ആദികൈലാസ് : ഭാഗം 7

Aathikailas

രചന: നേത്ര

എല്ലാം കേട്ടതിനു ശേഷം എന്തോ ഉറച്ച തീരുമാനം ആമി എടുത്തു കഴിഞ്ഞിരുന്നു...... നാട്ടിൽ വന്നിട്ട് സംസാരിക്കാം എന്ന് മാത്രം പറഞ്ഞു ആമി കാൾ കട്ട്‌ ചെയ്യുമ്പോളും രണ്ടുപേരുടെയും മനസ്സിൽ ഒരുപോലെ ആ ഓർമ്മകൾ ഇരച്ചു എത്തിയിരുന്നു..... എല്ലാം നഷ്ടമായ ആ ദിനം........ ആദിയെ ഭ്രാന്തി ആകാൻ പാകത്തിൽ വിധി തീർത്തോരാ ദിനം....... ആദിത്യ...... എല്ലാവരുടെയും ആദി ആ വീട്ടിലെ കിലുക്കമ്പെട്ടി...... ഒരു നിമിഷം വാ അടച്ചു വെക്കില്ലായിരുന്നു...... എപ്പോളും സംസാരിച്ചു കൊണ്ടിരിക്കും........ ആദിയെ പോലെ തന്നെയായിരുന്നു ആമിയും...... അത് കൊണ്ടാകാം രണ്ടുപേരും അത്രയും ആത്മാർത്ഥ സുഹൃത്തുക്കൾ ആയത്........ ഒരേ വീട്ടിൽ കളിച്ചു വളർന്നു........ ആമിക്ക് അവളെ ഏട്ടൻ അല്ലാതെ മറ്റാരും ഇല്ലായിരുന്നു..... പക്ഷെ അങ്ങനെ അവൾ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല.... അതിന് സമ്മതിച്ചിട്ടില്ല അവിടെ ആരും..................... അവരിൽ ഒരാൾ തന്നെയായിരുന്നു അവർ ആ വീട്ടിൽ.......... അങ്ങനെ ഉള്ളപ്പോൾ എന്നാണ് ആരവ് അവളുടെ പ്രാണനായി മാറിയത്.................

പ്രണയമായി മാറിയത്........ എന്നാണെന്നു അറിയില്ല പക്ഷെ അറിഞ്ഞപ്പോളേക്കും പറിച്ചു മാറ്റാൻ ആവാത്ത വിധം അവൻ അവളിൽ വെറുറച്ചിരുന്നു...... അവനും അവളെ ഇഷ്ട്ടമാണെന്ന് ആ കണ്ണുകളിലൂടെ അറിഞ്ഞതാണ് അവൾ...... തുറന്നു പറയാതെ മൗനമായി മിഴികളിലൂടെ പ്രണയിച്ചു....... എല്ലാം ആമിക്കും നവിക്കും അറിയാം ആയിരുന്നു..... രണ്ടുപേരും രണ്ടാളോടും എല്ലാം പറഞ്ഞിരുന്നു...... പരസ്പരം ഇഷ്ട്ടം ആണെന്ന് അറിഞ്ഞിട്ടും തുറന്നു പറയാതെ മൗനമായ ആ പ്രണയത്തെ അവർ വെറുതെ കളിയാക്കിയിരുന്നു...... രണ്ടാൾക്കും ഭ്രാന്ത് ആണെന്ന് പറഞ്ഞിരുന്നു....... അതെ ഭ്രാന്തയിരുന്നു..... അവൻ അവളിലും അവൾ അവനിലും ആ ഭ്രാന്തായി നിറഞ്ഞു തന്നെ നിന്നിരുന്നു.......... ഹൃദയത്തിൽ തുളച്ചു കേറുന്ന ശക്തി ഉണ്ടായിരുന്നു ആ മൗന പ്രണയത്തിനു......... അഞ്ചു വർഷം ഒരു വാക്ക് പോലും പറയാതെ അത്രയും ഭ്രാന്തമായി അവർ പ്രണയിച്ചു തീർക്കുമ്പോൾ ചുറ്റും കണ്ടു നിൽക്കുന്നവർക്ക് എല്ലാം അത്ഭുതമായിരുന്നു...... ചില കണ്ണുകളിൽ അസൂയ തെളിഞ്ഞിരുന്നു.......

ആരവ്...... ആദിയുടെ അപ്പു ഏട്ടൻ............. ആദിയും ആമിയും അല്ലാതെ മറ്റാരും അവനെ അങ്ങനെ വിളിച്ചിരുന്നില്ല...... അതിന് അവരെക്കൾ എന്തിനു പറയുന്നു അവൻ അവർക്ക് അല്ലാതെ മറ്റാർക്കും അതിനുള്ള അവകാശം കൊടുത്തില്ല..... നിവിക്ക് അവൻ ആരു ആയിരുന്നു............ അവന്റെ ഉറ്റ ചങ്ങാതി..... അവന്റെ കളിക്കൂട്ടുകാരൻ....... എവിടെ പോയാലും അവർ എന്നും ഒരുമിച്ചു ആയിരുന്നു............ ആരവ് ഇല്ലാതെ നവി എങ്ങോട്ടും പോയിട്ടില്ല...... തിരിച്ചും അങ്ങനെ ആയിരുന്നു....... നവി ഇല്ലാതെ ആരവും ശുന്യമായിരുന്നു........ സൗഹൃദം പ്രണയം തീരാ നഷ്ട്ടമാണ് ആ ദുരന്തദിനം അവർക്ക് സമ്മാനിച്ചത്............. പ്രണയം തുറന്നു പറഞ്ഞു മത്സരിച്ചു പ്രണയിക്കാൻ തുടങ്ങിട്ട് ഒരു വർഷം തികയുന്ന ആ ദിനം ആ ദിനം തന്നെ തന്റെ പ്രണയം പ്രാണൻ എല്ലാം നഷ്ടമാകുന്ന വേദന ആലോചിച്ചു നോക്കിക്കേ...... നിർവജിക്കാൻ ആവില്ല ആർക്കും ആ വേദനയുടെ അളവ്....... തോറ്റു പോകും ആ കണ്ണുനീരിന് മുന്നിൽ എത്ര കഠിന ഹൃദയവും........ അന്ന് മറ്റൊരു പ്രത്യേകത കൂടെ ഉണ്ടായിരുന്നു നവിയുടെയും ആരാവിന്റെയും പിറന്നാൾ.....

ഉറ്റ സുഹൃത്തുക്കൾ ഭൂമിയിലേക്ക് പിറന്നു വീണതും ഒരേ നാൾ തന്നെയായിരുന്നു....... വളരെ സന്തോഷത്തോടെയാണ് അന്ന് അവർ വീട്ടിൽ നിന്നും പുറപ്പെട്ടത്................ ആദ്യം ചെന്നത് സ്റ്റുഡിയോയിൽ ആയിരുന്നു...... പുതുതായി ഇറങ്ങാൻ പോകുന്ന ഫിലിം അതിൽ മെയിൽ ആയിട്ട് രണ്ടു സോങ് പടിയിരിക്കുന്നത് നവിയും ആരവും ആയിരുന്നു........ യഥാർത്ഥ ജീവിതം പോലെ ആ സൗഹൃദം ആ മാജിക്‌ ആ പാട്ടിലും നിറഞ്ഞു നിന്നിരുന്നു.................,.... എല്ലാം കഴിഞ്ഞു ബാക്കി സമയം ആമിക്കും ആദിക്കും വേണ്ടി ആണെന്ന് അവർ രണ്ടാളും വാക്ക് കൊടുത്തിരുന്നു........ അവരെ വെയിറ്റ് ചെയ്തു നിന്ന അവരെ രണ്ടാളെയും കൂട്ടി ആദ്യം പോയത് കടൽത്തീരത്തേക്കാൻ....... പതിവില്ലാതെ ആ കടൽ പോലുമന്നു ശാന്തമായിരുന്നുവോ........ എന്തോ ആ അന്തരീഷം പറയാതെ പറഞ്ഞിരുന്നുവോ .........

അവിടെ ഒരുപാട് സമയം ചിലവായിച്ചതിന് ശേഷമാണ് അവർ അവിടെ നിന്നും മടക്കം കുറിച്ചത്................. എന്തോ അവിടെ നിന്നും മടങ്ങുന്നതിന് മുൻപ് നാലുപേരും ഒരുപോലെ ആ കടലിനെ നോക്കിയിരുന്നുവോ...... അത്രയും സമയം ശാന്തമായ ആ തിരമാലകൾക്ക് ശക്തി അർജിച്ചിരുന്നുവോ....... തിരത്തേക്ക് അടിച്ചു വന്ന ആ തിരമാലകൾ ആ കൽപതങ്ങളെ തഴുകി ആവ സൃഷ്ടിച്ച ആ കാൽ അടയാളങ്ങളെ അവിടെ നിന്നും മായിച്ചു കളഞ്ഞിരുന്നുവോ....... സമയം അതിന്റെ വഴിക്ക് കടന്നു പോകുമ്പോൾ ആ അന്തരീഷം പോലും ഒരു കറുത്ത മുഖമൂടി എടുത്തു അണിഞ്ഞിരുന്നു........ അവർ പിന്നെ പോയത് ഒരു റെസ്റ്റോറന്റിൽ ആയിരുന്നു...... അവിടെ നിന്നും ഫുഡ് കഴിച്ചു പെട്ടന്ന് തന്നെ ഇറങ്ങി....... അപ്പോളാണ് കാർ ട്രാഫിക്കിൽ പെട്ടന്ന്...... പതിയെ പതിയെ ആ സിഗ്നൽ ക്ലിയർ ആയി....... ഡ്രൈവ് ചെയ്തത് ആരവ് ആയിരുന്നു........ നവി ആരവിന്റെയ് കൂടെ മുന്നിൽ തന്നെ ആയിരുന്നു ഇരുന്നത്...... ആമിയും ആദിയും പിറകിൽ......... അവർ ഓരോന്നും സംസാരിച്ചു പോകുന്നതിന് ഇടയിൽ ആയിരുന്നു നവി ആമിയെ കളിപ്പിക്കാൻ വേണ്ടി ഒരു കാര്യം എടുത്തിട്ടത്........

"ഡാ.... ആരു....." "എന്താടാ......." "നമ്മൾക്ക് ഈ മാക്രിയെ ആരെയെങ്കിലും തലയിൽ കെട്ടിവെക്കണ്ടേ ഡാ...... വയസ് എത്ര ആയി എന്നാ വിചാരിച്ചു കുറച്ചു കൂടെ കഴിഞ്ഞാൽ ഇതേ ഈ വെപ്പ് പല്ലും കളർ ചെയ്ത മുടിയും എല്ലാം കൊഴിയാൻ തുടങ്ങും......." "അയ്യടാ..... മോനെ കോവി ഏട്ടാ...... അതെ സ്വയം പോക്കണ്ട..... എന്റെ മുടിയും പല്ലും എല്ലാം ഒർജിനൽ ആ.......... അല്ലാതെ നിങ്ങളെ ഫാൻസ്‌ ഗേൾസ് ഇല്ലേ അവരെ പോലെ ഒന്നും അല്ല......." "ഓഹ് സമ്മതിച്ചേ...... പക്ഷെ നിന്നെ ണങ്ങൾ പെട്ടന്ന് തന്നെ കെട്ടിക്കും.............. അത് ആകുമ്പോൾ ചെവിക്ക് ഇത്തിരി റസ്റ്റ്‌ കിട്ടും.... എന്നിട്ട് വേണം അടുത്തതിനെ ഇവന്റെ തലയിലും കേറ്റി വെക്കാൻ അത് കുടി കഴിഞ്ഞാൽ സേട്ടൻ ഫ്രീ...... പിന്നെ ഒരു പെൺകുട്ടിയെ പ്രേമിച്ചു കെട്ടി എനിക്കും സെറ്റിൽ ആവണം....... ശ്യോ......." "എന്തോ...... എങനെ........" അവർ മുന്നാളും ഒരേ പോലെ ചോദിച്ചു...... നവി മൂന്നാൾക്കും ഒന്നു ഇളിച്ചു കാണിച്ചു കൊടുത്തു...... "ഇത്തിരി ഓവർ ആയി പോയി അല്ലെ........." "ഏയ്‌ ഒട്ടും ഇല്ല......" അവർ നാലുപേരും ഒരുപോലെ ചിരിച്ചു പോയി........

"പിന്നെ എന്നെ ഇപ്പൊ തന്നെ കെട്ടിക്കാം എന്ന് കരുതി സ്വപ്‌നങ്ങൾ ഒന്നും കാണണ്ട മക്കളെ...... ഇതേ ഈ രണ്ടിന്റെയും കല്യാണം കഴിഞ്ഞു ആദിയെ എന്റെ സ്വന്തം നാത്തൂൻസ് ആക്കി ഞങ്ങൾക്ക് രണ്ടാളും പിന്നെ അടിച്ചു പൊളിക്കാൻ ഉള്ളതാ......ഓഹ് പിന്നെ ആലോചിച്ചു നോക്കിയേ ബെസ്റ്റ് ഫ്രണ്ട്‌സ് പിന്നെ ബെസ്റ്റ് നാത്തൂൻസ്.......... ശ്യോ.... രോമാഞ്ചിഫിക്കേഷൻ വരുന്നു ഇപ്പൊ തന്നെ........അപ്പു ഏട്ടനു പോലും എന്റെ ആദിയെ പിന്നെ ഞാൻ വിട്ടു തരില്ല............. എന്നും എപ്പോളും ഇതേ ഈ ആമിയുടെ ചങ്കും കരളും എല്ലാം ഇവൾ ആയിരിക്കും......." ആദിന്റെ തോളിൽ കിടന്നു കൊണ്ടു ആമി പറഞ്ഞു...... ആദിയുടെ ചുണ്ടിൽ അപ്പോളും ഒരു കുഞ്ഞു പുഞ്ചിരി ഉണ്ടായിരുന്നു...... ആമിയുടെ സ്നേഹം അത് മറ്റെന്തിനെകളും അവൾക്ക് വലുതായിരുന്നു...... എന്നും അവൾ കൂടെ ഉണ്ടാകണം എന്ന് തന്നെയായിരുന്നു അവളുടെയും ആഗ്രഹം....... രണ്ടുപേരുടെയും കൈകൾ അപ്പോളും കോർത്തു തന്നെയായിരുന്നു....... ഇത് കണ്ട നവിക്കും ആരുനും പോലും ഒരു നിമിഷം അസൂയ തോന്നി.......

അവരെ സൗഹൃദം അത്രയും മനോഹരമായിരുന്നു....... "ആഹാ അത് കൊള്ളാലോ..... കെട്ടാൻ ഇവനും പിന്നെ കെട്ടിയോൻ പുറത്തും......... വൗ നീ ആ മോളെ യഥാർത്ഥ അനിയത്തി......." "അതേലോ കെട്ടി കഴിഞ്ഞാൽ പിന്നെ കെട്ടിയോൻ പുറത്തു...... പിന്നെ ഞങ്ങളെ നാളുകൾ ആ...... അടിച്ചു പൊളിച്ചു ഒരു പട്ടത്തെ പോലെ ആകാശത്തു പാറി നടകണം ഞങ്ങൾക്ക്......." ആദി അത് പറഞ്ഞു ആമിയെ ഒന്നുകുടി അവളോട് ചേർത്ത് പിടിച്ചു........ "എന്റെമ്മോ രണ്ടിനെയും നമിച്ചു...... ഇങ്ങനെ രണ്ടു ചങ്കുകൾ...... ഇനമ്പെച്ചിയും മരപ്പട്ടിയും പോലെ..............." ആരവ് അത് പറഞ്ഞു ഡ്രൈവിംഗ് തന്നെ ശ്രദ്ധിച്ചു....... "അതാണ് ഞങ്ങൾ......" ആരവ് എന്തോ പെട്ടന്ന് കാർ പിറകോട്ടു എടുക്കുന്നത് അവർ ശ്രദ്ധിച്ചിരുന്നു.............. പക്ഷെ അവർ അവരുടേതായ ആ ലോകത്ത് ആയതു കൊണ്ടാകാം അതിന്റെ കാരണം അവർ ചോദിച്ചില്ല....... അവരുടെ മുഖത്തു ഇപ്പൊ ഉള്ള സന്തോഷം ആ നിമിഷം കളയണ്ട എന്ന് കരുതി അവനും ഒന്നും പറഞ്ഞില്ല........

"ചിലപ്പോൾ കേട്ടുന്നതിന് മുൻപ് ഞാൻ എങ്ങാനും അങ്ങ് മേലോട്ട് പോയാലോ........" കാർ പിറകോട്ടു എടുത്തു എവിടെയോ നിർത്തി എന്തോ ആശ്വാസമായത് പോലെ ശ്വാസം എടുത്തു വിട്ടു കൊണ്ടായിരുന്നു അവൻ അത് ചോദിച്ചത്...... ആ വാക്കുകളിൽ കുസൃതി മാത്രമായിരുന്നു...... വെറുതെ ഒരു കുറുമ്പ്...... അത് വരെ ചിരിച്ചു കൊണ്ടിരുന്ന മൂന്നുപേരും ഒരു നിമിഷം മൗനമായി............ പിറകിൽ ഇരുന്ന ആമി ഒന്നു നീങ്ങി കൊണ്ടു അവന്റെ മുടി പിടിച്ചു വലിച്ചു പിന്നെയും പഴയത് പോലെ ഇരുന്നു...... "ദേ ഏട്ടാ വേണ്ട....." അത്രയേ ആമി പറഞ്ഞുള്ളു അവൾ പോലുമറിയാതെ ആ ചുണ്ടുകൾ വിതുമ്പിയിരുന്നു...... എന്തോ ഉള്ളിൽ വല്ലാത്തൊരു ഭാരം സൃഷ്ഠിച്ചിരുന്നു ആ വാക്കുകൾ...... "അപ്പോളും ഉണ്ടാകണം ഈ സൗഹൃദം ഇങ്ങനെ തന്നെ....... ഞാൻ ഇല്ലെങ്കിലും നിങ്ങൾ രണ്ടാളും എന്നും കൂടെ തന്നെ വേണം....... ഒരിക്കലും രണ്ടുപേരും തനിച്ചാക്കരുത്......," വിടാൻ ഉദ്ദേശം ഇല്ലാതെ പോലെ ആരവ് ഒരു കുസൃതിയോടെ അത് പറയുമ്പോളും അറിയാതെ അവന്റെ ഉള്ളും ഒന്നു തുടിച്ചിരുന്നു.....

അർത്ഥം അറിയാതെ...... "ആമി ഇതേ നിന്റെ ഏട്ടനോട് നിർത്താൻ പറഞ്ഞോ..... ഇങ്ങേർ മരിക്കണ്ട ഇനിയും ഇങ്ങനെ പറഞ്ഞാൽ ഞാൻ തന്നെ കൊല്ലും......" ആദിയുടെ ആ വാക്കുകളിൽ എന്തോ പരിഭവം നിറഞ്ഞിരുന്നു...... ആ ചുണ്ടുകൾ പുറത്തു വരാൻ ഇരുന്ന കരച്ചിലിനെ പിടിച്ചു വെച്ചത് കൊണ്ടാകാം ആ ചുണ്ടുകൾ വിറച്ചിരുന്നു......... അവൾ ആമിയുടെ കൈയിൽ മുറുകെ പിടിച്ചു..... കൈയിലെ മോതിരത്തിൽ വെറുതെ ഒന്നു താഴുകിയിരുന്നു................. അതിനിടയിൽ ആരവ് നിർത്തി വെച്ച കാർ മുന്നോട്ട് എടുത്തു...... നേരത്തെ പിറകോട്ടു പോയതിനാൽ പതിയെ ആയിരുന്നു മുന്നോട്ട് എടുത്തത്....... അപ്പോളും അവന്റെ ചുണ്ടിൽ ആ കുസൃതി ചിരി ഉണ്ടായിരുന്നു........ "മിണ്ടണ്ടടി ദുഷ്ടൻ....." "അയ്യോ പിണങ്ങല്ലേ ഞാൻ ഒന്നു ടെസ്റ്റ്‌ ചെയ്തത് അല്ലെ..... അങ്ങനെ ഒന്നും ഈ ആരവ് മേലോട്ട് പോകില്ല.......നീ എന്താടാ നിവി ഇതിനെ രണ്ടിനെയും പോലെ എന്നോട് ഇങ്ങനെ ഓക്കേ പറഞ്ഞതിൽ പിണങ്ങാതെ........" "ഞാൻ എന്തിനാ ഡാ പിണങ്ങുന്നേ............

. നീ എവിടെ പോയാലും ഈ നവിയും നിന്റെ കൂടെ ഉണ്ടാകും...... എന്നും നമ്മൾ ഒരുമിച്ചല്ലേ ഇനിയും അങ്ങോട്ട്‌ ഒരുമിച്ചു തന്നെയാകും........" "രണ്ടിനും തമാശ കുറച്ചു കൂടുന്നുണ്ട്......... കാർ നിർത്തിക്കെ വാ ആമി നന്മൾക്ക് പോകാം രണ്ടു ചങ്കും ഇങ്ങനെ ഓരോന്ന് പറഞ്ഞു പതിയെ വരട്ടെ......." "അയ്യോ വേണ്ടായേ ഇനി ഒന്നും പറയില്ല...... എന്തോ ഇപ്പൊ അങ്ങനെ ഒരു അപകടം ഉണ്ടായാലോ എന്നെനെക്കുമായി ഈ ലോകം എന്റെ മുന്നിൽ ഇരുട്ടായി മാറിയാലോ......... അങ്ങനെ ഉണ്ടായാലും നിങ്ങൾ രണ്ടാളും പിരിയരുത് അത് കൊണ്ടു വെറുതെ പറഞ്ഞത് അല്ലെ........" ആ വാക്കുകളിൽ മുഴുവൻ കുസൃതിയായിരുന്നു..... അവന്റെ വാക്കുകളിൽ ചിരി കലർന്നിരുന്നു................ രണ്ടുപേരെയും കളിപ്പിക്കാൻ ഉള്ള ഒരു കുഞ്ഞു കുറുമ്പ്....... രണ്ടാളെയും മുഖം ഒരു പോലെ വീർത്തു വന്നു..... അന്തരീഷം ഇപ്പൊ മോശം ആകും എന്ന് തോന്നിട്ടകണം ആരവ് തന്നെ രണ്ടാളെയും സമാധാനിപ്പിച്ചു....... നിവി എല്ലാം പുഞ്ചിരിയോടെ നോക്കി ഇരുന്നേ ഉള്ളു.......

എല്ലാം പറഞ്ഞു തീർത്തു സന്തോഷത്തോടെ വണ്ടി മുന്നോട്ട് എടുക്കാൻ പോകുമ്പോൾ ആയിരുന്നു വലിയ ശബ്ദം കേട്ടത്....... ഒന്നു ആലോചിക്കാൻ ഉള്ള നേരം പോലും കൊടുക്കാതെ എന്തോ വന്നു അവരുടെ കാറിന്റെ പിറകിൽ ഇടിച്ചു കേറിയിരുന്നു........ പിന്നിൽ ഇരുന്ന രണ്ടാളും ആ ശക്തിയിൽ പുറത്തേക്ക് തെറിച്ചു വീണു....... ആ കാർ അതെ ശക്തിയിൽ തന്നെ അവിടെ ഉള്ള ഒരു മരത്തിൽ ഇടിച്ചു......... കാർ മുഴുവനായി തകർന്നു. ആമിയുടെ ബോധം ആ നിമിഷം തന്നെ നഷ്ടമായിരുന്നു...... ആദിയുടെ കണ്ണുകളിൽ ഇരുട്ട് വ്യാപിച്ചിരുന്നു................ ശരീരം വേദന കൊണ്ടു നുറുങ്ങുന്നുണ്ടായിരുന്നു...... എങ്കിലും ചുറ്റും ഉള്ള ശബ്ദം എല്ലാം അവളുടെ കാതുകളിൽ എത്തിയിരുന്നു......... കണ്ണുകളിൽ ഇരുട്ട് മാത്രമായിരുന്നു അവശേഷിച്ചത്.................. തന്റെ പ്രിയപ്പെട്ടവരെ ഓർത്തു ആ മനസ് വീങ്ങുന്നുണ്ടായിരുന്നു.......

ഹൃദയം പതിൻ മടങ്ങു വേഗതയിൽ അവരെ തിരയുന്നുണ്ടായിരുന്നു........ ആരൊക്കെയോ ചേർന്നു അവളെ കോരി എടുക്കുന്നതും എല്ലാം ആ പാതി മയക്കത്തിലും അവൾ അറിയുന്നുണ്ടായിരുന്നു......... എങ്കിലും അവൾക്ക് ചുറ്റും ഇരുട്ടായിരുന്നു...... ശരീരത്തിന്റെ വേദനയെക്കാൾ അവളെ പ്രിയപ്പെട്ടവരെ അവരെ കാണാൻ ആവാത്ത വേദനയായിരുന്നു അവളിൽ...... അവർക്ക് ഒന്നു സംഭവിച്ചു കാണല്ലേ എന്നാ പ്രാർത്ഥന ആയിരുന്നു ഉള്ളു നിറയെ........ പിന്നീട് എപ്പോളോ അവൾ അറിഞ്ഞിരുന്നു തന്റെ അപ്പുവേട്ടന്റെ സാനിധ്യം....... പക്ഷെ കണ്ണുകൾ തുറക്കാൻ ആയില്ല...... നാവുകൾ ശബ്ധിച്ചില്ല...... ശരീരം അനങ്ങിയില്ല........... മനസ് ആ സാമിപ്യം തേടി അവന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു എങ്കിലും എന്തോ അവളുടെ ശരീരം മാത്രം അതിനോട് പ്രതികരിച്ചില്ല......... ആ കൈകൾ അവളുടെ കൈകളിൽ പിടിത്തമിട്ടത് അവൾ അറിഞ്ഞിരുന്നു......... "എന്റെ..... എന്റെ വാക്കുകൾ എല്ലാം അസ്ഥാനത്തായി പോ പോയല്ലോ ആദി........." അത്രമാത്രമേ കേട്ടുള്ളു......... ആ ശബ്ദം പിന്നെ കേട്ടില്ല........ അവസാനമായി കേട്ട അവന്റെ ശബ്ദം ആ ശബ്ദതോടൊപ്പം അവളുടെ ബോധവും മറഞ്ഞിരുന്നു......................... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story