നില്ല..... ഒറ്റ നോട്ടത്തിൽ അവൾ കുടിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായി പക്ഷെ അവളെ അങ്ങനെ അവിടെ ഒറ്റക്ക് വിട്ടു പോരാൻ മനസ് അനുവദിച്ചില്ല....... അവളെ കൈയിൽ പിടിച്ചു ഞാൻ ആ സ്ട്രീറ്റ്റിൽ കൂടെ മുന്നോട്ട് നടന്നു ഇടക്ക് അവൾ പേടിച്ചു കൊണ്ടു ചുറ്റും നോക്കുന്നുണ്ടായിരുന്നു..... കുറച്ചു ആളുകൾ വരുന്നത് കണ്ടപ്പോൾ അവൾ എന്റെ കൈയിൽ പിടിച്ചു കുറച്ചു മാറി നിന്നു എന്തോ ചോദിക്കാൻ നിന്ന എന്നെ ചുണ്ടിൽ വിരലുകൾ വെച്ചു തടഞ്ഞു.......... കാലുകൾ നിലത്തു ഉറച്ചില്ലെങ്കിലും അവൾ ആരെയോ ഭയക്കുന്നുണ്ടായിരുന്നു...... പക്ഷെ ആ ഭയം പോലും എന്നോട് അവൾ കാണിച്ചില്ല..... അവളെ അവസ്ഥ നോക്കി നിൽകുമ്പോൾ ആണ് ആരുടെയോ സംസാരം ശ്രദ്ധിച്ചത്..... അത് കുറച്ചു മുൻപ് ഞങ്ങളെ അടുത്തേക്ക് നടന്നു വരാൻ ശ്രമിച്ച ആളുകളെ ആയിരുന്നു........ എന്തോ എന്റെ മനസ് തേടുന്ന ചോദ്യത്തിന് ഉള്ള ഉത്തരം അവരെ കൈയിൽ ഉണ്ടെന്ന് തോന്നി.........

പ്രതീക്ഷിച്ചത് പോലെ അവരിൽ നിന്നും തന്നെ ഞാൻ കേട്ടു......... സൗഹൃദം അഭിനയിച്ചു അവളെ അവൾ അപ്പോ കഴിഞ്ഞിരുന്ന ഹോസ്റ്റലിലെ റൂം മേറ്റ്സ് അവർ നാട്ടിൽ പോയപ്പോൾ കൊണ്ടു വന്ന പലഹാരം ആണെന്ന് പറഞ്ഞു എന്തൊക്കെയോ നിർബന്ധിച്ചു കഴിപ്പിച്ചു..... എല്ലാം അവർക്ക് നൽകിയത് സെക്സ് റക്റ്റ്ലെ കുറച്ചു ആളുകൾ ആയിരുന്നു ആ പലഹാരത്തിൽ ഡ്രഗ്സ് മിക്സ്‌ ചെയ്തിരുന്നു..... അതാണ് അവളെ ഇപ്പൊ ഉള്ള അവസ്ഥക്ക് കാരണം.............. പക്ഷെ എന്തോ അവളെ അവർക്ക് കൈ മാറുന്നതിനു മുൻപ് തന്നെ അവൾ അവരിൽ നിന്നും രക്ഷപെട്ടു ഇറങ്ങി നടന്നതാണ്...... നിലത്തു ഉറക്കാത്ത ആ കാലുകൾ കൊണ്ടു എത്ര ദുരം ആ പെണ്ണിന് ഓടാൻ ആവും....... അവളെ തേടി വന്ന ആളുകൾ തന്നെയായിരുന്നു അവർ..... അവിടെ നിന്നും അവളെ രക്ഷികാതെ ഒറ്റക്ക് വിട്ടു പോരാൻ തോന്നിയില്ല അതാ അവരെ കണ്ണ് തെറ്റിയത്തും അവളെയും കൂട്ടി ഞാൻ എന്റെ ഫ്രണ്ട്ന്റെ ഫ്ലാറ്റിലേക്ക് മാറിയത്...... പക്ഷെ അവിടെ ഞങ്ങളെ കാത്തു ഉണ്ടായിരുന്നത് പോലീസ് ആയിരുന്നു.........

അവളെ അപ്പോൾ ഉള്ള അവസ്ഥയും എല്ലാം അവർ തെറ്റ് ധരിച്ചു...... ഞാൻ ആണ് അവളെ ആ അവസ്ഥയിൽ ആക്കിയത് എന്നും അവളെ ആരുമറിയാതെ കൊന്നു കളയാൻ ആണ് ആ ഫ്ലാറ്റിൽ കൊണ്ടു വന്നത് എന്നും എല്ലാം ആ പോലീസുകാർ വിളിച്ചു പറഞ്ഞു..... പക്ഷെ എന്തിനു വേണ്ടി ആണെന്ന് ഓർക്കാൻ പോലും സമയം കിട്ടിയില്ല എനിക്ക്...... അവർ നീട്ടിയ രജിസ്റ്ററിൽ എനിക്ക് സൈൻ ചെയ്യേണ്ടി വന്നു.... അവളും സൈൻ ചെയ്തു..... അപ്പോളേക്കും അവളിൽ ഇത്തിരി ബോധം വന്നിരുന്നു....... എല്ലാം കഴിഞ്ഞപ്പോൾ അവർ എല്ലാരും പോയി....... ഇനി എന്താ ചെയ്യണ്ടേ എന്ന് ഒരു ഐഡിയയും എനിക്ക് ഇല്ലായിരുന്നു..... അപ്പോൾ മനസ്സിൽ തോന്നിയത് ബ്രോനെ വിളിച്ചു എല്ലാം പറയാം എന്നാണ് പക്ഷെ ബ്രോന്റെ മൊബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു അത് കൊണ്ട അച്ഛനെ വിളിച്ചു എല്ലാം പറഞ്ഞത് അച്ഛൻ ഞങ്ങളെ രണ്ടാളെയും ഇങ്ങോട്ട് കൊണ്ടു വന്നു.... പക്ഷെ അവൾക്ക് പൂർണമായി ബോധം വന്നത്തിൽ പിന്നെ അവൾ മൗനം ആയിരുന്നു....

എന്റെ ഈ അവസ്ഥക്ക് കാരണം അവൾ ആണെന്ന് പറഞ്ഞു ഒരുപാട് കരഞ്ഞു....... കരഞ്ഞു ഷീണിച്ചു ബോധമില്ലാതെ എന്റെ കൈകളിലേക്ക് വീണു ഞങ്ങൾ അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി എന്നിട്ട് കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞപ്പോൾ ഇങ്ങോട്ട് കൊണ്ടു വന്നു......!" അത്രയും പറഞ്ഞു കണ്ണൻ എല്ലാരേയും ഒന്നു നോക്കി..... ശിവ അവനു ഒരു ആശ്വാസം എന്നത് പോലെ കണ്ണനെ ചേർത്ത് പിടിച്ചിരുന്നു....... "എന്നിട്ട് നീ ആ കുട്ടിയോട് സംസാരിച്ചോ....." "ഇല്ല...... അവൾ സംസാരിക്കാൻ സമ്മതിക്കുന്നില്ല...... " "മ്മ് നീ വാ..... അല്ലെങ്കിൽ വേണ്ട ആദി അച്ചു നിങ്ങൾ ഇങ്ങു വന്നേ...... നിങ്ങൾ ഇപ്പൊ ആ കുട്ടിന്റെ അടുത്ത് പോ അവളെ ഒന്നു അശ്വസിപ്പിക്ക് ......" "മ്മ് അച്ചു വാ......." ആദിയും അച്ചുവും മുകളിലേക്ക് നടന്നു..... ശിവ കണ്ണനെ ചേർത്ത് പിടിച്ചു അച്ഛന്റെ മുന്നിൽ നിന്നു..... "അച്ഛൻ പറ എന്താ ഇനി ചെയ്യാൻ പോകുന്നെ......" "ഇനി എന്തു ചെയ്യാൻ..... എന്തൊക്കെ വന്നാലും എന്റെ ഇളയമകന്റെ ഭാര്യയായി ആ കുട്ടി ഇനി ഇവിടെ ഉണ്ടാകണം...... അവൾക്ക് താല്പര്യം ഉള്ള നാൾ വരെ...... എല്ലാം പറഞ്ഞു മനസിലാക്കാം...... ബാക്കി എല്ലാം പിന്നെ സംസാരിക്കാം....." എല്ലാവരും മുകളിലെ മുറിയിലേക്ക് ഒരു നിമിഷം നോക്കി...... അവിടെ തന്നെ ഇരുന്നു.................. തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story