ആദികൈലാസ് : ഭാഗം 16

Aathikailas

രചന: നേത്ര

തന്നെ നോക്കി എന്തോ ആലോചനയിൽ നിൽക്കുന്ന കണ്ണനെ ആമി ആ നിമിഷമാണ് ശ്രദ്ധിച്ചത്..... എന്തോ അവൾ പോലുമറിയാതെ ആ കൈകൾ കഴുത്തിൽ എന്തോ തിരഞ്ഞു...... കൈകൾ ആ താലിയിൽ മുറുകി.............. ആദി അത് ശ്രദ്ധിച്ചു എങ്കിലും കാണാതെ പോൽ ഇരുന്നു...... അല്പ സമയം അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചു...... കണ്ണൻ അപ്പോളും ഓർമകളിൽ കുരുങ്ങി കിടക്കുകയായിരുന്നു...... ഓർമകളിൽ അവ്യക്തമായി ആ മുഖം തെളിഞ്ഞു..... അതിനേക്കാളേറെ ശക്തിയിൽ ആ ശബ്ദം അവന്റെ കാതുകളിൽ വന്നു പതിക്കുന്നത് പോലെ......... അതെ ആ ശബ്ദമാണ് അവളെ തന്നിലേക്ക് അടുപ്പിച്ചത്..... അവൾ പോലുമറിയാതെ...... ഓർമകളിലേക്ക് ഒരു യാത്ര...... കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു കണ്ണനും അവന്റെ ഫ്രണ്ട്സും പെട്ടന്നാണ് കാതുകളിൽ ആ മധുരമേറിയ ശബ്ദം വന്നു പതിച്ചത്................. അവൻ പോലുമറിയാതെ അവനാ ശബ്ദത്തിൽ മതി മറന്നു..... തന്റെ കാലുകൾ നിയന്ത്രണമില്ലാതെ ആ ശബ്ദതിന്റെ ഉടമയെ അന്വേഷിച്ചു നീങ്ങി കൊണ്ടിരുന്നു......

. പക്ഷെ അവൻ അവൾക്ക് മുന്നിൽ എത്തുന്നതിനു മുൻപ് ആ ശബ്ദം നിന്നിരുന്നു...... ചുറ്റും കൈയാടി നാദം മാത്രം നിറഞ്ഞു നിന്നു..... പക്ഷെ അവളുടെ ശബ്ദം ആ നിമിഷവും അവന്റെ ഹൃദയതെ സ്പർശിക്കുന്നത് പോലെ തോന്നി..... അവിടെ ഉള്ള ആളുകളെ വകഞ്ഞു മാറ്റി മുന്നോട്ടു നടക്കുന്നതിനിടയിൽ ആരുമായോ കുട്ടിയിടിച്ചു...... കുട്ടിയിടിച്ചിട്ടും തിരിഞ്ഞു നോക്കാതെ സോറി എന്ന് പറഞ്ഞു ഓടി പോകുന്ന ആ പെൺകുട്ടിയെ ഒരു നിമിഷം അവൻ നോക്കി നിന്നു.... അപ്പോളാണ് എന്തിനു വേണ്ടിയാ താൻ അങ്ങോട്ടേക്ക് വന്നത് എന്നാ ബോധം അവനുണ്ടായത്.......... ആ കണ്ണുകൾ ചുറ്റും എന്തോ അന്വേഷിച്ചു കൊണ്ടിരുന്നു ................ എങ്കിലും നിരാശയായിരുന്നു ഫലം...... പിന്നീട് ഉറക്കത്തിൽ പോലും ആ ശബ്ദം അവനെ പിടിച്ചു കുലുക്കാൻ തുടങ്ങി............... അങ്ങനെ പല പ്രാവശ്യം ആ ശബ്ദം അവൻ കേട്ടു എങ്കിലും അടുത്തെത്തുന്നതിന് മുൻപ് ആ ശബ്ദം തന്നിൽ നിന്നും അകന്നിരുന്നു......

ഒരു ദിവസം കണ്ണൻ അപ്രതീക്ഷിതമായി ഒരിക്കെ കൂടെ ആ ശബ്ദം കേട്ടു...... അന്നും തനിക്ക് കാണാൻ ആവില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് കണ്ണൻ മുന്നോട്ട് നടന്നത് പക്ഷെ അവൻ ആ മുഖം അവ്യകതമായി അന്ന് കണ്ടു........ ഇത്തിരി അകലെ നിന്നാണെങ്കിലും വ്യകതമായി കണ്ടില്ലെങ്കിലും എന്തോ പേരറിയാൻ ആവാത്ത വികാരം അവന്റെ ഉള്ളിൽ മുളച്ചു പൊന്തിയിരുന്നു..... കാലുകൾ നിശ്ചലമായിരുന്നു ...... ഹൃദയം അതിന്റെ ഇണയെ കണ്ടത് പോലെ കുതിച്ചു ഉയരുന്നുണ്ടായിരുന്നു....... ഒന്നുകൂടി ആ മുഖം അടുത്ത് നിന്ന് കാണാൻ മുന്നോട്ട് ചാലിച്ച കണ്ണനെ ആരോ ഇടിച്ചിട്ടു...... സോറി എന്ന് പറഞ്ഞു ഒരു പെൺകുട്ടി അവനെ മറികടന്നു പോയി..... പെട്ടന്നാണ് അവൻ ആ കുട്ടിയെ ശ്രദ്ധിച്ചത്..... ആരെയാണോ താൻ തേടിയത് ആ ആളു തന്നെ....... പക്ഷെ ആ തിരിച്ചറിവ് കിട്ടുന്നതിന് മുൻപ് ആ കുട്ടി മുന്നോട്ടു പോയിരുന്നു.......

ഒരുപാട് അകലെ........... പിന്നേ ഒരുപാട് തവണ ആ മുഖം കാണാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല..... എന്തിനു ആ ശബ്ദം പോലും പിന്നീട് കേട്ടില്ല....... എങ്കിലും എന്നോ ഒരിക്കെ അവളോട് തനിക്കുള്ള വികാരം എന്താണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു...... എങ്കിലും ഓർക്കാൻ ആ മുഖം പോലും വ്യക്തമല്ല..... പക്ഷെ കാതുകളിൽ ആ ശബ്ദം ഇന്നും നിലനിൽക്കുന്നുണ്ട്.................... കുട്ടുകാർ വഴി ആ ശബ്ദതിന്റെ ഉടമയെ തിരയാൻ ഒരുപാട് ശ്രമിച്ചതാണ്...... പക്ഷെ അടുക്കും തോറും ഒരുപാട് ഒരുപാട് അകലെ ആയിരുന്നു അവൾ അവനിൽ നിന്നും...... പിന്നീട് എപ്പോളോ സ്വയം അശ്വസിക്കാൻ ആയി അവൻ തന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു....... സ്വന്തമാല്ലായിരിക്കും.... അതാണ് ഒരു നോക്കു പോലും ആ മുഖം എനിക്ക് കാണിച്ചു തരാതെ അവളെ തന്നിൽ നിന്ന് ദുരെക്ക് മാറ്റിയത്....... പറക്കട്ടെ അവൾ...........

ഒരുപാട് ഉയരത്തിൽ..... ആ പ്രണയം തനിക്ക് സ്വന്തമാകാൻ വിധി ഉണ്ടെങ്കിൽ എന്നെങ്കിലും അവളെ എന്റെ മുന്നിൽ കൊണ്ടു നിർത്തും...... പക്ഷെ അന്ന് താൻ തിരിച്ചറിയുവോ അവളെ അറിയില്ല...... ആദ്യമായി തോന്നിയ ആ പ്രണയം നിമിഷങ്ങൾക്ക് ആയുസ് ഇല്ലാതെ വിരഹത്തിലേക്ക് പരിതാപ്പിച്ചു പോയിരുന്നു .......... പിന്നിടുള്ള തിരക്കുകളിൽ ആശ്വാസമായി ആ മുഖം ഓർക്കാൻ പറ്റിയില്ലെങ്കിലും ആ ശബ്ദം എന്നും കാതിൽ തേടി എത്തുമായിരുന്നു...... അങ്ങനെയാണ് അന്ന് കൂട്ടുകാരന്റെ കൈയിൽ നിന്നും അന്നത്തെ ബര്ത്ഡേ പാർട്ടി ന്റെ വീഡിയോ ഉണ്ടോ എന്ന് ചോദിച്ചത്..... എവിടെയോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..... പക്ഷെ ആ പ്രതീക്ഷ എല്ലാം തെറ്റി ഒരു ഇടത്തു പോലും ആ മുഖം പതിഞ്ഞില്ല...... ആർക്കും അവളെ കുറിച്ച് അറിയില്ലായിരുന്നു..... അന്ന് ആ പാർട്ടി അറന്ജ്‌മന്റ് ചെയ്ത ഇവന്മാനേജ്‌മന്റ് ആളുകളോട് അങ്ങോട്ട്‌ ചോദിച്ചു വന്നതായിരുന്നു അവൾ പാട്ട് പാടിയത്.......

അവളെ കണ്ടെത്താൻ ഒരു വഴിയും ഇല്ലെന്ന് ഉറപ്പിച്ചു ഇരിക്കുമ്പോൾ ആയിരുന്നു ആ ശബ്ദം പിന്നെയും കാതുകളിൽ മുഴങ്ങിയത്....... കൂട്ടുകാരന്റെ കൈയിൽ നിന്നു ഫോൺ പിടിച്ചു വാങ്ങി നോക്കി അതിൽ എവിടെയും അവളുടെ മുഖം പോലും പതിഞ്ഞിട്ടില്ല പക്ഷെ ആ ശബ്ദം അത് മാത്രം മതിയായിരുന്നു ഇത്തിരി എങ്കിലും ആശ്വസിക്കാൻ....... പാർട്ടിക്ക് വന്ന അവന്റെ ഏതോ കസിൻ എടുത്തതാണ് ആ വീഡിയോ....... ആ വീഡിയോ തന്റെ ഫോണിലേക്ക് സെന്റ് ചെയ്തു...... അന്ന് തൊട്ട് ഇന്ന് വരെ ആ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലും തന്റെ ജീവിതത്തിൽ ഇല്ല...... പലവട്ടം ഇത് കണ്ടു ഫ്രണ്ട്‌സ് ഭ്രാന്താണെന്ന് പറഞ്ഞില്ലെങ്കിലും ഒരു പുഞ്ചിരിയോടെ മാത്രം അതിനെ നേരിട്ടു..... അവളെ കണ്ടു പിടിക്കം എന്ന് അവർ പറഞ്ഞപോളും എതിർത്തത് കണ്ണൻ തന്നെയായിരുന്നു ...........

ഇനിയും ഒരു കണ്ടു മുട്ടലിനു വിധി ഉണ്ടെങ്കിൽ അവൾ എന്തായാലും മുന്നിൽ വരും........... അത്രമാത്രമായിരുന്നു...... അതായിരുന്നു കണ്ണന്റെ പ്രണയം...... ഒരിക്കലും കണ്ടിട്ടില്ലാത്ത ആ മുഖം അതിന് വേണ്ടി മാത്രമായിരുന്നു ജീവിതത്തിൽ ഇഷ്ട്ടമാണെന്ന് പറഞ്ഞു വന്നവരെ എല്ലാം അവഗണിച്ചത്....... ലച്ചുനെ തന്നെ കൊണ്ടു വിവാഹം കഴിപ്പിക്കണം എന്ന് വീട്ടുകാർ പറഞ്ഞപോളും സമ്മതിക്കാതെ നിന്നത് ഒരിക്കലും കണ്മുന്നിൽ കൊണ്ടു തരും എന്ന് പോലും ഉറപ്പില്ലാത്ത ആ മുഖം കാണാൻ ആയിരുന്നു......... ആ ഓർമ്മകൾ എല്ലാം കണ്ണന്റെ ചൊടികളിൽ ഒരു പുഞ്ചിരി വിരിയിച്ചു................ കണ്ണനെ നോക്കി കിടക്കുകയായിരുന്ന ആമിയുടെ ചുണ്ടിലേക്കും ആ പുഞ്ചിരി പടർന്നു...... അർത്ഥമറിയാതെ അവൾ പോലുമറിയാതെ......... പെട്ടെന്നാണ് ഒരു ഫോൺ റിങ് ചെയ്തത്........ എല്ലാവരുടെയും ശ്രദ്ധ കണ്ണനിലേക്ക് നീങ്ങി.... അവന്റെ കൈകൾ പോക്കറ്റിലേക്ക് നീണ്ടു...... ഒരു പുഞ്ചിരിയോടെ അവൻ ആ ഫോൺ കൈയിൽ എടുത്തു ആമിക്ക് അരികിലേക്ക് നീങ്ങി........

"റൂമിൽ നിന്ന് കിട്ടിയതാ ഇങ്ങോട്ട് വരാൻ ഇരിക്കുമ്പോൾ അവിടെ റിങ് ചെയുന്നത് കണ്ടു അതാണ് എടുത്തത് നേരിട്ട് ഏല്പിക്കാം എന്ന് കരുതി......" ആമിയുടെ നോട്ടത്തിന്റ അർത്ഥം മനസിലായത് പോൽ അവൻ പറഞ്ഞു...... ഒരു നേരിയ പുഞ്ചിരിയോടെ അവൾ ആ ഫോൺ വാങ്ങി....... ആ കാൾ കട്ട്‌ ആയി വൈകാതെ തന്നെ പിന്നെയും റിങ് ചെയ്യാൻ തുടങ്ങി അതിൽ നിന്ന് കേൾക്കുന്ന പാട്ടിന്റെ വരികൾ കണ്ണന്റെ പുഞ്ചിരിയുടെ തിളക്കം ഒന്നുകൂടി കൂട്ടി.............. അതെ ആമിയുടെ ശബ്ദമായിരുന്നു അത്........ കുറച്ചു മുൻപ് താൻ അന്വേഷിച്ചിരുന്ന ആളെ കണ്ടു കിട്ടിയത് എങനെ ആണെന്ന് ഒരു നിമിഷം കണ്ണൻ ഓർത്തു..... താൻ കാരണം ഒരു പെൺകുട്ടിന്റെ ജീവിതം കൂടെ ആണ് തകർന്നത് ബോധമില്ലാത്ത അവളുടെ രൂപം മനസ്സിൽ തെളിഞ്ഞു കൊണ്ടിരുന്നു....... വല്ലാതെ മനസ് നോവുന്നുണ്ടായിരുന്നു............. തകർന്നു പോകുന്നത് പോലെ..... അടഞ്ഞു കിടന്ന ആ കണ്ണുകൾ ഓർമയിൽ വരുന്നതിനനുസരിച് ശരീരം മരവിച്ചു പോകുന്നത് പോലെ.................

ആശ്വസിപ്പിക്കാൻ വന്നവരെ എല്ലാം ശിവയുടെ റൂമിന്റെ വെളിയിൽ ആക്കി കണ്ണൻ ആ റൂമിൽ തന്നെ കേറി ഡോർ അടച്ചു...... ഒരു ഭ്രാന്തനെ പോലെ അലറി കരഞ്ഞു............ എത്ര സമയം എന്നില്ലാതെ.........പെട്ടന്ന് ആയിരുന്നു ചുട്ടു പൊള്ളുന്ന മനസ്സിനൊരു ആശ്വാസം പോലെ ആ ശബ്ദം കാതുകളിലേക്ക് വന്നു പതിഞ്ഞത്....... ആ ശബ്ദം എവിടെ കേട്ടാലും താൻ അവൻ അറിയും.... ഉറവിടം അറിയാതെ അവൻ ചുറ്റും കണ്ണുകൾ ചലിപ്പിച്ചു...... അപ്പോളാണ് ബെഡിൽ കിടക്കുന്ന ആ ഫോൺ അവന്റെ കണ്ണുകളിൽ ഉടക്കിയത്..... ആ ശബ്ദം...... കാലുകൾ അറിയാതെ തന്നെ അങ്ങോട്ട് ചലിച്ചു ആ ഫോൺ കൈകളിൽ പിടിക്കുമ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു..... അത് ആമിയുടെ ഫോൺ ആണെന്ന് തിരിച്ചറിയാൻ അധികം സമയം വേണ്ടി വന്നില്ല..... എന്താ സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ അവനു പോലുമായില്ല........... അവന്റെ കൈയിൽ കിടന്നു പിന്നെയും ഫോൺ റിങ് ചെയ്തു......... ആ ശബ്ദം...... അതെ ഇത്രയും നാൾ താൻ തേടി കൊണ്ടിരുന്ന അതെ ശബ്ദം.....

യന്ദ്രികമായി അവൻ ആ ഫോൺ ഓൺ ചെയ്തു....... പിന്നെ എല്ലാം ചെയ്തത് ഉള്ളിൽ ഉണർന്ന ഒരു പ്രേരണയാൽ ആയിരുന്നു........ കൈകൾ ഗാലറിയിൽ എത്തി നിന്നു...... അതിൽ കണ്ട ഒരു ഫയൽ ഓപ്പൺ ആക്കി...... വീഡിയോ ഫയൽസ് ആയിരുന്നു അത്...... അത്രയും ചെയ്യുമ്പോളും അവന്റെ ഉള്ളിൽ ആ ശബ്ദവും ആമിയുടെ മുഖവും മാത്രമായിരുന്നു...... അതിൽ തെളിഞ്ഞ വേറൊരു മുഖവും സത്യത്തിൽ കണ്ണൻ ശ്രദ്ധിച്ചില്ല....... അതിൽ ഒരു വീഡിയോ പ്ലേ ചെയ്തു..... അവന്റെ ഹൃദയമിടിപ്പ് കൂടുന്നത് അവൻ അറിയുന്നുണ്ടായിരുന്നു......അതിൽ തെളിഞ്ഞു വന്ന ആമിയുടെ മുഖവും അവളുടെ നാവിൽ നിന്നും ഉതിർന്നു വീഴുന്ന സംഗിതാവും അത്രമാത്രം അത്രമാത്രമേ ആ കണ്ണുകളിലും കാതുകളിലും പതിഞ്ഞുള്ളു........ ആ ശബ്ദത്തിൽ അവൻ സ്വയം ലയിച്ചു........ ഒരു മിനുട്ട് നു ശേഷം ആ ശബ്ദം നിലച്ചപ്പോളാണ് അവൻ ബോധത്തിലേക്ക് വന്നത്...... യഥാർഥ്യത്തിലേക്ക് എത്തി നിന്നത്....... ഉൾകൊള്ളൂകയായിരുന്നു ആ സത്യം............... ആരെയാണോ ഇത്രയും നാൾ കാണാൻ ആഗ്രഹിച്ചത് ആ ആളു തന്നെയാണ് ഇന്ന് തന്റെ താലിയുടെ അവകാശി ആയിരിക്കുന്നത്.......

വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അവൻ ആ നിമിഷം...... മുന്നിൽ പിന്നെയും ആമിയുടെ അടഞ്ഞ കണ്ണുകൾ തെളിഞ്ഞു....... അത്രയും സമയം ശാന്തനായിരുന്ന കണ്ണൻ പിന്നെയും റൗദ്രഭാവം പ്രാപിച്ചു അലറി കരഞ്ഞു................. തന്റെ കൈയിൽ കൊണ്ടു തന്ന പ്രണയം ഇങ്ങനെ പെട്ടന്ന് നഷ്ടപ്പെടുത്താൻ ആയിരുന്നോ എന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്നു.......പിന്നെ ഓടുകയായിരുന്നു ഹോസ്പിറ്റലിലേക്ക്..... എല്ലാവരും തടയാൻ നോക്കി എങ്കിലും ആരെയും വക വെക്കാതെ അവൻ ഹോസ്പിറ്റലിലേക്ക് ഓടി...... കുതിച്ചുയരുന്ന ഹൃദയത്തെ നിയന്ദ്രിക്കാൻ അവൻ നന്നേ പാടു പെട്ടിരുന്നു...... ആമിക്ക് ബോധം വരുന്നത് വരെ മരിച്ചു ജീവിക്കുകയായിരുന്നു താൻ എന്ന് അവനു തോന്നി....... ""കണ്ണാ......"" "ഹേ....." "കണ്ണാ ഞാൻ പറയുന്നത് നീ കേട്ടോ....."

ശിവയുടെ ശബ്ദമാണ് കണ്ണനെ ഓർമകളിൽ നിന്നും യഥാർഥ്യത്തിലേക്ക് കൊണ്ടു വന്നത്...... അവൻ ശിവക്ക് നേരെ ഒരു കുഞ്ഞു പുഞ്ചിരി സമ്മാനിച്ചു...... "മ്മ് ഒന്നും കേട്ടില്ല അല്ലെ......". "അത് പിന്നെ ബ്രോ......" "മ്മ് മ്മ്മ്..... ഞാൻ പറഞ്ഞത് നീ ഇവിടെ നിൽക് ഞാൻ കാന്റീൻ നിന്ന് കഴിക്കാൻ വല്ലതും വാങ്ങി വരാം......" കണ്ണൻ അച്ചുന്റെ കൈയിൽ പിടിച്ചു പുറത്തേക്ക് നടക്കാൻ ശ്രമിക്കുമ്പോൾ ആദി അവനെ പിറകിൽ നിന്ന് വിളിച്ചു ............ "ശിവ..... ഞാനും വരുന്നു......" "മ്മ് എന്നാൽ വാ..... കണ്ണാ നീ ഇവിടെ തന്നെ ഉണ്ടാകണം ഞങ്ങൾ വേഗം വരാം......" "മ്മ് ശരി ബ്രോ......" ആദി ഉള്ളു കൊണ്ടു ആമിയുടെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പൊ അവരെ തനിച്ചാക്കി പോകുന്നതിൽ ഒരു കുഞ്ഞു ഉദ്ദേശം ഉണ്ടായിരുന്നു...... കണ്ണനും ആമിക്കും തനിച്ചു കുറച്ചു നിമിഷം....... അത് ശിവക്കും മനസിലായിരുന്നു........ അവർ പോയി കഴിഞ്ഞിട്ടും അവർക്ക് ഇടയിൽ തീർത്തും നിശബ്ദത മാത്രമായിരുന്നു...... കണ്ണൻ ആമിക്ക് അരികിൽ ഇരുന്നു അവിടെ നിന്ന് ഒരു ഓറഞ്ച് തൊലി കളഞ്ഞു ആമിക്ക് നേരെ നീട്ടി......

അവൾ വേണ്ട എന്ന് തലകൊണ്ട് കാണിച്ചു എങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ കണ്ണൻ അവളെ വായിലേക്ക് ഓറഞ്ച് ഉന്തി കേറ്റി...... ആമിയുടെ കണ്ണുകൾ ശരിക്കും തള്ളി പോയി......... അവന്റെ ഭാഗത്തു നിന്നും അങ്ങനെ ഒരു നീക്കം അവളും പ്രതീക്ഷിച്ചില്ലായിരുന്നു............ വായിൽ ഉള്ളത് എല്ലാം എങനെയോ തിന്നു കൊണ്ടു അവൾ കണ്ണനെ ഒന്ന് നോക്കി...... അവന്റെ മുഖത്തു പ്രേത്യകിച്ചു ഭാവമാറ്റം ഒന്നും ഇല്ല........ എങ്കിലും അവൻ ഉള്ളിൽ വന്ന ചിരി കടിച്ചു പിടിച്ചു ഇരിക്കുകയായിരുന്നു............ അറിയാതെയാണ് പെണ്ണെ ആ കഴുത്തിൽ താലി ചാർത്തിയത് പക്ഷെ ഇന്ന് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിക്കുന്ന നിമിഷം അതാണ്.....മറ്റൊന്നിനും വിട്ടു കൊടുക്കാതെ നിന്നെ ഞാൻ പ്രണയം കൊണ്ടു കീയടക്കും പെണ്ണെ..... ഇനി നീ എന്റെത് മാത്രമാണ്..... ഈ കണ്ണന്റെ സ്വന്തം ആമി..... കണ്ണന്റെ മാത്രം പെണ്ണ്........ മനസ്സിൽ പറഞ്ഞു കൊണ്ടു അവൻ ഒരിക്കെ കൂടെ അവളെ ഇടം കണ്ണിട്ട് നോക്കി.................... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story