ആദികൈലാസ് : ഭാഗം 6

Aathikailas

രചന: നേത്ര

 പിറ്റേന്ന് ഉണർന്നപ്പോൾ ആദി കാണുന്നത് നിലത്തു ഇരുന്നു ഉറങ്ങുന്ന ശിവയെ ആണ്...... അത് കണ്ടപ്പോൾ അവൾക്ക് എന്തോ കുറ്റബോധം തോന്നി........ ഇന്നലെ നടന്നത് എല്ലാം അവളുടെ കണ്ണിൽ മിഞ്ഞി മറഞ്ഞു....... മനഃപൂർവം ഒരുമിപ്പിച്ചതാണോ വിധി ഞങ്ങളെ...... അറിയില്ല..... ഒന്നുമറിയില്ല....... എന്തിനാ വീണ്ടും വീണ്ടും എന്നെ പരീക്ഷിക്കുന്നത്..... ചത്തു ജീവിച്ചത് അല്ലെ...... ജീവനുണ്ടെന്നേ ഉള്ളു ആത്മാവ് എന്നോ ഈ ശരീരം വിട്ടു വേർപെട്ട് പോയിരിക്കുന്നു........ ശിവക്ക് എന്നെയോ എനിക്ക് ശിവയെയോ സ്നേഹിക്കാൻ ആവുമോ........ ഇല്ല ആവില്ല..... മനസ്സിൽ പ്രണയത്തിനു ഒരു രൂപമേ ഉള്ളു.................. പക്ഷെ......... കണ്ണിൽ നിന്നും പൊടിഞ്ഞു വന്ന കണ്ണുനീർ അവൾ വാശിയോടെ തുടച്ചു......... അവളോട് തന്നെയുള്ള വാശി........ ടവലും ഡ്രെസ്സും എടുത്തു ഫ്രഷ് ആവാൻ കേറി....... പെട്ടന്ന് തന്നെ ഫ്രഷയി......

പുറത്തു ഇറങ്ങിയപ്പോൾ ശിവ അവിടെ ഇല്ലായിരുന്നു....... ബാൽക്കണിയിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്..... അവിടെ ആകും..... വിളിക്കണോ.............വേണ്ട..... ആദി മുഖത്തു ഒരു കുഞ്ഞു പുഞ്ചിരി വിടർത്തി പുറത്തേക്ക് ഇറങ്ങി..... മറ്റുള്ളവരെ ബോധിപ്പിക്കാൻ ഒരു പുഞ്ചിരി...... അവരെങ്കിലും സന്തോഷിക്കട്ടെ...... കിച്ചണിലിലേക്ക് നടക്കുമ്പോൾ തന്നെ കണ്ടു അച്ചുനോട്‌ അടി കൂടുന്ന കണ്ണനെ.......... അവരെ കണ്ടപ്പോൾ എന്തോ ഒരു വാത്സല്യം തോന്നി....... ഉള്ളിൽ എവിടെയോ ഏട്ടന്റെ മുഖം തെളിഞ്ഞു വരുന്നു...... ഇങ്ങനെയായിരുന്നു ഞങ്ങളും..................... രണ്ടാളെയും കുഞ്ഞു അനിയത്തി ആണെങ്കിലും എനിക്ക് എന്നും ഒരിഷ്ട്ടം കൂടുതൽ എന്റെ നവി ഏട്ടനോട് ആയിരുന്നു...... എന്നും വഴക്ക് ആണെങ്കിലും ആ മുഖം ഒന്നു വടിയാൽ എനിക്ക് സഹിക്കില്ല.... അത് പോലെ തന്നെയായിരുന്നു ഏട്ടനും...... എന്തിനും ഏതിനും എന്റെ കൂടെ ഉണ്ടായിരുന്നു.........

. അപ്പുവേട്ടനോടുള്ള ഇഷ്ട്ടം ആദ്യം തുറന്നു പറഞ്ഞതും ഏട്ടനോടായിരുന്നു....... ആദ്യം എന്നെ കളിയാക്കി എങ്കിലും പിന്നീട് ഞങ്ങളുടെ മൗന പ്രണയത്തിൻ കൂടെ തന്നെ ഉണ്ടായിരുന്നു ഏട്ടൻ............... അപ്പു ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട്.... ആമിയുടെയും എന്റെയും തല്ലു കൊള്ളി ഏട്ടൻ....... എല്ലാം ഓർക്കുമ്പോൾ ചങ്ക് പിടയുന്നു.......... മുഖത്തെ പുഞ്ചിരി മാഴുന്നു...... ഇല്ല എനിക്ക് ആവുന്നില്ല..... തോറ്റു പോകുവാ....... കൊണ്ടു പോയിക്കൂടെ എന്നെയും നിങ്ങളെ കൂടെ........ ഇവിടെ ഞാൻ എങനെ....... ""വയ്യെടി നിന്നെ ഇങ്ങനെ കാണാൻ എനിക്ക് വയ്യ...... ഞാൻ പോകുവാ..... ഇനി ഒരു തിരിച്ചു വരവ് ഉണ്ടോ എന്ന് അറിയില്ല......"" ഒരു അഗ്നിനാളം പോലെയാണ് ആമിയുടെ വാക്കുകൾ എന്റെ കാതിൽ വന്നു അലയടിച്ചത്....... ആമി....... മരണത്തെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം ആ മുഖം ഞാൻ പോലുമറിയാതെ എന്റെ കണ്ണുകളിൽ തെളിയും...... അതെ ഓർമിപ്പിക്കുകയാണ് അവൾക്ക് വേണ്ടിയാണ് ഈ ആദിയുടെ ജീവിതം പോലുമെന്ന്...... ഞാൻ അല്ലാതെ അവൾക്ക് മറ്റാരും ഇല്ല എന്ന്............

അകലെ എവിടെ ആണെങ്കിലും നീ എന്റെ കൂടെ തന്നെ ഉണ്ട് ആമി..... എനിക്കറിയാം നീ വരുമെന്ന്...... നിനക്ക് വേണ്ടി മാത്രമാണ് ഞാൻ കാത്തിരിക്കുന്നത്........ "അല്ല ഏട്ടത്തി എഴുന്നേറ്റോ......" അച്ചുന്റെ വാക്കുകൾ ആണ് ചിന്തകളിൽ നിന്നും ആദിയെ പുറത്തു കൊണ്ടു വന്നത്...... അവൾ അവർക്ക് രണ്ടാൾക്കും ഒരു കുഞ്ഞു ചിരി സമ്മാനിച്ചു...... അച്ചു ആദിയുടെ കൈയിൽ പിടിച്ചു കണ്ണന്റെ മുന്നിൽ കൊണ്ടു നിർത്തി............ കണ്ണനും ആദിയും ഇവൾ ഇത് എന്താ ചെയ്യാൻ പോകുന്നെ എന്ന് ആലോചിച്ചു നിൽകുവാ..... "ഡാ കണ്ണപ്പാ...... ഇതേ ഇനി എന്നെ തീപ്പെട്ടി കൊള്ളി എന്ന് വിളിച്ചാൽ ഉണ്ടല്ലോ......" "വിളിച്ചാൽ...." "ഞാൻ ഏട്ടത്തിയോട് പറഞ്ഞു ശിവേട്ടനോട് പറഞ്ഞു കൊടുക്കും................" ആദിന്റെ തോളിൽ കൈ ഇട്ടു കൊണ്ടാണ് അച്ചുന്റെ ഡയലോഗ്...... ആദിക്ക് ഒരു കുഞ്ഞു കുസൃതി തോന്നി........ ദേ ശിവ....... അയ്യോ ഏട്ടാ ഞങ്ങൾ ഒന്നും ചെയ്തില്ല........ അത് പറഞ്ഞു അച്ചു ആദിന്റെ പിന്നിൽ ഒളിഞ്ഞു...... കണ്ണൻ ആണെങ്കിൽ അച്ചുന്റെ ബാക്കിൽ പോയി നിന്നു..............

കുറച്ചു സമയം കഴിഞ്ഞിട്ടും ശിവയുടെ ശബ്ദം ഒന്നും കേൾക്കാതെ കൊണ്ടു രണ്ടാളും തല ഉയർത്തി നോക്കി........ ചിരി കടിച്ചു പിടിച്ചു നിൽക്കുന്ന ആദിയെ കണ്ടപ്പോൾ രണ്ടാൾക്കും ആദ്യം ഒന്നും മനസിലായില്ല...... അവർ ചുറ്റും ഒന്നു കാണോടിച്ചു....... ശിവ പോയിട്ട് ഒരു കോഴി കുഞ്ഞു പോലും അവിടെ ഇല്ല.......... "ഏട്ടത്തി ഞങ്ങളെ പറ്റിച്ചു അല്ലെ................" കാര്യം മനസിലായപ്പോൾ രണ്ടാളും നടുവിന് കൈ വെച്ചു ആദിയെ നോക്കി....... ആദി രണ്ടാൾക്കും ഒന്നു ഇളിച്ചു കാണിച്ചു കൊടുത്തു...... ഒരു നിമിഷം ആ ഒരു നിമിഷത്തേക്ക് എങ്കിലും അവൾ ആ പഴയ ആദി ആയിരുന്നു...... കുസൃതിയും കുറുമ്പും നിറഞ്ഞ ആ പഴയ ആദിത്യ...... അവളുടെ ചിരി അച്ചുവിലും കണ്ണനിലും പകർന്നു..... മുന്നാളും കൂടെ കുറച്ചു സമയം സംസാരിച്ചു അവിടെ നിന്നു............. പിന്നെ ആദിയെ വലിച്ചു രണ്ടാളും കിച്ചണിൽ നിന്നും ഇറങ്ങി..... അമ്മ അവിടെ ഇല്ലായിരുന്നു രാവിലെ തന്നെ അമ്പലത്തിൽ പോയതാ..... അച്ചുവും കണ്ണനും കൂടെ ആദിക്ക് വീട് മുഴുവൻ ചുറ്റി കാണിച്ചു..... എന്തോ അവരെ കൂടെ ഉള്ള ഇത്തിരി നിമിഷം ആ നിമിഷങ്ങളിൽ എങ്കിലും ആദി അവരിൽ ഒരാളായി മറുന്നു....

വേദനകളും സങ്കടവും എല്ലാം മറക്കുന്നു....... ഒരുപക്ഷെ അവളെ പഴയ ആദി ആക്കി മാറ്റാൻ അവർക്ക് സാധിച്ചേക്കാം................. ശിവയെക്കാൾ ഏറെ....... ഇടക്ക് ശിവയെ കാണുമ്പോൾ അവനു ഒരു പുഞ്ചിരി സമ്മാനിക്കുന്നത് അല്ലാതെ അവർ തമ്മിൽ ആ ദിനം ഒന്നും തന്നെ സംസാരിച്ചില്ല....... പക്ഷെ അവളുടെ ഇടവും വലവും ആയി അച്ചുവും കണ്ണനും ഉണ്ടായിരുന്നു................ മറ്റുള്ളവരുടെ ഭക്ഷയിൽ പറഞ്ഞാൽ ചെകുത്താനും കടലും..... എന്നാൽ ആദിക്ക് അവർ തീർത്തും ഒരു അനുഗ്രഹം ആയിരുന്നു........ ആരൊക്കെയോ ആയി മാറുന്നത് പോലെ...... ഓർമകളുടെ വേലിയേറ്റം നടക്കുന്ന നിമിഷങ്ങൾ ഒഴികെ ബാക്കി എല്ലാ സമയവും അവർ ഒരുമിച്ചു ആയിരുന്നു........ ഉച്ച കഴിഞ്ഞപ്പോൾ അച്ചു കണ്ണന്റെ കൂടെ പുറത്തു എവിടെയോ പോയി............ ആദിയെ ഒരുപാടു വിളിച്ചു എങ്കിലും അവൾ ഇല്ല എന്ന് പറഞ്ഞു സ്നേഹപുർവ്വം ആ ഷണം നിരസിച്ചു...........

അവൾ പിന്നെ റൂമിൽ തന്നെയായിരുന്നു....... ഇടക്ക് അമ്മയുടെ കൂടെ കുറച്ചു സമയം ഇരുന്നു പിന്നെ അമ്മക്ക് എന്തോ ഷീണം പോലെ തോന്നിയപ്പോൾ അമ്മയെ അവൾ നിർബന്ധിച്ചു കിടക്കാൻ വിട്ടു....... ശിവയും അവിടെ ഇല്ലായിരുന്നു.................... എന്തോ ആ അന്തരീഷം പെട്ടന്ന് ശുന്യമായത് പോലെ........ ആദിയുടെ ഉള്ളിലേക്ക് ഓർമ്മകൾ തരിച്ചു കേറുന്നത് പോലെ...... അറിയാതെ പോലും കണ്ണുകൾ നിറഞ്ഞു........ ആദ്യം തന്നെ ഓർമകളിൽ തെളിഞ്ഞു നിന്നത് ആമിയുടെ മുഖമാ........ എന്റെ അവസ്ഥ സഹിക്കാൻ ആവാതെ ആ അവൾ നാടുവിട്ടു പോയത്...... രണ്ടു വർഷം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു അവൾ..... ഒരു ഭ്രാന്തിയെ പോലെ നിലവിളിക്കുമ്പോൾ എന്റെ അരികിൽ തന്നെ ഇരുന്നു മൗനമായി കരഞ്ഞിട്ടുണ്ട് അവൾ...... എല്ലാം ഞാൻ അറിഞ്ഞിരുന്നു....... പക്ഷെ പ്രതികരിക്കാൻ ആയില്ല..... ആമിയെ സമാധാനിപ്പിക്കാൻ ആയില്ല..... അത്രയും ഭ്രാന്തമായ ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ........ ഉറക്കമില്ലാത്ത ഭക്ഷണം പോലുമില്ലാത്ത ദിനങ്ങൾ.......

അന്ന് ആമി അവസാനമായി പറഞ്ഞ വാക്കുകൾ ഓർമയിലേക്ക് ഓടി എത്തി........ അന്ന് എല്ലാം കേട്ടിരുന്നു എങ്കിലും പാതി ബോധത്തിൽ ആയതു കൊണ്ടു പ്രതികരിക്കാനോ മറുത്തു ഒന്നു പറയാനോ പോലും ആയില്ല........ "ആദി ഞാൻ.... ഞാൻ പോകുവാ...... നിന്നെ ഇനിയും ഇങ്ങനെ കണ്ടു നിൽക്കാൻ എനിക്കാവില്ലെടി...... നിന്റെ ഈ അവസ്ഥ എന്നെ വീണ്ടും വീണ്ടും കൊല്ലുകയാ........ ഏട്ടൻ ഇല്ലാത്ത ഈ നാട്ടിൽ ഈ വീട്ടിൽ ഇനി ആമി ഇല്ല............. ഇത്രയും നാൾ പിടിച്ചു നിന്നത് നിനക്ക് വേണ്ടിയായിരുന്നു............. പക്ഷെ നിന്നെ ഇനിയും ഇങ്ങനെ കണ്ടു നിന്നാൽ............... പറ്റില്ലെടി പറ്റില്ല എന്നെ കൊണ്ടു......... ഞാൻ വരും ഞാൻ വരും ആദി നിന്റെ കഴുത്തിൽ മറ്റൊരാൾ താലി ചാർത്തുന്നത് കാണാൻ നിന്റെ ആമി വരും........ നീ സമ്മതിക്കണം...... നീ എന്റെ പഴയ ആദി ആവണം..... ഏട്ടനും നിവി ഏട്ടനും അത് ആഗ്രഹിക്കുന്നുണ്ടാകും ആദി..... ഇപ്പൊ നിന്നെ ഇങ്ങനെ ഒറ്റക്ക് വിട്ടു പോകുന്നതിൽ അവർക്ക് എന്നോട് ദേഷ്യം ഉണ്ടാകും പറ്റാത്ത കൊണ്ട..... ഇനിയും പിടിച്ചു നിൽക്കാൻ എനിക്കാവില്ലെടി......."

ഇല്ല എന്നോ പോകണ്ട എന്നോ പറയാൻ ഉള്ളു കൊണ്ടു ആഗ്രഹിച്ച നിമിഷം..... അവളെ ചേർത്ത് പിടിച്ചു ഉള്ളു തുറന്നൊന്നു കരയാൻ കൊതിച്ച നിമിഷം....... പക്ഷെ ശരീരം പോലും അതിന് പ്രതീകരിച്ചില്ല...... നാവു പോലും ചലിച്ചില്ല....... മരവിച്ചൊരു അവസ്ഥ............. പാതി അടഞ്ഞ കണ്ണിൽ നിന്നും കണ്ണുനീർ മാത്രമേ പുറത്തു വന്നുള്ളൂ....... അതിന് ശേഷം ആമിയെ ഞാൻ കണ്ടിട്ടില്ല..... രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു........ ആ അപകടം എത്ര ആളുടെ ജീവിതമാണ് മാറ്റി മറിച്ചത് ചിരിക്കാൻ പോലും മറന്ന ചില ജീവിതങ്ങൾ ഇന്നും ബാക്കി ആണ്...... ഓർമകൾക്ക് തൽകാലത്തേക്കൊരു വിരാമം കുറിച്ചത് ഫോൺ റിങ് ചെയുന്ന ശബ്ദമാണ്......... ആദി ഞെട്ടി കൊണ്ടു ഒന്നു ചുറ്റും നോക്കി...... ആ കൺകോണിൽ കൂടെ ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി................ അവൾ ഒരു ലോകത്തായിരുന്നു..... പ്രിയപ്പെട്ടവരുമായുള്ള ഒരു മനോഹരമായ ലോകത്ത്........ അത് വെറും സ്വപ്നമാണെന്ന് തിരിച്ചറിവ് നേടിയപ്പോളാകാം ആ കണ്ണുനീർ പുറത്തേക്ക് വന്നത്........ ആ കണ്ണുനീർ തുടക്കാതെ അവൾ ആ ഫോൺ എടുത്തു ചെവിയോരം വെച്ചു............

"ഹലോ......." "ആ...... ആദി......." ആദിയുടെ ഉള്ളിൽ കൂടെ ഒരു മിന്നൽ പിണറപ്പ് കടന്നു പോയത് പോലെ............... ശരീരം ഒരു നിമിഷം നിശാലമായി നാവു വരളുന്നു...... ഹൃദയം പതിൻ മടങ്ങു വേഗത്തിൽ മിടിക്കുന്നു.......... "ആമി......." "ആദി...... നിനക്ക് എന്നെ എന്റെ ശബ്ദം കേട്ടപ്പോൾ......." "മതി ആമി നീ എന്താ പറഞ്ഞു വരുന്നത് എന്ന് അറിയാം...... ആ ശബ്ദം എത്ര അകലെ ആണെങ്കിലും എനിക്ക് മനസിലാകും...... " "അറിയാം ഡാ...... എന്നാലും....." "എവിടെ ആ നീ ഇപ്പൊ..... എന്താ ആമി എന്നെ കാണാൻ വരാതെ ഇപ്പോളും ദേഷ്യം ആണോ എന്നോട്......" "എനിക്കോ..... നിന്നോടോ..... നീ എന്തൊക്കെ ആ ആദി പറയുന്നേ............... നിന്റെ അവസ്ഥ കണ്ടു നിൽക്കാൻ അവതോണ്ടല്ലേ ഞാൻ......." "ഡാ........" "മതി മതി ഇനി കരയനാണ് പ്ലാൻ എങ്കിൽ...... എന്തായാലും ഹാപ്പി മാരീഡ് ലൈഫ് ആദി......" "ആമി......" "നീ ഇപ്പൊ എന്താ പറയാൻ പോകുന്നെ എനിക്ക് അറിയാം...... മറക്കാൻ പറ്റില്ല എന്ന് നിന്നെക്കാൾ ഏറെ എനിക്ക് അറിയാം..... പക്ഷെ ചിലതൊക്കെ മാറനെന്ന് നടിക്കണം ആദി...... അത് തന്നെ ആകും ഏട്ടനും നവി ഏട്ടനും എല്ലാം ആഗ്രഹിക്കുന്നത്......"

"ആമി...... നീ ഇപ്പൊ എവിടെ ആ......" വാക്കുകൾ ഇടറിയിരുന്നു..... ഓർമ്മകൾ കുരമ്പു പോലെ അവളുടെ ഉള്ളിൽ തറിച്ചു കേറുന്നത് പോലെ....... "ഞാൻ ബാംഗ്ലൂർ...... ഇവിടെ ഹോസ്പിറ്റലിൽ ഹൗസ്സർജൻ ചെയുവാ....... നിന്റെ കല്യാണത്തിന് വരണം എന്ന് കരുതിയാത പക്ഷെ ലീവ് കിട്ടിയില്ല ഡാ...... അല്ലെങ്കിൽ ഞാൻ ഉണ്ടാകുമായിരുന്നു..... മുൻനിരയിൽ തന്നെ......" "മ്മ്...... ഇനി എങ്കിലും മടങ്ങി വന്നൂടെ നിനക്ക്.......!" "വരണം...... വരും ഞാൻ കുറച്ചു കാര്യം കൂടെ ചെയ്തു തീർക്കാൻ ഉണ്ട് അത് കഴിഞ്ഞു ഞാൻ അവിടെ എത്തിയിരിക്കും....... പിന്നെ ആദി ഇത് നിന്റെ പുതിയ ജീവിതം ആണ് പഴയത് എല്ലാം ഓർത്തു ഇനിയും സ്വയം ഉരുകാതെ നീ ഈ ജീവിതം ജീവിച്ചു തന്നെ തീർക്കണം......" "എനിക്ക്..... എനിക്ക് അതിന് സാധികുവോ ആമി......" "സാധിക്കണം...... നീ ഇന്ന് ഒരാളുടെ ഭാര്യ ആണ് ഒരു വീട്ടിലെ മരുമകൾ ആണ് നിനക്ക് ഒരുപാട് ഉത്തരവാദിത്തം ഉണ്ട്....... അവരോടൊക്കെ ഒരു കടമ ഉണ്ട്..... എല്ലാത്തിൽ നിന്നും നീ ഇനിയും ഒഴിഞ്ഞു മാറിയാൽ ശരി ആവില്ല....... എല്ലാം നീ ഉൾക്കൊണ്ടേ പറ്റു......" "ആമി ഞാൻ എങനെയടാ.....എനിക്ക് മാത്രമല്ല ശിവ ശിവക്കും എന്നെ സ്നേഹിക്കാൻ ആവില്ല......" കാര്യങ്ങൾ എല്ലാം ആമിയോട് പറഞ്ഞു തീരുന്നത് വരെ അവൾ മൗനമായിരുന്നു........ എല്ലാം കേട്ടതിനു ശേഷം അവൾ എന്തോ ഉറച്ച തീരുമാനം എടുത്തിരുന്നു................. തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story