ആദികൈലാസ് : ഭാഗം 22

Aathikailas

രചന: നേത്ര

 അച്ചു ആദി രണ്ടുപേരെയും മുഖത്തെ പേടി...... കൂടുതൽ ഒന്നും ചോദിക്കാൻ കണ്ണന് തോന്നിയില്ല..... അവൻ അച്ചുന്റെ കൈ പിടിച്ചു ലച്ചുന്റെ റൂം ലക്ഷ്യം വെച്ചു നടന്നു..... ഉള്ളിൽ നിന്ന് എന്തൊക്കെയോ വീണുടയുന്ന ശബ്ദം..... ഡോറിന് മുട്ടാൻ നിന്ന കണ്ണന്റെ കൈയിൽ ആമി പിടിച്ചു..... "വേണ്ട....." "മ്മ്....." അവൾ പറഞ്ഞതിൽ കാര്യമുണ്ട് എന്ന് തോന്നിട്ടാകണം അവൻ കൈ പിൻവലിച്ചു....... "ആദി..... ബ്രോ..... ബ്രോ ഇല്ലേ ഇവിടെ....." "ഇല്ല ഓഫീസിൽ നിന്ന് അർജന്റ് കാൾ വന്നിട്ട് പോയതാ..... ഇത് വരെ വന്നിട്ടില്ല..........." "മ്മ്.... പിന്നെ " കണ്ണൻ എന്തോ പറയാൻ തുടങ്ങുമ്പോൾ ആയിരുന്നു പിന്നെയും ശക്തിയിൽ എന്തൊക്കെയോ വീണുടയുന്ന ശബ്ദം............. നാലുപേരെയും മുഖത്തു ഭയം നിറഞ്ഞു........... "കണ്ണേട്ടാ.... അവിടെ....." "ശ്ശ്.....,." അവിടെ ആകെ ഇരുട്ട് നിറഞ്ഞു..... ഉള്ളിലെ ഭയത്തിന്റെ കണിക പിന്നെയും അധികരിച്ചു......

അവിടെ എന്തോക്കെയോ നടക്കുന്നുണ്ടെന്ന് ഇതിനോടകം അവർക്ക് നാലുപേർക്കും മനസിലായി..... ആ സമയം അവർ നാലുപേർ അല്ലാതെ മറ്റാരും അവിടെ ഇല്ല..... ലച്ചു റൂമിൽ ഉണ്ടെന്ന് തന്നെയാണ് വിശ്വാസം പക്ഷെ അവിടെ എന്താ സംഭവിക്കുന്നത് എന്ന് ഒരു ഐഡിയയും ഇല്ല...... ആമിയുടെ മനസ്സിൽ ശിവ അവളോട് പറഞ്ഞ കാര്യങ്ങൾ ഓടി മറഞ്ഞു..... എന്തോ ഓർത്തത് പോലെ അവൾ ആദിയുടെ കൈകളിൽ മുറുകെ പിടിച്ചു.......... അച്ചുന്റെ കൈകൾ കണ്ണന്റെ കൈയിൽ ആയിരുന്നു...... ഇടക്ക് അവൻ ആമിയെ നോക്കിയെങ്കിലും അവൾ ആദിയുടെ കൈയിൽ പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൻ അച്ചുന്റെ കൈയിൽ തന്നെ പിടിച്ചു.... പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ നോക്കി എങ്കിലും ഫോൺ റൂമിൽ ആണെന്ന് അവനും അപ്പോള ഓർത്തത്...... തിരിച്ചു റൂമിൽ പോയി അവിടെ വരുന്നത് എന്തോ അത് ഉള്ളിൽ നിന്ന് ആരോ തടയുന്നത് പോലെ....

അവരെ അവിടെ ഒറ്റക്ക് നിർത്തി പോകാനും ആവില്ല...... "ആദി.... അച്ചു നിങ്ങളെ കൈയിൽ ഫോൺ ഉണ്ടോ....." "മ്മ് ഉണ്ട്...." ആദി അവളുടെ ഫോൺ കണ്ണന് നൽകി......... കണ്ണൻ ശിവയുടെ ഫോണിൽ വിളിച്ചു പെട്ടന്ന് തന്നെ അവിടെന്ന് കാൾ അറ്റൻഡ് ചെയ്തു..... "ഹലോ ആദി......" "ബ്രോ ആദി അല്ല ഞാനാ...." "കണ്ണാ.... എന്താ ഡാ വല്ല പ്രശ്നവും...." "ബ്രോ ഇപ്പൊ എവിടെയാ...." "ഞാൻ ഡ്രൈവിംഗിൽ ആ വീട്ടിൽ എത്താൻ ഒരു 5മിനുട്ട്......" "ബ്രോ പെട്ടന്ന് വരാൻ പറ്റുവോ...." "എന്താടാ എന്ദേങ്കിലും പ്രശ്നം...." "പ്രശ്നം.... പ്രശ്നം ഒന്നുമില്ല.... ബട്ട്‌.... ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട്.........,." "നീ എന്തൊക്കെയാ പറയുന്നത്..... അച്ചു ആദി ആമി..... അവർ എവിടെ " "മൂന്നു പേരും എന്റെ കൂടെ ഉണ്ട്....." "ലച്ചു...." "അറിയില്ല..... എന്തോ നടക്കുന്നുണ്ട് ബ്രോ....... ലച്ചു അവളെ കാര്യം ഒന്നും അറിയില്ല..... റൂമിൽ ഉണ്ടോ എന്ന് പോലും പക്ഷെ ആ റൂമിൽ......"

"നിങ്ങൾ പേടിക്കണ്ട ഞാൻ ഇതാ എത്തി......... പിന്നെ കണ്ണാ ഞാൻ എത്തുന്നത് വരെ അവരെ മൂന്നുപേരെയും ശ്രദ്ധിക്കണം....." "ഓക്കേ ബ്രോ പെട്ടന്ന് വാ....." "മ്മ് ഓക്കേ...." ഫോൺ കട്ട്‌ ആയി..... ആദ്യത്തെകളും ശക്തിയിൽ പിന്നെയും പിന്നെയും അവിടെ നിന്ന് എന്തൊക്കെയോ വീണുടയുന്ന ശബ്ദം....... അച്ചുന്റെ കൈയിലെ തണുപ്പ് തന്റെ കൈകളിലേക്ക് എത്തിയപ്പോൾ ആണ് കണ്ണൻ അവളെ നോക്കിയത്..... അടഞ്ഞു പോകാൻ തുടങ്ങുന്ന കണ്ണുകൾ..... "അച്ചു.... അച്ചു മോളെ.... അച്ചു....." അവൾ കണ്ണന്റെ കൈകളിലേക്ക് മയങ്ങി വീണു..... "കണ്ണേട്ടാ..... അച്ചുനു നേരത്തെ നല്ല പനി ഉണ്ടായിരുന്നു..... അതിനിടയിൽ ഇതും..........." അവർ ആകെ കൺഫ്യൂസ് ആയി..... എന്തോ തീരുമാനം എടുത്തത് പോലെ കണ്ണൻ അവളെ കൈകളിൽ കോരി എടുത്തു...... "നിങ്ങൾ വാ....." ലച്ചുന്റെ റൂമിനു അടുത്ത് ഉള്ള ആദിന്റെ റൂമിൽ അച്ചുനെ കിടത്തി.....

നെറ്റിയിൽ ചൂട് ഉണ്ടെങ്കിലും അച്ചുന്റെ കൈ തണുത്തു മരവിച്ച പോലെ..... ആദി പെട്ടന്ന് തന്നെ അച്ചുനെ പുതപ്പ് എടുത്തു പുതച്ചു കൊടുത്തു...... ആമി അവളെ കൈയിൽ ചൂട് ആക്കി കൊണ്ടിരുന്നു...... കണ്ണൻ ഒന്നു ആ റൂം ആകെ നോക്കി...... ജനൽ അടച്ചു..... പുറത്തു ബാൽക്കണിയിലേക്ക് കടക്കുന്ന ഡോറും അതിനു സൈഡിൽ ഉള്ള ഗ്ലാസ്‌ ഡോറും വിന്ഡോ എല്ലാം അടച്ചെന്ന് ഉറപ്പ് വരുത്തി....... ബാത്‌റൂമിന്റ് ഡോറും ഉള്ളിൽ നിന്ന് അടച്ചു..... കാർട്ടൻ ഇട്ടു..... അവിടെ ഉണ്ടായിരുന്ന മെഴുകുതിരി കത്തിച്ചു..... "ആമി നീ അച്ചുന്റെ കൂടെ ഇവിടെ ഇരിക്കണം ആദി നീ എന്റെ കൂടെ വാ....." അവർ രണ്ടാളും പുറത്തു ഇറങ്ങി.... റൂം ഉള്ളിൽ നിന്ന് തന്നെ ആമി ലോക്ക് ചെയ്തു....... കണ്ണൻ അവന്റെ കൈ ആദിക്ക് നീട്ടി അവൾ അവന്റെ കൈയിൽ പിടിച്ചു അവന്റെ കൂടെ മുന്നോട്ട് നടന്നു......

എന്തോ ഭയം അവർക്ക് ഉള്ളിൽ പറന്നു നടക്കുന്നുണ്ടെങ്കിലും ഇപ്പൊ ഇത്തിരി ധൈര്യം കാണിച്ചില്ലെങ്കിൽ ഇവിടെ എന്താ നടക്കുന്നത് എന്ന് അറിയാൻ ആവില്ല അത് കൊണ്ടു തന്നെ അവർ മുന്നോട്ടേക്ക് നടന്നു...... അവർ മുന്നോട്ടു നടക്കുമ്പോൾ ഉള്ളിൽ നിന്ന് ഉയർന്നു കേൾക്കുന്ന മ്യൂസിക് അവരെ കാതുകളിൽ പൊതിഞ്ഞു..... പരസ്പരം ഒന്നു നോക്കി ശ്വാസം എടുത്തു വിട്ടു രണ്ടും കല്പിച്ചു കണ്ണൻ ഡോർ തള്ളി തുറന്നു...... ഉള്ളിൽ നിന്ന് ഡോർ ക്ലോസ് ചെയ്യാതെ കൊണ്ടാകാം പെട്ടന്ന് തന്നെ ഡോർ തുറന്നു...... എന്തോ കത്തി കരിഞ്ഞ മണം അവരെ മുക്കിൽ തുളച്ചു കേറി..... ആ റൂമിൽ ഉള്ള എല്ലാം പൊട്ടി നശിച്ചിരിക്കുന്നു...... വീണു ഉടയാത ഒന്നും തന്നെ അവശേഷിക്കുന്നില്ല.......... റൂമിലെ കാർട്ടൻ വരെ കത്തി നശിച്ചിരിക്കുന്നു...... ഫോൺന്റെ വെളിച്ചത്തിൽ ആദിയും കണ്ണനും മുന്നോട്ടേക്ക് നടന്നു......

അവരുടെ കണ്ണുകൾ തേടിയത് ലച്ചുനെ ആണ്...... പക്ഷെ അവിടെ എവിടെയും അവളെ പൊടി പോലുമില്ല...... ചുറ്റും അവൾക്കായി തിരഞ്ഞു എങ്കിലും അവൾ മാത്രം അവിടെ ഇല്ല...... ആ റൂമിൽ നിന്ന് ആരും പുറത്തേക്ക് ഇറങ്ങിട്ടില്ല എന്ന് വ്യക്തമാണ്...... കാരണം ഡോർ വഴി പുറത്തു ഇറങ്ങാൻ ആണെങ്കിൽ അത് അവർ കാണും പിന്നെ ഉള്ളത് ബാൽക്കണി പക്ഷെ ആ ഡോർ ഉള്ളിൽ നിന്ന് ലോക്ക് ആണ്....... പിന്നെ ഉള്ളത് ബാത്‌റൂമിൽ പക്ഷെ ഇല്ല അതും സാധിക്കില്ല...... ആ റൂമിൽ ആരും ഇല്ല എന്ന് ഉറപ്പാക്കിയതിനു ശേഷം റൂം പുറത്തു നിന്നും അടച്ചു കണ്ണനും ആദിയും അച്ചുന്റെ അടുത്തേക്ക് നടന്നു...... അച്ചു അപ്പോളേക്കും മയക്കത്തിൽ നിന്ന് ഉണർന്നിരുന്നു..... ആദിന്റെ ഫോൺ റിങ് ചെയ്തു ശിവ ആയിരുന്നു...... കണ്ണൻ പെട്ടന്ന് തന്നെ തായേ ഇറങ്ങി അവനു ഡോർ തുറന്നു കൊടുത്തു..... കണ്ണൻ അവനോട് എല്ലാം വ്യക്തമായി പറഞ്ഞു കൊടുത്തു.......

ശിവ ഒരിക്കെ കൂടെ ആ റൂം നോക്കി..... ഇല്ല ലച്ചു അവിടെ ഇല്ല എന്ന് നൂറു ശതമാനം ഉറപ്പാണ്...... "കണ്ണാ ലച്ചുന്റെ നമ്പറിൽ ഒന്നു വിളിക്ക്..........." "വിളിക്കാം പക്ഷെ ......." "നീ വിളിക്ക്...." "മ്മ്...." കണ്ണൻ ശിവയുടെ ഫോണിൽ നിന്ന് ലച്ചുനെ വിളിച്ചു..... കുറച്ചു സമയം റിങ് ചെയ്തതിനു ശേഷം അപ്പുറത്തു നിന്നും കാൾ അറ്റൻഡ് ചെയ്തു..... കണ്ണൻ ശിവയെ ഒന്നു നോക്കി....... അവന്റെ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ...... എന്താ എന്ന് വായിച്ചെടുക്കാൻ കണ്ണന് ആയില്ല..... "ഹലോ ശിവേട്ടാ ......" ലച്ചുന്റെ ശബ്ദം കാതുകളിൽ പതിഞ്ഞപ്പോൾ അറിയാതെ തന്നെ വീണ്ടും അവൻ ശിവയെ നോക്കി..... ശിവ കണ്ണ് കൊണ്ടു സംസാരിക്കാൻ ആംഗ്യം കാണിച്ചു..... "ഹലോ ലച്ചു..... ഇത് ഞാൻ ആ കണ്ണൻ............" "ഹാ കണ്ണേട്ടാ " "നീ എവിടെയാ ലച്ചു ഇപ്പൊ...," "ഞാൻ എയർപോർട്ടിൽ....." "എന്താ എയർപോർട്ടിലോ...... പക്ഷെ ഇവിടെ......

അല്ല നീ എന്തിനാ ഇപ്പൊ എയർപോർട്ടിൽ പോയത്......" "അത് അപ്പ വരുന്നുണ്ട് ഇന്ന്...... ആന്റിയോട് ഞാൻ പറഞ്ഞിയിരുന്നല്ലോ........... അപ്പയെ പിക് ചെയ്യാൻ വന്നതാ.... എന്താ കണ്ണാ എനി പ്രോബ്ലം..... " "ഏയ്‌ നോതിംഗ്..... എന്നിട്ട് അങ്കിൾ വന്നോ......" "നോ ഫ്ലൈറ്റ് 1ഹോവർ ലേറ്റ് ആ....." "മ്മ് ഓക്കേ..... നിങ്ങൾ ഡയറക്റ്റ് ഇങ്ങോട്ടേക്കു അല്ലെ....." "അഹ് അതെ.....," "ഓക്കേ " "ഓക്കേ ബൈ....." അത്രയും പറഞ്ഞു കണ്ണൻ ഫോൺ കട്ട്‌ ചെയ്തു ശിവയെ നോക്കി...... ശിവ കണ്ണന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി ആരെയോ നമ്പറിലേക്ക് കാൾ ചെയ്തു ചെവിയിൽ വെച്ചു ........ കുറച്ചു സമയത്തിന് ശേഷം അവൻ കണ്ണനെ നോക്കി..... "അവൾ പറഞ്ഞത് സത്യ..... അങ്കിൾ ഇന്ന് നാട്ടിൽ വരുന്നുണ്ട്....." "പക്ഷെ....." "മ്മ് എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ട്...... നീ വാ " ശിവ ആകെ എന്തോ കുരുകിൽ പെട്ടത് പോലെ ആലോചിക്കാൻ തുടങ്ങി.....

കണ്ണന്റെ മനസിലും ആകെ ഒരു സങ്കർഷം........ അവർ നേരെ അച്ചുന്റെ അടുത്ത് ചെന്നു......... "അച്ചു ഇപ്പൊ ഓക്കേ അല്ലെ മോളെ............,...." "മ്മ് ഓക്കേ ആ ബ്രോ...... പക്ഷെ ലച്ചു ലച്ചു....." "അവൾക്ക് കുഴപ്പം ഒന്നുമില്ല..... എയർപോർട്ടിൽ അങ്കിളിനെ പിക് ചെയ്യാൻ പോയിരിക്കയാ....." "വാട്ട്‌..... അപ്പോൾ അവിടെ റൂമിൽ....." "അറിയില്ല...... പക്ഷെ ഒന്നുറപ്പാ...... ഇത് ആരെയും ഉപദ്രവിക്കാൻ ഉള്ള നീക്കം ആയിരുന്നില്ല..... എല്ലാവരെയും ഒന്നു പേടിപ്പിക്കാൻ......" ശിവ ചിലതൊക്കെ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ആമിയെ ഒന്നു നോക്കി..... അവൾ അവനോട് മറ്റാരും ശ്രദ്ധിക്കാത്ത രീതിയിൽ ഓക്കേ എന്ന് പറഞ്ഞു....... ,___________ ലച്ചുവും അങ്കിളും വരുന്നത് വരെ അവിടെ ആരും ഉറങ്ങിയില്ല...... അങ്കിൾ ഒരു പാവം മനുഷ്യൻ ആയിരുന്നു എല്ലാവരോടും നല്ല സ്നേഹം ഉള്ള ഒരു പാവം മനുഷ്യൻ...... അദ്ദേഹത്തെ റൂമിൽ ആക്കിയതിനു ശേഷം ശിവ ലച്ചുനു നേരെ തിരിഞ്ഞു...... അവളെ കൈയിൽ പിടിച്ചു അവളെ റൂമിലേക്ക് നടന്നു.......

റൂമിൽ കാലെടുത്തു വെച്ചതും അവിടത്തെ അവസ്ഥ കണ്ടു ലച്ചു ഒന്നു ഞെട്ടി...... ശിവ അവളെ ഭാവങ്ങളും വിക്ഷിക്കുകയായിരുന്നു..... പക്ഷെ അവളിൽ സംശയിക്കാൻ മാത്രം ഒന്നും തന്നെ അവൻ കണ്ടില്ല..... എങ്കിലും ഉള്ളിലെ സംശയം അത് പോലെ...... ലച്ചുനെ ഗസ്റ്റ് റൂമിൽ ആക്കി അവർ എല്ലാരും ഉറങ്ങി..... __________ എന്നെ കാണാൻ നിങ്ങൾക്ക് എല്ലാം ഇത്രയും ആകാംഷയോ..... വേണ്ട കണ്ണാ..... വേണ്ട നിനക്ക് എന്റെ അടുത്തേക്ക് എത്തിപ്പെടാൻ ആവില്ല............... അവൾ ആമി.... അവളോട് എനിക്ക് ഒരു ശത്രുതയും ഇല്ല..... പക്ഷെ ആദി അവളെ അവളെ ഈ ഗായത്രി വെറുതെ വിടില്ല....... എന്താ ശിവ നിനക്ക് ലച്ചുനെ ആണോ സംശയം...... ഇല്ല ശിവ ലച്ചു അവളിൽ നിന്ന് നിനക്ക് ഒന്നും അറിയാൻ ആവില്ല..... അറിയണം എങ്കിൽ അവൾക്ക് വല്ലതും അറിഞ്ഞിട്ട് വേണ്ടേ .......... നിനക്ക് എന്നെ കാണാൻ സമയം ആയിട്ടില്ല ശിവ..... നീ എന്നെ കാണും പക്ഷെ അത് ആ ആദിത്യയുടെ മരണ ശേഷം മാത്രം...... ആദിത്യ...... നിനക്ക് എന്നെ കാണാൻ സമയമായി ...... ഇനിയും വൈകില്ല......

ഇന്ന് ഇന്ന് നടന്നത് എല്ലാം നിങ്ങളെ കളിപ്പിക്കാൻ ഉള്ള വെറും നാടകം മാത്രം.......... ബാക്കി എല്ലാം വഴിയേ...... എന്റെ വഴിയിൽ തടസം നിൽക്കാൻ ശ്രമിക്കുന്ന എല്ലാത്തിനെയും ഞാൻ കൊല്ലും...... കൈയിലെ സിറിഞ്ചിലെ മരുന്നു മുഴുവൻ തന്റെ ശരീരത്തിലേക്ക് കുത്തി ഇറക്കി കൊണ്ടു അവൾ ഒരു ഭ്രാന്തിയെ പോലെ സ്വയം പറഞ്ഞു കൊണ്ടിരുന്നു...... ഉള്ളിലാക്കെ ആ ലഹരി പടർന്ന നിമിഷം ശിവ.... ശിവ..,. ശിവ എന്ന് മാത്രം ആ ഉച്ചരിച്ചു കൊണ്ടു ആ കണ്ണുകൾ അടഞ്ഞു......... __________ പിറ്റേന്ന് മാധവ് ശിവ വിളിച്ചത് പ്രകാരം അവനെ കാണാൻ വന്നു..... അവർ തമ്മിൽ സംസാരിക്കുന്നത് മറ്റാരും അറിയരുത് എന്ന് ശിവക്ക് നിർബന്ധം ആയിരുന്നു....... എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചതിന് ശേഷം മാധവ് ജീപ്പ് എടുത്തു പോയി...... ___________ ശിവ റൂമിൽ വരുമ്പോൾ ആദി എന്തോ ആലോചിച്ചു ബെഡിൽ ഇരിക്കുകയായിരുന്നു...... അവളെ കൈയിലെ ന്യൂസ്‌ പേപ്പറിൽ ഇടക്കിടെ ആ കൈ വിരലുകൾ മുറുകുന്നുണ്ട്....... "ആദി......" ശിവ വിളിച്ചപ്പോൾ അവൾ അവനെ ഒന്നു നോക്കി......

ഒരു നിമിഷം ആ കണ്ണുകൾ കോർത്തുവോ...... "ശിവ..... ഇത്......" കൈയിലെ ന്യൂസ്‌ പേപ്പർ അവനു നേരെ നീട്ടി കൊണ്ടു ആദി ചോദിച്ചു..... ആ മുഖത്തു എന്തൊക്കെയോ അറിയാൻ ഉള്ള ആകാംഷ ആയിരുന്നു..... "അതിൽ കാണുന്നത് സത്യം തന്നെയാണ്........ ഭൂമിക്ക് ഭരമായ ഒരാൾ കൂടെ ഇല്ലാതായിരിക്കുന്നു......," "ശിവ...ഇത്..... ഇത് ചെയ്തത്..... " "തീർച്ചയായും നീ വിചാരിക്കുന്നത് തന്നെയാണ് നടന്നത്..... നിന്റെ സംശയം ശരിയാണ് ആദി..... അയാളെ കൊന്നത് ഞാനാണ്..... എന്റെ കൈ കൊണ്ടു തന്നെയല്ലേ അയാൾ തീരേണ്ടത്...... മ്മ്.........." "ശിവ...... " ശിവ ആദിക്ക് അരികിലായി ഇരുന്നു................ അവളിൽ കേട്ടത് ഒന്നും ഞെട്ടൽ ഉണ്ടാക്കിയിട്ടില്ല...... പക്ഷെ ആ മുഖത്തു ഉള്ളത് സംശയങ്ങൾ ആണ്.............. "ആദി..... അയാളെ കൊന്നത് ഞാനാണ്.......... അത് അങ്ങനെ തന്നെ മതി...... ഒരിക്കലും ഒരു വിരലുകളും നമ്മളെ ആമിക്ക് നേരെ നീളില്ല...... മ്മ് ഓക്കേ അല്ലെ......" അത്രയും സമയം സങ്കർഷം നിലനിന്നിരുന്ന മുഖം ശാന്തമായി...... "ശിവ അപ്പോൾ......" "നോ അത് ജസ്റ്റ്‌ ഒരു ആക്‌സിഡന്റ് മാത്രമായിരിക്കും....

ആമിയോ ഞാനോ ഇതിന്റ പേരിൽ ഒന്നും അനുഭവിക്കാൻ പോകുന്നില്ല....." ശേഷിച്ചിരുന്ന മുഴുവൻ സങ്കർഷവും ഒഴിഞ്ഞു പോയത് പോലെ...... അതെ ശിവ പറഞ്ഞത് പോൽ ഭൂമിക്ക് ഭരമായ ഒരാൾ കൂടെ മരണത്തിന്റെ കൈ പിടിച്ചിരിക്കുന്നു........ വേറെ ആരുമല്ല.... അയാൾ..... ആ ജീവിതങ്ങൾ മാറ്റി മറിച്ച ആ വ്യക്തി..... ആരെയാണോ കണ്ണൻ കൊല്ലാൻ ബാംഗ്ലൂറിൽ പോയത് അയാൾ.... ആ ആക്സിഡന്റിന് കാരണമായ അയാൾ..... അയാൾ കൊല്ലപ്പെട്ടിരിക്കുന്നു..... അല്ല ആത്മഹത്യാ ചെയ്തിരിക്കുന്നു....... ശിവ പറഞ്ഞത് പോലെ ആ സത്യം അവരിൽ തന്നെ നിക്കട്ടെ..... ചോദ്യങ്ങൾ ഒന്നും വേണ്ട..... മരിച്ചത് നന്മ മരം അല്ല ഒരുപാട് കുഞ്ഞു ജീവൻ എടുത്ത ഒരുപാട് ആഗ്രഹം ഉണ്ടായിട്ടും എല്ലാം പകുതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വന്ന ഒരുപാട് ജീവൻ എടുത്ത നീചനാണ്..... അത് കൊണ്ടു അയാളെ മരണം എങനെ ആണെന്ന് ഇനി ഒരു അന്വേഷണം വേണ്ട......... അത് അവരിൽ തന്നെ ഒടുങ്ങാട്ടെ..... അതാണ് അവർക്കും ഇഷ്ട്ടം....... അത് തന്നെയാകാം ആദിയും കൂടുതൽ ഒന്നും ചോദിക്കാതെ ഇരുന്നത്................. തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story