ആദികൈലാസ് : ഭാഗം 28

Aathikailas

രചന: നേത്ര

 ""ആദി......."" ആ മിഴികൾ ഇപ്പോളും മുന്നിൽ ഉള്ള നിറഞ്ഞ സദസിൽ ആയിരുന്നു..... ഓർമ്മകൾ മനസിലേക്ക് ഇടിച്ചു കേറുന്നു......... അതെ സദസ് തന്നെ..... ഒരു നിശബ്ദ പ്രണയം ഇതേ സദസിനു മുന്നിലാണ് തുറക്കപ്പെട്ടത്.... അതെ സദസിനു മുന്നിൽ നിൽകുമ്പോൾ പഴയ ഓർമ്മകൾ എല്ലാം ഓടി എത്തുന്നു...... പ്രിയപ്പെട്ടവന്റെ മുഖം തെളിയുന്നു........ ശിവ അവളെ കൈയിൽ പിടിച്ചു മുന്നിൽ ഉള്ള ബലൂണുകളെ ഇടയിൽ കൂടെ മുന്നോട്ട് നടന്നു..... അപ്പോളും ആ കണ്ണുകൾ അവിടെ ആകെ വലം വെക്കുകയായിരുന്നു....... ഇതേ വേദിയിൽ വച്ചല്ലേ അപ്പുവേട്ടൻ............... ആരവിന്റ പ്രണയം അവന്റെ ആദിത്യയെ അവൻ അറിയിച്ചത്........ അവിടെ ഇന്നും അവന്റെ സാമിപ്യം ഉള്ളത് പോലെ..... ആ ശബ്ദം നിറഞ്ഞു നിൽക്കുന്നത് പോലെ...... വീണ്ടും ഒരു പ്രണയ ദിനം..... എങ്കിലും കൊതിച്ചത് തന്നിൽ നിന്ന് ഒരുപാടു അകലെ.....

വിധിച്ചത് മറ്റൊരു പ്രണയമാണ്..... ശിവ ആദിയെ കൊണ്ടു നിർത്തിയത് അവിടെ ഒരുക്കിയ സ്റ്റേജിൽ ആണ്.................. ചുറ്റും ഓരോ പ്രണയ ഗാനങ്ങൾ മുഴങ്ങുന്നുണ്ട്..... ആദി അവിടെ നിന്ന് ചുറ്റും ഒന്നു നോക്കി......... റെഡ് റോസ് ഉം റെഡ് ആൻഡ് വൈറ്റ് ബലൂൺ എല്ലാം കൊണ്ടും അവിടെ ആകെ അലങ്കരിച്ചിരിക്കുന്നു...... മുഴുവൻ ഒരു സ്പെഷ്യൽ ഫീൽ..... അവൾ ശിവയെ ഒന്നു നോക്കി.... അപ്പോളും ആദിയുടെ കൈകൾ ശിവയുടെ കൈകൾക്ക് ഉള്ളിൽ ആയിരുന്നു "ആദി ഞാൻ ഈ നിമിഷം അല്ല ഈ നിമിഷം ഇവിടെ നടക്കാൻ പോകുന്നത് നിനക്ക് സന്തോഷവും സങ്കടവും ഒരുപോലെ തരുന്ന കാര്യമാണ്....." "ശിവ....." ശിവ പറഞ്ഞതിനുള്ള അർത്ഥം അവൾക്ക് മനസിലായില്ല എങ്കിലും എന്തോ സംഭവിക്കാൻ പോകുന്നത് പോലെ അവളെ ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടിരുന്നു.............. പെട്ടന്നാണ് അവിടെ ആ സോങ് പ്ലേ ആയതു...... കാതുകളിൽ വന്നു പതിഞ്ഞ ആ ശബ്ദം ആദിയുടെ കണ്ണുകൾ നിറഞ്ഞു..... കൈകൾ ശിവയുടെ കൈയിൽ മുറുകി............ കണ്ണുകൾ ഇറുക്കെ അടച്ചു.....

""""എന്റെ വാക്കുകൾ എല്ലാം അസ്ഥാനത്തു ആയി പോയല്ലോ ആദി......."""" കാതുകളിൽ ആ പാട്ടിനോടപ്പം അവസാനമായി ആരവ് പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി...... തൊണ്ട വരളുന്നു....... ഒരിക്കെ കൂടെ ആ നാലു വർഷം വെറുമൊരു ദുസ്വപ്നം ആയിരുന്നെങ്കിലോ എന്ന് കൊതിച്ചു പോയി..... ഉറക്കം ഉണരുമ്പോൾ തന്റെ പ്രിയപ്പെട്ടവർ തന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ..... വെറുതെ വെറുതെ ഒന്നു മോഹിച്ചു പോയി....... ഇനിയൊരു തിരിച്ചു വരവില്ലെന്ന് അറിഞ്ഞിട്ടും വെറുതെ..... "ആദി....." ശിവ അവളെ ചേർത്തു പിടിച്ചു.... അവനു മനസിലാകുന്നുണ്ടായിരുന്നു ആദി ആ നിമിഷം അനുഭവിക്കുന്ന സങ്കർഷം.................. "ഇപ്പൊ ഇവിടെ നടക്കാൻ പോകുന്നത് എന്താ എന്ന് അറിയാവോ ആദിക്ക്...." തല കൊണ്ടു ഇല്ല എന്ന് കാണിച്ചു.... "മ്മ്.... ഈ പാട്ട് ആരെയാ എന്ന് ഞാൻ പറയണ്ടല്ലോ....." "വേണ്ട..... എന്റെ... എന്റെ..... അപ്പുവേട്ടന്റെയും നവിയേട്ടന്റെയും................... അവർ അവസാനമായി പാടിയ പാട്ട്......." "മ്മ്...... ഈ പാട്ട് ഈ നാലു വർഷം പുറം ലോകം അറിയാതെ ഒതുങ്ങി..... ഈ പാട്ട് പുറത്തു ഇറക്കാൻ ഇതിന്റ നിർമാതകൾക്ക് സാധിച്ചില്ല...... ചില പ്രശ്നങ്ങൾ കാരണം അവർക്ക് ആ ഫിലിം നിർത്തി വെക്കേണ്ട വന്നു...... അതോടെ ഈ പാട്ടും അവിടെ ഒതുങ്ങി.......

കുറച്ചു മാസങ്ങൾക്ക് മുൻപാണ് ഇതിന്റ ഡയറക്ടറും ഞാനും തമ്മിൽ കാണുന്നത്...... അദ്ദേഹം വഴി ആ പ്രൊജക്റ്റ്‌ വീണ്ടും സ്റ്റാർട്ട്‌ ചെയ്തു..... അപ്പോളും എനിക്ക് അറിയില്ലായിരുന്നു ഈ സോങ് ആരുടെ ആണെന്ന്....... കുറച്ചു ദിവസം മുൻപാണ് ഞാൻ അത് അറിഞ്ഞത്......." അത്രയും പറഞ്ഞു ശിവ ആദിയെ നോക്കി....... ഒരു കുഞ്ഞു കുട്ടിയെ പോലെ അവൾ അവനെ നോക്കി നിൽക്കുകയായിരുന്നു...... "ഇന്ന് ഇവിടെ ആ സോങിന്റെ ഒർജിനൽ വേർഷൻ റിലീസ് ചെയ്യാൻ പോകുകയാ ആദി..... വേറെ ആരുമല്ല നീ......" "ഹാ ഞാനോ.... ശിവ ഞാൻ എങനെ...." "വെയിറ്റ് വെയിറ്റ് നീ എന്താ പറയാൻ പോകുന്നെ എന്ന് എനിക്ക് അറിയാം................ മറ്റാരെക്കാളും ഇത് ചെയ്യാൻ ഉള്ള യോഗ്യതയും അവകാശവും എല്ലാം നിനക്കാണ് ആദി..... നിന്നോളം മറ്റാർക്കും അതിനുള്ള യോഗ്യത ഇല്ല ഇന്ന്....... ഈ സോങ് നിനക്ക് എത്ര പ്രിയപ്പെട്ടത് ആണെന്ന് എനിക്ക് അറിയാം...... അപ്പോൾ നിനെക്കാൾ മാറ്റാർക്ക അതിനുള്ള യോഗ്യത..." "പക്ഷെ ശിവ....." "നോ....." ആദി പറയാൻ വന്നത് തടഞ്ഞു കൊണ്ടു ആരെയോ കൈയിൽ നിന്ന് ശിവ എന്തോ കൈയിലേക്ക് വാങ്ങി......

അത് ഒരു റീമോർട് ആയിരുന്നു..... ശിവ അത് ആദിയുടെ കൈയിലേക്ക് വെച്ചു കൊടുത്തു..... അവൻ പതിയെ അവിടെ നിന്ന് പിറകിലേക്ക് നടന്നു..... ആദി ആ റീമോർട് കുറച്ചു സമയം നോക്കി...... ശേഷം ശിവയെയും.... കണ്ണുകൾ കൊണ്ടു അവൻ അത് പ്രെസ്സ് ചെയ്യാൻ പറഞ്ഞു..... വിറക്കുന്ന വിരലുകളാൽ അവൾ അതിൽ തൊട്ടു.............. അത്രയും സമയം അവിടെ പ്ലേ ചെയ്തു കൊണ്ടിരുന്ന സോങ് സ്റ്റോപ്പായി..... ആ അന്തരീഷം മുഴുവൻ നിശബ്ദമായി................... ഒരു നിമിഷത്തിനു ശേഷം ആ ശബ്ദം അവിടെക്ക് ഒഴുകി എത്താൻ തുടങ്ങി............... ആ ശബ്ദതിന്റെ മന്ത്രികതയിൽ എല്ലാവരും ലയിച്ചു...... ആദിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..... ഒരുപക്ഷെ ആ കണ്ണുനീർ സങ്കടതിന്റേത് മാത്രമല്ല.... സന്തോഷതിന്റെ കൂടെയാണ്.... ശിവ അവൾക്ക് അരികിൽ വന്നു അവളെ ചേർത്ത് പിടിച്ചു..... അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു അവൾ അവിടെ നിന്നു.............

. അപ്പോളും ആ സോങ് അവിടെ ലയിച്ചു ചേർന്നു..... ഓരോ അണുവിലും ആ ശബ്ദം നിറയുന്നത് പോലെ..... അത്രയും മനോഹരമായിരുന്നു....... ചുറ്റും ഉള്ള എല്ലാവരെയും ചുണ്ടിൽ ആ നിമിഷം ഒരു കുഞ്ഞു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.... എത്ര കഠിന ഹൃദയയവും ആ ശബ്ദത്തിൽ ലയിച്ചു ഇല്ലാതെ ആകുന്നത് പോലെ...... കുറച്ചു നിമിഷത്തിനു ശേഷം ആദി ശിവയിൽ നിന്ന് അടർന്നു മാറി..... നിറഞ്ഞ കണ്ണുകൾ കൈകൾ കൊണ്ടു തുടച്ചു മാറ്റി..... "ശിവ......" "മ്മ്....." "ILOVE YOU ശിവ...... " അത്രയും പറഞ്ഞു കൊണ്ടു അവൾ ഒന്നു ഉയർന്നു പൊങ്ങി ശിവയുടെ കവിളിൽ ചുംബിച്ചു വിട്ടു നിന്നു....... ശിവയുടെ കണ്ണുകൾ ഇപ്പൊ പുറത്തു വരും എന്നത് പോലെയായി.... അവൻ ആ നിമിഷം ഒരിക്കലും അങ്ങനെ അവളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല...... കേട്ടതും നടന്നതും ഒന്നും വിശ്വസിക്കാൻ ആവാതെ കുറച്ചു സമയം അവൻ ആ നിൽപ്പ് തന്നെ നിന്നു.....

അത് കണ്ടപ്പോൾ ആദിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു...... പതിയെ അവിടെ നിന്ന് അവൾ ഇറങ്ങി പുറത്തേക്ക് നടന്നു...... ഇത്തിരി കഴിഞ്ഞപ്പോൾ ആണ് അവനു ബോധം വന്നത് അപ്പോൾ തന്നെ അവൻ ആദിക്ക് പിന്നാലെ നടന്നു...... മുന്നോട്ടു നടക്കുന്ന ആദിയുടെ കൈയിൽ പിടിച്ചു ഒരു സൈഡിലേക്ക് മാറി നിന്നു............. "ആദി..... ആദി നീ എന്താ ഇപ്പൊ പറഞ്ഞത്......" "ഞാനോ..... ഞാൻ ഒന്നും പറഞ്ഞില്ലാലോ ......." ചുണ്ടിലെ പുഞ്ചിരിയെ മറച്ചു പിടിച്ചു കൊണ്ടു നിഷ്കളങ്കമായി അവൾ പറഞ്ഞു...... പക്ഷെ ആ കണ്ണിലെ കുസൃതി ശിവ വായിച്ചെടുത്തു...... "ഓഹോ ഒന്നും പറഞ്ഞില്ല അല്ലെ...." "ഇല്ലല്ലോ......" "ഉറപ്പല്ലേ....." ഒന്നുകൂടി അവളിലേക്ക് ചാരി നിന്നു കൊണ്ടു ശിവ ചോദിച്ചു.....

ആദിയുടെ കണ്ണുകൾ ചുറ്റും എന്തോ തിരിഞ്ഞു................. ആ സൈഡിലേക്ക് ആരും തന്നെ ശ്രദ്ധിക്കുന്നില്ല..... അവിടെ നടക്കുന്നത് ഒന്നും മറ്റൊരാൾക്കും അറിയാനും സാധിക്കില്ല...... "ഹേയ് ആദി പറ ഉറപ്പല്ലേ....." "മ്മ്..... ശി..... ശിവ നമ്മൾക്ക് പോകാം..............." "പോകണോ......" "മ്മ്....." ശു............ ശ്........... അവളെ ചുണ്ടിൽ ശിവ വിരലുകൾ വെച്ചു തടഞ്ഞു...... ആ അധരങ്ങൾ ഒരു നിമിഷം വിറച്ചു................. കണ്ണുകളിൽ പ്രണയം മിന്നി മറഞ്ഞു..... അവന്റെ കണ്ണിലേക്കു നോക്കാൻ അവൾക്ക് സാധിക്കാത്ത പോലെ....... ശിവ ആദിയുടെ മാറ്റങ്ങൾ എല്ലാം ആ മുഖത്തു നിറഞ്ഞു നിൽക്കുന്ന ഭാവങ്ങൾ എല്ലാം ഉള്ളിലേക്ക് ആവാഹിച്ചെടുത്തു............. ആദി എന്തോ പറയാൻ വന്നതും അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു........ "LOVE YOU TOO ആദി...."..... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story