ആദികൈലാസ് : ഭാഗം 2

Aathikailas

രചന: നേത്ര

5 വർഷങ്ങൾക്ക് ശേഷം * _______ "ആദി നീ ഓക്കേ അല്ലെ..." "മ്മ്....." മുന്നിലെ കണ്ണാടിയിൽ തന്നെ നോക്കി അവൾ മറുപടി ഒരു മുളലിൽ ഒതുക്കി......... ആ നെഞ്ച് പിടയുന്നത് മറ്റാരേക്കാളും അവൾക്ക് മനസിലാകുന്നുണ്ടായിരുന്നു...... അതാകാം കണ്ണാടിയിൽ തന്നെ നോക്കി ഇരുന്ന ആദിയെ വൈഷ്ണ പിടിച്ചു അവൾക്ക് നേരെ നിർത്തിയത്...... ആ കണ്ണിലെ ചുവപ്പ് അത് വിളിച്ചോതുന്നുണ്ടായിരുന്നു അവൾ ഇപ്പൊ അനുഭവിക്കുന്ന സങ്കടത്തിന്റെ ആയം....... "ആദി...... മതിയായില്ലേ നിനക്ക് ഇങ്ങനെ ഉരുകി തീർന്നത്..... ഇന്ന് നിന്റെ കല്യാണം ആ...... പുറത്തു എല്ലാരും സന്തോഷത്തിൽ ആ അപ്പോളും നീ പഴയത് ഓക്കേ ആലോചിച്ചു ഇരിക്കുകയാണെന്ന് അറിഞ്ഞാൽ ഒരുപക്ഷെ നിന്റെ ഏട്ടനും അച്ഛനും സഹിക്കാൻ ആവില്ല........" "പറ്റുന്നില്ല ഏട്ടത്തി..... ഈ ജന്മം എനിക്ക് അതൊന്നും മറക്കാൻ ആവില്ല.......

ഈ ദിവസം ഒരുപാടു സ്വപ്നം കണ്ടത് അല്ലെ ഞാൻ..... പക്ഷെ കൊതിച്ച ആളല്ലലോ ഇന്ന് എന്നെ......" "ഇതാകും ആദി വിധി..... മതി മോളെ നാലു വർഷം നീ കരഞ്ഞു തീർത്തില്ലേ........ ഇനി നീ കരയരുത്........... ഇന്ന് മുതൽ നീ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയാ..... എല്ലാം മറക്കണം എന്ന് ഞാൻ പറയില്ല...... പക്ഷെ ഓർത്തോർത്തു ഇങ്ങനെ ഉരുകാതെ ഇരുന്നുടെ നിനക്ക്......" ഉള്ളിൽ അടക്കി വെച്ച കണ്ണുനീർ എല്ലാം അപ്പോളേക്കും പുറത്തു ചാടിയിരുന്നു........ അവൾ ഏട്ടത്തിയെ കെട്ടിപിടിച്ചു കരഞ്ഞു....... പിന്നീട് ആരോ വാതിലിൽ മുട്ടിയപ്പോൾ ആണ് രണ്ടാളും വിട്ടു മാറിയത്...... "ആദി....." "മ്മ്....." കണ്ണുകൾ തുടച്ചു കൊണ്ടു അവൾ ഒന്നു മൂളി..... "ഇത് ആമി നിനക്ക് തരാൻ ഏല്പിച്ചതാ......." "ആമി......." ആ നാമം കേട്ടപ്പോൾ ആദിയുടെ മിഴികൾ വിടർന്നു...... ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ...... "വന്നിട്ടില്ല...... അവൾ പോകുന്നതിന് മുൻപ് നിനക്ക് തരാൻ ഏല്പിച്ചതാ..... ഈ ഒരു ദിവസം അവളും സ്വപ്നം കണ്ടത് അല്ലെ ....... നിന്റെ ഈ അവസ്ഥ കാണാൻ വയ്യ എന്ന് പറഞ്ഞല്ലേ അവൾ ഇവിടെ നിന്നും പോയത്.....

എവിടെ ആണെന്ന് അറിയില്ല ഒരുപാട് അന്വേഷിച്ചത് അല്ലെ നിന്റെ ഏട്ടൻ............. സാരമില്ല എവിടെ ആണെങ്കിലും ആ മനസ്സിൽ നീ ഉണ്ട് എന്നും......" "മ്മ്....." ആദിയുടെ മിഴികൾ പിന്നെയും നിറഞ്ഞു........ ഓർമയിൽ ആ മുഖം തെളിഞ്ഞു........ എന്റെ ആമി....... എന്റെ കളികൂട്ടുകാരി..... കണ്ണൊന്നു നിറഞ്ഞാൽ മനസൊന്നു പിടഞ്ഞാൽ ഓടി എത്തുന്നവൾ...... മാറ്റാരെകളും ആദിയെ അറിഞ്ഞവൾ....... ആദിയെ പുതിയയൊരു സ്വപ്നം കാണാൻ പഠിപ്പിച്ചവൾ...... ഓരോ ദിനവും ആദിയുടെ വളർച്ചയിൽ സന്തോഷിച്ചവൾ....... പക്ഷെ ഇന്ന്...... അറിയില്ല എവിടെ ആണെന്ന്....... അല്ലെങ്കിലും ആമിയുടെ ഈ മറഞ്ഞിരിപ്പിനു കാരണം താൻ തന്നെയല്ലേ...... തന്നെ ഭ്രാന്തിയായി കണ്ടു നിൽക്കൻ ആവാത്തത് കൊണ്ടല്ലേ......... നഷ്ട്ടങ്ങൾ എനിക്ക് മാത്രം ആയിരുന്നില്ലലോ..... എന്റെ ആമി എത്ര വേദനിച്ചിട്ടുണ്ടാകും....... "വൈഷ്ണ മോളെ ആദിയെ വിളിച്ചോളൂ........"

"ശരി അമ്മായി......" കൈയിൽ ഒരു തലവുമായി മണ്ഡപത്തിലേക്ക് നടക്കുമ്പോളും ആദിയുടെ മനസ് നിറയെ പഴയ ആദിയും അവളുടെ പ്രിയപെട്ടവരും ആയിരുന്നു......... നാലു വർഷം ഭ്രാന്തിയെ പോലെ നാലു ചുമരുകൾക്ക് ഉള്ളിൽ തളച്ചിട്ടതായിരുന്നു സ്വയം...... മറക്കാൻ ആവില്ല ആദിക്ക് ഒന്നും...., മറന്നാൽ അത് എന്റെ മരണം ആകും......... നാലു വർഷം കൊണ്ടു നഷ്ട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ....... ഇനി അങ്ങോട്ട്‌ ഉള്ള ജീവിതം എന്താ എന്ന് പോലുമറിയില്ല...... മരിക്കാതെ പിടിച്ചു നിന്നത് അവൾക്ക് വേണ്ടി ആ എന്റെ ആമിക്ക് വേണ്ടി...... എന്നാൽ ഇന്ന് അവൾ പോലും....... കൊതി ആവുന്നു ആമി മടങ്ങി വന്നൂടെ നിനക്ക്....... നിമിഷങ്ങൾ ശരവേഗത്തിൽ കടന്നു പോയി........ എന്റെ കഴുത്തിൽ താലി ചാർത്തിയ വ്യക്തിയെ ഒരിക്കൽ പോലും ഞാൻ മുഖം ഉയർത്തി നോക്കിയില്ല........ ശക്തി ചോർന്നു പോകുന്നത് പോൽ...... നെറ്റിയിൽ പടർന്ന സിന്ദൂരം പോലും എന്നെ ചുട്ടു പൊളിക്കുന്നു....... അപ്പോളും സന്തോഷത്തോടെ കണ്ണീർ വർക്കുന്ന അച്ഛന്റെയും ഏട്ടന്റെയും മുഖം മാത്രമായിരുന്നു കണ്ണിൽ........

അവർ എങ്കിലും സന്തോഷിക്കട്ടെ....... അവർക്ക് വേണ്ടിയാണ് ഈ വിവാഹം പോലും....... അല്ലെങ്കിൽ മനസ് കൊണ്ടു എന്നെ ഒരുവനെ വരിച്ചവളാണ് ആദി....... പക്ഷെ...,.... ഇല്ല....... ആദി ഇനി കരയില്ല...... കരയാൻ പാടില്ല...... ചടങ്ങുകൾ എല്ലാം പെട്ടന്ന് തന്നെ കഴിഞ്ഞു...... അതിന് ശേഷം ഉള്ള ഫോട്ടോഷുട്ടും എല്ലാം താകൃതിയായി തന്നെ നടന്നു...... എല്ലാത്തിനും ഒരു പാവയെ പോലെ നിന്നു കൊടുത്തു............. ഉള്ളിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന അഗ്നിയിൽ വെന്തുരുക്കുകയാണ് ഞാൻ.......... എല്ലാത്തിനും ഒടുവിൽ ജനിച്ചു വളർന്ന വീടിനോടൊരു യാത്ര പറച്ചിൽ....... ഇനി ഈ വീടിന് ഞാൻ ഒരു അഥിതി മാത്രം........ കാറിൽ കേറിയത്തിന് ശേഷം ഒരിക്കെ കൂടെ അവിടെ എല്ലാം മിഴികൾ എന്തോ തിരഞ്ഞു....... ഉമ്മറത്തു ഇരുന്നു കഥ പറഞ്ഞു ചിരിക്കുന്ന നാലുപേരുടെ മുഖം മനസ്സിൽ തെളിഞ്ഞു....... ഉള്ളിലെ വേദനയിലും ഒരു കുഞ്ഞു പുഞ്ചിരി ആ മുഖത്തു തെളിഞ്ഞു............... ഭിത്തിയിലെ മാലയിട്ട് വെച്ച ആ രണ്ടു ഫോട്ടോയും ഒന്നു നീങ്ങിയത് പോലെ......... പക്ഷെ ആദിയുടെ കണ്ണുകൾ അപ്പോളും ആ മൂന്നു പേരിലും ആയിരുന്നു.......

ആ പഴയ ആദിയെ ഒരിക്കെ കൂടെ കണ്ടു അവിടെ..... അവളുടെ ഒപ്പം ഉള്ള മൂന്നുപേരും അവൾക്ക് നേരെ കൈ വീശി യാത്ര പറഞ്ഞു...... കാർ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ചു ആ രൂപം മഞ്ഞു പോയി....... യഥാർഥ്യത്തിലേക്ക്........ ആദിയുടെ നോട്ടം ചെല്ലുന്ന ഇടത്തു വൈഷ്ണ അറിയാതെ ഒന്നു നോക്കിയിരുന്നു....... ആരുമില്ല..... അവിടെ ആകെ ശുന്യം...... എന്നിട്ടും ആദിയുടെ ചുണ്ടിൽ വിരിഞ്ഞ ആ പുഞ്ചിരിയുടെ അർത്ഥം ഗ്രഹിക്കാൻ അവൾക്ക് ആയില്ല....... ദുരെക്ക് മറഞ്ഞു കൊണ്ടിരിക്കുന്ന ആ കാർ നോക്കി വൈഷ്ണ ഒന്നു ശ്വാസം വലിച്ചു വിട്ടു....... "വിച്ചു......." "മ്മ്....." "ആദി ഓക്കേ അല്ലേടാ......." ആ ചോദ്യം വൈഷ്ണയുടെ ഉള്ള് പൊളിക്കുന്നത് പോലെ..... കള്ളം പറയണോ അതോ പെങ്ങളെ ഓർത്തു വേദനിക്കുന്ന അവളുടെ സ്വന്തം സഹോദരനോട്‌ സത്യം പറഞ്ഞു ഒന്നുകൂടി ആ മുറിവ് കീറി മുറിക്കണോ......... അറിയില്ല.....

എന്താ പറയണ്ടേ എന്ന് അറിയില്ല...... ആദിയെ ഓർക്കുമ്പോൾ ഉള്ള് പിടയുന്നുണ്ട്....... ഒരു ആശ്രയതിനെന്നാവണം അവൾ നിവേദിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.............. ആ മനസ് അറിഞ്ഞത് പോലെ ആ കൈകളും അവളെ ചേർത്ത് പിടിച്ചു........... ദുരെ നിന്നും ഇത് കണ്ടു ഒരു അച്ഛന്റെ മനസും വിങ്ങുന്നുണ്ടായിരുന്നു...... ആ അച്ഛന്റെ മിഴികൾ പതിയെ ഭിത്തിയിലെ മാലയിട്ട് വെച്ച ഫോട്ടോയിലേക്ക് നീണ്ടു........ പൊടിഞ്ഞു വന്ന കണ്ണുനീർ കൈകൾ കൊണ്ടു ഒപ്പിയെടുത്തു ആ അച്ഛൻ അകത്തേക്ക് നടന്നു......... നിവേദ് വൈഷ്ണയെ ചേർത്ത് പിടിച്ചു കൊണ്ടു അവിടെ ഇരുന്നു...... വൈഷ്ണ എന്തോ ഓർത്തെടുക്കുകയായിരുന്നു....... ആ ഓർമയിൽ ഒരു കുസൃതി ചിരിയോടെ ഏട്ടത്തി എന്ന് വിളിച്ചു വരുന്ന പതിനേഴുകരിയുടെ മുഖം തെളിഞ്ഞു വന്നു...... ആദിത്യ മാധവ് എന്നാ എല്ലാവരുടെയും ആദി........ കുഞ്ഞുനാളിൽ തന്നെ അമ്മയെ നഷ്ടമായ ആദിയെ വളർത്തിയത് അച്ഛനും രണ്ടു ഏട്ടമാരും ചേർന്നായിരുന്നു...... അതിന്റെ എല്ലാ കുറുമ്പും അവൾക്ക് ഉണ്ടായിരുന്നു..... അവളുടെ ലോകം തന്നെ ആ വീട് ആയിരുന്നു....... മാധവൻ എന്നാ അവളുടെ മധു അച്ഛൻ....... അച്ഛനെ ആദ്യം മുതലേ അങ്ങനെ വിളിച്ചു ശീലിച്ചു പോയതാണ് അവൾ പിന്നെ ആരും തിരുത്താൻ ശ്രമിച്ചിട്ടില്ല.....

ഒരുപാട് സങ്കടം ഉള്ള നിമിഷങ്ങളിൽ മാത്രമേ അവൾ അച്ഛേ എന്ന് വിളിക്കാറുള്ളു...... അവളുടെ കുറുമ്പുകൾക്ക് എല്ലാം കൂട്ടു നിന്നിരുന്ന അവളുടെ ഏട്ടന്മാർ നിവേദ്മാധവ് എന്നാ വെദു ഏട്ടനും നവിൻമാധവ് എന്നാ നവിഏട്ടനും..... രണ്ടുപേർക്കും അവളെ ഒരുപോലെ കാര്യം ആയിരുന്നു എങ്കിലും അവൾ അധികവും നവിയുടെ കൂടെ തന്നെയായിരുന്നു...... അവളുടെ കൊച്ചു ലോകത്ത് വേറെ രണ്ടാളും കൂടെ ഉണ്ടായിരുന്നു അവളെ ആമിയും ആമിയുടെ സ്വന്തം ഏട്ടൻ ആരവും.............മാധവിന്റെ ഉറ്റ ചങ്ങാതി ഗണേഷിന്റെ മക്കൾ..... കുഞ്ഞു നാളിൽ തന്നെ ഒരു ആക്‌സിഡന്റ് വഴി അവരെ നഷ്ടമായ ആമിക്കും ആരവിനും പിന്നെ എല്ലാം അവരുടെ മാധവമാമ ആയിരുന്നു....... ആ അഞ്ചു പേരും അടങ്ങുന്ന അവളുടെ ലോകത്തേക്ക് കടന്നു വന്നതാണ് വേദിന്റെ ഭാര്യയായി വൈഷ്ണ...... വന്ന അന്നു മുതൽ ഏട്ടത്തി എന്ന് വിളിച്ചു പിന്നാലെ തന്നെയായിരുന്നു ആദി...... ഒരിക്കെ പോലും അവൾ തന്നോട് പിണങ്ങി ഇരുന്നിട്ടില്ല...... നിമിഷങ്ങൾ കൊണ്ടു തന്നെ അവളുടെ കുഞ്ഞു ലോകത്ത് ഒരു സ്ഥാനം അവൾ വൈഷ്ണക്ക് നൽകിയിരുന്നു.......

എന്നാണ് ആ ആദിയെ ഞങ്ങൾക്ക് നഷ്ടമായത്...... കുറുമ്പും കുസൃതിയും നിറഞ്ഞ ആ വീട് നാലു വർഷമായി ഉറങ്ങി കിടക്കുകയായിരുന്നു....... ഇടക്ക് ഭ്രാന്തിയെ പോലെ അലറി വിളിക്കുന്ന ആദിയുടെ ശബ്ദം മാത്രം കേൾക്കാം....... ഏതു നേരവും പട്ടം പോലെ പാറി നടക്കാൻ ഇഷ്ട്ടപെട്ടിരുന്നവൾ എന്നാണ് ആ നാലു ചുമരുകൾക്ക് ഉള്ളിൽ ഒതുങ്ങി പോയത്......... എല്ലാം നഷ്ടമായത് ആ ദിവസം ആയിരുന്നു......... ഒരിക്കലും തിരിച്ചു പിടിക്കാൻ ആവാത്ത വിധം ആദിക്ക് നഷ്ട്ടം നൽകിയ ആ ദിനം....... "വിച്ചു......." വേദ് വിളിച്ചപ്പോളാണ് ഓർമകളിൽ നിന്നും വൈഷ്ണ യഥാർഥ്യത്തിലേക്ക് എത്തിയത്....... കണ്ണുകൾ ഇപ്പോളും ആദിയുടെ വേദന നിറഞ്ഞ മുഖം മാത്രം തെളിയുന്നു.......... ആ അന്തരീഷം ആകെ മൗനമായിരുന്നു........ ആ മൗനത്തെ ബേധിച്ചു കൊണ്ടു വേദ് സംസാരിക്കാൻ തുടങ്ങി....... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story