ആദികൈലാസ് : ഭാഗം 24

Aathikailas

രചന: നേത്ര

 കണ്ണിൽ മാത്രം പക എരിഞ്ഞു...... ആ കണ്ണുകൾ ആദിയുടെ ചിരിക്കുന്ന മുഖത്തിനെ മനസ്സിൽ ആവാഹിച്ചു...... ആ മുഖം മനസ്സിൽ പതിയും തോറും അവൾ ഭ്രാന്തിയെ പോലെ അലറി...... കണ്ണുകളിലെ പകക്ക് പകരം അവിടെ ഒരു ക്രൂരത നിറഞ്ഞു...... നിന്റെ നാളുകൾ എണ്ണി കഴിഞ്ഞു ആദിത്യ........ ഒന്നും അറിയാതെ അവർ അവരുടെ സന്തോഷത്തിൽ മുഴുകി....... ദിവസങ്ങൾ കടന്നു പോയി.... അച്ചുന്റെ എൻഗേജ്മെന്റിനുള്ള ഡ്രസ്സ്‌ എല്ലാം എടുത്തു..... ആ വീട് പെട്ടന്ന് തന്നെ ഒരു ആഘോഷത്തിനുള്ള ഒരുക്കത്തിൽ എത്തി...... ___________ "കണ്ണേട്ടാ മറിക്കെ അവിടെ അച്ചു വെയിറ്റ് ചെയുവാ....." "അവിടെ ആദി ഉണ്ട്..... നീ ഇങ്ങു വന്നേ ആമി......" "അയ്യടാ..... പോയെ പോയെ....." ആമി ചിരിച്ചു കൊണ്ടു ഡോർന്റെ അടുത്തേക്ക് നടന്നു..... പെട്ടന്നാണ് കണ്ണൻ അവളെ പിന്നിലൂടെ പൊക്കി എടുത്തത്.......... അവൾ ഒന്നു ഞെട്ടി....

"കണ്ണേട്ടാ....." അവൻ കാലു കൊണ്ടു ഡോർ പതുക്കെ അടച്ചു...... "എന്റെ ആമി ഇപ്പൊ എവിടെയും പോകുന്നില്ല....." "അത് പിന്നെ......" അവളെ തായേ നിർത്തി രണ്ടു തോളിലും പിടിച്ചു അവന്റെ നേരെയാക്കി..... "I want your lips...." "എന്താ...." വേറെ എതിർപ്പുകൾക്ക് മുൻപേ കണ്ണൻ അവന്റെ അധരങ്ങൾ കൊണ്ടു അവളുടെ അധരങ്ങൾ ലോക്ക് ചെയ്തു....... ആദ്യം മൃദുവായി ആ അധാരങ്ങളിലേക്ക് ലയിച്ചു എങ്കിലും പിന്നീട് നിയന്ത്രണം നഷ്ടമായി......... അവൻ അവളിലേക്ക് ആളി പടർന്നു...... അവളെ കൈയിൽ കോരി എടുത്തു അവൻ ഡോർ ലക്ഷ്യം വെച്ചു നടന്നു..... ഡോർ ലോക്ക് ചെയ്തു പിന്നെയും അവളെ അവനോട് ചേർത്ത് നിർത്തി...... ആ കണ്ണുകളിൽ പ്രണയത്തിനു പകരം വികാരങ്ങൾ വ്യതിചലിച്ചു.... ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ അവന്റെ കൈയിൽ കിടന്നു...... എങ്കിലും ആ മിഴികൾ ചിമ്മാതെ അവന്റെ മിഴികളിൽ തന്നെ കുരുങ്ങി കിടന്നു...... ചുംബനങ്ങൾ കൊണ്ടു പുതിയൊരു പ്രണയ കാവ്യം തീർത്തു..... എല്ലാ നിയന്ത്രണവും അവളിൽ സമർപ്പിച്ചു പൂർണമായി അവൻ അവളെ തന്നിലേക്ക് ആവാഹിച്ചു......

ആ പ്രണയ ചൂടിൽ വസ്ത്രങ്ങളുടെ ആവരണം നഷ്ടമായത് അവർ അറിഞ്ഞില്ല...... ഇരു ഉടലും ഒരുപോലെ ലയിച്ചു ചേർന്നു..... പ്രണയം മുഴുവൻ അവളിലേക്ക് അവൻ പടർത്തു..... സ്വയം അവർ ലയിച്ചു ചേർന്നു..... ഒടുവിൽ ആ പ്രണയ ചൂടിൽ അവർ എപ്പോളോ തളർന്നു വീണു..... അവന്റെ നെഞ്ചിലെ ചൂടിൽ ആ ഹൃദയനാദവും കേട്ടു അവൾ കണ്ണുകൾ അടച്ചു ഉറക്കത്തിലേക്ക് വഴുതി വീണു...... ____________ എൻഗേജ്മെന്റ് ഡേ.... ഒരു തുളസികതിരിന്റെ നൈർമ്മാല്യത്തോടെ അച്ചുനെ അവർ ഒരുകി..... ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു അവളെ കണ്ടപ്പോൾ കണ്ണന്റെയും ശിവയുടെയും ചുണ്ടിൽ ഒരു നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു..... തങ്ങളെ കുഞ്ഞു പെങ്ങൾ ഇന്ന് ഒരു വധുവായി ഒരുങ്ങിയിരിക്കുന്നു...... ഇന്നും അവൾ അവർക്ക് ആ പഴയ കുഞ്ഞനിയത്തി തന്നെയാണ്..... അവളെ കുഞ്ഞു കുഞ്ഞു ഇഷ്ട്ടം പോലും ഓടി നടന്നു ചെയ്തു കൊടുത്തിരുന്ന ആ പഴയ ഏട്ടമാർ തന്നെയാണ് അവരും..... ചെറിയയൊരു ഫങ്ക്ഷൻ ആയിരുന്നു അത്...... പെട്ടന്ന് ആയതു കൊണ്ടു കുറച്ചു കുടുബക്കാർ മാത്രം ഉണ്ടായിരുന്നുള്ളു.............

അങ്ങനെ മാധവ് എന്ന് പേര് കുത്തിയ മോതിരം അച്ചുന്റെ കൈകളിൽ അവൻ അണിഞ്ഞു..... അവൾ തീരിച്ചു അണിഞ്ഞു കൊടുത്തു...... പിന്നീട് ആ നിമിഷങ്ങൾ എല്ലാം ക്യാമറയിലേക്ക് ഒപ്പി എടുത്തു...... ഇടക്ക് അച്ചുന്റെ കണ്ണുകൾ നിറഞ്ഞത് മാധവ് കണ്ടിരുന്നു..... അതിനുള്ള കാരണം മാറ്റാരെക്കാളും അവനു അറിയാം..... ആ നിമിഷം ഒരുപാട് കൊതിച്ച ഒരാളുണ്ട്.... ആ ആളുടെ അഭവം മറ്റാർക്കും നികത്താൻ ആവില്ല...... എങ്കിലും എവിടെ ഇരുന്നെങ്കിലും അവൾ അറിയുന്നുണ്ടാകും എല്ലാം.....അവളുടെ ആഗ്രഹം പോലെ അവളെ കിച്ചു അവളെ കുട്ടേട്ടന് സ്വന്തമാകുന്ന നിമിഷം...... അവരുടെ പ്രണയതിന്റെ പുതിയയൊരു തുടക്കം..... അന്ന് അവർക്ക് വേണ്ടി ഒരു ചെറിയ പാർട്ടി നടത്താൻ ശിവ തീരുമാനിച്ചിരുന്നു..... എന്നാൽ ചില അവസരങ്ങൾ ഒത്തു വന്നതിന്റെ സന്തോഷം ആയിരുന്നു മറ്റൊരു മുഖത്തു...... അവളുടെ കണ്ണുകൾ ആദിയിൽ മാത്രമായിരുന്നു..... ആ കണ്ണിൽ തെളിഞ്ഞ അഗ്നിയിൽ ആദിയെ ഇല്ലാതാക്കാൻ ഉള്ള ശക്തി ഉണ്ടായിരുന്നു..... __________

"ആമി " "ശിവേട്ടാ....." "ഞാൻ പറഞ്ഞ കാര്യം എന്തായി....." "റെഡിയാണ്......" "മ്മ് ഓക്കേ..... ഞാൻ പറഞ്ഞത് മറക്കണ്ട......." "മ്മ്......" ആമി പോകുന്നത് നോക്കി ശിവ ഫോൺ എടുത്തു ആർക്കോ വിളിച്ചു..... ആ നിമിഷം അവന്റെ കണ്ണുകളിൽ എന്തൊക്കെയോ നേടിയ ഭാവം ആയിരുന്നു...... __________ ആമി ആദിയെ അവിടെ മുഴുവൻ തിരഞ്ഞു എങ്കിലും അവിടെ എവിടെയും അവളെ കണ്ടെത്താൻ ആയില്ല..... ആമിയുടെ ഉള്ളിൽ എന്തൊക്കെയോ പേടി ഉടലെടുക്കാൻ തുടങ്ങി...... ശിവയെ അവിടെ നോക്കി എങ്കിലും ശിവയും അവിടെ ഇല്ലായിരുന്നു...... "കണ്ണേട്ടാ..... അച്ചു....." എന്തോ സംസാരിച്ചു കൊണ്ടിരുന്ന കണ്ണന്റെയും അച്ചുന്റെയും അടുത്തേക്ക് ആമി ഓടി ചെന്നു..... അവളെ ആകെ പേടിച്ചു ഉള്ള അവസ്ഥാ കണ്ടപ്പോൾ എന്തോ കാര്യം സീരിയസ് ആണെന്ന് അവർക്ക് തോന്നി..... "എന്താ ആമി.... എന്താ നീ കാര്യം പറ...." "അത് പിന്നെ ആദി..... നിങ്ങൾ ആദിയെ കണ്ടിരുന്നോ....." "ആ.... ആദി അങ്കിളിന് ഫുഡ് കൊടുക്കാൻ മുകളിൽ പോയല്ലോ...." "അങ്കിൾ...." "അതെ ലച്ചുന്റെ അച്ഛൻ.... അങ്കിൾ പെട്ടന്ന് ബിപി കുറഞ്ഞു തലകറങ്ങി വീണു.....

അത് കൊണ്ടു റൂമിൽ ആയിരുന്നു അങ്കിൾ.... അപ്പോൾ ഫുഡ് കൊടുക്കാൻ പോയതാ ആദി......" "മ്മ്....." ഒന്നു മൂളി കൊണ്ടു ആമി മുന്നോട്ടു നടക്കാൻ ശ്രമിച്ചതും കണ്ണൻ അവളെ തടഞ്ഞു..... "എന്താ ആമി കാര്യം പറ.... എന്താ നീ ഇങ്ങനെ ടെൻഷൻ അടിച്ചത് പോലെ....." "കണ്ണേട്ടാ അത് പിന്നെ..... ആദി അവളെ കാണാതെ കൊണ്ടു....." "ആദി വേറെ എവിടെ പോകാനാ ഇവിടെ അല്ലാതെ...... വേറെ പ്രശ്നം വല്ലതും ഉണ്ടോ......" "മ്മ്..... ശിവേട്ടൻ എന്നോട് ആദിയെ ശ്രദ്ധിക്കാൻ പറഞ്ഞിരുന്നു...... അന്നത്തെ സംഭവങ്ങൾ എല്ലാം നോക്കുമ്പോൾ നമ്മളെ ആദിയെ ആരോ അപകടത്തിൽ പെടുത്താൻ നോക്കുന്നുണ്ട്......" "എന്താ......" "പറയാം..... ഇപ്പൊ എനിക്ക് ആദിയെ കാണണം......" "ശരി..... അല്ലെങ്കിൽ വേണ്ട ഞങ്ങളും വരാം......" "മ്മ്....." അവർ മൂന്നുപേരും മുകളിലേക്ക് നടന്നു......... എന്നാൽ പോകുന്ന വഴി ലച്ചുന്റെ റൂമിൽ നിന്നും എന്തൊക്കെയോ ബഹളം കേട്ടത് പോലെ തോന്നി അവർ ഉള്ളിലേക്ക് കേറി...... അവിടെ കണ്ട കാഴ്ച തീർത്തും അവരെ ഞെട്ടിച്ചു...... റൂം മുഴുവൻ ബ്ലഡ്‌.......

അന്ന് തകർത്ത എല്ലാം വൃത്തിയാക്കി വെച്ചിരുന്നു എന്നാൽ ഇന്ന് വീണ്ടും അതൊക്കെ അടിച്ചു തകർത്ത രീതിയിൽ....... മൂന്നുപേരും ഒരുപോലെ ഞെട്ടി...... എന്തോ ഒരു ഭയം അവരെ കീയടക്കുന്നത് പോലെ......... ആമി വേഗം അങ്കിൾന്റെ റൂമിലേക്ക് ഓടി.......... "അങ്കിൾ......" എന്തോ ആലോചിച്ചു കിടക്കുകയായിരുന്ന അങ്കിൾ ആമി വിളിച്ചപ്പോൾ തല ഉയർത്തി അവളെ നോക്കി..... "ആഹാ ആമി മോളോ.... വാ ഇരിക്ക്...." "അങ്കിൾ.... ആദി..... ആദി ഇങ്ങോട്ട് വന്നിരുന്നോ......" "ഇല്ലല്ലോ മോളെ......" "അങ്കിളിന് ഉള്ള ഫുഡ്......" "ആ അത് കുറച്ചു മുൻപ് ആദി കൊടുത്തു വിട്ടത് ആണെന്ന് പറഞ്ഞു ഒരു കുട്ടി കൊണ്ടു തന്നു..... ഫങ്ക്ഷനു വന്ന കുട്ടി ആണെന്ന് തോന്നുന്നു......" "മ്മ്......" "എന്താ മോളെ......." "ഏയ്‌ ഒന്നുല്ല അങ്കിൾ....." ആമിയുടെ ഉള്ളിൽ വല്ലാത്തൊരു ഭയം........... അവൾ പെട്ടന്ന് തന്നെ ലച്ചുന്റെ റൂമിലേക്ക് നടന്നു.....

അവിടെ എത്തിയപ്പോൾ ഫോൺ എടുത്തു ശിവയെ വിളിച്ചു എങ്കിലും അവന്റെ ഫോൺ ഓഫ് ആയിരുന്നു........ "കണ്ണേട്ടാ..... കണ്ണേട്ടാ..... എന്റെ ആദി..............." "അവൾ അവിടെ ഇല്ലേ....." "ഇല്ല.... അവൾ അങ്ങോട്ട്‌ ചെന്നിട്ടില്ല....." "എന്താ...... അപ്പോൾ. ആദി....." "അറിയില്ല..... കണ്ണേട്ടാ എന്റെ ആദി... അവളെ രക്ഷിക്ക് കണ്ണേട്ടാ...... അവൾ ഇല്ലാതെ എനിക്ക് പറ്റില്ല കണ്ണേട്ടാ....." ആമി അലറി കരഞ്ഞു..... തായേ നടക്കുന്ന ബഹളം കൊണ്ടു മറ്റാരും അത് കേട്ടില്ല............. ആ നാലു ചുമരുകൾക്ക് ഉള്ളിൽ മാത്രം ആ ശബ്ദം ഒതുങ്ങി....... അച്ചുവും കണ്ണനും ആമിയെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും അവരെ മനസും അത് പോലെ സങ്കർഷത്തിൽ ആയിരുന്നു...... അച്ചു മാധവിനെ വിളിച്ചു..... എന്നാൽ മാധവിന്റ ഫോണും ശിവയുടെ ഫോൺ പോലെ ഓഫ് ആയിരുന്നു..... ആ റൂമിൽ ആകെ അവർ ആദിയെ തേടി എങ്കിലും അവിടെ എവിടെയും അവളെ കണ്ടില്ല..... ആമി ആകെ ഭ്രാന്തിയെ പോലെ കണ്ണന്റെ ഷിർട്ടിൽ പിടിച്ചു കരഞ്ഞു............... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story