ആദികൈലാസ് : ഭാഗം 9

Aathikailas

രചന: നേത്ര

"ഹേയ് ആദിത്യ ഞാൻ ലക്ഷ്മി...... ഓഹ് സോറി മധുലക്ഷ്മി ...... ഇവരെ കസിൻ ആണ്..... കല്യാണത്തിന് വരാൻ പറ്റിയില്ല....... ". "ഓഹ് പിന്നെ ഇവൾ ഇല്ലാത്തത് കൊണ്ടു കല്യാണത്തിന് സദ്യ ഇല്ലായിരുന്നു "അച്ചു കണ്ണന്റെ ചെവിയിൽ പറഞ്ഞു കണ്ണനും അതിനു തലയാട്ടി കൊടുത്തു...... "അല്ല ഏട്ടാ കല്യാണത്തിന് വരാത്ത ഈ യക്ഷി എന്താ ഇപ്പൊ എഴുന്നള്ളാൻ കാരണം....." അച്ചു പിന്നെയും സൗണ്ട് കുറച്ചു കണ്ണനോട് ചോദിച്ചു..... അതിന് മറുപടി എന്നാവണം കണ്ണൻ കൈ കൊണ്ടു ആവോ എന്ന് കാണിച്ചു........ "ഹേയ് അച്ചു കണ്ണേട്ടാ.... എന്താ രണ്ടാളും ഒരു രഹസ്യം....." ലക്ഷ്മി അവരെ നേരെ തിരിഞ്ഞു കൊണ്ടു ചോദിച്ചു.... "അത് ഒരു യക്ഷിയെ നാടു കടത്താൻ ഉള്ള പ്ലാൻ ആ "കണ്ണൻ ക ആത്മ "ഓഹ് ലച്ചു ശ്യോ ഞങ്ങൾ ഇന്നലെ കൂടെ വിചാരിച്ചേ ഉള്ളു.... എന്താ നീ വരാതെ വരാതെ എന്ന്.....

എന്തായാലും നീ വന്നല്ലോ സന്തോഷം അപ്പോൾ ശരി പിന്നെ കാണവേ കുറച്ചു തിരക്കാ......" അത് പറഞ്ഞു അച്ചുവും കണ്ണനും മുന്നോട്ടു നടന്നു..... പെട്ടന്ന് എന്തോ ഓർത്തത് പോലെ രണ്ടാളും തിരികെ വന്നു..... ലക്ഷ്മി ആണെങ്കിൽ ഇനി എന്താ എന്നാ ഭാവത്തിൽ അവരെ നോക്കി നിൽകുവാ...... ആദി ആണെങ്കിൽ ഒന്നും മനസിലാവാതെ അവരെ തന്നെ നോക്കുന്നു..... ലക്ഷ്മിക്ക് ഒന്നു ചിരിച്ചു കാണിച്ചു കൊണ്ടു ആദിന്റെ കൈയിൽ പിടിച്ചു അവർ രണ്ടാളും പിന്നെയും അവിടെ നിന്നു മുന്നോട്ട് നടന്നു....... ലക്ഷ്മി അവർ പോയ വഴിയേ ഒന്നു നോക്കി പുച്ഛിച്ചു ചിരിച്ചു റൂമിലേക്ക് നടന്നു...... എന്നാൽ ഇതൊക്കെ അവൾ അറിയാതെ മറ്റൊരാൾ ശ്രദ്ധിച്ചിരുന്നു.......... അവന്റെ ഉള്ളിൽ എന്തോ സംശയം ഏരിയൻ തുടങ്ങി............ ആദിയെ അവർ കൊണ്ടു പോയത് അമ്മയുടെ അടുത്തേക്കാണ്...... അമ്മ......... ഡ്രസ്സ്‌ എല്ലാം അടുക്കി വെക്കുകയായിരുന്ന അമ്മ കണ്ണന്റെ വിളി കേട്ടപ്പോൾ ഞെട്ടി........ കൈയിലെ ഡ്രസ്സ്‌ എല്ലാം നിലത്തു വീണു...... അമ്മ തിരിഞ്ഞു നിന്നു നെഞ്ചിൽ കൈ വെച്ചു പോയി.....

അമ്മാതിരി വിളി അല്ലെ ഭവൻ വിളിച്ചേ.......... "എന്റെ ഈശ്വര....... കഴിഞ്ഞ ജന്മത്തിൽ ചെയ്ത ഏതോ വലിയ പാവം അതാ നീ മകന്റെ രൂപത്തിൽ ഈ ജന്മം എനിക്ക് തന്നത്......" നെഞ്ചിൽ കൈ വെച്ചു കൊണ്ടു തന്നെ അമ്മ പറഞ്ഞു..... കണ്ണൻ ഒന്നു ചിരിച്ചു കൊണ്ടു അമ്മയുടെ തോളിൽ കൈ ഇട്ടു........ ഇവൻ ഇന്ന് വാങ്ങിച്ചേ പോകു..... "അമ്മേ മോശം മോശം ഒന്നുമില്ലെങ്കിലും അമ്മേന്റെ മൂത്ത മോനെ ഇങ്ങനെ കുറ്റം പറയാവോ ഇത്തിരി കലിപ്പും ഇത്തിരി വിവരം ഇല്ലായിമയും ഉണ്ടെന്നേ ഉള്ളു ശിവ പാവം അല്ലെ......" "പഹ്ഹ്ഫ്ഫ്ഫ്....." അമ്മ ഒരു ആട്ടായിരുന്നു തോളിൽ ഇട്ട കൈ പതിയെ അഴഞ്ഞു...... "ഇതിന് ഇത്തിരി എങ്കിലും വിവരം കൊടുത്തൂടെ ഈശ്വര......" മുകളിലോട്ട് നോക്കി അമ്മ പറഞ്ഞു.......... കണ്ണൻ പക്ഷെ ഇതൊക്കെ എന്തു എന്നാ ഭാവത്തിൽ ആ..... "അഹ് തുടങ്ങി അമ്മയും മോനും അതെ നമ്മൾ വന്ന വിഷയം പറഞ്ഞില്ല....."

"ശ്യോ അമ്മേന്റെ ആ ആട്ടലിൽ ഞാൻ എല്ലാം മറന്നു പോയി....." "ഡാ ചെക്കാ....." "ഇല്ല ഞാൻ മിണ്ടുന്നില്ല...." "അതായത് അമ്മേ ആ യക്ഷി ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത്....." "ഡി അവൾ കേൾക്കണ്ട....." "ഓഹ് പിന്നെ കേട്ടാൽ എന്നെ മുക്കിൽ വലിച്ചു കേറ്റും......" "നിനക്ക് ഇത്തിരി കൂടുന്നുണ്ടേ അച്ചു......... ഒന്നുമില്ലെങ്കിലും അവൾ നിന്നെക്കാൾ മുത്തത് അല്ലെ...." "ആ അത് ശരിയാ മുത്തു മുതുകി ആ എന്നിട്ടും അഹങ്കാരം കുറവില്ല...." "ഈശ്വര ഈ പിള്ളേരെ....." "അമ്മ ഞങ്ങളെ അമ്മയോ അതോ അവളെയോ..... അത് വിട് എന്നിട്ട് കാര്യം പറ ഇപ്പൊ ഭവതി എഴുന്നള്ളാൻ ഉള്ള ഉദ്ദേശം എന്താ......." "അത് നിങ്ങളെ അച്ഛനെ വിളിച്ചു പറയുന്ന കെട്ടായിരുന്നു അവൾക്ക് ഒരു വിവാഹ ആലോചന അപ്പോൾ അവർ അവളെ കാണാൻ വരുന്നുണ്ട് അത് കൊണ്ടു ഇനി അവൾ കുറച്ചു കാലത്തേക്ക് ഇവിടെ തന്നെ ഉണ്ടാകും എന്ന്......"

"അമ്മേ..... ഞങ്ങളോട് ഇത് എന്തിനാ........." "എടാ പിള്ളേരെ നിങ്ങൾക്ക് അവളെ ഇഷ്ട്ടം അല്ലെങ്കിൽ അവളെ മൈൻഡ് ആകാതെ ഇരുന്നാൽ പോരെ....." "എന്നാലും....." "ഒരു എന്നാലും ഇല്ല.... നിങ്ങൾ അവളോട് അടിക്ക് ഒന്നും പോകണ്ട അത് പോരെ...." "മ്മ് ശരി ഞങ്ങളെ മതശ്രീ പറഞ്ഞിട്ട് അനുസരിച്ചില്ല എന്ന് വേണ്ട....." "അനുസരിച്ചാൽ നിങ്ങൾക്ക് കൊള്ളാം....." "ഓഹ് ആയിക്കോട്ടെ......" ആദിക്ക് ഒന്നും മനസിലായില്ലെങ്കിലും ലക്ഷ്മി എന്നാ അവതാരത്തെ അച്ചുനും കണ്ണനും ഇഷ്ട്ടമല്ല എന്ന് മാത്രം എവിടെയോ പിടി കിട്ടി.... "ഏയ്‌ ഏട്ടത്തി എന്താ ആലോചിച്ചു നിൽകുന്നെ " "ആരാ സത്യത്തിൽ ലക്ഷ്മി....." "ഓഹ് ആ യക്ഷിയെ കുറിച്ച് ആയിരുന്നോ..... അത് ഒരു ബാധയാ നല്ല കൂടിയ ബാധ......" "ങേ......" "പറയാം വാ......" "ചെറുപ്പം തൊട്ടേ അവൾ ഞങ്ങൾക്ക് ശത്രുവാ..... പക്ഷെ അവളെയും ഞങ്ങളെയും ഒരുമിപ്പിക്കുന്ന ഒരേ ഒരു ആൾ ഗായു ചേച്ചി ആയിരുന്നു.....

ഗായു ചേച്ചിയെ അത് കൊണ്ടു തന്നെ അവൾക്ക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു...... പക്ഷെ ഗായു ചേച്ചിക്ക് ഇഷ്ട്ടം കൂടുതൽ ഞങ്ങളോട് ആണെന്ന് പറഞ്ഞു എപ്പോളും ഞങ്ങളെ ഉപദ്രവിക്കും അവസരം കിട്ടുമ്പോൾ ഞങ്ങൾക്ക് ഓരോ പണി തരും..... അങ്ങനെ അങ്ങനെ ഞങ്ങൾ അവളോട് മിണ്ടാതെയായി..... ഗായു ചേച്ചി പോയതിൽ പിന്നെ അവൾ ഇങ്ങോട്ട് വന്നിട്ടില്ല ബാംഗ്ലൂർ ഹോസ്റ്റലിൽ ആയിരുന്നു......" അത്രയും പറഞ്ഞു അച്ചു കണ്ണനെ നോക്കി....... അവരെ രണ്ടുപേരെയും മനസ്സിൽ ശിവയുടെയും ആദിന്റെയും കല്ല്യാണതിന്റെ തലേന്ന് അവരെ തേടി എത്തിയ ഫോൺ കാൾ ആയിരുന്നു................. തുടരും......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story