ആദികൈലാസ് : ഭാഗം 5

Aathikailas

രചന: നേത്ര

രണ്ടുപേരുടെയും ഉള്ളം ഒരുപോലെ വിറച്ചു..... ആദിയുടെ കണ്ണുകളിൽ അവന്റെ രൂപം തെളിഞ്ഞു...... അവളുടെ എല്ലാം എല്ലാം ആയിരുന്ന അവളുടെ അപ്പുവേട്ടന്റെ..... എല്ലാവരുടെയും ആരവ് വേണുഗോപാൽ....... അവളുടെ മാത്രം പ്രാണൻ...... പ്രണയം...... *നിന്റെ കണ്ണുകളിലൂടെയാണ് പെണ്ണെ എന്നിലെ പ്രണയം യാത്ര ആരംഭിച്ചത്........* ആരവിന്റെ വാക്കുകൾ ആദിയുടെ കാതുകളിൽ അലയടിച്ചു...... പ്രണയത്തോടെ തന്റെ കണ്ണുകളിലേക്ക് നോക്കി അന്ന് തന്റെ പ്രണയം ആദിയെ അറിയിച്ച അവളുടെ അപ്പുവേട്ടന്റെ മുഖം വേദനയോടെ അവൾ ഓർത്തു....... അത്രയും നാൾ മൗനമായി പ്രണയിച്ചവർ അന്ന് വലിയ വേദിയെ സാക്ഷി നിർത്തി പ്രണയം പറഞ്ഞതും എല്ലാം അവളുടെ കണ്മുന്നിൽ തെളിഞ്ഞു കൊണ്ടിരുന്നു......... ശിവയുടെ ഉള്ളിലും ഒരു വലിയ നീറ്റലായി ഓർമ്മകൾ ചേക്കേറി...... ആരവിന്റെയ് വലിയ ഫാൻ ആയിരുന്നു ഗായു...... അവളെയും കൂട്ടി അവന്റെ ഷോ കാണാൻ പോയതും ഗായുനെ അവിടെ നിർത്തി ഒരു കാൾ അറ്റൻഡ് ചെയ്യാൻ മാറി നിന്നതും തിരികെ വന്നപ്പോൾ ഒരുപാട് സന്തോഷത്തോടെ ആരവ് അവന്റെ പ്രണയം അവന്റെ സഖിയോടായി പറഞ്ഞതും എല്ലാം പറഞ്ഞു തന്റെ കൈയിൽ തുങ്ങി നടന്ന ഗായു അവന്റെ കണ്മുന്നിൽ ഇപ്പോളും തെളിഞ്ഞു കൊണ്ടിരിക്കുന്നു......

അവളുടെ ഓർമകളാൽ അവന്റെ നെഞ്ച് നീറി....... കണ്ണുകളിൽ ചുവപ്പ് പടർന്നു...... രണ്ടുപേരും പരസ്പരം ഒന്നു മിണ്ടാൻ ആവാതെ മൗനമായി കരഞ്ഞു...... പെട്ടന്ന് ആദിയുടെ കുഞ്ഞു തേങ്ങലിന്റെ ശബ്ദം പുറത്തേക്ക് അലയടിച്ചു..... അത് വരെ നിശബ്ദനായി കരഞ്ഞു കൊണ്ടിരുന്ന ശിവ ഞെട്ടി..... കണ്ണുകൾ ദൃതിപ്പെട്ടു തുടച്ചു കൊണ്ടവൻ ആദിയെ നോക്കി....... ആദിയുടെ അവസ്ഥ കൺകെ അവന്റെ ഉള്ളം എന്തിനെന്ന് ഇല്ലാതെ തുടിച്ചു.............. ആദി........ അവന്റെ കൈയിലേക്ക് അവൾ ഒരു വാടിയ പൂവ് പോലെ തളർന്നു വീണു.......... ശിവ ഒരു നിമിഷം നിശ്ചലമായി...... അവന്റെ തൊണ്ട ഇടറി...... അവളെ ഒരുപാട് തട്ടി വിളിച്ചു..... ചെറിയ തേങ്ങലുകൾ അല്ലാതെ അവൾ കണ്ണുകൾ തുറന്നില്ല...... ആ ശരീരത്തിൽ ആകെ തണുപ്പ് പടരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു...... എന്തു ചെയ്യുമെന്ന് അറിയാതെ അവന്റെ കൈകളും കാലുകളും തളർന്നു...........

........ തന്റെ കൈയിൽ ബോധമില്ലാതെ കിടക്കുന്ന ആദിയെ അവൻ നിർവികരമായി നോക്കി..... എന്തോ ഓർത്തത് പോലെ അവൻ പിന്നെയും പിന്നെയും അവളെ തട്ടി വിളിച്ചു...... ജഗ്ഗിൽ നിന്നും ഇത്തിരി വെള്ളം കൈകളിൽ ആക്കി അവളുടെ മുഖത്തേക്ക് പതിയെ തെളിച്ചു..... അയസപ്പെട്ടു കണ്ണുകൾ തുറക്കുന്ന അവളെ കണ്ടപ്പോൾ ഒരു നിമിഷം അവനു ആശ്വാസവും വേദനയും തോന്നി.......... ശ ശി.... വാ..... എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു അവൾ...... അവളെ അവൻ തടഞ്ഞു...... ചുണ്ടിൽ വിരലുകൾ വെച്ചു വേണ്ട എന്ന് പറഞ്ഞു........ ആ പെണ്ണിന്റ മിഴികൾ അപ്പോളും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..................

. വേദന അപ്പോളും പ്രാണൻ പോകുന്ന വേദന..... അത് ശിവയോളം അറിയാൻ മറ്റാർക്കും സാധിച്ചെന്ന് വരില്ല...... ഒരുവനെ ഇത്രയും ഭ്രാന്തമായി പ്രണയിച്ചവൾ............. അവന്റെ ഇല്ലായ്മയിൽ ആ പെണ്ണ് തളരുന്നു............. ചതിയുടെ ഈ കാലത്ത് ആർകെങ്കിലും ആരെയെങ്കിലും ഇത്രയും ഭ്രാന്തമായി പ്രണയിക്കാൻ ആവുമോ....... മരണം....... മരണം നൽകുന്ന വേദന.......... എങനെ സഹിക്കാൻ ആവും....... വർഷങ്ങൾ തണ്ടിയാലും ആ വേദന കുറയില്ലലോ......മറക്കാൻ ആവില്ലലോ........ കൂടെ ഉണ്ടായിരുന്ന ഒരാൾ പെട്ടന്ന് മഞ്ഞു പോകുമ്പോൾ അത്രപെട്ടെന്ന് ഒരാൾക്ക് എല്ലാം മറക്കാൻ ആവുമോ......... മറന്നാലും അത് വെറും അഭിനയം ആയി പോകില്ലേ........ ഇവിടെ ആദിക്ക് നഷ്ട്ടം ഒന്നല്ല...... രണ്ടാണ്....... പ്രാണനെ പോലെ സ്നേഹിച്ച അവളുടെ പ്രണയം....... അവളെ രാജകുമാരിയെ പോലെ തോളിൽ ഏറ്റി നടന്ന അവളുടെ സ്വന്തം സഹോദരൻ....... നികത്താൻ ആവില്ല ആർക്കും ആ നഷ്ട്ടം....... ആശ്വസിപ്പിക്കാൻ ആവില്ല......... പരാജയപെട്ടു പോകും ആ കണ്ണുനീരിന് മുന്നിൽ.........

അവളെ അവൻ ബെഡിലേക്ക് കിടത്തി...... കൈയിൽ വേദ് ഏല്പിച്ച ഉറക്ക ഗുളിക അവൻ ഒന്നു നോക്കി........... അതിൽ നിന്നും ഒന്നു പൊട്ടിച്ചെടുത്തു..... അവൻ തന്നെയായിരുന്നു അവൾക്ക് അത് നൽകിയത്....... ആ കണ്ണുകൾ അത്ഭുതത്തോടെ അവനെ നോക്കിയില്ല....... ജീവനില്ലായിരുന്നു ആ കണ്ണുകൾക്ക് പോലും ആ നിമിഷം............. മറ്റൊന്നും ഓർക്കാതെ അവൻ തന്നെ അവൾക് ആ മരുന്നു നൽകി...... ശേഷം അവളെ ബെഡിൽ കിടത്തി പുതച്ചു കൊടുത്തു........ ആ കണ്ണുകൾ പതിയെ അടഞ്ഞു വരുന്നുണ്ടായിരുന്നു....... എങ്കിലും ആ ചുണ്ടുകൾ എന്തോ വിതുമ്പുന്നുണ്ടായിരുന്നു..... വിറക്കുന്നുണ്ടായിരുന്നു......... ശിവ എത്ര നേരമെന്ന് ഇല്ലാതെ അവളെ നോക്കി ഇരുന്നു പോയി....... ആ കണ്ണുകൾ ഉറക്കത്ത കൂട്ടു പിടിക്കുന്നത് ആശ്വാസത്തോടെ അവൻ അറിഞ്ഞു...... അവൻ പുറത്തു ബാൽക്കണിയിലേക്ക് നടന്നു..... നല്ല നിലാവുണ്ട്....... ആകാശത്തു തെളിഞ്ഞു നിൽക്കുന്ന നക്ഷത്രത്തെ അവൻ കൊതിയോടെ നോക്കി....... അത് വരെ ശാന്തമായിരുന്ന അവന്റെ കണ്ണുകൾ നിറഞ്ഞു........ ഗായു....

... തെളിഞ്ഞു നിന്ന ആ കുഞ്ഞു തരക്കത്തെ നോക്കി അവൻ വേദനയോടെ വിളിച്ചു..... ആ നക്ഷത്രം ഒന്നു തിളങ്ങിയിരുന്നുവോ.... ഉണ്ടാകാം....... അങ്ങനെ വിശ്വസിക്കാൻ ആണ് അവനും ഇഷ്ട്ടം....... നിലത്തേക്ക് അവൻ ഇരുന്നു..... കണ്ണുകൾ അപ്പോളും ആ നക്ഷത്രത്തിൽ തന്നെയായിരുന്നു...... അവന്റെ ഓർമകളിൽ ആ മുഖം തെളിഞ്ഞു..... എന്നോ തന്റെ പ്രാണൻ ആയി മാറിയവളുടെ...... ഗായത്രി....... അവന്റെ ഗായു..... അവളുടെ പ്രണയവും ഭ്രാന്തമായിരുന്നു........ നിഷ്കളങ്കമായിരുന്നു...... നിസ്വാർതമായിരുന്നു..... ഒരു പരാതിയും പരിഭവവും ഇല്ലാതെ ശിവയെ പ്രണയിച്ചവൾ..... അവന്റെ ദേഷ്യത്തെ പോലും പ്രണയമാക്കി മാറ്റിയവൾ............... അവന്റെ തിരക്കുകളിൽ അവനെ കുറ്റപ്പെടുത്താതെ എന്നും അവന്റെ കൂടെ തന്നെ ഒതുങ്ങി നിന്നവൾ................... ഒരുപാട് ഇഷ്ട്ടമായിരുന്നു ആ പെണ്ണിന് ശിവയുടെ കൈകളിൽ ഒതുങ്ങി നിൽക്കാൻ.......

ഒരു പൂച്ച കുഞ്ഞിനെ പോലെ........ ഒരു മിന്നായം പോലെ ചില ദൃശ്യങ്ങൾ അവന്റെ കണ്ണുകളിൽ തെളിഞ്ഞു................ "ഹേയ് ബ്രോ നിങ്ങൾ എവിടെയാ....... ഇതേ രണ്ടാളും വേഗം ഇങ്ങു വന്നേ............. ഇവിടെ എല്ലാരും കേക്ക് കട്ട്‌ ചെയ്യാൻ കാത്തു നിൽക്കുകയ............ പിറന്നാൾകാരൻ ഇങ്ങനെ നടന്നാൽ എങനെ ശരി ആകും......." "ഓഹ് എന്റെ കണ്ണ..... ഞങ്ങൾ ഇതേ എത്തി...... നീ എന്തോ ലീസ്റ്റ് തന്നെ കൊടുത്തു വീട്ടിട്ടുണ്ടല്ലോ അവളെ കൈയിൽ അതൊക്കെ വാങ്ങി കൂട്ടുന്നതിന്റ തിരക്കിൽ ആ അവൾ........... ഇതേ ഒരു പതിനഞ്ചു മിനുട്ട് അതിനുള്ളിൽ അവിടെ എത്തിക്കോളാം ......" "അഹ് ഓക്കേ ഓക്കേ...... അല്ലെങ്കിൽ വേണ്ട.... ഗായുനു സ്പീഡ് പേടി ആ........... പതുക്കെ വന്നാൽ മതി.............." "ഡാ ചെക്കാ നീ വെച്ചേ വെച്ചേ...... രണ്ടിനെയും കൊണ്ടു......" "പോടാ ചൂടൻ ബ്രോ..... ഞാൻ വെക്കുവാ......" "മ്മ് മ്മ്......." കണ്ണന്റെ ഫോൺ കട്ട്‌ ആയതും ശിവ ഗായുനെ നോക്കി....... അവിടെ ഷോപ്പിൽ നിന്നും ഇളിച്ചു കൊണ്ടു വരുന്നുണ്ട്..... അവളുടെ ഇളി കണ്ടപ്പോൾ തന്നെ അത് വരെ ഗൗരവം നിഴലിച്ച മുഖം പതിയെ അയഞ്ഞു.......

"പോകാം....." കാറിൽ കേറി ഇരുന്നു കൊണ്ടു ഗായു അവനോട് ചോദിച്ചു..... "അതെ മാഡം എന്താണ് രണ്ടാളെയും ഉദ്ദേശം....." "എന്തു ഉദ്ദേശം....." "മോളെ മതി മതി..... കണ്ണന്റെ കൂടെ കൂടി എന്തോ പ്ലാൻ ചെയുന്നുണ്ട് രണ്ടും...... രണ്ടാളെയും വാല് നാട്ടിൽ ഇല്ലാത്തത് കൊണ്ടു എല്ലാം ഒറ്റക്ക് ഏറ്റെടുത്തു അല്ലെ മോളെ......" "ബ്ലാ..... ഒന്നു പോയെ ശിവ..... എനിക്കെ സംസാരിക്കാൻ സമയം ഇല്ല..... വിട്ടോ വിട്ടോ വേഗം വണ്ടി വീട്ടിലേക്ക് വിട്ടോ..........." "ഓഹ് ആയിക്കോട്ടെ..... ലോക ഉടായിപ്പ്ന്റെ കൂടെ കുടിട്ട് നീയും ഇത്തിരി ഉടായിപ്പ് ആകുന്നുണ്ടോ എന്നൊരു സംശയം......." "ശിവ......, " "ഇല്ലേ.... നമ്മൾ ഒന്നും പറഞ്ഞില്ലേ.............." ശിവ ചിരിച്ചു കൊണ്ടു വണ്ടി എടുത്തു.........കുറച്ചു മുന്നോട്ട് എത്തിയപ്പോൾ ആണ് ശിവയുടെ ഫോൺ റിങ് ചെയ്തത്...... *മധു കാളിങ് * സ്‌ക്രീനിൽ തെളിഞ്ഞു വന്ന പേര് കണ്ടപ്പോൾ ശിവ ഗായുനെ നോക്കി............ അവളുടെയും ശ്രദ്ധ ഫോണിൽ ആയിരുന്നു........ സംശയത്തോടെ ആ കാൾ അറ്റൻഡ് ചെയ്തു കാർ സൈഡ് ആക്കി....... പെട്ടന്ന് ആയിരുന്നു ഒരു സ്കൂൾ ബസ് ചീറി പാഞ്ഞു വന്നത്.....

.. ഒരു നിയന്ത്രണവും ഇല്ലാതെ കുട്ടികളെയും കൊണ്ടു ആ ബസ് മുന്നോട്ടേക്ക് പാഞ്ഞു വരുന്നു........ഒറ്റനോട്ടത്തിൽ ശിവ അതിൽ ഉള്ള കുഞ്ഞുങ്ങളെ കണ്ടു...... ആ ബസ് നേരെ നിയന്ത്രണങ്ങൾ ഇല്ലാതെ അവിടെ നിർത്തി ഇട്ട ടാങ്കർ ലോറി ലക്ഷ്യം വെച്ചു നീങ്ങി കൊണ്ടിരിക്കുകയായിരുന്നു........ ഒരു നിമിഷം ശ്വാസം പോലും എടുക്കാൻ മറന്നു.......മറ്റൊന്നും ആലോചിക്കാതെ ശിവ കാർ മുന്നോട്ട് എടുത്തു....... വരാൻ പോകുന്നത് എന്താ എന്ന് ആ നിമിഷം അവൻ ഓർത്തില്ല..... അവന്റെ കണ്ണുകളിൽ ആ കുഞ്ഞുങ്ങൾ മാത്രമായിരുന്നു........ കൈയിലെ ഫോൺ നിലത്തേക്ക് വീണിരുന്നു....... ഗായു സംഭവം അറിയാതെ എന്തൊക്കെയോ ചോദിക്കുന്നുണ്ട്...... അവന്റെ ഉള്ളിൽ അവിടെ നടക്കാൻ പോകുന്ന ആ അപകടം തടയണം എന്ന് മാത്രമായിരുന്നു.......... കാർ ആ ബസിന് കുറുകെ നിർത്തിയാൽ ഒരുപക്ഷെ അവിടെ നടക്കാൻ പോകുന്ന അപകടത്തിന്റെ വ്യാപ്തി എങ്കിലും കുറക്കാൻ ആയെങ്കിലോ അത്രയേ അവൻ ആലോചിച്ചുള്ളൂ............................ ഗായുനോട്‌ അവൻ കാറിൽ നിന്നും ഇറങ്ങാൻ പറഞ്ഞിരുന്നു......

എന്നാൽ എന്തോ പെട്ടന്ന് മനസിലായത് പോലെ അവളുടെ കണ്ണുകളിലും ആകാംഷ നിറഞ്ഞിരുന്നു........ ആ കണ്ണുകൾ അവനെ നോക്കിയിരുന്നു........അവൾ ഇല്ല എന്ന് പറഞ്ഞു ശിവയുടെ കൈയിൽ മുറുകെ പിടിച്ചു...... മറ്റൊരു വഴി ഇല്ലാത്തത് കൊണ്ടു അവൻ കാർ മുന്നോട്ട് തന്നെ എടുത്തു...... അവരെ പോലെ തന്നെ മറ്റൊരു കാറും മുന്നോട്ട് വന്നിരുന്നു...... രണ്ടു കാറുകളും ആ ടാങ്കർ ലോറിക്ക് കുറുകെ നിർത്തി........ ആ ബസ് അപ്പോളും ചീറി പാഞ്ഞു വന്നു...... അവരെ തൊട്ടു മുന്നിൽ എത്തിയതും ആ ഡ്രൈവർ ബ്രേക്ക്‌ പിടിച്ചു....... ആശ്വാസത്തോടെ ശിവ ഒന്നു നീട്ടി ശ്വാസം വലിച്ചു....... രണ്ടു കാറുകളും ഒരുപോലെ പിന്നോട്ട് എടുത്തു........ പക്ഷെ.......... അതെ പോലെ ചീറി പാഞ്ഞു വന്ന മറ്റൊരു സ്കൂൾ ബസ്.......... കുട്ടികളെ കൊണ്ടു ടൂറിന് വന്ന ടുറിസ്റ് ബസ് തന്നെയായിരുന്നു അതും...... പെട്ടന്ന് ആയിരുന്നു പിന്നോട്ട് എടുക്കാൻ നിന്ന ശിവയുടെ കാറിൽ വന്നിടിച്ചത്....... മറ്റേ കാർ പുറം തിരിഞ്ഞു ആയിരുന്നു ഉള്ളത്....... ബസ് വന്നു ഇടിച്ചതും നിയന്ത്രണം വിട്ടു ശിവയുടെ കാർ മുന്നിൽ ഉള്ള കാറിൽ ഇടിച്ചു കേറി........

മുന്നിൽ ഉള്ള കാർ നിയന്ത്രണം വിട്ടു അവിടെ ഉള്ള മരത്തിൽ ചെന്നു ഇടിച്ചു.......... എല്ലാം പെട്ടന്നായിരുന്നു ഒന്നു പ്രതികരിക്കാൻ പോലുമായില്ല.................അവിടെ കുഞ്ഞുങ്ങളുടെ കരച്ചിലിന്റെ ശബ്ദം മാത്രം മുഴങ്ങി കേട്ടു........ചുറ്റും ഇരുട്ട് വ്യാപിക്കുന്നതിനു മുൻപ് ശിവ കണ്ടു........ കാറിൽ നിന്നും ഗായു പുറത്തേക്ക് തെറിച്ചു വീണത്.......... പക്ഷെ അവിടെ നിന്നും ഒന്നു അനങ്ങാൻ പോലുമാവാതെ...... അവന്റെ ബോധം ആ നിമിഷം തന്നെ മറഞ്ഞിരുന്നു................ ഒരു മിന്നൽ കണക്കെ ആ ദൃശ്യങ്ങൾ അവന്റെ കണ്ണിൽ തെളിഞ്ഞു...... അത് വരെ ശാന്തമായിരുന്ന അവന്റെ ഹൃദയം പതിൻ മടങ്ങു വേഗതയിൽ മിടിക്കാൻ തുടങ്ങി...... കണ്ണുകൾ മുഴുവൻ ചുവപ്പ് പടർന്നു.......... സൂചി വെക്കുമ്പോൾ പോലും അലറി കരയുന്നവൾ ആണ്..... ആ പെണ്ണ് എത്ര വേദന സഹിച്ചിട്ടുണ്ടാകും..........

ആ കണ്ണിൽ അവസാനം തെളിഞ്ഞു കണ്ടത് നിസ്സഹായതയായിരുന്നു.............. എന്തോ പറയാൻ ശ്രമിച്ചിരുന്നു.................. ശിവയുടെ നിയന്ത്രണം മുഴുവൻ നഷ്ട്ടമായി ഓർമ്മകളുടെ വേലിയിൽ അവൻ കുരുങ്ങി....... ഹൃദയം നിലച്ചു പോകുന്നത് പോലെ തോന്നി....... നാലു വർഷം പിന്നിട്ടാലും മറക്കാൻ ആവില്ല എനിക്ക് നിന്നെ..... എന്റെ കണ്മുന്നിൽ വെച്ചല്ലേ....... അവസാനമായി നീ കൊതിച്ചിട്ടുണ്ടാക്കില്ലേ ഗായു നിന്റെ ശിവ നിന്നെ രക്ഷിക്കും എന്ന്................... ഇല്ല പറ്റിയില്ല....... കൈ തലയിൽ കൊരുത്തു വലിച്ചു.............. അലറി കരയാൻ തുടങ്ങിയാ അവൻ എന്തോ ഓർത്തു പെട്ടന്ന് ശാന്തനായി....... അവന്റെ കാലുകൾ റൂം ലക്ഷ്യം വെച്ചു നടന്നു........... അവിടെ ശാന്തമായി ഉറങ്ങുന്ന ആദിയെ കണ്ടപ്പോൾ അറിയാതെ ആ മനസും ഒന്നു ശാന്തമായി................. തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story