ആദികൈലാസ് : ഭാഗം 21

Aathikailas

രചന: നേത്ര

 പിന്നിടുള്ള ദിവസങ്ങൾ എല്ലാം സന്തോഷത്തിന്റെ ആയിരുന്നു...... കളിയും ചിരിയും വീണ്ടെടുക്കാൻ ഉള്ള ശ്രമം...... മുഴുവനായി കൊണ്ടു വരാൻ ആയില്ലെങ്കിലും ആ നിമിഷങ്ങൾ എല്ലാം ഓർമയിൽ സൂക്ഷിക്കാൻ കുറച്ചു അധികം ഭംഗിയുള്ളതായിരുന്നു..... ആമിയും കണ്ണനും പ്രണയിച്ചു തുടങ്ങി............. അത്രയും മനോഹരമായിരുന്നു പിന്നീട് ഉള്ള ഓരോ പ്രണയ നിമിഷങ്ങളും അവർക്ക്...... ഒരിക്കലും കിട്ടില്ല എന്ന് വിചാരിച്ച പ്രണയം തിരിച്ചു കിട്ടിയതിൽ നിറഞ്ഞ സന്തോഷവാൻ ആയിരുന്നു കണ്ണൻ................. ഓരോ നിമിഷവും കൂടുതൽ മനോഹരമാക്കാൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു....... എങ്കിൽ പോലും ഉള്ളിൽ എവിടെയോ ആദിയുടെയും ശിവയുടെയും നിശബ്ദത അവർ അറിയുന്നുണ്ടായിരുന്നു..... അവർക്കിടയിൽ നിറഞ്ഞു നിൽക്കുന്ന സൗഹൃദം പ്രണയമായി മാറിയെങ്കിലോ എന്ന് കണ്ണനും ആമിയും അച്ചുവും കൊതിച്ചു...... അത്രയും പരസ്പരം അവർ മനസിലാകുന്നുണ്ടായിരുന്നു..... പിന്നീട് അവർ നിശബ്ദമായി തന്നെ അതിനായി ശ്രമിച്ചു.....

അതെ ആദിയുടെയും ശിവയുടെയും മനസ്സിൽ പ്രണയം നിറക്കാൻ ഉള്ളൊരു ശ്രമം...... പരാജയപ്പെട്ടേകാം എങ്കിലും അവർ ആത്മാർത്ഥമായി തന്നെ അതിന് ശ്രമിക്കും എന്ന് പരസ്പരം വാക്ക് കൊടുത്തു..... അവരെ കൂടെ എന്തിനും മാധവും ഉണ്ടായിരുന്നു..... അന്ന് മുതിർന്നവർ എല്ലാവരും ഒരു കല്യാണത്തിന് പോയി.... ബാക്കി ആരും വരുന്നില്ലെന്ന് പറഞ്ഞു...... ശിവ രാവിലെ തന്നെ ഓഫീസിൽ പോയി.......... കണ്ണൻ ഹോസ്പിറ്റലിലും ആമി പിന്നെ വീട്ടിൽ തന്നെ ആയിരുന്നു...... ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാൻ കണ്ണൻ പറഞ്ഞു എങ്കിലും അവൾക്ക് ഇത്തിരി സമയം കൊടുക്കണം എന്ന് അവൾ തന്നെ പറഞ്ഞു...... അച്ചു കോളേജിൽ പോകും ഡെയിലി...... ഇടക്ക് മാധവ് അവളെ കാണാൻ വരും...... അന്നും അവൾ കോളേജിൽ പോയി..... ആദിയും ആമിയും കിച്ചണിൽ എന്തോ കാര്യമായ പരീക്ഷണത്തിൽ ആണ്...... അമ്മ പോകുമ്പോൾ ഫുഡ്‌ ഓഡർ ചെയ്യാൻ പറഞ്ഞു എങ്കിലും അവർ തന്നെ ഉണ്ടാകാം എന്ന് ആമിയും ആദിയും തീരുമാനിച്ചു............. ലച്ചു പിന്നെ ആ റൂമിൽ നിന്ന് പുറത്തു ഇറങ്ങുന്നത് തന്നെ വളരെ വിരളമാണ്.......

അവളെ ചുറ്റി എന്തോ നിഗുഢത...... ഇടക്ക് അവളെ റൂമിൽ നിന്ന് ആരോടോ സംസാരിക്കുന്ന ശബ്ദം കേൾക്കാം...... ഇടക്ക് വിദൂരതയിലേക്ക് നോക്കി നിൽക്കുന്നത് കാണാം...... സത്യത്തിൽ അവൾക്ക് മനസികമായി വല്ല പ്രശ്നം ഉണ്ടോ എന്ന് പോലും തോന്നി..... എന്നാൽ അങ്ങനെ ചിന്തിക്കുന്നതിന്റ അടുത്ത നിമിഷം ലച്ചു മറ്റരെക്കാളും നോർമൽ ആയിരിക്കും......ഇടക്ക് ആ റൂമിൽ ലച്ചു അല്ലാതെ മാറ്റാരോ ഒരാൾ ഉണ്ടെന്ന് തോന്നും..... എങ്കിലും അങ്ങനെ ആരെയും ഇത് വരെ കണ്ടിട്ടില്ല...... കുറച്ചു മുൻപ് തന്നെ ഫുഡ് ഉണ്ടാകാൻ ജോയിൻ ചെയുന്നോ എന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ടു ഇല്ല എന്ന് പറഞ്ഞു................. ആ ഭാവം തന്നെ ലച്ചുവിൽ നിന്ന് വ്യത്യാസം ഉള്ളത് ആയിരുന്നു....... ശരിക്കും അത് ലച്ചു തന്നെയാണോ എന്ന് തോന്നും ചില സമയം........ --------------------------------------------------------------

"ആമി " "മ്മ് " വാ മുഴുവൻ ക്യാരറ്റ് കുത്തി കേറ്റി ബാക്കി ഉള്ള പച്ചക്കറിയോട് യുദ്ധത്തിൽ ആണ് ഭവതി..... ആദിക്ക് ആണെങ്കിൽ ഇത് കണ്ടു ചിരി വരുന്നുണ്ട്..... പക്ഷെ കത്തി കൊണ്ടുള്ള കളിയാ..... അത് കൊണ്ടു ചുപ്പ് രഹോ അതാണ് ആരോഗ്യത്തിനു നല്ലത്.......... "അല്ല ആമി നീ പച്ചക്കറിയോട് ദേഷ്യം തീർക്കുന്നത് ആണോ...... അല്ല കത്തി കൊണ്ടും പല്ല് കൊണ്ടും എല്ലാം കടുത്ത പോരാട്ടത്തിൽ ആണല്ലോ....." "ദേ ആദി എന്റെ കോൺസെൻട്രേഷൻ കളയാതെ......" അത് പറഞ്ഞു പിന്നെയും അവൾ കടുത്ത പോരാട്ടത്തിൽ ആണ് സുഹൃത്തുക്കളെ............ ഇത് എങ്ങാനും കണ്ണൻ കണ്ടു കൊണ്ടു വന്നാൽ പിന്നെ അമ്മച്ചി ആണേ ഈ ജന്മം റൊമാൻസ് എന്ന് പറഞ്ഞു അവളെ അടുത്ത് പോകില്ല......... അത് പറഞ്ഞപ്പോൾ ആ ഒരു കാര്യം ഓർത്തെ ഇപ്പൊ ആരെയെങ്കിലും കണ്ണ് തെറ്റിയാൽ കണ്ണൻ ആമിയെ പോക്കും............ കുട്ടി പക്ഷെ ഡീസന്റ് ആണ്..... എന്നാലും അധികവും കണ്ണന്റെ കഞ്ഞിലെ പറ്റ അച്ചു ആണ്...... ഇന്നലെ കൂടെ കണ്ണൻ മാധവിനോട് പറയുന്ന കേട്ടു.......

അളിയാ അളിയൻ അനുഭവിക്കും അളിയാ....... ഇതേ ആ ഇരിക്കുന്ന എന്റെ കഞ്ഞിലെ പറ്റയെ എത്രയും പെട്ടന്ന് കെട്ടി കൊണ്ടു പോയില്ലെങ്കിൽ ഞാൻ ഇങ്ങനെ മുത്തു നരച്ചു ഇരിക്കും എന്ന്..... പാവം ചെക്കന്റെ രോദനം..... ആരോട് പറയാൻ ആരു കേൾക്കാൻ...... അയ്യോ വിഷയത്തിൽ നിന്ന് വിട്ടു പോയി......... ആമി അവിടെ യുദ്ധം ചെയ്തു മുന്നേറി കൊണ്ടിരിക്കുകയാ..... അങ്ങനെ ഒരു വിധം പാചകവും വാചകവും കഴിഞ്ഞു രണ്ടാളും ഷീണിച്ചു...... കുറച്ചു ക്ലീനിങ് കൂടെ കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു...... ആദി ആമിയെ ഉന്തി തള്ളി ഫ്രഷ് ആകാൻ പറഞ്ഞു വിട്ടു...... ബാക്കി ഉള്ള ക്ലീനിങ് ഓക്കേ ചെയ്തു...... ആരോ ഡോറിൽ മുട്ടുന്നത് പോലെ തോന്നിയപ്പോൾ ആദി ഡോർ തുറന്നു പക്ഷെ ആരും ഇല്ലായിരുന്നു...... തോന്നിയത് ആകും എന്ന് കരുതി അവൾ ചെയ്തു കൊണ്ടിരുന്ന വർക്കിൽ തന്നെ ശ്രദ്ധിച്ചു........... എല്ലാം കഴിഞ്ഞപ്പോൾ അവൾ ഫ്രഷ് ആകാം എന്ന് കരുതി കിച്ചണിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ ആണ് ആരോ അവളെ പിറകിൽ നിന്ന് തള്ളിയത്..................

. പെട്ടന്ന് ആയതു കൊണ്ടു ബാലൻസ് കിട്ടാതെ അവൾ നിലത്തേക്ക് വീണു...... തല എവിടെയോ ഇടിച്ചപ്പോൾ തലക്ക് ഉള്ളിൽ എന്തോ ഭാരം പോലെ തോന്നി...... അവിടെന്ന് പതുക്കെ എഴുനേറ്റ് നിന്ന് ചുറ്റും ഒന്നു നോക്കാൻ ഉള്ള ശ്രമം നടത്തി പക്ഷെ ആ ശ്രമം പരാജയപെട്ടു അവൾ പിന്നെയും നിലത്തേക്ക് വീണു...... കണ്ണുകളിൽ ഇരുട്ട് മുടി...... നാവ് പോലും ചലിക്കാത്ത പോലെ........ ഓഫീസിൽ നിന്ന് എന്തോ അത്യാവശ്യ ഫയൽ എടുക്കാൻ വന്നത് ആയിരുന്നു ആ സമയം ശിവ...... മുന്നിൽ ഉള്ള ഡോർ ജസ്റ്റ്‌ ക്ലോസ് ചെയ്തിട്ടെ ഉള്ളു അത് കൊണ്ടു അവൻ വേഗം മുകളിലേക്ക് സ്റ്റെപ് കേറി പോകാൻ നോക്കുമ്പോൾ ആണ് പെട്ടന്ന് നടത്തം നിർത്തി മുക്കിലേക്ക് തുളച്ചു കേറുന്ന ഗ്യാസ്ന്റെ സ്മെൽ മറ്റൊന്നും ആലോചിക്കാതെ അവൻ കിച്ചണിലേക്ക് ഓടി...... അവിടെ നിലത്തു ബോധം ഇല്ലാതെ കിടക്കുന്ന ആദി...... ശിവ ഒരു നിമിഷം പകച്ചു പോയി...... പെട്ടന്ന് ബോധം വന്നത് പോലെ അവൻ ഗ്യാസ്ന്റെ അടുത്തേക്ക് ഓടി....... ഗ്യാസ് ഓഫ് ചെയ്തു എല്ലാ ജനലും വാതിലും തുറന്നു വെച്ചു......

ഒന്നു നെടുവീർപ്പിട്ടു കൊണ്ടു അവൻ ആദിന്റെ അരികിൽ മുട്ടുകുത്തി ഇരുന്നു......... "ആദി..... ആദി......." അവൾ തട്ടി വിളിച്ചു എങ്കിലും കണ്ണുകൾ തുറന്നില്ല...... ഇതേ സമയം ആദിയെ അന്വേഷിച്ചു വന്ന ആമി കാണുന്നത് ബോധമില്ലാതെ കിടക്കുന്ന ആദിയെയും അവളെ ഉണർത്താൻ ശ്രമിക്കുന്ന ശിവയെയും ആണ്..... അവൾ വേഗം അവർക്ക് അരികിലേക്ക് ഓടി...... "ഏട്ടാ..... ആദി..... ആദിക്ക് എന്താ....." "അറിയില്ല.... ആമി നീ എവിടെ ആയിരുന്നു......." "ഇവിടെ കിച്ചണിലെ ജോലി ഓക്കേ കഴിഞ്ഞപ്പോൾ ഇവൾ തന്നെയാ എന്നെ ഫ്രഷ് ആകാൻ വിട്ടത്...... പക്ഷെ..... ഇവിടെ ഓക്കേ എന്താ ഗ്യാസ്ന്റെ സ്മെൽ......." "മ്മ് പറയാ..... ഇപ്പൊ ഇവളെ ഹോസ്പിറ്റലിൽ കൊണ്ടു പോകാം വാ......" എല്ലാം പറയുമ്പോളും രണ്ടുപേരെയും മനസ് ഒരുപോലെ ടെൻഷൻ അനുഭവിക്കുന്നുണ്ടായിരുന്നു....... ശിവക്ക് സ്വയം തളർന്നു പോകുന്നത് പോലെ..... എന്തൊക്കെയോ അവളിലേക്ക് അവനെ വലിച്ചാടുപ്പിക്കുന്ന പോലെ...... എന്തോ ഒരു ശക്തി...... ഹോസ്പിറ്റലിൽ എത്തുന്നത് വരെ അവർ വല്ലാത്തൊരു സങ്കർഷത്തിൽ ആയിരുന്നു.......

ഉള്ളിൽ തീകട്ടി വന്ന തേങ്ങൽ ഉള്ളിൽ ഒതുക്കി ആമി ആദിയുടെ കൈയിൽ മുറുകെ പിടിച്ചു..... ഇന്നത്തേക്ക് ആ സംഭവം എല്ലാം കഴിഞ്ഞു ഒരാഴ്ച ആകുന്നു...... അന്ന് നടന്നത് ഒന്നും മുതിർന്നവരോട് പറയണ്ട എന്ന് അവർ തീരുമാനിച്ചു..... പക്ഷെ ശിവയുടെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു..... ആ നിമിഷങ്ങൾ എല്ലാം ഒരു മുഖത്തിന് നേരെ വിരൽ ചുണ്ടുന്നത് പോലെ..... എങ്കിലും ഉള്ളിലെ സംശയം എല്ലാം അവൻ ഒരാളോട് ഒഴികെ മറ്റാരോടും പറഞ്ഞില്ല....... അന്നത്തെ ദിവസത്തിന് ശേഷം ആമി ആദിയെ തനിച്ചാക്കാറില്ല എന്നും കൂടെ കാണും..... ___________ രാത്രി ബെഡിൽ ഇരുന്നു എന്തോ ആലോചിച്ചു കൊണ്ടിരുന്ന ആമിക്ക് അരികിൽ കണ്ണൻ വന്നിരുന്നു..... "എന്താണ് എന്റെ പത്നി ഭയങ്കര ആലോചനയിൽ ആണല്ലോ......" എവിടെ ആമി അറിയുന്നത് പോലുമില്ല............. "ഡി......" "ആ... കണ്ണേട്ടാ..... കണ്ണേട്ടൻ എപ്പോ വന്നു......." "ഞാൻ വന്നത് നീ എങനെ അറിയാനാ എന്തോ കാര്യമായ ആലോചനയിൽ ആയിരുന്നു ഭവതി....." "അതൊന്നും ഇല്ല....." "ഒന്നുമില്ലേ....."

"ഇല്ല...." "ഇല്ലേ....." "ഇല്ലന്ന്..... ദേ കളിക്കാതെ മറിക്കെ....." "അങ്ങനെ അങ്ങ് മാറാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിലോ....." "എന്നാൽ ഇവിടെ ഇരിക്ക് ഞാൻ പോകുവാ......" "അത്രകയോ....." ബെഡിൽ ഇരിക്കുകയായിരുന്ന ആമിയെ അവൻ ബെഡിലേക്ക് തള്ളി ഇട്ടു..... അവൾ എതിർക്കുന്നതിനിന് മുൻപ് ഇരു കൈയും അവൾക്ക് ഇരുവശമായി താങ്ങി നിർത്തി അവൻ അവളിലേക്ക് ചാഞ്ഞു...... "ക..... കണ്ണേട്ടാ... വേ.... വേണ്ട......" "വേണം...." "വേണ്ട......" പക്ഷെ അവന്റെ കണ്ണുകൾ അപ്പോളും ആമിയുടെ പിടക്കുന്ന മിഴികളിൽ കുരുങ്ങിയിരുന്നു..... ആ കണ്ണുകളിൽ ഒളിഞ്ഞു കിടക്കുന്ന അവന്റെ പ്രണയം തേടി ആ മിഴികൾ അലഞ്ഞു...... ആ മിഴികളിലേക്ക് വല്ലാതെ അടുക്കുന്നത് പോലെ ..... നിമിഷങ്ങൾ കടന്നു പോകുന്നതിനനുസരിച് അവരിലെ ദുരവും കുറഞ്ഞു വന്നു...... ഒരു സമ്മതിനെന്നത് പോലെ കണ്ണൻ ആമിയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു..... അവളുടെ കണ്ണുകൾ കുമ്പി അടഞ്ഞു............. ആ കണ്ണുകൾ അടയുന്നതിന് മുൻപ് ആമിയുടെ ചുണ്ടുകൾ കണ്ണന്റെ മുക്കിൽ സ്പർശിച്ചു........

പ്രണയം മറ്റെന്തിനൊക്കെയോ വഴി മാറുന്നത് അവർ അറിയുന്നുണ്ടായിരുന്നു........ ഒളിച്ചും കുറുമ്പയും പ്രണയിച്ചു നടന്നിട്ടുണ്ടെങ്കിലും ആദ്യമായി മറ്റെന്തോ വികാരം അവരെ കീയപെടുത്തുന്നത് പോലെ....... അവൻ അവളെ ചുണ്ടുകളെ വേദനിപ്പിക്കാതെ ചുംബിച്ചുണർത്തി..... ആ ചുംബനത്തിൽ അവളുടെ വിരലുകൾ അവന്റെ ഷിർട്ടിൽ മുറുകി...... ആ അധരങ്ങൾ തമ്മിൽ ഒരു വല്ലാത്തൊരു ആവേശത്തോടെ പിന്നെയും പിന്നെയും അഴത്തിൽ ചുംബിച്ചു കൊണ്ടിരുന്നു...... ശ്വാസം വിലങ്ങി..... എങ്കിലും വിട്ടു മാറാൻ ആവാതെ പിന്നെയും പിന്നെയും ആ ചുണ്ടുകൾ അവൻ നുകർന്നു...... അധരങ്ങളിൽ നിന്ന് അവ ദിശമറി സഞ്ചരിക്കാൻ തുടങ്ങി...... ഇരു ഹൃദയവും ഒരുപോലെ മിടിച്ചു.................... ആമിയുടെ വിരലുകൾ കണ്ണന്റെ തലമുടിയിൽ കോർത്തു....... ""കണ്ണാ...... കണ്ണാ...... ഡാ...... ""

നിർത്താതെ ഉള്ള ഡോറിൽ തട്ടി ഉള്ള വിളി കേട്ടാണ് കണ്ണൻ ആമിയിൽ നിന്നു വിട്ടു മാറിയത്....... എന്തോ അവനെ അഭിമുഖികരിക്കാൻ അവൾക്ക് എന്തോ ബുദ്ധിമുട്ട് പോലെ...... ആ കവിളുകളിൽ നാണതിന്റെ മൊട്ടുകൾ..... കണ്ണൻ അവളെ ഒന്നു നോക്കി ഡോറിന്റ അടുത്ത് ചെന്നു..... ഡോർ തുറന്നു മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടപ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു..... പെട്ടന്ന് തന്നെ അച്ചു ഓടി വന്നു അവന്റെ നെഞ്ചിൽ വീണു..... അവളുടെ നിറഞ്ഞ കണ്ണുകളും ആദിയുടെ മുഖത്തെ ടെൻഷനും അവനു ഒന്നും മനസിലായില്ല...... പിറകെ വന്ന ആമിയും ഒന്നും മനസിലാവാതെ അവിടെ തന്നെ നിന്നു............. "അച്ചു......" "ഏട്ടാ...... അവിടെ അവിടെ ലച്ചുന്റെ...." ലച്ചുന്റെ റൂമിലേക്ക് വിരൽ ചുണ്ടി എന്തോ പറയാൻ ശ്രമിച്ചു..... പക്ഷെ അവൾക്ക് അത് പൂർത്തിയാക്കാൻ ആയില്ല..... ശ്വാസം വിലങ്ങുന്നുണ്ടായിരുന്നു അവൾക്ക്.............. തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story