ആദികൈലാസ് : ഭാഗം 25

Aathikailas

രചന: നേത്ര

 സമയം അതിന്റെ വഴിക്ക് കടന്നു പോയി കൊണ്ടിരുന്നു...... പക്ഷെ ആദിയെ മാത്രം അവർക്ക് കിട്ടിയില്ല.... ശിവയുടെയും മാധവിന്റെയും ഫോൺ ഇപ്പോളും ഓഫ് ആണ്...... വീട്ടിൽ ഉള്ളവരെ സന്തോഷം കളയാതെ ഇരിക്കാൻ ആരോടും ഒന്നും പറഞ്ഞില്ല....... "ആമി.... ആദിന്റെ ഫോണിലേക്ക് വിളിച്ചോ നീ....." "അവളെ ഫോൺ റിങ് ചെയ്തു നേരത്തെ പക്ഷെ ഇപ്പൊ ഓഫ് ആ...." "ഇനി നമ്മൾ എന്താ ചെയ്യാ....." "എനിക്ക് അറിയില്ല അച്ചു..... ആദി അവൾക്ക് വല്ലതും സംഭവിച്ചാൽ പിന്നെ ഈ ആമി ഉണ്ടാകില്ല....." "ആമി....." "ഇല്ല ആമി ചേച്ചി ആദി ചേച്ചിക്ക് ഒന്നും സംഭവിക്കില്ല..... എങ്കിലും എന്താ ശിവേട്ടനും മാധവും ഫോൺ എടുക്കാതെ.... അവരെയും ഇവിടെ ഒന്നും കാണുന്നില്ല............ ഇനി അവർക്ക് അറിയാവോ ആദി ചേച്ചി എവിടെ ആണെന്ന്......" "അറിയില്ല.... എന്നോട് ശിവേട്ടൻ ആദിയെ ശ്രദ്ധിക്കാൻ പറഞ്ഞിട്ട പോയത്....."

"ഞങ്ങളോട് പറയാത്ത വേറെ എന്തോ നിങ്ങൾ മറക്കുന്നുണ്ടല്ലോ.... എന്താ ആമി അത്......" "അത്...." "പറ ആമി.... ചിലപ്പോൾ അത് നമ്മൾക്ക് ആദിയെ കണ്ടത്താൻ സഹായിച്ചാലോ............." "മ്മ് പറയാം......" എല്ലാം ആമി പറഞ്ഞു കഴിയുന്നത് വരെ രണ്ടാളും നിശബ്ദതർ ആയിരുന്നു.... എല്ലാം കേട്ടപ്പോൾ അവരുടെ മുഖത്തു ഞെട്ടൽ ഉണ്ടായിരുന്നു..... അവിടെ ഒളിഞ്ഞും തെളിഞ്ഞും ഇത് വരെ നടന്ന എല്ലാം ഉണ്ടായിരുന്നു അതിൽ..... "ആമി..... നീ പറഞ്ഞത് എല്ലാം....." "സത്യമാണ് കണ്ണേട്ടാ....." അത് പറഞ്ഞു കഴിഞ്ഞതും കണ്ണന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചു ആയിരുന്നു..... ശിവ ആയിരുന്നു അത്...... "ബ്രോ ബ്രോ ഇത് എവിടെയാ " ............. "മ്മ് ശരി ഞങ്ങൾ വരുന്നു " അവൻ ഫോൺ കട്ട്‌ ചെയ്തു..... അച്ചുവും ആമിയും ആകാംഷയോടെ കണ്ണന്റെ മുഖത്തേക്ക് നോക്കി.... "ബ്രോ മുകളിൽ ടെറസിൽ ഉണ്ട്.... നമ്മളോട് അങ്ങോട്ട്‌ പോകാൻ പറഞ്ഞു......"

മൂന്നു പേരും മുകളിലേക്ക് നടന്നു.... ഉള്ളിൽ അപ്പോളും എന്തോ പേടി അവരെ അലട്ടുന്നുണ്ടായിരുന്നു...... അവിടെ എത്തിയപ്പോൾ അവർ ആദ്യം കണ്ട കാഴ്ച ശിവയുടെ നെഞ്ചിൽ ചാരി നിൽക്കുന്ന ഒരു പെൺകുട്ടി...... അത് ആദി ആണെന്ന് മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല...... അരികിൽ തന്നെ മാധവ് ഉണ്ടായിരുന്നു...... പക്ഷെ മാധവ് ആരെയോ ബലമായി പിടിച്ചു വെച്ചിരിക്കുകയായിരുന്നു...... മുഖത്തു വീണു കിടക്കുന്ന മുടി കൊണ്ടു ആളെ ക്ലിയർ ആയില്ല....... ആദിയെ കണ്ടപ്പോൾ തന്നെ ആമി അവൾക്ക് അരികിലേക്ക് ഓടി...... "ആദി......" ആമി വിളിച്ചപ്പോൾ ആദി പതിയെ തല ഉയർത്തി...... നെറ്റിയിൽ കൂടെ ഒലിച്ചിറങ്ങുന്ന രക്തം........... അത് ശിവയുടെ ഷർട്ടിലും ചേർന്നിരുന്നു....... മുഖത്തു ഓക്കേ ആരോ അടിച്ചത് പോൽ........ ആദി...... ആദി ആമിയെ ചേർത്ത് നിർത്തി...... ഒന്നുമില്ല എന്നത് പോലെ കണ്ണുകൾ ചിമ്മി കാണിച്ചു...... "ബ്രോ എന്താ എന്താ ഇവിടെ നടക്കുന്നത്........" മാധവ് പിടിച്ചു വെച്ചിരിക്കുന്ന ആ പെൺകുട്ടിയെ നോക്കിയാണ് കണ്ണൻ ശിവയോട് ചോദിച്ചത്.....

ശിവയുടെ കണ്ണുകൾ എന്നാൽ ആദിയിൽ ആയിരുന്നു..... അവളുടെ നെറ്റിയിൽ നിന്ന് ഒലിച്ചു ഇറങ്ങുന്ന രക്തം അവന്റെ ഉള്ളു വല്ലാതെ പൊള്ളിച്ചു...... "മാധവ്......" "മ്മ്....." അവൻ ആ പെൺകുട്ടിയുടെ മുഖം പിടിച്ചു നേരെയാക്കി..... ബാക്കി മൂന്നു പേരും അത് ആരാണെന്ന് അറിയാൻ ഉള്ള ആകാംഷ കൊണ്ടു അങ്ങോട്ട്‌ തന്നെ നോക്കി നിന്നു......... ആ പെൺകുട്ടി നേരെ നിന്നതും മാധവ് അവളെ കൈയിൽ നിന്ന് പിടി വിട്ടു................... ആ മുഖം കണ്ടപ്പോൾ കണ്ണനും അച്ചുവും ആണ് കൂടുതൽ ഞെട്ടിയത്...... ആമിയുടെ മുഖത്തു ദേഷ്യമായിരുന്നു...... കറുത്ത വസ്ത്രത്തിൽ അവൾ മാറ്റാരോ ആണെന്ന് തോന്നുന്നു....... മുഖത്തു പടർന്നു ഇരിക്കുന്ന രക്തം...... ആ രക്തം അവളിൽ നിന്ന് ഉണ്ടായത് അല്ല എന്ന് മനസിലാകും........ മുടി എല്ലാം അഴിച്ചിട്ട് ഒരു ഭ്രാന്തിയെ പോലെ....... തല ഉയർത്തിയതും അവളുടെ കണ്ണുകൾ ആദിയിൽ തന്നെ തറഞ്ഞു......

ലച്ചു......... കണ്ണന്റെ നാവിൽ നിന്ന് ആ പേര് വീണപ്പോൾ ആമിയുടെ കണ്ണുകളിൽ ദേഷ്യം ആയിരുന്നു...... അച്ചു ആണെങ്കിൽ ആദ്യത്തെ ഞെട്ടലിൽ നിന്ന് മുക്തയായിട്ടില്ല........ അവരുടെ മുഖത്തു എല്ലാം ഇനി എന്തു എന്നൊരു ഭാവം ഉണ്ടായിരുന്നു...... എന്നാൽ ലച്ചുന്റെ കണ്ണുകളിൽ മാത്രം ഒരു ഭാവമാറ്റവും ഇല്ല...... ആ കണ്ണുകളിൽ പക മാത്രം....... ശിവ ഫോൺ എടുത്തു ആർക്കോ വിളിച്ചു....... കുറച്ചു സമയത്തിന് ശേഷം ഒരാൾ അങ്ങോട്ടേക്ക് കേറി വന്നു...... അദ്ദേഹം ആമിയെ നോക്കി ഒന്നു ചിരിച്ചു...... ആമി പെട്ടന്ന് തന്നെ അദേഹത്തിന്റെ അടുത്തേക്ക് നടന്നു...... "ഡോക്ടർ....." "മോളെ ആമി..... " "ആമി ഇത്....... ആരാ....." കണ്ണൻ ആയിരുന്നു അത് ചോദിച്ചത്.... "ഇത് ഡോക്ടർ രാമനാഥൻ.... എന്നെ ബാംഗ്ലൂർ ആയിരുന്നപ്പോൾ സഹായിച്ചതും എല്ലാം ഡോക്ടർ ആണ്...... ഡോക്ടറുടെ വീട്ടിൽ ആയിരുന്നു ആദ്യം ഞാൻ പിന്നീട് ഇവർ അമേരിക്കയിലേക്ക് പോയപ്പോൾ ആ ഞാൻ ഹോസ്റ്റലിൽ മാറിയത്...."

അത്രയും പറഞ്ഞു അവൾ ഡോക്ടറെയും ശിവയെയും നോക്കി...... "ഇപ്പൊ ശിവേട്ടൻ പറഞ്ഞത് പ്രകാരം ഞാൻ തന്നെയാണ് ഡോക്ടരെ ഇങ്ങോട്ട് വിളിച്ചത്...... ഡോക്ടർ ഒരു ഫേമസ് സൈക്കോളജിസ്റ് ആണ്....... " "മ്മ് അതെ ആമി വഴി ഞാൻ ഡോക്ടറേ കോൺടാക്ട് ചെയ്തു......" "പക്ഷെ ബ്രോ..... സൈക്കോളജിസ്റ്... എന്തിനാ ഇപ്പൊ......" "പറയാം....." "ശിവ..........." ശിവ എന്തോ പറയാൻ ശ്രമിക്കുന്നതിന് മുൻപ് മാധവിന്റ ശബ്ദം അവിടെ മുഴങ്ങി......... എല്ലാവരും ഒരു നിമിഷം അവനെ നോക്കി...... ആദിക്ക് നേരെ ഓടി അടുക്കുന്ന ലച്ചു.............. എല്ലാവരും സ്തംഭിച്ചു പോയി....... ആ കണ്ണിൽ തെളിഞ്ഞു നിൽക്കുന്ന ഭ്രാന്ത്...... പക...... മറ്റാരെങ്കിലും തടയുന്നതിനു മുൻപ് അവൾ ആദിക്ക് അരികിൽ എത്തിയിരുന്നു...... അവളെ പിടിച്ചു നിലത്തേക്ക് തള്ളി................. ഒരു ദയയും ഇല്ലാതെ കൈയിൽ കത്തിയുമായി അവൾ ആദിയുടെ നേരെ തിരിഞ്ഞു...... പിടിച്ചു മാറ്റാൻ വന്ന എല്ലാവരെയും അവൾ കത്തിയുടെ മുന്നിൽ പിടിച്ചു നിർത്തി................. ലച്ചുന്റെ ആ മാറ്റം ശിവയും ആദിയും മാധവും ഒഴികെ ബാക്കി എല്ലാവരും ആദ്യമായി കണ്ടത് കൊണ്ടു തന്നെ ആ ഭയം മുഖത്തു ഉണ്ടായിരുന്നു......

ബാക്കി എല്ലാവരെയും മുഖത്തു ഭയം ആണെങ്കിൽ ശിവയുടെ മുഖത്തു എങനെ അവളെ ശ്രദ്ധ മാറ്റം എന്നായിരുന്നു...... "ലച്ചു..... ലച്ചു നീ ആദിയെ വെറുതെ വിടുന്നത് ആണ് നിനക്ക് നല്ലത്......" ശിവ രണ്ടും കല്പിച്ചു അവളെ അടുത്തേക്ക് നടന്നു കൊണ്ടു പറഞ്ഞു...... "ഇല്ല ശിവ.... നീ എന്റെ അടുത്ത് വരരുത്......... വന്നാൽ ഞാൻ ഇവളെ..............." "ഇല്ല ലച്ചു..... നിനക്ക് അവളെ ഒന്നും ചെയ്യാൻ ആവില്ല......" "ആവും...... ഞാൻ ഇവളെ കൊല്ലും................... ഇവൾ ജീവിക്കണ്ട..............." "ലച്ചു......" "ലച്ചു അല്ല ശിവ...... നിന്റെ ഗായു..... നിന്റെ മാത്രം ഗായു......" ഈ തവണ എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടായി...... ശിവയുടെ കണ്ണിൽ ദേഷ്യം നിറഞ്ഞു....... കുറച്ചു നിമിഷം മുൻപ് ലച്ചുവിൽ നിന്ന് ആ പേര് കേട്ടത് കൊണ്ടാകാം ഈ തവണ ആദി ഞെട്ടിയില്ല....... "ലച്ചു...... സ്റ്റോപ്പ്‌ ഇറ്റ്..... അവളെ വെറുതെ വിടാൻ ആണ് ഞാൻ പറഞ്ഞത്....." "ഇല്ല ശിവ..... ഇവളെ എനിക്ക് കൊല്ലണം........ എന്റെ കൈയിൽ നിന്ന് നിന്നെ തട്ടി എടുത്തവളാണ് ഇവൾ.... ഇവൾ ഇനി ജീവിക്കണ്ടേ..... നിന്റെ പ്രണയം ഞാൻ മാത്രമാണ്.....

നിന്റെ ഗായു...... ഇവളെ നിനക്ക് വേണ്ട...... ഇവളെ കൊല്ലണം...." "സ്റ്റോപ്പ്‌ ഇറ്റ് ലച്ചു...... നീ ലച്ചു ആണ് എന്റെ ഗായു അല്ല......" "അല്ല ശിവ..... ഞാൻ നിന്റെ ഗായുവാ..... നിന്റെ പ്രണയം..... നീ എന്റെ അല്ലെ.... ആ നിന്നെ ഇവൾ അല്ലെ തട്ടി എടുത്തേ...." "ലക്ഷ്മി...... നിന്നോട് നിർത്താൻ ആണ് ഞാൻ പറഞ്ഞത്..... നീ ഒരിക്കലും എന്റെ ഗായു ആവില്ല..... അവൾ ഇന്ന് ഇല്ല...." "ഇല്ല ശിവ..... ഗായു ഗായു മരിച്ചിട്ടില്ല...... ഞാൻ ആ നിന്റെ ഗായു.....നിന്റെ പ്രാണൻ........ എന്നെ മറക്കാൻ നിനക്ക് ആവുമോ..... പറ പറ ശിവ......" ശിവയുടെ ശ്രദ്ധ അപ്പോളും ലച്ചുന്റെ കൈയിലെ കത്തിയിൽ ആയിരുന്നു.................. ഉള്ളിലെ ദേഷ്യം നിയന്ദ്രിച്ചു അവൻ പിന്നെയും അവൾക്ക് അരികിൽ നടന്നു........... അവൻ അവൾക്ക് അരികിലേക്ക് നടക്കും തോറും ലച്ചു ആദിയുടെ മേലെ കത്തി മുറുക്കി കൊണ്ടിരുന്നു............ "ലച്ചു.....ഞാൻ പറയുന്നത് കേൾക്ക് ആദിയെ വെറുതെ വിട്....."

"ഇല്ല ഇല്ല ഇല്ല....... ഞാൻ ലച്ചു അല്ല ഗായുവാ..... നിന്റെ ഗായു..... ആ നിന്നെ എന്നിൽ നിന്ന് അകറ്റിയത് ഇവളാ.................... ആ ഇവളെ ഞാൻ വെറുതെ വിടണോ..... വിടണോ എന്ന്....." "ലച്ചു... വേണ്ട.... ആദി അവൾ എന്റെ ഭാര്യയാ...... നിന്റെ ഭ്രാന്ത് ഇപ്പൊ നിർത്തുന്നതാ നിനക്ക് നല്ലത്......" ഇടക്ക് ലച്ചുന്റെ ശ്രദ്ധ ഒന്നു മാറിയതും ലച്ചുനെ മാധവ് സൈഡിലേക്ക് തള്ളി................ അവളെ ശിവ പിടിച്ചു...... "വിട് എന്നെ വിടാൻ....." "ഡോക്ടർ...." "ഓക്കേ......" ഡോക്ടർ കൈയിലെ ബാഗിൽ നിന്ന് എന്തോ ഇൻജെക്ഷൻ പുറത്തു എടുത്തു........ ശിവയുടെ കൈയിൽ നിന്ന് ലച്ചു കുതറി മാറാൻ നോക്കുന്നുണ്ടെങ്കിലും കണ്ണൻ കൂടെ അവളെ പിടിച്ചു വെച്ചപ്പോൾ അവളിലെ ബലം പതിയെ കുറഞ്ഞു...... ഡോക്ടർ കൈയിലെ ഇൻജെക്ഷൻ ലച്ചുന്റെ കൈയിലേക്ക് ഇൻജെക്റ് ചെയ്തു......... ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്..........

അവൾ പിന്നെയും ഒരു ഭ്രാന്തിയെ പോലെ അലറി...... അവളുടെ ആ അവസ്ഥ അവിടെ നിന്ന എല്ലാവരിലും ഭയം സൃഷ്ടിച്ചു..... ഒരു നിമിഷത്തെ പാളിച്ച കൊണ്ടു ശിവയുടെ പിടിയിൽ നിന്ന് ലച്ചു കുതറി മാറി..... അവനു വല്ലതും ചെയ്യാൻ കഴിയുന്നതിനു മുൻപ് നിലത്തു ഉള്ള കത്തി എടുത്തു അവൾക്ക് തൊട്ടു മുന്നിൽ നിന്നിരുന്ന ആദിയുടെ വയറിലേക്ക് അഞ്ഞു കുത്തി....... ആ..... ആദി.................. ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.......... ലച്ചുന്റെ ബോധം പൂർണമായി അപ്പോളേക്കും പോയിരുന്നു...... ആദി നിലത്തേക്ക് വീണു...... അവളെ കണ്ണിൽ അവൾക്ക് പ്രിയപ്പെട്ട എല്ലാവരെയും മുഖം തെളിഞ്ഞു...... നാവുകൾക്ക് ചലനം നഷ്ടമായത് പോലെ........ കണ്ണുകൾ പൂർണമായും അടഞ്ഞു....................... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story