ആദികൈലാസ് : ഭാഗം 29

Aathikailas

രചന: നേത്ര

 ആ വാക്കുകൾ ആദിയുടെ കണ്ണുകൾ വീണ്ടും വിടർന്നു...... അവന്റെ നെഞ്ചിലേക്ക് മുഖം ഒളിച്ചു വെച്ചു നിന്നു..... എത്ര സമയം അങ്ങനെ നിന്നെന്ന് അറിയില്ല.... ഇരു ഹൃദയമിടിപ്പും ഒന്നയത് പോലെ.... പരസ്പരം വിട്ടു മാറാൻ ഇഷ്ട്ടപ്പെടാതെ പോലെ..... ശിവയുടെ ഫോൺ റിങ് ചെയ്തപ്പോൾ ആണ് രണ്ടുപേരും പരസ്പരം വിട്ടു മാറിയത്.... എന്തോ ആ നിമിഷങ്ങൾ എല്ലാം വളരെ അധികം സ്പെഷ്യൽ ആണെന്ന് തോന്നി....... ആദിയുടെ കൈയിൽ പിടിച്ചു അവിടെ നിന്ന് ഇറങ്ങുമ്പോൾ രണ്ടു പേരും മറ്റൊരു ലോകത്തായിരുന്നു....... ഒരു പെൺകുട്ടി അവർക്ക് നേരെ ഒരു പേപ്പർ നീട്ടി...... അതിൽ എഴുതിയത് വായിച്ചപ്പോൾ രണ്ടുപേരെയും മുഖത്തു ആ പുഞ്ചിരി അപ്പോളും ഉണ്ടായിരുന്നു..... WHAT IS LOVE ഒന്നും എഴുതാതെ രണ്ടാളും ആ പേപ്പർ മടക്കി കൊടുക്കുമ്പോൾ ആ പുഞ്ചിരി ആ മുഖത്തു തന്നെ ഉണ്ടായിരുന്നു...............

ശരിക്കും എന്താണ് പ്രണയം..... അറിയില്ല...... പ്രണയത്തെ വർണിക്കാൻ വാക്കുകൾ ഉണ്ടോ....... എത്ര വർണിച്ചാലും എത്ര എഴുതിയാലും പ്രണയത്തെ പൂർണമാക്കാൻ ആകുവോ..... അങ്ങനെ എഴുതി തീർക്കാൻ ആവുമായിരുന്നു എങ്കിൽ പ്രണയം ഇത്രമാത്രം മനോഹരം ആവുമായിരുന്നോ...... ആ ചുവടു വെപ്പ് പുതിയയൊരു പ്രണയകാലത്തിലേക്കായിരുന്നു.... ഇനിയൊരു നഷ്ട്ടതിനു വഴി മാറാതെ ചേർത്ത് നിർത്താൻ മാത്രമായുള്ളൊരു പ്രണയകാലം.... ആദിയും ശിവയും കൈകൾ കോർത്തു പിടിച്ചു തന്നെയാണ് വീട്ടിലേക്ക് കേറിയത്..... അത് കണ്ടു നിന്ന എല്ലാവരെയും മിഴികൾ വിടർന്നു..... ആമിയുടെ കണ്ണുകളിൽ എന്തിനോ വേണ്ടി ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു...... ആ മിഴിനീർ തുള്ളികൾ കണ്ണൻ ഒരു പുഞ്ചിരിയാൽ തട്ടി മാറ്റി അവളെ ചേർത്തു പിടിച്ചു..... _________

നീ വന്നില്ലായിരുന്നെങ്കിൽ, ഞാൻ ഈ യാത്രയിലുടനീളം തനിച്ചായിരുന്നേനെ..... മറ്റൊരാൾക്കും പകരമാവില്ല നീ...... നീ നീയായാൽ മതി........ നിന്റെ പ്രണയം, നിന്റെത് മാത്രവും...... ആദ്യ പ്രണയത്തിന്റെ നോവിൽ കൊഴിഞ്ഞു പോകുമായിരുന്ന എന്റെ ജീവനിൽ ഒരു മഴയായി നീ പുതു നാമ്പെകി .... ഇനിയൊരു വിരഹം നമ്മിൽ ഇല പൊഴിക്കാതിരിക്കട്ടെ ......* മനസ്സിൽ കടന്നു വന്ന ആ വരികൾ വെറുതെ പുസ്തകതാളിൽ പകർത്തുമ്പോൾ ഉള്ളിൽ നിറയെ ശിവ മാത്രമായിരുന്നു...... ഒരിക്കലും കരുതിയിരുന്നില്ല ഇനിയും എനിക്കായി ഒരു പ്രണയകാലം കാത്തിരിക്കുന്നുണ്ടെന്ന്..... ആഗ്രഹിച്ചിട്ടും ഇല്ല അങ്ങനെ ഒരു പ്രണയകാലത്തെ..... സ്വയം ഉൾവലിയാൻ ആണ് ആഗ്രഹിച്ചത്...... പക്ഷെ നിന്നെ പ്രണയിക്കാതിരിക്കാൻ എനിക്കായില്ല........ ഇന്ന് നീ എനിക്ക് ആരൊക്കെയോ ആണ്.....നിന്നിൽ നിന്നൊരു മോചനം ഞാൻ ഇനി ആഗ്രഹിക്കുന്നും ഇല്ല..... മൗനമായി മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു..... ആ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു...... ശിവ അവിടെക്ക് കടന്നു വന്നത് ആ പുഞ്ചിരി കണ്ടു കൊണ്ടാണ്.....

അവന്റെ മനസും നിറഞ്ഞു...... ഞാൻ ആഗ്രഹിച്ചതും ഈ പുഞ്ചിരിയാണ് പെണ്ണെ..... നിന്നെ അറിഞ്ഞു തുടങ്ങിയപ്പോൾ തൊട്ടു ഒരു പ്രണയമായി നീ എന്നിൽ പടർന്നു കേറിയിരുന്നു..... ഇനി നിനക്ക് എന്നിൽ നിന്നൊരു മടക്കമില്ല..... ഈ കൈലാസിന്റെ പ്രാണനായി പ്രണയമായി നീ ഉണ്ടാകു.... ആദികൈലാസായി....... "എന്താ ഭാര്യേ ഒരു പുഞ്ചിരിയൊക്കെ..........." "എന്താ എനിക്ക് ചിരിക്കാൻ പാടില്ലെന്ന് ഉണ്ടോ പതിദേവ്...." "ഇങ്ങനെ ചിരിച്ചാൽ പെട്ടന്ന് ഒരു അഡ്മിഷൻ എടുക്കണ്ട വരും...." "ബ്ലാ... എനിക്ക് ഇനി പഠിക്കാൻ ഒന്നും പോകണ്ട....." "പഠിക്കാൻ അല്ല മെന്റൽ ഹോസ്പിറ്റലിലെക്കാ...." "യൂ........" ആദി ശിവക്ക് അടുത്തേക്ക് ഓടി.... അവളിൽ നിന്ന് കുതറി മാറി കൊണ്ടു അവൻ ബാൽക്കണിയിലേക്ക് ഓടി ഇറങ്ങി..... വിടാൻ ഭവമില്ലാത്ത പോൽ അവളും അവന്റെ പിന്നിൽ ഉണ്ടായിരുന്നു...... അവരുടെ ചിരിയൊച്ചകൾ അവിടെയാകെ മുഴങ്ങി..... __________

ആകാശത്തു തെളിഞ്ഞു നിൽക്കുന്ന ആ കുഞ്ഞു നക്ഷത്രങ്ങൾക്കിന്ന് പതിവിലും തിളക്കം ഉള്ളത് പോലെ.... ശിവ ആദിയുടെ തോളിൽ ചാരി കിടക്കുകയായിരുന്നു..... രണ്ടുപേരെയും കണ്ണുകൾ ആ നക്ഷത്രങ്ങളിലാണ്..... അവയിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരയുകയായിരുന്നിരിക്കണം അവർ.......... "ആദി......" "മ്മ്...." "നീ ഇനിയൊരു ജന്മം കൊതിക്കുന്നുണ്ടോ ആദി....." "അങ്ങനെ ഒരു ജന്മം ഉണ്ടാകുവോ ശിവ...... അങ്ങനെ ഉണ്ടെങ്കിൽ തന്നെ നാം അത് അറിയുവോ....." "മ്മ്.... അറിയില്ല.... പക്ഷെ കഥകളിൽ ഓക്കേ കേട്ടിട്ടില്ലേ.... ഒരാളെ കണ്ടു മുട്ടുമ്പോൾ മുൻജന്മത്തിൽ എന്തോ ബന്ധം ഉള്ളത് പോലെ എന്നൊക്കെ............" "മ്മ്..... അങ്ങനെ ഉണ്ടാകാം.... ഉണ്ടെങ്കിലും നാം അതിൽ ജീവിക്കില്ലേ ശിവ...... നാം പോലുമറിയാതെ.... ചിലപ്പോൾ ഒരുമിക്കാൻ ആവാത്ത പ്രണയം ആ ജന്മം എങ്കിലും പൂർണമാകും ആയിരിക്കും അല്ലെ..............."

"അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ നീ ആരവിന്റതായിരിക്കും ആദി..... പൂർണമാകാത്ത പ്രണയം അവിടെ പൂർത്തിയാകും....." "നീയുമൊരു ജന്മം കൊതിക്കുന്നില്ലേ ശിവ..... ഗായത്രി അവൾ....." ശിവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..... പക്ഷെ കണ്ണുകൾ അപ്പോളും നക്ഷത്രങ്ങളിൽ തന്നെയായിരുന്നു..... ആ പുഞ്ചിരി ആദിയിലേക്ക് പകർന്നു.......... "ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ആരവും ശിവയും നീ തന്നെയായിരിക്കും ശിവ........... ഗായത്രിയും ആദിയും എന്നിലൂടെയും..... പൂർണമാകാത്ത പോയ ആ പ്രണയം.....ഇനിയും എത്ര ജന്മം ഉണ്ടോ ആ ജന്മങ്ങളിൽ എല്ലാം നാം നമുക്കായി പുനർജനിക്കും ശിവ......" ആ വാക്കുകൾ വന്നു പതിഞ്ഞത് ശിവയുടെ ഹൃദയത്തിൽ ആയിരുന്നു...... അവനും പറയാൻ കൊതിച്ചത് അതായിരുന്നു...... അതെ ഇനിയൊരു പുനർജ്ജന്മം ഉണ്ടെങ്കിൽ ആ ഒരു ജന്മത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ആദിയും ഗായുവും ഒരാളായി ജനിക്കും..... അത് പോൽ ശിവയും ആരവും ഒരാളയും............. ബാക്കി വന്ന നിമിഷങ്ങൾ മൗനത്തിനു വിട്ടു കൊടുത്തു കൊണ്ടു അവർ ചേർന്നിരുന്നു.....

പക്ഷെ ആ മൗനത്തിനു പോലും ഭംഗി കുടുതലായത് പോലെ........... പറയാതെ ആ ഹൃദയങ്ങൾ മൗനമായി സംസാരിച്ചു...... പിന്നിടുള്ള നിമിഷങ്ങളും ദിവസങ്ങളും ആദി ശിവയിൽ അഴത്തിൽ പതിയുകയായിരുന്നു..... ഇനിയൊരിക്കലും അടർത്തി മാറ്റാൻ ആഗ്രഹിക്കാത്ത പോലെ..... ഒളിഞ്ഞും തെളിഞ്ഞും ആ പ്രണയം അവിടെ പുതിയയൊരു വർണ്ണം രചിച്ചു........ __________ "അമ്മ എനിക്കൊരു ചായ......" "കെട്ടിച്ചു വിടരായി.... ഇവിടെ വന്നു എടുത്തു കുടിക്കെടി പെണ്ണെ....." "ഇതേ അമ്മ.... ഇപ്പൊ എന്തു പറഞ്ഞാലും ഈ ഡയലോഗ് ആ അമ്മ....... എന്താ കെട്ടിച്ചു വിടുന്ന പെൺ മക്കൾക്ക് അമ്മമാർ ചായ എടുത്തു കൊടുക്കരുത് എന്ന് നിയമം ഉണ്ടോ............" "ഇതേ പെണ്ണെ എനിക്ക് നിന്നോട് തല്ലു കൂടാൻ സമയമില്ല..... മാധവ് മോൻ ഇപ്പൊ വരും.... അവൻ വരുമ്പോളേക്കും ഇതൊക്കെ റെഡിയാക്കണം കുട്ടി ഒരു യാത്ര കഴിഞ്ഞു വരുവല്ലേ..... " "ഓഹോ എന്താ സ്നേഹം.... അല്ല അമ്മേ ഞാൻ ആണോ അമ്മേന്റെ മോളു അല്ലെങ്കിൽ അങ്ങേരോ..... ഹും മരുമോനോടാ സ്നേഹം മുഴുവൻ....." "ഈശ്വര ഈ പെണ്ണിനെ കൊണ്ടു...."

"വേഗം ചെല്ല് ചെല്ല്.... പുന്നാര മരുമോൻ ഇപ്പൊ വരും.... ആ പൊട്ടന് വല്ലതും കഴിക്കാൻ ഉണ്ടാക്കി കൊടുക്ക്....." കൈയിലെ ന്യൂസ്‌ പേപ്പർ ടേബിൾന്റെ മുകളിൽ ഇട്ടു കൊണ്ടു അവൾ തിരികെ അകത്തേക്ക് നടക്കാൻ നോക്കുമ്പോൾ ആണ് ഡോറിന്റ അടുത്ത് നിന്ന് നോക്കുന്ന ആളെ ശ്രദ്ധിച്ചത്...... മാധവ്...... അച്ചു ഞെട്ടി..... അവന്റെ മുഖത്തു നിന്നും വായിച്ചെടുക്കാം എല്ലാം അവൻ കേട്ടെന്ന്..... "അലോ കുട്ടേട്ടാ.... എപ്പോ വന്നു...." "നീ പൊട്ടൻ എന്ന് വിളിക്കുന്നതിനു 5മിനുട്ട് മുൻപ്....." "ഏയ്‌ പൊട്ടൻ എന്നോ.... ഇല്ല കുട്ടേട്ടന് തെറ്റിയതാ ഞാൻ കുട്ടേട്ടാ എന്ന പറഞ്ഞെ......" "ആണോ....." "ആ ആ അതെ....." "ആണോ......" "സത്യം....." അപ്പോളേക്കും മാധവ് നടന്നു അവളെ അടുത്ത് എത്തിയിരുന്നു...... ഇറങ്ങി ഓടുന്നതിനു മുൻപ് മാധവ് അവളെ കൈയിൽ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു...... "കുട്ടേട്ട.... അമ്മ....."

അവൾ വേറെ വല്ലതും പറയുന്നതിന് മുൻപ് അവൻ അവളെ ചെവിയിൽ പിടിച്ചു....... "എന്റെ കുഞ്ഞാവ നേരത്തെ ചേട്ടനെ എന്താ വിളിച്ചേ....." "ആഹ്ഹ് കുട്ടേട്ടാ വിട് പ്ലീസ് പ്ലീസ്................." "എന്താ വിളിച്ചേ എന്ന് പറ....." "കു..... കുട്ടേട്ട എന്ന്....." "എന്താ എന്താ വിളിച്ചേ..... ഒന്നുകൂടി പറഞ്ഞെ......" "കുട്ടേട്ടാ എന്ന്....." "ഒന്നുകൂടി പറഞ്ഞെ......" "പൊട്ടൻ എന്ന്......." അത് പറഞ്ഞു അച്ചു നാവ് കടിച്ചു അവനെ ഒന്നു നോക്കി..... അവന്റെ ചുണ്ടിലെ കുസൃതി ചിരി മറച്ചു വെച്ചു ഇത്തിരി ഗൗരവം മുഖത്തു കൊണ്ടു വന്നു...... "ഇനി അങ്ങനെ വിളികുവോ...." "മച്ഛ്.... ഇല്ല വിളികുല.... ഇനി വിട്.... സത്യായിട്ടും നല്ല വേദന ഉണ്ട്....." "ആ..... സത്യം..... വിട് വിട് നല്ല കുട്ടേട്ടൻ അല്ലെ....." "ആണോ....." "കുട്ടേട്ടാ....." "മ്മ് മ്മ് ശരി ശരി.... എങ്കിലേ എന്റെ കുഞ്ഞാവ പോയി ചേട്ടന് ഒരു സ്ട്രോങ്ങ്‌ ചായ എടുത്തു വന്നേ....." "അതിനെന്താ ഇപ്പൊ കൊണ്ടു വരാലോ......." "അമ്മേ..... കുട്ടേട്ടന് ഒരു ഗ്ലാസ്‌ ചായ............" "അയ്യടാ അമ്മ അല്ല എന്റെ അച്ചുമ്മാ പോയി എടുത്തു വാ....." "അത് വേണോ......." അവൻ ഒന്നുകൂടി ചെവിയിലെ പിടി മുറുക്കി.....

"ആഹ്ഹ്..... ഞാൻ ഞാൻ എടുക്കാം..........." "നല്ല കുട്ടി.... വേഗം വേഗം ചേട്ടൻ ഇവിടെ ഇരിക്കവേ....." "ഓഹ് ശരി....." അവളെ പോക്ക് കണ്ടു മാധവ് അറിയാതെ ചിരിച്ചു പോയി..... "ഹേയ് അളിയോ എന്താണ് ഒരു ചിരിയൊക്കെ....." "ഹേയ് വെറുതെ " "മ്മ് മ്മ്..... ഇതേ ആ പോയ സാധനത്തിനു പണി കൊടുക്കുമ്പോൾ ഒന്നു സൂക്ഷിച്ചു ഓക്കേ ചെയ്‌തോ............... അനുഭവം ഗുരുവാണ് അളിയോ..... അളിയൻ പോലീസ് ആണെന്ന് ഒന്നും ആ സാധനം നോക്കില്ല....." കണ്ണൻ അത് പറഞ്ഞു മുന്നിൽ നോക്കുമ്പോൾ അതാ അച്ചു വിത്ത്‌ കലിപ്പ് ലുക്ക്‌.... മാധവിനു അത് കണ്ടു ചിരി പൊട്ടി....... "എന്തോ..... ഇതാ വരുന്നു..... എന്നാൽ ശരി അളിയാ ആമി വിളിക്കുന്നു...." അത് പറഞ്ഞു കണ്ണൻ അവിടെന്ന് രക്ഷപെട്ടു..... അത് കൂടെ കണ്ടപ്പോൾ പിടിച്ചു വച്ച ചിരി ഇപ്പൊ പുറത്തു വരും എന്ന അവസ്ഥയിൽ ആ മാധവ്..... പക്ഷെ ഇപ്പൊ ചിരിച്ചാൽ മുന്നിൽ ചായയുമായി നിൽക്കുന്ന സാധനം ആ ചായ തന്റെ തലയിൽ ആകും ഒഴിക്കാൻ പോകുന്നെ...... ഈഈ...... അച്ചു അവനു ഒന്നു ഇളിച്ചു കൊടുത്തു മുഖവും വീർപ്പിച്ചു അകത്തേക്ക് പോയി........ "അച്ചുമ്മോയ്......" "നീ പോടാ പൊട്ടാ....." "ഡി....." "അയ്യോ അമ്മേ " ഒരു ഒറ്റ ഓട്ടമായിരുന്നു..... അത് കൂടെ കണ്ടപ്പോൾ അത് വരെ പിടിച്ചു വെച്ച ചിരി എല്ലാം പുറത്തു വന്നു....... ഈ പെണ്ണ്....... .... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story