ആദികൈലാസ് : ഭാഗം 8

Aathikailas

രചന: നേത്ര

"എന്റെ..... എന്റെ വാക്കുകൾ എല്ലാം അസ്ഥാനത്തായി പോ പോയല്ലോ ആദി........." അത്രമാത്രമേ കേട്ടുള്ളു......... ആ ശബ്ദം പിന്നെ കേട്ടില്ല........ അവസാനമായി കേട്ട അവന്റെ ശബ്ദം ആ ശബ്ദതോടൊപ്പം അവളുടെ ബോധവും മറഞ്ഞിരുന്നു............... പിന്നെ ആദി കണ്ണുകൾ തുറക്കുന്നത് നാലു മാസങ്ങൾക്ക് ശേഷം ആയിരുന്നു......... പൂർണമായി അവിടെ ആകെ നിശബ്ദതയായിരുന്നു...... അവളുടെ ഹൃദയമിടിപ്പ് പോലും ശൂന്യമായത് പോലെയായിരുന്നു ആ നിമിഷം അവൾക്ക് തോന്നിയത്...... കണ്ണുകൾ തുറന്ന നിമിഷം അന്വേഷിച്ചത് അവരെ മുന്നുപേരെയും ആയിരുന്നു........... ആമിയെ മാത്രം അവളുടെ മുന്നിൽ എത്തിച്ചപ്പോൾ ആ കണ്ണുകൾ തിരഞ്ഞിരുന്നു തനിക്ക് ഏറെ പ്രിയപ്പെട്ട തന്റെ സഹോദരനെയും തന്റെ പ്രണാനായി ലയിച്ചു ചേർന്ന തന്റെ പ്രണയത്തെയും.......

അവർ രണ്ടാളും ഇപ്പൊ അവിടെ ഇല്ല പുറത്തു എന്തോ ആവിശ്യത്തിന് പോയെന്ന് മാത്രമായിരുന്നു അവിടെ ഉള്ളവർ നൽകിയാ മറുപടി...... എന്തോ ആ വാക്കുകൾ അവൾ വിശ്വസിച്ചു പോയി..... ഉള്ളൂ കൊണ്ടു അവൾ അവരെ കാണാൻ വാശി പിടിക്കുന്നുണ്ടെങ്കിലും കൈയിൽ ഇൻജെക്റ് ചെയ്ത മരുന്നിന്റെ ഷീണം ആകാം ആ കണ്ണുകൾ അടഞ്ഞു പോയിരുന്നു...... പക്ഷെ ആ കണ്ണുകൾ പൂർണമായി അടയുന്നതിന് മുൻപ് അവൾ കണ്ടിരുന്നു ആമിയുടെ പൊട്ടികരയുന്ന മുഖം...... അതിന്റെ അർത്ഥം ആലോചിക്കുന്നതിന് മുൻപ് അവൾ പൂർണമായും മയക്കാത്തെ കൂട്ടു പിടിച്ചിരുന്നു...... പിന്നീട് ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിയ അന്ന് ആരുടെയോ നാവിൽ നിന്നും അവൾ ആ സത്യം അറിഞ്ഞിരുന്നു...... ആ നിമിഷം അവൾ അലറി കരഞ്ഞു ...... കണ്ടു നിന്നവരുടെ എല്ലാം കണ്ണു കലങ്ങി ......

കരഞ്ഞു കരഞ്ഞു ബോധം മറഞ്ഞു അവൾ വേദ്ന്റെ കൈകളിലേക്ക് വീണപ്പോളും അവിടെ എല്ലാവരും മൗനമായി കരയുകയായിരുന്നു................... നഷ്ട്ടം വളരെ വലുതാണ്...... എല്ലാവരെയും പ്രിയപ്പെട്ട രണ്ടാളാണ് അവരെ വീട്ടു പോയത്...... താങ്ങാൻ ആവുന്നുണ്ടായിരുന്നില്ല അവർക്ക് ആർക്കും...... ആദിയുടെ അവസ്ഥ കണ്ടു എല്ലാരും കൂടുതൽ സങ്കടത്തിലേക്ക് വഴുതി മാറി..... ആമിന്റെ അവസ്ഥയും തീർത്തും സങ്കടകാരം ആയിരുന്നു...... അവൾ ഒറ്റപെട്ടു പോകുന്നത് പോലെ..... മാഞ്ഞു പോയ രണ്ടു പേരും അവളുടെ എല്ലാം ആയിരുന്നില്ലേ.... അവളുടെ സഹോദരങ്ങൾ ആയിരുന്നില്ലേ..... അവരും പോയി അവൾ ഒരുപാട് സ്നേഹിക്കുന്ന ആദി അങ്ങനെ ഒരു അവസ്ഥയിലും കരഞ്ഞു കരഞ്ഞു തളർന്നു ഉറങ്ങുന്ന ആദിയെ കാണുമ്പോൾ എല്ലാം അവൾ പിന്നെയും പിന്നെയും തകർന്നു പോകുന്നത് പോലെ തോന്നി....... ആ വീട്ടിലെ ഓരോ ഭാഗത്തും അവരുടെ ഓർമ്മകൾ ആയിരുന്നു..... നാലുപേരും ഒരുമിച്ചുള്ള ആ നല്ല നിമിഷങ്ങൾ ആയിരുന്നു......

സ്വയം ഇല്ലാതായി തീരുന്ന ആദിയെ ആമി അടിച്ചു പോയിട്ട് വരെ ഉണ്ട്...... അത്രയും ദയനീയമായിരുന്നു ആദിയുടെ ഓരോ പ്രവർത്തിയും...... ചിലപ്പോൾ എല്ലാം ഒറ്റക്കിരുന്നു ഓരോന്ന് പറഞ്ഞു ചിരിക്കും...... പിന്നെ അലറി കരയും...... കരഞ്ഞു കരഞ്ഞു ബോധം മറയും പിന്നെയും ബോധം വരുമ്പോൾ കരയും...... ഇറങ്ങി ഓടാൻ ശ്രമിച്ചിട്ടുണ്ട്...... ഭ്രാന്തയിരുന്നു ആ പെണ്ണിന്..... അവളെ കുറച്ചെങ്കിലും മാറ്റി എടുത്തത് ആമി തന്നെയായിരുന്നു............. പക്ഷെ ആ മുറിവിട്ട് പുറത്തു ഇറങ്ങാൻ ഒരിക്കൽ പോലും അവൾ തയാറായില്ല...... ഒരുപാട് പറഞ്ഞു നോക്കി..... എന്നും ആ മുറിക്കുള്ളിൽ ഇരുന്നു കരഞ്ഞു തീർക്കും...... "ആദി ഏട്ടൻ ഏട്ടൻ പോയെടി...... അന്ന് ഏട്ടൻ പറഞ്ഞത് പോലെ സംഭവിച്ചു........... പക്ഷെ എന്തിനാ നമ്മളെ മാത്രം ഇവിടെ ബാക്കി വെച്ചത്....... കൊണ്ടു പോകയിരുന്നില്ലെടി നമ്മളെ കൂടെ അവർക്ക്..... അറിയില്ലേ അവർ ഇല്ലാതെ നമ്മൾ ഇല്ലെന്ന്...... ഒരു നിമിഷം പോലും പിടിച്ചു നിൽക്കാൻ ആവില്ലെന്ന്..... എനിക്ക് അടി കൂടാൻ ഇനി ആരാ ഡാ ഉള്ളെ.......

ഇപ്പൊ നീ കൂടെ ഇങ്ങനെ..... പറ്റുന്നില്ലെടി..... വല്ലാതെ നോവുന്നു എനിക്ക്....... സ്വയം ഇല്ലാതാക്കാൻ തോന്നുന്നു..... അത്രയും പറ്റാത്തൊണ്ട...... നീ ഇനിയും ഇങ്ങനെ ഇരിക്കല്ലട..... ഏട്ടനും നവി ഏട്ടനും ഒട്ടും സഹിക്കില്ല നിന്നെ ഇങ്ങനെ കാണുമ്പോൾ......." അത്രയും പറഞ്ഞു ആദിയെ ചേർത്ത് പിടിച്ചു കരയുന്ന ആമിയെ കാണും തോറും ആദിയും കരഞ്ഞിട്ടുണ്ട്................. പക്ഷെ അവളെ ആശ്വസിപ്പിക്കാൻ ആദിക്ക് ഒരിക്കൽ പോലുമായിട്ടില്ല........ അത്രയും സഹിക്കാൻ ആവാത്ത വന്നപ്പോൾ ആകാം ഒരു ഒളിച്ചോട്ടം പോലെ എല്ലാം ഉപേക്ഷിച്ചു എങ്ങോ ആരുമില്ലാത്തവളെ പോലെ ഓടി ഒളിച്ചത്... ആമി കൂടെ അവളിൽ നിന്നും അകന്നപ്പോൾ അവൾ പാടെ തളർന്നിരുന്നു...... താൻ കാരണം ആ ആമി നാടു വിട്ടു പോയത് എന്നാ സത്യം അവളെ വല്ലാതെ തളർത്തി...... ആമിക്ക് വേണ്ടി മകളെ ഓർത്തു ഉരുകുന്ന അച്ഛന് വേണ്ടി.....

പെങ്ങളെ അവസ്ഥ കണ്ടു സഹിക്കാൻ ആവാത്ത ആരും കാണാതെ കരയുന്ന അവളെ ഏട്ടനു വേണ്ടി.... അവർക്ക് വേണ്ടിയാണ് അവൾ മാറിയത്...... വാശി ആയിരുന്നു ഓർമകളോട്..... പക്ഷെ ഓരോ നിമിഷവും അവളെ പിന്നെയും പിന്നെയും ഓർമ്മകൾ തളർത്തി കൊണ്ടിരുന്നു....... ആ മുറിയിൽ നിന്നും പുറത്തിറങ്ങാൻ ആദിക്ക് സാധിച്ചു...... പക്ഷെ ഈ ജന്മം മതിയാവില്ല ആ ഓർമ്മകളിൽ നിന്നും പുറത്തു കടക്കാൻ...... ഒരുപക്ഷെ എല്ലാം മറന്നാൽ അത് ആദി അല്ലാതെ ആകും........ ആവില്ല ആദിക്ക് അവളുടെ ആദ്യ പ്രണയത്തെ മറക്കാൻ...... അവന്റെ വേർപാടിൽ സ്വയം ഇല്ലാതായി പോകും അവൾ....... അത്രയും ഭ്രാന്തമായിരുന്നു അവളിൽ അവൻ....... അത്രയും ഇഷ്ട്ടമായിരുന്നു അവൾക്ക് അവളുടെ സഹോദരനെ....... ഒറ്റക്ക് എവിടെയും പോകാത്തവർ............... എന്നും കൂടെ ഉണ്ടായവർ..... ഒരുമിച്ചു തന്നെയാണ് പോയത്....... മരണത്തിൽ പോലും അവർ ഓർമിച്ചായിരുന്നു....... നവി പറഞ്ഞത് പോലെ ആരവ് എവിടെ ഉണ്ടോ അവിടെ ആകും നവിയും................

നവി ഇല്ലാതെ ആരാവോ ആരാവ് ഇല്ലാതെ നവിയോ ഇല്ല........ ആ സൗഹൃദം അങ്ങനെ ആയിരുന്നു..... മരണത്തിൽ പോലും ആ സൗഹൃദം പിരിഞ്ഞില്ല....... ഓർമകളിലൂടെ ഒരു യാത്രയിൽ ആയിരുന്നു അവൾ....... ശിവ റൂമിലേക്ക് വന്നപ്പോൾ ആണ് ആദി ഓർമകളിൽ നിന്നും യഥാർഥ്യത്തിലേക്ക് എത്തിയത്...... അവനു ചെറുതായി ഒന്നു പുഞ്ചിരിച്ചു കൊടുത്തു അവൾ പുറത്തേക്ക് ഇറങ്ങൻ ശ്രമിച്ചു ...... പക്ഷെ പുറത്തു ഇറങ്ങാൻ നിന്ന ആദിയെ ശിവ തടഞ്ഞു........ "ആദി...... എനിക്ക് നിന്നോട് സംസാരിക്കണം........" ശിവയുടെ മുഖത്തു അപ്പോൾ ഉള്ള ഭാവം എന്താ എന്ന് മനസിലാക്കാൻ ആദിക്ക് സാധിച്ചില്ല..... അവൾ അവനു പറയാൻ ഉള്ളത് കേൾക്കാൻ തയാറായിരുന്നു....... അവന്റെ വാക്കുകൾക്കായി കാതോർത്തു.......... "ആദി അത്...." "ഞങ്ങൾ എത്തി......" പെട്ടന്നയിരുന്നു കണ്ണനും അച്ചുവും റൂമിലേക്ക് ഓടി കേറിയത്...... പെട്ടന്നയത് കൊണ്ടു അച്ചു ചെന്നു ആദിയുടെ പിറകിൽ ബാലൻസ് കിട്ടാതെ പിടിച്ചു പോയി...... ആദി അപ്പോൾ തന്നെ അവളെ മുന്നിൽ ഉള്ള ശിവയുടെ കൈകളിലായി പിടിച്ചു........

ശിവയെ അവിടെ കണ്ട അച്ചുവും കണ്ണനും ഞെട്ടി...... കാരണം ആദിയെ മാത്രമേ അവർ അവിടെ പ്രതീക്ഷിച്ചുള്ളൂ........ സോറി ബ്രോ എന്ന് പറഞ്ഞു കൊണ്ടു ആദിയെ വലിച്ചു അവർ പുറത്തേക്ക് നടന്നു...... പക്ഷെ ആദി ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു...... ശിവ എന്താകും പറയാൻ വന്നത് എന്ന് ഓർത്തു അവളെ മനസ് വിറപ്പ് മുട്ടുന്നത് പോലെ തോന്നി.................. അത് കൊണ്ടാകാം ഹാളിൽ എത്തിയത് ഒന്നും ആദി അറിഞ്ഞില്ല..... "ഹേയ് ഏട്ടത്തി ഞങ്ങൾ പറഞ്ഞത് ഒന്നും കേട്ടില്ലേ....." "ങേ......" "അയ്യോ എന്റെ ഏട്ടത്തി......" "സോറി അച്ചു.... അല്ല നീ എന്താ പറഞ്ഞത്......." "അത് പിന്നെ ഏട്ടത്തി തായേ ഒരു പുതിയ അഥിതി വന്നിട്ടുണ്ട്..... അവളെ അധികം അങ്ങോട്ട്‌ അടുപ്പിക്കണ്ട..............

അത് പറയാൻ ആ ഇപ്പൊ ഏട്ടന്റെ അടുത്ത് നിന്നും ഏട്ടത്തിയെ ഞങ്ങൾ ഇങ്ങു പൊക്കിയത്......." "ആരാ വന്നിരിക്കുന്നത്....." "അതോ അതൊരു അവതാരം ആണ് ഏട്ടത്തി...... എല്ലാം പറയാം......" "ഡി അച്ചു.....ശു ശു....." കണ്ണൻ അച്ചുനെ തോണ്ടി എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്......അച്ചു ആണെങ്കിൽ ഒന്നും മനസിലാവാതെ അവനെ തന്നെ നോക്കി നിൽകുവാ............ "എടി അലവലാതി ആ യക്ഷി അല്ല കൃഷി......." "ങേ നീ എന്തു തേങ്ങയാടാ ഏട്ടാ ഈ പറയുന്നേ......." "എടി പോത്തേ ആ മധുലക്ഷ്മി വരുന്നുണ്ട്......." "മധുലക്ഷ്മി ........" ആദി ഒന്നും മനസിലാവാതെ അവരെ രണ്ടാളെയും നോക്കി...... അപ്പോളേക്കും ഒരു പെൺകുട്ടി ആദിയുടെ മുന്നിൽ എത്തിയിരുന്നു.................... തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story