ആദികൈലാസ് : ഭാഗം 15

Aathikailas

രചന: നേത്ര

ആദിയും അച്ചുവും മുറിയിലേക്ക് കടന്നു എങ്കിലും അവിടെ ആരും ഇല്ലായിരുന്നു....... ഒരു നിമിഷം അവർ ചുറ്റും ഒന്നു നോക്കി..... ഇല്ല അങ്ങനെ ഒരാൾ അവിടെ ഇല്ല............ പിന്നെ ആ കുട്ടി എവിടെ...... മനസ്സിൽ ഒരു ചോദ്യമായി അത് ആ നിമിഷവും അവശേഷിക്കുന്നു..... തിരികെ നടക്കാൻ നോക്കുമ്പോൾ എന്തോ ഒരു ശക്തി അവരെ പിൻവലിക്കുന്നത് പോലെ..... അപ്പോളാണ് ആ ശബ്ദം ആദിയുടെ കാതുകളിൽ വന്നു പതിഞ്ഞത്..... ഒന്നുകൂടി അവൾ കാതോർത്തു..... അതിന്റെ ഉൽഭാവം ബാത്‌റൂമിൽ നിന്നാണെന്ന് പെട്ടന്ന് തന്നെ അവൾക്ക് മനസിലായി...... പക്ഷെ ആ തിരിച്ചറിവ് കൈ വരിച്ചതും ഉള്ളിൽ എന്തോ ഒരു വിറയൽ കടന്നു......... കാലുകൾ ബാത്‌റൂമിൽ ലക്ഷ്യമാക്കി ചലിച്ചു..... ഇത്രയും സമയം ഇല്ലാത്ത ഒരു ഭയം അവളെ വന്നു പൊതിയുന്നത് പോലെ........ ബാത്‌റൂമിൽ നിന്നു കേൾക്കുന്ന വെള്ളത്തിന്റെ ശബ്ദം അവളെ എന്തോക്കെയോ ഓർമിപ്പിച്ചു......... അവൾ ആ ഡോർ തുറന്നു അകത്തു കേറുമ്പോൾ മറ്റൊന്നും ആലോചിച്ചില്ല.........

അവിടെ നിലത്തു പടർന്നു കിടക്കുന്ന ചുവന്ന വർണ്ണം അവളെ കൊത്തി വലിച്ചു..... കണ്ണുകൾ നിലത്തു കാലിൽ മുഖം ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ പെണ്ണിലേക്ക് നീണ്ടു...... മറുത്തൊന്നും ചിന്തിക്കാതെ അവൾ ആ പെണ്ണിന്റ അടുത്തേക്ക് ഇരുന്നു..... നിറഞ്ഞു വന്ന ആ ബക്കറ്റിൽ നിന്നും അപ്പോളും ആ വെള്ളത്തോടപ്പം ആ പെണ്ണിന്റ രക്തവും ഇടകലർന്നു ഒഴുകി......... ആദിയുടെയും അച്ചുന്റെയും ഉള്ളിൽ ഭയം ഉടലെടുത്തു...... ആദി ഒരു നിമിഷം അച്ചുനെ നോക്കി..... ആ നോട്ടത്തിന്റ അർത്ഥം മനസിലാക്കിയത് പോലെ അവൾ പുറത്തേക്ക് ഓടി..... ആ സമയം കൊണ്ടു ആദി പൈപ്പ് ഓഫ് ചെയ്തു......... തന്റെ ഷോൾന്റെ ഒരറ്റം കീറി...... ആ പെണ്ണിന്റെ കൈയിൽ മുറുകെ കെട്ടി..... അപ്പോളും രക്തം ഒഴുകി കൊണ്ടിരുന്നു...... അനക്കം ഒന്നും ഇല്ലായിരുന്നു അവളെ ഭാഗത്തു നിന്നും...... ആ അവസ്ഥയിൽ ആ മുഖം പോലും ആദി ശ്രദ്ധിച്ചിരുന്നില്ല....... ശ്രദ്ധിച്ചിരുന്നെങ്കിൽ ഉണങ്ങി തുടങ്ങിയ മുറിവ് പിന്നെയും ആദിയിൽ വേദന നൽകിയേനെ..................

ആ കൈകൾ വിറച്ചേനെ....... ഒരു നിമിഷം ആ ഹൃദയം ഇടിക്കാൻ പോലും മറന്നേനെ...... അതെ അവൾ ആർക്കു വേണ്ടിയാണോ ഇന്ന് ജീവിക്കുന്നത് ആ ആളു തന്നെ കൈ കീറി മുറിച്ചു ബോധമില്ലാതെ തന്റെ മുന്നിൽ കിടക്കുന്നത് എന്ന് ആദി ആദ്യമേ മനസിലാക്കി എങ്കിൽ ഒരു പക്ഷെ ആ പെണ്ണിന് ഒരടി പോലും ചലിക്കാൻ ആവുമായിരുന്നില്ല...... അച്ചു എല്ലാരോടും കാര്യം പറഞ്ഞിട്ട് ആകണം എല്ലാരും മേലേക്ക് വന്നു.............. കണ്ണൻ ഒരു നിമിഷം ആ കാഴ്ച കണ്ടു തളർന്നത് പോലെയായി....... അവൻ അവൻ കാരണം കൂടെ അല്ലെ ആ പെണ്ണിന് ഇങ്ങനെ ഒരു അവസ്ഥ....... കണ്ണന്റെ അവസ്ഥ മനസിലായത് കൊണ്ടാകാം ശിവ വേറെ ഒന്നും ആലോചിച്ചു സമയം കളയാതെ അവളെ കൈയിൽ കോരി എടുത്തു പുറത്തേക്ക് ഓടി....... അപ്പോളാണ് ആ നിമിഷമാണ് ആദ്യമായി ആദി ആ മുഖം ശ്രദ്ധിച്ചത്..... എന്തോ പറയാൻ നിന്ന ആദിയുടെ നാവ് വറ്റി.......... തൊണ്ട ഇടറി..... ഒരു വാക്ക് പോലും പുറത്തു വന്നില്ല..... കൈയും കാലും എല്ലാം തളർന്നു പോകുന്നത് പോലെ തോന്നി .....

എവിടെ നിന്നോ വന്ന ബോധത്തിൽ ശിവയോടൊപ്പം അവൾ ആ കാറിൽ കേറി ഇരുന്നു.......... ഹൃദയം വല്ലാതെ ഇടിക്കുന്നു..... കണ്ണുകളിൽ കണ്ണുനീർ കാഴ്ചയെ മറയ്ക്കുന്നു..... എങ്കിലും അവൾക്ക് കാണാം നിർജീവമായ അടഞ്ഞ മിഴികളോടെ കിടക്കുന്ന ആദിയുടെ മാത്രം ആമിയെ...... ആമി എന്ന് വിളിച്ചു കരയാൻ പോലും ആ ശബ്ദം ഉയർന്നില്ല...... വറ്റി തുടങ്ങിയ കണ്ണുനീർ പിന്നെയും നിറഞ്ഞു ഒഴുകി...... അവൾ ആമിന്റെ കൈകളിൽ മുറുകെ പിടിച്ചു...... പെട്ടന്ന് തന്നെ കാർ ഹോസ്പിറ്റലിൽ എത്തി ശിവ തന്നെയാണ് അവളെ ഐസിയൂ ലേക്ക് മാറ്റിയത്...... അപ്പോളേക്കും ആദി തളർന്നു കൊണ്ടു അവിടെ ഇരുന്നു....... ശിവ അത് ശ്രദ്ധിച്ചില്ല...... അച്ചു ആദിന്റെ അടുത്ത് വന്നിരുന്നു എങ്കിലും അവൾക്ക് പോലും ആദിന്റെ ഉള്ളു പിടയുന്നത് കാണാൻ ആയില്ല...... എങ്കിലും എന്തോ പ്രേരണയിൽ അച്ചുന്റെ കൈകൾ ആദിയുടെ കൈയിൽ വലയം സൃഷ്ഠിച്ചിരുന്നു........ ഒരുപാട് സമയം ഒരുപാട് സമയത്തിന് ശേഷമാണ് ഡോക്ടർ ഡോർ തുറന്നു പുറത്തു വന്നത്...... ആദി അവിടെ നിന്നും എഴുനേറ്റ് ഡോക്ടറേ അടുത്തേക്ക് ഓടി......

"ഡോക്ടർ ആ കുട്ടിക്ക്......" "അഹ്..... അല്ല ആ കുട്ടി നിങ്ങളെ ആരാണെന്ന് ആ പറഞ്ഞത്...., " "അത് ഡോക്ടർ......" "സൂയിസൈഡ് അറ്റെമ്പ്റ്റ് ആണ് പോലീസിൽ അറിയിക്കണം......" "ഡോക്ടർ ഇത് കണ്ണന്റെ ഭാര്യ ആണ്........." "വാട്ട്‌......" കണ്ണന്റെ ഉറ്റ ചങ്ങാതി ആയിരുന്നു ആ ഡോക്ടർ ശിവ എല്ലാം ഡോക്ടറോട് തുറന്നു പറഞ്ഞു..... എല്ലാം കേട്ടു കഴിഞ്ഞതിന് ശേഷം കുറച്ചു നിമിഷം ഡോക്ടർ തീർത്തും മൗനം ആയിരുന്നു....... കുറച്ചു നിമിഷത്തെ മൗനതിന്നു ശേഷം ഡോക്ടർ തന്നെ പറയാൻ തുടങ്ങി.............. "മ്മ് ഓക്കേ ഇത് കേസ് ആക്കണ്ട............... ഓഹ് സോറി ഞാൻ അത് മറന്നു..... ആ കുട്ടിന്റെ പേര് എന്തായിരുന്നു കേസ് ഷീറ്റിൽ എഴുതാൻ ആ......." ""ആമിയ വേണുഗോപാൽ "" ശിവ എന്തോ പറയാൻ പോകുമ്പോൾ ആയിരുന്നു പിന്നിൽ നിന്നും ആ ശബ്ദം കേട്ടത്...... ആദിയുടെ നിറഞ്ഞ മിഴികളും അവളെ നാവിൽ നിന്നും വീണ ആ പേരും കേട്ടപ്പോൾ ശിവ ആകെ ഞെട്ടി കൊണ്ടു ആദിയെ നോക്കി...... ആ നോട്ടത്തിന് അർത്ഥം മനസിലായത് പോലെ ആദി ചെറുതായൊന്നു തലയാട്ടി......

അതെ അവനും തേടിയിരുന്നു ആ മുഖം...... കൊണ്ടു വരാൻ ആഗ്രഹിച്ചിരുന്നു ആദിക്ക് വേണ്ടി അവളെ ആമിയെ...... പക്ഷെ ഇങ്ങനെ ഒരു അവസ്ഥയിൽ അവൾ...... എന്താ പറയണ്ടേ എന്ന് പോലും ഒരു നിമിഷം അവനു മനസിലായില്ല..... ആ പെണ്ണിനെ എന്തിനാ പിന്നെയും വേദനിപ്പിക്കുന്നത് എന്ന് പോലും ദൈവതോട് മൗനമായി ചോദിച്ചു പോയി അവൻ..... ഡോക്ടർ അകത്തേക്ക് പോയതും ശിവ ആദിക്ക് അരികിൽ ഇരുന്നു അവന്റെ സാമിപ്യം ഇത്തിരി എങ്കിലും ആ മനസിന്‌ ആശ്വാസം കൊടുക്കുന്നുണ്ടാകാം അതാവാം ആ പെണ്ണ് അവന്റെ തോളിലേക്ക് ചാഞ്ഞത്...... അവളെ അവസ്ഥ നന്നായി മനസിലായത് കൊണ്ടു ശിവയും എതിർത്തില്ല...... അച്ചുനു ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല..... എങ്കിലും അവൾ ആദിയുടെ കൈകളെ തഴുകി.............. ആളി കത്തുന്ന അഗ്നിയിൽ ഇത്തിരി എങ്കിലും ശമനം അതായിരുന്നു അവർ അവൾക്ക്........ അപ്പോളേക്കും കണ്ണൻ അവിടെ ഓടി എത്തിയിരുന്നു...... എന്നും കാണാറുള്ള കുസൃതി ആ മുഖത്തില്ല....... പുഞ്ചിരി ഇല്ല........ കണ്ണുകൾ കരഞ്ഞു ചുവന്നിരിക്കുന്നു......

തലമുടി അലസമായി ഇരിക്കുന്നു....... കണ്ണൻ ശിവയുടെ അടുത്തേക്ക് വന്നു നിന്നു....... അവന്റെ മുന്നിൽ മുട്ടു കുത്തി ഇരുന്നു........ ആ നിമിഷമാണ് കണ്ണനെ അവരും കണ്ടത്..... ശിവ എന്തോ പറയാൻ ശ്രമിക്കുന്നതിനു മുൻപ് കണ്ണൻ ശിവയുടെ കൈകളിൽ പിടിച്ചു പൊട്ടി കരഞ്ഞു...... ആദിയുടെ വിരലുകൾ കണ്ണന്റെ തലയിൽ ഒന്ന് തലോടി..... കണ്ണുകൾ കൊണ്ടു കരയരുതെന്ന് പറഞ്ഞു...... പക്ഷെ നിറഞ്ഞു വന്ന കണ്ണുനീർ പിടിച്ചു വെക്കാൻ ആദിക്ക് ആവുന്നുണ്ടായിരുന്നില്ല...... അച്ചു കണ്ണനെ അവിടെ ഉള്ള ചെയറിൽ ഇരുത്തി ഒരു ആശ്രയതിനെന്നത് പോലെ അവൻ അച്ചുന്റെ തോളിൽ ചാഞ്ഞു പൊട്ടി കരഞ്ഞു പോയി....... അവിടെ ആളുകൾ കുറവായത് കൊണ്ടു ആരും അവരെ ശ്രദ്ധിച്ചില്ല...... പിന്നീട് ഉള്ള നിമിഷങ്ങൾ അവിടെ മൗനമായിരുന്നു...... സമയം അതിന്റെ വഴിക്ക് കടന്നു പോയി കൊണ്ടിരുന്നു..... ഇടക്ക് എപ്പോളോ ഡോക്ടർ പുറത്തു വന്നു ആമി ഓക്കേ ആണെന്ന് പറഞ്ഞപ്പോൾ ആണ് അവർക്ക് ഇത്തിരി എങ്കിലും ആശ്വാസം തോന്നിയത്........ ഒരു നോക്ക് ആമിയെ കാണണം എന്നൊരു മോഹം വല്ലാതെ ആദിയെ കീയപെടുത്തുന്നുണ്ടായിരുന്നു.....

ആമിയെ കാണണം എന്നൊരു മോഹം കണ്ണനിലും നിറഞ്ഞു...... കുറച്ചു കഴിഞ്ഞപ്പോൾ ആമിയെ റൂമിലേക്ക് മാറ്റി...... നാലുപേരും ഒരുമിച്ചാണ് ആമിയെ കാണാൻ വേണ്ടി കേറിയത്...... ആദിയുടെ ഉള്ളം എന്താ എന്നില്ലാതെ വിറക്കുന്നുണ്ടായിരുന്നു.... അവൾ ഒരു ആശ്രയതിനെന്നത് പോലെ ശിവയുടെ കൈകളിൽ പിടിച്ചു.......... ആമി........ നിറഞ്ഞു വന്ന കണ്ണുകൾ തുടക്കാതെ ആദി അവളെ വിളിച്ചു..... നോട്ടം മറ്റെങ്ങോ ആയിരുന്നു അത് കൊണ്ടാകാം പെട്ടന്ന് വിളി കേട്ടു അവൾ ഞെട്ടി..... ആ ..... ആദി....... അവളുടെ ശബ്ദം ഇടറിയിരുന്നു...... അത്രയും സമയം ശാന്തമായ ആ മിഴികൾ പിന്നെയും നിറഞ്ഞു...... വർഷങ്ങൾക്ക് ശേഷം ഉള്ള കുടിക്കാഴ്ച........... ഇരട്ട സഹോദരിമാരെ പോലെ ജീവിച്ചവർ......... പിരിയില്ലെന്ന് വാക്ക് കൊടുത്തവർ...... ഇന്ന് വർഷങ്ങൾക്ക് ശേഷം കണ്ടിരിക്കുന്നു....... കണ്ണനും അച്ചുവും ഒന്നും മനസിലാവാതെ അവരെ നോക്കി...... ഒരു പക്ഷെ അവർക്ക് പിടി കിട്ടി കാണില്ല പരസ്പരം പ്രാണനായി മാറിയ രണ്ടു കൂട്ടുകാരികൾ ആണ് അവർ എന്ന്...... അതിനുമുപരി സഹോദരിമാർ..........

വർണമായ ജീവിതത്തിൽ ഇരുൾ പരപ്പ് പടർന്നു പെട്ടെന്നൊരു ദിവസം തകർന്നു പോയ രണ്ടു ജീവിതങ്ങൾ....... "വാക്ക് തന്നതല്ലേ മടങ്ങി വരും എന്റെ പഴയ ആമി ആയിട്ടെന്ന്...... എന്നിട്ട് ഇപ്പൊ എന്നെ കൂട്ടാതെ ഒറ്റക്ക് പോകാൻ ശ്രമിച്ചു അല്ലെ നീ......" അത്രയും പറഞ്ഞു ആമിയെ മുറുകെ കെട്ടിപിടിച്ചു ആദി അവളെ സങ്കടം മുഴുവൻ തുറന്നു വെച്ചു...... ഒന്നും മനസിലാവാതെ നിന്ന കണ്ണനെയും അച്ചുനെയും അവരോടു രണ്ടുപേരോടും പറഞ്ഞു ശിവ പുറത്തേക്ക് കൂട്ടി കൊണ്ടു വന്നു .......... പിന്നെ അവരുടെ പരിഭവം എല്ലാം പറഞ്ഞു തീർത്തു തീർത്തും നിശബ്ദമായി..... ശിവ കണ്ണനോടും അച്ചുനോടും ആമി ആദിക്ക് ആരാണെന്നും എല്ലാം പറഞ്ഞു കൊടുത്തു...... എല്ലാം കേട്ടു കഴിഞ്ഞപ്പോൾ രണ്ടുപേരെയും മിഴികളിൽ അത്ഭുതം ആയിരുന്നു....... ആദിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് അവർക്ക് അറിയാം ആയിരുന്നു പക്ഷെ ആ പ്രണയം തന്നിൽ ആദിയിൽ നിന്ന് വേർപെട്ടത് എങനെ ആണെന്ന് അവർക്ക് അറിയില്ലായിരുന്നു...... ഇത്രയും സങ്കടം ഉള്ളിൽ ഒതുക്കി തങ്ങൾക്ക് മുന്നിൽ സന്തോഷത്തോടെ നിന്ന ആദിയെ അവർ വേദന പുർവ്വം ഓർത്തു........ പിന്നെയും സമയം കടന്നു പോയി.....

ആമിയെ ആദി തന്നെ കുറച്ചു ഓക്കേ ആക്കി എടുത്തു...... അവൾക്ക് സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കുറച്ചു സമയം കൊടുക്കണം എന്ന് ശിവ കണ്ണനോട് പറഞ്ഞു....... അച്ചു പെട്ടന്ന് തന്നെ ആമിയോട് കൂട്ടായി........ കുറച്ചു പാടു പെട്ടിട്ടു ആണെങ്കിലും ആമിയുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു...,.. ആ പുഞ്ചിരി മതിയായിരുന്നു അത്രയും സമയം ആളി കൊണ്ടിരുന്ന ആ മനസുകൾ എല്ലാം ശാന്തമാകാൻ...... കണ്ണൻ അവളോട് ഒന്നും സംസാരിച്ചില്ല............ ദുരെ മാറി നിന്ന് ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു....... അവന്റെ ഉള്ളിൽ ഒരു പതിനെട്ടുകാരിയുടെ മുഖം തെളിഞ്ഞു......അറിയാതെ എങ്കിലും കണ്ണന്റെ ചൊടികളിൽ പുഞ്ചിരി വിടർന്നു.......... മറന്നതല്ല..... അകന്നപ്പോൾ സ്വന്തമല്ലെന്ന് ഓർത്തു പറക്കാൻ വിട്ടതാണ്...... പ്രണയം....... ആയിരുന്നോ അറിയില്ല......... ഓർമയിൽ പോലുമില്ലാത്ത ആ പെൺകുട്ടിയുടെ മുഖത്തിനു എവിടെയോ ആമിയുടെ ഛായ തെളിഞ്ഞു വന്നു.......ആ സ്വരം കാതുകളിൽ അലയടിച്ചു....... പറയാതെ പോയ പ്രണയം ആയിരുന്നില്ല അത്....... പ്രണയിക്കുന്നു എന്ന് പോലും അറിഞ്ഞത് ആ മുഖം ഓർത്തെടുക്കാൻ പോലുമാവാതെ മറവിയിലേക്ക് മറഞ്ഞപ്പോൾ ആയിരുന്നു....... പക്ഷെ ആ ശബ്ദം ഇന്നും കാതുകളിൽ ഉണ്ട്.......

.ഇന്ന് വരെ ഇങ്ങനെ ഒരു പ്രണയം അറിയാൻ വഴി ഇല്ല........ അതെ കണ്ണൻ ആദ്യമായും അവസാനമായും പ്രണയിച്ചത് ഇന്ന് തന്റെ താലി കഴുത്തിൽ അണിഞ്ഞു നിൽക്കുന്ന ആമിയെ തന്നെയാണ്....... എന്നുട്ടുമെന്ത രണ്ടു പേരും ആദ്യ കാഴ്ചയിൽ പരസ്പരം അറിയാതെ ഇരുന്നതെന്നോ....... അറിയില്ല..... ഒരുപക്ഷെ ആമിയിൽ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ടാകാം എങ്കിലും കണ്ണന്റെ ഉള്ളിൽ നിന്നും ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു അവൾ തന്റെ ആരോ ആയിരുന്നു എന്ന്...... ആമി ഇന്ന് വരെ കണ്ണനെ കണ്ടിട്ടില്ല..... അവനെ അറിഞ്ഞിട്ടില്ല..... പ്രണയം അത് കണ്ണന്റെ ഉള്ളിൽ മാത്രം ആയിരുന്നു..... അതും അകലങ്ങളിലേക്ക് മഞ്ഞൊരു നിമിഷം ഉള്ളിൽ കുടുങ്ങി കിടന്ന പ്രണയം..... പിന്നീട് ഓരോ മുഖങ്ങളിലും അവൻ അവളെ തിരഞ്ഞിട്ടുണ്ട് പക്ഷെ ആ പതിനെട്ടുകാരിയുടെ മുഖം അവന്റെ മുന്നിൽ അവ്യക്തമായിരുന്നു.....

ആ മുഖം ഓർമകളിലേക്ക് ഒതുങ്ങി പോയിരുന്നു............. ഇന്ന് ഇതാ നാളുകൾക്ക് ശേഷം വീണ്ടും അവർ ഒരുമിച്ചു...... പക്ഷെ അത് താൻ തേടി നടന്ന താൻ പ്രണയിച്ച അതെ ആളു തന്നെ ആണെന്ന് മനസിലാക്കാൻ ആമിയുടെ ഫോൺ വേണ്ടി വന്നു കണ്ണന്......... അവന്റെ കണ്ണുകൾ അപ്പോളും ആമിയിൽ തന്നെയായിരുന്നു..... വേദനകളിലും പുഞ്ചിരി തുകുന്ന ആ മുഖം ഉള്ളിൽ ഒളിച്ചു കിടന്ന പ്രണയം പുറത്തു വരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു..... അല്ലെങ്കിലും ആദ്യമായ് തോന്നിയ ഇഷ്ട്ടം അത് എല്ലാർക്കും ഒരു പ്രതേക ഫീൽ തന്നെ ആകും..... എത്ര കാലങ്ങൾ കഴിഞ്ഞാലും അത് എന്നും നമ്മുടെ ഉള്ളിൽ ഉണ്ടാകും..... ചിലപ്പോൾ വെറുതേക്കാം എങ്കിലും ആ ഫീൽ അത് എവിടെ എങ്കിലും അവശേഷിക്കാതെ ഇരിക്കില്ല..... പുറമെ കാണിച്ചില്ലെങ്കിക്കും..... ഫസ്റ്റ് ലവ് ഈസ്‌ ആൽവേസ് സ്പെഷ്യൽ.................... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story