ആദികൈലാസ് : ഭാഗം 19

Aathikailas

രചന: നേത്ര

""അങ്കിൾ ആന്റി എന്നെ അനുഗ്രഹിക്കണം........ "" എന്ന് പറഞ്ഞു ആ വ്യക്തി മുന്നിൽ ഒന്നും മനസിലാവാതെ നിൽക്കുന്ന അച്ചുന്റെ അച്ഛന്റെയും അമ്മേന്റെയും കാലിൽ വീണു...... ഇത്രയും സമയം നോക്കി പേടിപ്പിച്ചു കൊണ്ടിരുന്ന അച്ചുന്റെ കണ്ണു ഇപ്പൊ പുറത്തു ചാടും എന്നാ പരുവത്തിൽ ആ ഉള്ളത്..... എന്നാലും കുട്ടി അത് തീരെ പ്രതീക്ഷിച്ചില്ല.... "അയ്യോ കുട്ടി ഇത് എന്താ കാണിക്കുന്നേ എണീക്ക്....." "ഇല്ല അങ്കിളും ആന്റിയും എന്നെ അനുഗ്രഹിച്ചു എന്ന് പറഞ്ഞാലേ ഞാൻ എണീക്കു....." "ആഹാ കുട്ടി അനുഗ്രഹിച്ചു ഇനി എണീക്ക്......" അത്രയും സമയം കണ്ണു തള്ളി നിന്ന അച്ചു ആണെങ്കിൽ ഇത് എന്താ ഈ കാണിക്കുന്നേ എന്ന് മനസിലാവാതെ ആ ആളെ തന്നെ ഉറ്റു നോക്കുന്നുണ്ട്..... പാവം തലക്ക് മുകളിൽ കൂടെ വട്ടമിട്ടു പറക്കുന്ന കിളികളെ കൂട്ടിൽ ആക്കിയത് എങനെ എന്ന് അവൾക്കേ അറിയൂ......

തലയിൽ കൈ കൊണ്ടു തലോടി അച്ഛനും അമ്മയും പറഞ്ഞപ്പോൾ ആ ആളു എണിച്ചു...... ആ ചുണ്ടിൽ ഒരു മനോഹരമായ പുഞ്ചിരി ഉണ്ടായിരുന്നു..... ആ കണ്ണുകളിൽ എവിടെയോ കുസൃതി ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു..... "ആ ഇനി കുട്ടി പറ.... എന്തിനാ ഇപ്പൊ അനുഗ്രഹം കുട്ടിയെ ഇത് വരെ ഇവിടെ കണ്ടിട്ടില്ല " "അയ്യോ അങ്കിൾ ഞാൻ ഇവിടെ വരുന്നത് ആദ്യമായിട്ടാ..... പക്ഷെ ഇവിടെ ഉള്ള എല്ലാവരെയും എനിക്ക് അറിയാട്ടോ..... ഞാൻ മാധവ്... മാധവ് പ്രകാശ് ഇപ്പൊ ഇവിടെ acp ആയി ചാർജ് എടുത്തിട്ട് രണ്ടു ദിവസമായി......" "അയ്യോ സർ..... ഞങ്ങൾ അറിയാതെ....," "ഹേയ് അങ്കിൾ ഞാൻ ഇവിടെ വന്നത് ഒരു പോലീസ് ഓഫീസർ ആയിട്ടല്ല....." "പിന്നെ....." "എനിക്ക് അങ്കിൾന്റെ ഇളയമകളെ അതായത് ഈ നിൽക്കുന്ന കീർത്തിയെ ഒരുപാട് ഇഷ്ട്ട.... പക്ഷെ അത് ഇവളോട് പറഞ്ഞാൽ എന്നെ അടിച്ചു ഓടിക്കും അതാ നേരിട്ട് അങ്കിളിനോട് കാര്യം പറയാം എന്ന് കരുതിയെ...... പ്ലീസ് അങ്കിൾ ഈ സാധനതെ എനിക്ക് കെട്ടിച്ചു തരാവോ......" ഓഹോ അതാണോ കാര്യം......

. (അച്ചുക ആത്മാ) അതും മനസ്സിൽ പറഞ്ഞു അച്ചു ഒരു സ്റ്റെപ് മുന്നോട്ട് എടുത്തു വെച്ചു...... പെട്ടന്ന് കുട്ടി ഞെട്ടി കൊണ്ടു അവിടെ നിന്നു...... ചെവി ഓക്കേ ഒന്നു നന്നായി കുടഞ്ഞു നോക്കി..... തലക്ക് എല്ലാം രണ്ടു മൂന്നു കൊട്ട് കൊടുക്കുന്നുണ്ട്..... ഏയ്‌..... എനിക്ക് കേട്ടത് തെറ്റിയത് ആകും..... ഈ കോതവ് അതും എന്നെ..... അച്ചു അത്രയും മനസ്സിൽ പറഞ്ഞു സ്വയം സമാധാനിച്ചു ഒരിക്കെ കൂടെ അവനെയും അച്ഛനെയും അമ്മയെയും നോക്കി....... അച്ഛനും അമ്മയും ആണെങ്കിൽ എന്തോ ജീവിയെ കണ്ട പോലെ മാധവിനെ തന്നെ നോക്കുന്നുണ്ട്...... "അങ്കിൾ....." പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു..... അങ്ങോട്ടേക്ക് വന്ന ശിവയും കണ്ണനും അടക്കം ചിരിച്ചു പോയി..... അച്ചു ആണെങ്കിൽ ഇപ്പൊ പൊട്ടും എന്നാ ഭാവത്തിൽ നിൽക്കുന്നുണ്ട്..... മാധവ് നിന്ന് ഉരുകുന്നുണ്ട്..... ഒരു പോലീസ് ഓഫീസർന്റെ ജാഡ ഒന്നും ആ മുഖത്തു ഇല്ലാട്ടോ.... "അങ്കിൾ......" അവൻ ഒന്നുകൂടി ദയനീയമായി വിളിച്ചു........... അത് കണ്ടപ്പോൾ എല്ലാരും ചിരി നിർത്തി...... കണ്ണനും ശിവയും അവന്റെ അടുത്തേക്ക് ചെന്നു.....

"ഹേയ് മാധവ് ഞാൻ കൈലാസ്,ഇത് കാശി..... കീർത്തിയുടെ ബ്രദർസ് ആണ്.........." "അറിയാം.... കീർത്തിയുടെ കൂടെ കണ്ടിട്ടുണ്ട്....." "ഓഹോ അപ്പോൾ ഇവിടെ എല്ലാരേയും അറിയാവോ....." "അത് പിന്നെ....." "മ്മ് മതി മതി താൻ നിന്ന് ഉരുക്കണ്ട..... എന്നാലും എന്റെ മാധവ് താൻ എന്തു കണ്ടിട്ടാ ഈ ട്രെയിനിനു തല എടുത്തു വെക്കാൻ ഉദേശിച്ചേ....." "ഏട്ടാ..." അത്രയും സമയം മിണ്ടാതെ നിന്ന അച്ചു കണ്ണന്റെ സംസാരം കേട്ടപ്പോൾ പല്ല് കടിച്ചു കൊണ്ടു അവനെ ഒന്നു നോക്കി..... എല്ലാരേയും മുഖത്തു ഒരു ചിരി ഉണ്ട്..... "മാധവ്.... തന്റെ അച്ഛൻ ഇന്നലെ എന്നെ കാണാൻ വന്നിരുന്നു..... എല്ലാം അവൻ എന്നോട് പറഞ്ഞു.... എന്റെ മകൾക്ക് സമ്മതം ആണെങ്കിൽ ഇവിടെ എല്ലാവർക്കും ഈ കാര്യത്തിൽ പൂർണ സമ്മതമാണ്......" മാധവ് ഒന്നു ഞെട്ടി..... അവൻ പോലും അറിഞ്ഞിട്ടില്ല അവന്റെ അച്ഛൻ വന്നു സംസാരിച്ചത്..... അവന്റെ കണ്ണുകൾ ഒരു നിമിഷം അച്ചുവിലേക്ക് നീണ്ടു..... അവൾ ആരോടും ഒന്നും പറയാതെ പുറത്തു ഗാർഡനിലേക്ക് നടന്നു..... മാധവിന്റ മുഖത്തു നിരാശ നിഴലിച്ചു...

.. "മാധവ്....." ശിവ അവനെ ഒരു പുഞ്ചിരിയോടെ ചേർത്ത് നിർത്തി..... അച്ഛനും അവന്റെ അടുത്തേക്ക് വന്നു..... കണ്ണൻ അവരെ നോക്കി നിന്നു..... "ഇപ്പൊ ഇവിടെന്ന് പോയത് ഞങ്ങളുടെ ജീവനാടോ... അവളെ ഒരു കാര്യത്തിലും ഞങ്ങൾ ഇത് വരെ വിഷമിപ്പിച്ചിട്ടില്ല.... ഒന്നും ഇങ്ങോട്ടേക്കു ഇത് വരെ ആവിശ്യപെട്ടിട്ടില്ല...... അത് കൊണ്ടു അവളെ തീരുമാനം എന്താണോ അതാകും തനിക്കുള്ള മറുപടി....." അത്രയും പറഞ്ഞു ശിവ അവന്റെ തോളിൽ ഒന്നു തട്ടി..... മാധവ് ഒന്നു ചിരിക്കാൻ ശ്രമിച്ചു....... "മോൻ അവളോട് സംസാരിക്ക്....." "അങ്കിൾ ഞാൻ....." "പേടിക്കണ്ട..... ഇത്തിരി ചൂടിൽ ആകും ചിലപ്പോൾ..... ഒരു ചെറിയ അടിയൊക്കെ പ്രതീക്ഷിച്ചു അങ്ങോട്ട് ചെന്നാൽ മതി.... മ്മ് ചെന്നു സംസാരിക്ക്....." മാധവ് അവരെ എല്ലാരേയും നോക്കി ഒന്നു മൃദുവായി പുഞ്ചിരി പുറത്തേക്ക് ഇറങ്ങി....

. അവിടെ ഒരുക്കിയ ഗാർഡനിലെ സിമെന്റ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു അച്ചു........... മുറ്റത്തു വന്നിരിക്കുന്ന പ്രാവുകൾക്ക് ഭക്ഷണം ഇട്ടു കൊടുക്കുന്നുണ്ട് ഇടക്കിടെ..... പക്ഷെ അവൾ ഇവിടെ ഒന്നും അല്ല എന്ന് ആ ഇരുപ്പ് കണ്ടാൽ അറിയാം...... മാധവ് അവളെ അടുത്ത് കുറച്ചു സമയം നിന്നു..... അവൻ വന്നത് ഒന്നും അറിയാതെ ഇപ്പോളും എന്തോ ആലോചനയിൽ മുഴുകി ഇരികുകയാ ...... അവൻ അവളെ അടുത്ത് ഇരുന്നു..... അത് അവൾ അറിഞ്ഞിരുന്നു......... ആ കൺകോണിൽ ഒരു നിർ തിളക്കം...... ഉള്ളിൽ എവിടെയോ കോളേജ് വരാന്തയിൽ നിന്ന് ഒരുവന്റെ വരവിനായി കാതോർത്തു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞു..... അവന്റെ നുണകുഴി കവിളും..... ചിരിക്കുമ്പോൾ കണ്ണിൽ തെളിയുന്ന കുസൃതിയും എല്ലാം അവളെ ഓർമകളെ പിടിച്ചു കുലുക്കി...... "കീർത്തി "

അവിടെ താങ്ങി നിന്ന നിശബ്ദതയെ ബന്ധിച്ചത് മാധവ്ന്റെ ശബ്ദമാണ്..... അവൾ അവനെ ഒന്നു നോക്കി.... പിന്നെയും ആ നോട്ടം പിൻവലിച്ചു ആദ്യത്തെ പോലെ തന്നെ ഇരുന്നു..... "കീർത്തി...... ഞാൻ എനിക്ക് നിന്നോട്.... പറയണം എന്നുണ്ടായിരുന്നു..... പക്ഷെ നിന്റെ പ്രതീകരണം എങനെ ആണെന്ന് അറിയാത്തതു കൊണ്ടു..... പേടിയായിരുന്നു..... ഇഷ്ട്ടമല്ല എന്ന് പറയുമോ എന്ന്..... നീ അറിയാതെ നിന്നോട് വഴക്കിട്ട് ഞാൻ ഓരോ നിമിഷവും നിന്നെ പ്രണയിക്കുകയായിരുന്നു..... മറ്റാരും നിന്നെ പ്രണയം കൊണ്ടു സ്വന്തമാക്കാതെ കാവലിരിക്കുകയായിരുന്നു...... ഇനിയും വയ്യ അതാ എല്ലാം വീട്ടിൽ പറഞ്ഞത് അവരെ നിർബന്ധം ആയിരുന്നു ഞാൻ തന്നെ എല്ലാം ഇവിടെ വന്നു പറയണം എന്ന് പക്ഷെ അതിന് മുൻപ് അവർ പറയുമെന്ന് കരുതിയില്ല..... നഷ്ടപ്പെടാൻ വയ്യ കീർത്തി..... പ്രണയിച്ചു പോയി..... നിന്റെ ........."

അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അച്ചു അവനെ ഒന്നു നോക്കി..... നിറഞ്ഞു നിന്ന ആ കണ്ണുകൾ കണ്ടപ്പോൾ മാധവ് പറയാൻ വന്ന വാക്കുകൾ മുറിഞ്ഞു പോയി...... അവന്റെ ഉള്ളം നീറി..... കി..... കീർത്തി.. "തനിക് മാറ്റാരെയെങ്കിലും ഇഷ്ട്ടമാണോ........." "മ്മ്...." ആ മറുപടി മാധവിന്റെ ഹൃദയത്തെ ചുട്ടു പൊളിക്കാൻ പരുവത്തിൽ ഉള്ളതായിരുന്നു....... അവന്റെ തൊണ്ട വരണ്ടു..... വാക്കുകൾ ഒന്നും പുറത്തു വരുന്നില്ല...... "ഞാൻ ഒരുപാട് വൈകി പോയോ......" "മ്മ്....." വേറെ ഒന്നും കേൾക്കാൻ അവന് ആ നിമിഷം ആവില്ലായിരുന്നു..... കണ്ണിൽ എവിടെയോ ഒരു തുള്ളി കണ്ണുനീർ പ്രത്യക്ഷമായി..... പക്ഷെ ആരെയും മുന്നിൽ കരയാത്ത ആ ചെറുപ്പക്കാരന് അവിടെയും പിടിച്ചു നിന്നെ പറ്റു....... ഒരു നിസ്സഹായമായ പുഞ്ചിരി അച്ചുനു സമ്മാനിച്ചു കൊണ്ടു അവൻ അവിടെ നിന്നും എഴുനേറ്റു....... "മാധവ്......." തിരിഞ്ഞു പോകാൻ നിന്ന അവൻ ഒരു നിമിഷം നിന്നു..... "പേടിക്കണ്ട..... ഞാൻ പറഞ്ഞോളാം എല്ലാരോടും....... നിന്റെ ഇഷ്ട്ട ഇവിടെ എല്ലാവർക്കും വലുത്...... കാണാഡോ.... എവിടെയെങ്കിലും വെച്ചു.,.....

പിന്നെ ഇനി കാണുമ്പോൾ ഒഴിഞ്ഞു മാറി പോകരുത്.......... പ്ലീസ്.... പഴയത് പോലെ വഴക്കിടാൻ എങ്കിലും വരണം അടുത്ത്............ പോട്ടെടോ........" "മാധവ്...., താൻ......" "ഹേയ് സാരമില്ല....." അതും പറഞ്ഞു കണ്ണും തുടച്ചു കൊണ്ടു മാധവ് അവിടെ നിന്നും മുന്നോട്ട് നടന്നു............ പെട്ടന്ന് എന്തോ അവന്റെ തലക്ക് പിന്നിൽ വന്നു പതിച്ചു...... അവൻ തലയും തടവി കൊണ്ടു നിലത്തേക്ക് നോക്കി...... മാങ്ങാ....... അവൻ പിന്നിലേക്ക് ഒന്നു നോക്കി..... കട്ട കലിപ്പിൽ അവനെ നോക്കി നിൽക്കുന്ന അച്ചു..... അവിടെ എന്താ നടക്കുന്നെ എന്ന് ആലോചിച്ചു തീരുന്നതിനു മുൻപ് അച്ചു അവന്റെ അടുത്തേക്ക് ഓടി വന്നു..... അവന്റെ മുടിയിലും കൈയിലും എല്ലാം പിച്ചിയും നുള്ളിയും അവനെ ഉപദ്രവിച്ചു........... പരമാവധി അവൻ ഒഴിഞ്ഞു മാറാൻ നോക്കുന്നുണ്ടെങ്കിലും അച്ചു വിടുന്ന ഭാവം ഇല്ല..... ഒന്നു ഓർക്കണേ പ്രതികളെ തോക്ക് കാണിച്ചു ഭീക്ഷണി പെടുത്തുന്ന ഒരു പോലീസ് ഓഫീസർ ആണ് ഇവിടെ നുള്ളും കിട്ടി ബ്രേക്ക്‌ ഡാൻസ് കളിക്കുന്നത്.................. കാലം പോയൊരു പോക്കേ....... എന്റെ acp സാറേ ഇനി ഹോസ്പിറ്റലിൽ പോയി ട്ടിട്ടി അടിക്കണ്ടവരുവോ ആവോ......

"ആഹാ..... " ഒഴിഞ്ഞു മാറുന്ന കുട്ടത്തിൽ അവൻ കറി വിളിക്കുന്നുണ്ട്..... ആരോടു പറയാൻ ആരു കേൾക്കാൻ...... "ഡോ...... പോടോ താൻ പൊന്നിലേടോ..... പോടോ......" ഇവൾക്ക് ശരിക്കും വട്ടാണോ ഈശ്വര............. ഇവിടെ സുന്ദരനായ ഒരു ചെറുപ്പക്കാരനെ പീഡിപ്പിക്കുന്നു എന്നിട്ട് അവനോട് തന്നെ പോടോ എന്ന് പറയുന്നു....... അച്ചുകുട്ടി യൂ...... ഹോറിബിൾ...... കുറച്ചു സമയത്തിന് ശേഷം നുള്ളൽ യാക്ഞ്ഞം തത്കാലം നിർത്തി വെച്ചു അച്ചു മാധവ്ന്റെ നെഞ്ചിലേക്ക് വീണു............. അവന്റെ നെഞ്ചിൽ വീണു കരയുന്ന നായിക നായകൻ ആശ്വസിപ്പിക്കുന്നു............... ഇതൊക്കെ അല്ലെ നിങ്ങൾ വിചാരിച്ചു വെച്ചിരിക്കുന്നത്...... എന്നാലേ നിങ്ങൾക്ക് തെറ്റി ഇത് അച്ചു ആയതു കൊണ്ടും കുട്ടി സൈക്കോന്റെ വേറെ ലെവൽ ആയതു കൊണ്ടും അവൾ മാധവിന്റെയ് നെഞ്ചിൽ അവളെ പല്ലിന്റെ സീൽ അങ്ങ് വെച്ചു....... മനസിലായില്ലേ രമണ അത് തന്നെ കടിച്ചു എന്ന്...... ശുഭം സുന്ദരം.....അലറി വിളിക്കാൻ പോയ അവന്റെ വാ അടച്ചു വെച്ചു അവന്റെ കൈയിൽ പിടിച്ചു അവൾ മാറി നിന്നു...............

കിട്ടിയതിന്റെ എല്ലാം ഷോക്കിൽ അവൻ ആണെങ്കിൽ അച്ചുനെ ഏതോ ജീവിയെ നോക്കുന്ന പോലെ നോക്കുന്നുണ്ട്....... മോനെ മാധവേ നിന്റെ കണ്ണു വേണമെങ്കിൽ നോട്ടം മാറ്റിക്കോ...... "മധു...... കുട്ടേട്ടാ......" ആ പേര് കേട്ടതും മാധവ് ഒന്നു ഞെട്ടി.............. കണ്ണിൽ ഉള്ള ഭാവം മാറി എന്തോ സങ്കടം അവനെ വന്നു പൊതിയുന്നത് പോലെ...... നിർവികരമായി അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി....... കുട്ടേട്ടാ എന്ന് വിളിച്ചു തന്റെ പിന്നിൽ ഓടി നടന്നിരുന്ന ഒരു പെൺകുട്ടിയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു.......മീനുട്ടി.......... അവന്റെ സ്വന്തം മീനാക്ഷി...,... മാധവിന്റെയ് സ്വന്തം അനിയത്തി....... അർത്ഥമറിയാതെ അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി........ മനസ്സിൽ എവിടെയോ ജീവനില്ലാതെ കിടന്ന തന്റെ പെങ്ങളെ മുഖം കുരമ്പ് കണക്കെ അവന്റെ ഹൃദയത്തെ കുത്തി നോവിച്ചു............. എങ്കിലും ഉള്ളിൽ ഒരായിരം ചോദ്യം.................... ഉത്തരങ്ങൾ തരാൻ ആ കണ്ണുകൾ പിന്നെയും അച്ചുന്റെ കണ്ണുകളിലേക്ക് വഴുതി വീണുകൊണ്ടിരുന്നു...... "ഹാ അളിയാ എന്താണ് ഇവിടെ......."

കണ്ണന്റെ ശബ്ദമാണ് അവരെ തിരിച്ചു യഥാർഥ്യത്തിലേക്ക് കൊണ്ടു വന്നത്............... പരസ്പരം പിടഞ്ഞു മാറി......... നോട്ടം രണ്ടു ദിശയിലേക്ക് ചലിപ്പിച്ചു...... എങ്കിലും രണ്ടുപേരെയും മനസ് ഒരുപോലെ കാലുഷിതമായിരുന്നു........ "അപ്പോൾ എങനെ ആണ് അളിയാ, പെങ്ങളെ കാര്യങ്ങൾ റൊമാൻസ് വരെ എത്തിയ സ്ഥിതിക്ക് കാര്യങ്ങൾ അങ്ങോട്ട് ഉറപ്പിക്കുകയല്ലേ......" രണ്ടുപേരും പരസ്പരം ഞെട്ടി നോക്കി...... മാധവ് എന്തോ പറയാൻ വന്നതും അതിന് തടസം എന്നത് പോലെ അച്ചുന്റെ വാക്കുകൾ അവിടെ മുഴങ്ങി....... "എനിക്ക് സമ്മതം......" അത്രയും പറഞ്ഞു അവൾ കണ്ണന്റെ നെഞ്ചിലേക്ക് ചാഞ്ഞു........ മാധവ് ഒരു നിമിഷം അവളെ നോക്കി....... എന്തോ അവന്റെ ഉള്ളിൽ അഗ്നി പടരുന്നത് പോലെ...... അച്ചുന്റെ അച്ഛൻ അവരെ രണ്ടാളെയും ചേർത്ത് നിർത്തി നെറ്റിയിൽ ഒരു വത്സല്യ ചുംബനമേകി....... "അപ്പോൾ എല്ലാം ഞാൻ പ്രകാശനോട് സംസാരിച്ചോളാം...... ഓക്കേ അല്ലെ മോനെ......." "ശരി അങ്കിൾ......" "അങ്കിൾ അല്ല അച്ഛാ എന്ന് വിളിച്ചാൽ മതി......"

"ഓക്കേ അച്ഛാ...... ഞാൻ ഇറങ്ങട്ടെ ഡ്യൂട്ടിക്ക് കേറണം സമയം ഇപ്പൊ തന്നെ പോയി......" "മോനെ ഇവിടെ വരെ വന്നിട്ട് ഒന്നും കഴിക്കാതെ....." "പിന്നെ ഒരിക്കലാകാം ആന്റി.... സോറി അമ്മേ......." "ശരി മോനെ......." അവർ വാത്സല്യ പുർവ്വം അവന്റെ നെറ്റിയിൽ ഒന്നു തലോടി...... എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങുന്നതിനു മുൻപ് ഒരിക്കെ കൂടെ അവൻ അച്ചുനെ നോക്കി....... അവളും അവനെ നോക്കി നിൽക്കുകയായിരുന്നു...... രണ്ടു പേരെയും കണ്ണുകൾ എന്തൊക്കെയോ പരസ്പരം പറയുന്നുണ്ടായിരുന്നു...... അവൻ പുറത്തേക്ക് ഇറങ്ങി..... അച്ചു എല്ലാവരെയും നോക്കി ഒന്നു ചിരിച്ചിട്ട് റൂമിലേക്ക് പോയി...... അച്ചുന്റെ കണ്ണ് കലങ്ങിയത് പക്ഷെ ശിവയും ആദിയും കൃത്യമായി കണ്ടു...... കുറച്ചു കഴിഞ്ഞു ചോദിക്കാം എന്ന് കരുതി അവർ ആ ദിവസത്തെ തിരക്കുകളിലേക്ക് തിരിഞ്ഞു...................... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story