ആദികൈലാസ് : ഭാഗം 18

Aathikailas

രചന: നേത്ര

"നിന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ ഞാൻ തീർത്തും ബ്ലാങ്ക് ആയിരുന്നു ആമി........ നിന്റെ അവസ്ഥയിൽ നിന്നോട് എന്തൊക്കെയോ പറഞ്ഞു ചേർത്ത് നിർത്തണം എന്ന് ഉണ്ടായിരുന്നു ആശ്വാസിപ്പിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ മനസ് പറയുന്നത് ഒന്നും ശരീരം അനുസരിക്കാത്ത പോലെ..... നിനക്കറിയാവോ നിനക്കറിയാവോ ആമി ഒന്നും പ്രതീക്ഷിക്കാതെ ഒരു പെണ്ണിന് വേണ്ടി.... മുഖം പോലും ശരിയായി അറിയാത്ത ഒരു പെൺകുട്ടിക്ക് വേണ്ടി കാത്തിരുന്ന ഒരു ചെറുപ്പക്കാരനെ കുറിച്ച്....... അവൻ പ്രണയിച്ചത് ആ ശബ്ദത്തെ ആയിരുന്നു..... അറിയില്ല എന്താ അവളെ അവനുമായി അടുപ്പിച്ചത് എന്ന് പക്ഷെ പക്ഷെ അവന്റെ ഉള്ളു നിറയെ ആ പെൺകുട്ടിയോടുള്ള പ്രണയം മാത്രം ആയിരുന്നു.......അവളെ ഒന്നു കാണാൻ എത്ര അലഞ്ഞിട്ട് ഉണ്ടെന്ന് അറിയാവോ........

സ്വന്തം അല്ല അതാകും കാണാൻ ആവാതെ എന്ന് പറഞ്ഞു എത്ര തവണ സ്വന്തം സമാധാനിച്ചിട്ട് ഉണ്ടെന്ന് അറിയാവോ...... അവന്റെ മനസ്സിൽ പ്രണയത്തിന്റെ രൂപം അവൾ ആയിരുന്നു...... ഒരിക്കലും വ്യക്തമല്ലാത്ത ആ മുഖം ഓർത്തെടുക്കാൻ അവൻ എത്ര ശ്രമിച്ചിട്ടുണ്ടെന്ന് അറിയാവോ...... ആരും പ്രണയം വന്നു പറയാതെ നിൽക്കാൻ എല്ലാരേയും വെറുപ്പിച്ചു ചളി അടിച്ചു നടന്നിട്ട് ഉണ്ടെന്ന് അറിയാവോ അവൻ............ അവനു ഭ്രാന്തായിരുന്നോ...... ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പെണ്ണിന് വേണ്ടി അത്രയും കാത്തിരിക്കാൻ..... പക്ഷെ ഒന്നറിയാം അവനു പ്രണയത്തിന്റെ സ്ഥാനത്തു ആ മുഖം മാത്രമേ കാണാൻ ആവുമായിരുന്നുള്ളു..... ആ മുഖം എത്ര തവണ സങ്കല്പിച്ചു നോക്കിട്ടുണ്ട് എന്ന് അറിയാവോ...... സ്വന്തമാണെന്ന് കരുതുന്നവയെ സ്വതന്ദ്രമായി വിടുക അത് തിരിച്ചു വന്നാൽ തങ്ങളുടേത് അല്ലെങ്കിൽ....

മാധവികുട്ടി പറഞ്ഞിട്ടില്ലേ അത് പോലെയായിരുന്നു അവന്റെയും ജീവിതം..... ഒരിക്കലും തിരിച്ചു കിട്ടുവോ കാണാൻ ആവുമോ എന്ന് പോലുമറിയാത്ത ഒരു കാത്തിരിപ്പ്...... ആ കാത്തിരിപ്പാ ആമി കുറച്ചു ദിവസം മുൻപ് നിന്നിലൂടെ അവസാനിച്ചത്........ " അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ണന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..... ആമി അവനെ കാണുകയായിരുന്നു..... അവന്റെ പ്രണയം അറിയുകയായിരുന്നു...... പക്ഷെ ഒരിക്കെ പോലും അവന്റെ പ്രണയത്തിന്റെ സ്ഥാനത്തു അവൾ അവളെ സങ്കല്പിച്ചില്ല ....... അവളുടെ മനസ്സിൽ അവന്റെ പ്രണയം നഷ്ടപ്പെടുത്തിയവൾ ആയി തോന്നി അവൾക്ക്..... അവന്റെ കാത്തിരിപ്പ് നശിപ്പിച്ചവൾ ...... "കാശി..... ഞാൻ സോറി.... അവളെ തന്റെ പ്രണയത്തെ കണ്ടു പിടിക്കാൻ ഞാൻ... കൂടെ....." അത്രയും പറയനെ അവളെ അവൻ സമ്മതിച്ചുള്ളൂ........ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുമായി അവൻ ബന്ധിച്ചു കഴിഞ്ഞിരുന്നു...... വാക്കുകൾ കൊണ്ടു പറഞ്ഞു തീർക്കാൻ ആവാത്ത വരുമ്പോൾ ചുംബനതേക്കാൾ മറ്റെന്തണ് എളുപ്പം.....

. ആദ്യം ആമി ഞെട്ടി എങ്കിലും പിന്നെ അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു....... പക്ഷെ എതിർപ്പുകളെ എല്ലാം അവൻ ഇല്ലാതെ ആക്കി ഒരു താരം ഭ്രാന്തമായ ആവേശത്തോടെ തന്റെ പ്രണയം അവളെ അറിയിക്കുകയായിരുന്നു അവൻ......... ആമിയുടെ ചുണ്ട് പൊട്ടി..... ഉമിനിരിനൊപ്പം രക്തം കലർന്ന അവസ്ഥ..... ആ ഒരു അവസ്ഥയിൽ ആണ് അവൻ അവളെ മോചിപ്പിച്ചത്........ "ഇനിയും ഇനിയും പറയെടി എന്നെ വിട്ടു നീ പോകും എന്ന് ഇനിയും പറയെടി.....എന്റെ പ്രണയം നിന്നോടാണ് ...... നിന്നോട് മാത്രമാണ് ..... ഈ കാശി ആരെയെങ്കിലും കാത്തു നിന്നിട്ടുണ്ടെങ്കിൽ അത് നിന്നെയാണ് ആമി നിന്നെ മാത്രമാണ്..... നിന്റെ ശബ്ദതെയാണ് ആദ്യമായി കാശി പ്രണയിച്ചത്..... നിന്നോടാണ് ആമി എനിക്ക് പ്രണയം..... ഇനിയും നിനക്ക് എന്നെ വിട്ടു പോകണോ പറ നിനക്ക് പോകണോ എന്ന്......." ആമിയുടെ ഇരു തോളിലും പിടിച്ചു കുലുക്കി കരഞ്ഞു കൊണ്ടാണ് അവൻ അത്രയും ചോദിച്ചത്..... ആമിയുടെ കണ്ണുകളിൽ അത്ഭുതം ആയിരുന്നു....

താൻ പോലും അറിയാതെ തന്നെ പ്രണയിച്ച കണ്ണനെ ഓർത്തു..... അവൾക്ക് എന്താ പറയണ്ടത് എന്ന് അറിയില്ലായിരുന്നു ...... വെറുതെ നിശബ്ദമായി അവൾ അവനെ തന്നെ നോക്കി നിന്നു...... കരഞ്ഞു കരഞ്ഞു പിന്നെയും കണ്ണൻ ആമിയെ കെട്ടിപിടിച്ചു നിന്നു ...... അവളും അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു........ ആ കൈകൾ അവന്റെ പുറത്തു തലോടി...... കണ്ണൻ കുറച്ചു ശാന്തൻ ആയപ്പോൾ അവൾ തന്നെ അവനെ ബെഡിൽ ഇരുത്തി...... എന്തോ കേൾക്കാൻ ആ മനസ് കൊതിക്കുന്നുണ്ടായിരുന്നു..... അവന്റെ പ്രണയം കേൾക്കാൻ ആ മനസ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടായിരുന്നു...... ആ പെണ്ണിന് അപ്പോൾ തോന്നുന്നത് എന്താ എന്ന് അവൾക് പോലും മനസിലായില്ല............ ഒരു നിമിഷം കൊണ്ടു ആർകെങ്കിലും ആരോടെങ്കിലും പ്രണയം തോന്നുവോ....... അതെ ആ ഒരു നിമിഷം ആ ഒരു നിമിഷം മതിയായിരുന്നു ആമിയുടെ മനസ്സിൽ കണ്ണനോട്‌ പ്രണയം തോന്നാൻ.......... അവൾ അറിയുകയായിരുന്നു ഒരു നിമിഷം കൊണ്ടു തനിക്ക് ഉണ്ടായ മാറ്റം......

അവൾ തീർത്തും അവന്റെ വാക്കുകൾക്കായി കാതോർത്തു...... കണ്ണൻ വാക്കുകൾ കൊണ്ടു തന്റെ പ്രണയം അവളോട് പറഞ്ഞു.... ആ ശബ്ദം കേട്ടത് മുതൽ അവന്റെ പ്രണയം അവൻ അറിഞ്ഞത് വരെ ആ കണ്ണിൽ നോക്കി അവൻ അവളോട് പറഞ്ഞു തീർത്തു...... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ആമി ഒന്നും പറഞ്ഞില്ല..... നിറഞ്ഞ കണ്ണന്റെ മിഴികളിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ചു..... ആ കണ്ണുകളിൽ തന്റെ പ്രണയം ചുംബനമായി സമർപ്പിച്ചു........ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സഹതാപം കൊണ്ടു തോന്നിയത് അല്ല ആമിയിൽ ആ പ്രണയം ...... ഉള്ളു കൊണ്ടു തോന്നിയതാണ്..... ഒരൊറ്റ നിമിഷം കൊണ്ടു പ്രണയം തോന്നുമോ എന്ന് തോന്നിയേക്കാം..... പ്രണയം അങ്ങനെ ആണ്...... ഒരൊറ്റ സെക്കന്റ്‌ മതി..... അവനെ അവൾ അറിയുകയായിരുന്നു ...... ആ രാത്രി മുഴുവൻ അവർക്ക് ഉള്ളതായിരുന്നു ... അവനെ അറിയാൻ അവന്റെ പ്രണയം അറിയാൻ ..... അവളുടെ പ്രണയം പറയാൻ..... എല്ലാം കേട്ടു കാശിയുടെ ആമി ആവാൻ........ ഉറക്കം ആ കണ്ണുകളെ പുൽകുമ്പോൾ ആമി കണ്ണന്റെ നെഞ്ചിൽ തല വെച്ചു കിടക്കുകയായിരുന്നു.....

കണ്ണന്റെ കൈകളും അവളെ ചേർത്തു പിടിച്ചിരുന്നു....... ഇനി ഒരിക്കലും വിട്ടു കളയില്ല എന്നത് പോലെ..... എന്നും കൂടെ ഉണ്ടാകും എന്നത് പോലെ...... ഉറക്കത്തിലും രണ്ടുപേരെയും ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി തെളിഞ്ഞിരുന്നു......  ആകാശത്തു തെളിഞ്ഞു നിൽക്കുന്ന രണ്ടു നക്ഷത്രങ്ങളെ നോക്കി എന്തോ ആലോചിക്കുകയായിരുന്നു ആദി..... അവളുടെ മനസ് തീർത്തും ശാന്തമായിരുന്നു....... ആമിയെ സുരക്ഷിതമായ കൈയിലാണ് ഏല്പിച്ചത് എന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു..... കുറച്ചു മുൻപ് കണ്ണൻ എല്ലാം ആദിയോട് പറഞ്ഞിരുന്നു.... അവന്റെ പ്രണയം എല്ലാം.... എല്ലാം ആമിയോട് തുറന്നു പറയാൻ അവൾ തന്നെയാണ് പറഞ്ഞത്...... അവൾക്ക് അവനെ തിരിച്ചു പ്രണയിക്കാൻ ആവുമെന്ന് ആദി തന്നെയാണ് പറഞ്ഞത്...... എല്ലാം ശരി ആകും എന്ന് അവളെ മനസ് പറയുന്നുണ്ടായിരുന്നു .......

തന്റെ ജീവിതം ആമിക്ക് വേണ്ടിയാണ്.... പക്ഷെ അതിനിടയിൽ അവളുടെ മനസ്സിൽ ശിവയുടെ മുഖം തെളിഞ്ഞു...... അവൾക്ക് അരികിൽ നിന്ന് ആകാശത്തേക് തന്നെ നോക്കി നിൽക്കുന്ന ശിവയെ ഒരു നിമിഷം ആദി നോക്കി..... ആ നിമിഷം തന്നെ ശിവയും അവളെ നോക്കിയിരുന്നു...... രണ്ടുപേരെയും മനസ് എന്തോ ശാന്തമയിരുന്നു..... ഇരുവരും പരസ്പരം ഒന്നു നോക്കി പുഞ്ചിരിച്ചു....... ആകാശത്തു തെളിഞ്ഞു നിന്ന മൂന്നു നക്ഷത്രം അവരെ നോക്കി കണ്ണു ചിമ്മിയിരുന്നുവോ..... അതിൽ രണ്ടു നക്ഷത്രങ്ങൾ കൂടുതൽ തിളങ്ങിയത് പോലെ ... ... ആ നക്ഷത്രങ്ങളും ഒരു കാത്തിരിപ്പിൽ ആകാം...... ആ പ്രണയ നിമിഷങ്ങളിലേക്കുള്ള കാത്തിരിപ്പിൽ....... ആദിയും ശിവയും 🔥ആദികൈലാസയി 🔥ഒന്നുചേരുന്ന ആ നിമിഷത്തിനായി.......അവരുടെ പ്രണയം ഉടലെടുത്തു പൂർണമാകുന്ന ആ നിമിഷത്തിനായി....... വൈകില്ല ഇനിയും....... അന്ന് എല്ലാവരും ശാന്തമായി ഉറങ്ങി...... ഒരാൾ ഒഴികെ...... ആ കണ്ണുകളിൽ മുഴുവൻ ആദിയോടുള്ള പകയായിരുന്നു........ ___________

*ഇല്ല...... ഞാൻ സമ്മതിക്കില്ല...... ആദി നീ നീ ശിവയെ....... ഈ ഗായു ഒന്നു മാറി നിന്നപ്പോൾ നീ അവനെ സ്വന്തം ആക്കി അല്ലെ...... ഇല്ല ഒരിക്കലും ഇല്ല..... ആദിയെ പ്രണയിക്കാൻ ശിവക്ക് ആവില്ല ..... നിന്റെ മനസ്സിൽ അന്നും ഇന്നും എന്നും ഞാൻ ആണ് ശിവ ഈ ഗായത്രിയാണ്...... എന്നോടുള്ള പ്രണയം മാത്രമാണ്..... അവളെ അവളെ ഒരിക്കലും നിന്നിൽ പ്രണയമായി പടരാൻ ഈ ഗായത്രി ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല.......മരിച്ചിട്ടില്ല ശിവ നിന്റെ ഗായു...... അങ്ങനെ വിട്ടു പോകാൻ ആവുമോ ശിവ നിന്നെ എനിക്ക്...., ഞാൻ വരും ശിവ നിന്റെ മുന്നിൽ..... നിനക്കായി ബാക്കി വെച്ച പ്രണയം എല്ലാം പകർന്നു തരാൻ...... അതിന് മുൻപ് അവൾ അവൾ നിന്നോട് അടുക്കാൻ ശ്രമിച്ചാൽ അവളെ ഇല്ലാതാക്കി ഞാൻ നിന്നിലേക്ക് വരും ശിവ........ നീ എനിക്ക് ഭ്രാന്താണ് ശിവ...... നിനക്കായി മാത്രമാണ് ഈ മറഞ്ഞിരിപ്പ്..... ഞാൻ മടങ്ങി വന്നാൽ തീരും ആദി അവൾ....... പെട്ടന്ന് നിന്റെ മുന്നിൽ ഞാൻ വന്നാൽ നീ ഒരിക്കലും ഉൾകൊള്ളില്ല എന്ന് അറിയാം ശിവ..... അത് കൊണ്ടു മാത്രമാണ് ഈ മറഞ്ഞിരിപ്പ്.....

കാത്തിരിപ്പിൽ ആണ് ഞാൻ നിന്നിലേക്ക് വീണ്ടും പ്രണയമായി പ്രാണനായി പടർന്നു കേറാൻ..... വൈകില്ല ഇനിയും..... ശിവയുടെ ഗായു വരും..... ഗായത്രികൈലാസയി നിന്റെ പ്രണയം ഏറ്റു വാങ്ങാൻ.......* അവളുടെ കണ്ണുകളിൽ ശിവയുടെ മുഖം മാത്രം തെളിഞ്ഞു....... ആ ശവറിന് കീഴിൽ നിൽകുമ്പോളും അവന്റെ പ്രണയ ചൂട് അനുഭവിക്കാൻ ഉള്ള കാത്തിരിപ്പിൽ ആയിരുന്നു അവൾ...... ഭ്രാന്തമായ പ്രണയം അവളിൽ ആളി പടർന്നു കൊണ്ടിരുന്നു...... ഒരു ഭ്രാന്തമായ ഭീകരതയോടെ അവളുടെ ശബ്ദം ആ മുറിയിൽ തന്നെ ഒതുങ്ങി........ വരാൻ ഇരിക്കുന്ന പ്രതിസന്ധികൾ ഒന്നും അറിയാതെ ശിവയും ആദിയും മയക്കത്തിൽ ആയിരുന്നു..... എപ്പോളോ ഇരു വശങ്ങളിൽ ആയി കിടന്നവർ.... ശിവയുടെ നെഞ്ചിൽ അവന്റെ കൈക്കുള്ളിൽ ആദി എത്തിയിരുന്നു...... പ്രണയവും പരീക്ഷണങ്ങളും നിറഞ്ഞ ഇനിയുള്ള ദിവസങ്ങൾ അറിയാതെ ഒരു മയക്കം....... അവരെ കടന്നു പോയ കാറ്റ് പോലും അവർക്ക് ആശംസകൾ എക്കുകയായിരുന്നു...... -------------------------------------------------------------

"കടുവയെ കിടുവ പിടിക്കുന്നെ അമ്പമ്പോ......" രാവിലെ തന്നെ അച്ചു കുട്ടി പാട്ട് പാടി തകർക്കുകയാണ് മക്കളെ തകർക്കുകയാണ്..... ആരോ ബെൽ അടിക്കുന്ന ശബ്ദം കെട്ടാണ് പുള്ളിക്കാരി ആ പാട്ടിനെ വെറുതെ വിട്ടത്...... "അച്ചു മോളെ ആ ഡോർ ഒന്നു തുറന്നെ..........." "നോ അമ്മ...... ഞാൻ ഇവിടെ കാര്യമായ പണി ചെയുന്നത് കണ്ടില്ലേ....." പേപ്പറിൽ ചരമ കോളം എടുത്തു വെച്ചു ആരൊക്കെ സെഞ്ചുറി അടിച്ചു എന്ന് നോക്കുന്നതാണ് പുള്ളിക്കാരി പറഞ്ഞ ആ പണി..... നോട്ട് തെ പോയിന്റ്..... "ദേ പെണ്ണെ ഞാൻ അങ്ങോട്ട്‌ വന്നാൽ നിനക്ക് കാര്യമായി തന്നെ കിട്ടും പോയി ഡോർ തുറന്നു ആരാ എന്ന് നോക്കെടി............" ആഹാ അമ്മ കലിപ്പ് മൂഡ് ഓൺ..... അവിടെ ഇരുന്ന അച്ചു ഒന്നു പൊങ്ങി.... ചെറിയൊരു ഭയം..... അത് അല്ലെങ്കിലും അങ്ങനെ അല്ലെ.... അമ്മമാർ ശാന്തമായി നമ്മളോട് എന്തു പറഞ്ഞാലും നമ്മൾ കേൾക്കില്ല പക്ഷെ കലിപ്പ് മൂഡ് ഓൺ ആക്കിയാൽ പിന്നെ എല്ലാം പെട്ടന്ന് ആയിരിക്കും..... "ആരാണാവോ രാവിലെ തന്നെ ഇവർക്കൊക്കെ രാത്രി വന്നാൽ പോരെ.........."

അച്ചു പിറുപിറുത്തു കൊണ്ടു നടക്കുകയാണ് നടക്കുകയാണ്..... ഈ കുട്ടി എന്താണാവോ ഉദേശിച്ചേ..... ആരും തെറ്റ് ധരിക്കണ്ട ബുദ്ധി ഇല്ലാത്ത കൊച്ച..... അച്ചു വേഗം തന്നെ ഡോർ തുറന്നു..... ആദ്യം തന്നെ തല വെളിയിൽ ഇട്ടു നോക്കി....... യരുമേ ഇല്ലയെ..... കുട്ടി ഒന്നു ആലോചിച്ചു കൊണ്ടു ഡോർ മുഴുവനായി തുറന്നു...... "നീയോ........" പെട്ടന്നണ് മുന്നിൽ നിൽക്കുന്ന ആളെ നോക്കി അച്ചു ഞെട്ടാലോടെ ചോദിച്ചത്........... അതിന് മാത്രം ആരാ അത്....... "ആരാ അച്ചു......" "ആരാടി......" ആഹാ ബെസ്റ്റ്...... ആരാ എന്ന് ചോദിച്ചു കൊണ്ടു മതശ്രീയും പിതാശ്രീയും രംഗത് എത്തിയിരിക്കുന്നു............

എന്നാൽ അച്ചു ഇപ്പോളും കലിപ്പ് ലുക്കിൽ മുന്നിൽ ഇളിച്ചു നിൽക്കുന്ന സാധനത്തെ നോക്കി നിൽക്കുകയാണ്....... മുന്നിൽ നിൽക്കുന്ന ആളാണെങ്കിൽ നൂറു പൂർണ ചന്ദ്രന്മാർ ഒരുമിച്ചു പ്രത്യക്ഷമായ അത്രയും പവറിൽ പല്ല് കാണിച്ചു ഇളിക്കുകയാണ് ഇളിക്കുകയാണ്...... അച്ചുന്റെ അച്ഛന്റെയും അമ്മയുടെയും ശബ്ദം കേട്ടപ്പോൾ മുന്നിൽ തന്നെ നോക്കി പേടിപ്പിക്കുന്ന..... അയ്യോ ഒരു പോയിന്റ് വിട്ടു യക്ഷി രക്തം ഊറ്റുന്നത് പോലെ ഉള്ള നോട്ടം.... ഹാ ആ നോട്ടത്തോടെ നിൽക്കുന്ന അച്ചുനെ തള്ളി മാറ്റി ആ വ്യക്തി അകത്തേക്ക് കേറി...... മുന്നിൽ ഒന്നും മനസിലാകാതെ നിൽക്കുന്ന അച്ഛനെയും അമ്മയെയും നോക്കി സർവ്വ ധൈര്യവും മനസ്സിൽ ആവാഹിച്ചു ആ ആളു അവരെ ഒന്നുകൂടെ നോക്കി...... എന്നിട്ട് എന്നിട്ട്............. തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story