ആദികൈലാസ് : ഭാഗം 23

Aathikailas

രചന: നേത്ര

 ദിവസങ്ങൾ കടന്നു പോകുന്നതിനനുസരിച്ചു ചില സംശയങ്ങൾ ശക്തമാകുകയായിരുന്നു...... ചില സംശയങ്ങൾ യാഥാർഥ്യത്തിലേക്ക് വഴി മാറി..... ശിവ കൊന്നെന്ന് പറഞ്ഞ അന്നത്തെ ആക്‌സിഡന്റിന് കാരണകാരൻ അയവന്റെ മരണം എങനെ നടന്നെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാകും..... അന്ന് കണ്ണൻ ബാംഗ്ലൂർ പൂർത്തിയാക്കാൻ പറ്റാതെ മടങ്ങിയ ലക്ഷ്യം അന്ന് കണ്ണനോടൊപ്പം മടങ്ങി വന്ന ആമി എങനെ ചെയ്തു തീർത്തു എന്ന് മനസിലായിട്ടുണ്ടാകില്ല............. എല്ലാ ചോദ്യത്തിനും ഉത്തരം ഇല്ലെങ്കിലും ചില ചോദ്യങ്ങൾ മറ്റൊരു ചോദ്യത്തിനുള്ള തുടക്കം അല്ലെ..... ആമി ബാംഗ്ലൂറിൽ പിടിച്ചു നിന്നതിനു പിന്നിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു..... അത് മറ്റൊന്നും അല്ല അയാൾ തന്നെയായിരുന്നു..... അവളുടെ ലക്ഷ്യം തന്നെ അയാൾ ആയിരുന്നു..... ഒരുപക്ഷെ അയാൾ പോലുമറിയാതെ അയാളുടെ മരണം അവൾ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു........

അയാൾ സ്ഥിരം കഴിക്കുന്ന മെഡിസിൻ........... അതിന് പകരം പതിയെ പതിയെ മരണത്തിലേക്ക് നയിക്കുന്ന ഒരു ഡ്രഗ് അതിന് കൂടെ അവൾ അയാളിലേക്ക് എത്തിച്ചു..... സ്ഥിരം അത് കഴിക്കുന്നതിലൂടെ സത്യത്തിൽ അയാൾ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു...... എന്നാൽ അവസാനത്തെ നാലു ഡോസ് കൊടുക്കാൻ അവൾക്ക് ആയില്ല..... അന്നായിരുന്നു അവൾ കണ്ണന്റെ മുന്നിൽ എത്തിയത്..... പിന്നെ സംഭവിച്ചത് എല്ലാം അറിയാലോ...... ലക്ഷ്യം പകുതിക്ക് വെച്ചു നിർത്തേണ്ടി വന്നല്ലോ എന്ന പേടി അവൾക്ക് ഉണ്ടായിരുന്നു...... നരഗിച്ചു നരഗിച്ചയാൾ മരിക്കുന്നത് കാണാൻ ഉള്ള ഭാഗ്യം അവൾക്ക് ഇല്ലല്ലോ എന്ന് ഓർത്തു അവൾക്ക് സങ്കടം ഉണ്ടായിരുന്നു...... എന്നാൽ കണ്ണൻ വഴി അയാൾ അവിടെ ബാംഗ്ലൂർ ഉണ്ടെന്ന് അറിഞ്ഞ ശിവ മറ്റാരും അറിയാതെ അങ്ങോട്ടേക്ക് പോകാൻ ശ്രമിക്കുന്ന അന്ന് അപ്രതിഷിതമായി ആമി അത് അറിഞ്ഞു.....

അവനോട് എല്ലാം തുറന്നു പറയുമ്പോൾ അവളുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു..... ജീവനോളം സ്നേഹിച്ചവരെ നഷ്ടമാകിയവനോടുള്ള പക..... ഒന്നും അറിയാതെ കുറെ കുഞ്ഞുങ്ങളുടെ ജീവൻ.... അവരുടെ അച്ഛനമ്മമാരുടെ കണ്ണുനീർ....... അവനെ കൊല്ലണം..... കൊന്നേ പറ്റു................ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ശിവ അവളോട് പറഞ്ഞത് എന്തിനും കൂടെ ഉണ്ടാകും എന്നായിരുന്നു...... അവന്റെ ഉള്ളിലും പകയായിരുന്നു..... ജീവനോളം സ്നേഹിച്ചവളെ അകറ്റിയവനോടുള്ള പക....... ബാക്കി ഉള്ള ഡോസ് ഡ്രഗ് എല്ലാം ശിവയെ അവൾ ഏൽപ്പിച്ചു...... ആരുമറിയാതെ ശിവ അവിടെ നിന്ന് മാറി നിന്നു..... അവന്റെ ആളുകൾ വഴി അയാൾ സ്ഥിരം ഉപയോഗിക്കുന്ന മെഡിസിന്റെ കുട്ടത്തിൽ അതും വെച്ചു...... ബാക്കി എല്ലാം ഇനി ആ മരുന്ന് ചെയ്‌തോളും എന്ന ഉറപ്പ് ഉള്ളത് കൊണ്ടു അവൻ അവിടെ നിന്ന് മടങ്ങി....

. പിന്നെ ന്യൂസ്‌ പേപ്പറിലെ ന്യൂസ്‌ വഴിയാണ് അയാളെ മരണം അവൻ ഉറപ്പിച്ചത്..... ആദിയോട് ആമി എല്ലാം പറഞ്ഞു എന്ന് അവനു അറിയാം ആയിരുന്നു...... അതാണ് അവളെ ഉള്ളിലെ പേടിക്ക് കാരണം..... അങ്ങനെ അവരുടെ മുന്നിൽ നിന്നിരുന്ന ഏറ്റവും വലിയ ലക്ഷ്യമാണ് പൂർത്തിയായത്...... ഒരിക്കലും ആർക്കും അതുമായി ബന്ധപെട്ടു അവരെ അടുത്ത് എത്താൻ ആവില്ല..... അതിനുള്ളത് എല്ലാം അവിടെ ചെയ്തു വെച്ചിട്ടുണ്ട്...... അങ്ങനെ ആ ചാപ്റ്റർ ക്ലോസ്........ ഇനി മുന്നിൽ നിലനിൽക്കുന്ന ചോദ്യവും ഉത്തരവും എല്ലാം ഒന്നാണ്...... ___________ പ്രണയമാണോ എനിക്കവളോട്..... അങ്ങനെ പ്രണയിക്കാൻ ആവുമോ എനിക്ക് മറ്റൊരാളെ..... ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ടു ഞെട്ടി ഉണർന്നതാണ് ശിവ...... സ്വപ്നത്തിലും മനസിലും അവന്റെ ഉള്ളിൽ ഒരു ചോദ്യം തെളിഞ്ഞും മറഞ്ഞും ഇരിക്കുന്നു.... പ്രണയം..... പ്രണയം..... അതെ ആദിയോട് തനിക്ക് പ്രണയമാണോ..... ആ ചോദ്യം അവനെ വല്ലാതെ അലട്ടുന്നു..... അവൾ തന്റെ ഭാര്യയാണ് പക്ഷെ..... പക്ഷെ ഉള്ളിലെ പ്രണയത്തിന്റെ മുഖം അവിടെ ആദി.....

ആകുവോ തനിക്ക്..... ഗായു..... മറക്കാൻ ആവില്ല ഈ ജന്മം.... അവളെ സ്നേഹിച്ചത് പോലെ ആരെയും സ്നേഹിക്കാൻ ഈ ജന്മം ആവില്ല..... എന്താണ് തനിക്ക് ഇങ്ങനെ തോന്നുന്നത്........ *നീ പോയതിൽ പിന്നെ മൗനം മൂടിയ പകലുകൾ നിന്റെ പേരിൽ ഉറക്കെ നിലവിളിക്കുന്ന രാത്രികൾ പ്രാണൻ വളർത്തിയ വാകയിൽ പാതിവിരിഞ്ഞ പുഷ്‌പ്പങ്ങൾ സ്വപ്നങ്ങൾ പോലും ഇനി വരില്ലെന്ന് ഉറപ്പിച്ച പ്രണയ വീഥികൾ................(കടപ്പാട് ) നിന്നെ ഓർക്കാതിരിക്കാൻ എനിക്കാവില്ല ഗായു..... പക്ഷെ അവളെ ഞാൻ പ്രണയിച്ചു പോകുന്നു.... എന്നെയും അവളെയും തമ്മിൽ അടുപ്പിക്കുന്നത് എന്തു ശക്തി ആണെന്ന് അറിയില്ല..... ഒരുപക്ഷെ അവളെ കഴുത്തിൽ ഞാൻ കെട്ടിയ താലിയെന്നൊരു ശക്തി ആകാം..... എങ്കിലും എനിക്കുറപ്പാണ്..... ആദി എനിക്കിന്ന് കേവലം ഒരു നല്ല സുഹൃത്തു മാത്രമല്ല..... അതിനേക്കാൾ ഉപരി എന്തൊക്കെയോ ആയി മാറുന്നു അവൾ തനിക്ക്..... *നിന്നോളം ഒരു നിഴലുമെന്നെയലട്ടിയിട്ടില്ല, നിന്നോളമൊരു വസന്തവും എന്നിൽ വേരിട്ടിട്ടുമില്ല....**

(കടപ്പാട് ) ഉള്ളിൽ ഗായുവിന്റെയും ആദിയുടെയും മുഖം ഒരുപോലെ മിന്നി മാഞ്ഞു കൊണ്ടിരിക്കുന്നു...... എന്താണ് തനിക്ക് സംഭവിക്കുന്നത്..... തന്റെ പ്രണയം അത് എന്നും അവളോട് മാത്മാണ്...... എങ്കിലും ഇന്ന് അവിടെ എന്തു കൊണ്ട ആദിയുടെ മുഖം..... പിന്നെയും പിന്നെയും സ്വയം തർക്കിച്ചു നോക്കി..... ഉത്തരം ഇല്ലെന്ന് അറിഞ്ഞിട്ടും സ്വയം ചോദിച്ചു നോക്കി...... ആദി റൂമിലേക്ക് വരുമ്പോൾ എന്തോ ആലോചിച്ചു തലമുടിയിൽ വിരലുകൾ കോർത്തു ഇരിക്കുന്ന ശിവയെ ആണ് കാണുന്നത്...... ആദ്യം അവൾ അവനെ കുറച്ചു സമയം നോക്കി എങ്കിലും എന്തോ ടെൻഷനിൽ ആണെന്ന് തോന്നിയപ്പോൾ പതിയെ അവന്റെ അടുത്തേക്ക് ചെന്നു........... അവൾ വന്നതോ തന്നെ നോക്കുന്നതോ ഒന്നും അവൻ അറിഞ്ഞില്ല...... ഉള്ളിൽ നടക്കുന്ന തർക്കത്തിനിടയിൽ അവൻ അതൊന്നും അറിഞ്ഞില്ല...... "ശിവ....." ഒരു പ്രതികരണവും അവന്റെ ഭാഗത്തു നിന്നും കാണാത്തതു കൊണ്ടു ആദി അവന്റെ തോളിൽ പതിയെ കൈ വെച്ചു വിളിച്ചു...... ആ സ്പർശനം അറിഞ്ഞത് കൊണ്ടോ...........

ആ സ്പർശനം അവന്റെ മനസിനെ തണുപ്പിക്കാൻ ആവുന്ന ഒന്നയത് കൊണ്ടാണോ എന്നറിയില്ല..... മറ്റൊന്നും ആലോചിക്കാതെ അവൻ ആദിയെ ഇറുക്കെ കെട്ടിപിടിച്ചു..... ഒരിക്കലും ശിവയുടെ ഭാഗത്തു നിന്നും അങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാതിരുന്നത് കൊണ്ടാകാം ആദി നന്നായി ഞെട്ടി...... എങ്കിലും അവൾ തടഞ്ഞില്ല..... തടയാൻ ആ കൈകൾ ഉയർന്നില്ല..... എന്തോ വിഷമം അവനെ വല്ലാതെ അലട്ടുന്നുണ്ടെന്ന് അവൾക്ക് തോന്നി..... എത്ര സമയം എന്നില്ലാതെ അത് പോലെ നിന്നു...... ശിവയുടെ കണ്ണുനീർ അവളുടെ വസ്ത്രത്തിലേക്ക് നനവ് ഉണ്ടാക്കിയപോളാണ് ശിവ കരയുകയാണെന്ന് ആദി അറിഞ്ഞത്..... എന്തോ അവൾക്ക് ആ കണ്ണുനീർ സ്വയം ചുട്ടു പോളുന്നത് പോലെ തോന്നി..... "ശി... ശിവ....." അവനെ പതിയെ തന്നിൽ നിന്ന് അടർത്തി മാറ്റി കൊണ്ടു അവൾ വിളിച്ചു.... ആ കണ്ണുകൾ ചുവപ്പ് പടർന്നിരുന്നു.....

ആ നിമിഷം അവനോട് അവൾക്ക് തോന്നിയത് വാത്സല്യമാണ്.... ഒരു അമ്മക്ക് മകനോട് തോന്നുന്ന വാത്സല്യം...... അറിയാതെ എങ്കിലും അവൾ അവന്റെ കണ്ണുനീർ തുടച്ചു...... ആ മുഖം തനിക്ക് നേരെ പിടിച്ചു...... "ശിവ ഓക്കേ അല്ലെ...." "നോ...." "എന്താ ശിവ..... എന്താ പ്രശ്നം...." "ILOVE YOU ആദി " "വാട്ട്‌ " "യെസ് ഐഎം ഇൻ ലവ് വിത്ത്‌ യു.... എനിക്കറിയാം ഞാൻ നിനക്ക് വാക്ക് തന്നതാ..., പക്ഷെ..... പ്രണയിച്ചു പോകുന്നു ആദി നിന്നെ ഞാൻ..... നിന്നിലേക്ക് എന്നെ അടുപ്പിക്കുന്നത് എന്താ എന്ന് എനിക്കറിയില്ല..... ഓരോ നിമിഷവും എന്നിൽ പ്രണയമായി നീ നിറയുന്നത് പോലെ..... എന്നോട് തന്നെ തർക്കിക്കാൻ ശ്രമിച്ചു..... തോറ്റു പോകുകയാ..... തോറ്റു പോകുകയാ ഞാൻ നിന്നോട് എനിക്ക് പ്രണയം തോന്നുവാ ആദി..... അറിയാം നിന്റെ മനസ്സിൽ ആരവ് അല്ലാതെ അവിടെ എന്നെ കാണാൻ ആവില്ലെന്ന്.... എനിക്കും ഗായുനെ മറക്കാൻ ആവില്ല....

അവൾക്ക് പകരമാവാൻ ഒന്നിനെ കൊണ്ടും സാധിക്കില്ല..... എങ്കിലും ഞാൻ നിന്നെ പ്രണയിച്ചു പോകുന്നു..... ഇപ്പൊ ഇത് നിന്നോട് എങ്കിലും പറഞ്ഞില്ലെങ്കിൽ ശ്വാസം കിട്ടാതെ പോലെ...... സോറി ആദി....." ശിവ പറഞ്ഞ ഓരോ വാക്കും ആദിയുടെ ഹൃദയത്തിലാണ് കൊണ്ടത്.... അവനോട് എന്തു പറയണമെന്നോ എങനെ ആശ്വസിപ്പിക്കണം എന്നോ അവൾക്ക് മനസിലായില്ല..... "ശിവ..... ശിവ ഞാൻ എനിക്ക്....." "വേണ്ട ആദി നീ പറയാൻ പോകുന്നത് എന്താ എന്ന് എനിക്ക് അറിയാം.... ആരവ് അവനെ മറക്കാൻ നിനക്ക് ആവില്ല.... അല്ലെ.... അങ്ങനെ മറക്കരുത് ഒരിക്കലും അവനെ അങ്ങനെ മറന്നാൽ നീ ആദിത്യ അല്ലാതെ ആകും.... എനിക്കും ഒരിക്കലും എന്റെ ഗായുനെ മറക്കാൻ ആവില്ല എന്നിട്ടും നിന്നെ സ്നേഹിച്ചു പോയി അറിയില്ല.... എന്തോ ഒരു ശക്തി നിന്നെ എന്നിലേക്ക് അടുപ്പിക്കുന്നു.... ഉള്ളിൽ തോന്നിയ ഇഷ്ട്ടം നിന്നോട് പറയാതെ ഇരുന്നാൽ എനിക്ക് സ്വയം നഷ്ട്ടമാകുന്ന പോലെ..... ഒരിക്കലും തിരിച്ചു സ്നേഹിക്കാൻ ഞാൻ നിർബന്ധിക്കില്ല..... പക്ഷെ എന്നെങ്കിലും എന്നെ സ്നേഹിച്ചു തുടങ്ങും എന്ന് ഞാൻ വിശ്വസിച്ചോട്ടെ......

" ഒന്നും പറയാതെ ആദി ശിവയെ തന്നെ നോക്കി നിന്നു.... പറ്റില്ല എന്നോ പറ്റും എന്നോ അവൾ മറുപടി കൊടുത്തില്ല............... ഉള്ളിൽ എവിടെയോ അവൻ തനിക്ക് ആരൊക്കെയോ ആണെന്ന് ഉള്ള ചിന്ത..... മറുപടി ഒന്നും കൊടുക്കാതെ അവന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു................... രണ്ടു പേരെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു ....... മൗനം കൊണ്ടു ആ കണ്ണുകൾ സംസാരിച്ചു....... സമയം അതിന്റെ വഴിക്ക് കടന്നു പോയി......... അച്ചു വന്നു വിളിച്ചപ്പോൾ ആണ് രണ്ടു പേരും യഥാർഥ്യത്തിലേക്ക് വന്നത്...... "ആഹാ നിങ്ങൾ ഇവിടെ നിൽക്കുവാനോ....... വേഗം വന്നേ രണ്ടാളും....." മറുത്തു വല്ലതും പറയുന്നതിന് മുൻപ് അച്ചു അവരെ രണ്ടാളെയും കൈ പിടിച്ചു പുറത്തേക്ക് നടന്നു...... പുറത്തു എല്ലാവരും ഉണ്ടായിരുന്നു...... "എന്താ എല്ലാവരും ഒരുമിച്ചു......" "അത് പിന്നെ ബ്രോ....." "എന്താഡാ......" "ഏട്ടാ അത് പിന്നെ നാളെ മാധവും വീട്ടുകാരും വരുന്നുണ്ട്..... അവർക്ക് ഓക്കേ അച്ചുനെ ഒന്നു കാണാൻ......" "അതാണോ നീ ഇങ്ങനെ കിടന്നു ഉരുണ്ടത്......."

"അതല്ല ഏട്ടാ.... നാളെ തന്നെ എൻഗേജ്മെന്റ് നടത്തിയാലോ എന്ന് " "ഡാ ഇത്രയും പെട്ടെന്നൊ...." "അതാ ഞാനും ഡൌട്ട് അടിച്ചു നിൽകുന്നെ...... പെട്ടന്ന് എല്ലാം നടത്തിയാൽ എല്ലാവരെയും വിളിക്കാൻ പറ്റില്ലല്ലോ...." "മ്മ്..... സാരമില്ല ഇത് അങ്ങനെ നടക്കട്ടെ നമ്മൾക്ക് കല്യാണം പൊളിക്കാം പിള്ളേരെ......" അച്ഛൻ ആയിരുന്നു അത് പറഞ്ഞത്................ "അച്ഛാ അത് പിന്നെ....." "ഡാ പിള്ളേരെ എനിക്ക് അറിയാം..... നിങ്ങളെ രണ്ടാളെയും ഒരേ ഒരു അനിയത്തിയാ ഇവൾ അപ്പോൾ ഇവൾക്ക് വേണ്ടി നിങ്ങളെ മനസ്സിൽ ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടാകും..... എന്നാലും മക്കളെ അവരെ ഒരു ആഗ്രഹം അല്ലെ അവർ പറഞ്ഞത്..... അത് കൊണ്ടു ഇത് അങ്ങനെ അങ്ങ് നടക്കട്ടെ..... കല്യാണത്തിന് നമ്മൾക്ക് അടിച്ചു പൊളിക്കലോ അന്ന് ആരും നിങ്ങളെ തടയില്ല..... ഉറപ്പ്....." "എന്നാൽ ഓക്കേ..... അച്ചു ഇങ്ങു വന്നേ..........." അവൾ അവളെ രണ്ടു ഏട്ടമാരെ നടുവിൽ വന്നു നിന്നു......

അവർ രണ്ടാളും അവളെ ചേർത്ത് നിർത്തി...... അത് കണ്ടു നിന്ന എല്ലാവരെയും ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു..... "ഞങ്ങളെ അച്ചാമ്മക്ക് ഇതിൽ സമ്മത കുറവൊന്നും ഇല്ലല്ലോ....." "ഇല്ല ഏട്ടാ....." "അത് ഞങ്ങൾക്കും അറിയാം എങ്കിലും ഞങ്ങൾ ഇത് സിമ്പിൾ ആക്കി നടത്തുമ്പോൾ മോൾക്ക് ദേഷ്യം തോന്നുന്നുണ്ടോ....." "ഏയ്‌ ഇല്ല ഏട്ടാ..... എനിക്ക് എന്റെ ഏട്ടമാരെ അറിയില്ലേ.... നിങ്ങൾ എനിക്ക് വേണ്ടി ചൂസ് ചെയുന്നത് എല്ലാം ബെസ്റ്റ് തന്നെയാകും...... നിങ്ങൾക്ക് എന്റെ കല്യാണം എങനെ നടത്തണം എന്നൊക്കെ ആഗ്രഹം ഉണ്ടാകും...... മാധവ് എന്നോട് സംസാരിച്ചിരുന്നു.... അവരെ മുത്തശ്ശിക്ക് എല്ലാം ഇത് പെട്ടന്ന് നടത്തണം എന്ന് ആഗ്രഹം അതാ.... അവനും എതിർക്കാൻ പറ്റില്ല അത് കൊണ്ടു......," "ഏയ്‌.... ഏട്ടമാരെ അച്ചുമ്മ അതൊന്നും ഓർക്കേണ്ട കല്യാണം നമ്മൾക്ക് പൊളിക്കാം എന്നെ.....

അന്ന് ഞങ്ങളെ രാജകുമാരിയെ ഞങ്ങൾ ശരിക്കും രാജകുമാരി ആകും......" മൂന്നു പേരും ചേർന്നു നിൽകുമ്പോൾ ആമി ആ ദൃശ്യം കൈയിലെ ഫോണിൽ പകർത്തി...... അത് കണ്ടപ്പോൾ അച്ചു വേഗം അച്ഛന്റെയും അമ്മയുടെയും ആമിന്റെയും ആദിന്റെയും കൈ പിടിച്ചു അടുത്ത് നിർത്തി ഒരു ഫാമിലി സെൽഫി എടുത്തു...... അന്ന് മുഴുവൻ എല്ലാവരും സന്തോഷത്തിൽ ആയിരുന്നു...... എന്നാൽ അച്ചുന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ട ഒരാളെ കണ്ണിൽ മാത്രം പക എരിഞ്ഞു...... ആ കണ്ണുകൾ ആദിയുടെ ചിരിക്കുന്ന മുഖത്തിനെ മനസ്സിൽ ആവാഹിച്ചു...... ആ മുഖം മനസ്സിൽ പതിയും തോറും അവൾ ഭ്രാന്തിയെ പോലെ അലറി...... കണ്ണുകളിലെ പകക്ക് പകരം അവിടെ ഒരു ക്രൂരത നിറഞ്ഞു...... നിന്റെ നാളുകൾ എണ്ണി കഴിഞ്ഞു ആദിത്യ............... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story