ആദികൈലാസ് : ഭാഗം 27

Aathikailas

രചന: നേത്ര

"ഗായത്രി..... ആ കുട്ടിയെ അവൾക്ക് അത്രയും ഇഷ്ട്ടം ആയിരുന്നു...... അമ്മ സഹോദരി അങ്ങനെ ആരൊക്കെയോ ആയിരുന്നു അവൾക്ക് ഗായത്രി....................... അവളുടെ ലോകം തന്നെ...... അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കിട്ടാത്ത ഒരുപക്ഷെ അതിനേക്കാൾ ഇരട്ടി സ്നേഹം കൊടുത്തത് കൊണ്ടാകാം ഗായത്രി അവൾക്ക് അത്രയും പ്രിയപെട്ടത് ആയതു......... ഒരു താരം ഭ്രാന്തയിരുന്നു അവൾക്.................. മറ്റാരും അവളോട് അടുക്കുന്നത് ലക്ഷ്മിക്ക് ഇഷ്ട്ടം അല്ലായിരുന്നു..... കൈലാസ് ഒഴികെ................ കൈലാസ് ഗായത്രിയുടെ ജീവൻ ആണെന്ന് ലക്ഷ്മിക്ക് അറിയാം ആയിരുന്നു...... അത് കൊണ്ടു തന്നെ ലക്ഷ്മിക്ക് കൈലാസ് ഒരു സഹോദരൻ ആയിരുന്നു...... അങ്ങനെ ഇരിക്കുമ്പോൾ ആ അവളെ പഠിക്കാൻ പുറത്തു അയക്കുന്നത്...... ഒട്ടും ഇഷ്ട്ടം ഉണ്ടായിരുന്നില്ല പോകാൻ എന്നാൽ അവൾ പോയത് ഗായത്രിക്ക് വേണ്ടി ആണ്....

അവൾക്ക് വാക്ക് കൊടുത്തു എന്നത് കൊണ്ടു മാത്രമാണ്......" "അങ്ങനെ ഒരാൾക്ക് അത്രമാത്രം സ്നേഹിച്ച ഒരാളെ മരണം എത്ര ഷോക്ക് നൽകും എന്ന് പറയണ്ടല്ലോ...... പക്ഷെ ആരും അവളെ മനസിലാക്കിയില്ല.... മറന്നു എന്ന് തന്നെ പറയാം..... എല്ലാവരും അവരുടെ സങ്കടത്തിൽ അവളെ ശ്രദ്ധിച്ചില്ല....... ഒരുപക്ഷെ ലക്ഷ്മി ഇങ്ങനെ ആവാൻ അവൾക്ക് ചുറ്റും ഉള്ള എല്ലാവരും കാരണം ആയിട്ടുണ്ട്...... ഗായത്രിയുടെ മരണം ആ കുട്ടിയെ അത്രയും തളർത്തി.......... അതും മരണത്തിനു മുഖ സാക്ഷി ആയിരുന്നു ആ കുട്ടി..... അന്ന് നിങ്ങൾക്ക് വന്ന കാൾ..... ആ ആക്‌സിഡന്റ് അവൾ കണ്ടില്ലെങ്കിലും ആ ഫോൺ കാളിലൂടെ അവൾ എല്ലാം അറിഞ്ഞിരുന്നു....... പതിയെ പതിയെ അവളിൽ അവൾ പോലുമറിയാതെ ഭ്രാന്ത് ജനിക്കുകയായിരുന്നു....... ഒരു റൂമിൽ ഒറ്റക്ക് ആ കുട്ടി കഴിച്ചു കൂട്ടി.... ആരും അത് അറിഞ്ഞില്ല......

അങ്ങനെ ആ ഭ്രാന്ത് അവളെ മറ്റൊരാൾ ആകുകയായിരുന്നു........... മരണം അത് സംഭവിച്ചു കഴിഞ്ഞിട്ടും പിന്നീട് ലക്ഷ്മി അത് ഉൾകൊള്ളാൻ ശ്രമിച്ചില്ല..... ഗായത്രി മരിച്ചില്ല എന്ന് തന്നെ അവൾ സ്വയം വിശ്വസിച്ചു..... പതിയെ പതിയെ അവൾ സ്വയം ഗായത്രി ആയി മാറി......" "കൈലാസ് ആദിത്യയെ മാര്യേജ് ചെയ്തപ്പോൾ അവിടെ അവൾ തീർത്തും ഭ്രാന്തിന്റ മറ്റൊരു അവസ്ഥയിൽ എത്തുകയായിരുന്നു...... ഗായത്രിയായി സ്വയം മാറി..... അവളെ അബബോധ മനസ് അങ്ങനെ വിശ്വസിച്ചു..... അങ്ങനെ ഉള്ളപ്പോൾ തന്റെ പ്രണയം തട്ടി എടുത്ത ആദിത്യയോട് അവൾക്ക് പകയായി.................. ഒരേ സമയം രണ്ടാളായി മാറുക എന്ന് കേട്ടിട്ടില്ലേ അത് തന്നെ....... അവൾ നിങ്ങൾക്ക് മുന്നിൽ ലക്ഷ്മി ആയിരുന്നു എങ്കിലും അവൾ അബബോധമാനസിൽ ഗായത്രി ആയിരുന്നു....... ആദിത്യ കൈലാസിനെ അവളിൽ നിന്ന് തട്ടി എടുക്കും എന്ന പേടി അതാണ് ആദിത്യയെ കൊല്ലാൻ അവളെ നയിച്ചത്......

കൈലാസ് ഗായത്രിയുടേത് ആണ് ആ കൈലാസ് മറ്റാരെയും സ്നേഹിക്കുന്നത് ഗായത്രിക്ക് സഹിക്കാൻ ആവില്ല അങ്ങനെ എന്തൊക്കെയോ ചിന്തകൾ ആണ് ആ കുട്ടിയെ............... പിന്നീട് ഉണ്ടായത് എല്ലാം അതിന്റെ ഭാഗമായാണ്..... പല പ്രാവശ്യം അവൾ ആദിത്യയെ കൊല്ലാൻ ശ്രമിച്ചു എന്നാൽ അന്നൊക്കെ പരാജയപ്പെടുകയായിരുന്നു......." "ദേഷ്യം വരുമ്പോൾ സ്വയം മുറിവേൽപ്പിച്ചും റൂമിലെ എല്ലാം അടിച്ചു തകർത്തും ദേഷ്യം തീർത്തു...... അത് പിടിക്ക പെടുന്ന നിമിഷം അവൾ സ്വയം അവിടെ നിന്ന് രക്ഷപെട്ടു കൊണ്ടിരുന്നു....... നിങ്ങൾ പോലുമറിയാതെ നിങ്ങളെ മുന്നിൽ കൂടെ തന്നെ അവൾ രക്ഷപെട്ടിട്ടുണ്ട്......" എല്ലാം പറഞ്ഞു കഴിഞ്ഞു ഡോക്ടർ ശിവയെയും ആദിയെയും നോക്കി...... അതെ ഇന്ന് ലച്ചുന്റെ അവസ്ഥക്ക് കാരണം അവളെ ചുറ്റും ഉണ്ടായിരുന്ന ഓരോരുത്തരും ആയിരുന്നു.....

ഒരാളെ അഭവം ഓരോ വ്യക്തിയെയും ഏതൊക്കെ തരത്തിൽ ബാധികുവോ അതിൽ ഒരു ഉദാഹരണം മാത്രമാണ് ലച്ചു..... അവൾക്ക് അത്രയും പ്രിയപ്പെട്ടവൾ ആയിരുന്നു ഗായത്രി....... സ്വന്തം കൂടപ്പിറപ്പിനെ പോലെ അവളെ ചേർത്ത് പിടിച്ചവൾ...... സന്തോഷത്തിലും സങ്കടത്തിലും കൂടെ ഉണ്ടായിരുന്നവൾ..... അമ്മയെ പോലെ വാത്സല്യത്തോടെ തെറ്റുകൾ തിരുത്തി കൊടുത്തവൾ....... എന്നും മനസ് തുറന്നിരുന്നവൾ........ അങ്ങനെ ഒരാളുടെ അഭവം...... ഓർക്കാൻ ആവുമോ ആ വ്യക്തിയെ എത്രമാത്രം തളർത്തും എന്ന്....... പ്രണയം നഷ്ടമായ ശിവയെകൾ..... ആദിയെക്കാൾ ഒരുപക്ഷെ കൂടുതൽ അവളിൽ ആ തളർച്ച ബാധിച്ചിട്ടുണ്ടാകാം..... വേദനയുടെ അഴത്തിൽ മുങ്ങി പോയിട്ടുണ്ടാകാം..... ചേർത്തു പിടിച്ച കരങ്ങൾ ഒരു നാൾ ഒരിക്കലും അടുത്ത് വരാത്ത വിധം അകന്നാൽ കൈ വിട്ടു പോകില്ലേ എത്ര ശക്തി ഉള്ള മനസും...... അങ്ങനെ നോക്കുമ്പോൾ ലച്ചു അബബോധ അവസ്ഥയിൽ ചെയ്തത്തിനൊന്നും അവളെ ഒരു വാക്ക് കൊണ്ടു പോലും കുറ്റപ്പെടുത്താൻ ആവില്ല.......

ആരും ഇല്ലായിരുന്നു ലച്ചുനെ മനസിലാക്കാൻ..... ആരുമില്ലായിരുന്നു ആ സങ്കടത്തിൽ അവളെ ചേർത്ത് നിർത്താൻ...... അത്രയും ഒറ്റപെട്ടു പോയിട്ടുണ്ടാകാം..... മനസ് അത്രമാത്രം കൈ വിട്ടു പോയിട്ടുണ്ടാകും..... ഡോക്ടറോട് പിന്നെയും ഒരുപാട് അവർ സംസാരിച്ചു..... പോകുന്നതിന് മുൻപ് ലച്ചുനെ കണ്ടിട്ടാണ് അവർ മടങ്ങിയത്..... കണ്ണുകൾ തുറന്നിരുന്നു എങ്കിലും അവൾ തീർത്തും മൗനമായിരുന്നു...... ആദിയെ മൗനമായി ഇത്തിരി നേരം കുടി നോക്കി...... പക്ഷെ ആ കണ്ണുകളിൽ പക ഇല്ല.... എന്തോ നിർവികരത..... ശിവയെ അവൾ ഒരിക്കൽ പോലും നോക്കിയില്ല..... ഒരുപക്ഷെ സഹോദരനെ പോലെ കണ്ടിരുന്ന ഒരാളെ താൻ ഇങ്ങനെയൊക്കെ പറഞ്ഞതിനുള്ള കുറ്റബോധം ആകാം..... അറിയില്ല ആ മനസ്സിൽ ഈ നിമിഷം എന്താണെന്ന് അറിയില്ല...... പക്ഷെ ഒന്നുമാത്രം അറിയാം...... ഒരു തരി പോലും പകയോ ദേഷ്യമോ വാശിയോ ഇല്ല......

നിർവികരത മാത്രം..... വിഷദം മാത്രം.... ആദി ആ റൂമിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് ലച്ചുന്റെ അരികിൽ ഒന്നു ഇരുന്നു.......... അവളെ മുഖം കൈകളിൽ കോരി എടുത്തു ആ നെറ്റിയിൽ വാത്സല്യപൂർവം ഒന്നു ചുംബിച്ചു...... "നീ ഇനി ഒറ്റക്കാണെന്ന് കരുതരുത് ലച്ചു.......... ഞാൻ വേഗം വരും...... അന്ന് ഇവിടെന്ന് തിരിച്ചു പോകുമ്പോൾ നീ ഉണ്ടാകും എന്റെ കൂടെ...... എന്റെ കുടപിറപ്പായി...... പോട്ടെ...... കരയരുത് ഇനി...... കഴിഞ്ഞത് എല്ലാം ഒരു സ്വപ്നം മാത്രമായിരുന്നു....." അത്രയും പറഞ്ഞു ആ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു ആദി അവിടെന്ന് എഴുനേറ്റ് പുറത്തേക്ക് നടന്നു...... ലച്ചുന്റെ കണ്ണുകൾ അപ്പോളും നിറയുന്നുണ്ടായിരുന്നു..... സ്വയം അറിഞ്ഞു കൊണ്ടു ചെയ്തത് അല്ലെങ്കിലും ഒരു വലിയ തെറ്റാണ് താൻ ചെയ്തത്..... ഉള്ളു കൊണ്ടു ഒരായിരം തവണ മാപ്പ് ചോദിച്ചു കഴിഞ്ഞു...... ഇനിയൊരു തെറ്റ് തനിക്ക് സംഭവിക്കല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചു.....

ആദിയെ വീട്ടിൽ എത്തിച്ചു..... പിന്നീട് ഉള്ള ദിവസങ്ങളിൽ എല്ലാം ആദിയെ അത്രയും ശ്രദ്ധയോടെ ആയിരുന്നു എല്ലാവരും നോക്കിയത്..... ഒരു കുഞ്ഞു കുട്ടിയെ പോലെ....... ശിവ അവൾക്ക് അരികിൽ തന്നെ ഉണ്ടായിരുന്നു....... മൗനമായി അവർ പ്രണയിച്ചു കൊണ്ടിരുന്നു...... അല്ലെങ്കിലും ആ മൗന പ്രണയത്തിനു തന്നെ ഒരു ഭംഗി ഉണ്ട്................. ആമിക്ക് ലച്ചുനോട്‌ ദേഷ്യം ഉണ്ടായിരുന്നു എങ്കിലും ആ ദേഷ്യം ആദി തന്നെ മാറ്റി എടുത്തു....... അച്ചു എന്നും ആദിക്ക് ഒപ്പം കാണും................. ആരെങ്കിലും നിർബന്ധിച്ചു പറഞ്ഞു വിട്ടാലെ അവൾ അവിടെ നിന്ന് മറു..... വീട്ടിൽ എല്ലാവരോടും ലച്ചുന്റെ കാര്യം പറഞ്ഞിട്ടില്ല...... ലച്ചുന്റെ അച്ഛനോടും പിന്നെ ശിവയുടെ അച്ഛനും മാത്രമേ എല്ലാം അറിയൂ...... അമ്മമാർ ഒന്നും അറിയണ്ട എന്ന് അവർ തീരുമാനിച്ചു..... ലച്ചു ഒരു യാത്രയിൽ ആണെന്ന് മാത്രമാണ് അവരോട് പറഞ്ഞത്.....

ഫോൺ ഉപയോഗിക്കാൻ പറ്റിയ സാഹചര്യം അല്ല എന്ന് പറഞ്ഞു അവരെ വിശ്വസിപ്പിച്ചു............... ഇടക്കിടെ ലച്ചുനു അങ്ങനെ ഒരു യാത്ര പതിവുണ്ടായിരുന്നു ആദ്യം..... അതാകാം പെട്ടന്ന് വിശ്വസിച്ചത്......... ദിവസങ്ങൾ കടന്നു പോയി...... എന്നും ലച്ചുനെ ആദി വിളിക്കും..... ആദ്യമൊക്കെ ലച്ചു ആദിയോട് സംസാരിക്കാതെ മൗനമായി അവൾ പറയുന്നത് കേൾക്കും..... പിന്നെ പിന്നെ അവൾ ആദി വിളിക്കുമ്പോൾ അറിയാതെ ചെയ്തു പോയതിനൊക്കെ മാപ്പ് ചോദിച്ചു കരഞ്ഞു...... ഒരു അത്ഭുതമായിരുന്നു ലച്ചുവും ആദിയും പിന്നെ....... ആ നാളുകൾ കൊണ്ടു ലച്ചു ആദിയോട് അടുത്തു..... ഒരു കുടപിറപ്പായി മാറുകയായിരുന്നു അവർ....... അവർക്ക് വേണ്ടി ഒരു ലോകം തന്നെ അവർ ഒരുകി....... ഇന്ന് ആദി ലച്ചുന്റെ എല്ലാമാണ്..... സഹോദരി..... കൂട്ടുകാരി....... അമ്മ................... ആദി വാക്ക് കൊടുത്തത് പോലെ ലച്ചുനെ അവൾ മടക്കി കൊണ്ടു വന്നു......

ആ വീട്ടിൽ മടങ്ങി വന്നപ്പോൾ ചില ഓർമ്മകൾ അവളെ ഉള്ളിൽ വേദന നിറച്ചു എങ്കിലും ആ കൈകൾ ചേർത്ത് പിടിച്ചു ആദി അവളെ കൂടെ തന്നെ നിന്നു...... എന്നും റൂമിൽ മാത്രം ഒതുങ്ങി നിന്നവൾ എല്ലവരെയും കൂടെ കുടി..... അവരിൽ ഒരാളായി..... ആമിയെയും അച്ചുനെയും അവൾ നല്ല കൂട്ടുകാരക്കി...... കളിയും ചിരിയും അവിടെ നിറഞ്ഞു നിന്നു........ ആ മാറ്റങ്ങൾ എല്ലാം അവിടെ എല്ലാവരിലും ഒരുപോലെ സന്തോഷം നിറച്ചു.... ഒരുപക്ഷെ അവരെല്ലാം ആഗ്രഹിച്ച നിമിഷം അതായിരുന്നു....... ആ സന്തോഷം എന്നും അവിടെ ഉണ്ടാകണേ എന്ന് മാത്രം...... ദിനങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു........... ആ സന്തോഷത്തിനു മാറ്റു കൂട്ടാൻ എന്നത് പോലെ അവിടെ പുതിയ ഒരു അഥിതി കൂടെ വരാൻ പോകുകയാണ്...... അതെ ആമിയുടെയും കണ്ണന്റെയും കുഞ്ഞു വാവ...... ആ അഥിതിക്കായുള്ള കാത്തിരിപ്പിൽ ആണവർ.....

അച്ചുന്റെയും മാധവിന്റെയും പ്രണയം ഇണക്കവും പിണക്കവും ആയി കടന്നു പോകുന്നു..... ചെക്കനെ ഇട്ടു വെറുപ്പിക്കൽ ആണ് പുള്ളിക്കാരിയുടെ ഹോബി..... പക്ഷെ ചെക്കൻ ഒന്നു കലിപ്പായാൽ കുട്ടി അടങ്ങും...... തിരിച്ചും അങ്ങനെ തന്നെ............ എന്തോരു ഒത്തൊരുമ.................. മാധവ് കേസ്ന്റെ ആവിശ്യത്തിന് പുറത്തു പോകുമ്പോൾ അച്ചു അവന്റെ അമ്മേന്റെ കൂടെ അവിടെ നിൽക്കും..... അമ്മക്കും അച്ഛനും അവളെ കാണുമ്പോൾ മീനുനെ ഓർമ വരും...... അച്ചുനു അവർ സ്വന്തം അച്ഛനും അമ്മയും തന്നെയായിരുന്നു....... സ്നേഹം മാത്രം നിറഞ്ഞ അന്തരീഷം...... അച്ചു വരുന്ന ദിവസം അവൾക്ക് ഇഷ്ട്ടം ഉള്ളത് എല്ലാം ഒരുകി വെച്ചു അമ്മ കാത്തിരിക്കും......

അവിടെ എത്തിയാൽ കുറച്ചു സമയം അമ്മക്ക് ഒപ്പം അവൾ കുടും പുതിയ പാചക പരീക്ഷണവും കൊച്ചു വാർത്തനവും എല്ലാം കഴിഞ്ഞു പതിയെ ഇത്തിരി നിമിഷം അവൾ മീനുന്റെ മുറിയിൽ പോയി ഇരിക്കും....... ആ റൂമിൽ ഇന്നും അവളെ സാനിധ്യം ഉള്ളത് പോൽ...... വെറുതെ ആ റൂമിൽ അവളെ ബെഡിൽ കണ്ണടച്ച് കിടന്നു പഴയ ഓർമ്മകൾ എല്ലാം മനസിലേക്ക് അവഹിക്കും..... നിറഞ്ഞു ഒഴുകുന്ന കണ്ണുനീർ അതിന്റെ വഴിക്ക് വിടും........ നഷ്ട്ടങ്ങൾ എന്നും നഷ്ട്ടങ്ങൾ തന്നെയാണ്...... ചില ഓർമ്മകൾക്ക് മറക്കാതെ പൂക്കുന്ന തേൻമാവിന്റെ കൊമ്പിലെ ഞെട്ടറ്റു വീഴുന്ന പഴുത്ത മാമ്പഴത്തിന്റെ രുചിയാണ്.കൈകൊണ്ട് പതച്ച് ആ മാമ്പഴ നീരിറ്റുവീണ നാവിൻ തുമ്പിലെ രുചി മായ്ക്കാൻ ആകാതെ ആ ഓർമ്മകൾ ഇന്നും അവിടെ മധുരം നിറയ്ക്കുന്നു........... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story