ആദികൈലാസ് : ഭാഗം 26

Aathikailas

രചന: നേത്ര

കൈയിലെ പത്രത്തിൽ മുറുകെ പിടിച്ചു അവൾ ഒന്നു ചുറ്റും നോക്കി....... അങ്കിളിന് ഫുഡ് കൊടുക്കാൻ വരുന്ന വഴി ലച്ചുന്റെ റൂമിൽ നിന്ന് എന്തൊക്കെയോ ശബ്ദം കേട്ടാണ് അവൾ റൂമിലേക്ക് കേറിയത്....... പക്ഷെ അവിടെ ആരുമില്ല......... പെട്ടന്ന് പുറത്തു ഇറങ്ങി അവിടെ നിന്നോരു ചേച്ചിയോട് ആ ഫുഡ് അങ്കിളിന് കൊടുകാവോ എന്ന് ചോദിച്ചു..... ചേച്ചി ചെയ്‌തോളാം എന്ന് പറഞ്ഞു അത് വാങ്ങി അങ്ങോട്ടേക്ക് പോയി..... ഒന്നു ശ്വാസം എടുത്തു വിട്ടതിനു ശേഷം അവൾ പിന്നെയും ആ റൂമിലേക്ക് കേറി........... എന്നാൽ അവിടെക്ക് കേറിയതും എന്തോ തലയിൽ വന്നു പതിച്ചതും ഒരുമിച്ചു ആയിരുന്നു...... പിന്നെ കണ്ണുകൾ തുറക്കുമ്പോൾ കൈയിൽ കത്തിയുമായി വേർതിരിച്ചു അറിയാൻ പറ്റാത്തൊരു ഭവത്തോടെ നിൽക്കുന്ന ലച്ചുനെ ആണ്..... ഇത് വരെ കണ്ട ലച്ചുവിൽ നിന്ന് തീർത്തും വേറൊരാൾ ആയിരുന്നു ആ നിമിഷം.................

പിന്നീട് അവൾ പറയുന്ന ഓരോ വാക്കും ഉള്ളിൽ പേടിയും സംശയവും നിറച്ചു..... ശിവക്ക് വേണ്ടി വാശി പിടിക്കുന്ന അവളെ കണ്ടപ്പോൾ ആദ്യം ഒന്നും അറിയാൻ പറ്റിയില്ല....... പക്ഷെ ആ നാവിൽ നിന്ന് ഗായു എന്നൊരു പേര് വീണപ്പോൾ ആദി ശരിക്കും ഞെട്ടി...... സ്വയം താൻ ഗായു ആണെന്ന് പറഞ്ഞു വാദിച്ചു കൊണ്ടിരുന്ന അവളെ കാണെ ആദിയുടെ ഉള്ളിൽ പേടി ഉടലെടുത്തു............... ശിവയെ താൻ തട്ടി എടുത്തു എന്ന് പറഞ്ഞു തനിക്ക് നേരെ കത്തി എടുത്തു കുത്താൻ ശ്രമിക്കുന്നതിടയിൽ അവളെ കൈയിൽ നിന്ന് കുതറി ഓടിയതാണ്....... നെറ്റിയിൽ നിന്ന് ഒലിച്ചു ഇറങ്ങുന്ന രക്തം കാഴ്ച മറച്ചു എങ്കിലും അവൾ ഓടി കൊണ്ടിരുന്നു................. ചെന്നു നിന്നത് ടെറസിൽ ആയിരുന്നു....... പക്ഷെ ലച്ചു അപ്പോളും കത്തിയും ആയി അവൾക്ക് പിന്നിൽ തന്നെ ഉണ്ടായിരുന്നു.......... വിജയി ഭാവത്തിൽ ലച്ചു ആദിക്ക് അരികിലേക്ക് നടന്നു.......

തൊട്ടു തോട്ടില്ല എന്ന് പറഞ്ഞു നിൽക്കുന്ന സമയം ആദി കണ്ണുകൾ ഇറുക്കെ അടച്ചു......... പെട്ടനാണ് ആരോ ആദിയുടെ കൈയിൽ പിടിച്ചു വലിച്ചത്..... കുറച്ചു സമയം കണ്ണുകൾ അടച്ചു നിന്നു.......... തന്നെ ചേർത്ത് നിർത്തിയ കൈകൾ ശിവയുടേത് ആണെന്ന് അവൾക്ക് അറിയാൻ ഒരുപാട് സമയം വേണ്ടി വന്നില്ല...... ലച്ചു മാധവിന്റ പിടിയിൽ ആയിരുന്നു....... കഴിഞ്ഞു പോയ നിമിഷങ്ങളുടെ ചില ഭാഗങ്ങൾ മാത്രം ഓർമ്മയിൽ തെളിഞ്ഞപ്പോൾ ആദി കണ്ണുകൾ വലിച്ചു തുറന്നു........ ആഹ്ഹ്ഹ്ഹ്ഹ്......... പെട്ടന്ന് എഴുന്നേൽക്കാൻ ശ്രമിച്ചത് കൊണ്ടാകാം വയറിലെ മുറിവ് ഒന്നു തട്ടി.......... കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു എന്ന് തോന്നി പോയ നിമിഷം...... വയറിലും തലയിലും അസ്സഹാനീയമായ വേദന....... ആഹ്ഹ്ഹ്ഹ്ഹ്ഹ്.......... ആദി ഉറക്കെ കരഞ്ഞു....... പുറത്തു നിന്ന നഴ്‌സ് ഓടി റൂമിലേക്ക് കേറി....... ___________

സമയം പിന്നെയും നീങ്ങി........ ആദി പിന്നെ കണ്ണുകൾ തുറക്കുമ്പോൾ ആമിയും ശിവയും കണ്ണനും അവിടെ ഉണ്ടായിരുന്നു...... ആദി ആദ്യം നോക്കിയത് ശിവയുടെ മുഖത്താണ്...... പക്ഷെ ആ കണ്ണുകൾ ഒരിക്കെ പോലും അവൾക്ക് നേരെ നീണ്ടില്ല....... "ശിവ....." അവൻ നോക്കാതെ കൊണ്ടാകാം ആദി പതുക്കെ അവനെ വിളിച്ചു...... അപ്പോളാണ് അവൻ തല ഉയർത്തി അവളെ നോക്കിയത്...... അവന്റെ അവസ്ഥ കണ്ടപ്പോൾ ഉള്ളിൽ എന്തോ വേദന പോലെ..... അത്രക്കും മാറി പോയിരുന്നു അവൻ..... കണ്ണിൽ കുറ്റബോധം...... ആ കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു....... പതിയെ അടുത്തേക്ക് വിളിച്ചു..... "ശിവ..... ലച്ചു......." അത്രയേ അവൾ ചോദിച്ചുള്ളൂ...... അത്രമാത്രം അവളെ വേദനിപ്പിച്ചിട്ടും അവൾ ആദ്യം ചോദിച്ചത് അവളെ കുറിച്ചാണ്........ ചോദിച്ചതിന് ഉള്ള ഉത്തരം ഒന്നും കിട്ടാതെ കൊണ്ടാകാം അവൾ എല്ലാരേയും മാറി മാറി നോക്കി......

"ശിവ...." "ഹോസ്പിറ്റലിൽ ആണ്..... മെന്റൽ ഹോസ്പിറ്റലിൽ......" "ഹാ.... എന്താ....." "മ്മ് പറയാം ആദി..... ഇപ്പൊ അല്ല നീന്നെ ഇവിടെ നിന്ന് ഡിസ്റ്റചാർജ് ചെയുന്ന ദിവസം......" "മ്മ്......" പിന്നീട് ഉള്ള ദിവസം എല്ലാം അവൾക്ക് കൂട്ടായി ശിവ അവിടെ തന്നെ ഉണ്ടായിരുന്നു....... അവന്റെ ഉള്ളിലെ കുറ്റബോധം എല്ലാം ആദി എന്നും ഒരു പുഞ്ചിരിയാൽ തുടച്ചു നീക്കി...... പിന്നീട് അവൾ അറിയുകയായിരുന്നു..... ശിവയെ....... അവന്റെ പ്രണയം...... ആ പ്രാണൻ പോലും താനാണെന്ന് തോന്നി പോയി അവൾക്ക്..... ഓരോ നിമിഷവും അവനെ അവൾ കുടുതൽ കൂടുതൽ അറിഞ്ഞു കൊണ്ടിരുന്നു...... ആ പ്രണയം തന്നിലേക്ക് പടരുന്നത് അവൾ അറിഞ്ഞു........ അതെ ഉള്ളിൽ എവിടെയോ ഇഷ്ട്ടം തോന്നുന്നു...... അത് പ്രണയമാണോ....... അതോ താലി കെട്ടിയവനോടുള്ള ഇഷ്ട്ടം മാത്രമാണോ..... അല്ലെങ്കിൽ തന്നെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരുവനോടുള്ള ആരാധനായോ......

അറിയില്ല...... പക്ഷെ ഒന്നറിയാം...... ആരൊക്കെയോ ആയി മാറിയിരിക്കുന്നു അവൻ തനിക്ക്....... അതെ...... ആ പ്രണയം അവളിലേക്ക് ആളി പടരുകയായിരുന്നു ആ ദിവസങ്ങളിൽ............... അന്ന് പറഞ്ഞത് അല്ലാതെ ഒരിക്കൽ പോലും തന്റെ പ്രണയം പറഞ്ഞു ശിവ ആദിയെ ബുദ്ധിമുട്ടിച്ചിട്ടില്ല...... എങ്കിലും അവനും അവളെ നിശബ്ദമായി പ്രണയിച്ചു കൊണ്ടിരുന്നു...... പരസ്പരം പറയാതെ അവർ നിശബ്ദമായി പ്രണയിക്കാൻ തുടങ്ങിയാ നാളുകൾ...... ഉള്ളിലെ ഇഷ്ട്ടം രണ്ടുപേരും അറിഞ്ഞിട്ടും അത് പറയാതെ ഉള്ള പ്രണയം..... പരസ്പരം അറിയാം.... എങ്കിലും പറയാതെ ഉള്ള ആ പ്രണയം മനോഹരമായിരുന്നു............. ആദിയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു..... ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു ആദിക്ക്.... പക്ഷെ അവൾ ഒന്നും ചോദിച്ചില്ല...... അത് മനസിലാക്കിയത് പോലെ ശിവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.......

അവരെ കാർ ചെന്നു നിന്നത് ഒരു ഹോസ്പിറ്റലിൽ മുന്നിൽ ആണ്...... "വാ ഇറങ്ങു......" അവർ രണ്ടാളും ഇറങ്ങി....... മുന്നോട്ടു നടക്കുമ്പോൾ ആദിയുടെ മിഴികൾ ശിവയിൽ ആയിരുന്നു..... എന്നാൽ അവൻ അവളെ നോക്കിയില്ല..... എങ്കിലും ആദിയുടെ കൈകൾ അവന്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു...... അവരുടെ നടത്തം നിന്നത് ഒരു റൂമിന്റെ മുന്നിൽ ആണ്..... ശിവ ആ റൂം പതുക്കെ തുറന്നു...... ലച്ചു...... ആദി മുന്നിലെ ബെഡിൽ കിടക്കുന്ന പെൺകുട്ടിയെ നോക്കി പതുക്കെ വിളിച്ചു........ അവർ അടുത്ത് എത്തിയിട്ടും ലച്ചു അപ്പോളും മയക്കത്തിൽ തന്നെയായിരുന്നു...... "വിളിക്കണ്ട കുട്ടി.... മയക്കത്തിൽ ആ....... മരുന്ന് കഴിച്ചതിന്റ മയക്കത്തിൽ .... ഉണരാൻ വൈകും......" ഒരു വയസായ സ്ത്രീ അങ്ങോട്ടേക്ക് അത് പറഞ്ഞു കടന്നു വന്നു..... അവരെ നോക്കി ഒന്നു പുഞ്ചിരിചതിനു ശേഷം ആദി അവൾക്ക് അരികിലേക്ക് നടന്നു.... അവൾക്ക് അരികിലായി ഇരുന്നു.......

ഒരുപാട് മാറി പോയിരിക്കുന്നു...... അന്ന് തന്റെ വയറിൽ കുത്തിയ അന്ന് ശരിക്കും ഒരു ഭ്രാന്തിയെ പോലെയായിരുന്നു അവൾ...... ആദി പതുക്കെ ലച്ചുന്റെ നെറ്റിയിൽ ഒന്നു ചുംബിച്ചു...... ഒന്നും മനഃപൂർവം അല്ല എന്ന് അറിയാം........... ആദി മനസ്സിൽ പറഞ്ഞു ശിവയെ നോക്കി....... അവർ കുറച്ചു സമയം അവിടെ ഇരുന്നതിന് ശേഷം പുറത്തേക്ക് നടന്നു..... അവരെ കാത്തെന്നത് പോലെ ഡോക്ടർ ഉണ്ടായിരുന്നു അവിടെ..... "ഡോക്ടർ...." "ലക്ഷ്മി മയക്കത്തിൽ ആണല്ലേ....." "മ്മ് അതെ ഡോക്ടർ...." "മ്മ്...... പേടിക്കണ്ട.....ലക്ഷ്മി അന്നത്തെ പോലെ ഇനി ആരെയും ഉപദ്രവിക്കില്ല..............." "ഡോക്ടർ....." "വാ ഇരിക്കാം എന്നിട്ട് സംസാരിക്കാം....." അവർ മൂന്നുപേരും അവിടെ ഇരുന്നു ....... ഡോക്ടർക്ക് പറയാനുള്ളതിനായി കാതോർത്തു.................. തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story