ആദികൈലാസ് : ഭാഗം 17

Aathikailas

രചന: നേത്ര

ആമി പോയ കിളികളെ എണ്ണിതിട്ടപ്പെടുത്തുമ്പോൾ ആണ് ബാക്കി എല്ലാരും റൂമിലേക്ക് വന്നത്..... അവൾ കണ്ണനെ നോക്കി കിടക്കുന്നത് കണ്ടപ്പോൾ ആദി ഒന്നു ചിരിച്ചു കൊണ്ടു അവളെ അടുത്ത് വന്നിരുന്നു..... പക്ഷെ ആമി ഇതൊന്നും അറിയാതെ കണ്ണനെ നോക്കുന്നതിൽ ശ്രദ്ധ കൊടുത്തിരിക്കുവാ..... അവളെ മുഖത്തെ ഭാവം എല്ലാം കണ്ടു കണ്ണന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി കടിച്ചു പിടിച്ചാണ് അവനും ഇരിക്കുന്നത്.... "ആമി....." "............" എവിടെ ആളു ഈ ലോകത്ത് ഒന്നും അല്ല........ കണ്ണൻ ആണെങ്കിൽ കൈയിലെ ബാക്കി ഓറഞ്ച് കഴിക്കുന്ന തിരക്കിൽ ആ ഇടക്ക് അവൻ കഴിക്കുമ്പോൾ അറിയാതെ എങ്കിലും ആമി വാ തുറന്നു പോകുന്നുണ്ട്......... ഇതൊക്കെ കണ്ടു ആദിയും ശിവയും അച്ചുവും പരസ്പരം മുഖത്തു നോക്കി ചിരി കടിച്ചു പിടിച്ചു ഇരിക്കുവാ..... "ഹലോ മോളെ ആമി....." "ങേ...... ഹാ ആദി " ആമി ഞെട്ടി കൊണ്ടു ആദിയെ നോക്കി........... അവരെ മുന്നാളെയും അവൾ കണ്ടതും അപ്പോളാണ്..... "ഉഫ്ഫ്ഫ് ഭാഗ്യം ഞങ്ങളെ ഇപ്പോളെങ്കിലും കണ്ടല്ലോ......" "അത്...."

ആമി ആകെ ചമ്മിയ മുഖവുമായി എല്ലാരേയും മാറി മാറി നോക്കി..... അത്രയും സമയം എല്ലാവരും പിടിച്ചു നിന്ന ചിരി അറിയാതെ പുറത്തു വന്നു പോയി...... ആമി ഇപ്പൊ കരയും എന്നാ ഭാവത്തിൽ ആദിയെ നോക്കി ഒന്നു ചുണ്ടു കൂർപ്പിച്ചു.......... അത് കണ്ടപ്പോൾ ആദിക്ക് പാവം തോന്നി അവൾ എന്തോ പറയാൻ ശ്രമിക്കുമ്പോൾ ആയിരുന്നു കൈയിൽ ശേഷിച്ചിരുന്ന ഒരു ഓറഞ്ച് കണ്ണൻ ആമിന്റെ വായിലേക്ക് വെച്ചു കൊടുത്തത് , എന്നിട്ട് ഒന്നും അറിയാതെ പോലെ അവിടെ നിന്ന് എഴുനേറ്റു അച്ചുന്റെ തോളിൽ കൈ ഇട്ടു സൈഡിൽ ഉള്ള മറ്റൊരു ബെഡിൽ പോയി ഇരുന്നു........ അച്ചു കണ്ണനെ ഒന്ന് നന്നായി നോക്കി..... വേറെ ഒന്നും കൊണ്ടല്ല കുറച്ചു മുൻപ് കരഞ്ഞു അലമ്പ് ആക്കിയ സാധനം തന്നെയാണോ അത് എന്ന് നോക്കിയതാ കൊച്ചു...... ആമി ആണെങ്കിൽ ബാക്കി ഉള്ള കിളികളെ കൂടെ പറത്തി വിട്ടല്ലോ ദുഷ്ട്ട എന്നാ ഭാവവും...... ആദിയും ശിവയും ആണെങ്കിൽ ഞങ്ങൾ ഒന്നും കണ്ടില്ലേ എന്ന്..... കണ്ണൻ ആണെങ്കിൽ ഇതൊന്നും നമ്മൾക്ക് ഒരു പ്രശ്നം അല്ല എന്നാ രീതിയിൽ ഇരിക്കുന്നു.....

എല്ലാരേയും മുഖത്തു പല പല ഭാവങ്ങൾ ഓടി കൊണ്ടിരിക്കുന്നു..... ഹാ നവരസങ്ങൾ എല്ലാം ഒരുമിച്ചു കാണണം എങ്കിൽ ആമിന്റെ മുഖത്തു നോക്കിയാൽ മതി..... എന്റെ അനിയൻ മെഡിക്കൽ കോളേജിൽ തന്നെ ആണോ പഠിച്ചേ എന്ന് ശിവക്ക് സംശയം ഇല്ലാതില്ലാതില്ല..... ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠിച്ച പോലെ അത്രയും അഭിനയം ആണേ ആ മുഖത്തു...... അങ്ങനെ സങ്കടം നിലനിന്നിരുന്ന ആ അന്തരീഷം എത്ര പെട്ടന്നണ് കണ്ണൻ മാറ്റി എടുത്തത്..... സത്യത്തിൽ കണ്ണൻ ആയിരുന്നു ആ സമയം അവിടെ ഹീറോ...... അവന്റെ ഉള്ളു ഉരുകുന്നത് ശിവക്കും ആദിക്കും മനസ്സിലാകുന്നുണ്ട് പക്ഷെ ആ നിമിഷം കണ്ണൻ അങ്ങനെ സ്ട്രോങ്ങ്‌ ആയില്ലെങ്കിൽ ആ നിമിഷം കൂടുതൽ പരിതാപം ആകുമായിരുന്നു.... സങ്കടം എല്ലാം മറന്നു എല്ലാരും ചിരിയും കളിയുമായി ആ സമയം എല്ലാം ചിലവായിച്ചു.....

എത്ര തടഞ്ഞു നിർത്തിട്ടും പോലും അറിയാതെ അവളെ നോട്ടം കണ്ണനിലേക്ക് പാറി വീണു...... അത് എല്ലാരും കണ്ടിരുന്നു എങ്കിലും ആരും ഒന്നും മിണ്ടിയില്ല..... ശിവ ആദിയെ ഒന്നു നോക്കി...... ആ നോട്ടത്തിന്റ അർത്ഥം മനസിലാക്കിയത് പോലെ അവൾ അവനു കണ്ണു ചിമ്മി കാണിച്ചു....... അത് ആമി കണ്ടിരുന്നു...... അവളുടെ മനസ്സിൽ ആ ഒരു കാര്യം മതിയായിരുന്നു ഒരുപാട് സന്തോഷിക്കാൻ...... തന്റെ ആദി ശിവയുടെ കൂടെ ഹാപ്പി ആണെന്ന് അറിയുമ്പോൾ ആ മനസ് ഒരുപാട് ഒരുപാട് സന്തോഷിക്കുക അല്ലാതെ അവളെ ജീവനോളം സ്നേഹിക്കുന്ന ആമിക്ക് മറ്റെന്തു തോന്നാൻ ആണ്....... ""ഏട്ടാ.... നമ്മളെ ആദി എന്റെ ഏട്ടന്റെ ആദി അവൾ ഇന്ന് ഹാപ്പി ആണ് ഏട്ടാ..... ഏട്ടനും ആഗ്രഹിക്കുന്നത് അതല്ലേ ....... ഇനി ഒരു കുഞ്ഞു സങ്കടം പോലും കൊടുക്കാതെ എന്നും ആ ചുണ്ടിൽ ഈ പുഞ്ചിരി ഉണ്ടാകണേ ഏട്ടാ.....

എന്റെ ഏട്ടൻ ഈ ലോകത്ത് ഇല്ല എന്നല്ലേ ഉള്ളു.... ഏട്ടന്റെ ആദിയെ വിട്ടു ഏട്ടൻ എങ്ങും പോയിട്ടില്ല എന്ന് എനിക്കറിയാം...... ശരീരം വിട്ടു പോയാലും ഏട്ടന്റെ ആത്മാവ് എന്നും ഞങ്ങളെ കൂടെ ഉണ്ട്...... ശിവേട്ടൻ നല്ല ആളാ ഏട്ടാ.... നമ്മളെ ആദിയെ ശരിയായ കൈയിൽ തന്നെയാ എല്ലാരും ഏല്പിച്ചത്.......... ഒരിക്കലും എന്റെ ഏട്ടൻ ആവാൻ ശിവേട്ടന് കഴിയില്ല പക്ഷെ ആദിയെ പ്രണയിക്കാൻ...... ആ മനസ്സിൽ മറഞ്ഞു പോയ പ്രണയം തിരിച്ചു കൊണ്ടു വരാൻ ശിവേട്ടന് ആവുമെന്ന് എനിക്ക് തോന്നുന്നു...... ഏട്ടാ..... കൂടെ ഉണ്ടാവണം നമ്മളെ ആദിയെയും ശിവേട്ടനെയും ഒരുമിപ്പിക്കാൻ...... അതിനാ ഏട്ടാ ഈ ആമിയുടെ ജീവിതം തന്നെ......."" ആദിയുടെ ചുണ്ടിൽ തെളിഞ്ഞു നിന്ന ആ കുഞ്ഞു പുഞ്ചിരി അതിനെ മനസ്സിൽ ആവാഹിച്ചു കൊണ്ടു ആമി ഒന്നു കണ്ണുകൾ അടച്ചു..... ഉള്ളിൽ തെളിഞ്ഞ ആരവിന്റെ ചിരിക്കുന്ന മുഖത്തെ അത്രത്തോളം തന്നെ മനസ്സിൽ ആവാഹിച്ചെടുത്തു അവൾ മനസ്സിൽ പറഞ്ഞു....... കൈയിലെ മുറിവ് കുറച്ചു വലുതായത് കൊണ്ടു തന്നെ രണ്ടു ദിവസം ഹോസ്പിറ്റലിൽ നിൽക്കേണ്ടി വന്നു..............

... ആദിയും ശിവയും കണ്ണനും അച്ചുവും തന്നെ മാറി മാറി അവിടെ നിന്നു........ മറ്റാരെയും നിൽക്കാൻ സമ്മതിച്ചില്ല എന്ന് പറയുന്നത് ആകും സത്യം....... എങ്കിലും കണ്ണന്റെ അച്ഛനും അമ്മയും ആമിയെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു......... അവരെ കാണുമ്പോൾ എന്തോ ഒരു കുറ്റബോധം അവരെ അലട്ടുന്നത് പോലെ ആമിക്ക്....... അങ്ങനെ രണ്ടു ദിവസത്തെ ഹോസ്പിറ്റലിൽ വാസത്തിനു ശേഷം അവർ വീട്ടിലേക്ക് പോകുകയാണ്...... ആമിയുടെ മനസ് മുഴുവൻ എന്തൊക്കെയോ കുഴഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു....... ഇടക്ക് ഉള്ള നോട്ടം അല്ലാതെ അവൾ ഒരിക്കെ പോലും കണ്ണനോടോ കണ്ണൻ അവളോടോ മിണ്ടിട്ട് പോലും ഇല്ല...... കാറിൽ വീട്ടിലേക്ക് തിരിച്ചപ്പോളും ആമി കണ്ണുകൾ അടച്ചു എന്തൊക്കെയോ ആലോചനയിൽ ആയിരുന്നു...... കാർ വീട്ടിൽ വന്നു നിന്നപ്പോൾ ആണ് അവൾ യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നത്................

"ആമി...." "മ്മ്....." "വാ ഇറങ്ങു......" "ആദി ഞാൻ......" ആദി ഒന്നുമില്ല എന്ന് കണ്ണുകൾ അടച്ചു കാണിച്ചു ആമിയുടെ കൈയിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി...... അവിടെ മുഴുവൻ ഒരു ആഘോഷതിന്റെ തയാറെടുപ്പിൽ ആയിരുന്നു എല്ലാവരും............ ആമിയെ കണ്ടപ്പോൾ തന്നെ അമ്മ ഓടി വന്നു അവളെ കൈയിൽ പിടിച്ചു അകത്തേക്ക് നടന്നു..... അകത്തു കേറുന്നതിന് മുൻപ് ആമി ഒരിക്കെ കണ്ണനെ തിരിഞ്ഞു നോക്കി എങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ മറ്റെങ്ങോട്ടോ ആയിരുന്നു..... നിരാശയോടെ ആമി അമ്മയുടെ കൂടെ അകത്തേക്ക് നടന്നു..... എന്നാൽ ചുണ്ടിലെ പുഞ്ചിരി ഒളിച്ചു വെച്ചു കണ്ണൻ അവൾ പോകുന്നത് നോക്കി അവിടെ തന്നെ നിന്നു........ ആമിക്ക് അവിടെ എല്ലാരേയും മുഖത്തു നോക്കാൻ എന്തൊക്കെയോ ബുദ്ധിമുട്ട് പോലെ പക്ഷെ ആദി അവളെ കൂടെ തന്നെ നിന്നു......

സത്യത്തിൽ അത് അവൾക്ക് ഒരു ആശ്വാസം ആയിരുന്നു..... അച്ചുവും അവളെ കൂടെ തന്നെ ഉണ്ടായിരുന്നു..... വളരെ കുറച്ചു സമയം കൊണ്ടു തന്നെ അച്ചു ആമിക്ക് അവളെ അനിയത്തി ആയി മാറി കഴിഞ്ഞിരുന്നു..... കണ്ണനും അച്ചുവും തമ്മിൽ ഉള്ള ആ ബോണ്ട്‌ വളരെ പെട്ടന്ന് തന്നെ ആമിയും അച്ചുവും തമ്മിൽ രൂപപെടുകയായിരുന്നു........ ഇടക്ക് ഇടക്ക് ഉള്ള ലച്ചുന്റെ പുച്ഛം നിറഞ്ഞ ചിരിയും നോട്ടവും ഒഴികെ മറ്റെല്ലാം കൊണ്ടു ആ അന്തരീഷം ശാന്തമായിരുന്നു......... പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു..... കണ്ണന്റെയും ആമിയുടെയും കല്യാണം ഒരു കുഞ്ഞു താലി കെട്ടായി അമ്പലത്തിൽ വെച്ചു നടന്നു....... ഈശ്വരന്മാരുടെ അനുഗ്രഹത്തോടെ ആമി കണ്ണന്റെ സ്വന്തമായി...... കാശിയുടെ സ്വന്തം ആമിയായി അവൾ മാറി........ കല്യാണം എല്ലാം കഴിഞ്ഞു നിലവിളക്കായി ആമി ആ വീടിന്റെ പടി ഒന്നുകൂടി കേറി.......,...

.. ഒരു സഹോദരന്റെ സ്ഥാനത്തു നിന്നും ശിവയും വേദ് രണ്ടാളും ഉണ്ടായിരുന്നു...... ആമിയുടെ മടക്കം വേദിനും ഒരുപാട് സന്തോഷം നൽകിയിരുന്നു...... ആമി ഉണ്ടെങ്കിൽ തന്റെ അനിയത്തിയെ പൂർണമായും മടക്കി കൊണ്ടു വരാൻ കഴിയുമെന്ന് വേദിന് അറിയാം ആയിരുന്നു.......സത്യത്തിൽ ആമിയും അവനു സ്വന്തം അനിയത്തി ആയിരുന്നു...... രണ്ടാനിയത്തിമാരുടെയും സന്തോഷം ആയിരുന്നു ആ ഏട്ടനും വലുത്..... കുറച്ചു ബന്ധുക്കൾ ആമിയെ പരിചയപ്പെടാൻ എത്തിയിരുന്നു..... ചിലരുടെ മുറുമുറുപ്പുകൾ ആമിയെ സങ്കടത്തിൽ ആക്കി എങ്കിലും ആദി അവളെ അതിൽ നിന്നൊക്കെ പെട്ടന്ന് രക്ഷിച്ചു..... റിസപ്ഷൻ നടത്തം എന്ന് തീരുമാനിച്ചു എങ്കിലും ഒന്നും വേണ്ട എന്നാ കണ്ണന്റെ വാശിക്ക് മുന്നിൽ എല്ലാരും മുട്ട് മടക്കി............. ഒരു കണക്കിന് ആമിക്ക് ഏറെ ആശ്വാസം ആയിരുന്നു ആ വാക്കുകൾ..... ഇനിയും കുത്തുവാക്കുകൾ കേൾക്കാൻ ഉള്ള ശക്തി ഇല്ലാത്തത് പോൽ....... കൈയിൽ ഒരു പാൽ ഗ്ലാസ്‌ നൽകി ആമിയെ കണ്ണന്റെ റൂമിൽ ആക്കിയത് ആദിയും അച്ചുവും ചേർന്നു ആയിരുന്നു......

.. ആമിക്ക് ആകെ ഒരു പേടി ആയിരുന്നു ....... ഒരിക്കെ പോലും താൻ കണ്ണനോട് സംസാരിച്ചിട്ടില്ല...... അവനു തന്നെ ഇഷ്ടം ആണോ എന്ന് പോലുമറിയില്ല..... അവന്റെ ജീവിതം താൻ ഇല്ലാതാകുകയാണോ ...... തന്നെ പോലൊരു അനാഥയായ പെൺകുട്ടിയെ സ്വീകരിച്ചു നശിപ്പിക്കാൻ ഉള്ളത് ആണോ അവന്റെ ജീവിതം...... അങ്ങനെ കുറച്ചു അധികം ചിന്തകൾ കൊണ്ടാണ് അവൾ ആ റൂമിലേക്ക് ചെന്നത്........ സാധാരണ മണിയറയുടെ ഒരുക്കങ്ങൾ ഒന്നും അവിടെ ഇല്ലായിരുന്നു.... എല്ലാം കണ്ണൻ ആയിട്ട് തന്നെ ഒഴിവാക്കിയത് ആയിരുന്നു...... ആമി അവിടെ കേറിയപ്പോ കണ്ണൻ കാര്യമായി എന്തൊക്കെയോ തിരയുകയായിരുന്നു..... ആമി കൈയിൽ ഉള്ള പാലു അവന്റെ നേരെ നീട്ടി അത് വാങ്ങാതെ ടേബിലിനു നേരെ അവൻ കൈ നീട്ടി..... അവൾ അത് അവിടെ വെച്ചു കണ്ണനെ തന്നെ നോക്കി നിന്ന്...... കണ്ണൻ ആണെങ്കിൽ എന്തോ കാര്യമായി തിരയുകയാ.... എന്തോ കണ്ടു കിട്ടിയത് പോലെ അവന്റെ ചുണ്ടിൽ ഒരു ചിരി മൊട്ടിട്ടു..... അത് കൈയിൽ എടുത്തു അവൻ ആമിന്റെ തൊട്ടു മുന്നിൽ വന്നു നിന്നു.....

ആമി ആണെങ്കിൽ ആദ്യമായി കണ്ണൻ ഇത്രയും മുന്നിൽ വന്നു നിന്ന ഷോക്കിൽ പിന്നോട്ട് നടന്നു പോയി..... പക്ഷെ അവന്റെ മുഖത്തു ഒരു മാറ്റവും ഇല്ല ഇത്തിരി ഗൗരവം ഉണ്ട് ആ മുഖത്തു...... "കാശി....." ആദ്യമായി.... ആദ്യമായ് അവൾ അവന്റെ പേര് വിളിച്ചു...... അത് കേട്ടപ്പോൾ സത്യത്തിൽ കണ്ണന് ചിരിയാ വന്നത്..... അത്രയും വിറച്ചു കൊണ്ടാണ് അവൾ വിളിച്ചത്....... "മ്മ്....." അവൻ ഒന്നു മൂളുക മാത്രം ചെയ്തു അവളെ മുഖത്തു തന്നെ നോക്കി.... "ഞാൻ.... എന്നെ.... എന്നെ കാശിക്ക് അക്‌സെപ്റ് ചെയ്യാൻ ആവില്ലെന്ന് എനിക്ക് അറിയാം.... ഈ കല്യാണം എല്ലാം എല്ലാം അന്നത്തെ ഇത് കൊണ്ടു സംഭവിച്ചതാ..... ഞാൻ കാരണം കാശിന്റെ ഇഷ്ട്ടങ്ങൾ പോലും ഇവിടെ ആരും ചോദിച്ചില്ല എന്ന് അറിയാം.... കാശിക്ക് എന്നെ......" അവൾ പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപ് കണ്ണൻ അവന്റെ കൈ അവൾക്ക് നേരെ നീട്ടി..... പറഞ്ഞു കൊണ്ടിരുന്നത് പകുതിക്ക് നിർത്തി അവൾ അവന്റെ കൈകളിലേക്ക് നോക്കി....... അവന്റെ കൈയിൽ ഉള്ള സാധനം കണ്ടു ആമി ഞെട്ടി.... അവൾ അതെ ഭവത്തോടെ കണ്ണനെ നോക്കി.....

അവന്റെ മുഖത്തു ഗൗരവം തന്നെ...... ബ്ലൈഡ്....... "ഹാ..... ഇതാ ഇത് വെച്ചോ.... അന്ന് എടുത്തത് പോലെ പഴയത് ഒന്നും അല്ല പുതിയതാ മൂർച്ച കൂടുതൽ ആകും.... അത് കൊണ്ടു പെട്ടന്ന് കാര്യം നടക്കും.... പിന്നെ ഡോക്ടർ അല്ലെ എവിടെയാ മുറിക്കണ്ടത് എന്ന് കൃത്യമായി അറിയാല്ലോ.... വേണമെങ്കിൽ രണ്ടു കൈയും മുറിക്കുന്നത് നല്ലതാ ഫാസ്റ്റ് റിസൾട്ട്‌ വേണമെങ്കിൽ കഴുത്തിൽ കൂടെ ആകാം..... പിന്നെ മുൻപത്തെ പോലെ വെള്ളം യൂസ് ആകേണ്ട വെള്ളം അമൂല്യമാണ് അത് പഴകരുത് എന്ന് അല്ലെ.... മ്മ് ഓക്കേ അല്ലെ......." മുഖത്തെ ഗൗരവം ഒട്ടും കുറക്കാതെ കണ്ണൻ അത്രയും പറഞ്ഞത് അവളെ കണ്ണിൽ നോക്കി തന്നെയായിരുന്നു..... ആമിയുടെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ടായിരുന്നു..... കണ്ണന്റെ മുഖത്തു ദേഷ്യം വന്നു പോകുന്നത് അവൾ പേടിയോടെ അറിയുന്നുണ്ടായിരുന്നു...... "മ്മ് ഇന്നാ...." ആമി അത് വാങ്ങാതെഅവന്റെ മുഖത്തെ ദേഷ്യം കണ്ടു പേടിച്ചു നിൽക്കുകയായിരുന്നു...... "ചെ വാങ്ങേടി....." ഈ തവണ ശബ്ദം കുറച്ചു ഉയർന്നിരുന്നു....... അവൾ അവന്റെ കൈയിൽ നിന്ന് ആ ബ്ലൈഡ് വാങ്ങി പോയി......

കണ്ണന്റെ മുഖത്തു അത്രയും സമയം നിയലിച്ച ദേഷ്യം പതിന്മടങ്ങു കുടി......... "മ്മ് വേഗം ആവട്ടെ..... വേഗം മുറിച്ചോ...." കൈയും കേട്ടി അവളെ മുഖത്തു നോക്കി അവൻ പിന്നെയും പറഞ്ഞു.... അത്രയും സമയം അടക്കി പിടിച്ച കരച്ചിലിന്റെ ശബ്ദം അറിയാതെ എങ്കിലും അവളിൽ നിന്നും പിടി വിട്ടു പുറത്തേക്ക് വന്നു...... "എന്താ.... മുറിക്കുന്നില്ലേ...." കാശി.... കാശി ഞാൻ....... അവളിൽ നിന്ന് കരച്ചിലിന്റ ശബ്ദം കുടി.......... അതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ കണ്ണന് ആവുമായിരുന്നില്ല............. തന്റെ മുന്നിൽ നിൽക്കുന്ന ആമിയെ അവൾ പിടിച്ചു നെഞ്ചിലേക്ക് ചേർത്തു.... തന്റെ കൈകൾ അവളിൽ ഒരു വലയം തീർത്തു അവൻ..... ആമിക്ക് അത് എതിർക്കാൻ ആയില്ല.............. അവന്റെ നെഞ്ചിൽ അവൾ സങ്കടം എല്ലാം ഒഴുകി കളയുകയായിരുന്നു....... ആ ചേർത്തു പിടിക്കൽ അവളുടെ മനസിനെ ശാന്തമാകുന്നുണ്ടായിരുന്നു......

എത്ര സമയം അങ്ങനെ നിന്നു എന്ന് അറിയില്ല.... ഏറെ നേരത്തെ മൗനം...... ആ അന്തരീഷം ആകെ പടർന്നു....... കണ്ണൻ തന്നെയാണ് അവളെ നേരെ നിർത്തിയത്..... ആ നിമിഷം അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.... ആമിയുടെ നിറഞ്ഞ കണ്ണുകൾ അവൻ തുടച്ചു.... അവളെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം ഏകി.... ആദ്യ ചുംബനം...... വാത്സല്യം ഉണ്ടായിരുന്നു അതിൽ.... കരുതൽ ഉണ്ടായിരുന്നു അതിൽ..... പ്രണയം ഉണ്ടായിരുന്നു...... ഇനി മറ്റൊന്നിനും വിട്ടു കൊടുക്കില്ല എന്നൊരു വാക്ക് ഉണ്ടായിരുന്നു അതിൽ....... "ആമി........" ആ ശബ്ദം തീർത്തും നേർത്തതായിരുന്നു........ അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു..... എന്തോ തന്നോട് പറയാൻ ഉണ്ടെന്ന് ആ കണ്ണുകളിൽ നിന്ന് അവൾ വായിച്ചെടുത്തിരുന്നു..... അറിയാതെ തന്നെ ആമി അവളുടെ കൈകൾ കണ്ണന്റെ നിറഞ്ഞ കണ്ണുകളിൽ തലോടി..... ആ കണ്ണുനീർ തുടച്ചു മാറ്റി...... അവനു പറയാൻ ഉള്ളത് കേൾക്കാൻ തയാറായത് പോലെ അവന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു............... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story