ആദികൈലാസ് : ഭാഗം 4

Aathikailas

രചന: നേത്ര

 "മോളെ....." അമ്മ അടുത്ത് വന്നിരുന്നു അവരെ വിളിച്ചപ്പോൾ ആണ് അവർ മുന്നാളും സംസാരം എല്ലാം നിർത്തിയത്..... "ഹാ ആദി ഇതേ ഇത് ഞങ്ങളെ അമ്മകുട്ടി ഞങ്ങളെ രാധു....." "ഒന്നു പോടാ ചെക്കാ..... മോളെ ഇങ്ങനെ ഇരുന്നാൽ മതിയോ ഈ ഡ്രസ്സ്‌ എല്ലാം ഒന്നു ചേഞ്ച്‌ ചെയ്തു വാ..... അച്ചു നീ ആദി മോളെ കൂട്ടി പോയി ഡ്രസ്സ്‌ എല്ലാം മാറ്റിട്ട് വാ......" "അഹ് അമ്മേ..... വാ ഏട്ടത്തി....." "മതശ്രീ....." "എന്താടാ ചെക്കാ......" "സ്റ്റിൽ ഐ ലവ് യു അമ്മ......" "ഈ ചെക്കനെ..... പോടാ...." കണ്ണന്റെ ചെവിയിൽ ഒന്നു പിടിച്ചു കൊണ്ടു അമ്മ അകത്തേക്ക് നടന്നു........... ആദി അച്ചുന്റെ കൂടെ മുകളിലെ റൂമിലേക്ക് ചെന്നു...... "ഇതേ ഇതാണ് ഇനി മുതൽ ചേച്ചിന്റെ റൂം..... അതായത് ശിവേട്ടന്റെ റൂം....." അപ്പോളാണ് ആദി ആ മുറി ആകെ ഒന്നു നോക്കിയത്..... നല്ല ക്ലീൻ ആയി അടുക്കി വെച്ചിരിക്കുന്ന ബുക്സ് അതാണ് ആദ്യം തന്നെ അവൾ കണ്ടത്......... എല്ലാം നല്ല വൃത്തിയായി അറേഞ്ച് ചെയ്തിരിക്കുന്നു....... ചുമരിൽ അവന്റെ കുറച്ചു ഫോട്ടോസ്..... കുട്ടത്തിൽ അച്ചുന്റെയും കണ്ണന്റെയും കൂടെ ഉള്ളതും ഉണ്ട്.......

പിന്നെ ഒരു ഫാമിലി ഫോട്ടോയും...... ചുറ്റും എല്ലാം ഒന്നു നോക്കി നിൽകുമ്പോളേക്കും അച്ചു ആദിക്ക് ഇടാൻ ഉള്ള ഡ്രസ്സ്‌ എടുത്തു വന്നിരുന്നു....... അത് അവൾ ആദിയുടെ കൈയിൽ വെച്ചു കൊടുത്തു....... "അയ്യോ ഏട്ടത്തി ഞാൻ മറന്നു......" അവളുടെ കൈയിൽ കൊടുത്ത ഡ്രസ്സ്‌ വാങ്ങി വെച്ചു ആദിയെ അച്ചു അവിടെ ഒരു ചെയറിൽ പിടിച്ചു ഇരുത്തി..... ശേഷം അവളെ തലയിൽ ഉള്ള മുല്ലപ്പു പതിയെ അഴിക്കാൻ തുടങ്ങി...... ഒരു വിധം എല്ലാം അഴിച്ചെടുത്തു...... മുല്ലപ്പൂവും ആഭരണവും എല്ലാം അഴിച്ചു വെച്ചതിനു ശേഷം ആദി ഫ്രഷ് ആവാൻ വേണ്ടി ബാത്‌റൂമിൽ കേറി...... കേറുന്നതിന് മുൻപ് അവൾ അച്ചുനെ ഒന്നു തിരിഞ്ഞു നോക്കി....... "അച്ചു....." "എന്താ ഏട്ടത്തി...." "ഞാൻ വരുന്നത് വരെ ഇവിടെ ഇരിക്കാവോ......" "അതിനെന്താ.... ഏട്ടത്തി പതുക്കെ ഇറങ്ങിയാൽ മതി ഞാൻ ഇവിടെ ഉണ്ടാകും....." ആദി അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു ഫ്രഷ് ആവാൻ കേറി................. കുറച്ചു സമയത്തിന് ശേഷം അവൾ പുറത്തു ഇറങ്ങിയപ്പോൾ അച്ചു അവിടെ ഇല്ലായിരുന്നു......

പക്ഷെ അച്ചുന്റെ ഫോൺ അവിടെ ഉണ്ടായിരുന്നു..... ആരെങ്കിലും വിളിച്ചപ്പോൾ പോയതാകും എന്ന് കരുതി ആദി തലയിൽ കെട്ടിയ ടവൽ അഴിച്ചു ഒന്നു മുടിയിലെ വെള്ളം എല്ലാം ഉണക്കി എടുത്തു....... ഒരു വൈറ്റ് ആൻഡ് ബ്ലു ചുരിദാർ ആയിരുന്നു അവളുടെ വേഷം..... മുടി എല്ലാം ഉണക്കി എടുത്തതിനു ശേഷം ടവൽ അവൾ ബാത്‌റൂമിൽ തന്നെ ഇട്ടു...... റൂമിൽ വന്നു മിററിൽ ഒന്നു നോക്കി..... അതിൽ തെളിഞ്ഞു നിൽക്കുന്ന അവളുടെ പ്രതിബിബം കാണുമ്പോൾ അവൾക്ക് മാറ്റാരെയോ പോലെ തോന്നി ........ കഴുത്തിലെ താലിയും നെറ്റിയിലെ മഞ്ഞു തുടങ്ങിയാ സിന്ദൂരവും അവളെ മറ്റാരോ ആക്കി മാറ്റിയത് പോലെ........ അവിടെ ഇരുന്ന കുങ്കുമചെപ്പിൽ നിന്നും ഒരു നുള്ളു സിന്ദൂരം എടുത്തു അവൾ സീമന്ത രേഖയിൽ തൊട്ടു....... കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു........ ആ പ്രതിബിബം അവൾ എത്ര നേരമെന്ന് ഇല്ലാതെ നോക്കി നിന്നു.............. പെട്ടന്ന് ഡോർ തുറക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് അവൾ തിരിഞ്ഞു നോക്കിയത്....... കൈലാസ്...... കൈലാസ് വിശ്വനാഥ്..........

ഇപ്പൊ എന്റെ താലിയുടെ അവകാശി..... എന്റെ ഭർത്താവ്...... ഇവരുടെ എല്ലാം ശിവ........... ആ മുഖത്തേക്ക് ആദ്യമായി ഒന്നു നോക്കി നിന്നു പോയി...... ശിവയും അവളെ നോക്കിയിരുന്നു...... അവന്റെ ഉള്ളം ഒന്നു തുടിച്ചു എന്തിനോ വേണ്ടി........ എന്തോ ഓർത്തത് പോലെ രണ്ടാളും നോട്ടം പിൻവലിച്ചു....... ശിവ പെട്ടന്ന് തന്നെ ടവൽ എടുത്തു ഫ്രഷ് ആവാൻ കേറി...... അപ്പോളേക്കും അച്ചു അങ്ങോട്ട്‌ വന്നിരുന്നു...... "ഹാ ഏട്ടത്തി സോറിട്ടോ പെട്ടന്ന് അമ്മ വിളിച്ചു അതാ..... ഏട്ടത്തി റെഡി ആയോ...." "അത് സാരമില്ല ഡാ..... ഹാ റെഡിയായി......" "എങ്കിൽ വാ..... നമ്മൾക്ക് തായേ പോകാം...... അവിടെ ആരൊക്കെയോ ഏട്ടത്തിയെ കാണണം എന്ന് പറഞ്ഞു വെയിറ്റ് ചെയ്യുന്നുണ്ട്....." "ആഹ്ഹ് ഡാ......" അവർ തയെക്ക് നടന്നു...... അവിടെ അവളെ പരിചയപ്പെടാൻ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ടായിരുന്നു...... എല്ലാരേയും അച്ചുവും കണ്ണനും ചേർന്നു അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു....... അവർ രണ്ടാളും മുഴുവൻ സമയവും അവളെ ഇടവും വലവും ഉണ്ടായിരുന്നു........

അത് ഒരു തരത്തിൽ ആദിക്ക് ഒരു ആശ്വാസം ആയി തോന്നി....... കുറച്ചു സമയത്തിന് ശേഷം ആദിയെ റിസെപ്ഷനു വേണ്ടി റെഡി ആക്കി............ എല്ലാത്തിനും അവൾ ഒരു പുഞ്ചിരിയോടെ നിന്നു കൊടുത്തു....... എല്ലാ ഫങ്ക്ഷനും കഴിയുമ്പോളേക്കും ലേറ്റ് ആയിരുന്നു..... എല്ലാരും നല്ലത് പോലെ ഷീണിച്ചു...... ആദിയുടെ കണ്ണുകളിലും ആ ഷീണം വ്യകതമായി ഉണ്ടായിരുന്നു........ അത് കൊണ്ടാകാം...... പിന്നെയും അവളെ ഒരു പാവയായി മാറ്റാതെ ഒരു സിമ്പിൾ ചുരിദാർ തന്നെ അവൾക്ക് ഇടാൻ നൽകി അമ്മ അവൾക്ക് കൈയിൽ ആയി ഒരു ഗ്ലാസ്‌ പാലു കൊടുത്തു വിട്ടു..... എല്ലാവരെയും പോലെ ആദിക്ക് പേടി ഒന്നും തോന്നിയില്ല...... അവൾ റൂമിലേക്ക് നടന്നു....... ശിവ ബെഡിൽ തന്നെ ഇരുന്നിട്ട് ഉണ്ടായിരുന്നു..... അവൾ ശിവക്ക് നേരെ പാലു നീട്ടി...... മറ്റെങ്ങോ നോക്കി കൊണ്ടു അവൻ പാലു വാങ്ങി അവിടെ വെച്ചു........ "ആദി....." ആദ്യമായി ശിവയുടെ നാവിൽ നിന്നും ആദി എന്ന് വിളി കേട്ടത് കൊണ്ടാകാം അവൾ ഒരു അത്ഭുതത്തോടെ അവനെ നോക്കി......... "ആദിത്യ......

ഞാൻ ആദി എന്ന് വിളിക്കുന്നതിൽ കുഴപ്പം ഇല്ലല്ലോ....." അവളുടെ നോട്ടത്തിന്റ അർത്ഥം മനസിലാക്കിയത് പോലെ അവൻ ചോദിച്ചു..... ആദി ഇല്ല എന്ന് തലയാട്ടി....... "മ്മ്..... എനിക്ക് ആദിയോട് കുറച്ചു സംസാരിക്കാൻ ഉണ്ട്....." "ഗായുനെ കുറിച്ച് ആണോ........" അവൻ പറയാൻ പോകുന്നത് എന്താ എന്ന് ഊഹിച്ചത് പോലെ അവൾ ചോദിച്ചു...... അവൻ പറയാൻ പോയത് അവൾ ഇങ്ങോട്ട് പറഞ്ഞത് കൊണ്ടാകാം അവൻ ഒന്നു ഞെട്ടി............... "അച്ചുവും കണ്ണനും പറഞ്ഞത് ആണോ......" "മ്മ്......" "എനിക്കും ഒരു കാര്യം പറയാൻ ഉണ്ട്........." "അറിയാം...... നിനക്ക് ഒരാളെ ഇഷ്ട്ടം ആയിരുന്നു എന്ന് ഏട്ടൻ പറഞ്ഞിട്ടുണ്ട്........" ആദിക്ക് അത് കേട്ടപ്പോൾ ഒന്നും തന്നെ തോന്നിയില്ല..... അവൾക്കും മുൻപേ തോന്നിയിരുന്നു ഏട്ടൻ എല്ലാം തുറന്നു പറഞ്ഞിട്ടുണ്ട് എന്ന്....... "തന്റെ പ്രണയതെ കുറിച്ച് എല്ലാം തന്റെ ഏട്ടൻ പറഞ്ഞിരുന്നു..... ഇങ്ങനെ അഴമായി പ്രണയിച്ച നിങ്ങൾ രണ്ടാളും എന്തിനാ പിരിഞ്ഞത് എന്ന് മാത്രം ഏട്ടൻ പറഞ്ഞില്ല........" പിരിഞ്ഞതോ...... ഞങ്ങളോ .... അങ്ങനെ പിരിയാൻ ആകുമോ ഞങ്ങൾക്ക് ഇല്ല..... ഒരിക്കലും ഇല്ല..... ഇരു ഹൃദയവും ഒന്നായി മാറിയത് അല്ലെ എന്നോ...... പിന്നെ എങനെ ഞങ്ങൾക്ക് പിരിയാൻ ആകും...... ആദി സ്വയം തന്നെ ചോദിച്ചു കൊണ്ടിരുന്നു.......

"ആദി....." ശിവ അവളെ വീണ്ടും വിളിച്ചു..... "സോറി തനിക് പറയാൻ ഇഷ്ട്ടമല്ല എങ്കിൽ വേണ്ട....." "ശിവ...... ഞാൻ അങ്ങനെ വിളിച്ചോട്ടെ........" "മ്മ്......" "ശിവ ചോദിച്ചില്ലേ ഞങ്ങൾ എന്തിനാ പിരിഞ്ഞത് എന്ന്...... ഞങ്ങൾ പിരിഞ്ഞത് അല്ല ശിവ പിരിച്ചതാണ്.........." "ആരു......" "ഈശ്വരൻ തന്നെ....." "എന്താ....." "ഹി ഈസ്‌ നോ മോർ " ആ വാക്കുകൾ വന്നു പതിഞ്ഞത് ശിവയുടെ നെഞ്ചിൽ ആണ്........ ആദിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു......... ഒരു നിമിഷം അത് ചോദിക്കണ്ടായിരുന്നു എന്ന് ശിവക്ക് തോന്നി...... അവനെക്കാൾ ഏറെ ആർക്കാണ് അവളെ ആ അവസ്ഥ മനസിലാക്കാൻ ആവുക...... പ്രാണനായി സ്നേഹിച്ചവളെ ഒരൊറ്റ നിമിഷം കൊണ്ടു തന്നിൽ നിന്നും അടർത്തിയതാണ് ഈശ്വരൻ...... ഒരിക്കലും തിരിച്ചു തരാൻ കഴിയാത്ത വിധം അവളെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോയിരിക്കുന്നു...... അതെ അവസ്ഥ തന്നെയാണ് ഇന്ന് ഞാൻ താലി കെട്ടിയവൾക്കും...... "സോറി ആദി....." "Its ഓക്കേ..... എല്ലാം കഴിഞ്ഞിട്ട് ഇപ്പൊ നാലു വർഷം ആയി........ വിട്ടു പോയി എന്ന് തോന്നിയിട്ടില്ല......

പക്ഷെ ആ തിരിച്ചറിവ് വരുമ്പോൾ എല്ലാം ഭ്രാന്തിയെ പോലെ അലറി കരയരുണ്ട്......" "എനിക്ക് മനസിലാകും ആദി..... ഞാനും സെയിം സിറ്റുവേഷൻ ഫേസ് ചെയിതിട്ടുണ്ട് ...... നാലു വർഷം മുൻപ് ഒരു ആക്‌സിഡന്റ് വഴിയാണ് എന്റെ ഗായു......." ആക്‌സിഡന്റ് എന്ന് കേട്ടപ്പോൾ അറിയാതെ എങ്കിലും ആദിയുടെ ഉള്ളിൽ ഒരു സംശയം ഉടലെടുത്തു....... "ശിവ...... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ......." "മ്മ്......" "എങനെ ആയിരുന്നു ആ ആക്‌സിഡന്റ്...... എവിടെ വെച്ചായിരുന്നു....... എന്തോ എന്റെ ഉള്ളിൽ ചില സംശയങ്ങൾ തനിക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ പറയാവോ...." "മ്മ്...... അത് ഒരു കാർ ആക്‌സിഡന്റ് ആയിരുന്നു....... വലിയ വാർത്തയായ ഒരു സംഭവം ഒരു സ്കൂൾ ബസ് സിഗ്നൽ തെറ്റി വന്നു കാറിന്റെ പിന്നിൽ ഇടിച്ചത......." അത് കൂടെ കേട്ടതും ആദി ഞെട്ടി...... അവൾ ഇരുന്ന ഇടത്തു നിന്നും എഴുനേറ്റു.......

. "ആ ആക്‌സിഡന്റ്..... ആ ആക്‌സിഡന്റ് തന്നെയാ എന്റെ പ്രണയം...... എന്റെ ഏട്ടൻ രണ്ടാളെയും എന്നിൽ നിന്നും ........" ശ്വാസം വിലങ്ങിയിരുന്നു..... ശബ്ദം ഇടറീയിരിയിരുന്നു....... ഉള്ളിൽ ആരോ കത്തി കൊണ്ടു കുത്തി വരയുന്നത് പോലെ തോന്നി അവൾക്ക്..... ശിവയുടെയും അവസ്ഥ മറിച്ചു ആയിരുന്നില്ല...... രണ്ടാൾക്കും പരസ്പരം ആശ്വാസിപ്പിക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല...... ഒരേ അവസ്ഥ...... ഒരേ ദുഃഖം........ വിധി ചേർത്ത് വെച്ചത് പോലെ ആ രണ്ടു പേരും ഒന്നായിരിക്കുന്നു...... ആകാശത്തിന്റെ ഏതോ കോണിൽ തെളിഞ്ഞു നിന്ന രണ്ടു നക്ഷത്രങ്ങൾ ഒന്നു മിന്നിയത് പോലെ...... "ആദി..... നീ ആരവ് വേണുഗോപാൽന്റെ......" "മ്മ്....... അതെ ഫേമസ് സിങ്ങർ ആരവ് വേണുഗോപാൽ എന്നാ Av ന്റെ എല്ലാം എല്ലാമായിരുന്ന ആദിത്യ മാധവ്........ ആരവ് സിംഗിംഗ് ഫീൽഡിലേക്ക് കൈ പിടിച്ചു കൊണ്ടു വന്നവൾ......" രണ്ടുപേരുടെയും ഉള്ളം ഒരുപോലെ വിറച്ചു..... ആദിയുടെ കണ്ണുകളിൽ അവന്റെ രൂപം തെളിഞ്ഞു...... അവളുടെ എല്ലാം എല്ലാം ആയിരുന്ന അവളുടെ അപ്പുവേട്ടന്റെ..... എല്ലാവരുടെയും ആരവ് വേണുഗോപാൽ....... അവളുടെ മാത്രം പ്രാണൻ...... പ്രണയം............... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story