ആദികൈലാസ് : ഭാഗം 3

Aathikailas

രചന: നേത്ര

"അറിയാം വിച്ചു എന്റെ ആദി അവൾക്ക് ഉള്ളു തുറന്നൊന്നു ചിരിക്കാൻ പോലുമാവുന്നില്ല ഇന്നെന്നു...... അവൾ ഈ വിവാഹത്തിന് സമ്മതിച്ചത് തന്നെ ഞങ്ങൾ വേദനിക്കരുത് എന്ന് കരുതി ആണെന്നും അറിയാം...... പക്ഷെ എന്റെ അനിയത്തിയെ ഇനിയും ഇങ്ങനെ കാണാൻ എനിക്ക് വയ്യ വിച്ചു..... അതാ അവളെ അവസ്ഥ അറിഞ്ഞു കൊണ്ടു തന്നെ ഈ കല്യാണത്തിന് അവളെ ഞാൻ നിർബന്ധിച്ചത്...... അവളെ മനസിലാകാൻ ശ്രമിക്കാഞ്ഞിട്ട് അല്ല...... ഇനിയും അവൾ ഈ വീട്ടിൽ തന്നെ ഒതുങ്ങി കൂടിയാൽ ഒരുപക്ഷെ ഒരിക്കലും തിരിച്ചു കൊണ്ടു വരാൻ ആവാത്ത വിധം ആദിയെ നമ്മൾക്ക് നഷ്ട്ടം ആകും...... അത് പാടില്ല...... അവളെ മാറ്റിയെടുക്കാൻ അവനാവും......... ആ ഒരു വിശ്വാസം എനിക്കുണ്ട്....... അല്ലെങ്കിൽ അവളെ കുറിച്ച് എല്ലാം അറിഞ്ഞതിനു ശേഷവും അവൻ ഈ വിവാഹത്തിന് സമ്മതിക്കില്ലലോ......." "എന്താ എന്താ പറഞ്ഞത്..... അപ്പോൾ ആദിയെ കുറിച്ച് എല്ലാം അവനു അറിയാവോ......" "മ്മ് അറിയാം...... അവളെ കുറിച്ച് എല്ലാം ഞാൻ അവനോട് തുറന്നു പറഞ്ഞിട്ടുണ്ട്.......

അവനു നമ്മളെ ആദിയെ മടക്കി തരാൻ ആവുമെന്ന് എന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ......" വൈഷ്ണ ഒന്നും മിണ്ടിയില്ല..... അവളും പ്രാർത്ഥിക്കുകയായിരുന്നു ആ പഴയ ആദിയായി അവളെ തിരിച്ചു കിട്ടാൻ ഉള്ള പ്രാർത്ഥന........ അവരിൽ നിന്നും ഒരുപാട് അകലെ ഇരുന്നു മറ്റൊരാൾ കൂടെ ആദിക്കായി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു...... ആദിയുടെ സ്വന്തം ആമി....... ആമിയുടെ കൈയിലെ ഫ്രെയിം ചെയ്ത നാലുപേരുടെ ഫോട്ടോയിൽ അവൾ വെറുതെ ഒന്നു നോക്കി....... ഇന്നും ആ നിമിഷം എല്ലാം കൺമുന്നിൽ തെളിയുന്നത് പോലെ...... എല്ലാം നഷ്ടമായ ആ ദിനം.... ________ "മോളെ ഇറങ്ങു......" ആരോ വിളിച്ചപ്പോൾ ആണ് ആദി കണ്ണുകൾ തുറന്നത്...... അത്രയും സമയം അവൾ മയക്കത്തിൽ ആയിരുന്നു...... ഒരുപാട് നാളുകൾക്ക് ശേഷമുള്ള ഒന്നുമറിയാതൊരു മയക്കം........ അത്ഭുതം തോന്നി ആ നിമിഷം അവൾക്ക്...... പിന്നെ എന്തോ ഓർത്തത് പോലെ അവളെ വിളിച്ച ആ അമ്മക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടു കാറിൽ നിന്നും ഇറങ്ങി....... ചുറ്റും കണ്ണുകൾ ചലിപ്പിച്ചില്ല ആ അമ്മയെ തന്നെ നോക്കി നടന്നു.....

ഒരിക്കൽ പോലും കഴുത്തിൽ താലി ചാർത്തിയവനെ അവൾ നോക്കിയില്ല......... ആ മുഖം ഇത് വരെ അവൾ ഒന്നു ശ്രദ്ധിച്ചിട്ടു തന്നെ ഉണ്ടായിരുന്നില്ല...... മറ്റൊരു അമ്മ നിലവിളക്ക് അവളുടെ കൈയിലേക്ക് വെച്ചു കൊടുത്തു................. പുഞ്ചിരിയോടെ കേറി വാ മോളെ എന്ന് പറഞ്ഞ ആ അമ്മയെ ഒരു നിമിഷം അവൾ നോക്കി നിന്നു പോയി...... തന്റെ അമ്മയെ പോലൊരു അമ്മ...... പക്ഷെ ഈ അമ്മയോട് ഞാൻ ഇന്ന് ചെയുന്നത് ചതി അല്ലെ...... അമ്മേന്റെ മോനെ തിരിച്ചു സ്നേഹിക്കാൻ എനിക്ക് ആവുമോ....... ഇല്ല....... എനിക്കാവില്ല...... അങ്ങനെ ഉള്ള എന്നെ എല്ലാവരും വെറുക്കില്ലേ....... ഇപ്പൊ പുഞ്ചിരി നിലനിൽക്കുന്ന ചുണ്ടുകൾ എല്ലാം തന്നെ ശപിക്കില്ലേ....... എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്...... പിന്നെയും പിന്നെയും ആദി തോറ്റു പോകുകയാണല്ലോ...... അമ്മ പറഞ്ഞ സ്ഥലത്തു ആദി നിലവിളക്ക് വെച്ചു......

ആദ്യമായ് അവൾ ചുറ്റും ഒന്നു നോക്കി....... ആരൊക്കെയോ അവളോട് ചിരിക്കുന്നുണ്ട്..... ആരെല്ലാമോ വന്നു വിശേഷം ചോദിക്കുന്നുണ്ട്...... എല്ലാം അപരിചിതർ...... പരിചതമായ ഒരു മുഖം പോലുമാവിടെ ഇല്ല....... എല്ലാർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു വെറുതെ അവർ ചോദിക്കുന്നതിനുള്ള ഉത്തരം പറഞ്ഞു അവിടെ നിന്നു...... പിന്നീട് ആരോ വന്നു കുറച്ചു ചടങ്ങുകൾ ബാക്കി ഉണ്ടെന്ന് പറഞ്ഞു...... പിന്നെയും ചടങ്ങുകളോ...... എല്ലാത്തിനും മൂകമായി ഒരു പാവയെ പോലെ നിന്നു കൊടുത്തു........ തലക്ക് വല്ലാത്തൊരു ഭാരം....... ചടങ്ങുകൾ എല്ലാം കഴിഞ്ഞു കുറച്ചു ആളുകൾ പോയി കഴിഞ്ഞിരുന്നു...... "ഏട്ടത്തി......" ആരോ അടുത്ത് വന്നു ഏട്ടത്തി എന്ന് വിളിച്ചപ്പോൾ ആണ് അത്രയും സമയം നിലത്തേക്ക് നോക്കി ഇരുന്ന ആദി പിന്നെയും ചുറ്റും ഒന്നു നോക്കിയത്............ "ഹൈ ഏട്ടത്തി......" ആദി അവരെ മനസിലാവാതെ അവരെ തന്നെ നോക്കി ഇരുന്നു..... "ഓഹ് സോറി..... ഞങ്ങളെ ഇത് വരെ കണ്ടിട്ട് ഇല്ലല്ലോ അല്ലെ..... ഞാൻ കീർത്തി,ഇത് കാശി " "അതെ ഇങ്ങനെ പറഞ്ഞാൽ ഏട്ടത്തിക്ക് എങനെ മനസിലാക്കുക..........."

"ഓഹ് അത് ശരി ആണല്ലോ..... ഇതേ ഇത് കാശി ഞാൻ കീർത്തി......" "എടി തീപ്പെട്ടി കൊള്ളി നിനക്ക് ബുദ്ധി ഇല്ലാത്തത് ആണോ അതോ ബുദ്ധി ഇല്ലാതെ പോലെ അഭിനയിക്കുന്നത് ആണോ......" "നീ പോടാ...... സോറി ഏട്ടത്തി..... ഏട്ടത്തിയെ കണ്ട സന്തോഷത്തിൽ ഫുൾ ബ്ലാങ്ക് ആയി പോയി..... ഞങ്ങൾ രണ്ടാളും ശിവേട്ടന്റെ അനിയത്തിയും അനിയനും ആ...... ഇവിടെ ഇല്ലായിരുന്നു ഇപ്പൊ ആ എത്തിയെ......." ആദി രണ്ടാൾക്കും ഒന്നു ചിരിച്ചു കൊടുത്തു...... "ഏട്ടത്തി ആകെ ബോർ അടിച്ചു ഇരിക്കുവാണല്ലേ.... അയ്യോ സോറി ഞാൻ ഇപ്പൊ എന്താ വിളിക്കാ..... ഏട്ടത്തി എന്ന് വിളിക്കാൻ ഏട്ടത്തിക്ക് എന്റെ അത്രയും വയസ്സ് ഇല്ല...... മ്മ് ആകെ കൺഫ്യൂഷൻ ആയല്ലോ...." "ആദി എന്ന് വിളിച്ചോ..,...." അത് പറഞ്ഞത് ആദി തന്നെയായിരുന്നു....... കാശിയും കീർത്തിയും ആദിക്ക് രണ്ടു സൈഡിലുമായി ഇരുന്നു.... "അത് സെറ്റ് ആദി..... പിന്നെ ഇല്ലേ ആദി ഇതേ ഈ സാധനത്തിനെ അധികം അടുത്ത് അടുപ്പിക്കണ്ടാട്ടോ....." "പോടാ " "പോടാ എന്നോ ഞാൻ നിന്റെ ഏട്ടനാ........." "ഓഹ് വലിയ കാര്യം ആയി പോയി............."

"ഡി ഡി....." "ഒന്നു പോടെയ്..... പിന്നെ ഏട്ടത്തി ഇതേ ഈ കൊരങ്ങാൻ പറയുന്നത് ഒന്നും കേൾക്കണ്ട...... പിന്നെ ഏട്ടത്തിക്ക് നല്ല പോലെ ബോർ അടിച്ചു അല്ലെ..... ഇനി ബോർ അടിക്കാതെ ഇരിക്കാൻ ഞങ്ങൾ ഉണ്ട് കേട്ടോ ഇവിടെ......" "അതെ..... പിന്നെ ആദി എന്നെ കണ്ണ എന്ന് വിളിച്ച മതിട്ടോ...... ഇതേ ഇവളെ അച്ചു എന്നും ......" വളരെ കുറച്ചു സമയം കൊണ്ടു തന്നെ അവർ രണ്ടാളും ആദിയെ കൈയിൽ എടുത്തു....... അത്രയും സമയം ഒറ്റപ്പെട്ടത് പോലെ ഇരുന്ന ആദിക്ക് ശരിക്കും ആശ്വാസം ആയിരുന്നു അവർ രണ്ടാളും........ അപരിജ്വതം നിറഞ്ഞ ആ അന്തരീഷത്തിൽ അവൾക്ക് അവർ രണ്ടാളും ഒരുപാട് ആശ്വാസമായി................ അതിന്റെ ഇടക്കും ഒരുപാട് ആളുകൾ പരിചയപ്പെടാൻ വന്നു..... വരുന്നവരെ കൊണ്ടൊക്കെ രഹസ്യമായി കമന്റ്‌ അടിക്കൽ ആയിരുന്നു അച്ചുന്റെയും കണ്ണന്റെയും പരുപാടി....... എന്തോ അവരുടെ കൂടെ കൂടിയ ആ കുറച്ചു നിമിഷങ്ങൾ കൊണ്ടു തന്നെ അവരിൽ ഒരാളായി മാറിയത് പോലെ.......തോന്നി ആദിക്ക് "ഹലോ ഇയാളെ ഞങ്ങൾക്കും കുറച്ചു സമയം വിട്ടു തരാവോ......" പരിജയപെടാൻ വന്ന ആരോ കണ്ണനെ നോക്കി ചോദിച്ചപ്പോൾ രണ്ടാളും ആദിയെ ചേർത്ത് പിടിച്ചു വിട്ടു തരില്ല എന്ന് പറഞ്ഞു....... ഇതൊക്കെ ആദി ഒരു പുഞ്ചിരിയോടെ ആസ്വാധിച്ചിരുന്നു.......

ഉള്ളിലെ വേദന എല്ലാം മറന്നു അല്പം നേരത്തേക്ക് അവരിൽ ഒതുങ്ങി പോയി അവൾ.............. ഇടക്ക് എപ്പോളോ അച്ചുന്റെ നാവിൽ നിന്നും ഗായു എന്നൊരു പേര് വീണിരുന്നു....... ആ നാമം അവരുടെ മുഖത്തു സങ്കടം നിറക്കുന്നത് അവളും ശ്രദ്ധിച്ചിരുന്നു....... ആരാ ഗായു എന്നൊരു ചോദ്യം ആദിയുടെ മനസ്സിൽ അവശേഷിച്ചു............ അറിയാതെ തന്നെ ആ ചോദ്യം അവളുടെ നാവിൽ നിന്നും പുറത്തേക്ക് വന്നു....... അത്രയും സമയം സംസാരിച്ചു കൊണ്ടിരുന്ന അച്ചുവും കണ്ണനും പെട്ടന്ന് തന്നെ നിശബ്ദരായി..... ചോദിച്ചത് തെറ്റായി പോയോ എന്ന് ആദിക്ക് തോന്നി...... അവരുടെ കണ്ണ് നിറയുന്നത് അവൾക്ക് എന്തോ പോലെ ആയി..... പരിചയപെട്ടിട്ട് ഇത്തിരി നേരമേ ആയിട്ടുള്ളൂ എങ്കിലും ആ നിമിഷങ്ങൾ കൊണ്ടു തന്നെ അവർ രണ്ടാളും അവളെ ആരൊക്കെയോ ആയി മാറിയിരുന്നു...... "സോറി....." താൻ ചെയ്തത് തെറ്റായി പോയോ എന്ന് കരുതി ആദി അവരോടു സോറി പറഞ്ഞു....... അവർ രണ്ടാളും കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ കൈ കൊണ്ടു തുടച്ചു മാറ്റി പിന്നെയും ആദിയോട് ചേർന്ന് തന്നെ ഇരുന്നു.........

"ഗായു......." കണ്ണൻ ആയിരുന്നു തുടക്കം കുറിച്ചത്....... "ഗായത്രി ചേച്ചി ഞങ്ങളെ എല്ലാം ഗായു ചേച്ചി...... എല്ലാം അറിയിരുന്നു ഇവിടെ ഉള്ള എല്ലാവർക്കും ഗായു ചേച്ചി..... " അച്ചു അത് പറഞ്ഞതിന് ശേഷം കണ്ണനെ ഒന്നു നോക്കി..... "ശിവേട്ടന്റെ ജീവൻ ആയിരുന്നു ഞങ്ങളെ ഗായു ചേച്ചി....... ഞങ്ങളെ അമ്മയുടെ ഏട്ടന്റെ മകൾ..... ശിവേട്ടന്റെ മുറപ്പെണ്ണ്...... കുഞ്ഞു നാൾ മുതലേ അവർക്ക് രണ്ടാൾക്കും പരസ്പരം ഇഷ്ട്ടം ആയിരുന്നു...... അവരുടെ ഇഷ്ട്ടം വീട്ടുകാർക്കും ഒരു എതിർപ്പ് പോലുമില്ലായിരുന്നു...... അത് കൊണ്ടു തന്നെ അവർ മത്സരിച്ചു പ്രണയിച്ചു...... ആർക്കും അസൂയ തോന്നുന്ന വിധം....... പക്ഷെ നാലു വർഷങ്ങൾക്ക് മുൻപ്............." അത്രയും പറഞ്ഞു കണ്ണൻ നിർത്തി............ അവർ ഗായുനെ കുറിച്ച് പറയുമ്പോൾ എല്ലാം അവളുടെ മനസ്സിൽ ഓടി എത്തിയത് അവന്റെ മുഖം ആയിരുന്നു....... എന്നോ മനസ്സിൽ പ്രാണനായി മാറിയ അവന്റെ മുഖം.............. അവനെ ഓർക്കുമ്പോൾ നിറഞ്ഞു വന്ന കണ്ണുനീർ പോലും അവന്റെ ഗന്ധം ഉള്ളത് ആയിരുന്നു............ ആ കണ്ണുനീർ അവൾ അവരിൽ നിന്നും മറച്ചു പിടിച്ചു...... അവരെ കേൾക്കാൻ നല്ലൊരു കേൾവിക്കാരിയായി അവർക്കൊപ്പം തന്നെ ഇരുന്നു........ ഗായുനെ കുറിച്ച് പറയുമ്പോൾ എല്ലാം അവർ വച്ചാലരയിരുന്നു.......

അവരുടെ ഓരോ വക്കിൽ നിന്നും ഗായു എന്നാ നാമം ആദിയുടെ മനസിലും സ്ഥാനം നേടുകയായിരുന്നു...... അവൾക്ക് തന്റെ കഴുത്തിൽ താലി ചാർത്തിയവന്നോടുള്ള പ്രണയം പറയുമ്പോൾ എല്ലാം അറിയാതെ എങ്കിലും ഉള്ളം തുടിച്ചിരുന്നു...... അതിന്റെ അർത്ഥം ഗ്രഹിക്കാൻ അവൾക്ക് ആയില്ല...... എങ്കിലും അവൾ അവരുടെ ഓരോ വാക്കിനും കാതോർത്തു......... ഗായുവിനെയും ശിവയെയും പറയുമ്പോളും അവളുടെ മനസ്സിൽ ഗായുന്റെ സ്ഥാനത്തു അവളുടെ മുഖം തെളിഞ്ഞു വരുന്നു...... ശിവയുടെ സ്ഥാനത്തു അവളുടെ പ്രണയത്തിന്റെയും........ ഉള്ളിൽ എവിടെയോ നീറുന്നു...... കണ്ണിൽ അവന്റെ ഓർമ്മകൾ തെളിയുന്നു..... അഗ്നി എറിഞ്ഞു കൊണ്ടിരിക്കുന്നു...... നഷ്ട്ട സ്വപ്‌നങ്ങൾ എല്ലാം മുന്നിൽ വന്നു കളിയാക്കുന്നു...... തന്റെ തകർന്ന മനസ് അവനോട് പരാതി പറയുന്നു...... അവന്റെ പുഞ്ചിരി തുകുന്ന ആ മുഖം ആദിയുടെ മനസിനെ മറ്റേതോ ലോകത്തിലെക്ക് എന്നത് പോലെ കൊണ്ടു എത്തിക്കുന്നു....... കണ്ണുകൾ ഇറുക്കെ അടച്ചു അവൾ പിന്നെയും കണ്ണന്റെ വാക്കുകൾക്ക് ആയി കാതോർത്തു......

"ഇപ്പൊ ഗായു എവിടെയാ....." ഉള്ളിന്റെ ഉള്ളിൽ നിന്നും ആണ് ആ ചോദ്യം പൊട്ടിപുറപ്പെട്ടത്........ അവരുടെ കണ്ണുകൾ വീണ്ടും കലങ്ങി......... രണ്ടു പേരും ആദിയുടെ കൈയിൽ മുറുകെ പിടിച്ചു....... "നാലു...... നാലു വർഷങ്ങൾക്ക് മുൻപ് ഞങ്ങളെ ഗായു ചേച്ചി...... ഞങ്ങളിൽ നിന്നൊക്കെ ദുരെക്ക് പോയി...... ഒരിക്കലും മടങ്ങി വരതൊരു യാത്ര.............." അത്രമാത്രമേ അവർ പറഞ്ഞുള്ളു കൂടുതൽ ഒന്നും ചോദിക്കാൻ അവൾക്കും തോന്നിയില്ല...... വെറുതെ അവരുടെ മനസിനെ പിന്നെയും പിന്നെയും കുത്തി നോവിക്കണ്ട എന്ന് അവൾക്ക് തോന്നി....... "ആദി...... നിന്നെ കാണുമ്പോൾ എവിടെയൊക്കെയോ ഞങ്ങളെ ഗായു ചേച്ചിടെ സാമ്യം തോന്നുവാ...... ഇതേ ഇത് പോലെ നീല കണ്ണുകൾ ആ ഞങ്ങളെ ചേച്ചിക്കും........." ഏതോ ലോകത്ത് എന്നത് പോലെ കണ്ണൻ അത് പറഞ്ഞപ്പോളും എന്തിനെന്ന് അറിയാതെ ആദിയുടെ ഉള്ളവും തുടിച്ചിരുന്നു........

കുറച്ചു സമയം അവിടെ ആകെ മൗനം താളം കെട്ടി നിന്നു....... പിന്നെ അവരുടെ വിഷമം മാറ്റാൻ എന്നത് പോലെ ആദി തന്നെ അവരോടു ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു....... പതിയെ പതിയെ അവരും അവൾക്കൊപ്പം കൂടി....... ഇതൊക്കെ കണ്ടു അല്പം മാറി നിന്നു മറ്റൊരു അച്ഛനും കണ്ണുനീർ പോയിക്കുന്നുണ്ടായിരുന്നു....... ആദിയെ കാണുന്ന ഓരോ തവണയും അദ്ദേഹത്തിന്റെ മനസ്സിൽ സ്വന്തം മകളുടെ ഓർമ്മകൾ ഓടി എത്തുന്നു........ ആദിയുടെ കണ്ണുകൾ തന്നെ നോക്കി അദ്ദേഹം ഇത്തിരി നേരം നിന്നു...... ഉള്ളിൽ എവിടെയോ നാലു വർഷങ്ങൾക്ക് മുന്നിൽ ഒരു ഹോസ്പിറ്റലിൽ ഓപ്പറേഷൻ തിയേറ്ററിൽ വെച്ചു അടഞ്ഞു കിടന്ന രണ്ടു കണ്ണുകൾ അവസാനമായി നോക്കി അയാൾ സൈൻ ചെയ്തു കൊടുത്ത ആ പേപ്പറും അതിന്റെ തൊട്ടടുത്തായി തന്നെ ബോധമില്ലാതെ കിടന്ന മറ്റൊരു പെൺകുട്ടിന്റെയും രൂപം അദ്ദേഹത്തിന്റെ ഓർമകളിലേക്ക് ഓടി എത്തി....... ഓർമ്മകളെ ശാസിച്ചു നിർത്തി കൊണ്ടു അയാൾ പുറത്തേക്ക് നടന്നു...... അപ്പോളും ആ അച്ഛന്റെ മനസ് നിറയുന്നുണ്ടായിരുന്നു............ തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story