ആദികൈലാസ് : ഭാഗം 20

Aathikailas

രചന: നേത്ര

അച്ചു പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സത്യത്തിൽ ശിവയും കണ്ണനും അവളെ ഇത്തിരി സമയം നോക്കി നിന്നു പോയി............. ആദിയാണ് അവരെ രണ്ടാളെയും അവളെ അടുത്ത് പറഞ്ഞു വിട്ടത്..... എന്തോ അവളെ അലട്ടുന്നുണ്ടെന്ന് അവർക്കും തോന്നിയിരുന്നു..... പക്ഷെ അവൾ പറയുന്നത് കേട്ടപ്പോൾ ആ രണ്ടേട്ടൻമാരെയും കണ്ണ് നിറഞ്ഞു പോയി...... എന്നും കുറുമ്പോടെയും കുസൃതിയോടെയും പെരുമാറിയവൾ...... അവളിൽ ഒളിഞ്ഞു കിടന്ന വലിയ സങ്കടം ആരും അറിഞ്ഞില്ല........ അവൾ ആരെയും അറിയിച്ചില്ല....... ശിവ അച്ചുന്റെ അടുത്ത് ഇരുന്നു......... "അച്ചു....." "ഏട്ടാ ഞാൻ....." "മതി..... ഇനി എന്റെ കുട്ടി ഒന്നും പറയണ്ട........ ഇത്രയും നാൾ കൂടെ ഉണ്ടായിട്ടും ഞങ്ങൾക്ക് ഞങ്ങളെ കുഞ്ഞനിയത്തിയുടെ സങ്കടം അറിയാൻ ആയില്ലലോ.... സോറി അച്ചു... ഇനി എന്റെ അച്ചു വിഷമിക്കില്ല...."

"ഏട്ടാ..... ഇതൊന്നും ആരും അറിയരുത് എന്ന് കരുതിയതാ... പേടിയായിരുന്നു ഏട്ടാ...... ഇനിയും നഷ്ട്ടങ്ങളെ പറ്റി ഓർക്കുമ്പോൾ ഇപ്പോളും പേടിയാ................... പക്ഷെ എനിക്ക് ഇന്നും ഇഷ്ട്ട..... കാണുമ്പോൾ എല്ലാം അടി ഉണ്ടാക്കിട്ടേ ഉള്ളു..... എന്നെ ഇഷ്ട്ടം ആണെന്ന് ഞാനും അറിഞ്ഞില്ല..... ഓടി ഒളിക്കുന്നതിനിടയിൽ ആ കണ്ണിലെ പ്രണയം ഞാനും അറിയാൻ ശ്രമിച്ചില്ല...... എല്ലാം അറിയുമ്പോൾ ഇനി മാധവ്ന്റെ പ്രതീകരണം എന്താകും എന്ന് അറിയില്ല........ " കണ്ണൻ അവളെ ഒരു കൈ കൊണ്ടു ചേർത്ത് പിടിച്ചു..... "അച്ചു.... എന്നും കൂടെ ഉണ്ടായിട്ടും ഞാനും നിന്നെ അറിയാൻ ശ്രമിച്ചില്ലലോ..... പക്ഷെ ഇനി ഞങ്ങളെ കുഞ്ഞനിയത്തി വേദനിക്കാൻ ഏട്ടന്മാർ വിടില്ല..... നീ എന്നും ഞങ്ങളെ അഹങ്കാരമാ..... ഇതേ ഈ നിമിഷവും..... സങ്കടങ്ങളിൽ എവിടെയോ ഇവിടെ ഉള്ള എല്ലാരും സ്വയം ചുരുങ്ങി പോയി...... ഇനി അങ്ങനെ ആവില്ല..... നീ ഞങ്ങളെ ആ പഴയ അച്ചു തന്നെ ആകും........ അല്ലെ ഏട്ടാ....." "അതെ ഞങ്ങളെ കുറുമ്പി...... സങ്കടം ഉള്ളിൽ ഒളിപ്പിച്ചു ചിരിക്കുന്ന ഈ കുറുമ്പി അല്ല....

. എല്ലാം ഏട്ടമ്മാരോട് തുറന്നു പറഞ്ഞിരുന്ന ആ പഴയ കുറുമ്പി പെണ്ണ്........... എന്താ ഞങ്ങളെ കൂടെ ഉണ്ടാകില്ലേ പെണ്ണെ......" "ഏട്ടാ....." അവർ മൂന്നു പേരും എന്നോ വിട്ടു പോയ ആ പഴയ സഹോദരങ്ങൾ ആകുകയായിരുന്നു.......സന്തോഷത്തിലും സങ്കടത്തിലും ഒപ്പം ഉണ്ടായിരുന്ന ആ പഴയ സഹോദര്യം..... ശിവ അവന്റെ കൈയിൽ തന്റെ രണ്ടു കൂടപ്പിറപ്പിനെയും ചേർത്ത് പിടിച്ചു...... റൂമിനു വെളിയിൽ നിന്ന് ആ സഹോദരങ്ങളുടെ സ്നേഹം കണ്ട ആമിയുടെയും ആദിയുടെയും കണ്ണുകളിൽ ഒരുനിമിഷം പഴയ ഓർമ്മകൾ തിളങ്ങി............ ചിറകിനുളിൽ എന്നും തങ്ങളെ ചേർത്ത് നിർത്തിയാ അവരുടെ സഹോദരങ്ങളെ മുഖം കണ്ണുകളിൽ തെളിഞ്ഞു...... ഒരു തുള്ളി ആ കണ്ണുകളിൽ നിന്നും അടർന്നു വീണു..... ആ കൈകൾ കോർത്തു പിടിച്ചിരുന്നു............... ഇനി ഒരു അവസരത്തിലും ആ കൈകൾ വേർപെട്ട് പോകില്ല എന്നത് പോലെ...... അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി...... പിറ്റേ ദിവസം മാധവ്ന്റെ അച്ഛനും അമ്മയും അച്ചുനെ കാണാൻ വന്നു.....

പക്ഷെ മാധവ് മൗനമായി അച്ചുനെ നോക്കി നിൽക്കുന്നത് കണ്ടു ശിവ ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചു...... അന്ന് രണ്ടു വീട്ടുകാരും കൂടെ അവരെ എൻഗേജ്മെന്റ് നടത്താൻ തീരുമാനിച്ചു..... കല്യാണം എല്ലാം അച്ചുന്റെ പഠിത്തം കഴിഞ്ഞു......അങ്ങനെ തീരുമാനിച്ചു അവർ പിരിഞ്ഞു..... പോകുന്നതിന് മുൻപ് മാധവിനെ മാറ്റി നിർത്തി ശിവ എന്തൊക്കെയോ സംസാരിച്ചു..... സംസാരിച്ചതിന് ശേഷം അവന്റെ മനസ് ഇത്തിരി ശാന്തമായിരുന്നു....... അന്ന് വൈകിട്ടു അച്ചുവും മാധവും നേരിട്ട് കണ്ടു...... അവിടെ ബീച്ചിൽ ഒഴിഞ്ഞ ബെഞ്ചിൽ ഇരിക്കുമ്പോളും രണ്ടുപേരെയും മനസ് ആ തീരമാലകൾ പോലെ ആയിരുന്നു..... "മീ.... മീനുന്റെ കിച്ചു ആണല്ലേ കീർത്തി നീ......" ഒരു നിമിഷം മാധവിന്റെയ് വാക്കുകൾ ഇടറി....... അച്ചു ഞെട്ടി അവനെ നോക്കി........ അവന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു...... "ഞാൻ ഇന്നലെ മീനുന്റെ ഡയറി വായിച്ചു........ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു അതിന് മുൻപ് വരെ എന്റെ മനസ്സിൽ പക്ഷെ എല്ലാം വായിച്ചു തീർന്നപ്പോൾ രണ്ടു മുഖം മാത്രം മനസ്സിൽ ശേഷിച്ചു......"

"ഞാൻ..... മീനു... എന്റെ...." അച്ചു പൊട്ടി കരഞ്ഞു പോയി..... മാധവ് അവളെ ചേർത്ത് പിടിച്ചു...... "പറയായിരുന്നു ഒരിക്കൽ എങ്കിലും..... അവൾ പറയാതെ ബാക്കി വെച്ചു പോയത്...... എന്തിനാ ഇത്രയും നാൾ ഇങ്ങനെ......." "പറയാൻ ഉള്ള ശക്തി ഇല്ലായിരുന്നു കുട്ടേട്ടാ..... എന്റെ മീനുന്റെ കുട്ടേട്ടനോട് അവളെ കിച്ചുനു തോന്നിയ ഒരു കുഞ്ഞു ഇഷ്ട്ടം...... അത് എന്നോ പ്രണയമായി മാറിയപ്പോളും എന്റെ കൂടെ അവൾ ഉണ്ടായിരുന്നു...... പക്ഷെ അത് തുറന്നു പറയാൻ ഇരുന്ന ദിവസം......" അച്ചുന്റെ നാവിടറി..... തൊണ്ട കുഴിയിൽ ഒരു തേങ്ങൽ ഉയർന്നു...... രണ്ടു പേരെയും മനസ്സിൽ ആ മുഖം ആയിരുന്നു അവളുടെ..... മീനാക്ഷിയുടെ.......... മാധവിന് അവൾ സ്വന്തം കുടപിറപ്പ് ആയിരുന്നെങ്കിൽ അച്ചുനു അവൾ അവളെ ജീവൻ ആയിരുന്നു ചങ്ക് പറിച്ചു നൽകിയ കൂട്ടുകാരിയായിരുന്നു....... രണ്ടു പേരെയും മനസ്സിൽ അവളെ മുഖം മാത്രം ശേഷിച്ചു......

ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടും അതൊക്കെ പൂർത്തിയാക്കാൻ പറ്റാതെ മടങ്ങേണ്ടി വന്ന അവരുടെ മാത്രം മീനുവിന്റെ..... മാധവിന്റെ ഒരേ ഒരു അനിയത്തി.... അവന്റെ മീനു..... വായാടിയായിരുന്നു അവൾ..... അവനു അവൾ അനിയത്തി മാത്രമായിരുന്നില്ല..... അവന്റെ മനസ് അറിഞ്ഞിരുന്ന കൂട്ടുകാരിയായിരുന്നു.............. അവളുടെ നാവിൽ നിന്ന് അറിഞ്ഞതാണ് അവളെ കിച്ചുനെ കുറിച്ച്...... ആ പേര് കേട്ടു കേട്ടു എന്തോ ആ ആളെ കാണാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്..... പക്ഷെ എന്നും ആ വ്യക്തി അവന്റെ മുന്നിൽ നിന്ന് മറഞ്ഞു തന്നെ നിന്നു..... അവസാനമായി മീനു അവനോട് പറഞ്ഞത് അവളെ കുറിച്ചു തന്നെയായിരുന്നു...... "ദേ..... ഏട്ടൻ ആണെന്ന് ഒന്നും നോക്കില്ല........ എനിക്ക് വാക്ക് തന്നതാ ഇന്ന് എന്റെ കൂടെ വരാം എന്ന്....." "ഓഹോ എന്റെ പൊന്നെ ഞാൻ വെറുതെ തമാശ പറഞ്ഞത് അല്ലെ..... ഇതേ എന്റെ ബൈക്ക് പഞ്ചർ ആയി.... നീ ആ കാർ എടുത്തു ഇങ്ങു വാ..... ഞാൻ കോളേജ്ന്റെ മുന്നിൽ ഉണ്ടാകും ഇവിടെന്ന് ഒരുമിച്ചു പോകാം..... എന്താ ഓക്കേ ആണോ മാഡം......."

"ഡൺ.... എനിക്ക് അറിയില്ലേ എന്റെ കുട്ടേട്ടൻ അല്ലെങ്കിലും മൂത്ത.....അവിടെ കുട്ടേട്ടനെ കാത്തു ഒരാൾ ഇരിക്കുന്നുണ്ട്.......... അത് കൊണ്ടു ഞാൻ വേഗം വരാം......" "എന്നെയോ.... അതാരാ......" "വേറെ ആരാ എന്റെ കിച്ചു...... അവളെ ഏട്ടന്റെ പിറന്നാൾ ആ ഇന്ന് ആ ഫങ്ക്ഷന നമ്മൾ പോകാൻ പോകുന്നെ...... പിന്നെ ചിലപ്പോൾ കുറച്ചു രഹസ്യം കൂടെ എന്റെ ഏട്ടൻ അറിയാൻ ചാൻസ് ഉണ്ട് ഇന്ന്...... ഞങ്ങൾക്ക് ഒരു കാര്യം പറയാൻ ഉണ്ട് ഏട്ടനോട്......" "എന്തു കാര്യം....." "അതൊക്കെ അവിടെന്ന് പറയും അവൾ......... ഏട്ടൻ ഒന്നു മനസ് വെച്ചാൽ അവൾക്ക് എന്റെ കിച്ചുവിൽ നിന്ന് ഒരു പ്രൊമോഷൻ കൊടുക്കാൻ ആവും...." "എടി....." "അയ്യടാ ചെക്കന്റെ സൗണ്ടിൽ എന്താ ഒരു നാണം..... അയ്യേ അയ്യേ ബാക്കി ഓക്കേ ഞാൻ വന്നിട്ട് അവിടെ നിക്കേ ഞാൻ ഇതാ വരുന്നു......" "ശരി ശരി..... ഡി പിന്നെ പതുക്കെ ഡ്രൈവ് ചെയ്താൽ മതി ശ്രദ്ധിക്കാണം....,"

"ഓക്കേ ബെട്ട....." പിന്നെ അവൻ കാണുന്നത് ജീവനില്ലാത്ത തന്റെ അനിയത്തിയുടെ ശരീരമാണ്...... ആ കണ്ണുകൾ അപ്പോളും തുറന്നിട്ട തന്നെയായിരുന്നു...... ആ ചുണ്ടുകൾ എന്തോ പറയാൻ കൊതിച്ചിരുന്നു..... ആഗ്രഹിച്ചത് എന്തോ അവിടെ ബാക്കി വെച്ചാണ് അവൾ മടങ്ങിയത്...... അന്ന് തന്റെ അനിയത്തിയെ അവസാനമായി കാണാൻ വന്നവരിൽ അറിയാതെ എങ്കിലും അവൻ ആ മുഖം പ്രതീക്ഷിച്ചിരുന്നു...... പക്ഷെ കണ്ടില്ല................ പിന്നെ ഒരിക്കലും ആ പേരോ ഒന്നും അവൻ ഓർത്തില്ല..... മീനുന്റെ കിച്ചുനെ കുറിച്ച് ഒന്നും അറിയാൻ ശ്രമിച്ചിട്ടില്ല...... തീർത്തും ആ വീട്ടിൽ ഒതുങ്ങിയിരുന്നു അവൻ.... അവളുടെ ഓർമകളിൽ ശ്വാസം മുട്ടിയിരുന്നു...... ഉറക്കത്തിൽ മീനുന്റെ മുഖം സ്വപ്‌നം കണ്ടു എഴുന്നേൽക്കുമ്പോൾ അവൾ തന്റെ കൂടെ ഇല്ല എന്ന് സത്യം ഉൾകൊള്ളാൻ ഒരുപാട് ബുദ്ധിമുട്ടിട്ടുണ്ട്........... മനസിന്റെ കടിഞ്ഞൺ നഷ്ടമാകുന്ന ഒരു അവസ്ഥ അവൻ അറിഞ്ഞിട്ടുണ്ട്..... പിന്നീട് അമ്മയുടെ കണ്ണീരിന് മുന്നിൽ ആണ് പൂർത്തി ആകാത്ത ലക്ഷ്യം പുർത്തിയാക്കിയത്......

തന്നെ വേറെ ആരും കുട്ടേട്ടാ എന്ന് വിളിച്ചിട്ടില്ല..... പക്ഷെ ഇന്നലെ അച്ചുന്റെ നാവിൽ നിന്ന് അത് കേട്ടപ്പോൾ...... ഓർമ്മകൾ കൊണ്ടു എത്തിച്ചത് മീനുവിൽ ആയിരുന്നു..... അതാണ് മീനുന്റെ റൂമിൽ കേറി എന്തിനോ വേണ്ടി കണ്ണുകൾ തേടിയത്...... അവളുടെ റൂം ഇന്നും അതെ പോലെ ഒരു മാറ്റവും ഇല്ല..... പക്ഷെ മീനു മാത്രം ഇല്ല........... അവിടെ നിന്നാണ് അവളെ ഡയറിയും കുറച്ചു ഫോട്ടോസും കിട്ടിയത്........ അതിൽ മീനുന്റെ കൂടെ നിൽക്കുന്ന പെൺകുട്ടിക്ക് തന്റെ കീർത്തിയുടെ മുഖം ആണെന്ന് അവൻ തിരിച്ചറിയുകയായിരുന്നു..... അല്ല മീനുന്റെ കിച്ചു അവളെ കാണുകയായിരുന്നു..... ഓരോ വാക്കിലും കിച്ചുനെ കൂടുതൽ അറിയുകയായിരുന്നു..... മീനുവിനു കിച്ചു ആരാണെന്ന്........ പക്ഷെ ഉള്ളിൽ അപ്പോളും ഒരു സംശയം ശേഷിച്ചു...... ജീവനായിരുന്നു പരസ്പരം അവർക്ക് എന്നിട്ട് എന്താ തന്റെ കൂട്ടുകാരിയെ അവസാനമായി ഒരു നോക്ക് കാണാൻ അവൾ വന്നില്ല എന്ന്....... അതിനുള്ള ഉത്തരം കിട്ടി ശിവയിൽ നിന്ന്......... എല്ലാം ഒരു ദൃശ്യം കണക്കെ അവൻ ഓർത്തു....... അച്ചുവിന്റെ മനസിലും അവൾ ആയിരുന്നു മീനാക്ഷി.....

ജീവന് തുല്യം അവളെ സ്നേഹിച്ചവൾ............. കണ്ണൊന്നു കലങ്ങിയാൽ കൂടെ ഇരുന്നു ആശ്വസിപ്പിച്ചിരുന്നവൾ...... അവളിൽ നിന്ന് അവളെ കുട്ടേട്ടനെ കുറിച്ച് ആദ്യമായി കേൾക്കുമ്പോൾ തന്റെ ഏട്ടമാരെ പോലെ ഒരു ഏട്ടൻ മാത്രം ആയിരുന്നു അവൻ...... പക്ഷെ പിന്നീട് എന്നോ ആ മുഖവും ആ പേരും ഉള്ളിൽ പതിഞ്ഞു...... കാരണം എന്താ എന്ന് സ്വയം ചോദിച്ചിട്ടുണ്ട്...... അറിയില്ല ഉത്തരം കണ്ടത്താൻ ആയിട്ടില്ല ഇത് വരെ...... കാരണമില്ലാത്തൊരിഷ്ട്ടം..... അത് പ്രണയമായി മാറിയ അന്ന് തന്നെ മീനുനെ അറിയിച്ചതാണ്..... അവൾ ഉണ്ടായിരുന്നു കൂടെ സപ്പോർട്ട് ആയി................ അവളെ കുട്ടേട്ടൻ അറിയാതെ ദുരെ നിന്ന് കണ്ടിട്ടുണ്ട് ഒരുപാടു തവണ..... ആ ശബ്ദം അവൻ അറിയാതെ കേട്ടിട്ടുണ്ട്....... കണ്ണുകൾ അവനെ തിരഞ്ഞിട്ടുണ്ട്....... വളരുകയായിരുന്നു ആ പ്രണയം.... അവളിൽ....... മീനു എന്നും അവളെ കൂടെ ഉണ്ടായിരുന്നു.......

പല തവണ നേരിട്ട് കാണാൻ ഉള്ള സാഹചര്യം ഉണ്ടായിട്ടുണ്ട് എങ്കിലും മുന്നിൽ പെടാതെ മാറി നടന്നിട്ടുണ്ട്..... അറിയാതെ എങ്കിലും ആ നോട്ടം കിട്ടാൻ കാത്തു നിന്നിട്ടുണ്ട്...... എല്ലാ ഒളിച്ചു കളിക്കും ഒടുവിൽ ഏട്ടന്റെ പിറന്നാളിന് നേരിട്ട് കണ്ടു എല്ലാം തുറന്നു പറയാം എന്ന് അവൾ തന്നെയാണ് മീനുനു വാക്ക് കൊടുത്തത്..... കുട്ടേട്ടനെ കൂട്ടി വരാം എന്നും മീനു അവൾക്ക് വാക്ക് കൊടുത്തു...... പക്ഷെ അറിഞ്ഞില്ല ആ ദിനം ഒരുപാട് ദുരന്തങ്ങളാണ് തനിക്ക് മുന്നിൽ ഉണ്ടാകാൻ പോകുന്നത് എന്ന്....... കാത്തിരിക്കുകയായിരുന്നു ഓരോ നിമിഷവും...... എന്നാൽ ഏട്ടന്റെ പിറന്നാൾ ആഘോഷിക്കാൻ നിന്ന വീടിനെ കാത്തിരുന്നത് ഗായു ചേച്ചിന്റെ മരണ വാർത്തയായിരുന്നു....... പിന്നീട് എല്ലാം ഒരു കറുത്ത ദിനം ആയിരുന്നു..... അതിൽ ഒരിക്കൽ പോലും പുറത്തു ഒരാളുമായും ബന്ധപെടാൻ ശ്രമിച്ചിട്ടില്ല...... ഒരു മുറിയിൽ അവിടെ സ്വയം ബന്ധിക്കപ്പെട്ട പോലെ......

അത്രയും ജീവൻ ആയിരുന്നു ഗായു ചേച്ചി അച്ചുനു....... ആ വീട്ടിൽ എല്ലാവരും തകർന്ന അവസ്ഥയിൽ ആയിരുന്നു..... പരസ്പരം ആശ്വസിപ്പിക്കാൻ പോലുമാവാത്ത നിമിഷം....... ആ ദുരന്തത്തിൽ നിന്നും ഇത്തിരി കര കേറിയ ആ ദിവസം ആയിരുന്നു മീനുനെ വിളിക്കാൻ ആയി കുറെ നാളുകൾക്കു ശേഷം ഫോൺ എടുത്തത്..... പക്ഷെ അവളെ നമ്പർ നിലവിൽ ഇല്ല എന്നായിരുന്നു പ്രതീകരണം...... കസിൻസ്ന്റെ ആരെയോ വൈഫൈ ഉപയോഗിച്ച് വാട്സാപ്പ് ഓൺ ചെയ്തു.......,... പക്ഷെ മീനുന്റെ ലാസ്റ്റ് വാട്സാപ്പ് മെസ്സേജ് *ഞങ്ങൾ വരുന്നു ഏട്ടത്തി അമ്മേ * എന്നായിരുന്നു...... അതും നാലു മാസങ്ങൾക്ക് മുൻപ് അയച്ചത്..... ആ ദുരന്ത ദിവസം തന്നെ..... അതിന് ശേഷം ഒരു മെസ്സേജ് ഓ കാൾ ഓ ഇല്ല...... ആകെ കൂടെ വല്ലാത്തൊരു അവസ്ഥ...... ഉള്ളിൽ നിന്ന് ആരോ അലമുറയിട്ട് കരയുന്നത് പോലെ...... മറ്റൊരു കൂട്ടുകാരിയെ വിളിച്ചു അവളിൽ നിന്ന് കേട്ട കാര്യം..... അറിയാതെ എങ്കിലും കൈയിലെ ഫോൺ നിലം പതിച്ചു...... വാടിയ പുഷ്പ്പം പോലെ അച്ചു നിലത്തേക്ക് വീണു........ ജീവനായിരുന്നവൾ......

തന്റെ മീനു അവളിന്ന് ഈ ലോകത്ത് ഇല്ല എന്നാ സത്യം വളരെ ഭയാനകം ആയിരുന്നു അച്ചുന്റെ അവസ്ഥ...... ഒറ്റക്ക് ഒരു മുറിയിൽ...... ഭ്രാന്ത് പോലും അവളെ കൈ വെടിഞ്ഞു........ .. പ്രിയപ്പെട്ട രണ്ടു പേരെയും നഷ്ട്ടം അവളെ വല്ലാതെ തളർത്തി....... അവിടെ എവിടെയോ ഉള്ളിലെ പ്രണയം മാറന്നു..... മറന്നത് അല്ല സ്വയം മറന്നെന്നു നടിച്ചു...... ഇനിയും ഒരു നഷ്ട്ടം സഹിക്കാൻ ആവില്ല അതായിരുന്നു...... ഉള്ളിലെ ഇഷ്ട്ടം സ്വയം കുഴിച്ചു മുടി...... ചുറ്റും ഉള്ളവരെ മുഖത്തെ സന്തോഷം തിരിച്ചു കൊണ്ടു വരാൻ വേണ്ടി സ്വയം ഒരു മുഖമൂടി എടുത്തു അണിഞ്ഞു.... എല്ലാവരെയും മുന്നിൽ പഴയ കുസൃതി കൂടുക തന്നെയായി...... കണ്ണേട്ടന്റെ കൂടെ കുറുമ്പ് കട്ടി നടക്കുമ്പോളും ആരുമറിയാതെ കരഞ്ഞിട്ടുണ്ട്...... മാധവിനോട് അടി കൂടുന്ന ഓരോ നിമിഷവും മനസ് കൈ വിട്ടു പോകുവോ എന്ന് ഭയന്നിട്ടുണ്ട്......

ഓടി ചെന്നു ആ നെഞ്ചിൽ വീണു പൊട്ടി കരയാൻ മനസ് വാശി പിടിച്ചിട്ടുണ്ട്...... ഇനി ഒരു നഷ്ട്ടം താങ്ങാൻ ഉള്ള ശേഷി തന്നിൽ ഇല്ല എന്നത് കൊണ്ടാണ് മനഃപൂർവം അവനിൽ അടി കുടി ദേഷ്യം ഉണ്ടാകാൻ ശ്രമിച്ചത്...... പക്ഷെ തോറ്റു പോയി...... ഇന്നലെ മുന്നിൽ വന്നു ഇഷ്ട്ടം ആണെന്ന് എല്ലാവരോടും പറഞ്ഞപ്പോൾ തോറ്റു പോയി........ അവർ സംസാരിച്ചു..... അതിൽ തെളിഞ്ഞു നിന്നത് മീനു മാത്രമായിരുന്നു...... ഉള്ളിലെ വേദന മാറില്ലെങ്കിലും ഏതോ ലോകത്തിരുന്നു ആ നിമിഷം അവൾ കാണുന്നുണ്ടാകും എന്ന് പറഞ്ഞു സ്വയം ആശ്വസിപ്പിച്ചു....... അന്ന് ആ ബീച്ചിൽ നിന്ന് പിരിയുമ്പോൾ നഷ്ട്ടങ്ങളുടെ കണക്കുകൾ നിരത്താൻ ആയില്ലെങ്കിലും ഉള്ളിൽ കുഴി ഇട്ടു മുടിയാ ആ പഴയ പ്രണയത്തിന്റെ പുനർജനനം ആയിരുന്നു....... മാധവിന്റ കീർത്തി ആവാൻ ഉള്ള കാത്തിരിപ്പ്..... മീനുന്റെ കുട്ടേട്ടന്റെ കിച്ചു ആവാൻ ഉള്ള കാത്തിരിപ്പ്..... കുട്ടേട്ടന്റെ സ്വന്തം കിച്ചു ആവാൻ ഉള്ള കാത്തിരിപ്പ്...... പരസ്പരം പറയാതെ പ്രണയിച്ചവർ പരസ്പരം അറിഞ്ഞു പ്രണയിക്കാൻ ഇനിയുള്ള ഓരോ നിമിഷതിന് വേണ്ടിയും ഉള്ള കാത്തിരിപ്പ്...... അതെ ഒരു പ്രണയത്തിനായുള്ള കാത്തിരിപ്പ്................ തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story